ഓര്‍ക്കുന്നില്ളെ ആ അടുക്കള സൗഹൃദത്തിന്‍െറ നാളുകള്‍.ഇത്തവണയും മൂന്നാറിലെ ഏറ്റവും കുറഞ്ഞ താപനില മൈനസില്‍ എത്തിയെന്ന വാര്‍ത്ത വന്നപ്പോഴാണ് നഷ്ടപ്പെട്ട അടുക്കള സൗഹൃദത്തെ കുറിച്ച് ചിന്തിച്ചത്. ഗ്യാസ് സിലിണ്ടറുകള്‍ അടുക്കള കയ്യടക്കിയതോടെയാണ് വിറക് അടുപ്പ് ഇല്ലാതായതും അടുക്കള സൗഹൃദം നഷ്ടമായതും.
പണ്ടു സന്ധ്യ കഴിഞ്ഞാല്‍ അടുക്കളക്ക് ചുറ്റുമായിരുന്നു ഒത്ത് ചേരല്‍. വിറകടുപ്പിന്‍െറ ചൂടിലായിരുന്നു പഠനം. ഗൃഹപാഠം ചെയ്യാന്‍ മാത്രമാണ് അടുക്കളയില്‍ നിന്നും മാറിയിരുന്നിരുന്നത്. പുലര്‍ച്ചെ വീണ്ടും അടുക്കളയിലേക്ക് തന്നെ. അന്നൊക്കെ അതിഥികള്‍ വന്നാല്‍ അവരും അടുക്കളയിലേക്കായിരുന്നു എത്തിയിരുന്നത്. എന്നാല്‍ ചിമ്മിണി ഉണ്ടായിരുന്ന വീടുകളില്‍ നേരെ മറിച്ചും. എസ്റ്റേറ്റു ലയങ്ങളിലെ വീടുകളിലും കാന്‍റീനുകളിലും അടുക്കള തന്നെയായിരുന്നു അതിഥികളെ വരവേറ്റിരുന്നു. ഹോട്ടലുകളിലെ അടുക്കളകളും അക്കാലത്ത് സജീവമായിരുന്നു.അക്കാലത്തെ സാംസ്കാരിക, രാഷ്ട്രിയ ചര്‍ച്ചകള്‍ക്ക് ചുട് പകര്‍ന്നതും ഹസറത്തിലെയും ദോസ്തിയിലെയും മറ്റും അടുക്കളകള്‍ ആയിരുന്നു.അവിടെയും ഗ്യാസ് അടുപ്പുകള്‍ വന്നതോടെ അടുക്കളക്ക് ചൂടില്ലാതായി.വിറകിന്‍െറ ക്ഷാമവും ഒരു കാരണമായി മാറിയിരിക്കാം.
മൂന്നാറിന്‍െറ വീടുകളില്‍ നിന്നും സാധാരണക്കാരുടെ ഹീറ്ററും അപ്രത്യക്ഷമായി. രാത്രി മുഴുവന്‍ മുറിക്ക് ചൂട് പകര്‍ന്നിരുന്ന കരി അടുപ്പുകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കൊപ്പം മനസില്‍ എത്തുന്നത് അസ്ലമിന്‍െറ മുഖമാണ്. മൂന്നാറിലെ വ്യാപാരിയായിരുന്ന അസ്ലമും കുടുംബവും മരണപ്പെട്ടത് ഒരു രാത്രി മുഴുവന്‍ കരിയടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ചത് കൊണ്ടായിരുന്നിരിക്കണം.എന്തായാലും അതും ഒരു പാഠമായി. പുറമെ പൊതുമേടില്‍ നിന്നും കരിചാക്കുകള്‍ എത്തുന്നതിനുള്ള തടസവും.
No comments:
Post a Comment