05 January 2013
മൂന്നാറിനെ കലാപഭൂമിയാക്കരുതെ...
ദയവായി മൂന്നാറിനെ കലാപഭൂമിയാക്കരുതെ...മൂന്നാറില്‍ ജനവാസം ആരംഭിച്ചത് മുതല്‍ ഭാഷാപരമായ തര്‍ക്കമുണ്ട്. മൂന്നാറിനെ മദിരാശിയില്‍ ലയിപിക്കണമെന്ന ആവശ്യവുമുണ്ടായിരുന്നു. അതവസാനിച്ചത് സംസ്ഥാന പുനരേകീകരണ കമീഷന്‍ റിപ്പോര്‍ട്ട് വന്നതോടെയാണ്. അത് വരെ ഭാഷാസമരത്തിന് നേതൃത്വം നല്‍കിയിരുന്നവര്‍ പിന്‍വാങ്ങുകയും തായ് മൊഴി തമിഴ്, തായ് നാട് ഇന്‍ഡ്യ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നിടും പലരും ഭാഷാ പ്രശ്നം കുത്തിപൊക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ദേശിയ രാഷ്ട്രിയ നേതാക്കളുമുണ്ട്. എന്നാല്‍ ഇതൊന്നും ഒരു ചലനവും സൃഷ്ടിച്ചില്ല, അഥവാ ഇതിനെ തമിഴ് വംശജര്‍ അടക്കം ഗൗരവമായി കണ്ടില്ല. ആരെങ്കിലും ഏതെങ്കിലും സിഡി പ്രചരിപ്പിച്ചാല്‍, ദയവായി അതിനെ നുളയിലെ നുള്ളുക. വന്‍പ്രചരണം നല്‍കി വൈകാരിക പ്രശ്നമാക്കി മാറ്റാതിരിക്കാന്‍ മാധ്യമങ്ങളടക്കം ശ്രദ്ധിക്കണം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിലെ മലയാളികള്‍ക്കുണ്ടായ നഷ്ടം ഇനിയും പരിഹരിച്ചിട്ടില്ല. മൂന്നാറില്‍ പ്രശ്നക്കാരെ കണ്ടത്തെുകയാണ് വേണ്ടത്, അവര്‍ക്ക് രഹസ്യമായി പിന്തുണ നല്‍കുന്ന വോട്ട് ബാങ്ക് ലക്ഷ്യമിടുന്ന രാഷ്ട്രിയക്കാരെയും, അതല്ലാതെ വീണ്ടും ഭാഷയുടെ പേരില്‍ കലാപ ഭൂമിയാക്കരുത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment