ഏതാണ്ട് മുപ്പത് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു മെഡിക്കല്‍ കോളജ് മഞ്ചേരിയില്‍ ആരംഭിക്കുന്നത്. തൃശൂരിലായിരുന്നു ഇതിന് മുമ്പ് ആരംഭിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്.പിന്നിട് മെഡിക്കല്‍ കോളജുകള്‍ പലത് വന്നു, പക്ഷെ അതൊക്കെ സ്വാശ്രയ മേഖലയിലാണ്. ഇനിയിപ്പോള്‍ ഇടുക്കി,കാസറഗോഡ്, കോന്നി, ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും അടുത്ത വര്‍ഷത്തോടെ പുതിയ കോളജുകള്‍ തുറക്കും.
മുപ്പത് വര്‍ഷത്തിന് ശേഷം പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഉല്‍ഘാടനം ചെയ്യപ്പെടുമ്പോള്‍ ആര്‍ക്കാകും ഇതിന്‍െറ ക്രെഡിറ്റ്. ഇപ്പോഴത്തെ സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റ അടൂര്‍ പ്രകാശിന്‍െറ ആദ്യ വാര്‍ത്താസമ്മേളനത്തിലെ ചോദ്യമാണ് പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് നിമിത്തമായതെന്ന് ഞാന്‍ കരുതുന്നു.തിരുവനന്തപുരം പി.ആര്‍.ചേമ്പറിലായിരുന്നു വാര്‍ത്താസമ്മേളനം.തൃശൂരിന് ശേഷം ഇത് വരെ സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ടില്ല, ആവശ്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുമോയെന്നായിരുന്നു ചോദ്യം.ആ സാധ്യത പരിശോധിക്കുമെന്നും കഴിയുമെങ്കില്‍ കോന്നിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്നുമായിരുന്നു മറുപടി.എന്തായാലും അടുത്ത യു.ഡി.എഫ് യോഗത്തില്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് സാധ്യത തെളിഞ്ഞു.ഡോ.പി.ജി.ആര്‍.പിള്ളയെ സ്പെഷല്‍ ആഫീസറായി നിയമിച്ചു.അപ്പോഴെക്കും വിവിധ സ്ഥലങ്ങളില്‍ നിന്നും മെഡിക്കല്‍ കോളജിനുള്ള ആവശ്യങ്ങളും വന്നു. പുതിയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഉടസ്ഥതയില്‍ തന്നെ വേണമെന്ന് വാശിപിടിച്ച മുസ്ളിം ലീഗിനും അഭിവാദ്യങ്ങള്‍.
പുതിയ മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തേത് വന്നു.പക്ഷെ,ഫാക്കല്‍റ്റി? നിലവിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മതിയായ തോതില്‍ അദ്ധ്യാപകരില്ളെന്നത് അറിയുക.
No comments:
Post a Comment