‘അതിഥി ദേവോ ഭവ’... ഭാരതീയ പാരമ്പര്യത്തില്‍ വിരുന്നുകാരനാണ് താരം. ഹൃദ്യമായി സ്വീകരിച്ചും സമൃദ്ധമായി ഊട്ടിയും അതിഥിയെ പരിചരിക്കണമെന്ന് സങ്കല്‍പം. മൂന്നാറില്‍ എത്തുന്നവരൊക്കെ അതിഥികളാണ്. പക്ഷെ, അടുത്ത കാലത്തായി മൂന്നാറെന്ന് കേള്‍ക്കുമ്പോള്‍ അതിഥികള്‍ക്ക് ഭയം.
മൂന്നാറില്‍ എത്തുന്നവരൊക്കെ ഗസ്റ്റുകളാണ്. ഓട്ടോയിലും ടാക്സിലയിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും തുടങ്ങി എല്ലായിടത്തും വിനോദ സഞ്ചാരികളെ ഗസ്റ്റുകളായാണ് പരിചരിക്കുന്നത്. എന്നാല്‍, അടുത്ത കാലത്തായി നല്ലതല്ലാത്ത വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഗസ്റ്റുകള്‍ കണ്ണുനീരുമായി മലയിറങ്ങുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ചില കടകളില്‍ വില്‍പനക്ക് വെച്ചിട്ടുള്ള സാധനങ്ങള്‍ എടുത്ത് നോക്കിയാല്‍ അവ വാങ്ങിയിരിക്കണം തുടങ്ങി പലവിധ ചട്ടങ്ങള്‍ ഇവിടെ നടപ്പിലാക്കിയിട്ടുണ്ടത്രെ. പുറത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്. പല പേരുകളിലായി പൊലീസ് പലതുണ്ടെങ്കിലും കാര്യമില്ല. അവരും ഗസ്റ്റുകള്‍ക്കള ഒപ്പമില്ല. മൂന്നാറില്‍ ജീവിക്കേണ്ടെയെന്നാണ് ന്യായീകരണം.
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് നിന്ന വന്ന നിരവധി ടൂറിസ്റ്റുകള്‍ ആക്രമിക്കപ്പെട്ടു. ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ മൂന്നാറിന്‍െറ നിലനില്‍പ് ചോദ്യം ചെയ്യപ്പെടും. കാശ്മീര്‍ താഴ്വര ഭീതി പരത്തിയതോടെയാണ് വിനോദ സഞ്ചാരികള്‍ തെക്കിന്‍െറ കാശ്മീരായ മൂന്നാറിനെ തേടിയത്തെിയത്. മൂന്നാറിലെ ഒരു സംഘം യുവാക്കള്‍ വര്‍ഷങ്ങളോളം നടത്തിയ പ്രവര്‍ത്തനങ്ങളാണ് മൂന്നാറിനെ ഇത്തരത്തില്‍ വികസിപ്പിച്ചെടുത്തത്. മൂന്നാര്‍ മേളയും പുഷ്പമേളയും ഒക്കെയായി മൂന്നാറിനെ മാര്‍ക്കറ്റ് ചെയ്യുന്നതിന് ഒരു സംഘം ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരടക്കം സഹായിച്ചു. ഒന്നറിയുക, മൂന്നാറിന്‍െറ മേല്‍ ഒരു ചീത്ത പേര്‍ വീണാല്‍ അത് മായാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരും. മൂന്നാറില്‍ ടൂറിസ്റ്റുകള്‍ വരാതെയായാല്‍ ഇപ്പോഴത്തെ ആവേശമൊക്കെ കെട്ടടങ്ങും.
ഗസ്റ്റുകളെ ആ അര്‍ഥത്തില്‍ തന്നെ കാണണം. അവരില്‍ പല തരക്കാരുണ്ടാകും. അവര്‍ കുഴപ്പം കാട്ടിയാല്‍ അത്തരക്കാരെ പൊലീസിന് കൈമാറണം. അല്ലാതെ അവരെ കൈകാര്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ ചീത്ത പേര് വീഴുക നാട്ടുകാര്‍ക്കായിരിക്കും.
No comments:
Post a Comment