Pages

22 December 2013

മൂന്നാറിലെ തണുപ്പും നഷ്ടപ്പെട്ട അടുക്കള സൗഹൃദവും



ഓര്‍ക്കുന്നില്ളെ ആ അടുക്കള സൗഹൃദത്തിന്‍െറ നാളുകള്‍.ഇത്തവണയും മൂന്നാറിലെ ഏറ്റവും കുറഞ്ഞ താപനില മൈനസില്‍ എത്തിയെന്ന വാര്‍ത്ത വന്നപ്പോഴാണ് നഷ്ടപ്പെട്ട അടുക്കള സൗഹൃദത്തെ കുറിച്ച് ചിന്തിച്ചത്. ഗ്യാസ് സിലിണ്ടറുകള്‍ അടുക്കള കയ്യടക്കിയതോടെയാണ് വിറക് അടുപ്പ് ഇല്ലാതായതും അടുക്കള സൗഹൃദം നഷ്ടമായതും.
പണ്ടു സന്ധ്യ കഴിഞ്ഞാല്‍ അടുക്കളക്ക് ചുറ്റുമായിരുന്നു ഒത്ത് ചേരല്‍. വിറകടുപ്പിന്‍െറ ചൂടിലായിരുന്നു പഠനം. ഗൃഹപാഠം ചെയ്യാന്‍ മാത്രമാണ് അടുക്കളയില്‍ നിന്നും മാറിയിരുന്നിരുന്നത്. പുലര്‍ച്ചെ വീണ്ടും അടുക്കളയിലേക്ക് തന്നെ. അന്നൊക്കെ അതിഥികള്‍ വന്നാല്‍ അവരും അടുക്കളയിലേക്കായിരുന്നു എത്തിയിരുന്നത്. എന്നാല്‍ ചിമ്മിണി ഉണ്ടായിരുന്ന വീടുകളില്‍ നേരെ മറിച്ചും. എസ്റ്റേറ്റു ലയങ്ങളിലെ വീടുകളിലും കാന്‍റീനുകളിലും അടുക്കള തന്നെയായിരുന്നു അതിഥികളെ വരവേറ്റിരുന്നു. ഹോട്ടലുകളിലെ അടുക്കളകളും അക്കാലത്ത് സജീവമായിരുന്നു.അക്കാലത്തെ സാംസ്കാരിക, രാഷ്ട്രിയ ചര്‍ച്ചകള്‍ക്ക് ചുട് പകര്‍ന്നതും ഹസറത്തിലെയും ദോസ്തിയിലെയും മറ്റും അടുക്കളകള്‍ ആയിരുന്നു.അവിടെയും ഗ്യാസ് അടുപ്പുകള്‍ വന്നതോടെ അടുക്കളക്ക് ചൂടില്ലാതായി.വിറകിന്‍െറ ക്ഷാമവും ഒരു കാരണമായി മാറിയിരിക്കാം.
മൂന്നാറിന്‍െറ വീടുകളില്‍ നിന്നും സാധാരണക്കാരുടെ ഹീറ്ററും അപ്രത്യക്ഷമായി. രാത്രി മുഴുവന്‍ മുറിക്ക് ചൂട് പകര്‍ന്നിരുന്ന കരി അടുപ്പുകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കൊപ്പം മനസില്‍ എത്തുന്നത് അസ്ലമിന്‍െറ മുഖമാണ്. മൂന്നാറിലെ വ്യാപാരിയായിരുന്ന അസ്ലമും കുടുംബവും മരണപ്പെട്ടത് ഒരു രാത്രി മുഴുവന്‍ കരിയടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ചത് കൊണ്ടായിരുന്നിരിക്കണം.എന്തായാലും അതും ഒരു പാഠമായി. പുറമെ പൊതുമേടില്‍ നിന്നും കരിചാക്കുകള്‍ എത്തുന്നതിനുള്ള തടസവും.

22 November 2013

Malayalam Translation of Kasturi Rangan report

കസ്തുരി രംഗന്‍ റിപ്പോര്‍ട്ടിന്‍െറ മലയാള പരിഭാഷ വായിക്കാം. ഇതില്‍ എവിടെയാണ് കര്‍ഷക വിരുദ്ധ നിര്‍ദ്ദേശമുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്യാം. ഇടുക്കി എം.പി.ശ്രി. പി.ടി.തോമസ് പറയുന്നത് പോലെ റിപ്പോര്‍ട്ട് വായിക്കുന്നവര്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ളെന്നതാണ് സത്യം. ജനക്കൂട്ടത്തെ കണ്ട് ഭയന്നവര്‍, അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.

20 November 2013

ഹൈറേഞ്ചില്‍ അടുത്ത തലമുറ ജീവിക്കണ്ടെന്നാണോ?




പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയമിച്ച മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടില്ളെന്ന് വാശിപിടിച്ചതോടെയാന് കസ്തുരി രംഗനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. അതും നടപ്പാക്കാന്‍ പാടില്ളെന്നാണ് കര്‍ഷകരുടെ പേരില്‍ രാഷ്ട്രിയ പാര്‍ട്ടികളും മത നേതാക്കളും ആവശ്യപ്പെടുന്നത്. മത നേതാക്കള്‍ രംഗത്ത് വന്നതോടെ സര്‍ക്കാരിനും മറിച്ചൊരു അഭിപ്രായമില്ല. കാരണം, ലോകസഭാ തെരഞ്ഞെടുപ്പ് പടിക്കലത്തെി. സീറ്റ് വേണ്ടവരും ജയിക്കേണ്ടവരും സജീവമാണ്.
റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കര്‍ഷക വിരുദ്ധമാണെന്നാണ് ഇവരൊക്കെ പറയുന്നത്. എന്നാല്‍, എന്താണ് കര്‍ഷക വിരുദ്ധമെന്ന് പറയാന്‍ കഴിയുന്നില്ല. കസ്തുരി രംഗന്‍ കമ്മിറ്റി പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വിചിത്രമായ പ്രചരണം നടക്കുന്നുവെന്നാണ് പറയുന്നത്. തിരുവനന്തപുരത്തെ ഹെല്‍പ് ഡെസ്കില്‍ വന്ന സംശയങ്ങള്‍ എന്തൊക്കെയെന്ന് അറിയുമ്പോള്‍ തന്നെ വ്യാജ പ്രചരണം എത്രത്തോളമെന്ന് അറിയാനാകും. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പച്ച പെയിന്‍റടിക്കണമോയെന്നായിരുന്നുവത്രെ സംശയം. സര്‍ക്കാര്‍ സബ്സിഡി തുടര്‍ന്നും കിട്ടുമോ, വീടിനും സ്ഥലത്തിനും കരം അടക്കാന്‍ കഴിയുമോ, ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയുമോ, എത്രകാലം ഇപ്പോഴത്തെ സ്ഥലത്ത് ജീവിക്കാനാകും തുടങ്ങി എന്തൊക്കെ സംശയങ്ങള്‍. പാറ പൊട്ടിക്കലും മണല്‍ ഖനനവും നടക്കില്ളെന്നൊഴിച്ചാല്‍മറ്റൊരു തടസവും ഇല്ളെന്നിരിക്കെ ആരോ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണ് ഇതൊക്കെ. ബി.പി.എല്‍ കാര്‍ഡോക്കെ എ പി എല്‍ ആയി മാറുമെന്ന് പറയാതിരുന്നത് ഭാഗ്യം.
ഇനി മറ്റൊരു കാര്യം. പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതില്ളെന്നാണോ ഹൈറേഞ്ചിലെ ജനങ്ങളുടെ അഭിപ്രായം? അല്ളെന്ന് ഉറപ്പായും  പറയാന്‍ കഴിയും. ഇടുക്കിയുടെ വര്‍ത്തമാനകാല ചരിത്രം മനസിലാക്കുന്നവര്‍ക്കറിയാം നാടിന്‍െറ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍െറ ആവശ്യകത. ഏലത്തോട്ടങ്ങളുടെ താലൂക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉടുമ്പഞ്ചോലയിലെ കാലാവസ്ഥക്കുണ്ടായ മാറ്റം ആ നാട്ടിലെ കൃഷിക്കാര്‍ മനസിലാക്കും.അടുത്ത കാലംവരെ ഉച്ചക്ക് പോലും തണുപ്പായിരുന്ന നെടുങ്കണ്ടത്തും ഉടുമ്പഞ്ചോലയിലും ഇപ്പോള്‍ മഴക്കാലത്തു പോലും പഴയ തണുപ്പില്ല. ഇതിന് കാരണം മറ്റൊന്നല്ല, ഏലത്തോട്ടങ്ങള്‍ ഇല്ലാതായി എന്നത് തന്നെ. 1977 ജനുവരി ഒന്നിന് മുമ്പായി 20384.59 ഹെക്ടര്‍ സ്ഥലം ഏലമിതര കൃഷിക്കായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇത്രയും ഭൂമിക്ക് പട്ടയം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1993ല്‍ അനുമതി നല്‍കുകയും ചെയ്തു. അതിന് ശേഷമാണ് ടൂറിസത്തിന്‍റ വളര്‍ച്ച. ഏലത്തോട്ടങ്ങളിലാണ് വലിയ റിസോര്‍ട്ടുകള്‍ ഉയര്‍ന്നത്. ഏലത്തോട്ടങ്ങള്‍ മാത്രമായിരുന്നു പോതമേടിലും ചിന്നക്കനാലിലും ഇപ്പോള്‍ പേരിന് പോലും ഏലമില്ല. കല്ലാര്‍-വട്ടിയാറിന്‍െറ അവസ്ഥയും ഇതു തന്നെ.
 തേക്കടിയുടെയും മൂന്നാറിന്‍െറയും അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ദിനം പ്രതി ഉയരുന്നത്. മൂന്നാറിലെ മലകള്‍ വെട്ടിയിറക്കി അവിടെ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നു. മഴ നിഴല്‍ പ്രദേശമായ മറയൂരിലും റിസോര്‍ട്ടുകഹ ഉയരുന്നു. ഇതിനൊക്കെ കല്ലും മണലും നല്‍കാന്‍ മല്‍സരിക്കുന്നവര്‍ കസുതുരി രംഗനെ മാത്രമല്ല, ഏതൊരു നിയന്ത്രണത്തെയും എതിര്‍ക്കും.
മുമ്പ് ഏത് ഭാഗത്തേക്ക് നോക്കിയാലും വെള്ളി അരിഞ്ഞാണം പോലെ അരുവികള്‍ കാണാമായിരുന്നു.അവിടെ നിന്നും മുളയിലൂടെയും ഹോസിലൂടെയുമല്ളേ നമ്മള്‍ കുടിവെള്ളം കൊണ്ട് വന്നിരുന്നത്. ഇന്നിപ്പോള്‍ എത്ര അരുവികള്‍ അവശേഷിക്കുന്നുണ്ട്. ഉറവകള്‍ പോലും വറ്റി വരണ്ടു.
ഇപ്പോള്‍ തന്നെ ഇടുക്കിയുടെ കാലാവസ്ഥ മാറി, കാര്‍ഷിക വിളകളുടെ ഉല്‍പാദനം കുറഞ്ഞു. പഴയത് പോലെ കുരുമുളകും ഏലവും ഒന്നും കിട്ടുന്നില്ല. നഷ്ടപ്പെട്ട മണ്ണിന്‍െറ ജൈവാംശം തിരിച്ച് കിട്ടണമെങ്കില്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടതില്ളേ? അടുത്ത തലമുറക്കും അതിനടുത്ത തലമുറക്കും ഈ മണ്ണില്‍ ജീവിക്കാന്‍ അവര്‍ക്ക് വെള്ളവും ഭൂമിയും വേണമോയെന്ന് ആലോചിക്കണം. അതോ ഇന്നത്തെ നിലയില്‍ തുടര്‍ന്ന് വൈകാതെ ഹൈറേഞ്ചിനെയും മറ്റൊരു കൊച്ചിയോ മധുരയോ ഒക്കെ ആക്കി മാറ്റണമോ? ഈ മണ്ണ് നമ്മുടെതാണ്. പട്ടം താണുപിള്ളയുടെ കാലഘട്ടത്തിലും ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരവും മലമ്പനിയോടും വന്യജീവികളോടും പൊരുതി നമ്മുടെ മുന്‍തലമുറ കൃഷി ഭൂമിയാക്കിയ മണ്ണ്. അത് കൃഷി ഭൂമിയായി ഇന്നത്തേത് പോലെയെങ്കിലും സംരക്ഷിക്കപ്പെടണം.

17 November 2013

KATHRIKKA...അഥവാ വഴുതന: കസ്തുരി രംഗന്‍ റിപ്പോര്‍ട്ടും കേരളവും

KATHRIKKA...അഥവാ വഴുതന: കസ്തുരി രംഗന്‍ റിപ്പോര്‍ട്ടും കേരളവും: കസ്തുരി  രംഗന്‍ റിപ്പോര്‍ട്ട് അംഗികരിച്ച ്കേന്ദ്ര പരിസ്ഥിതി വകുപ്പ് ഉത്തരവിറക്കിയതോടെ മലയോര ജില്ലകള്‍ കത്തുകയാണ്. റിപ്പോര്‍ട്ടില്‍ പറ...

കസ്തുരി രംഗന്‍ റിപ്പോര്‍ട്ടും കേരളവും



കസ്തുരി  രംഗന്‍ റിപ്പോര്‍ട്ട് അംഗികരിച്ച ്കേന്ദ്ര പരിസ്ഥിതി വകുപ്പ് ഉത്തരവിറക്കിയതോടെ മലയോര ജില്ലകള്‍ കത്തുകയാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നതോടെ കര്‍ഷകരെ കുടിയിറക്കുമെന്ന പ്രചരണമാണ് തെറ്റിദ്ധാരണക്ക് കാരണമെന്ന് വേണം കരുതാന്‍. ഇടുക്കിയും ചിന്നാറും  തട്ടേക്കാടും തുടങ്ങിയ വന്യജീവി സങ്കേതത്തിനകത്തും ചന്ദന റിസര്‍വിനകത്തും  കര്‍ഷകരും അവരുടെ കൃഷിയും യാതൊരു തടസവുമില്ലാതെ തുടരുമ്പോള്‍ വനം-വന്യജീവി വകുപ്പിന് യാതൊരു പങ്കാളിത്തവുമില്ലാത്ത പരിസ്ഥിതി ലോലപ്രദേശങ്ങളിലുള്ളവരെ കുറിയിറക്കുമെന്ന് പറയുന്നതിലെ പൊരുത്തക്കേട് ജനപ്രതിനിധികള്‍ എങ്കിലും തിരിച്ചറിയേണ്ടതാണ്. പെരിയാര്‍ കടുവാ സങ്കേതത്തിലടക്കം ആദിവാസികള്‍ തടസം കൂടാതെ കൃഷി നടത്തുന്നുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളായി മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള ഒരിടത്തും കുടിയിറക്കുണ്ടായതായി ആരും പറയുന്നില്ല.
 പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് വലിയ തെറ്റിദ്ധാരണകളും പരക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ട്വന്ന വന നിയമത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശം (ഇ എഫ് എല്‍) എന്നതിന് തുല്യമാണ് ഇ.എസ്.എയെന്ന പ്രചരണമാണ് നടക്കുന്നത്. കുറിയിറക്ക് കടന്ന് വന്നതും ഇതിലൂടെയാകാം. മുമ്പ് വനമായിരുന്ന ഒരു നിശ്ചിത പ്രദേശമാണ് ഇ.എഫ്.എല്‍ ആയി പ്രഖ്യാപിക്കുന്നത്. വനംവകുപ്പിന്‍െറ നിയന്ത്രണവുമുണ്ടാകും. എന്നാല്‍, എ.എസ്.എ യില്‍വനം വകുപ്പിന് യാതൊരുറോളുമില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇ.എസ്.എ പ്രഖ്യാപിക്കുന്നത്. ഇന്‍ഡ്യയിലെ ആദ്യ ഇ.എസ്.എ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍പ്പെട്ട മുറൂദ്-ജന്‍ജിറ കടല്‍തീരമാണ്. കടലിലെ സ്ഥിതി ചെയ്യുന്ന ജന്‍ജിറ കോട്ടയുടെ കൂടി സംരക്ഷണം ലക്ഷ്യമിട്ട് 1989 ജനുവരിയിലാണ് ഇ.എസ്.എ നിലവില്‍ വന്നത്. അവിടെ കപ്പല്‍ അുറ്റകുറ്റ പണി നടത്താനുള്ള യൂണിറ്റ് സ്ഥാപിക്കുന്നത് കോട്ടക്കും തീര പ്രദേശത്തെ ടുറിസം പ്രവര്‍ത്തനത്തിനും തടസമാകുമെന്ന പരാതിയിലായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്‍െറ നടപടി. തുടര്‍ന്ന് 1989 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ  ദൂണ്‍വാലിയെ ഇ.എസ്.എയായി പ്രഖ്യാപിച്ചത് ക്വാറി വരുന്നത് തടയുന്നതിനാണ്.
കേന്ദ്ര പരിസ്ഥിതി (സംരക്ഷണ)നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ് കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഉത്തരവിറക്കിയത്. 2000ലെ ഖരമാലിന്യ സംസ്കരണ നിയമവും പരിസ്ഥിതി (സംരക്ഷണ)നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ്. ഖരമാലിന്യ സംസ്കരണം നടത്താത്ത നഗരസഭകള്‍ക്ക് കലക്ടര്‍ നോട്ടീസ് നല്‍കുന്നത് പരിസ്ഥിതി (സംരക്ഷണ)നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ്.
1972ല്‍ സ്റ്റോക്ക്ഹോമില്‍  ഐക്യ രാഷ്ട്രസഭ വിളിച്ച്ചേര്‍ത്ത മനുഷ്യരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട കണ്‍വന്‍ഷന്‍െറ തീരുമാന പ്രകാരമാണ് പരിസ്ഥിതി (സംരക്ഷണ)നിയമം കൊണ്ടു വന്നതെന്ന് നിയമത്തിന്‍െറ ആമുഖത്തില്‍ പറയുന്നു.ജലം, വായു,ഭൂമി, മനുഷ്യരുടെ നിലനില്‍പ്, മറ്റ് ജീവജാലകങ്ങള്‍, സസ്യം തുടങ്ങിയവയാണ് പരിസ്ഥിതിയെന്നും നിയമത്തില്‍ പറയുന്നു. വനവും വന്യജീവികളുമായും വനം വകുപ്പുമായും പരിസ്ഥിതി (സംരക്ഷണ)നിയമത്തിനും പരിസ്ഥിതി ലോല പ്രദേശത്തിനും ബന്ധമില്ല. വന്‍തോതില്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍, ഖനനം, ഭൂമിയുടെ ഘടന മാറ്റുന്നത്, മരങ്ങള്‍ മുറിക്കുന്നത് എന്നിവയാണ് ഇ.എസ്.എ പ്രകാരം തടയുന്നത്.
1977 ജനുവരി ഒന്നിന്മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്കും ഏലമിതര കൃഷിക്കായി ഏലമലക്കാടുകളെ പരിവര്‍ത്തനം ചെയ്തവര്‍ക്കുംപട്ടയം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ നിരസിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ 1992ലെ നടപടിക്കെതിരെ പോലും ഇപ്പോഴത്തെയത്ര തീവ്രമായ സമരം നടന്നിട്ടില്ളെന്ന് പറയാതെ വയ്യ. ഇനി എങ്ങനെയാണ് കസ്തുരി രംഗന്‍റ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്ക് എതിരാകുക. റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് പറയുന്നവര്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല.  പശ്ചിമഘട്ട സംരക്ഷണത്തിനായി ശിപാര്‍ശ നല്‍കാന്‍  നിയോഗിച്ച കസ്തുരിരംഗന്‍ കമ്മിറ്റി നിരോധിച്ച ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്‍െറ അനുമതി നല്‍കിയിട്ടുണ്ട്.  50 ഹെക്ടര്‍ വരെയുള്ള പ്രദേശത്തോ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലോ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.  ഇതോടെ കെട്ടിട നിര്‍മ്മാണം അസാധ്യമാകുമെന്ന ആശങ്കയാണ് നീങ്ങിയത്.   ഇതിന് പുറമെയാണ് 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുമതി. ടൗണ്‍ഷിപ്പിനും കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും അനുമതി നല്‍കിയതോടെ ഒരു തരത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടില്ളെന്ന് വിലയിരുത്തപ്പെടുന്നു.
 ഇതേസമയം,ജലവൈദ്യുതി പദ്ധതികള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കാം. പരിസര മലിനകരണമുണ്ടാക്കുന്ന ചുവപ്പ് പട്ടികയില്‍പ്പെടുന്ന വ്യവസായങ്ങള്‍ക്കും നിരോധനമുണ്ട്. ഡിസ്റ്റിലറി, പഞ്ചസാര, വളം, പള്‍പ്പും പേപ്പറും, ഫാര്‍മസിക്യുട്ടിക്കല്‍, സിമന്‍റ്, ഇരുമ്പും സ്റ്റീലും, അലൂമിനിയം തുടങ്ങിയവയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ചുവപ്പ് പട്ടികയിലുള്ളത്. ചുവപ്പ് പട്ടികയില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന മലിനികരണ നിയന്ത്രണ ബോര്‍ഡിന് അവകാശമുണ്ടെന്നും ഉത്തരവില്‍ പറയുന്നു. പുതിയ പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനംവേണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. 2006ലെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപന പ്രകാരം ഇപ്പോള്‍ തന്നെ പല പദ്ധതികള്‍ക്കും ഇത്് വേണം.
കസ്തുരി രംഗന്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദ്ദേശിക്കുന്ന പരിസ്ഥിതി ലോല പ്രദേശത്തിന്‍െറ (ഇ.എസ്.എ) അടിസ്ഥാന യൂണിറ്റിനെ സംബന്ധിച്ചാണ് ആക്ഷേപമെങ്കില്‍ അതില്‍ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടാം. ഇപ്പോള്‍ വില്ളേജുകളെയാണ് പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളത്. 20ശതമാനം പരിസ്ഥിതി ലോല പ്രദേശം ഉള്‍പ്പെടുന്ന വില്ളേജുകളെയാണ് ഇ.എസ്.എയായി പ്രഖ്യാപിക്കാന്‍ കസ്തുരിരംഗന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. സംസ്ഥാനത്തെ 123 വില്ളേജുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇക്കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായ വാര്‍ഡുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താം. അപ്പോള്‍ പിന്നെ പാറ പൊട്ടിക്കലും മണല്‍ ഖനനവും ആകാമല്ളോ?

13 November 2013

മാണിയും ജോസഫും പിന്നെ കേരള കോണ്‍ഗ്രസും



 ഒന്നായെങ്കിലും രണ്ടായി തുടരുന്ന കേരള കോണ്‍ഗ്രസ് (എം) വീണ്ടും രണ്ടാകാനുള്ള ഒരുക്കത്തിലാണ്.പിളര്‍പ്പും ലയനവും കേരള കോണ്‍ഗ്രസില്‍ പുതുമയില്ലാത്തതിനാല്‍ അല്‍ഭുതങ്ങള്‍ക്ക് സ്ഥാനമില്ല. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്തും സംഭിവിക്കാം. 23 വര്‍ഷത്തിന്ശേഷമുള്ള മാണി-ജോസഫ് ഐക്യപ്പെടലിനാണ് വിള്ളല്‍. അതും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ പി.സി.ജോര്‍ജിന്‍െറ പേരിലും.
1989ല്‍ ഇടുക്കി ലോകസഭാ സീറ്റിന്‍െറ പേരിലാണ് പി.ജെ.ജോസഫ് യു.ഡി.എഫ് വിട്ടതെങ്കില്‍ ഇത്തവണ ഇടുക്കി സീറ്റ് വേണ്ടെന്ന്  പി.സി.ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചതാണ് ജോസഫ് വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഇതിന്‍െറ പേരിലുണ്ടായ പ്രസ്താവന യുദ്ധത്തില്‍ കഴിഞ്ഞ തവണ ഇടുക്കിയില്‍ പരാജയപ്പെട്ട പാര്‍ട്ടി സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്‍െറ മകനും മുന്‍ എം.പിയുമായഫ്രാന്‍സിസ് ജോര്‍ജിനെതിരെ ജോര്‍ജ് നടത്തിയ ചില പരാമര്‍ശങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായി.
 യു.ഡി.എഫില്‍ ഘടകകക്ഷികളായിരിക്കെ കെ.എം.മാണി, പി.ജെ.ജോസഫ് വിഭാഗങ്ങള്‍ 1984ല്‍ ലയിക്കുകയും 1987ല്‍  പിളര്‍ന്ന് ഇരുകൂട്ടരും യു.ഡി.എഫില്‍ തുടരുകയും ചെയ്ത പാരമ്പര്യം കേരള കോണ്‍ഗ്രസിനുണ്ട്. 1984ലെ ലയന സമ്മേളനത്തിലാണ്‘വളരും തോറും പിളരുകുയും പിളരുന്തോറും വളരുകയും’ ചെയ്യുന്ന പാര്‍ട്ടിയെന്ന പ്രഖ്യാപനം കെ.എം.മാണി നടത്തിയത്. 1979ലാണ് കെ. എം. മാണിയും പി. ജെ. ജോസഫും ആദ്യമായി വേര്‍പിരിയുന്നത്. 1977ല്‍ പാലായില്‍ നിന്ന് കെ എം. മാണി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഹൈ കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് പകരക്കാരനായി മന്ത്രിയായ പി. ജെ. ജോസഫ് പിന്നിട് മാണി  സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുമായി എത്തിയപ്പോള്‍ രാജിവെക്കുകയായിരുന്നു. മന്ത്രി സ്ഥാനം രാജി വെച്ചുവെങ്കിലും അത് കേരള കോണ്‍ഗ്രസില്‍ ചില്ലറ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ചരല്‍ക്കുന്നില്‍ നടന്ന സംസ്ഥാന ക്യാമ്പിനും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞില്ല. അതവസാനിച്ചത് പാര്‍ട്ടി പിളര്‍പ്പിലും. 1979 ലെ പിളര്‍പ്പില്‍ മാണിക്കൊപ്പം 14 എം. എല്‍. എമാരുണ്ടായിരുന്നു. ജോസഫിനൊപ്പം ആറ് പേരും. മാണി ഭരണമുന്നണിയില്‍ തുടര്‍ന്നപ്പോള്‍ ജോസഫ് പ്രതിപക്ഷത്ത് കെ. കരുണാകരന്‍െറ ഒപ്പമായിരുന്നു.
1980ല്‍  ഇടത്പക്ഷ ജനാധിപത്യ മുന്നണി രൂപവല്‍ക്കരണത്തില്‍ എ. കെ. ആന്‍റണിക്കൊപ്പം മാണിയും പങ്കാളിയായി ആദ്യ നയനാര്‍ സര്‍ക്കാരിന്‍െറ ഭാഗമായതോടെ ജോസഫ് പ്രതിപക്ഷത്ത് സജീവമായി. യൂ. ഡി. എഫ് കണ്‍വീനറുമായിരുന്നു.
മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെട്ട് 1982ല്‍ കെ. എം. മാണിയും ആന്‍റണി കോണ്‍ഗ്രസിനൊപ്പം യു. ഡി. എഫില്‍ എത്തുകയായിരുന്നു. ഇതോടെ യു. ഡി. എഫില്‍ കേരള കോണ്‍ഗ്രസുകള്‍ മൂന്നായി. കേരള കോണ്‍ഗ്രസ്-പിള്ള വിഭാഗവും യൂ.ഡി.എഫിലായിരുന്നു. ഒരൊറ്റ മുന്നണിയില്‍ എന്തിന് മൂന്ന് കേരള കോണ്‍ഗ്രസുകള്‍ എന്ന ചോദ്യം ഉയര്‍ന്നതോടെയാണ് ആദ്യ ലയന ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നത്. അങ്ങനെ 1984ല്‍ മാണിയും ജോസഫും ലയിച്ചു. ജോസഫ് പാര്‍ട്ടി ചെയര്‍മാനും മാണി നിയമസഭാ കക്ഷി നേതാവുമായി. എന്നാല്‍, പാര്‍ട്ടിയിലെ ഐക്യത്തിന് ആയുസ് കുറവായിരുന്നു. ലയിച്ചുവെങ്കിലും ഇന്നത്തേത് പോലെ അന്നും രണ്ട് പാര്‍ട്ടിയെന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കേരള കോണ്‍ഗ്രസുകള്‍ വഴിപിരിഞ്ഞു. രണ്ടു കൂട്ടരും യു. ഡി. എഫില്‍ തുടരുകയും ചെയ്തതിനാല്‍ 1987ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം കാല്വാരി തോല്‍വി ഏറ്റുവാങ്ങി.
ഒരു മുന്നണിയിലാണെങ്കിലും ശത്രുക്കളെ പോലെ കഴിയവെയാണ് 1989ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. മാണിക്ക് മൂവാറ്റുപുഴയും ജോസഫിന് ഇടുക്കിയും മണ്ഡലങ്ങള്‍ നല്‍കിയെങ്കിലും ജോസഫിന് മുവാറ്റുപുഴ വേണമെന്നായിരുന്നു വാശി. ജോസഫിലെ ബേബി മുണ്ടക്കല്‍ വിജയിച്ച മുവാറ്റുപുഴ തങ്ങളുടെ സീറ്റിംഗ് സീറ്റാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ സ്വന്തം തട്ടകമായ പാല ഉള്‍പ്പെടുന്ന മുവാറ്റുപുഴ വിട്ട് കൊടുക്കാന്‍ മാണി തയ്യാറായതുമില്ല. ഒടുവില്‍ മുവാറ്റുപുഴയില്‍ പി.ജെ.ജോസഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാതോടെ യു.ഡി.എഫില്‍ നിന്നും പുറത്തായി. കേരള കോണ്‍ഗ്രസിന്‍െറ ഐക്യം വീണ്ടും മുഴങ്ങിയതോടെയാണ്  23 വര്‍ഷത്തിന് ശേഷം  2010 മെയില്‍  പി. ജെ. ജോസഫ് വിഭാഗം  കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചത്.ഇടതു മുന്നണി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചാണ് ജോസഫ് മാണിക്കൊപ്പമത്തെിയത്.
ഇനിയെന്ത് എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

13 October 2013

ഹിമാലയന്‍ കുന്നുകളിലേക്ക് ജലവൈദ്യുത പദ്ധതികള്‍...........




ലോകത്തെ ഏറ്റവും ഉയരം കൂടിയ മനോഹരമായ മലനിരകള്‍ അണക്കെട്ടുകളുടെ സമുച്ചയമായി മാറുകയാണ്. അടുത്ത ഏതാനം വര്‍ഷത്തിനകം ഹിമാലയന്‍ കുന്നുകളില്‍ നിര്‍മിക്കപ്പെടുന്ന ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 1,50,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. അതോടെ ഡാമുകളുടെ മലനിരകളായി ഹിമാലയന്‍ കുന്നുകള്‍ മാറപ്പെടും. അത് ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്നങ്ങളാകട്ടെ, പ്രവചനാതീതമായിരിക്കുമെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ ‘ഇന്‍റര്‍ നാഷണല്‍ റിവേര്‍സ്’ പറയുന്നത്. നദികളുടെ ഉല്‍ഭവകേന്ദ്രങ്ങളില്‍ അണക്കെട്ടുകള്‍ നിര്‍മിക്കപ്പെടുന്നതോടെ, ഈ നദികളെ ആശ്രയിക്കുന്ന ലക്ഷങ്ങള്‍ ദുരിതത്തിലാകും. ഹിമാലയന്‍ താഴ്വരകളില്‍ ജീവിക്കുന്നവരുടെ അവസ്ഥയും ദുരിതപൂര്‍ണമാകുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നൂറുകണക്കിന് അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോഴും പരിസ്ഥിതി ആഘാതപഠനം നടന്നിട്ടുമില്ല, ഓരോ പദ്ധതി സംബന്ധിച്ചും പ്രത്യേകമായി പഠനം നടത്തിയതൊഴിച്ചാല്‍, മൊത്തത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ പഠിക്കാതെയാണ് ഹിമാലയത്തെ ഡാമുകളുടെ സമുച്ചയമാക്കി മാറ്റുന്നത്.
ഇപ്പോള്‍ തന്നെ, ഇന്ത്യക്കും ഭൂട്ടാനും നേപ്പാളിനും പാക്കിസ്ഥാനുമൊക്കെയായി ഒട്ടേറെ ഡാമുകളുണ്ട്. ഇതില്‍ പലതും വന്‍കിട പദ്ധതികളുടെ ഭാഗമായി നിര്‍മിച്ചതും. 21 ജലവൈദ്യുത പദ്ധതികള്‍ നിലവിലുള്ളതില്‍ 15ഉം ഇന്ത്യയുടേതാണ്. 7930 മെഗാവാട്ടാണ് സ്ഥാപിതശേഷി. പാക്കിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്ക് രണ്ട് വീതം പദ്ധതികളാണ് നിലവിലുള്ളത്. പാക്കിസ്ഥാന്‍െറ രണ്ട് പദ്ധതികളുടെ മാത്രം സ്ഥാപിതശേഷി 4478 മെഗാവാട്ടാണ്. നിര്‍മാണത്തിലിരിക്കുന്നതാകട്ടെ  വന്‍കിട പദ്ധതികളും. ഇന്ത്യയുടെ മാത്രം 16 ജലവൈദ്യുത പദ്ധതികളാണ് നിര്‍മാണഘട്ടത്തിലുള്ളത്. 11725 മെഗാവാട്ടാണ് ഇവയുടെ ആകെ സ്ഥാപിതശേഷി. ഇതിന് പുറമെയാണ് പുതിയ പദ്ധതികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഹിമാലയന്‍ കുന്നുകളില്‍ അതിര്‍ത്തിയുള്ള രാജ്യങ്ങളൊക്കെ വന്‍കിട പദ്ധതികള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. എല്ലാം ഇടത്തരം, വന്‍കിട പദ്ധതികള്‍. ഇന്ത്യ 34 പദ്ധതികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. 31765 മെഗാവാട്ടാണ് ഒട്ടാകെ സ്ഥാപിതശേഷി. പാക്കിസ്ഥാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതൊക്കെ കൂറ്റന്‍ പദ്ധതികളാണ് എന്നതാണ് സവിശേഷത. 5400 മെഗാവാട്ടിന്‍െറ ബുന്‍ജി, 4000 മെഗാവാട്ടിന്‍െറ ഡാസു, 4500 മെഗാവാട്ടിന്‍െറ ഡയ്മര്‍-ഭാഷാ എന്നിവ ഇവയില്‍ ചിലത്. ജമ്മു-കാശ്മീര്‍ മുതല്‍ അരുണാചല്‍ പ്ര¤േദശ് വരെ ഹിമാലയന്‍ നദികളില്‍ അണക്കെട്ട് നിര്‍മ്മിക്കാനാണ് ഇന്‍ഡ്യ ആലോചിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ മാത്രം ചെറുതും വലുതുമായ 415 പദ്ധതികളാണ് പരിണനയിലുള്ളത്. ഇതില്‍ 300ഉം ചെറുകിട പദ്ധതികളാണ്. ഹിമാലയന്‍ നദികളിലെ ജല വൈദ;ുത പദ്ധതികള്‍ക്ക് വേണ്ടി 128000 കുടുംബങ്ങളെ മാറ്റി പാര്‍പ്പിട്ടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
ലോകബാങ്കും ഏഷ്യന്‍ വികസന ബാങ്കുമാണ് ഇന്ത്യക്കടക്കം ജലവൈദ്യുത പദ്ധതികള്‍ക്കായി വായ്പ അനുവദിക്കുന്നത്. എന്നാല്‍ ഭൂട്ടാന്‍െറ പല പദ്ധതികള്‍ക്കും സഹായം നല്‍കുന്നത് ഇന്ത്യയും. 336 മെഗാവാട്ടിന്‍െറ ചുക, 60 മെഗാവാട്ടിന്‍െറ കുറിച്ചു, 1020 മെഗാവാട്ടിന്‍െറ താല എന്നീ പദ്ധതികള്‍ക്ക് 60 ശതമാനം ഗ്രാന്‍റും 40 ശതമാനം വായ്പയും എന്ന കണക്കിലാണ് ഇന്ത്യ ഭൂട്ടാന് സഹായം അനുവദിച്ചിട്ടുള്ളത്. അഞ്ച് മുതല്‍ 10.75 വരെ ശതമാനമാണ് പലിശനിരക്ക്. എന്നാല്‍, 2007 ജൂലൈ 28ന് ഭൂട്ടാനും ഇന്ത്യയും ഒപ്പിട്ട കരാര്‍ പ്രകാരം ഗ്രാന്‍റ് 40 ശതമാനമാക്കി കുറച്ചു. വായ്പ 60 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. നേപ്പാളാകട്ടെ ഇന്ത്യന്‍ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. ജലം പങ്കിടല്‍ സംബന്ധിച്ച് ഇന്ത്യ-നേപ്പാള്‍ കരാര്‍ ഉള്ളതിനാല്‍ ബാങ്കുകള്‍ക്കും നേപ്പാളിനെ സഹായിക്കാന്‍ തടസ്സമില്ല.
ഭൂട്ടാനില്‍ ഒരു മെഗാവാട്ടിന്‍െറ വൈദ്യുത പദ്ധതിക്കായി അഞ്ച് കോടി ഇന്ത്യന്‍ രൂപ വേണമെന്നാണ് കണക്കാക്കുന്നത്. അടുത്ത 10 വര്‍ഷത്തിനകം ഭൂട്ടാന്‍ ലക്ഷ്യമിടുന്നത് പതിനായിരം മെഗാവാട്ട് പദ്ധതിയും. പാക്കിസ്ഥാനും അടുത്ത 10 വര്‍ഷത്തിനകം പതിനായിരം മെഗാവാട്ട് വൈദ്യുതിയാണ് അധികമായി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിന് 20.3 ബില്യണ്‍ ഡോളറാണ് വേണ്ടിവരുന്നത്. ഡയ്മര്‍-ഭാഷാ പദ്ധതി പൂര്‍ത്തീകരിക്കാന്‍ മാത്രം 8.5 ബില്യണ്‍ ഡോളര്‍ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. പാക്കിസ്ഥാന്‍െറ വാര്‍ഷിക വരുമാനത്തിന്‍െറ 72 ശതമാനമാണ് ഈ തുക.
 ചുരുങ്ങിയ നാളുകള്‍ക്കകം അമ്പതിനായിരം മെഗാവാട്ട് വൈദ്യുതിയാണ് ഹിമാലയന്‍ മേഖലയില്‍ നിന്നും അധികമായി ഉത്പാദിപ്പിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. വൈദ്യുതി മേഖലയിലെ പ്രതിസന്ധിയാണ് ഹിമാലയന്‍ കുന്നുകളിലെ സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചത്.
ഇന്ത്യയുടെ വൈദ്യുതിക്ഷാമത്തില്‍ കണ്ണുംനട്ടാണ് ഭൂട്ടാനും നേപ്പാളും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത്. പെട്രോളിയം രാജ്യങ്ങള്‍ പെട്രോള്‍ ഡോളര്‍ സമ്പാദിക്കുംപോലെ, വൈദ്യുതി വിറ്റ് ഹൈഡ്രോ ഡോളര്‍ സമ്പാദിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഹിമാലയന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ മന്ത്രിസഭയുടെ 2005 ഏപ്രിലിലെ തീരുമാനം തന്നെ ‘ഹൈഡ്രോ ഡോളര്‍’ ലക്ഷ്യത്തോടെയായിരുന്നു. അരുണാചലിന് പുറമെ ഉത്തരാഖണ്ഡ്, ഹിമാചല്‍, സിക്കിം സംസ്ഥാനങ്ങളാണ് സ്വകാര്യ പങ്കാളിത്തത്തോടെ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നത്.
സാമൂഹിക, പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിക്കാതെയാണ് ജൈവവൈവിധ്യത്തിന്‍െറ കലവറയായ ഹിമാലയന്‍കുന്നുകളില്‍ ഇത്രയേറെ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ഞുമലകളില്‍ ഇത്രയേറെ ജലസംഭരണികള്‍ നിര്‍മിക്കപ്പെടുമ്പോള്‍, അത് ഭൂചലന സാധ്യത വര്‍ധിപ്പിക്കില്ളേയെന്ന ചോദ്യവും ഉയരുന്നുണ്ട്. നൂറുകണക്കിന് ചെറുതും വലുതുമായ നദികളുടെ ഉത്ഭവം ഹിമാലയന്‍ മലകളില്‍ നിന്നാണ്; ഐസായും മഞ്ഞായും ജലകണികകളുടെ വന്‍ ശേഖരമാണ് ഹിമാലയത്തിലുള്ളത്. വന്‍ നദികള്‍ ഉത്ഭവിക്കുന്നതും ഇവിടെ നിന്നാണ്. ഹിമാലയത്തില്‍ നിന്നും ഒഴുകിത്തുടങ്ങുന്ന നദികള്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. തിബത്തില്‍ നിന്നും ഉത്ഭവിക്കുന്ന സിന്ധു നദി ഇന്ത്യയിലൂടെ പാക്കിസ്ഥാനിലേക്ക് ഒഴുകുന്നു. തിബത്തിലെ മാനസസരോവറില്‍ തുടങ്ങുന്ന സത്ലജും ഇന്ത്യയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്നു. മഹാകാളി, കര്‍ണാക്കി, ഗംഗ, ബ്രഹ്മപുത്ര, ഐരാവതി തുടങ്ങി ഒട്ടേറെ നദികള്‍ ഹിമാലയത്തില്‍ നിന്നും ഒഴുകിത്തുടങ്ങുന്നു. ഈ നദീതടങ്ങളില്‍ നിന്നാണ് പുതിയൊരു സംസ്കാരത്തിന് തുടക്കം കുറിച്ചതും. കൃഷി, മല്‍സ്യബന്ധനം, കുടിവെള്ളം, ഗതാഗതം തുടങ്ങി ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു നദികള്‍. ഇവ ഇല്ലാതായാല്‍, ലക്ഷങ്ങളുടെ ‘കഞ്ഞികുടി’ മുട്ടും. അരുണാചല്‍പ്രദേശിലെ രംഗനദി ജലവൈദ്യുത പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍, രംഗനദിയെ തിരിച്ചുവിട്ടു. ഇതോടെ താഴ്വരയിലെ കൃഷിയാകെ നശിച്ചു. വാഴ, ഓറഞ്ച്, പൈനാപ്പിള്‍, കുരുമുളക്, ഏലം തുടങ്ങിയവയായിരുന്നു ഇവിടുത്തെ കൃഷി. അരുണാചല്‍പ്രദേശിലെ അണക്കെട്ട് നിര്‍മാണം, കീഴ്നദീതട സംസ്ഥാനമായ ആസാമിനെയും ബാധിച്ചുതുടങ്ങി. ഇക്കാര്യം ആസാം മുഖ്യമന്ത്രി കഴിഞ്ഞ ജൂലൈയില്‍ കേന്ദ്രത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 3000 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള അരുണാചല്‍പ്രദേശിലെ ഡിബാംഗ് പദ്ധതിക്ക് വേണ്ടി ഈ മേഖലയിലെ ആദിവാസികളെ അപ്പാടെ മാറ്റിപാര്‍പ്പിക്കേണ്ടിവരും. ഇദു-മിഷ്മി വിഭാഗത്തില്‍പ്പെടുന്നവരാണ് ഇവിടുത്തെ ആദിവാസികള്‍. ഇവരുടെ ആകെ ജനസംഖ്യ 11,021 ആണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇടുക്കി ജില്ലയില്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് വേണ്ടി ആദിവാസികളെ ആട്ടിപ്പായിച്ചതുപോലെ ഇവിടെയും ജനിച്ച മണ്ണ് ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നു.
ഉത്തരാഖണ്ഡിലെ തെഹ്രി പദ്ധതിക്കായി ഒരു മേഖല തന്നെ ഇല്ലാതാകുകയാണ്. തെഹ്രി ടൗണും 37 വില്ളേജുകളും പൂര്‍ണമായും ഇല്ലാതാകും. 88 വില്ളേജുകള്‍ ഭാഗികമായും മുങ്ങും. 10,000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നാണ് ഒൗദ്യോഗിക കണക്ക്. മണിപ്പൂരിലെ ടിപ്പ്മുപ്പ് പദ്ധതി നിര്‍മിക്കപ്പെടുന്നത് 292 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ്. അരുണാചലിലെ തന്നെ ലോവര്‍ സുബന്‍നാറി പദ്ധതിക്കായി രണ്ട് ഗ്രാമങ്ങളാണ് പറിച്ചുനടുന്നത്. നെല്ല് ഉത്പാദകപ്രദേശവും നാലായിരം ഹെക്ടര്‍ വനപ്രദേശവും വെള്ളത്തിലാകും. 2000 മെഗാവാട്ടിന്‍േറതാണ് പദ്ധതി.
പാക്കിസ്ഥാനിലെ ഡയ്മര്‍-ഭാഷാ പദ്ധതിക്കായി കാല്‍ ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കും. 32,000 ഏക്കര്‍ പ്രദേശമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. വന്‍കിട ജലവൈദ്യുത പദ്ധതികളുമായി രാജ്യങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍, പദ്ധതികള്‍ മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്നവര്‍ പലയിടത്തും പ്രക്ഷോഭത്തിലാണ്. ജനിച്ചുവളര്‍ന്ന മണ്ണും കൃഷിഭൂമിയും ഉപേക്ഷിക്കാന്‍ കഴിയാത്തവര്‍, ജീവിതവും തൊഴിലും നഷ്ടപ്പെടുന്നവര്‍ തുടങ്ങിയവരൊക്കെയാണ് പോരാട്ടത്തിലുള്ളത്. മറുഭാഗത്താകട്ടെ, ലോകത്തെ ഏറ്റവും വലിയ പൈതൃക സമ്പത്താണ് നശിപ്പിക്കപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 500 മീറ്റര്‍ തുടങ്ങി 8000 മീറ്റര്‍ വരെയുള്ള ഹിമാലയന്‍ മലനിരകളില്‍ അത്യപൂര്‍വമായ സസ്യങ്ങള്‍, പക്ഷികള്‍, ചിത്രശലഭങ്ങള്‍, സസ്തനങ്ങള്‍ തുടങ്ങിയവയുണ്ട്. ഇവയില്‍ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്. അരുണാചല്‍പ്രദേശും സിക്കിമും ജൈവ വൈവിധ്യത്തിന്‍െറ ഹോട്ട്സ്പോട്ടാണ്. അവിടെയാണ് ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മിക്കപ്പെടുന്നത്. ഹിമാലയത്തിലെ അണക്കെട്ട് നിര്‍മാണം, ഒരു പക്ഷെ ലോകം നേരിടുന്ന ഗുരുതരമായ പ്രശ്നമായി മാറിയേക്കാം. ഈ മലമുകളിലുണ്ടാകുന്ന ഏതൊരു മാറ്റവും ആഗോളതലത്തില്‍ പ്രതിഫലിച്ചേക്കും.


11 October 2013

സര്‍ക്കാരിന്‍െറ ഓരോരോ തമാശകള്‍



നമ്മുടെ ആരോഗ്യ വകുപ്പിന്‍െറതയും സര്‍ക്കാരിന്‍െറയും തമാശകള്‍  കണ്ടു ഇടമലക്കുടിയിലെ ആദിവാസികള്‍ ചിരിക്കുന്നുണ്ടാകും.കാട്ടിനുള്ളിലെ ഇടമലക്കുടിയില്‍ പത്രങ്ങള്‍ എത്തുന്നില്ളെങ്കിലും റേഡിയോ കേട്ടാണെങ്കിലുംഅവര്‍ വിവരംഅറിയുന്നുണ്ടു. ഇത്തവണയും ഇടമലക്കുടിയിലും ചട്ടമൂന്നാറിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചതോടെ ഇത് എത്രാമത്തെ തവണയാണ് രണ്ടിടത്തും പി.എച്ച്.സി അനുവദിക്കുന്നതെന്ന് ആര്‍ക്കാണ് നിശ്ചയമെന്നാണ് ഇനി കണ്ടെത്തേണ്ടത്.
1987ലെ മന്ത്രിസഭയില്‍ എ.സി.ഷണ്‍മുഖദാസ് ആരോഗ്യമന്ത്രിയായിരിക്കെയാണ് രണ്ടിടത്തും ആദ്യമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചത്. പിന്നിട് പലപ്പോഴും പി.എച്ച്.സി.അനുവദിക്കാറൂണ്ടെങ്കിലും അത്തരമൊന്ന് രണ്ടിത്തും ഇനിയും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. ആദിവാസി വിഭാഗമായ മുതുവന്മാര്‍ വസിക്കുന്ന ഇടമലക്കുടിയിലും ആദിവാസികള്‍ക്ക് പുറമെ തോട്ടം തൊഴിലാളികള്‍ പാര്‍ക്കുന്ന ചട്ടമൂന്നാറിലും പി.എച്ച്.സിയില്ളെങ്കിലും ആരോഗ്യ വകുപ്പിന്‍റ വെബ്സൈറ്റില്‍ രണ്ടിടത്തും പി.എച്ച്.സി പ്രവര്‍ത്തിക്കുന്നുണ്ടു.എന്നിട്ടും മന്ത്രിസഭാ യോഗം ഇവിടെങ്ങളിലടക്കം 13 പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചു.
മൂന്നാറിടനുത്താണ് രണ്ടു സ്ഥലങ്ങളും. ആനമുടിയുടെ താഴ്വരയില്‍ വനത്തിനുള്ളില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ഇടമലക്കുടി ആദിവാസി കോളണികളില്‍ എത്താന്‍ മണിക്കുറുകളോം കാല്‍നടയായി സഞ്ചരിക്കണം. അടുത്ത കാലത്ത് പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട ഇവിടെത്തെ പഞ്ചായത്ത് ജീവനക്കാര്‍ ജോലി ചെയ്യുന്നത് തന്നെ താലൂക്കാസ്ഥാനമായ ദേവികുളത്തെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ്. ഇടമലക്കുടിയിലേക്ക് നിയമിക്കപ്പെട്ട ജൂനിയര്‍ ഹെല്‍ത്ത് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ വല്ലപ്പോഴുമാണ് ആദിവാസികളെ തേടിയത്തെുന്നത്. ആദിവാസികള്‍ രോഗംവന്നാല്‍ മലകയറി തേയില കമ്പനിയുടെ ആശുപത്രിയില്‍ ചികില്‍സ തേടുന്നു.
ഡോക്ടര്‍മാരും ജീവനക്കാരും ഇടമലക്കുടി പി.എച്ച്.സിയില്‍ എത്തില്ളെന്നതിനാല്‍, യാത്രാസൗകര്യമുള്ള ഇടമലക്കുടിയുടെ അതിര്‍ത്തിയായ പെട്ടിമുടി പുല്ലുമേടില്‍ ആശുപത്രിയും ക്വാര്‍ട്ടേഴ്സുകളും നിര്‍മ്മിക്കണമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നിരുന്നു. ആദിവാസി സങ്കേതത്തിലേക്ക് ജീപ്പ് റോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്ന ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇത് അട്ടിമറിക്കുകയായിരുന്നു.
ചട്ടമൂന്നാറിലേക്ക് ബസടക്കം ഗതാഗത സൗകര്യമുണ്ടെങ്കിലും തേയില തോട്ടം മേഖലയാണെന്ന കാരണത്താലാണ് പി.എച്ച്.സി ആരംഭിക്കാതിരുന്നതെന്ന് പറയുന്നു. ചട്ടമൂന്നാറില്‍ നിന്നും ഏറെ അകലെയല്ലാതെ തലയാറില്‍ തേയില കമ്പനിയുടെ ആശുപത്രിയും മറയൂരില്‍ പി.എച്ച്.സിയുമുണ്ടു. ഇതിനിടെയാണ് വീണ്ടും പി.എച്ച്്.സി അനുവദിച്ചത്. 

06 October 2013

കേരളത്തിലെ പ്രാദേശിക കക്ഷികളും കേരള കോണ്‍ഗ്രസ് ജൂബിലിയും



കേരള കോണ്‍ഗ്രസ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. വളര്‍ന്നും പിളര്‍ന്നും ലയിച്ചും പിന്നെയും പിളര്‍ന്നും നാലെങ്കിലും അഞ്ചായി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ്  സുവര്‍ണ്ണ ജൂബിലി വര്‍ഷം ആഘോഷിക്കുന്ന വേളയിലെങ്കിലും കേരളവും പ്രാദേശിക കക്ഷികളും എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പിറിവയെടുത്ത പിറ്റേ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക് മല്‍സരിച്ച ശക്തി കാട്ടിയ കേരള കോണ്‍ഗ്രസും മുസ്ളിം ലീഗും തുടര്‍ന്നും മുന്നണി രാഷ്ട്രിയത്തില്‍ കരുത്ത് കാട്ടുന്നുവെങ്കിലും മറ്റ് പ്രാദേശകി കക്ഷികളുടെ അവസ്ഥയെന്ത്? തമിഴ്നാടും ആന്ധ്രയും തുടങ്ങി പശ്ചിമ ബംഗാല്‍ വരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക കഷികള്‍ നിര്‍ണായകമാകുകയോ വിധി നിര്‍ണയിക്കുകയോ ചെയ്യുമ്പോള്‍ കേരളം ആ വഴിക്ക് പോകാത്തത് മലയാളികളുടെ ദേശിയ സ്നേഹമാണെന്നതില്‍ തര്‍ക്കമുണ്ടാകില്ല.
 പി.ടി. ചാക്കൊയുടെ രാജിയില്‍ തുടങ്ങിയ കോണ്‍ഗ്രസിലെ ഭിന്നതയാണ് കേരള കോണ്‍ഗ്രസിന്‍െറ പിറവിക്ക് കാരണം. കെ.പി.സി.സി. പ്രസിഡന്‍്റ് സ്ഥാനത്തേക്ക് മത്സരിച്ച ചാക്കൊ പരാജയപ്പെട്ടു. 1964 ആഗസ്റ്  1ന് പി.റ്റി ചാക്കൊ മരിച്ചു.ഇതോടെ പ്രശ്നം രൂക്ഷമായി. ചാക്കൊയെ അനുകൂലിച്ചിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ 15 പേര്‍ കെ.എം. ജോര്‍ജിന്‍്റെ നേതൃത്വത്തില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ തീരുമാനിച്ചു.  ആര്‍. ബാലകൃഷ്ണപിള്ളയായിരുന്നു ഉപനേതാവ് . ഇതാണ് പിന്നീട് കേരളാ കോണ്‍ഗ്രസ് ആയി മാറിയത്. ശങ്കര്‍ മന്ത്രിസഭക്ക് എതിരെ വന്ന അവിശ്വാസ പ്രമേയത്തെ കെ.എം. ജോര്‍ജിന്‍്റെ നേതൃത്വത്തിലുള്ള വിഭാഗം പിന്തുണച്ചു.  കോട്ടയത്ത് ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ ഒത്തു കൂടിയാണ് കൂട്ടായി പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചത്. 1964 ഒക്ടോബര്‍ 9 ന്  കോട്ടയം തിരുനക്കര മൈതാനത്തു ചേര്‍ന്ന സമ്മേളനത്തില്‍ മന്നത്തു പത്മനാഭന്‍ കേരളാ കോണ്‍ഗ്രസ് എന്ന  പേര് പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ  പിളര്‍പ്പുകള്‍ക്കുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് 1965 മാര്‍ച്ചിലായിരുന്നു. സി പി ഐ പിളര്‍ന്ന് സി പി എം രൂപീകൃതമായതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ഈ സമയത്ത് സി.പി.എം  നേതാക്കളില്‍ പലരും ജയിലിലായിരുന്നു. എന്നാല്‍ സി.പി.എം തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായി. അവര്‍ക്ക് സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 44 സീറ്റുകള്‍ ലഭിച്ചു.  കേരളാ കോണ്‍ഗ്രസ് 24 സീറ്റ് നേടി കരുത്ത് തെളിയിച്ചു. സി.പി.എമ്മും, കേരള കോണ്‍ഗ്രസും ശക്തി തെളിയിച്ച ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ മന്ത്രിസഭ രൂപികരിക്കാന്‍  കഴിഞ്ഞില്ല. നിയമസഭയില്‍ എം.എല്‍.എ.മാരുടെ സത്യപ്രതിജ്ഞ പോലും നടക്കാന്‍ കഴിയാതെ സഭ പിരിച്ചുവിട്ടു.
എന്നാല്‍ ഈ കരുത്ത് പിന്നിട് കേരള കോണ്‍ഗ്രസിന് കാട്ടാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇപ്പോള്‍ നാല് കേരള കോണ്‍ഗ്രസുകളില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ളത് മൂന്നെണ്ണത്തിന് പിള്ളക്കും ജേക്കബ്ബിനും ഒന്ന് വീതം. മാണിയും ജോസഫും ലയിച്ച് ഒന്നായ കേരള കോണ്‍ഗ്രസിന് ഒമ്പത് അംഗങ്ങളും. ഇടത്മുന്നണിയുടെ ഭാഗമായ പി സി തോമസ് വിഭാഗത്തിനാണ് നിയമസഭയില്‍ അംഗത്വം ഇല്ലാതയാത്.
പിളര്‍ന്നും വളര്‍ന്നും ലയിച്ചും ആയിരിക്കാം കേരള കോണ്‍ഗ്രസിന്‍െറ ശക്തി ക്ഷയിച്ചത്. പി സി ജോര്‍ജ്, എം.വി.മാണി, ലോനമ്പന്‍ നമ്പാടന്‍ തുടങ്ങിവരൊക്കെ ഓരോ കേരള കോണ്‍ഗ്രസുകള്‍ക്ക് നേതൃത്വം നല്‍കിയവരാണ്. നമ്പാടനും കേരള കോണ്‍ഗ്രസ് ചെയര്‍മാനായിരുന്ന ജോര്‍ജ് ജെ മാത്യുവും പിന്നിട് പ്രാദേശിക പാര്‍ട്ടി വിട്ട് ദേശിയ ധാരയില്‍ ചേര്‍ന്നവരും. നമ്പാടന്‍ സി പി എമ്മിലും ജോര്‍ജ് ജെ മാത്യു കോണ്‍ഗ്രസിലുമാണ് ചേര്‍ന്നത്. മലയാളികളുടെ ദേശിയത ഇതില്‍ തന്നെ പ്രകടം.
കേരള കോണ്‍ഗ്രസും മലബാറില്‍ വേരുകളുള്ള മുസ്ളിം ലീഗും പിടിച്ച് നില്‍ക്കുന്നുണ്ട്. എന്നാല്‍,മറ്റ് പ്രാദേശി കക്ഷികളുടെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ? സംസ്ഥാന രാഷ്ട്രിയത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന് കരുതപ്പെട്ട എസ്.ആര്‍.പിയും എന്‍.ഡി.പിയും ഡി.എല്‍.പിയും ഇന്നില്ല. ജാതി പിന്തുണയോടെ ബലത്തില്‍ പാര്‍ട്ടിയുണ്ടാക്കി എം.എല്‍.എമാരെ ജയിപ്പിക്കുകയും അതു വഴി മന്ത്രിസഭയിലും എത്തിയെങ്കിലും കെ.കരുണാകരനെന്ന രാഷ്ട്രിയ ചാണക്യന്‍െറ തന്ത്രത്തില്‍ ആ പാര്‍ട്ടികള്‍ ഇല്ലാതായെന്ന് വേണം പറയാന്‍. ഈ പാര്‍ട്ടികളിലുണ്ടായിരുന്നവരും ദേശിയ പാര്‍ട്ടികളില്‍ എത്തി. പി.എസ്.പി, എസ് എസ് പി, കെ.ടി.പി, കെ.എസ്.പി, ഐ.എസ്.പി തുടങ്ങി വിസ്മൃതിയിലായ പാര്‍ട്ടികള്‍ ഏറെ. ലത്തീന്‍ കത്തോലിക്കരും ഇടക്കാലത്ത് രാഷ്ട്രിയ പാര്‍ട്ടി രൂപീകരിച്ചുവെങ്കിലും മുന്നണി രാഷ്ട്രിയത്തില്‍ ഇടം കിട്ടാതെ വന്നതോടെ ആ പാര്‍ട്ടിയും ഓര്‍മ്മയിലായി.
ഇന്ന് നിലവിലുള്ള കേരളത്തിലെ ചില പോക്കറ്റുകളില്‍ അവസാനിക്കുന്ന പാര്‍ട്ടികളും മുന്നണി രാഷ്ട്രിയത്തിന്‍െറ ബലത്തിലാണ് നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കുന്നത്. ജെ.എസ്.എസ്, സി.എം.പി, ആര്‍.എസ്.പി-ബി, കോണ്‍ഗ്രസ് -എസ് തുടങ്ങിയവ ഉദാഹരണം. പി.ഡി.പിക്ക് ഇനിയും നിയമസഭയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.മതത്തിന്‍െറയും ജാതിയുടെയും കൂട്ടു പിടച്ച് പലരും രാഷ്ട്രിയ പാര്‍ട്ടികള്‍ രൂപീകരിച്ചുവെങ്കിലും പ്രാദേശിക കക്ഷികള്‍ക്ക് വളകൂറുള്ള മണ്ണല്ല, കേരളമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. പ്രാദേശിക താല്‍പര്യങ്ങളല്ല, ദേശിയ താല്‍പര്യങ്ങളാണ് മലയാളിയുടെ മനസില്‍. ദേശിയ മുസ്ളിം എന്ന പ്രഖ്യാപനത്തോടെ മലബാറില്‍ മുസ്ളിം ലീഗിനെ എതിര്‍ത്ത നേതാക്കളുടെ ചരിത്രവും മറക്കാനാവില്ല. പ്രാദേശിക വാദമില്ലാത്തത് കൊണ്ടായിരിക്കാം തമിഴനും കന്നടിയനും മലയാളിയും ഗുജറാത്തിയും കച്ച് മേമനും ഒന്നിച്ച് കേരളത്തില്‍ വസിക്കുന്നത്. 

20 September 2013

നിയമസഭയും മാധ്യമങ്ങളും

(മാധ്യമം  നിയമസഭാ സപ്ളിമെന്‍റില്‍  ്രപ്രസിദ്ധികരിച്ചത്്)


നിയമസഭയില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് പകരം തമാശകളും സിനിമ സംഭാഷണങ്ങളും കടന്ന് വരുന്നതിനെ കുറിച്ച് ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ അതിന് എം.എല്‍.എമാരടക്കമുള്ള രാഷ്ട്രിയക്കാര്‍ കുറ്റപ്പെടുത്തുന്നത് മാധ്യമങ്ങളെയാണ്. ഗൗരവത്തോടെ വിഷയങ്ങള്‍ അവതരിപ്പിച്ചാല്‍ മാധ്യമങ്ങളില്‍ ഇടം കാണില്ളെന്നും ഫലിതം കലര്‍ത്തിയാല്‍ കവറേജ് കിട്ടുമെന്നുമാണ് ന്യായികരണം.യഥാര്‍ഥത്തില്‍ ഇതില്‍ ചില സത്യമുണ്ടെങ്കിലും മാധ്യമങ്ങളെ പഴചാരി സമാജികര്‍ക്ക് അവരുടെ ഉത്രവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് മാറുവാന്‍ കഴിയുമോയെന്നാണ് ചിന്തക്കേണ്ടത്.
 ജനാധിപത്യത്തിന്‍െറ ശ്രീകോവില്‍ എന്നാണ് നിയമനിര്‍മ്മാണ സഭകളെ വിശേഷിപ്പിക്കുന്നത്.ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നതിനപ്പുറത്ത് ജനങ്ങള്‍ക്കും നാടിനും വേണ്ടി നിയമനിര്‍മ്മാണം നടത്തേണ്ടതും നിയമനിര്‍മ്മാണ സഭകളാണ്. നിയമസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമനിര്‍മ്മാണത്തലിടക്കം മുന്‍പരിചയമില്ളെന്നത് അംഗീകരിക്കാം. തെരഞ്ഞെടുപ്പിന് ശേഷം നിയമസഭ നിലവില്‍ വരുന്നതോടെ അംഗങ്ങള്‍ക്ക് നല്‍കുന്ന പരലശീലനമാണ് ഇക്കാര്യത്തില്‍ ഇവര്‍ക്ക് ലഭിക്കുന്ന അറിവ്.നിയമനിര്‍മ്മാണം, നിയമസഭാ നടപടികള്‍, ചട്ടങ്ങള്‍, ധനകാര്യ ബില്ല് തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം. സഭക്കകത്ത് പുതിയ അംഗങ്ങളെ ‘വഴിനടത്താന്‍’ മുതിര്‍ന്ന അംഗങ്ങള്‍ താല്‍പര്യമെടുക്കാറുണ്ടെങ്കിലും ചിലര്‍ ഇതിലൊന്നും താല്‍പര്യം കാട്ടാതെ പോകുന്നതാണ് സഭയുടെ മേന്മക്ക് മങ്ങലേല്‍ക്കാന്‍ കാരണമെന്ന് പകല്‍ പോലെ വ്യക്തം. ഉറക്കമിളച്ച് വിഷയം പഠിച്ച് സഭയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ എത്ര പേരെന്ന് ചൂണ്ടിക്കാട്ടാനും കഴിയാതെ പോകുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ച ഉയരുമ്പോഴാണ് മാധ്യമങ്ങളുടെ മേല്‍ സമാജികര്‍ പഴിചാരുന്നത്. കഷ്ടപ്പെട്ട് ഉറക്കമിളച്ച് വിഷയം പഠിച്ച് സഭയില്‍ അവതരിപ്പിച്ചാലും അതിനെ മാധ്യമങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ളെന്നാണ് പരാതി. നിയമസഭാ വാര്‍ത്തകള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ നല്‍കിയിരുന്ന ഇടം കുറഞ്ഞതോടെയാണ് മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ തമാശകള്‍ക്കും മറ്റും പിന്നാലെ സമാജികര്‍ പോയി തുടങ്ങിയത്. ഇതിന് ഫലം കാണുന്നുമുണ്ട്. വിഷയം പഠിക്കാന്‍ മിനക്കെടേണ്ടതില്ളെന്ന ആശ്വാസം സമാജികര്‍ക്കുമുണ്ട്. അത്കൊണ്ട് തന്നെ മിക്കപ്പോഴും നിയമനിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകള്‍ കാട് കയറുകയാണ് പതിവ്. ഏറെ ഗൗരവമുള്ള ബില്ലുകള്‍ പോലും വേണ്ടത്ര ചര്‍ച്ച കൂടാതെ പാസാക്കിയിട്ടുണ്ട്.
ചോദ്യോത്തര വേളയും തുടര്‍ന്നുള്ള ശൂന്യവേളയിലെ അടിയന്തിര പ്രമേയ നോട്ടീസിലുള്ള ചര്‍ച്ചയുമാണ് നിയമസഭയെ ഏറെ സജീവമാക്കുന്നത്. രാവിലെ 8.30ന് സഭ ആരംഭിക്കുന്നത് മുതല്‍ ഒരു മണിക്കൂറാണ് ചോദ്യോത്തരവേള. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്കാണ് സഭയില്‍ മറുപടി നല്‍കുന്നത്. ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി മിക്കപ്പോഴും സജീവമാകും. സാധാരണയുള്ള നിയമസഭാ നടപടികളില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് തല്‍സമയം സംപ്രേഷണത്തിന് അവസരവും ഇതാണ്. കാമറ കണ്ണുകള്‍ ലോകത്തിന് മുന്നില്‍ തുറന്ന് വെച്ചിട്ടുള്ളത് കൊണ്ടാകാം, ചോദ്യോത്തരവേളയില്‍ സാധാരണഗതിയില്‍ ‘അണ്‍പാര്‍ലമെന്‍റിയായി’ഒന്നും സംഭവിക്കാറില്ല.എന്നാല്‍, അടിയന്തിര പ്രമേയത്തിന് അനുമതി തേടിയുള്ള ചര്‍ച്ച അങ്ങനെയാവില്ല, അത് പലപ്പോഴും ബഹളത്തിലും ഒടുവില്‍ പ്രതിപക്ഷത്തിന്‍െറ ഇറങ്ങിപ്പോക്കിലുമാണ് കലാശിക്കുക. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിലെ ശ്രദ്ധക്ഷണിക്കല്‍, ഉപക്ഷേപം എന്നിവക്ക് ശേഷമാണ് ഗവണ്‍മെന്‍റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.രാവിലെ 8.30 ന് ആരംഭിച്ച് ഉച്ചക്ക് 1.30ന് സഭ അവസാനിപ്പിക്കണമെന്നാണ് ചട്ടം. വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച് ഉച്ചക്ക് 12.30ന് അവസാനിപ്പിക്കണം.അംഗങ്ങള്‍ക്ക് വേണ്ടി നീക്കിവെക്കപ്പെട്ട ദിവസം കൂടിയാണ് വെള്ളിയാഴ്ച. അംഗങ്ങള്‍ തയ്യാറാക്കുന്ന അനൗദ്യോഗിക ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതും വെള്ളിയാഴ്ചയാണ്. നിയമനിര്‍മ്മാണത്തില്‍ അംഗങ്ങള്‍ക്ക് പരശീലനമെന്ന നിലയിലാണ് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതും. ഈ ബില്ലുകളൊക്കെ സര്‍ക്കാരിന്‍െറ വിശദീകരണത്തെ തുടര്‍ന്ന് പിന്‍വലിക്കപ്പെടുകയോ വോട്ടിനിട്ട് തള്ളുകയോയാണ് പതിവെങ്കിലും സ്വകാര്യ ബില്ലുകളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല-എല്ലാ ബില്ലുകളും ഒരുപോലെയായി തോന്നുമെന്ന് മാത്രം.
തുടര്‍ച്ചയായ സഭാ സ്തംഭനമാണ് അടുത്തകാലത്തായി കേരള നിയമസഭ നേരിടുന്ന പ്രധാന വെല്ലുവിളി. ഇറങ്ങിപോക്കും വല്ലപ്പോഴുമുള്ള ബഹളവും സഭ സ്തംഭനത്തിന് കാരണമായിരുന്നുവെങ്കില്‍ അടുത്ത നാളിലായി നിരന്തരം നിയമസഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു.ചോദ്യോത്തര വേളകള്‍ പോലും തടസപ്പെട്ടു. ബഹളവും മുദ്രാവാക്യം വിളികളും  മൂലം ചര്‍ച്ചകൂടാതെ നടപടി ക്രമങ്ങള്‍ പാസാക്കേണ്ടി വരുന്നു. ഇത് ഒരു ഭാഗത്ത് മറുഭാഗത്താകട്ടെ, ജനാധിപത്യത്തിന് വേണ്ടി സമാജികരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ബസില്‍ യാത്ര ചെയ്യുന്ന എം.എല്‍.എമാര്‍ ഇല്ളെന്ന് തന്നെ പറയാം. നിയമസഭ സമ്മേളിക്കുന്ന വേളകളില്‍ എം.എല്‍.എമാര്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കാന്‍ മന്ത്രിമാരും മല്‍സരിക്കുന്നു. പണ്ട് നിയമസഭ സമ്മേളിക്കുന്ന വേളകളില്‍ മാത്രമായിരുന്നു തലസ്ഥാനത്ത് എം.എല്‍.എമാര്‍ക്ക് താമസസൗകര്യം നല്‍കിയിരുന്നത്. ഇന്നാകട്ടെ ഒരു കുടുംബത്തിന് താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഫ്ളാറ്റുകളാണ് എം.എല്‍.എ ഹോസ്റ്റലിലുള്ളത്. സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് ജനകീയ പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ടോയെന്നും ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടണം. ശ്രദ്ധക്ഷണിക്കല്‍, ഉപക്ഷേപം, ചോദ്യങ്ങള്‍ എന്നിവക്ക് പുറമെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിലെ ചോദ്യങ്ങളില്‍ അരമണിക്കൂര്‍ ചര്‍ച്ച നടത്താമെന്ന് നിയമസഭ ചട്ടങ്ങളില്‍ പറയുന്നു.പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും ചര്‍ച്ചയാകാം.
കേരളത്തിലെ നിയമ നിര്‍മ്മാണസഭക്ക് 125 വര്‍ഷം തികയുന്ന ഘട്ടത്തിലാണ് നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ച നടക്കുന്നത്.  ഇത്രയും പാരമ്പര്യം അവകാശപ്പെടാവുന്ന ഏക നിയമസഭ കര്‍ണാടകയിലെതാണ്. ഇന്ത്യയിലെ മറ്റ് നാട്ടുരാജ്യങ്ങളിലെല്ലാം, സ്വാതന്ത്ര്യാനന്തരമോ, അതിന് അല്‍പം മുമ്പുമാത്രമോ ആണ് നിയമസഭ രൂപപ്പെടുന്നത്. പാശ്ചാത്യനാടുകളില്‍ പോലും 125 തികക്കുന്ന നിയമ സഭകള്‍ അധികമൊന്നുമുണ്ടാവില്ല. കേരളത്തിലെ നിയമനിര്‍മ്മാണ സഭകള്‍, മൂന്ന് സമാന്തര മേഖലകളിലായാണ് വളര്‍ച്ച പ്രാപിച്ചത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളില്‍. തിരുവിതാംകൂറും കൊച്ചിയും രാജഭരണത്തിലായിരുന്നെങ്കില്‍, മലബാര്‍, മദ്രാസ് പ്രവിശ്യയുടെ ഒരു ജില്ലയായിരുന്നു. ഈ മൂന്ന് മേഖലകളും 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനമാകുംവരെ, അവിടങ്ങളില്‍ ഓരോ തരത്തിലുള്ള പരിഷ്ക്കാരങ്ങളും ജനാധിപത്യ പരീക്ഷണങ്ങളും നടന്നുവന്നിരുന്നുവെന്നത് ചരിത്രം.
സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരായുള്ള ശ്രീനാരായണ ഗുരുവിന്‍്റെ മുന്നേറ്റങ്ങള്‍ ആരംഭിച്ച അതേ വര്‍ഷം തന്നെയാണ്, തിരുവിതാംകൂറിലെ നിയമനിര്‍മ്മാണ സഭയെ കുറിച്ചും ചര്‍ച്ച ആരംഭിക്കുന്നത്. 1888 ആഗസ്റ്റ് 23-നാണ് തിരുവിതാംകൂര്‍ കൗണ്‍സിലിന്‍്റെ ആദ്യത്തെ സമ്മേളനം നടന്നത്. അന്നത്തെ രാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയാണ് ഇതിനുള്ള നിയമം നടപ്പാക്കിയത്. എട്ട് അംഗങ്ങളായിരുന്നു കൗണ്‍സിലിലുണ്ടായിരുന്നത്. എല്ലാവരേയും രാജാവ് തന്നെ നാമനിര്‍ദ്ദശേം ചെയ്തു. ഇതില്‍ ആറ് പേര്‍ ഒൗദ്യോഗികാംഗങ്ങളും രണ്ട് പേര്‍ അനൗദ്യോഗികാംഗങ്ങളും ആയിരുന്നു. ദിവാന്‍്റെ ആഫീസില്‍ ഉച്ചക്ക് 12-ന് ആണ് ആദ്യയോഗം നടന്നത്. ദിവാന്‍ ശങ്കരസുബയ്യുടെ അധ്യക്ഷതയിലായിരുന്നു ആദ്യ യോഗം. ഉന്നത ഉദ്യോഗങ്ങളിലും ഭരണ നിര്‍വ്വഹണത്തിലും അര്‍ഹമായ സ്ഥാനവും അവസരവും വേണമെന്നാവശ്യപ്പെട്ടു 1891-ല്‍ പതിനായിരം പേര്‍ ഒപ്പിട്ട നിവേദനം രാജാവിന് സമര്‍പ്പിക്കപ്പെട്ട നിവേദനമാണ് ജനാധിപത്യ നിയമനിര്‍മ്മാണ സഭക്ക് ചൂണ്ടുപലകയായതു. 'മലയാളി മെമ്മോറിയല്‍' എന്നറിയപ്പെടുന്ന ഈ സംഭവമാണ് തിരുവിതാംകൂറില്‍ പിന്നീട് ഉത്തരവാദപ്പെട്ട സര്‍ക്കാരുകള്‍ നിലവില്‍ വരുന്നതിന് കാരണമായത്.
ആരംഭകാലത്ത് തിരുവിതാംകൂര്‍ കൗണ്‍സിലിന് വലിയ അധികാരങ്ങളൊന്നുമുണ്ടായിരുന്നില്ല. നിയമങ്ങളും ചട്ടങ്ങളും തയ്യറാക്കി രാജാവിന്‍്റെ അനുമതിക്ക് സമര്‍പ്പിക്കുക മാത്രമേയുണ്ടായിരുന്നുള്ളു ചുമതല. അതിന്‍്റെ നടത്തിപ്പിനെപ്പറ്റി അന്വേഷിക്കാനുള്ള അവകാശവും ഉണ്ടായിരുന്നില്ല. 1898-ല്‍ പുതിയ ഉത്തരവനുസരിച്ച് കൗണ്‍സിലിന്‍്റെ അംഗസംഖ്യ 15 ആയി ഉയര്‍ത്തി. ഇതില്‍ 9 പേര്‍ ഒൗദ്യോഗികാംഗങ്ങളും 6 പേര്‍ അനൗദ്യോഗികാംഗങ്ങളുമായിരുന്നു. അംഗങ്ങളുടെ ചുമതലകള്‍ സംബന്ധിച്ച നിര്‍ദ്ദശേങ്ങളും ഈ ഉത്തരവ് വഴി നടപ്പാക്കപ്പെട്ടു. പല പ്രധാന അധികാരങ്ങളും രാജാവിന്‍്റെ കൈപ്പിടിയില്‍തന്നെ ഒതുക്കിക്കോണ്ടുള്ളതായിരുന്നു ഇത്തരമൊരു ഉത്തരവ്.
എന്നാല്‍,1904-ലെ ശ്രീമൂലം പ്രജാസഭയുടെ രൂപീകരണ¥േട കുറച്ച് മാറ്റങ്ങള്‍ പ്രകടമായി.ജനാഭിലാഷമനുസരിച്ച് രൂപംകൊള്ളുന്നതാവണം സഭകള്‍ എന്ന രീതിയിലേക്കുള്ള ചെറിയ ചുവടുവെയ്പായിരുന്നു അത്.  നൂറ് അനൗദ്യോഗികാംഗങ്ങളും 'തിരഞ്ഞെടുക്കപ്പെട്ട'വരായിരുന്നു എന്നു പറയാം. പക്ഷേ, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല. ഭൂപ്രഭുക്കളില്‍ നിന്നും ധനിക വ്യാപാരികളില്‍ നിന്നും ദിവാന്‍ തിരഞ്ഞെടുക്കുന്നവരായിരുന്നു എന്നുമാത്രം. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പട്ടില്ലങ്കെിലും, ഇവരിലൂടെ കുറേയേറെ ജനകീയ പ്രശ്നങ്ങള്‍ അനധികൃതരുടെ ശ്രദ്ധയില്‍ വന്നു എന്നതു  വിജയമായി വിലയിരുത്തു. 1904 ഒക്ടോബര്‍ 22-ന് തിരുവനന്തപുരം വി.ജെ.ടി. ഹാളിലാണ് ശ്രീമൂലം പ്രജാസഭയുടെ ആദ്യയോഗം ചേര്‍ന്നത്. 1905 മേയ് ഒന്നിലെ പുതിയ ഉത്തരവനുസരിച്ച്, ജനങ്ങള്‍ക്ക് വോട്ടവകാശം ലഭിച്ചു. പക്ഷേ, അത് എല്ലാവര്‍ക്കുമില്ല-ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്കുമാത്രം. 100 അംഗങ്ങളായിരുന്നു നിയമസഭയില്‍. അതില്‍  77 പേരെ തിരഞ്ഞെടുത്തു. 23 പേരെ നാമനിര്‍ദേശം  ചെയ്തു. ഇവരുടെ കാലാവധി ഒരു വര്‍ഷം മാത്രമായിരുന്നു. പ്രതിവര്‍ഷം 50 രൂപയില്‍ കുറയാതെ നികുതിയടക്കുന്നവരും, 2000 രൂപയില്‍ കുറയാതെ വരുമാനമുള്ളവരും, സര്‍വ്വകലാശാലാ ബിരുദമുള്ളവരും 10 വര്‍ഷമെങ്കിലും ഒരു സ്ഥലത്ത് തുടര്‍ച്ചയായി താമസിക്കുന്നവരും ഒക്കെയായവര്‍ക്കേ വോട്ടവകാശം ലഭിച്ചിരുന്നുള്ളു. ശ്രീമൂലം പ്രജാസഭ, എല്ലാവരേയും പ്രതിനിധീകരിക്കുന്ന സംവിധാനമായിരുന്നില്ലങ്കെിലും, ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യവാനുള്ള ഒരു വേദിയായി വളര്‍ന്നിരുന്നു. ഓരോ അംഗത്തിനും രണ്ട് വീതം ഉപക്ഷേപങ്ങള്‍  അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. ലജിസ്ലേറ്റീവ് കൗണ്‍സിലിന്‍്റെ അധികാരവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പല നിവേദനങ്ങളും പ്രജാസഭയില്‍ അവതരിപ്പിക്കപ്പെട്ടു. അതിന്‍്റെ ഫലമായാവാം 1907-ല്‍ നാല് അംഗങ്ങളെ ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കാന്‍ അനുവാദം ലഭിച്ചു.
1919-ല്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിന്‍്റെ രൂപഘടനയില്‍ മാറ്റം വന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം, കൂടുതല്‍ അധികാരം, കൂടുതല്‍ ചുമതലകള്‍ എന്നിങ്ങിനെ ജനാധിപത്യത്തിന്‍്റെ കാതലായ അംശങ്ങള്‍ ചേര്‍ത്തുകൊണ്ടായിരുന്നു പുനഃസംഘടന. കൗണ്‍സിലിന്‍്റെ അംഗബലം 25 വരെയായി ഉയര്‍ത്തി. 11 അനൗദ്യോഗികാംഗങ്ങളില്‍ എട്ടെണ്ണവും പൊതുതിരഞ്ഞെടുപ്പിലൂടെ എന്നായി. ബഡ്ജറ്റ് ചര്‍ച്ച ചെയ്യനും ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള അധികാരവും ലഭിച്ചു. 1921 ഒക്ടോബറില്‍ വീണ്ടും മാറ്റങ്ങള്‍ വന്നു. അംഗങ്ങള്‍ 50 ആയി. 28 പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരും 22 പേര്‍ നാമനിര്‍ദ്ദശേം ചെയ്യപ്പട്ടവരും. നാമനിര്‍ദ്ദശേം ചെയ്യപ്പടുന്നവരില്‍ 7 പേര്‍ അനൗദ്യോഗികാംഗങ്ങളായിരിക്കുകയും വേണം. അങ്ങിനെ ആദ്യമായി അനൗദ്യോഗികാംഗങ്ങള്‍ക്ക് സഭയില്‍ ഭൂരിപക്ഷം ലഭിച്ചു. സഭാസമ്മേളനം നിയന്ത്രിക്കാന്‍ ഒരു ഡപ്യൂട്ടി പ്രസിഡന്‍്റിനെ നിയമിച്ചു. അത് ഒൗദ്യോഗികാംഗം വേണമെന്നില്ല. ദിവാന്‍്റെ അഭാവത്തില്‍ സഭയില്‍ അധ്യക്ഷനാവുന്നത് ഇദ്ദേഹമാണ്. അംഗങ്ങള്‍ക്ക് ധനാഭ്യര്‍ത്ഥനകളില്‍ വോട്ട് ചെയ്യനും, ജനകീയപ്രശ്നങ്ങളില്‍ ശ്രദ്ധക്ഷണിക്കലുകള്‍ അവതരിപ്പിക്കാനും, അടിയന്തിരപ്രമേയങ്ങളവതരിപ്പിക്കാനും അനുമതി ലഭിച്ചു. 1930-ല്‍ സഭക്കുള്ളില്‍ പൂര്‍ണ്ണമായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ലഭിച്ചു.
1932-ല്‍ സമഗ്രമായ നിയമസഭാ പരിഷ്ക്കരണം മഹാരാജാവ് നടപ്പാക്കി. ദ്വിമണ്ഡല സംവിധാനം നിലവില്‍ വന്നത് 1933 ജനുവരി ഒന്നിനാണ്. ഇംഗ്ലണ്ടിലെ സഭാസംവിധാനത്തിന്‍്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ശ്രീമൂലം പ്രജാസഭ അധോമണ്ഡലമായും ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ ഉപരിമണ്ഡലമായും രൂപീകരിക്കപ്പെട്ടു. പരിമിതമായെങ്കിലും അധികാരങ്ങളും അവര്‍ക്ക് ലഭിക്കുകയുണ്ടായി. പ്രജാസഭയില്‍ 72 അംഗങ്ങളായിരുന്നു. 43 പേര്‍ പൊതുമണ്ഡലം, 5 പേര്‍ പ്രത്യേക മണ്ഡലം, 14 പേര്‍ അധഃസ്ഥിതവര്‍ഗക്കാര്‍ക്കുള്ള സംവരണമണ്ഡലം, 10 പേര്‍ നാമനിര്‍ദ്ദശേം എന്നിങ്ങനെയായിരുന്നു 72 അംഗ തിരഞ്ഞെടുപ്പ്.  ധനാഭ്യര്‍ത്ഥനകള്‍ വോട്ടിനിട്ട് നിരാകരിക്കാനുള്ള അധികാരം ലഭിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പരിശോധിക്കുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി രൂപീകരിച്ചതും ഈ സഭയാണ്. അങ്ങിനെ രാജ്യത്തിന്‍്റെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍, ജനങ്ങള്‍ക്ക് ആദ്യമായി അധികാരം ലഭിച്ചു.
 1947 സെപ്തംബര്‍ 4 വരെ  ദ്വിമണ്ഡല സംവിധാനം തുടര്‍ന്നു. തുടര്‍ന്ന് നിലവില്‍ വന്ന ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യയോഗം 1948 മാര്‍ച്ച് 20-നായിരുന്നു.ഇന്ത്യയിലാദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പാക്കിയത് ഈ തിരഞ്ഞെടുപ്പിനായിരുന്നു. ഒരു പ്രധാനമന്ത്രിയും രണ്ട് മന്ത്രിമാരുമുള്ള മന്ത്രിസഭക്ക് ഭരണം കൈമാറ്റം നടന്നു. മഹാരാജാവ് തന്നെയായി രുന്നു. പ്രമുഖന്‍. 1948 മാര്‍ച്ച് 24-ന്  പട്ടം താണുപിള്ള പ്രധാനമന്ത്രിയായി. ഒക്ടോബര്‍ 22-ന് പറവൂര്‍ ടി. കെ. നാരായണപിള്ളയും. 1949 ജൂലൈ ഒന്നുവരെ അദ്ദഹേം തുടര്‍ന്നു.
ഇത്രയും സംഭവ ബഹുലമായിരുന്നില്ല കൊച്ചി രാജ്യത്തിലെ നിയമനിര്‍മ്മാണ സഭയുടെ ചരിത്രം. അവിടെ 1925 ഏപ്രിലിലാണ് തുടക്കം കുറിച്ചത്. കൊച്ചിന്‍ നിയമനിര്‍മ്മാണ കൗണ്‍സിലില്‍ 45 അംഗങ്ങളായിരുന്നു. 30 പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരും 15 പേര്‍ നാമനിര്‍ദ്ദശേം ചെയ്യപ്പട്ടവരും. സഭക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍്കാന്‍ രാജാവ് തയ്യറായി.1932-ല്‍ കൗണ്‍സിലിന്‍്റെ അംഗസംഖ്യ 54 ആയി. നിയമനിര്‍മ്മാണസഭയിലെ ഒരംഗത്തെ മന്ത്രിയാക്കിയത് 1938-ലാണ്. അമ്പാട്ട് ശിവരാമ മേനോന്‍ അങ്ങിനെ ആദ്യത്തെ ജനകീയമന്ത്രിയായി. 1942 ഫെബ്രുവരി 25-ല്‍ അദ്ദഹേം ഒഴിഞ്ഞു. പിന്നീട് ടി. കെ. നായരായിരുന്നു മന്ത്രി.
 1946-ല്‍ മന്ത്രിമാരുടെ എണ്ണം 4 ആയി. ഓരോരുത്തര്‍ക്കും ഓരോ വകുപ്പുകള്‍ നല്‍കി. ആദ്യത്തെ ജനകീയ മന്ത്രിസഭ എന്ന് ഇതിനെ വിശേഷിപ്പിക്കാം. പനമ്പള്ളി ഗോവിന്ദമേനോന്‍, സി. ആര്‍. ഇയ്യണ്ണി, കെ. അയ്യന്‍, ടി. കെ. നായര്‍ എന്നിവര്‍ 1946 സെപ്തംബര്‍ 19-ന് അധികാരമേറ്റു. സ്വാതന്ത്ര്യദിനത്തിനുതൊട്ടു തലേന്ന് (1947 ആഗസ്റ്റ് 14) പരിപൂര്‍ണ്ണ ഉത്തരവാദ ഭരണം സ്ഥാപിക്കുവാനും രാജാവ് തയ്യറായി. തിരുവിതാംകൂറില്‍, ഉത്തരവാദ ഭരണം പ്രഖ്യാപിക്കാന്‍ പിന്നെയും 20 ദിവസം കാത്തിരിക്കേണ്ടി വന്നു എന്നത് ചരിത്രം. 1948ലാണ് പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നത്.
എന്നാല്‍, ഇന്നത്തെ വടക്കന്‍ ജില്ലകള്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴിലെ മലബാര്‍ ജില്ലയായിരുന്നു.



03 September 2013

ഒടുവില്‍ തേക്കടിയില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍


സംസ്ഥാനത്തെ ആദ്യ വന്യജീവി സങ്കേതമായ പെരിയാര്‍ കടുവാ സങ്കേതത്തില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒടുവില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ എത്തുകയാണ്. തേക്കടയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന വാഹനം ഓടിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതിന് ടൂറിസം വകുപ്പ് അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
എന്നാല്‍, 1994-95 കാലഘട്ടത്തിലെടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് എത്ര പേര്‍ക്കറിയാം? അന്ന് ഇടുക്കി കലക്ടറായിരുന്ന ശ്രി.വി.എസ്.സെന്തില്‍ അദ്ധ്യക്ഷനായ ഇടുക്കി ടൂറിസം പൊമോഷന്‍ കൗണ്‍സിലാണ് കുമിളി-തേക്കടി റൂട്ടില്‍ ബാറ്ററി ഉപയോഗിച്ചുള്ള വാഹനമോടിക്കാന്‍ തീരുമാനിച്ചത്. അന്ന് ഞാനും ഇടുക്കി ഡി.ടി.പി.സിയില്‍ അംഗമായിരുന്നു. ശ്രി.സെന്തിലാണ് ബാറ്ററി വാഹനത്തിന്‍െറ ആശയം പങ്ക് വെച്ചത്. തുടര്‍ന്ന് വാഹനത്തിന്‍െറ ലഭ്യതയടക്കമുള്ള കാര്യങ്ങള്‍ക്കായി ഡി.ടി.പി.സി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പക്ഷെ, ഡി.ടി.പി.സി സെക്രട്ടറിക്ക് ഇതില്‍ വലിയതാല്‍പര്യമില്ലാതിരുന്നതിനാല്‍ ഫോളോഅപ് ഉണ്ടായില്ല. വൈകാതെ കലക്ടര്‍ക്കും മാറ്റമായി.
വര്‍ഷങ്ങള്‍ക്ക്ശേഷമണെങ്കിലും പരിസ്ഥിതി സൗഹൃദ വാഹനം ഏര്‍പ്പെടുത്താനുള്ള തീരുമാനം സന്തോഷം പകരുന്നു.വരയാടുകള്‍ അഭയകേന്ദ്രമായ രാജമലയിലും ഇത്തരം വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം. മൂന്നാറിനടുത്ത് നയ്മക്കാടില്‍ നിന്നും രാജമലക്ക് ഈ വാഹനങ്ങള്‍ ഓടിക്കുന്നതായരിക്കും ഗുണം ചെയ്യുക.

01 September 2013

പുതിയ മെഡിക്കല്‍ കോളജിന് വഴിതുറന്ന വാര്‍ത്താസമ്മേളനം



ഏതാണ്ട് മുപ്പത് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു മെഡിക്കല്‍ കോളജ് മഞ്ചേരിയില്‍ ആരംഭിക്കുന്നത്. തൃശൂരിലായിരുന്നു ഇതിന് മുമ്പ് ആരംഭിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്.പിന്നിട് മെഡിക്കല്‍ കോളജുകള്‍ പലത് വന്നു, പക്ഷെ അതൊക്കെ സ്വാശ്രയ മേഖലയിലാണ്. ഇനിയിപ്പോള്‍ ഇടുക്കി,കാസറഗോഡ്, കോന്നി, ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും അടുത്ത വര്‍ഷത്തോടെ പുതിയ കോളജുകള്‍ തുറക്കും.
മുപ്പത് വര്‍ഷത്തിന് ശേഷം പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഉല്‍ഘാടനം ചെയ്യപ്പെടുമ്പോള്‍ ആര്‍ക്കാകും ഇതിന്‍െറ ക്രെഡിറ്റ്. ഇപ്പോഴത്തെ സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റ അടൂര്‍ പ്രകാശിന്‍െറ ആദ്യ വാര്‍ത്താസമ്മേളനത്തിലെ ചോദ്യമാണ് പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് നിമിത്തമായതെന്ന് ഞാന്‍ കരുതുന്നു.തിരുവനന്തപുരം പി.ആര്‍.ചേമ്പറിലായിരുന്നു വാര്‍ത്താസമ്മേളനം.തൃശൂരിന് ശേഷം ഇത് വരെ സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ടില്ല, ആവശ്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുമോയെന്നായിരുന്നു ചോദ്യം.ആ സാധ്യത പരിശോധിക്കുമെന്നും കഴിയുമെങ്കില്‍ കോന്നിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്നുമായിരുന്നു മറുപടി.എന്തായാലും അടുത്ത യു.ഡി.എഫ് യോഗത്തില്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് സാധ്യത തെളിഞ്ഞു.ഡോ.പി.ജി.ആര്‍.പിള്ളയെ സ്പെഷല്‍ ആഫീസറായി നിയമിച്ചു.അപ്പോഴെക്കും വിവിധ സ്ഥലങ്ങളില്‍ നിന്നും മെഡിക്കല്‍ കോളജിനുള്ള ആവശ്യങ്ങളും വന്നു. പുതിയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഉടസ്ഥതയില്‍ തന്നെ വേണമെന്ന് വാശിപിടിച്ച മുസ്ളിം ലീഗിനും അഭിവാദ്യങ്ങള്‍.
പുതിയ മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തേത് വന്നു.പക്ഷെ,ഫാക്കല്‍റ്റി? നിലവിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മതിയായ തോതില്‍ അദ്ധ്യാപകരില്ളെന്നത് അറിയുക.

13 July 2013

ചാര സുന്ദരിയില്‍ നിന്ന് സരിതയില്‍ എത്തുമ്പോള്‍



പി.ടി ചാക്കോയൊടൊപ്പം ഒരു വനിത യാത്ര ചെയ്ത സംഭവം കേട്ടറിഞ്ഞ കഥയാണ്. അത് റിപ്പോര്‍ട്ട് ചെയ്തവരില്‍ ഒരാളായ വര്‍ഗീസ് കൊരട്ടിയില്‍ നിന്ന് അന്നത്തെ സംഭവം ചോദിച്ചറിഞ്ഞിട്ടുമുണ്ട്. അന്ന്, പി.ടി.ചാക്കോയുടെ രാജിയില്‍ അവസാനിച്ചു ആ സംഭവം. എന്നാല്‍, ഒരു യുവതി കേരള രാഷ്ട്രിയത്തെ ഏങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിഞ്ഞതാണ് 1994 അവസാനത്തെ സംഭവങ്ങള്‍. മാലിക്കാരിയായ രണ്ട് വനിതകള്‍ തിരുവനന്തപരുത്ത് എത്തി ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രഞ്ജരെ സ്വാധിനിച്ചുവെന്നും ഐ.എസ്.ആര്‍.ഒയുടെ സാങ്കേതിക വിദ്യകള്‍ ചോര്‍ത്തിയെന്നുമാണ് അന്ന് ആരോപണം ഉയര്‍ന്നത്. ഈ സാങ്കേതിക വിദ്യകള്‍ മനസിലാക്കാനുള്ള കഴിവ് അത് ചോര്‍ത്താനത്തെിയ മാലി വനിതകള്‍ക്ക് ഉണ്ടായിരുന്നവോയെന്നൊന്നും അത് ആഘോഷിച്ച മാധ്യമങ്ങള്‍ അന്വേഷിച്ചില്ല. ചാരക്കേസ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനിലേക്ക് തിരിഞ്ഞതും മാലി വനിതകളുടെ വിശേഷങ്ങള്‍ തേടി മാധ്യമങ്ങള്‍ മാലിയിലേക്ക് പറന്നതും ചരിത്രം. രണ്ട് സ്ത്രീകളെ ബന്ധപ്പെടത്തി  ചാരക്കേസിനെ കേരള രാഷ്ട്രിയവുമായി ഏങ്ങനെ സമര്‍ഥമായി ഉപയോഗിച്ചുവെന്ന് പില്‍ക്കാലത്തെ കോടതി വിധികളിലുടെ രാജ്യം കണ്ടറിഞ്ഞു. പ്രഗല്‍ഭരായ രണ്ട് ശാസ്ത്രഞ്ജന്മാരെയാണ് രാജ്യത്തിന് ആ സംഭവത്തിലൂടെ നഷ്ടമായത്. അന്നത്തെ ചാരക്കഥകള്‍ക്ക് പിന്നിട് ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റുപറച്ചില്‍ നടത്തിയെങ്കിലും സ്വതന്ത്ര്യ സമര സേനാനിയായിരുന്ന കെ.കരുണാകരനും ശാസ്ത്രഞ്ജന്മാര്‍ക്കും നേരിടേണ്ടി വന്ന അപമാനവും വ്യക്തിപരമായ നഷ്ടവും ആര്‍ക്കെങ്കിലും പരിഹരിക്കാന്‍ കഴിയുമോ?
ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം സരിതയും ശാലുവുമാണ്. സൗരോര്‍ജ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത ആരെയൊക്കെ വിളിച്ചു, ശാലുവിന്‍െറ ഗൃഹ പ്രവേശനത്തിന് ആരൊക്കെ പോയി എന്നന്വേഷിക്കാനാണ്  മല്‍സരിക്കുന്നത്. തട്ടിപ്പ് കേസിന്‍െറ സൂത്രധാരകനെന്ന് പറയപ്പെടുന്ന ബിജൂ നായര്‍ക്ക് ഫോണ്‍ ഉണ്ടായിരുന്നില്ളേ? ബിജുവിന്‍െറ യാത്രകള്‍ പോലും ആരും അന്വേഷിക്കുന്നില്ല. അഥവാ അന്വേഷിക്കുന്നത് ബിജൂവിന് സിനിമ, സീരിയല്‍ താരങ്ങളുമായുള്ള ബന്ധത്തെ കുറിച്ചാണ്.ചുരുക്കത്തില്‍ അന്വേഷണം ഇക്കിളി കഥകള്‍ തേടിയാണെന്ന് വ്യക്തം. അനര്‍ട്ടിന്‍െറ പട്ടികയില്‍ ടിം സോളാര്‍ ഉള്‍പ്പെടാതെ പോയത് എന്ത് കൊണ്ടാണെന്നതിനും വിശദീകരണമില്ല. വൈദ്യുതി മന്ത്രിയുടെ ഇടപ്പെടലിനെ തുടര്‍ന്ന് പതിനായിരം കോടിയുടെ സൗരോര്‍ജ തട്ടിപ്പ് തടഞ്ഞുവെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പറയുണ്ട്. ടിം സോളാര്‍ തട്ടിപ്പ് കമ്പനിയാണെന്ന് അറിയാമായിരുന്ന മന്ത്രി എന്ത് കൊണ്ട് അക്കാര്യം  ബന്ധപ്പെട്ടവരെ അറിയിച്ചില്ളെന്നതും പുറത്ത് വരേണ്ട കാര്യമല്ളേ? അഥവാ അറിയിച്ചിട്ടുണ്ടെങ്കില്‍ അതും പുറത്ത് വരട്ടെ.
കേരള രാഷ്ട്രിയത്തെ സരിത, ശാലു എന്നിവരിലൂടെ ബന്ധിപ്പിക്കാനാണ് ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുന്നത്. തട്ടിപ്പ് നടത്താന്‍ രാഷ്ട്രിയക്കാര്‍ കുട പിടിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം, പൊതു സമൂഹത്തില്‍ അവരെ തുറന്ന് കാട്ടാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം.എന്നാല്‍, പെണ്ണ് വിചാരിച്ചാല്‍ മുഖ്യമന്ത്രിയെ മാറ്റാമെന്ന് വരുന്നത് നല്ലതാണോ? നാളെ മറ്റൊരു പെണ്ണ് വേറെ ഏതെങ്കിലും മന്ത്രിയെ കുടുക്കാന്‍ തീരുമാനിച്ചാല്‍ എന്താകും സംഭവിക്കുക. ജോസ് തെറ്റയിലിന് എതിരായ ആരോപണത്തില്‍ ഹൈ കോടതി പറഞ്ഞത് ഓര്‍ക്കുന്നത് നന്ന്.

04 July 2013

നീലകുറിഞ്ഞി പൂക്കുന്നത് പൊലെയായി മൂന്നാര്‍ മേള

മൂന്നാര്‍ മേള-മൂന്നാറിന്‍െറ ദേശിയ ഉല്‍സവമായിരുന്നു. അതിന് പിന്നില്‍ ഏറെപേരുടെ അദ്ധ്വാനമുണ്ടായിരുന്നു, മാധ്യമങ്ങളുടെ പിന്തുണയും.
1970കളുടെ അവാസനം ഇടുക്കി അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പുഷ്പ ഫല സസ്യ പ്രദര്‍ശനം ജനകീയ പങ്കാളിത്തത്തോടെയുള്ള മൂന്നാര്‍ മേളയാക്കി മാറ്റുന്നതിന് ഒരു സംഘം യുവാക്കള്‍ നടത്തിയ പരിശ്രമം ഇന്നത്തെ മൂന്നാറിന് ഓര്‍മ്മയുണ്ടാകില്ല. അന്ന് ദേവികുളം സബ് കലക്ടര്‍ കെ.ജെ.അല്‍ഫോണ്‍സ് (കണ്ണന്താനം), കൊച്ചിന്‍ ബാങ്ക് മാനേജറായിരുന്ന എം.ടി.ആന്‍റണി തുടങ്ങിയവര്‍ നല്‍കിയ പിന്തുണയും അവരുടെ ഇടപ്പെടലുമാണ് 1982ല്‍ ആദ്യ മൂന്നാര്‍ മേളക്ക് തിരി തെളിയാന്‍ കാരണം. പിന്നിട് 1983ല്‍ വിപുലമായാണ് മൂന്നാര്‍ മേള നടത്തിയത്. അന്നത്തെ ആ സംഘം പലവഴിക്ക് സ്ഥലം മാറ്റപ്പെട്ടതോടെ മൂന്നാര്‍ മേളയും മുടങ്ങി.പിന്നിട് 1989ല്‍ ജെയിംസ് വര്‍ഗീസ് സബ് കലക്ടറായി എത്തിയതോടെ അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ രൂപപ്പെട്ട യുവസംഘമാണ് മൂന്നാം മേളയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. അന്നത്തെ ഇടുക്കി കലക്ടര്‍ ഏലിയാസ് ജോര്‍ജ്, ഡി.എഫ്.ഒയായിരുന്ന വി.ഗോപിനാഥന്‍, മൂന്നാറിലെ ട്രേഡ് യൂണിയന്‍ നേതാക്കളായ സി എ കുര്യന്‍, ആര്‍.കുപ്പുസ്വാമി, സുന്ദരമാണിക്യം,എം.വൈ.ഒൗസേഫ്, മര്‍ച്ചന്‍റസ് അസോസിഷേന്‍ ഭാരവാഹികളായ അന്തരിച്ച സി.കെ.കൃഷ്ണന്‍, കെ.എം.കാദര്‍കുഞ്ഞ്, ടാറ്റ ടിയിലെ അന്തരിച്ച എബ്രഹാം വര്‍ഗീസ്, ടി.ദാമു തുടങ്ങിയവരുടെ പിന്തുണ കൂടിയായതോടെ മൂന്നാറിലെ യുവസംഘം വിജയം കാണുകയായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മേള നടന്നുവെങ്കിലും പിന്നിട് മുടങ്ങി. ഇപ്പോള്‍ കുറിഞ്ഞി പൂക്കുന്നത് പോലെയായി മേള.
മൂന്നാറിന്‍െറ ടുറിസം വികസനം ലക്ഷ്യമിട്ടാണ് മൂന്നാര്‍ മേള ആവിഷ്കരിച്ചത്. മൂന്നാറില്‍ ടുറിസം വന്‍ വ്യവസായവും വ്യാപാരവും ആയി മാറിയതോടെ ഇനിയെന്ത് മേള എന്നാകും ചിന്ത.

06 June 2013

പരിസ്ഥിതി ദിന ചിന്തകള്‍..........





വികസനവും പരിസ്ഥിതിയും തമ്മിലെ ഏറ്റുമുട്ടലിനും  കടുത്ത ജലക്ഷാമത്തിനുമിടെ ഒരു പരിസ്ഥിതി ദിനം കൂടി. ലോകം പരിസ്ഥിതി സൗഹാര്‍ദ വികസനത്തിലേക്ക് മടങ്ങുന്നതിനിടെയാണ് കേരളം ടുറിസത്തിലും വ്യവസായത്തിലും അധിഷ്ഠിതമായ വികസനത്തിലേക്ക് കുതിക്കുന്നത്. ഇതിന് തണ്ണീര്‍ത്തടങ്ങള്‍ പോലും നികത്തുന്നു. അതേസമയം മറുഭാഗത്ത് മഴയില്ളെന്നും വെള്ളമില്ളെന്നും പരിതപിക്കുന്നു.
പരമ്പരാഗത വ്യവയ സങ്കല്‍പങ്ങളില്‍നിന്ന് ആധുനിക വ്യവസായത്തിലേക്ക് തിരിഞ്ഞതും ഭൂമാഫിയ വേരുറുപ്പിച്ചതുമാണ് കേരളം നേരിടുന്ന പരിസ്ഥിതി. അടുത്ത കാലത്ത് ടുറിസം രംഗത്തുണ്ടായ വളര്‍ച്ചയും പരിസ്ഥിതിക്ക് ഭീഷണിയാകുന്നു. ടുറിസം വികസിച്ചിടത്തൊക്കെ പരിസ്ഥിതി പ്രശ്നങ്ങള്‍ തലപൊക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊട്ടിയിലാണ് സമാന അവസ്ഥയുണ്ടായത്. ഊട്ടിയിലും കുന്നൂരിലും ജലക്ഷാമം രൂക്ഷമായതോടെ പരിസ്ഥിതി സൗഹാര്‍ദ ടൂറിസമെന്ന ആശയത്തിലേക്ക് വഴിമാറി. എന്നാല്‍, കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രകൃതിയെ വന്‍തോതില്‍ നശിപ്പിക്കുന്നു. മൂന്നാര്‍, വാഗമണ്‍, കുട്ടനാട്, കുമരകം, വയനാട് തുടങ്ങിയ പ്രദേശങ്ങളില്‍ കലാവസ്ഥ മാറിക്കഴിഞ്ഞു. പ്രകൃതിയുമായി പൊരുത്തപ്പെടാത്ത കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ഇവിടങ്ങളില്‍ നിര്‍മിക്കുന്നത്. ഇതിന് പുറമെയാണ് സീപ്ളെയില്‍ പോലുള്ള പദ്ധതികള്‍. ആറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സംസ്ഥാനത്തെ കായലുകളെ വിമാനത്താവളങ്ങളാക്കുന്നെന്നാണ് ആക്ഷേപം. മല്‍സ്യബന്ധനത്തെയും പക്ഷികളുടെ വരവിനെയും സീപ്ളെയില്‍ ദോഷകരമായി ബാധിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. വി.എസ്. വിജയന്‍ പറയുന്നു. പശ്ചിമഘട്ട മഴക്കാടുകളായ ഏലമലക്കാടുകള്‍ ടൂറിസം റിസോര്‍ട്ടുകളായി മാറുന്നതും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകും.
തണ്ണീര്‍ത്തടങ്ങളും പുല്‍മേടുകളും നശിപ്പിച്ചതാണ് ഇത്തവണത്തെ വരള്‍ച്ചക്കും ജലക്ഷാമത്തിനും കാരണം. അടുത്ത വര്‍ഷത്തേക്ക് മഴവെള്ളം സംഭരിച്ചിരുന്ന കുളങ്ങളും തോടുകളും ഭൂമാഫിയകള്‍ നികത്തി. തൊഴിലാളികളെ കിട്ടാനില്ളെന്നും നെല്‍കൃഷി ലാഭകരമല്ളെന്നും പറഞ്ഞ് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. കൃഷിയില്ലാതായ പാടത്ത് ഉയര്‍ന്നത് റിസോര്‍ട്ടുകളും വ്യവസായ സ്ഥാപനങ്ങളും. വ്യവസായത്തിന് ഭൂമിയില്ളെന്ന കാരണം കണ്ടത്തെി നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇതോടെ നികത്തിയ നെല്‍വയലുകള്‍ കരഭൂമിയാകും. നെല്‍വയലുകള്‍ നികത്തിയാണ് ആറന്മുളയിലും അണക്കരയിലും വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ഭൂഗര്‍ഭ ജലത്തിന്‍െറ അളവില്‍ 27 ശതമാനം ശോഷണം സംഭവിച്ചിരിക്കെയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കുന്നതെന്ന് പരിസ്ഥിതി ശാസ്ത്രഞ്ജന്‍ ഡോ.എസ്. ഫൈസി പറഞ്ഞു.
ലോക പൈതൃക ഭൂപടത്തില്‍ സ്ഥാനംപിടിച്ച പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ രാഷ്ട്രീയം മറന്ന് കക്ഷികള്‍ രംഗത്ത് വന്നതും ബദല്‍ കമ്മിറ്റിയെ നിയോഗിച്ചതും പരിസ്ഥിതി സംരക്ഷണത്തിലെ കേരളത്തിന്‍െറ ‘താല്‍പര്യം’ വ്യക്തമാക്കുന്നു. മതസംഘടനകള്‍വരെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തു.
പശ്ചിമഘട്ട മലനിരകളിലെ ആദിവാസി സങ്കേതങ്ങളിലേക്ക് വികസനത്തിന്‍െറ പേരില്‍ റോഡും വാഹനങ്ങളും എത്തിക്കാന്‍ കൂട്ടുപിടിച്ചത് വനാവകാശ നിയമത്തെയാണെന്നത് ശ്രദ്ധേയം. ആദിവാസി സങ്കേതങ്ങളില്‍ റോഡും കെട്ടിടങ്ങളും നിര്‍മിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കില്ളെന്ന് വന്നതോടെയാണ് വനാവകാശനിയമത്തെ മറയാക്കിയത്. ആദിവാസികള്‍ക്ക് വേണ്ടിയെന്ന കാരണം കണ്ടത്തെിയാണ് നിര്‍മാണാവശ്യങ്ങള്‍ക്ക് വനഭൂമി ഉപയോഗപ്പെടുത്തുന്നത്. അട്ടപ്പാടി മാതൃകയില്‍ മറ്റ് ആദിവാസി സങ്കേതങ്ങളിലും വനം നശിപ്പിക്കാന്‍ ഇത് കാരണമാകും.
സംസ്ഥാനത്തെ നദികളും വന്‍തോതില്‍ മലിനമാകുന്നു. പെരിയാറിന്‍െറ തീരത്തെ ഏലൂര്‍ വ്യവസായ മേഖലയില്‍നിന്നായിരുന്നു ആദ്യകാലത്ത് വ്യവസായ മലീനകരണം സംബന്ധിച്ച പരാതിയെങ്കില്‍ ഇപ്പോള്‍ സംസ്ഥാനമാകെ വ്യാപിച്ചു. നീറ്റാ ജലാറ്റില്‍ കമ്പനിയില്‍നിന്നുള്ള മാലിന്യം ഒഴുക്കിയതിനെതുടര്‍ന്ന് ചാലക്കുടി പുഴയിലെ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയത് രണ്ട് നാള്‍ മുമ്പാണ്. കിലോമീറ്ററുകള്‍ ദൂരത്തില്‍ മല്‍സ്യങ്ങള്‍ പുഴയില്‍ പൊങ്ങികിടന്നു. പുഴയെ ആശ്രയിക്കുന്ന ആയിരങ്ങളാണ് ദുരതത്തിലായത്. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട ഇത്തവണ കടുത്ത വരള്‍ച്ചയാണ് നേരിട്ടത്. നൂറകണക്കിന് ഹൗസുബോട്ടുകളാണ് വേമ്പനാടിനും അഷ്ടമുടിക്കായലിനും ഭീഷണിയാകുന്നത്. മത്സ്യ സമ്പത്ത് നശിക്കാനും പരിസര മലിനീകരണത്തിനും ഇത് കാരണമാകുന്നു.
ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചവ്യാധി പടരാന്‍ പ്രധാന കാരണം ഹൗസ് ബോട്ടുകളില്‍നിന്നുള്ള മാലിന്യവും കുട്ടനാട്ടില്‍ നീരൊഴുക്ക് ഇല്ലാതായതുമാണെന്ന് വിലയിരുത്തപ്പെടുന്നു. തിരുവനന്തപുരത്തെ കരമനയാറും സീവേജ് പൈപ്പുകളില്‍നിന്നുള്ള മാലന്യം വഹിക്കുന്നു.  മണല്‍വാരലിനെ തുടര്‍ന്ന് പുഴകള്‍ ഇല്ലാതാകുമ്പോഴാണ് മാലിന്യം നിക്ഷേപിച്ച് നികത്താനും അതുവഴി കയ്യേറ്റത്തിനും അവസരമൊരുക്കുന്നത്. മാലിന്യം നിക്ഷേപിച്ച് കുളങ്ങളും തോടുകളും നികത്തിയ തന്ത്രമാണ് ഭൂമാഫിയ പുഴകളിലും സ്വീകരിക്കുന്നത്.
നിയമങ്ങളും അവ സംരക്ഷിക്കാന്‍ പ്രത്യേക വകുപ്പുകളുമുണ്ടെങ്കിലും ഫലപ്രദമല്ളെന്നാണ് വിലയിരുത്തല്‍. മലീനികരണ നിയന്ത്രണ ബോര്‍ഡില്‍ ഒരു സമുദായത്തിന്‍െറ പ്രതിനിധിയായി ഇടം കണ്ടത്തെിയ വ്യക്തിക്ക് നിരവധി പാറമടകളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.



28 March 2013

ഇതൊരു പാഠമാകട്ടെ




 മൂന്നാര്‍ കെ.എസ്.ആര്‍.ടി.സിക്ക് സമീപത്തെ പാലം തകര്‍ന്നു. ഇതൊരു പാഠമാകണമെന്നാണ് അഭിപ്രായം. കാരണം, അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ വര്‍ഷങ്ങളായി മൂന്നാറിനെ ചൂഷണം ചെയ്യുകയാണ്.
ഒരു നുറ്റാണ്ട് മുമ്പ് അന്നത്തെ പരിമിത ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണ് ഇപ്പോഴത്തെ മൂന്നാര്‍ ടൗണും റോഡും പാലങ്ങളും. ചന്ത ദിവസങ്ങളില്‍ എത്തുന്ന തോട്ടമ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ടൗണിലേക്കാണ് യാതൊരു നിയന്ത്രണവുമില്ലാതെ പതിനായിരങ്ങള്‍ ഓരാ ദിവസവും എത്തുന്നത്. അന്ന് നിര്‍മ്മിച്ച പാലത്തിലൂടെയാണ് നൂറ്കണക്കിന് വാഹനങ്ങള്‍ ഒരോ ദിവസവും വന്ന് പോകുന്നത്. ഈ പാലങ്ങളുടെ കപ്പാസിറ്റി ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഇല്ളെന്ന് തന്നെയാകും ഉത്തരം.
കൊച്ചി-മധുര ദേശിയ പാതിയിലെ മുന്നാര്‍ പോസ്റ്റോഫീസ് പാലം എത്രയോ വര്‍ഷമായി ബലക്ഷയം നേരിടുന്നു. ഈ പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കണമെന്ന് 1977 മുതല്‍ ആവശ്യപ്പെടുന്നു. ഭാരം കയറ്റിയ വാഹനങ്ങള്‍ പോകുമ്പോള്‍ കുലുങ്ങുന്ന ഈ പാലം ആരുടെയോ ഭാഗ്യം കൊണ്ടാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അരുള്‍മണി പാലം പണ്ടേ തകര്‍ന്നു. നല്ലതണ്ണി പാലത്തിന് ബദലായി  ഭാഗ്യത്തിന് പാലം പണിതു. പഴയ പാലത്തിന്‍റ സ്ഥലം കയ്യേറപ്പെട്ടുവെന്നത് മറ്റൊരു കാര്യം. മറയൂര്‍ റോഡിലെ പാലങ്ങളും ദേവികുളം റോഡിലെ പാലവും അമ്പലം റോഡിലെ പാലവും കോളിന റോഡിലെ പാലവും സുരക്ഷിതമാണെന്ന് പറയാനാകില്ല. ടുറിസം വികസിച്ചതോടെ എസ്റ്റേറ്റ് വഴികളിലൂടെയും ഗസ്റ്റുകളുമായി വാഹനങ്ങള്‍ പോകുന്നുണ്ട്. പല റോഡുകളിലേയും പാലങ്ങള്‍ സുരക്ഷിതമല്ല.
ഓര്‍ക്കുന്നില്ളേ പണ്ട് ഹെലികോപ്ടര്‍ കാണാന്‍ ഹൈറേഞ്ച് ക്ളബ്ബിലേക്ക് പോയ കുട്ടികള്‍ ആട്ട്പാലം തകര്‍ന്ന് മരിച്ചത്. അതൊരു പാഠമായിരുന്നു. അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയതാണ്, മുന്നാറിന്‍െറ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ ടുറിസത്തിന് പിന്നാലെ നടത്തിയ പാച്ചില്‍. മറ്റ് പലതിനും വേണ്ടി സമയം കളയുന്ന മൂന്നാറിന്‍െറ  ജനപ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ളെങ്കില്‍ മൂന്നാറിലേക്കുള്ള ടൂറിസ്റ്റുകളുടെ വാഹനങ്ങള്‍ ഹെഡവര്‍ക്സില്‍  തടയേണ്ടി വരും. അവിടെ നിന്ന് നടക്കട്ടെ, അത് പരിസ്ഥിതിക്കും നല്ലതാണ്.

26 February 2013

മൂന്നാറില്‍ എത്തുന്നവരൊക്കെ ഗസ്റ്റുകളാണ്.





‘അതിഥി ദേവോ ഭവ’... ഭാരതീയ പാരമ്പര്യത്തില്‍ വിരുന്നുകാരനാണ് താരം. ഹൃദ്യമായി സ്വീകരിച്ചും സമൃദ്ധമായി ഊട്ടിയും അതിഥിയെ പരിചരിക്കണമെന്ന് സങ്കല്‍പം. മൂന്നാറില്‍ എത്തുന്നവരൊക്കെ അതിഥികളാണ്. പക്ഷെ, അടുത്ത കാലത്തായി മൂന്നാറെന്ന് കേള്‍ക്കുമ്പോള്‍ അതിഥികള്‍ക്ക് ഭയം.
മൂന്നാറില്‍ എത്തുന്നവരൊക്കെ ഗസ്റ്റുകളാണ്. ഓട്ടോയിലും ടാക്സിലയിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും തുടങ്ങി എല്ലായിടത്തും വിനോദ സഞ്ചാരികളെ ഗസ്റ്റുകളായാണ് പരിചരിക്കുന്നത്. എന്നാല്‍, അടുത്ത കാലത്തായി നല്ലതല്ലാത്ത വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഗസ്റ്റുകള്‍ കണ്ണുനീരുമായി മലയിറങ്ങുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ചില കടകളില്‍ വില്‍പനക്ക് വെച്ചിട്ടുള്ള സാധനങ്ങള്‍ എടുത്ത് നോക്കിയാല്‍ അവ വാങ്ങിയിരിക്കണം തുടങ്ങി പലവിധ ചട്ടങ്ങള്‍ ഇവിടെ നടപ്പിലാക്കിയിട്ടുണ്ടത്രെ. പുറത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്. പല പേരുകളിലായി പൊലീസ് പലതുണ്ടെങ്കിലും കാര്യമില്ല. അവരും ഗസ്റ്റുകള്‍ക്കള ഒപ്പമില്ല. മൂന്നാറില്‍ ജീവിക്കേണ്ടെയെന്നാണ് ന്യായീകരണം.
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് നിന്ന വന്ന നിരവധി ടൂറിസ്റ്റുകള്‍ ആക്രമിക്കപ്പെട്ടു. ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ മൂന്നാറിന്‍െറ നിലനില്‍പ് ചോദ്യം ചെയ്യപ്പെടും. കാശ്മീര്‍ താഴ്വര ഭീതി പരത്തിയതോടെയാണ് വിനോദ സഞ്ചാരികള്‍ തെക്കിന്‍െറ കാശ്മീരായ മൂന്നാറിനെ തേടിയത്തെിയത്. മൂന്നാറിലെ ഒരു സംഘം യുവാക്കള്‍ വര്‍ഷങ്ങളോളം നടത്തിയ പ്രവര്‍ത്തനങ്ങളാണ് മൂന്നാറിനെ ഇത്തരത്തില്‍ വികസിപ്പിച്ചെടുത്തത്. മൂന്നാര്‍ മേളയും പുഷ്പമേളയും ഒക്കെയായി മൂന്നാറിനെ മാര്‍ക്കറ്റ് ചെയ്യുന്നതിന് ഒരു സംഘം ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരടക്കം സഹായിച്ചു. ഒന്നറിയുക, മൂന്നാറിന്‍െറ മേല്‍ ഒരു ചീത്ത പേര്‍ വീണാല്‍ അത് മായാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരും. മൂന്നാറില്‍ ടൂറിസ്റ്റുകള്‍ വരാതെയായാല്‍ ഇപ്പോഴത്തെ ആവേശമൊക്കെ കെട്ടടങ്ങും.
ഗസ്റ്റുകളെ ആ അര്‍ഥത്തില്‍ തന്നെ കാണണം. അവരില്‍ പല തരക്കാരുണ്ടാകും. അവര്‍ കുഴപ്പം കാട്ടിയാല്‍ അത്തരക്കാരെ പൊലീസിന് കൈമാറണം. അല്ലാതെ അവരെ കൈകാര്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ ചീത്ത പേര് വീഴുക നാട്ടുകാര്‍ക്കായിരിക്കും.

04 February 2013

16വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനെല്ലി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍




ഞങ്ങള്‍ മൂന്നാറുകാര്‍ക്ക് സൂര്യനെല്ലി മറക്കാനാവാത്ത വേദനയാണ്.  മൂന്നാറില്‍ നിന്ന് കിലോ മീറ്ററുകള്‍ അകലെയാണ് സൂര്യനെല്ലിയെന്ന ഗ്രാമമെങ്കിലും കണ്ണന്‍ ദേവന്‍ കുന്നുകളുടെ ഭാഗമായതിനാല്‍, തേയില തോട്ടമെന്ന കൂട്ട്കുടംബത്തിലെ അംഗങ്ങളാണ് ഈ നാട്ടിലുള്ളവര്‍. തേയില തോട്ടമെന്ന കൂട്ടകുടുംബത്തിന്‍െറ ഏക ടൗണെന്ന നിലയില്‍ മൂന്നാറുമായി ബന്ധപ്പെട്ട ജീവിതമാണ് എല്ലാവരുടെയും. അതിനാല്‍, തന്നെ മിക്കവാറും എല്ലാവര്‍ക്കും പരസ്പരം അറിയാം. മൂന്നാറും പരിസരവും ടൂറിസ്റ്റ് കേന്ദ്രമായി വളരുന്നതിന് മുമ്പായിരുന്നു അത്തരമൊരു കൂട്ടു കുടുംബ ബന്ധം.
1996 ജനുവരി 17നാണ് ആ പെണ്‍കുട്ടിയെ കണാതായ വിവരം പുറത്തറിയുന്നത്. മൂന്നാറിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍റയും സൂര്യനെല്ലിയിലെ നഴ്സമ്മയുടെയും മകളെന്ന നിലക്ക് ആ പെണ്‍കുട്ടി  അന്നത്തെ  മൂന്നാറുകാര്‍ക്ക് അന്യമായിരുന്നില്ല. ഇഷ്ടപ്പെട്ട യുവാവിനൊപ്പം ഒരു സാധാരണ ഒളിച്ചൊട്ടമെന്നതിനപ്പുറത്തേക്ക് ആരും അന്നതിനെ കണ്ടില്ല. എങ്കിലും അന്വേഷണം തുടര്‍ന്നു. പലരും പല വഴിക്ക് അന്വേഷിച്ചു. ആര്‍ക്കൊപ്പമാണ് പോയതെന്ന് പോലും തുടക്കത്തില്‍ കണ്ടത്തൊനായില്ല. കുട്ടിയെ കണാതായ വിവരം അന്നത്തെ എ.പി.പിയിലൂടെയാണ് അറിയുന്നത്. മൂന്നാര്‍ പൊലീസ് കേസെടുത്തതിനാല്‍ സ്വഭാവികമായും വാര്‍ത്ത നല്‍കി.മറ്റ് പത്രങ്ങളിലും വാര്‍ത്ത നല്‍കി.
ആ പെണ്‍കുട്ടിയുടെ ‘സ്വന്തം ഐഡന്‍റിന്‍റി’ അവസാനമായി വെളിപ്പെട്ടത് ആ വാര്‍ത്തയിലൂടെയാണ്. പിന്നിട് എല്ലാവര്‍ക്കും ആ പെണ്‍കുട്ടി സൂര്യനെല്ലിയിലെ കുട്ടിയാണ്. ഇന്ന് 32 വയസുണ്ടെങ്കിലും അവള്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടി തന്നെ. അന്ന് മുതല്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും നഷ്ടമായത് കുടുംബ, സാമൂഹ്യ ബന്ധങ്ങള്‍. പ്രണയിച്ച യുവാവിനൊപ്പം കുടുംബ ജീവിതം സ്വപ്നം കണ്ട് വീട് വിട്ടിറങ്ങി, സംസ്ഥാനം കണ്ട ഏറ്റവും വലിയ പെണ്‍വാണിഭ സംഘത്തിന്‍െറ പിടിയില്‍ നാല്‍പത് ദിവസം അകപ്പെട്ട പെണ്‍കുട്ടിക്ക് ലഭിച്ചത് ജീവിതകാലം മുഴുവന്‍ വിട്ട്പിരിയാത്ത രോഗങ്ങളും ഒറ്റപ്പെടലും. ഈ സംഭവത്തെ തുടര്‍ന്ന് മാനിസികമായി തളര്‍ന്നത് കുട്ടിയുടെ മാതാ പിതാക്കളും സഹോദരിയും മാത്രമല്ല, കുട്ടിയെ സ്വന്തം മകളെ പോലെ കരുതിയ പെണ്‍കുട്ടിയുടെ സഹപ്രവര്‍ത്തകരുടെ കുടുംബങ്ങളും തകര്‍ന്നു.
നാല്‍പത് ദിനരാത്രങ്ങള്‍ പെണ്‍വാണിഭ സംഘത്തിന്‍െറ പിടിയിലായിരുന്ന പെണ്‍കുട്ടിയെ കന്യാകുമാരി മുതല്‍ കോഴിക്കോട് -വാണിമേല്‍ വരെ തെക്ക് വടക്കും എറണാകുളം മുതല്‍ കുമളി വരെ കിഴക്ക് പടിഞ്ഞാറും കൊണ്ട് നടന്നു. തമിഴ്നാടിലെ തേനിയിലും കമ്പത്തും കൊണ്ട് പോയി.  എത്രയോ പേര്‍ ഈ കുട്ടിയെ പീഡിപ്പിച്ചു. ധര്‍മ്മരാജനും ദേവസ്യാച്ചനും ഉള്‍പ്പെടെയുള്ള ചിലര്‍  എല്ലാ ദിവസം പീഡിപ്പിച്ചുവെന്ന് കുട്ടി തന്നെ മൊഴികൊടുത്തിരുന്നു. സാരമായ അസുഖം ബാധിച്ച് നടക്കാന്‍ പോലും കഴിയാത്ത  ദിനങ്ങളിലും വിശ്രമം നല്‍കിയില്ല. ഇതിനിടെ, രണ്ട് തവണ ആശുപത്രിയിലും കൊണ്ട് പോയി-അതും വ്യാജ പേരിലും. 96 ഫെബ്രുവരി 21ന് കുമളിയിലും ഫെബ്രുവരി 25ന് ഏലപ്പാറയിലും സ്വകാര്യ ആശുപത്രികളില്‍. ഒടുവില്‍ ഒന്നിനും കൊള്ളില്ളെന്ന് ബോധ്യപ്പെട്ട സംഘം കുട്ടിയെ ഫെബ്രുവരി 26ന് മടക്കി വിടുകയായിരുന്നു. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മൂന്നാറിലെ പിതാവിന്‍െറ ഓഫീസിലത്തെിയത്.
സ്ഥിരമായി യാത്ര ചെയ്തിരുന്ന സൂര്യനെല്ലി-അടിമാലി  സ്വകാര്യ ബസിലെ ചെക്കര്‍ കൊന്നത്തടി സ്വദേശി രാജൂവിനൊപ്പം ജീവിക്കുന്നതിന് തീരുമാനിച്ചുറപ്പിച്ചാണ്  1996 ജനുവരി 16ന് മൂന്നാറിലെ സ്വകാര്യ സ്കൂളിലേക്ക് പുറപ്പെട്ടത്. അമ്മയുടെ സാരികളും അത്യാവശ്യം ആഭരണങ്ങളും പണവുമായാണ് ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി പുറപ്പെട്ടത്. എന്നാല്‍, അടിമാലിയില്‍ എത്തിയ പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം പെണ്‍വാണിഭ സംഘത്തിന്‍െറ കെണിയില്‍ എത്തിക്കുകയായിരുന്നു. അഡ്വ.ധര്‍മ്മരാജനും പൊന്‍കുന്നം ചിറക്കടവ് സ്വദേശിനി ഉഷയും അടങ്ങുന്ന പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായിരുന്നു രാജൂവും. ഇവരുടെ കെണിയില്‍ ഇതിന് മുമ്പും പല പെണ്‍കുട്ടികളും വീണിരിക്കാം. മാനക്കേട് ഭയന്ന് അതൊന്നും പരാതിയായി എത്താത്തിനാല്‍, പൊലീസും ആ വഴിക്ക് അന്വേഷിച്ചില്ല. അതല്ളെങ്കില്‍ അന്വേഷണം വേണ്ടെന്ന് വെച്ചിരിക്കാം.
ഓടി രക്ഷപ്പെടാനോ ചെറുത്ത് നില്‍ക്കാനോ കഴിയാത്ത പ്രായത്തിലാണ് 16 കാരി പെണ്‍കുട്ടിയെ നരാധന്മാര്‍ കൊത്തിപ്പറിച്ചത്. സംഭവം പുറത്ത് വന്നതോടെ പെണ്‍കുട്ടിയും കുടുംബവും സമൂഹത്തില്‍ ഒറ്റപ്പെട്ടു. ബന്ധുക്കള്‍ പോലുംഅവരുടെ വീടുകളിലെ ചടങ്ങുകളില്‍ നിന്ന് ഈ കുടുംബത്തെ അകറ്റി നിര്‍ത്തി. കുട്ടിയുടെ അന്നത്തെ നിസഹായാവസ്ഥ ആരും അന്വേഷിച്ചില്ല. കേരളം കണ്ട ഏറ്റവും വലിയ പെണ്‍വാണിഭ സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ പൊരുതിയ കുടംബത്തെ സംരക്ഷിക്കാനും  മുഖ്യധാരയില്‍ നിലനിര്‍ത്താനും സമൂഹവും ബോധപൂര്‍വ്വം മറന്നു. ഇതിനിടെ പലതവണ ഇവരുടെ സൂര്യനെല്ലിയിലെ വീടിന് നേരെ ആക്രമണവും നടന്നു. ഇടക്ക് പൊലീസ് സംരക്ഷണം നല്‍കിയെങ്കിലും അതും ഒരു ബാധ്യതയായി മാറിയതോടെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര സര്‍വീസിലായിരിക്കെ, ആരോടും ദേഷ്യപ്പെട്ട് പോലും സംസാരിക്കാതിരുന്നിട്ടുള്ള ആ പിതാവ് ഇപ്പോള്‍ ആരെയൊക്കെയോ ശപിക്കുന്നു.
16 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനെല്ലി സംഭവം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കേരളം സ്വന്തം മന:സാക്ഷിയോട് ഉന്നയിക്കേണ്ട ചിലചോദ്യങ്ങളുണ്ട്. ഈ കുട്ടിയോട് നീതി പുലര്‍ത്താന്‍ ക.ിഞ്ഞവോയെന്നത് തന്നെ പ്രധാനം. പല കാരണങ്ങള്‍ കണ്ടത്തെി ഒറ്റപ്പെടുത്തുന്നതിന് പകരം ഈ കുടുംബത്തെ ഒപ്പം നിര്‍ത്താന്‍ അവര്‍ക്ക് നഷ്ടമായ കളിയും ചിരിയും തിരിച്ച് നല്‍കാന്‍ എന്ത് ചെയ്തു? ആ കുട്ടിയെ കെണിയില്‍ വീഴ്ത്തിയ പെണ്‍വാണിഭ സംഘം അതിന് മുമ്പ് ആരെയൊക്കെ വലയില്‍ വീഴ്ത്തിയെന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞുവോ? അതിന് ശേഷവും വര്‍ദ്ധിച്ച് വരുന്ന പീഡനങ്ങള്‍ തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്?

14 January 2013

എന്തിനായിരുന്നു ഈ പണിമുടക്ക്?




സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യപകരുടെയും പണിമുടക്ക് അവസാനിച്ചു, അഥവാ അവസാനിപ്പിച്ചു. സമര സമിതി മുന്നോട്ട് വെച്ച പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളിലൊന്ന് പോലും അംഗീകരിക്കാതെയാണ് സമരം അവസാനിച്ചത്. പതിവ് പോലെ സര്‍ക്കാര്‍ ആഫീസുകള്‍ വീണ്ടും സജീവമാകുമ്പോള്‍ അറിയാതെയെങ്കിലും ചോദിച്ച് പോകുന്നു എന്തിനായിരുന്നു ഈ പണിമുടക്ക്.
സമരം പിന്‍വലിക്കുന്നതിന് കാരണമായി പറയുന്ന ഒത്ത് തീര്‍പ്പ് വ്യവസ്ഥകളില്‍ പുതുയില്ല. പണിമുടക്കിന് മുമ്പ് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി വിളിച്ച് കൂട്ടിയ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കില്‍ അന്ന് തന്നെ പരിഹാരം കാണുമായിരുന്ന വിഷയങ്ങളായിരുന്നു ഇവ. അന്ന് പക്ഷെ, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ഏക ആവശ്യത്തിലാണ് സമര സമിതി ഉറച്ച് നിന്നത്. സംഘടനയെന്ന നിലയില്‍ നോട്ടിസ് നല്‍കിയ വിഷയത്തില്‍ ഉറച്ച് നില്‍ക്കണമെന്നതിനോട് യോജിക്കുന്നു. പക്ഷെ, പണിമുടക്കെന്ന അവസാനത്തെ ആയുധം പ്രയോഗിക്കും മുമ്പ് അതിന്‍െറ നെല്ലും പതിരും പരിശോധിക്കേണ്ടതായിരുന്നു-അതും ഈ ആഗോളികരണ കാലത്ത് സര്‍വരും സംഘടിത പ്രസ്ഥാനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുമ്പോള്‍.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന് ഒരുങ്ങുന്നതിന് മുമ്പ് പൊതുജനമെന്ന അസംഘടിത വിഭാഗത്തെ കുറിച്ച് കൂടി ആലോചിക്കണം. ഒരിക്കലെങ്കിലും സര്‍ക്കാര്‍ ആഫീസില്‍ എന്തെങ്കിലും കാര്യത്തിന് പോയിട്ടുള്ളവര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ  സമരത്തെ പിന്തുണക്കുമെന്ന് കരുതാനാകുമോ? മുമ്പ് ബാങ്കുകളില്‍ ഇതായിരുന്നു അവസ്ഥ, വായ്പക്ക് പോകുന്നവരെ വട്ടം കറക്കിയിരുന്ന ബാങ്കുകള്‍ ഇപ്പോള്‍ വായ്പ വേണോ വായ്പയെന്ന് വിളിച്ച് ചോദിക്കുന്നു-ഒരു സിനിമയില്‍ തിരക്കഥ വേണോ തിരക്കഥയെന്ന് ശ്രീനിവാസന്‍ വിളിച്ച് ചോദിക്കുന്നത് പോലെ. സര്‍ക്കാര്‍ ജീവനക്കരും ആഫീസുകളും കൂടുതല്‍ ജനസൗഹൃദമാകുന്നില്ളെങ്കില്‍ ഒരു സമരവും വിജയിക്കില്ളെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണം. ഈ സമരം വിജയിക്കാതെ പോയത് സര്‍ക്കാരിന്‍െറ നേട്ടമല്ല, മറിച്ച് ജനപിന്തുണയില്ളെന്ന തിരിച്ചറിവാണ് സമരത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

06 January 2013

എന്തിനാണ് സര്‍ അണക്കരയില്‍ വിമാനത്താവളം





ഇനിയിപ്പോള്‍ ഒട്ടും കുറക്കണ്ടെന്ന് കരുതിയിരിക്കാം. വിമാനത്തവളത്തിന്‍െറ കാര്യത്തില്‍ ഇടുക്കി ജില്ലക്ക് മാത്രം എന്തിന് അയിത്തം. അതോ വിമാനത്താവളം വരുന്നതോടെ പിന്നോക്ക ജില്ലയെന്ന പേര് ദോഷം മാറുമെന്നോ? ഇടുക്കി ജില്ലയിലെ അണക്കരയില്‍ വിമാനത്താവളം നിര്‍മ്മിക്കാമെന്ന് കണ്ടത്തെിയവരുടെ ബുദ്ധി അപാരം. പക്ഷെ ഒരു സംശയം. അണക്കരയില്‍ ആര്‍ക്ക് വേണ്ടിയാണ് സര്‍ ഈ വിമാനത്താവളം?
ഇടുക്കി ജില്ലയുടെ നെല്ലറയായ അണക്കരയിലെ കര്‍ഷകര്‍ക്കൂം ഈ മേഖലയിലെ ഏലത്തോട്ടം ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും വിമാനത്താവളം വേണ്ട. വിളിപ്പാടകലെയുള്ള തമിഴ്നാട് അതിര്‍ത്തിക്കപ്പുറത്തുള്ള കര്‍ഷകര്‍ക്കും അണക്കരയില്‍ വിമാനത്താവളം വേണമെന്ന് ആഗ്രഹമില്ല.പിന്നെ, ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍-അവര്‍ കൊച്ചിയില്‍ വിമാനമിറങ്ങി കാറില്‍ നാട് കാണാന്‍ എത്തുന്നവരാണ്. അവര്‍ക്ക് അണക്കരക്ക് സമീപത്തെ കുമളി മാത്രമല്ല ലക്ഷ്യം. മൂന്നാറും കുമരകവും ആലപ്പുഴയും അവരുടെ ചാര്‍ട്ടിലുണ്ടാകും.ഇനി അണക്കരയില്‍ വിമാനമിറങ്ങിയാല്‍ തന്നെ ഇടുക്കി ജില്ലയിലെ ‘മനോഹരമായ’ റോഡിലൂടെ മൂന്നാറിലും ഇടുക്കിയിലും വാഗമണ്ണിലുമൊക്കെ എത്താന്‍ എത്ര മണിക്കുറുകള്‍ വേണ്ടി വരും. ഇടുക്കി ജില്ലയില്‍ നിന്ന് കാര്യമായ പ്രവാസികള്‍ ഇല്ലാത്തതിനാല്‍ അതിനുള്ള സാധ്യതയുമില്ല. പിന്നെ ഈ വിമാനത്താവളം പ്രയോജനപ്പെടുത്താന്‍ സാധ്യതയുള്ള ഒരു കൂട്ടരുണ്ട്. തമിഴ്നാടിലെ തേവാരത്ത് സ്ഥാപിക്കുന്ന ഭൂഗര്‍ഭ കണിക പരീക്ഷണ ശാലയുമായി ബന്ധപ്പെട്ട ശാസ്ത്രഞ്ജര്‍. അവര്‍ക്ക് വേണ്ടി ഇടുക്കിയുടെ നെല്ലറ തകര്‍ക്കണമോ? ആയിരം എക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിന് വേണ്ടിവരുന്നത്. പതിനായിരകണക്കിന് കുടുംബങ്ങള്‍ കുഴിയൊഴിപ്പിക്കപ്പെടും. പണ്ട് ജലവൈദ്യുത പദ്ധതികള്‍ക്ക് വേണ്ടിയായിരുന്നു ഇടുക്കി ജില്ലയിലെ കുടിയൊഴുപ്പിക്കല്‍. ഇനി വിമാനത്താവളത്തിന് വേണ്ടിയാകാം. ഇവിടെ കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ എവിടെക്ക് പോകുമെന്ന ചോദ്യം ഉയര്‍ന്ന് കഴിഞ്ഞു.
ഇനി വിമാനത്താവളം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നമോ? പശ്ചിമഘട്ടത്തിലെ ഈ വിമാനത്താളവത്തിലൂടെയാകാം ഭാവിയില്‍ ഇടുക്കിയിലെ ഏലത്തോട്ടങ്ങള്‍ ഇല്ലാതാകുന്നത്. ഇപ്പോള്‍ തന്നെ ഏലത്തോട്ടങ്ങള്‍ റിസോര്‍ട്ടുകളായി മാറുന്നതിലൂടെ കാലാവസ്ഥ വ്യതിയാനം സംഭവിച്ച് കഴിഞ്ഞു. നാളെ വിമാനത്താവളവും വരുന്നതോടെ അത് കൂടുതല്‍ രൂക്ഷമാകില്ളെന്ന് ആര്‍ക്ക് പറയാനാകും.അത് കൊണ്ട് അണക്കരയിലെ പാടങ്ങളും ഇടുക്കിയുടെ കിഴക്കന്‍  മലനിരകളും  അങ്ങനെ തന്നെ നില്‍ക്കട്ടെ..............ഞങ്ങള്‍ ഇടുക്കിക്കാര്‍ക്ക് വിമാനം വേണ്ട, റോഡ് മതി.

05 January 2013

മൂന്നാറിനെ കലാപഭൂമിയാക്കരുതെ...

ദയവായി മൂന്നാറിനെ കലാപഭൂമിയാക്കരുതെ...മൂന്നാറില്‍ ജനവാസം ആരംഭിച്ചത് മുതല്‍ ഭാഷാപരമായ തര്‍ക്കമുണ്ട്. മൂന്നാറിനെ മദിരാശിയില്‍ ലയിപിക്കണമെന്ന ആവശ്യവുമുണ്ടായിരുന്നു. അതവസാനിച്ചത് സംസ്ഥാന പുനരേകീകരണ കമീഷന്‍ റിപ്പോര്‍ട്ട് വന്നതോടെയാണ്. അത് വരെ ഭാഷാസമരത്തിന് നേതൃത്വം നല്‍കിയിരുന്നവര്‍ പിന്‍വാങ്ങുകയും തായ് മൊഴി തമിഴ്, തായ് നാട് ഇന്‍ഡ്യ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നിടും പലരും ഭാഷാ പ്രശ്നം കുത്തിപൊക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ദേശിയ രാഷ്ട്രിയ നേതാക്കളുമുണ്ട്. എന്നാല്‍ ഇതൊന്നും ഒരു ചലനവും സൃഷ്ടിച്ചില്ല, അഥവാ ഇതിനെ തമിഴ് വംശജര്‍ അടക്കം ഗൗരവമായി കണ്ടില്ല. ആരെങ്കിലും ഏതെങ്കിലും സിഡി പ്രചരിപ്പിച്ചാല്‍, ദയവായി അതിനെ നുളയിലെ നുള്ളുക. വന്‍പ്രചരണം നല്‍കി വൈകാരിക പ്രശ്നമാക്കി മാറ്റാതിരിക്കാന്‍ മാധ്യമങ്ങളടക്കം ശ്രദ്ധിക്കണം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിലെ മലയാളികള്‍ക്കുണ്ടായ നഷ്ടം ഇനിയും പരിഹരിച്ചിട്ടില്ല. മൂന്നാറില്‍ പ്രശ്നക്കാരെ കണ്ടത്തെുകയാണ് വേണ്ടത്, അവര്‍ക്ക് രഹസ്യമായി പിന്തുണ നല്‍കുന്ന വോട്ട് ബാങ്ക് ലക്ഷ്യമിടുന്ന രാഷ്ട്രിയക്കാരെയും, അതല്ലാതെ വീണ്ടും ഭാഷയുടെ പേരില്‍ കലാപ ഭൂമിയാക്കരുത്.

03 January 2013

Parampikulam Aliayar

http://www.madhyamam.com/epaper/epapermain.php?view=thumb&page=6&mode=single&ecode=15