പി.ടി ചാക്കോയൊടൊപ്പം ഒരു വനിത യാത്ര ചെയ്ത സംഭവം കേട്ടറിഞ്ഞ കഥയാണ്. അത് റിപ്പോര്‍ട്ട് ചെയ്തവരില്‍ ഒരാളായ വര്‍ഗീസ് കൊരട്ടിയില്‍ നിന്ന് അന്നത്തെ സംഭവം ചോദിച്ചറിഞ്ഞിട്ടുമുണ്ട്. അന്ന്, പി.ടി.ചാക്കോയുടെ രാജിയില്‍ അവസാനിച്ചു ആ സംഭവം. എന്നാല്‍, ഒരു യുവതി കേരള രാഷ്ട്രിയത്തെ ഏങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിഞ്ഞതാണ് 1994 അവസാനത്തെ സംഭവങ്ങള്‍. മാലിക്കാരിയായ രണ്ട് വനിതകള്‍ തിരുവനന്തപരുത്ത് എത്തി ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രഞ്ജരെ സ്വാധിനിച്ചുവെന്നും ഐ.എസ്.ആര്‍.ഒയുടെ സാങ്കേതിക വിദ്യകള്‍ ചോര്‍ത്തിയെന്നുമാണ് അന്ന് ആരോപണം ഉയര്‍ന്നത്. ഈ സാങ്കേതിക വിദ്യകള്‍ മനസിലാക്കാനുള്ള കഴിവ് അത് ചോര്‍ത്താനത്തെിയ മാലി വനിതകള്‍ക്ക് ഉണ്ടായിരുന്നവോയെന്നൊന്നും അത് ആഘോഷിച്ച മാധ്യമങ്ങള്‍ അന്വേഷിച്ചില്ല. ചാരക്കേസ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനിലേക്ക് തിരിഞ്ഞതും മാലി വനിതകളുടെ വിശേഷങ്ങള്‍ തേടി മാധ്യമങ്ങള്‍ മാലിയിലേക്ക് പറന്നതും ചരിത്രം. രണ്ട് സ്ത്രീകളെ ബന്ധപ്പെടത്തി ചാരക്കേസിനെ കേരള രാഷ്ട്രിയവുമായി ഏങ്ങനെ സമര്‍ഥമായി ഉപയോഗിച്ചുവെന്ന് പില്‍ക്കാലത്തെ കോടതി വിധികളിലുടെ രാജ്യം കണ്ടറിഞ്ഞു. പ്രഗല്‍ഭരായ രണ്ട് ശാസ്ത്രഞ്ജന്മാരെയാണ് രാജ്യത്തിന് ആ സംഭവത്തിലൂടെ നഷ്ടമായത്. അന്നത്തെ ചാരക്കഥകള്‍ക്ക് പിന്നിട് ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റുപറച്ചില്‍ നടത്തിയെങ്കിലും സ്വതന്ത്ര്യ സമര സേനാനിയായിരുന്ന കെ.കരുണാകരനും ശാസ്ത്രഞ്ജന്മാര്‍ക്കും നേരിടേണ്ടി വന്ന അപമാനവും വ്യക്തിപരമായ നഷ്ടവും ആര്‍ക്കെങ്കിലും പരിഹരിക്കാന്‍ കഴിയുമോ?
ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം സരിതയും ശാലുവുമാണ്. സൗരോര്‍ജ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത ആരെയൊക്കെ വിളിച്ചു, ശാലുവിന്‍െറ ഗൃഹ പ്രവേശനത്തിന് ആരൊക്കെ പോയി എന്നന്വേഷിക്കാനാണ് മല്‍സരിക്കുന്നത്. തട്ടിപ്പ് കേസിന്‍െറ സൂത്രധാരകനെന്ന് പറയപ്പെടുന്ന ബിജൂ നായര്‍ക്ക് ഫോണ്‍ ഉണ്ടായിരുന്നില്ളേ? ബിജുവിന്‍െറ യാത്രകള്‍ പോലും ആരും അന്വേഷിക്കുന്നില്ല. അഥവാ അന്വേഷിക്കുന്നത് ബിജൂവിന് സിനിമ, സീരിയല്‍ താരങ്ങളുമായുള്ള ബന്ധത്തെ കുറിച്ചാണ്.ചുരുക്കത്തില്‍ അന്വേഷണം ഇക്കിളി കഥകള്‍ തേടിയാണെന്ന് വ്യക്തം. അനര്‍ട്ടിന്‍െറ പട്ടികയില്‍ ടിം സോളാര്‍ ഉള്‍പ്പെടാതെ പോയത് എന്ത് കൊണ്ടാണെന്നതിനും വിശദീകരണമില്ല. വൈദ്യുതി മന്ത്രിയുടെ ഇടപ്പെടലിനെ തുടര്‍ന്ന് പതിനായിരം കോടിയുടെ സൗരോര്‍ജ തട്ടിപ്പ് തടഞ്ഞുവെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പറയുണ്ട്. ടിം സോളാര്‍ തട്ടിപ്പ് കമ്പനിയാണെന്ന് അറിയാമായിരുന്ന മന്ത്രി എന്ത് കൊണ്ട് അക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചില്ളെന്നതും പുറത്ത് വരേണ്ട കാര്യമല്ളേ? അഥവാ അറിയിച്ചിട്ടുണ്ടെങ്കില്‍ അതും പുറത്ത് വരട്ടെ.
കേരള രാഷ്ട്രിയത്തെ സരിത, ശാലു എന്നിവരിലൂടെ ബന്ധിപ്പിക്കാനാണ് ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുന്നത്. തട്ടിപ്പ് നടത്താന്‍ രാഷ്ട്രിയക്കാര്‍ കുട പിടിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം, പൊതു സമൂഹത്തില്‍ അവരെ തുറന്ന് കാട്ടാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം.എന്നാല്‍, പെണ്ണ് വിചാരിച്ചാല്‍ മുഖ്യമന്ത്രിയെ മാറ്റാമെന്ന് വരുന്നത് നല്ലതാണോ? നാളെ മറ്റൊരു പെണ്ണ് വേറെ ഏതെങ്കിലും മന്ത്രിയെ കുടുക്കാന്‍ തീരുമാനിച്ചാല്‍ എന്താകും സംഭവിക്കുക. ജോസ് തെറ്റയിലിന് എതിരായ ആരോപണത്തില്‍ ഹൈ കോടതി പറഞ്ഞത് ഓര്‍ക്കുന്നത് നന്ന്.
No comments:
Post a Comment