29 November 2014
25 November 2014
മുല്ലപ്പെരിയാറില്‍ ഇനി വേണ്ടത്
മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വീണ്ടുമൊരു സര്‍വകക്ഷി യോഗം ചേരുകയാണ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കിയ സുപ്രിം കോടതിയുടെ 2006ലെ വിധി ശരിവെച്ചും കേരള നിയമസഭ പാസാക്കിയ കേരള ജലസേചനവും ജലസംരക്ഷണവും (ഭേദഗതി) നിയമം അഥവാ അണക്കെട്ട് സുരക്ഷാ നിയമം അസാധുവാക്കിയും 2014 മെയ് ഏഴിന് സുപ്രിം കോടതി വിധി പുറപ്പെടുവിച്ച സാഹചര്യം ചര്‍ച്ച ചെയ്യാനാണ് ഏറ്റവും അവസാനമായി ഈ വിഷയത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നത്. അന്നത്തെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്നൊഴികെയുള്ളതൊന്നും നടപ്പാക്കാന്‍ കഴിയാതിരിക്കെയാണ് വീണ്ടും യോഗം ചേരുന്നതെന്നത്്. സുപ്രിം കോടതി വിധിക്കെതിരെ റിവ്യു ഹരജി നല്‍കുകയെന്ന തീരുമാനം മാത്രമാണ് നടപ്പായത്. കേരള നിയമസഭ പാസാക്കിയ നിയമം സുപ്രിം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ വിഷയത്തില്‍ രാഷ്ട്രപതിയെ ഇടപ്പെടുവിക്കണമെന്നും ജലനിരപ്പ് ഉയര്‍ത്തുന്നതിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യുണലിനെ സമീപിക്കണമെന്നും അടക്കമുള്ള നിര്‍ദേശങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇനിയെന്ത് എന്നത് സംബന്ധിച്ചായിരിക്കണം വ്യക്തമായ തീരുമാനം വേണ്ടത്. സുപ്രിം കോടതിയില്‍ ഹരജി നിലവിലുണ്ടെങ്കിലും അവര്‍ പരിശോധിക്കുന്നത് സാങ്കേതിക സമിതികളുടെ റിപ്പോര്‍ട്ടുകളായിരിക്കും. നിലവിലെ സാങ്കേതിക റിപ്പോര്‍ട്ടുകളൊക്കെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുക്ഷിതമാണെന്നിരിക്കെ വിധി കേരളത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ വേണ്ടത് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് അന്തര്‍ദേശിയ ഏജന്‍സിയുടെ പഠനമാണ്.
മൂല്ലപ്പെരിയാറിന്‍െറ ഒന്നേകാല്‍ നുറ്റാണ്ട് പിന്നിടുന്ന ചരിത്രത്തില്‍ 1941ല്‍ മാത്രമാണ് തിരുവിതാംകൂറിന് അനുകൂലമായി വിധി വന്നിട്ടുള്ളു. ഭൂ ഉടമയായ തിരുവിതാംകൂറിന്‍െറ അനുമതി കൂടാതെ വൈദ്യുതി ഉല്‍പാദിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കല്‍ക്കത്ത ഹൈ കോടതി ജഡ്ജിയായിരുന്ന സര്‍ നളിനി രഞ്ജന്‍ ചാറ്റര്‍ജി 1941 മെയ് 21ന് ചരിത്ര പ്രസിദ്ധമായ വിധി പുറപ്പെടുവിച്ചത്. കരാര്‍ പ്രകാരം ജലസേചനത്തിന് നല്‍കിയ ജലം മറ്റൊരാവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയില്ളെന്നതായിരുന്നു വിധി. അന്ന് തിരുവിതാംകൂറിന് വേണ്ടി കേസ് വാദിച്ചത് സി.പി.രാമസ്വാമി അയ്യരായിരുന്നു. ജലസേചനത്തിന് നല്‍കിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കണമെങ്കില്‍ പോലും പുതിയ കരാര്‍ വേണമെന്ന് വാദിച്ച സി.പി, പിന്നിട് ഈ കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 1947 ജൂലൈ 21,22 തിയതികളില്‍ മൗണ്ട് ബാറ്റണ്‍ പ്രഭുമായി നടത്തിയ ചര്‍ച്ചയിലാണ് മൂല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കേണ്ടതിന്‍െറ ആവശ്യകത അദേഹം ചൂണ്ടിക്കാട്ടിയത്. എന്നാല്‍, പിന്നിട് വന്ന ജനാധിപത്യ സര്‍ക്കാരുകള്‍ ഈ അവസരമൊന്നും പ്രയോജനപ്പെടുത്താനോ വൈദ്യുതി ഉല്‍പാദനത്തിന് അനുമതി നല്‍കുമ്പോള്‍ പുതിയ കരാര്‍ വേണമെന്ന് ആവശ്യപ്പെടാനോ ശ്രമിച്ചില്ല.
പിന്നിടുണ്ടായ തര്‍ക്കങ്ങളിലൊക്കെ തമിഴ്നാട് മികച്ച ഗൃഹപാഠത്തോടെ കരുക്കള്‍ നീക്കി. റിപ്പോര്‍ട്ടുകള്‍ അനുകുലമാക്കുന്നതില്‍ അവര്‍ വിജയിച്ചു. ഒരുപക്ഷെ, തമിഴ്നാടിന്‍െറ രാഷ്ട്രിയ സ്വാധീനം പുര്‍ണമായും അവര്‍ ഇതിനായി പ്രയോനപ്പെടുത്തിയിട്ടുണ്ട്. അതിന് കക്ഷി ബന്ധങ്ങള്‍ തടസമായില്ല. മുല്ലപ്പെരിയാര്‍ ഗുരുതരമായ ചോര്‍ച്ചയും ബലക്ഷയവും നേരിടുമ്പോള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട കേന്ദ്ര ജല കമ്മീഷന്‍ തന്നെ ഉദാഹരണം. ജലനിരപ്പ് 136 അടിയാക്കി കുറച്ചതിനൊപ്പം പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന 1979 നവംബര്‍ 25ലെ തിരുവനന്തപുരം തീരുമാനത്തിന് വിരുദ്ധമായി 1980 ഏപ്രില്‍ 29ന് കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.കെ.സി.തോമസ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ഡാം ബലപ്പെടുത്തല്‍ പൂര്‍ത്തികരിക്കുന്ന മുറക്ക് ജലനിരപ്പ് 145 അടിയാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കുകയായിരുന്നു. ഡാം ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഈ തീരുമാനം. തമിഴ്നാടിന് പിടിവള്ളിയായതും ഈ തീരുമാനമാണ്. കാരണം, അന്നത്തെ തീരുമാനത്തെ ന്യായികരിക്കുന്ന തരത്തിലോ മുന്‍വിധിയോടെയോ ആയിരുന്നു കേന്ദ്ര ജല കമ്മീഷന്‍െറ പിന്നിടുള്ള തീരുമാനങ്ങളെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഇടപ്പെടലിനെ തുടര്‍ന്ന് 2000ല്‍ നിയമിച്ച കേന്ദ്ര ജല കമ്മീഷനംഗം ഡോ.മിത്തലിന്‍െറ നേതൃത്വത്തിലുള്ള കമ്മിറ്റി അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയാക്കാമെന്നും റിപ്പോര്‍ട്ട്നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് 2006ലെ സുപ്രിം കോടതി വിധിക്ക് അടിസ്ഥാനമായത്. കേരളം പാസാക്കിയ 2006ലെ ഡാം സുരക്ഷാ നിയമത്തെ ചോദ്യം ചെയ്ത് തമിഴ്നാട് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എ.എസ്. ആനന്ദിന്‍െറ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ സുപ്രിംകോടതി നിയമിച്ചപ്പോഴും കേന്ദ്ര ജല കമ്മീഷന്‍െറ സാന്നിദ്ധ്യം പ്രകടമായി. സാങ്കേതികാംഗങ്ങളായി കേന്ദ്ര ജല കമ്മീഷന്‍ പ്രതിനിധികളെ നിയമിക്കാനുള്ള നിര്‍ദേശത്തെ കേരളം എതിര്‍ത്തിരുന്നതാണ്. ജല കമ്മീഷന്‍ പ്രതിനിധികള്‍ പാടില്ളെന്ന് സുപ്രിം കോടതി നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍, ഇത്തരമൊരു പരാമാര്‍ശം ജല കമ്മീഷന്‍െറ വിശ്വാസ്യതയെ ബാധിക്കുമെന്ന കമ്മീഷന്‍െറ അഭ്യര്‍ഥന മാനിച്ച് സുപ്രിം കോടതി പിന്‍വലിച്ചു. പക്ഷെ, സാങ്കേതികാംഗങ്ങളായി നിയമിക്കപ്പെട്ടത് ജല കമ്മീഷന്‍െറ മുന്‍ ചെയര്‍മാന്‍ ഡോ.സി.ഡി.തട്ടെയും അംഗം ഡോ.ബി.കെ.മത്തേയുമായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ കേരളത്തിന് നിര്‍ണായക സ്വാധനമുണ്ടായിരുന്ന സമയത്ത് തന്നെയാണ് ഈ നിയമനമെന്നറിയുക. തുടര്‍ന്നാണ് ഉന്നാധികാര സമിതിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയിലേക്ക് കേന്ദ്ര ജല കമ്മീഷനംഗം ഡോ.എ.കെ.ഗഞ്ജുവിന്‍െറ നിയമനം. അണക്കെട്ട് സുരക്ഷിമാണെന്നും ജലനിരപ്പ് 142അടിയാക്കിയും തുടര്‍ന്ന് ബേബി ഡാം ബലപ്പെടുത്തിയ ശേഷം 152അടിയും $ക്കാമെന്ന് 2001ല്‍ റിപ്പോര്‍ട്ട് നല്‍കിയ മിത്തല്‍ കമ്മിറ്റിയിലെ അംഗമായിരുന്നു ഗഞ്ജൂ.ഇദ്ദേഹത്തിന്‍െറ നിയമനത്തിന് എതിരെ കേരളം രേഖാമൂലം പരാതി നല്‍കിയെങ്കിലും അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ല. അണക്കെട്ട് സുരക്ഷിതമാണെന്ന വാദം ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് മുന്‍വിധിയോടെ ജല കമ്മീഷന്‍ പ്രതിനിധികള്‍ നല്‍കിയതെന്ന് വ്യക്തം. സ്വഭാവികമായും സാങ്കേതിക റിപ്പോര്‍ട്ടുകളെ കോടതി ആശ്രയിച്ചതോടെ കേരളത്തിന് തുടരെ തിരിച്ചടിയായി. ഇനിയും ഇതാവര്‍ത്തിക്കാതിരിക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് അന്തര്‍ദേശിയ ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട് ലഭ്യമാക്കണം. അണക്കെട്ടുകള്‍ സംബന്ധിച്ച് പഠനം നടത്തുന്ന നിരവധിയായ അദ്തര്‍ദേശിയ ഏജന്‍സികളുണ്ടെന്നിരിക്കെ, മുന്‍വിധി കൂടാതെ അണക്കെട്ടിന്‍െറ യഥാര്‍ഥ ചിത്രം പുറത്തു വരട്ടെ.
ഇതിനും പുറമെ ഐ.യു.സി.എന്‍ (ഇന്‍റന്‍നാഷണല്‍ യൂണിയന്‍ ഒോണ്‍ കണ്‍സേര്‍വേഷന്‍ ഓഫ് നേച്ചര്‍)തുടങ്ങിയ അന്തര്‍ദേശിയ ഏജന്‍സികളെയും ഇടപ്പെടുവിക്കാം. വംശനാശ ഭീഷണി നേരിടുന്ന കടുവകള്‍ക്ക് വേണ്ടിയുള്ളതാണ് മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന പെരിയാര്‍ സങ്കേതം. ജലനിരപ്പ് 142 അടിയാക്കി നിലനിര്‍ത്തുന്നതോടെ ഒട്ടേറെയിനം പുല്‍ചെടികള്‍, ഓര്‍ക്കിഷകള്‍, സസ്യങ്ങള്‍ തുടങ്ങിയ മുങ്ങും.
17 November 2014
മുല്ലപ്പെരിയാര്‍: മൗനത്തിലാണ്ട് രാഷ്ട്രീയ കേരളം Published on Mon, 11/17/2014 MADHYAMAM-എം.ജെ. ബാബു
തുലാമഴ ശക്തിപ്രാപിക്കുമ്പോഴാണ് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുക. ജലനിരപ്പ് 130 അടി കവിഞ്ഞാല്‍ മുല്ലപ്പെരിയാറിലേക്കുള്ള നേതാക്കളുടെയും മന്ത്രിമാരുടെയും ഒഴുക്കും ശക്തിപ്പെടുമായിരുന്നു. എന്നാല്‍, ഇത്തവണ ജലനിരപ്പ് 140 അടി കവിഞ്ഞിട്ടും കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ഇതറിഞ്ഞ മട്ടില്ല. മുല്ലപ്പെരിയാറും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് തെളിയിച്ച് ഈ വിഷയത്തെ 1997 മുതല്‍ സജീവമാക്കിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഇത്തവണ മൗനം പാലിക്കുന്നു. എന്നാല്‍, മുല്ലപ്പെരിയാര്‍ താഴ്വരയില്‍ വസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ മാത്രമാണ് ജലനിരപ്പ് ഉയരുന്നതനുസരിച്ച് ആശങ്കപ്പെടുന്നത്.
ഇത്തവണ ഒക്ടോബര്‍ പത്തിന് ഉച്ചക്ക് രണ്ടിനോടെ ജലനിരപ്പ് 136 അടിയിലത്തെി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 117.8 അടിയായിരുന്നു ജലനിരപ്പെന്ന് അറിയുക. അന്ന് പക്ഷേ, മഴയുണ്ടായിരുന്നില്ല. ഇത്തവണ അങ്ങനെയല്ല. മഴയും തമിഴ്നാടിലെ ഭരണമാറ്റവും ജലനിരപ്പ് ഉയര്‍ത്തുന്നതിന് കാരണമായി. മുല്ലപ്പെരിയാര്‍ വെള്ളത്തിന്‍െറ നേരിട്ടുള്ള ഗുണഭോക്താവാണ് തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം. ഇതിനും പുറമെ ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന വാശിയും അവര്‍ക്കുണ്ട്. അതുകൊണ്ടും അവസാനിക്കുന്നില്ളെന്നാണ് പന്നീര്‍സെല്‍വത്തിന്‍െറ പ്രസ്താവന വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്ത് 22ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് വിവിധ കര്‍ഷക സംഘടനകള്‍ മധുരയില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയവെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും അതു നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടായിരിക്കാം ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്‍െറ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം സംഭരിക്കുന്ന തേനിയിലെ വൈഗ ഡാമില്‍ പകുതി മാത്രമാണ് വെള്ളമുള്ളത്. ആറു ടി.എം.സി ശേഷിയുള്ള വൈഗയില്‍ നവംബര്‍ ഒന്നിന് 2.4 ടി.എം.സി വെള്ളമാണുണ്ടായിരുന്നത്. വേണമെങ്കില്‍ മുല്ലപ്പെരിയാറില്‍നിന്നും കൂടുതല്‍ വെള്ളം അവര്‍ക്ക് കൊണ്ടുപോകാം. ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയും പിന്നിട്ടു. ഇതിന് മുമ്പ് 1998 ഡിസംബര്‍ 12നാണ് ജലനിരപ്പ് 140 അടിയിലത്തെിയത്. 1989 ജൂലൈ 25ന് 142.6 അടിയും 1992 നവംബര്‍ 15ന് 141.8 അടിയും രേഖപ്പെടുത്തി.
2011 നവംബര്‍ അവസാനം ജലനിരപ്പ് 136 അടിയിലത്തെിയപ്പോഴാണ് കേരളത്തിനകത്തും അങ്ങ് ഡല്‍ഹിയിലും മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ട് എം.പിമാരും എം.എല്‍.എമാരും മത്സരിച്ച് സമരം നടത്തിയത്. ഇടുക്കിയിലെ ചപ്പാത്തില്‍ സി.പി.ഐ, കേരള കോണ്‍ഗ്രസ്-എം എം.എല്‍.എമാര്‍ ഒരേ പന്തലില്‍ നിരാഹാരം നടത്തിയപ്പോള്‍ വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ്, സി.പി.എം നേതാക്കളാണ് ഒരു പന്തലില്‍ നിരാഹാരം നടത്തിയത്. ഈ പ്രശ്നത്തിന്‍െറ പേരില്‍ വണ്ടിപ്പെരിയാര്‍ മുതല്‍ കൊച്ചിവരെ മനുഷ്യച്ചങ്ങല തീര്‍ത്തതാകട്ടെ ഇടതുമുന്നണിയും. 2011 നവംബര്‍ 23ന് തിരുവനന്തപരുത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരുമ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130.7 അടി മാത്രമായിരുന്നു. എന്നാല്‍, തൊട്ടു തലേവര്‍ഷം അതേ ദിവസം 124.2 അടി മാത്രമായിരുന്നു ജലനിരപ്പെന്നും ആവര്‍ത്തിക്കപ്പെടുന്ന ഭൂചലനങ്ങള്‍ മുല്ലപ്പെരിയാറിന് ഭീഷണിയാണെന്നും കേരളത്തിന് പറയാനുണ്ടായിരുന്നു. ഇതേ കാരണം പറഞ്ഞാണ് 2011 ഡിസംബര്‍ ഒമ്പതിന് നിയമസഭ പ്രത്യേകമായി സമ്മേളിച്ച് ജലനിരപ്പ് 120 അടിയാക്കണമെന്ന പ്രമേയം പാസാക്കിയത്. പക്ഷേ, തമിഴ്നാട് ഇതൊന്നും ഗൗരവമായി കണ്ടിരുന്നില്ല. പ്രശ്നം ചര്‍ച്ചചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ളെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയതിനെ തുടര്‍ന്ന് യോഗം തന്നെ മാറ്റിവെച്ചതും ഇടുക്കി ജില്ല തമിഴ്നാടില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ചില കോണ്‍ഗ്രസ് എം.പിമാര്‍ പ്രസ്താവന നടത്തിയതും ഇതിനെ പിന്തുണച്ച് മൂന്നാറില്‍ പ്രകടനം നടന്നതും മറക്കാനാവില്ല. തമിഴ്നാട്ടില്‍ മലയാളികള്‍ ആക്രമിക്കപ്പെട്ടതും മുല്ലപ്പെരിയാര്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള കുമളി ടൗണില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതുമൊക്കെ ജലനിരപ്പ് ഉയരുന്നത് സൃഷ്ടിച്ച പൊല്ലാപ്പായിരുന്നു.
ഇതുതന്നെയായിരുന്നു 1979 നവംബറിലും സംഭവിച്ചത്. അന്നു പക്ഷേ, അനുവദനീയമായ പരമാവധി ജലനിരപ്പ് 145 അടിയായിരുന്നു. എങ്കിലും അണക്കെട്ടിലെ വിള്ളലും ചോര്‍ച്ചയും ജനങ്ങളില്‍ വലിയ തോതില്‍ ഭീതിപരത്തി. തുടര്‍ന്നാണ് അന്നത്തെ പീരുമേട് എം.എല്‍.എ സി.എ.കുര്യന്‍ വണ്ടിപ്പെരിയാറില്‍ നിരാഹാര സമരം ആരംഭിച്ചത്. ഒപ്പം ജനകീയ സമരങ്ങള്‍ക്കും വേദിയൊരുങ്ങിയതോടെ അന്നത്തെ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ചരണ്‍സിങ് പ്രശ്നത്തില്‍ ഇടപ്പെടുന്നതും കേന്ദ്ര ജല കമീഷന്‍ ചെയര്‍മാന്‍ ഡോ. കെ.സി. തോമസിനോട് അടിയന്തരമായി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കുന്നതും. 1979 നവംബര്‍ 25ന് തിരുവനന്തപരുത്ത് ചേര്‍ന്ന കേന്ദ്ര ജല കമീഷന്‍ യോഗമാണ് ജലനിരപ്പ് 136 അടിയാക്കി കുറച്ചത്. 1961ലെ പെരുമഴക്കാലത്ത് ജലനിരപ്പ് 152.35 അടിയിലത്തെുകയും സ്പില്‍വേ കവിഞ്ഞൊഴുകുകയും ചെയ്തത് മുതലാണ് ജലനിരപ്പ് കുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ജലനിരപ്പ് 142 അടിയാക്കി പുന$സ്ഥാപിക്കാനുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ഇതാദ്യമായാണ് ജലനിരപ്പ് ഉയരുന്നതെന്ന പ്രത്യേകതയുണ്ട്. കേന്ദ്ര ജല കമീഷന്‍ നിര്‍ദേശിച്ച ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തികരിച്ചതിനാല്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാടിന് സ്ഥാപിക്കേണ്ടതുണ്ട്. . അണക്കെട്ട് ഘടനാപരമായി സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ കേന്ദ്ര ജല കമീഷനിലെ ഉദ്യോഗസ്ഥര്‍ക്കും അവര്‍ പറഞ്ഞത് ശരിയാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയുണ്ട്. പ്രശ്നത്തില്‍ കേരളം ഇത്രയും കാലം പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് തമിഴ്നാട്. പഴയതുപോലെ കേന്ദ്ര ഇടപ്പെടല്‍ ഉണ്ടാകില്ളെന്നും തമിഴ്നാടിനറിയാം. കേരളം ഇതിനപ്പുറം പോകില്ളെന്ന നിഗമനത്തിലാണ് തമിഴ്നാടിന്‍െറ ഇപ്പോഴത്തെ നീക്കങ്ങള്‍. ഇതേസമയം, മുല്ലപ്പെരിയാര്‍ ബേബി ഡാം ഉയര്‍ത്തുന്ന ഭീഷണി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും കേരളത്തിന് കഴിഞ്ഞിട്ടില്ല. ജലനിരപ്പ് 142 അടിയിലത്തെുന്നതോടെ ബേബി ഡാമില്‍ സമ്മര്‍ദം രൂപപ്പെടുമെന്നും അപകട ഭീഷണി ഉയര്‍ത്തുമെന്നും 2001ല്‍ റിപ്പോര്‍ട്ട് നല്‍കിയത് കേന്ദ്ര സര്‍ക്കാറിന് കീഴിലെ സി.എസ്.എം.ആര്‍.എസ് എന്ന സ്ഥാപനമാണ്. ഇപ്പോള്‍ അതിനേക്കാള്‍ മോശമായ അവസ്ഥയിലാണ്. ചേര്‍ച്ച വര്‍ധിച്ചിരിക്കുന്നു. ഭൂമിയും കെട്ടും തമ്മിലുള്ള അകലം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിസമ്ക് സോണ്‍ നാലില്‍പ്പെടുന്ന മുല്ലപ്പെരിയാര്‍ മേഖലയില്‍ 7.5വരെ തീവ്രതയുള്ള ഭൂചലനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. പക്ഷേ, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുമ്പ് പ്രക്ഷോഭവുമായി രംഗത്തുവന്നവരൊന്നും ഇപ്പോള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നാണ് മനസ്സിലാകാത്തത്. അണക്കെട്ട് സുരക്ഷിതമാണെന്ന് സമ്മതിക്കുകയാണോ ഈ മൗനത്തിലൂടെ.

.
05 November 2014
കുറിഞ്ഞിക്കാലത്തെ കൂട്ടായ്മ
ഒരു വ്യാഴവട്ടത്തേക്കുള്ള ഓര്‍മ്മകള്‍ ബാക്കി വെച്ച് ഒരു കുറിഞ്ഞി പുക്കാലം കൂടി വിടവാങ്ങി. അടുത്ത കുറിഞ്ഞിക്കാലത്ത് വീണ്ടും കാണാമെന്ന പ്രതീക്ഷയില്‍ ആ കൂട്ടായ്മയും വഴിപിരിഞ്ഞു. കേരളത്തിന്‍െറ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പുറമെ മാഹിയിലെ ഏതാനം പേരും അടങ്ങുന്നതാണ് കുറിഞ്ഞിക്കൂട്ടായ്മ. കുറിഞ്ഞി പൂക്കാലത്ത് മാത്രമുള്ള കുറിഞ്ഞി യാത്രയുടെ രജത ജൂബിലിയായിരുന്നു ഇത്തവണ. മൂന്നാര്‍ മലനിരകളിലോ തമിഴ്നാടിലെ പഴനിമലകളിലോ നീലകുറിഞ്ഞി പൂവിട്ടാല്‍ കുറിഞ്ഞിയുടെ സംരക്ഷണം ആവശ്യപ്പെട്ട് കൊഡൈക്കനാലില്‍ നിന്നും കുറിഞ്ഞിമല സങ്കേതത്തിലൂടെ മൂന്നാറിലേക്ക് കുറിഞ്ഞി യാത്ര സംഘടിപ്പിക്കുന്നത് ഈ കുറിഞ്ഞി സ്നേഹികളാണ.്
1989ലാണ് കുറിഞ്ഞിയാത്രയുടെ തുടക്കം. 1990ലെ കുറിഞ്ഞിപൂക്കാലത്തിന് മുന്നോടിയായാണ് കുറിഞ്ഞി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യാത്ര നടത്തിയത്. കുറിഞ്ഞി യാത്രയുടെ വിവരമറിഞ്ഞ് മാഹിയില്‍ നിന്നടക്കമുള്ള 40ഓളം പേരാണ് 1989 സെപ്തംബറില്‍ കൊഡൈക്കനാലില്‍ എത്തിയത്. അവരില്‍ ദമ്പതികളുണ്ടായിരുന്നു. വിദ്യാര്‍ഥികളും മാധ്യമ പ്രവര്‍ത്തകരും തുടങ്ങി പരിസ്ഥിതി പ്രവര്‍ത്തകര്‍ വരെ അന്നത്തെ യാത്രയിലുണ്ടായിരുന്നു. കഞ്ചാവൂര്‍ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കുറിഞ്ഞിമല സങ്കേതവും താണ്ടി മൂന്നാം നാളാണ് യാത്ര മൂന്നാറില്‍ സമാപിച്ചത്. യാത്രക്കൊടുവില്‍ സേവ് കുറിഞ്ഞി കാമ്പയിന്‍ കൗണ്‍സിലും രൂപം കൊണ്ടു.
ഇത്തവണ മൂന്നാര്‍ മേഖലയില്‍ കുറിഞ്ഞി പൂക്കള്‍ നീലിമ പകര്‍ന്നപ്പോള്‍ തന്നെയയാണ് യാത്രയുടെ രജത ജൂബിലിയും കടന്ന് വന്നതെന്നത് യാദൃശ്ചികം. ജൂബിലി ആഘോഷിച്ചത് മൂന്നാറിലെ കുറിഞ്ഞി മലയിലും. ഒക്ടോബര്‍ രണ്ടിന് കൊടൈക്കനാല്‍ ബോട്ടു ക്ളബ്ബിന് സമീപത്ത് നിന്നും രജതജൂബിലി കുറിഞ്ഞി യാത്ര ആരംഭിച്ച് പിറ്റേന്ന് മൂന്നാറില്‍ സമാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ജയലളിതയുടെ ജയില്‍ വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് തമിഴ്നാടിലെ പരിപാടി ഉപേക്ഷിച്ചു. ഒക്ടോബര്‍ മൂന്നിന് രാവിലെ മൂന്നാറിലാണ് സംഘാംഗങ്ങള്‍ ഒത്തു ചേര്‍ന്നത്. 2006ലെ അവസാന കുറിഞ്ഞിപൂക്കാലത്തിന് ശേഷം നേരില്‍കാണുന്നവരായിരുന്നു പലരും. 25വര്‍ഷത്തിന് ശേഷം വീണ്ടും കുറിഞ്ഞി യാത്രക്ക് എത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ചിലര്‍ കുടുംബസമേതമാണ് യാത്രക്ക് എത്തിയത്. ആദ്യ ദിനത്തില്‍ സെവന്മല മലയിലെ കുറിഞ്ഞികണ്ടു മടങ്ങിയെങ്കിലും പിറ്റേന്ന് മാടുപ്പെട്ടിയിലെ കുറിഞ്ഞി മല കാണാനുള്ള ശ്രമം വനപാലകര്‍ തടഞ്ഞു. സന്ദര്‍ശകര്‍ കുറിഞ്ഞി പിഴൂതെടുക്കുന്നത് തടയണമെന്ന് സേവ് കുറിഞ്ഞി കാമ്പയിന്‍ കൗണ്‍സില്‍ വനം മന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വനപലകരെ ഡ്യുട്ടിക്ക് നിയോഗിച്ചതിന്‍െറ പ്രതിഫലനമായിരുന്നു കുറിഞ്ഞി കാണുന്നതിനുള്ള അനുമതി നിഷേധിക്കലിന് പിന്നിലെന്ന് പിന്നിടാണ് അറിഞ്ഞത്.
ജി. രാജ്കുമാര്‍ എന്ന ബാങ്കുദ്യോഗസ്ഥനില്‍ കേന്ദ്രികരിച്ച് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സേവ് കുറഞ്ഞി കാമ്പയില്‍ കൗണ്‍സലിന്‍െറ നിരന്തര ഇടപ്പെടലാണ് കുറിഞ്ഞിമല സങ്കേതവും കുറിഞ്ഞി തപാല്‍ സ്റ്റാമ്പമൊക്കെ. 2006ലെ കുറിഞ്ഞി പൂക്കാലത്താണ് മൂന്നാറിനടുത്തെ കൊട്ടക്കൊമ്പൂര്‍, വട്ടവട വില്ളേജുകളിലെ 3200 ഹെക്ടര്‍ പ്രദേശം കുറിഞ്ഞിമല സങ്കേതമായി പ്രഖ്യാപിച്ചത്. വംശനാശ ഭൗഷണി നേരിടുന്ന സസ്യത്തിന് വേണ്ടി പ്രഖ്യാപിക്കുന്ന ആദ്യ സങ്കേതമാണിത്. 2006ല്‍ തന്നെയാണ് തപാല്‍ വകുപ്പ് കുറിഞ്ഞ സ്റ്റാമ്പ് പുറത്തിറക്കിയതും.
ഇത്തവണത്തെ കുറിഞ്ഞിപൂക്കാലത്തിന് വിട നല്‍കാന്‍ സമയമായി. പൂക്കള്‍ കരിഞ്ഞ് തുടങ്ങി. അതോടെ കുറിഞ്ഞി മലകളുടെ നീല നിറം നഷ്ടമാകും. മൂന്നു മാസം കൂടി ചെടികള്‍ക്ക് ആയുസുണ്ടാകും. കരിഞ്ഞൊണുങ്ങുന്ന ചെടിയില്‍ നിന്നും വിത്തു പുറത്ത് വരുന്നതോടെ ആയുസവസാനിക്കും.
ലക്ഷക്കണക്കിന് സഞ്ചാരികളില്‍ ‘നീലവസന്തം’ സമ്മാനിച്ചാണ് ഇത്തവണത്തെ കുറിഞ്ഞിക്കാലം പിന്‍വാങ്ങുന്നത്. ഇപ്പോള്‍ കുറിഞ്ഞി പൂത്ത മൂന്നാര്‍ മലനിരകളില്‍ ഇനിയും നീലകടല്‍ വിരിയാന്‍ 2026വരെ കാത്തിരിക്കണമെങ്കിലും 2006ല്‍ നീലകുറിഞ്ഞിപൂത്ത ഇരവികുളം ദേശിയ ഉദ്യാനത്തിലും കുറിഞ്ഞിമല സങ്കേതത്തിലും തമിഴ്നാടിലെ പഴനിമലയിലും 2018ല്‍കുറിഞ്ഞിപൂക്കും.
പ്രത്യേകിച്ച് വാസനയൊന്നുമില്ലാത്ത നീലകുറിഞ്ഞിപൂക്കള്‍ക്ക് പുഷ്പ വിപണിയിലും മൂല്യമില്ല. എന്നാല്‍, ഓരോ കുറിഞ്ഞിപൂക്കാലവും വിനോദ സഞ്ചാര മേഖലക്ക് കോടികളുടെ വരുമാനമാണ് നേടികൊടുക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ലക്ഷകണക്കിന് സഞ്ചാരികള്‍ കുറിഞ്ഞി കാണാന്‍ എത്തുന്നു. പക്ഷെ, ഇനിയൊരു പൂക്കാലം ഉണ്ടാകുമോയെന്ന ആശങ്കയാണ് ഉയരുന്നത്. വര്‍ധിച്ച തോതിലുടെ ഭൂമി കയ്യേറ്റമാണ് കുറിഞ്ഞിക്കും വംശ നാശം വരുത്തുന്നത്. ഇതിനും പുറമെ സഞ്ചാരികളായി എത്തുന്നവരും കുറിഞ്ഞി ചെടികളുമായി മലയിറങ്ങുന്നു. സമുദ്ര നിരപ്പില്‍ നിന്നും 1300 മുതല്‍ 2400 വരെ മീറ്റര്‍ ഉയരത്തിലുള്ള പുല്‍മേടുകളിലാണ് കുറിഞ്ഞി വളരുന്നത് എന്നറിയാവുന്നവര്‍ തന്നെ കൗതുകത്തിന്‍െറ പേരിലാണെങ്കിലും കുറിഞ്ഞിയുമായി സ്ഥലം വിടുന്നു. കുറിഞ്ഞിയുടെ വംശനാശത്തിന് വഴിയൊരുക്കുകയാണ് ഇവരും എന്നവര്‍ മനസിലാക്കണം. നീലകുറിഞ്ഞിയിലൂടെ പ്രശസ്തി നേടിയ നീലഗിരിയില്‍ കുറിഞ്ഞി ഇല്ലാതായി. അട്ടപ്പാടിയില്‍ അങ്ങിങ്ങ് മാത്രമാണ് കുറിഞ്ഞി. കൊഡൈക്കനാലില്‍ വാറ്റില്‍ പ്ളാന്‍െറഷനാണ് വില്ലനായത്. ഇനിയും ഏറ്റവും കൂടുതല്‍ നീലകുറിഞ്ഞി അവശേഷിക്കുന്നത് മൂന്നാര്‍ മേഖലയിലാണ്.
ലോകത്താകമാനം 300ഇനം കുറിഞ്ഞിയുണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ 150 ഇനം ഇന്‍ഡ്യയിലാണ്. പശ്ചിമഘട്ടത്തിലുള്ളെ 59 ഇനങ്ങളില്‍ 44എണ്ണം വംശ നാശ ഭീഷണി നേരിടുന്നവയാണ്. ഒന്നു മുതല്‍ 16വരെ വര്‍ഷങ്ങളുടെ ഇടവേളയില്‍ കുറിഞ്ഞി പൂക്കുന്നു. ഇതില്‍ 16വര്‍ഷത്തെ ഇടവേളയില്‍ പൂക്കുന്ന നീലകുറിഞ്ഞി അടുത്ത കാലത്തൊന്നും കണ്ടത്തെിയിട്ടില്ല. എന്നാല്‍, 1826 മുതല്‍ 1934 വരെയുള്ള 12വര്‍ഷത്തെ ഇടവേളകളിലെ നീലകുറിഞ്ഞി കാലം മുംബൈ നാച്ചുറല്‍ ഹിസ്റ്ററി രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിനടുത്തെ ഇരവികുളത്ത് എട്ടുതരം കുറിഞ്ഞി ചെടികള്‍ ഫീല്‍ഡ് പബ്ളിസിറ്റി ഓഫീസറായിരുന്ന പി.കെ.ഉത്തമന്‍ 1988ല്‍ കണ്ടത്തെിയിരുന്നു.പുക്കള്‍,ഇല,ചെടിയുടെ ഉയരം എന്നിവയിലൂടെയാണ് വിവിധയിനം കുറിഞ്ഞികളെ തിരിച്ചറിയുന്നത്. 30 മുതല്‍ 60വരെ സെന്‍റിമീറ്റര്‍ ഉയരത്തില്‍ വളരുന്നതാണ് കുറിഞ്ഞി ചെടികള്‍.
ഇനിയും കുറിഞ്ഞി പൂക്കുന്ന 2018നെ അന്താരഷ്ട്ര കുറിഞ്ഞി വര്‍ഷമായി പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഇത്തവണ കുറിഞ്ഞി യാത്ര ഉയര്‍ത്തിയത്. 2006ല്‍ പ്രഖ്യാപിച്ച കുറിഞ്ഞി സങ്കേതത്തിന്‍െറ അവസാന വിഞ്ജാപനം എത്രയും വേഗം പ്രഖ്യാപിക്കണം. അവശേഷിക്കുന്ന കുറിഞ്ഞികളെ സംരക്ഷിക്കുന്നതിലുടെ പുല്‍മേടുകളും നീരുറവുകളും സംരക്ഷിക്കപ്പെടുമെന്ന സന്ദേശവും കുറിഞ്ഞിയാത്രയിലുടെ നല്‍കുന്നു.
13 October 2014
04 September 2014
ഹിന്ദി എങ്ങനെയാണ് ദേശിയ ഭാഷയായത്
ഏറെക്കാലമായി ആലോചിക്കുന്നതാണ് ഹിന്ദി എങ്ങനെ ദേശിയ ഭാഷയായെന്ന്. ആഗോള ഭാഷയായ ഇംഗ്ളിഷല്ളെ ദേശലയ ഭാഷയാകേണ്ടതെന്നും സംശയിച്ചു. ഇക്കാര്യം ചെറുപ്പത്തില്‍ പലരോടും ചോദിച്ചപ്പോള്‍ അവരൊക്കെ പറഞ്ഞത്് ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദി ദേശിയ ഭാഷയായത് എന്നാണ്. അപ്പോഴും എന്‍െറ സംശയം ബാക്കിയായിരുന്നു. ഹിന്ദിയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും എങ്ങനെ പൊരുത്തപ്പെടുമെന്നതായിരുന്നു സംശയം. എന്നാല, ഇപ്പോള്‍ എന്‍െറ സംശയം പൂര്‍ണമായും മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിന്‍െറ തെക്ക് വടക്ക് യാത്ര ചെയ്തപ്പോഴാണ് ഹിന്ദിയുടെ പ്രാധാന്യം മനസിലായത്. നമ്മുടെ കൊച്ചു കേരളത്തിലെ തട്ടുകടകളിലെയും മുറുക്കാന്‍ കടകളിലേയും നടത്തിപ്പുകാര്‍ പോലും ഹിന്ദി സംസാരിക്കുന്നു. ബസുകളില്‍ ഹിന്ദി ബോര്‍ഡുകള്‍. കണ്ടക്ടറും ക്ളീനറും ഹിന്ദിയില്‍ സംസാരിക്കുന്നത് ഹിന്ദിയില്‍.ഇനി ഹോട്ടലുകളില്‍ ചെന്നാലെ അത്യാവശ്യം ഹിന്ദി വശമില്ളെങ്കില്‍ കാര്യം നടക്കില്ല. അങ്ങനെ കേരളമാകെ വടക്കേ ഇന്‍ഡ്യന്‍ തൊഴിലാളികള്‍ നിറഞ്ഞതോടെയാണ് ഹിന്ദി എങ്ങനെയാണ് ദേശിയ ഭാഷയായതെന്ന് ബോധ്യമായി.
20 August 2014
മൂന്നാര്‍ ‘99ന് മുമ്പും ശേഷവും
Published in Madhyamam 0n 20th August 2014
ചരിത്രത്തെ രേഖപ്പെടുത്തുന്നത് ക്രിസ്തുവിന് മുമ്പും ശേഷവും എന്ന നിലയിലയാണ്. മലയോര കര്‍ഷകരുടെ കാര്യത്തില്‍ അതു 1977 ജനുവരി ഒന്നിന് മുമ്പും ശേഷവും എന്നാകും. എന്നാല്‍, മൂന്നാറിലെ കയ്യേറ്റത്തെ ചര്‍ച്ച ചെയ്യേണ്ടത് 1999ന് മുമ്പും ശേഷവും എന്ന നിലയിലാണ്. കാരണം മൂന്നാറില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കയ്യേറ്റം ആരംഭിക്കുന്നത് 1999ന് ശേഷമാണ്. ഇതിനര്‍ഥം 1999ന് മുമ്പ് മൂന്നാറില്‍ കുടിയേറ്റം ഉണ്ടായിരുന്നില്ളെന്നല്ല-ഉണ്ടായിരുന്നു. അതു കയ്യേറ്റമായിരുന്നില്ല. കൂര പണിതു അതില്‍ അന്തിയുറങ്ങുന്നതിനായി ചുമട്ടു തൊഴിലാളികളും ഡ്രൈവറന്മാരും മറ്റും മൂന്നാര്‍ പട്ടം കോളനിയോട് ചേര്‍ന്നും ഇപ്പോഴത്തെ എന്‍ജിനിയറിംഗ് കോളജിനോട് സമീപത്തും രണ്ടും മൂന്നും സെന്‍റ് കുടിയേറിയിരുന്നു. ഇപ്പോഴും അവര്‍ ഇവിടെങ്ങളില്‍ താമസിക്കുന്നുമുണ്ട്. എന്നാല്‍, 1999ന് ശേഷം കണ്ടത് ഇത്തരത്തിലായിരുന്നില്ല. മറ്റു ദേശങ്ങളില്‍ നിന്നും എത്തിയ ഏതാനം ഉദ്യോഗസ്ഥരും ചില രാഷ്ട്രിയ നേതാക്കളും ഭൂമാഫിയുമാണ് ഹൈ കോടതി നിരീക്ഷിച്ചത് പോലെ മൂന്നാറിനെ ‘കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്’.
മുന്നാറില്‍ ജനിച്ചു വളര്‍ന്നവരായിരുന്നില്ല കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍. അത്തരത്തിലൊരു കയ്യേറ്റത്തിന് മൂന്നാറുകാര്‍ മുതിര്‍ന്നിരുന്നുവെങ്കില്‍ ഈ മലമുകള്‍ പണ്ടേ മറ്റൊരു കുടിയേറ്റ ടൗണായി മാറുമായിരുന്നു. ജനിച്ചു വളര്‍ന്ന ഭൂമിയോടുള്ള ആഭിമുഖ്യം അറിയണമെങ്കില്‍ 1980കളുടെ അവസാനം മൂന്നാറിലുണ്ടായ ഒരു സംഭവം മതി. ഹൈറേഞ്ചില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന പ്രമുഖ അബ്കാരിക്ക് മൂന്നാര്‍ ടൗണില്‍ വിദേശ മദ്യശാല നിര്‍മ്മിക്കാന്‍ കുറച്ച് സ്ഥലം അന്നത്തെ തഹിസല്‍ദാറുടെ നേതൃത്വത്തില്‍ പാട്ടത്തിന് നല്‍കിയപ്പോള്‍ അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ പരിസരത്തെ മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയിലും കുടില്‍ കെട്ടിയാണ് സമരം സംഘടിപ്പിച്ചത്. കേരളം കണ്ട ആദ്യ കുടില്‍കെട്ടി സമരമായിരിക്കണമത്. ദിവസങ്ങള്‍ക്ക് ശേഷം മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് പാട്ടം റദ്ദാക്കിയതോടെ സമരം അവസാനിച്ച നാട്ടുകാര്‍, അവര്‍ കെട്ടിയ കുടിലുകളും സ്വയം പൊളിച്ചു നീക്കി.
മൂന്നാറിന്‍െറ ചരിത്രം രേഖപ്പെടുത്തപ്പെടുന്നത് 1790ല്‍ കേണല്‍ ആര്‍തര്‍ വെല്ലസ്ളി എത്തുന്നത് മുതലാണ്. തിരുവിതാംകൂറിനെ ആക്രമിക്കാന്‍ അവസരം കാത്തിരുന്നു ടിപ്പുവിനെ നേരിടുകയെന്ന ലക്ഷ്യത്തോടെ എത്തിയ ആര്‍തര്‍ വെല്ലസ്ളി പിന്നിട് മൂന്നാറിലുടെയാണ് മടങ്ങിയത്. പിന്നിട് പല ബ്രിട്ടിഷുകാരും ഈ മലകള്‍ കയറിയത്തെി. അവരൊക്കെ രേഖപ്പെടുത്തിയിട്ടുള്ളത് മൂന്നാറിലുടെ തമിഴ്നാടിലേക്ക് വ്യാപാരികള്‍ സഞ്ചരിച്ചിരുന്നുവെന്നും ഇവിടെ ജനവാസമുണ്ടായിരുന്നുവെന്നുമാണ്. പള്ളിവാസലിലെ ദര്‍ഗയും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 1877 ജൂലൈ 11ന് ജോണ്‍ ഡാനിയല്‍ മണ്‍ട്രോ എന്ന സായ്വ് പൂഞ്ഞാര്‍ തമ്പുരാനില്‍ നിന്നും കണ്ണന്‍ ദേവന്‍ കുന്നുകള്‍ പാട്ടത്തിന് എടുക്കുന്നതോടെയാണ് ഇപ്പോഴത്തെ മൂന്നാറിന്‍െറ ചരിത്രം ആരംഭിക്കുന്നത്. രണ്ടു മുസല്‍മാന്‍ അടക്കം അന്ന് ഏകദേശം 2500ഓളമായിരുന്നു ജനസംഖ്യയെന്ന് മണ്‍റോ രേഖപ്പെടുത്തിയിരിക്കുന്നു. ഓര്‍ക്കുക, അന്നും ഈ ഭൂമി അവരാരും സ്വന്തമാക്കിയിരുന്നില്ല. പിന്നിട് പലരിലൂടെയായി കണ്ണന്‍ ദേവന്‍ കമ്പനിയിലും തുടര്‍ന്ന് ടാറ്റാ കമ്പനിയിലും ഭൂമി എത്തിപ്പെട്ടു.
രണ്ടാം ഘട്ടം ആരംഭിക്കുന്നത് 1971ല കണ്ണന്‍ ദേവന്‍ (ഭൂമി ഏറ്റെടുക്കല്‍) നിയമം വരുന്നതോടെയാണ്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്നു മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ തിരിച്ച് എടുക്കുകയും തേയില കൃഷിക്കും അനുബന്ധാവശ്യങ്ങള്‍ക്കും വേണ്ടി വരുന്ന ഭൂമി തിരിച്ച് പാട്ടത്തിന് നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതുമാണ് നിയമം. ‘കേരളത്തിലെ ജനലക്ഷങ്ങളുടെ അഭിലാഷങ്ങള്‍ക്ക് രൂപം നല്‍കാനുള്ള സര്‍ക്കാരിന്‍െറ നടപടികളുടെ ഭാഗമായിട്ടാണ് ഈ നിയമ നിര്‍മ്മാണത്തെ കാണുന്നതെന്നാണ് 1971 മാര്‍ച്ച് 30ന് ബില്‍ അവതരിപ്പിച്ച് കൊണ്ടു അന്നത്തെ റവന്യു മന്ത്രി ബേബി ജോണ്‍ നിയമസഭയില്‍ പറഞ്ഞത്. തലചായ്ക്കാന്‍ ഇടമില്ലാതെ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന, രാവിലെ മുതല്‍ വൈകുന്നരേം പണിയെടുത്തു കിട്ടുന്ന കൂലി സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ പോലും തികയാത്ത, ശതസഹസ്രം പട്ടിണിപാവങ്ങളുടെ ചിത്രം മുന്നിലുണ്ടായിരുന്നുവെന്നും അദേഹം നിയമസഭയില്‍ പറഞ്ഞു. നിയമനിര്‍മ്മാണം കഴിഞ്ഞിട്ട് ഇപ്പോള്‍ നാലു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു.അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത എ.കെ.ആന്‍റണി, വി.എസ്.അച്യുതാന്ദന്‍ എന്നിവര്‍ മുഖ്യമന്ത്രി കസേരയില്‍ എത്തി. കെ.ആര്‍.ഗൗരിയും കെ.എം.മാണിയും അടക്കം പലരും പിട്ടിന് മന്ത്രിമാരായി. എന്നിട്ടും കണ്ണന്‍ ദേവന്‍ കുന്നിലെ ഭൂമിയെ സംബന്ധിച്ചുള്ള യഥാര്‍ഥ വസ്തുത പുറത്തു വിടാന്‍ പോലും സര്‍ക്കാരിനാകുന്നില്ല. കമ്പനിയില്‍ നിന്നും ഏറ്റെടുത്ത ഭൂമിയില്‍ മാങ്കുളത്തെ മിച്ചഭൂമി ഭൂരിഹത കര്‍ഷകര്‍ക്ക് പതിച്ച് നല്‍കിയതൊഴിച്ചാല്‍ നേട്ടം ഭൂമാഫിയക്കാണെന്ന് കാണാം. 1971ല കണ്ണന്‍ ദേവന്‍ (ഭൂമി ഏറ്റെടുക്കല്‍) നിയമത്തിന്‍െറ തുടര്‍ച്ചയായി ഏറ്റെടുത്ത ഭൂമിയുടെ വിനിയോഗം എങ്ങനെയായിരിക്കണമെന്ന് ശിപാര്‍ശ നല്‍കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ക്ഷീര വികസന പദ്ധതികള്‍ക്കായി 1600 ഏക്കര്‍, കാലിത്തീറ്റക്കായി 300 ഏക്കര്‍, പച്ചക്കറി തോട്ടങ്ങള്‍ക്കായി രണ്ടിടത്തായി 127.11 ഏക്കര്‍, പാര്‍പ്പിടങ്ങള്‍ക്കായി 110.21 ഏക്കര്‍, സ്വന്തമായി വീടില്ലാത്തവര്‍ക്ക് പ്ളോട്ടുകളാക്കി വിലക്ക് നല്‍കുന്നതിന് 70.83 ഏക്കര്‍ എന്നിങ്ങനെയാണ് സമിതി നിര്‍ദേശിച്ചത്. മാങ്കുളത്തെ 5189.200 ഏക്കര്‍ ഭൂമി പതിച്ച് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. 1971ല കണ്ണന്‍ ദേവന്‍ (ഭൂമി ഏറ്റെടുക്കല്‍) നിയമ പ്രകാരം ഏറ്റെടുത്ത 1,27,714.77 ഏക്കറില്‍ 57192.65 ഏക്കറാണ് കമ്പനിക്ക് തിരിച്ച് നല്‍കിയത്. ബാക്കി ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. ഈ ഭൂമിക്ക് എന്ത് സംഭവിച്ചുവെന്ന അന്വേഷണമാണ് വേണ്ടത്.
സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശങ്ങളില്‍ മാങ്കുളത്തെ മിച്ചഭൂമി പതിച്ച് നല്‍കുന്നതൊഴിച്ച് മറ്റൊന്നും നടപ്പായില്ല. കണ്ണന്‍ ദേവന്‍ കുന്നുകളിലെ ഭൂമിയൊക്കെ കമ്പനിയുടെത് എന്ന അലിഖിത നിയമത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുകയും ചെയ്തിരുന്നു. ഇതേസമയം, കണ്ണന്‍ ദേവന്‍ കുന്നുകളിലെ ഭൂമിയുടെ അളവിനെ സംബന്ധിച്ച് സര്‍ക്കാരിനും കൃത്യമായ വിവരമില്ല. 1923 എപ്രില്‍ 11ന് തിരുവിതാംകൂര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത് 137433.6 ഏക്കര്‍ ഭൂമിയുണ്ടെന്നും അതില്‍ 34422.68 ഏക്കറില്‍ കൃഷിയുണ്ടെന്നുമാണ്. 1927ജൂലൈ 29ലെ നിയമസഭ രേഖകള്‍ പ്രകാരം ആകെ ഭൂമി 137431.89 ഏക്കറാണ്. ഇതില്‍ 99318.57 ഏക്കര്‍ വനമാണെന്നും നിയമസഭയില്‍ അറിയിച്ചു. 1971ലെ നിയമത്തിന്‍െറ തുടര്‍ച്ചയായ ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡില്‍ മറ്റൊരു കണക്കാണ്. കണ്ണന്‍ ദേവന്‍ കമ്പനി പറഞ്ഞത് വേറൊരു കണക്കും. ഇതേ തുടര്‍ന്നാണ് കണ്ണന്‍ ദേവന്‍ ഭൂമി സര്‍വേ ചെയ്യാന്‍ 1974ല്‍ നടപടി തുടങ്ങിയത്. 1996 ആയപ്പോഴെക്കും ആധുനിക ഉപകരണങ്ങള്‍ ഉപയാഗിച്ചുള്ള സര്‍വേ ആരംഭിച്ചു. ഇവിടെയാണ് മൂന്നാറിന്‍െറ മൂന്നാം ഘട്ടം ആരംഭിക്കുന്നത്.
മൂന്നാറില്‍ ടാറ്റയുടെ പക്കല്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന പ്രചരണവും ഇതിനിടെ ശക്തമായി. അപ്പോഴെക്കും മൂന്നാര്‍ ടൂറിസ്റ്റ് കേന്ദ്രമായി വികസിച്ചിരുന്നു. മൂന്നാറില്‍ ഭൂമി അളന്ന് തിരിക്കാന്‍ വന്നവരും റവന്യു ഉദ്യോഗസ്ഥരും തനിച്ചായിരുന്നില്ല മല കയറിയത്. അവരില്‍ ചിലരുടെ കൂടെ ഭൂമാഫിയയും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഭൂമി ഏതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതിന് ശിവകാശി പട്ടയത്തിന്‍െറ മറവില്‍ റവന്യു ഉദ്യോഗസ്ഥര്‍ പോക്ക് വരവ് നടത്തി കരം സ്വീകരിച്ചു. ലഷ്മി ഭാഗത്തേയും പോതമേടിലെയും ഭൂമിക്ക് തൊട്ടപ്പറുത്തെ വില്ളേജുകളുടെ സര്‍വേ നമ്പരില്‍ പട്ടയം എഴുതി വാങ്ങി. അവ വ്യാജ പട്ടയമാണെന്ന് കണ്ടത്തെി പിന്നിട് റദ്ദാക്കിയെങ്കെിലും 1999ന് ശേഷം അവക്കും നിയമസാധുത നല്‍കി. 1999ല്‍ തൊടുപുഴയില്‍ നടന്ന പട്ടയമേളയാണ് മൂന്നാറിലെ വ്യാജ പട്ടയങ്ങള്‍ക്ക് ചാകരയൊരുക്കിയത്. മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം താലൂക്കില്‍ നിന്നും 530 പട്ടയങ്ങള്‍ നല്‍കിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. താലൂക്ക്തല ഭൂമി പതിവ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് പട്ടയങ്ങള്‍ നല്‍കിയതെന്നും പറയുന്നു. അങ്ങനെയെങ്കില്‍ ബാക്കിയൊക്കെ വ്യാജമല്ളേ? പട്ടം കോളനി, ലക്ഷം വീട് കോളനി, രാജീവ് നഗര്‍, കുട്ടിയാര്‍വാലി എന്നിവിടങ്ങള്‍ ഒഴിച്ചാല്‍ സര്‍ക്കാര്‍ നേരിട്ട് പട്ടയം നല്‍കിയത് ഒരു വിമുക്ത ഭടനുമാണ്. എന്നാല്‍, ഇന്ന് മൂന്നാറില്‍ കാണുന്ന റിസോര്‍ട്ടുകള്‍ ഈ പട്ടികയില്‍ വരുന്ന സ്ഥലങ്ങളിലല്ല. അപ്പോള്‍ എന്ത് കൊണ്ട് ഈ പട്ടയങ്ങള്‍ റദ്ദാക്കി ഭൂമിയും കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ളെന്ന ചോദ്യമാണ് ഉയരുന്നത്. 1977 ജനുവരി ഒന്നിന് ശേഷമുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നാണല്ളോ സര്‍ക്കാര്‍ തീരുമാനം. മൂന്നാറിന്‍െറ കാര്യത്തില്‍ 1977 എന്നത് 1999 എന്നാക്കാം. 1999 ജനുവരി ഒന്നിന് വോട്ടര്‍ പട്ടികയില്‍ പേരോ പഞ്ചായത്ത് നമ്പരോ കരമടച്ച രശീതോ ഇല്ലാത്ത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? മൂന്നാര്‍ ഗസ്റ്റ് ഹൗസിന് രേഖകള്‍ പ്രകാരം 26.25ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. അതു പോലെ മൂന്നാര്‍ ഗവ.ഹൈസ്കൂളിനും ടീച്ചേഴ്സ് ക്വാര്‍ട്ടേഴ്സിനും. അതൊന്നും ഇപ്പോഴില്ല. പല പ്രമാണിമാരും സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി.
വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മൂന്നാര്‍ ദൗത്യത്തിന്‍െറ തുടര്‍ച്ചയായി ചില നിയന്ത്രണങ്ങള്‍ കൊണ്ടു വന്നുവെങ്കിലും അതൊക്കെ രേഖകളില്‍ മാത്രമായി. റവന്യു വകുപ്പിന്‍െറ അനുമതിയോടെ വേണം കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കാന്‍. നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍െറ ചതുരശ്രയടി കണക്കാക്കി പണം നല്‍കിയാല്‍ മുതിരപ്പുഴയാര്‍ നികത്തി കെട്ടിടം നിര്‍മ്മിക്കാനും അനുമതി ലഭിക്കുമെന്നതാണ് സ്ഥിതി. എന്നാല്‍, യഥാര്‍ഥ പട്ടയമുള്ളവരില്‍ നിന്നും കരം വാങ്ങുന്നില്ല, അവര്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നുമില്ല. 2007ന് ശേഷം നല്‍കി കെട്ടിട നിര്‍മ്മാണനുമതികള്‍ പുന:പരിശോധനക്ക് വിധേയമാക്കിയാല്‍ അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമിയുടെ ഏകദേശ കണക്ക് ലഭ്യമാകും.
്പപാട്ട ഭൂമി ഏങ്ങനെയാണ് പോക്ക് വരവ് ചെയ്ത് കൊടുക്കുകയും അതിന് കരം ഈടാക്കുകയും ചെയ്യുക? കണ്ണന്‍ ദേവന്‍ കമ്പനിക്ക് പാട്ടമായി ലഭിച്ച ഭൂമി അവര്‍ വില്‍ക്കുകയോ സമ്മാനമായി നല്‍കുകയോ ചെയ്തപ്പോള്‍ തന്നെ ഇത്തരമൊരു സംശയം ഉയര്‍ന്നിരുന്നു. 1971ലെ കണ്ണന്‍ ദേവന്‍ നിയമം വരുമ്പോള്‍ അന്ന് വരെ കമ്പനി 38 പേര്‍ക്കായി 166.48 ഏക്കര്‍ സ്ഥലം കൈമാറ്റം ചെയ്തിരുന്നു. പിന്നിട് വന്ന ടാറ്റാ കമ്പനിയും ഭൂമി വില്‍പന തുടരുകയായിരുന്നു. 1971ന് ശേഷം 120 ഓളം പേര്‍ക്ക് ഭൂമി വില്‍പന നടത്തിയതായാണ് രേഖകള്‍. ഭൂരിഹതര്‍ക്ക് വിലക്ക് നല്‍കുന്നതിനായി സര്‍ക്കാര്‍ അടയാളപ്പെടുത്തിയ ഭൂമിയും ടൗണ്‍ വികസനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട ഭൂമിയും കമ്പനി വില്‍പന നടത്തിയിട്ടുണ്ട്.എന്നാല്‍, മൂന്നാര്‍ ടൗണിലെ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. ടൗണ്‍ വികസനത്തിനായി 1073.50 ഏക്കര്‍ ഭൂമി കമ്പനിയില്‍ നിന്നും ഏറ്റെടുക്കുന്ന ബില്ല് 2010ല്‍ നിയമസഭയില്‍ അവതരിപ്പിച്ചതാണ്. എന്നാല്‍ എന്ത് കൊണ്ടോ നിയമമായില്ല.
യഥാര്‍ഥത്തില്‍ മൂന്നാറില്‍ പട്ടയം നല്‍കണമെങ്കിലോ ഭൂമി വനമിതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെങ്കിലോ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വേണമെന്നത് മറച്ചു പിടിച്ചാണ് ഈ തട്ടിപ്പ്. 1980ല്‍ കേന്ദ്ര വന നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ കണ്ണന്‍ ദേവന്‍ കുന്നുകളിലെ 43452.82 ഏക്കര്‍ വനമായി നിലനിര്‍ത്തണമെന്നും 17922 എക്കറില്‍ വനവല്‍ക്കരണം നടത്തണമെന്നും നിര്‍ദ്ദേശിച്ച് 1977 ഫെബ്രുവരി 19ന് ജിഒ (എം.എസ്) 262/77 നമ്പരായി സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡിന്‍െറ തുടര്‍ച്ചയായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി 62300.86 ഏക്കര്‍ വനഭൂമിയോ പുല്‍മേടുകളോ ആയി നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇരവികുളം സങ്കേതമായി പ്രഖ്യാപിച്ച 9700 ഹെക്ടറിന് പുറമെയാണതിണ്. 1980ന് മുമ്പ് ഇത്തരവിറങ്ങിയ സാഹചര്യത്തില്‍ വനഭൂമിയാണെന്ന കാര്യത്തില്‍ സര്‍ക്കാരിന് തര്‍ക്കമുണ്ടാകില്ല. കാരണം, ഇടുക്കി ജില്ലാ ആസ്ഥാന വകിസനത്തിന് വേണ്ടി നിര്‍ദേശിക്കപ്പെട്ട വനഭൂമി കൈമാറി 1980ന് മുമ്പ് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്‍െറ പേരിലാണല്ളോ കലക്ടറേറ്റും മെഡിക്കല്‍ കോളജും മറ്റും പ്രവര്‍ത്തിക്കുന്നത്. 2010 ഒക്ടോബറില്‍ 17066.49 ഏക്കര്‍ കണ്ണന്‍ ദേവന്‍ റിസര്‍വായി സര്‍ക്കാര്‍ വിഞ്ജാപനം ചെയ്തിട്ടുണ്ട്. കൈവശക്കാരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദേവികുളം ആര്‍.ഡി.ഒയെ സെറ്റില്‍മെന്‍റ് ആഫീസറായും നിയമിച്ചു. എന്നാല്‍, കണ്ണന്‍ ദേവന്‍ റിസര്‍വായി വിഞ്ജാപനം ചെയ്ത സ്ഥലത്തിനകത്തും റിസോര്‍ട്ടുകള്‍ ഉയരുമ്പോഴും ബന്ധപ്പെട്ടവര്‍ തടയുന്നില്ല. 1927ജൂലൈ 29ലെ നിയമസഭ രേഖകള്‍ പ്രകാരം 99318.57 ഏക്കര്‍ വനമാണ്.
വേണ്ടത് മൂന്നാറില്‍ ഒരു ശുദ്ധികലശമാണ്.1999ന് ശേഷം മൂന്നാര്‍ മേഖലയില്‍ നടന്ന മുഴുവന്‍ ഭൂമി ഇടപാടുകളും കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് നല്‍കിയ അനുമതികളും പുന:പരിശോധിക്കണം. മൂന്നാറിലും ദേവികുളം താലൂക്കിലും ജോലി ചെയ്ത മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സ്വത്തു വിവരം അന്വേഷിക്കണം. അഴിമതിക്ക് അവസരമില്ലാത്ത തരത്തില്‍ കണ്ണന്‍ദേവന്‍ കുന്നുകളിലെ ഭൂമി സര്‍വേ നടത്തി അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കണം. ലക്ഷാ വീടിന്‍െറയും പട്ടം കോളിനയുടെയും പട്ടയം ഉപയോഗിച്ച് മൂന്നാര്‍ ടൗണിലും പരിസരത്തും നിര്‍മിച്ചിട്ടുള്ള റിസോര്‍ട്ടുകള്‍ പൊളിച്ച് നീക്കുകയാണ് വേണ്ടത്. തകര ഷെഡിലും മറ്റും ജീവിതം തള്ളി നീക്കിയ തലമുറകള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച കണ്ണന്‍ ദേവന്‍ കുന്നുകളിലെ ഭൂമി ഭൂമാഫിയ സ്വന്തമാക്കുന്നതും മൂന്നാറിന്‍െറ പരിസ്ഥിതി തകര്‍ത്തെറിയുന്നതും സര്‍ക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും ഇനിയും കണ്ടു നില്‍ക്കരുത്.

12 August 2014
Western Ghat and ESA
ഇല ത്രൈമാസികയില്‍ പ്രസിദ്ധികരിച്ചത്
----------------------------------------------
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചാണ് കഴിഞ്ഞ ഏതാനം നാളുകളായി ലോകം ചര്‍ച്ച ചെയ്യുന്നത്. കേരളവും ഈ വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്തു. നമ്മുടെ നാട്ടില്‍ അടുത്ത കാലത്തായി കാലാവസ്ഥയിലുണ്ടായ മാറ്റമാണ് ഈ വിഷയത്തിന്‍െറ ഗൗരവം വര്‍ദ്ധിപ്പിച്ചത്. മഴ കുറയുകയോ കാലം തെറ്റുകയോ ചെയ്തു. ചൂടിന് കാഠിന്യമേറി. സുഖവാസ കേന്ദ്രങ്ങളെന്ന് പാഠ പുസ്തകങ്ങളില്‍ പഠിച്ച ഹൈറേഞ്ച് പ്രദേശങ്ങളിലുള്ളവരും എന്തൊരു ചൂടെന്ന് പറഞ്ഞ് തുടങ്ങി. കാലാവസ്ഥ മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്തവരൊക്കെ ഒരു കാര്യത്തില്‍ യോജിപ്പിലത്തെി-മരങ്ങളും പുല്‍മേടുകളും തണ്ണീര്‍ത്തടങ്ങളും നശിച്ചതാണ് ഈ മാറ്റത്തിന് കാരണം. ആഗോള താപനം- മരമാണ് മറുപടിയെന്ന സന്ദേശത്തിലേക്ക് കേരളം എത്തി ചേര്‍ന്നതും ഇതിന്‍െറ അടിസ്ഥാനത്തിലാണ്.
ഇതോടൊപ്പമാണ് പശ്ചിമഘട്ട സംരക്ഷണത്തിന്‍െറ ആവശ്യകതയും ചര്‍ച്ച ചെയ്യപ്പെട്ടത്. കാടും പുല്‍മേടുകളും നശിപ്പിച്ച് ജല വൈദ്യുത പദ്ധതികള്‍ക്ക ്വേണ്ടി അണക്കെട്ടുകള്‍ നിര്‍മ്മിച്ച വൈദ്യുതിബോര്‍ഡിന ്പോലും പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്ന ആവശ്യത്തിലേക്ക് എത്തേണ്ടി വന്നത് ഹൈറേഞ്ചിലെ നീരൊഴുക്ക് കുറഞ്ഞതും അതു വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോഴാണ്. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിലടക്കം ജലസംഭരണികള്‍ “വരള്‍ച്ച’ നേരിടുകയാണ്. കേരളത്തിലെ നദികളില്‍ മഴക്കാലം കഴിഞ്ഞാലും വെള്ളം ഒഴുകുന്നതിനുള്ള പ്രധാനകാരണം പശ്ചിമഘട്ട മലമടക്കുകളാണ്. സംസ്ഥാനത്തെ 44 നദികളുടേയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്. മഴക്കാലത്ത് പശ്ചിമഘട്ടമലകളിലെ വനങ്ങളില്‍ പെയ്യന്ന മഴവെള്ളത്തിന് വനങ്ങള്‍ മലമുകളില്‍ അരിച്ചിറങ്ങുവാന്‍ അവസരം നല്‍കുന്നു. ഇത് ഭൂമിക്കടിയിലൂടെ ഭൂഗര്‍ഭജലമായി ഭൂമിയുടെ ചരിവ് അനുസരിച്ച് നദികളുടെ വശങ്ങളിലൂടെയും അടിയിലൂടെയും ഉറവകളായി നദികളിലത്തെുന്നു. ഈ ഭൂഗര്‍ഭജലമാണ് നദികളിലെ വേനല്‍ക്കാലനീരൊഴുക്ക്. പശ്ചിമഘട്ടത്തിലെ വനമേഖലയും പുല്‍മേടുകളും ഇല്ലാതാകുന്നതോടെ മഴക്കാലങ്ങളില്‍ പെയ്യന്ന മഴവെള്ളം കുത്തിയൊലിച്ച് നേരിട്ട് നദികളിലത്തെുകയും അണക്കെട്ടുകള്‍ മഴക്കാലത്ത് തന്നെ നിറയുകയും തുറന്നുവിടേണ്ട അവസ്ഥ വരികയും ചെയ്യന്നു. ഇത് വൈദ്യുതി ഉല്‍പാദനത്തിനും ജലസേചനത്തിനും ഉപയോഗിക്കേണ്ട ജലത്തിന്‍്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു എന്നതാണ് വാസ്തവം. ഇതിന് പുറമെ ഉരൂള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്കും കാരണമാകുന്നു. പെയ്യുന്ന മഴ മണിക്കുറുകള്‍ക്കകം കടലില്‍ ചേരുന്നത് തടയാനുള്ള കുറക്ക് വഴിയായാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ തടയണകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.
ഖനനവും അനിയന്ത്രിതമായ ടൂറിസം പദ്ധതികളുമാണ് കേരളത്തിലെ പശ്ചിമഘട്ടം നേരിടുന്ന പ്രധാന വെല്ലുവിളി. പാറമട വലിയ വ്യവസായമായി കേരളത്തില്‍ മാറിയിരിക്കുന്നു. പഴയ അബ്കാരി രാഷ്ട്രിയ സ്വാധീനം ഓര്‍മ്മിപ്പിക്കുന്നതരത്തിലാണ് ക്വാറി ഉടമകളുടെ സ്വാധീനം.നയരൂപീകരണത്തില്‍ പോലും ഇവരുടെ സ്വാധീനം എത്രത്തോളമെന്ന് അടുത്ത കാലത്ത് പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. പൈതൃകമായി സംരക്ഷിക്കപ്പെടേണ്ട മുനിയറകളും പാറകളും തകര്‍ക്കപ്പെടുകയാണ്. പാറ പൊട്ടിച്ച് കിഴക്കന്‍ മലകളുടെ ഉയരം പല സ്ഥലങ്ങളിലും കുറഞ്ഞുവരുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള ചൂടു കാറ്റ് കടന്നു വരാന്‍ കാരണമാകുന്നു. പാലക്കാട് ചുരം വഴി എത്തുന്ന നവംബര്‍-ജനുവരിയിലെ വരണ്ട കാറ്റ് തൃശൂരും കഴിഞ്ഞ് തെക്കോട്ട് പൊടിക്കാറ്റ് സൃഷ്ടിക്കുന്നത് അനുഭവമാണ്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വനാന്തരങ്ങളില്‍പ്പോലും അനധികൃതമായി നൂറുകണക്കിന് മീറ്റര്‍ നീളത്തിലാണ് പാറ പൊട്ടിച്ച് കുന്നിടിക്കുന്നത്. പശ്ചിമഘട്ടത്തിലെ പാറ മലകള്‍ തകര്‍ക്കുമ്പോള്‍ സന്തുലിതാവസ്ഥയില്‍ മാറ്റംവരുത്തുന്നുണ്ട്. ഇത് മഴക്കാലത്ത് ക്രമാതീതമായി ഉരുള്‍പൊട്ടല്‍ വര്‍ധിക്കുന്നതിനും മലയിടിച്ചിലിനും ഇടവരുത്തുന്നു. ക്വാറികള്‍ സൃഷ്ടിക്കുന്ന പൊടിപടലം വലിയതോതില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പാറ പൊട്ടിച്ച് കുന്നുകളുടെ ഉയരം കുറയുമ്പോള്‍ അറബിക്കടലില്‍ നിന്നും കരയിലോട്ടടിക്കുന്ന മഴ ക്കാറ്റിന്‍്റെ ഗതിക്ക് മാറ്റംവരുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. തണുത്ത കാറ്റിനെ തടഞ്ഞുനിര്‍ത്തുന്ന കുന്നുകളും മലകളും അപ്രത്യക്ഷമാകുമ്പോള്‍ മഴയുടെ അളവ് കുറയും.
കേരളത്തില്‍ പുകയില്ലാത്ത വ്യവസായമായി ടൂറിസത്തെ മാറ്റിയപ്പോള്‍ പശ്ചിമഘട്ടത്തിന് സംഭവിച്ചേക്കാവുന്ന ആഘാതത്തെ കുറിച്ച് ഒരുതരത്തിലുള്ള പഠനവും നടത്തിയിട്ടില്ല. തമിഴ്നാടിലെ ഊട്ടിയിലും കൂന്നൂരിലും അനിയന്ത്രിതമായ ടൂറിസം വികസനം അവടെ കുടിവെള്ളത്തിന് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ് അവിടെങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് പാഠമാകേണ്ടതാണ്. മൂന്നാര്‍, മഴനിഴല്‍ പ്രദേശമായ മറയൂര്‍, വാഗമണ്‍, വയനാട് തുടങ്ങിയ ഹില്‍സ്റ്റേഷനുകളില്‍ മല വെട്ടിനിരത്തി വന്‍കിട റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചതോടെ അവിടെങ്ങളിലെ കലാവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. മൂന്നാറിലെ പഴയകാലത്തെ തണുപ്പും മഴയും ഓര്‍മ്മയിലായി. 12 വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന നീലകുറിഞ്ഞി പൂത്തിരുന്ന മൂന്നാറിലെ പുല്‍മേടുകളില്‍ ഇപ്പോള്‍ ബഹുനില ഹോട്ടലുകളാണ്. ഹില്‍സ്റ്റേഷനുകളില്‍ കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക ചട്ടമില്ലാത്തതിനാല്‍ കൊച്ചിയും കോട്ടയവും മൂന്നാറും വയനാടുമൊക്കെ ഒരുപോലെ. ഏലത്തോട്ടങ്ങളുടെ സ്ഥിതിയും വിത്യസ്തമല്ല. പല ഏലത്തോട്ടങ്ങളും ഇന്നില്ല. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്തും മൂന്നാറിനടുത്തെ പോതമേടും ഇതിനുദാഹരമാണ്. പകല്‍ പോലും സൂര്യപ്രകാശം എത്താത്ത ഏലക്കാടുകളായിരുന്നു ഇവിടെങ്ങള്‍. ഇപ്പോള്‍ കാറ്ററിംഗ് കോളജ് തുടങ്ങി നക്ഷത്ര ഹോട്ടലുകള്‍ വരെയായി. മരങ്ങള്‍ നിലനിര്‍ത്തിയല്ല, എല്ലാം വെട്ടിനിരത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. യൂക്കാലി കൃഷിയാണ് മറ്റൊരു വില്ലന്‍. യൂക്കാലി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഗൗരവം തിരിച്ചറിയാന്‍ മൂന്നാറിനടുത്തെ വട്ടവട പഞ്ചായത്തില്‍ എത്തിയാല്‍ മതി. സമദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തിലുള്ള പഞ്ചായത്താണ് വട്ടവട. ശീതകാല പച്ചക്കറിയും പ്രത്യേകതരം സൂചി ഗോതമ്പും നെല്ലും ഇവിടുണ്ടായിരുന്നു.കൃഷിക്കാവശ്യമായ വെള്ളവും. യൂക്കാലി വന്നതോടെ ജലക്ഷാമം രൂക്ഷമായി. അങ്ങകലെ കുണ്ടള ഡാമില്‍ നിന്നും ട്രാക്ടറില്‍ വെള്ളം എത്തിക്കുകയാണ് വേനല്‍ക്കാലത്ത്. അട്ടപ്പാടിയിലും ജലക്ഷാമം രൂക്ഷമാണ്. കുടിയേറ്റവും അതുവഴിയുണ്ടായ വന നശീകരണവുമാണ് അട്ടപ്പാടിയുടെ പ്രശ്നം. ഇന്നിപ്പോള്‍ അവിടെ വെള്ളം ഒരു വ്യാപാരമായി മാറിയിരിക്കുന്നു.
വാഗമണ്‍ പ്രദേശവും അതീവ ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്ക് നീങ്ങുകയാണ്. പാറക്ക് മുകളില്‍ നേരിയ കനത്തിലുള്ള മണ്ണിനുമേലെയാണ് പുല്‍മേടുകള്‍. വാഗമണ്‍ പുല്‍മേട് നശിപ്പിച്ച് റിസോര്‍ട്ടുകളും പാറമടകളും റോഡുകളും നിര്‍മ്മിക്കപ്പെടുമ്പോള്‍ മീനച്ചിലാറ് നീരൊഴുക്കില്ലാതെ വറ്റിവരളും. മീനച്ചിലാറിന്‍്റെ വൃഷ്ടിപ്രദേശമായ വാഗമണ്ണില്‍ പെയ്യന്ന മഴവെള്ളം ദിശമാറിപ്പോകുന്നതിനും കാരണമാകും.
മാധവ് ഗാഗ്ഡില്‍ കമ്മിറ്റി
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നി ആറു സംസ്ഥാനങ്ങളില്‍ വപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയെ 2010 മാര്‍ച്ച് നാലിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ചത്. 2011 ആഗസ്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടുവെങ്കിലും അതു പതിവു പോലെ ചുവപ്പ് നാടയില്‍ കുടുങ്ങി. ഒടുവില്‍ വിവരാവകാശ പ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് പ്രസിദ്ധികരിക്കാന്‍ നിര്‍ബന്ധിതരായത്. അതോടെ വിവിധ കോണുകളില്‍ എതിര്‍പ്പ് ഉയര്‍ന്നു. പ്രധാനമായും ഖനന ലോബിയാണ് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരെ രംഗത്ത് വന്നത്.
നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി നടപ്പാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിസ്ഥിതി സൗഹൃദമായ വികസനം പ്രോല്‍സാഹിപ്പിക്കണമെന്നും അശാസ്ത്രീയ സമീപനം അവസാനിപ്പിക്കണൂമെന്നുമാണ് റിപ്പോര്‍ട്ടിന്‍്റെ പൊതുസ്വഭാവം. എന്നാല്‍, റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഇ.എസ്.എ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഇ.എഫ്.എല്‍എന്നതാണ് ഇ.എസ്.എയെന്ന തെറ്റിദ്ധാരണയുടെ പേരില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലയില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നു. അതു രാഷ്ട്രിയ കക്ഷികള്‍ ഏറ്റെടുക്കുകയായിരുന്നു. ആളുകളെ കുടിയൊഴിപ്പിക്കുമെന്നും വികസനം തടയുമെന്നുമുള്ള ആശങ്കയാണ് ഉന്നയിക്കപ്പെട്ടത്. ഈ ബഹളത്തിനിടെയില്‍ വസ്തുതകള്‍ കാണാതെ പോയി.
എ) പശ്ചിമഘട്ടത്തിന്‍്റെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ വിലയിരുത്തുക, ബി) പശ്ചിമഘട്ടത്തിലെ ഏതൊക്കെ പ്രദേശങ്ങള്‍ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി സംവേദന പ്രദേശമായി (ഇ.എസ്.എ )പ്രഖ്യാപിക്കണമെന്ന് രേഖപ്പെടുത്തുക, സി) എല്ലാ താല്‍പ്പര കക്ഷികളുമായി ചര്‍ച്ച നടത്തി പശ്ചിമഘട്ടത്തിന്‍്റെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ നിര്‍ദ്ദശേങ്ങള്‍ നല്‍കുക, ഡി) ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും സഹായത്തോടെ പശ്ചിമഘട്ടത്തിന്‍്റെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനുമായി പശ്ചിമഘട്ട പാരിസ്ഥിതിക അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള മാതൃകകള്‍ നിര്‍ദേശിക്കുക, ഇ) കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദശേിക്കുന്നതടക്കമുള്ള, പശ്ചിമഘട്ടം നേരിടുന്ന മറ്റ¥േതാരു ഗൗരവ പരിസ്ഥിതി പ്രശ്നങ്ങളും കൈകാര്യം ചെയ്യക.
എഫ്) താഴെ പറയുന്നവ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുക.
1)അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി
2) ഗുണ്ടിയ ജലവൈദ്യുത പദ്ധതി
3.രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ (മഹാരാഷ്ട്ര) ഖനികള്‍, ഊര്‍ജ്ജ പദ്ധതികള്‍, മാലിന്യ പദ്ധതികള്‍, എന്നിവ തുടര്‍ന്നും വികസിപ്പിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദേശം സമര്‍പ്പിക്കുക എന്നിങ്ങനെയായിരുന്നു മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങള്‍.
പശ്ചിമഘട്ടം മുഴുവനും പാരിസ്ഥിതിക പ്രാമുഖ്യമുള്ള പ്രദേശമായി കാണുന്നുവെന്നാണ് സമിതി വിലയിരുത്തിയത്. ഗോദാവരി, കൃഷ്ണ, നേത്രാവതി,കാവേരി, കുന്തി, വൈഗൈ എന്നി മഹാനദികളുടെയും മറ്റനേകം നദികളും പുഴകളും ഉല്‍ഭവിക്കുന്നത് പശ്ചിമഘട്ടത്തില്‍ നിന്നാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 25 കോടിയിലധികം ജനങ്ങള്‍ പ്രധാനമായും കുടിക്കാനും കൃഷി ചെയ്യനുമുള്ള ജലത്തിന് ആശ്രയിക്കുന്നത് പപശചിമഘട്ടത്തെയാണ്. ഭൂമിയിലെ 35 ജൈവവൈവിധ്യ ഹോട്ട് സ്പോട്ടുകളില്‍ ഒന്നായ പശ്ചിമഘട്ടത്തിന്‍െറ ജൈവവൈവിധ്യ മൂല്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മുഴുവന്‍ പശ്ചിമഘട്ടവും ഇ.എസ്.എ യായി പ്രഖ്യാപിക്കെണ്ടാതാണെങ്കിലും എല്ലാ പ്രദേശവും ഒരേ അളവില്‍ കാണാനാകില്ല. സംരക്ഷണത്തിനും വികസനത്തിനുമായി പ്രദേശങ്ങള്‍ വേര്‍തിരിച്ചു അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ മനുഷ്യരെ കുടിയോഴിപ്പിക്കണമെന്നോ മനുഷ്യര്‍ പോകാത്ത പ്രദേശങ്ങള്‍ ഉണ്ടാകണമെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പരിസ്ഥിതി സംരക്ഷണവും വികസനവും പരസ്പരപൂരകങ്ങളായതിനാല്‍ പശ്ചിമഘട്ടത്തെ മൂന്നു മേഖലകളാക്കി തരം തിരിച്ചു.
1. അതീവ പ്രാധാന്യ മേഖല (പരിസ്ഥിതി സംവേദന മേഖല 1), 2. മിത പ്രാധാന്യ മേഖല (പരിസ്ഥിതി സംവേദന മേഖല 2)
3. കുറഞ്ഞ പ്രാധാന്യ മേഖല (പരിസ്ഥിതി സംവേദന മേഖല 3) എനിങ്ങനെയാണിത്.
ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ ആകാമെന്നും ഏതൊക്കെ നിയന്ത്രിക്കപ്പെടണമെന്നും തീരുമാനിക്കാന്‍ തക്കവണ്ണം തദ്ദേശ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അഥായത് ഗ്രാമസഭകള്‍ ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന്.
എങ്ങനെയാണു ഋടദ തിരിച്ചറിഞ്ഞത്?
മൊത്തം പശ്ചിമഘട്ടത്തെ സമിതി 2200 ചതുരങ്ങളായി തിരിച്ച് ഓരോ ചതുരവും 9100 ഹെക്ടര്‍ സ്ഥലത്തെ പ്രതിനിധീകരിക്കുന്നു. ഓരോ മാനദണ്ഡവും അനുസരിച്ച് ഓരോ ചതുരത്തിനും ഒന്ന് മുതല്‍ 10 വരെ മാര്‍ക്ക് നല്‍കി. ഒടുവില്‍ ഓരോ മാനദണ്ഡത്തിനും ലഭിച്ച മാര്‍ക്കുകളുടെ ശരാശരി ഓരോ ചതുരത്തിനും കണക്കാക്കി. മൂന്നു മാര്‍ക്കില്‍ കുറവ് ലഭിച്ച ചതുരങ്ങള്‍ ഋടദ 3 ആയും മൂന്ന് മുതല്‍അഞ്ചു വരെ മാര്‍ക്ക് ലഭിച്ചവ ഋടദ രണ്ടു ആയും അഞ്ചിനു മുകളില്‍ മാര്‍ക്ക് ലഭിച്ചവ ഋടദ ഒന്നായും തെരഞ്ഞെടുത്തു. കേരളത്തിലെ 15 താലൂക്കുകള്‍ ഋടദ ഒന്നിലും രണ്ടു താലൂക്കുകള്‍ ഋടദ രണ്ടിലും എട്ടു താലൂക്കുകള്‍ ഋടദ മൂന്നിലും ഉള്‍പ്പെട്ടു.
ഏതെങ്കിലും താലൂക്ക് ഇ.എസ്.എ മേഖലയാണെന്ന് പറഞ്ഞാല്‍ ആ താലൂക്ക് മുഴുവന്‍ ഉള്‍പ്പെടില്ളെന്നും പരിസ്ഥിതി സംവേദന മേഖലയായി സംരക്ഷണം അര്‍ഹിക്കുന്ന പ്രദേശങ്ങള്‍ ആ താലൂക്കിലുണ്ട് എന്ന് മാത്രമാണ് അതിനര്‍ത്ഥമെന്നും സമിതി വ്യക്തമാക്കിയിരുന്നു. അതെവിടെയാണെന്ന് കണ്ടെത്തേണ്ടതും അടയാളപ്പെടുത്തേണ്ടതും ബന്ധപ്പെട്ട പഞ്ചായത്തുകളാണ്. അതും ജില്ലാ പരിസ്ഥിതി സമിതി മുതല്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി വരെ രൂപീകരിക്കപ്പെടുന്ന ഘട്ടത്തില്‍ മാത്രം. പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ ഇപ്പോള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് പുനപ്പരിശോധിക്കാവുന്നതാണ്. 25 താലൂക്കുകളിലായി ആകെ 18 പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്.
പ്രാദേശിക സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പശ്ചിമഘട്ടത്തിന്‍്റെ പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍്റെ കീഴില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കൊണ്ടുവരുന്നതിനുള്ള മാതൃക നിര്‍ദ്ദേശിക്കുക എന്നതും സമിതിയുടെ ചുമതലയായിരുന്നു.
പശ്ചിമഘട്ട പരിസ്ഥിതി സമിതി
റിട്ട. സുപ്രീം കോടതി ജഡ്ജി അല്ളെങ്കില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ചെയര്‍മാനും 33 അംഗങ്ങളും അടങ്ങുന്ന സമിതിയെയാണ് നിര്‍ദ്ദേശിച്ചത്. വനം, ഹൈഡ്രോളജി, മണ്ണ് ശാസ്ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി, സാമൂഹികശാസ്ത്രം,സാമ്പത്തികശാസ്ത്രം എന്നീ മേഖലകളില്‍ നിന്നും വിദഗ്ധര്‍, ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികള്‍ (ഓരോ സംസ്ഥാനത്ത് നിന്നും മൂന്നു വര്‍ഷം വീതം മാറി) ഓരോ സംസ്ഥാനത്ത് നിന്നും സന്നദ്ധ സംഘടനകളുടെ പ്രതിനിധി എന്നിവരും അംഗങ്ങളാകും.
റിട്ട. ജഡ്ജി അല്ലങ്കെില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ചെയര്‍മാനായി 10 അംഗങ്ങള്‍ അടങ്ങുന്ന സംസ്ഥാനതല സമിതിയെും നിര്‍ദ്ദേശിച്ചു.
സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്തി പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി ജില്ലാതല പരിസ്ഥിതി സമിതിയെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല, ടൂറിസ്റ്റ് സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നടക്കം മൂന്നു വര്‍ഷം കൊണ്ട്, ഘട്ടം ഘട്ടമായി പ്ളാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക, പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്റ്റേഷനുകളും അനുവദിക്കരുത്, പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ മേഖലക്ക് നല്‍കരുത്, വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്, ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്‍്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം പുതിയ വ്യവസായങ്ങള്‍, പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്‍്റെയും മാലിന്യ സംസ്കരണത്തിന്‍്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദശേങ്ങള്‍ തയ്യാറാക്കണം, മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്. (മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്), പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം, നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം, ജല വിഭവ പരിപാലനം തദേശ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം, ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക തുടങ്ങിയ ശിപാര്‍ശകളാണ് നല്‍കിയത്.
രാസവള പ്രയോഗത്തില്‍ നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കതേികവുമായ എല്ലാ സഹായവും ലഭ്യമാക്കുക, കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്‍്റെ ഉല്‍്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക, രണ്ടു കന്നുകാലിയെങ്കിലുമുള്ള കുടുംബത്തിനു ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കാന്‍ ആവശ്യമായ സഹായം നല്‍കുക, തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല, (നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യക) സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക,
സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും, സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും, സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്. സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കണം. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയും നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്്.
നിര്‍മ്മാണഘട്ടത്തില്‍ നിശ്ചയിക്കപ്പെട്ട കാലാവധി പിന്നിട്ട താപനിലയങ്ങളും ഡാമുകളും ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകളും ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യന്‍ ശുപാര്‍ശ ചെയ്യന്നു.
സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക, വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക, ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവയുടെ പ്രവര്‍ത്തനം 2016 ഓടെ അവസാനിപ്പിക്കണം.
പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യന്ന കര്‍ഷകര്‍, പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍, നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍, കാവുകള്‍ സംരക്ഷിക്കുന്നവര്‍ എന്നിവര്‍ക്ക്് “സംരക്ഷണ സേവന വേതനം’ നലകണമെന്നും നിര്‍ദേശിച്ചിരുന്നു. അതിരപ്പള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്നും നിര്‍ദേശിച്ചു.
കസ്തുരി രംഗന്‍ കമ്മിറ്റി
ഡോ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരെ കേരളത്തില്‍ നിന്നാണ് കടുത്ത എതിര്‍പ്പ് ഉയര്‍ന്നത്. മലയോര മേഖലയിലെ സാമുദായിക സംഘടനകള്‍ക്കൊപ്പം രാഷ്ട്രിയ പാര്‍ട്ടികളും രംഗത്ത് വന്നതോടെ റിപ്പോര്‍ട്ടിന് എതിരെ സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തെ സമീപിച്ചു. 2012 ഡിസംബര്‍ 12ന് കേരള നിയമസഭ മാധവ്ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരെ പ്രമേയവും പാസാക്കി. ഇതിന്‍െറ തുടര്‍ച്ചയായാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യറാക്കാന്‍ ദേശിയ ആസൂത്രണ കമ്മീഷനാംഗം ഡോ. കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ സമിതിയെ 2012 ആഗസ്ത് 17ന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. ഒരു റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മറ്റൊരു കമ്മിറ്റിയെ നിയമിച്ചത് തന്നെ ആദ്യ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു.
ഡോ.കസ്തുരി രംഗന്‍ കമ്മിറ്റി പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി തെളിവെടുപ്പ് നടത്തിയാണ് റിപ്പോര്‍ട്ട് തയ്യറാക്കിയത്. തിരുവനന്തപരുത്ത് എത്തിയ സമിതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുമായും രാഷ്ട്രിയ കഷികളുമായും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ്,ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ രാഷ്ട്രിയ കക്ഷികള്‍ എതിര്‍ക്കാനുള്ള കാരണങ്ങള്‍ പുറത്ത് വന്നത്. കേരളത്തില്‍ നിര്‍മ്മാണാവശ്യങ്ങള്‍ക്ക് വന്‍തോതില്‍ കരിങ്കല്ലും മണലും ആവശ്യമുണ്ടെന്നും അവ പശ്ചിമഘട്ടത്തില്‍ മാത്രമാണ് ലഭ്യമെന്നുമാണ് ചില രാഷ്ട്രിയ കക്ഷികള്‍ ചൂണ്ടിക്കാട്ടിയത്. ഖനന നിരോധനമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ കാരണമെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന് പുറമെ, പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ കേരളത്തില്‍നിലവിലുള്ള നിയമങ്ങള്‍ മതിയെന്നും പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെങ്കില്‍ അതു പരിഹരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് ബി.ജെ.പി മാത്രവും. ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ച കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസിന്‍െറ കേരള ഘടകവും റിപ്പോര്‍ട്ടിനെ തള്ളി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍െറ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഇടുക്കി എം.പി. പി.ടി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടതും ഇതിനൊപ്പം വായിക്കാം.
പരിസ്ഥിതി സംവേദന പ്രദേശം, അതീവ പരിസ്ഥിതി സംവേദന പ്രദേശം എന്നി നിലകളില്‍ പശ്ചിമഘട്ടത്തെ വേര്‍തിരിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശം അംഗീകരിക്കാനാവില്ളെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ആശുപത്രികളെ ചുവപ്പ് വ്യവസായങ്ങളുടെ പട്ടികയില്‍പ്പെടുത്തിയതിനെയും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെയും സര്‍ക്കാര്‍ എതിര്‍ത്തു. ജലവൈദ്യൂതി പദ്ധതികള്‍, അണക്കെട്ടുകള്‍ തുടങ്ങിയ കാര്യങ്ങളിലും എതിര്‍പ്പ് അറിയിച്ചിരുന്നു. ക്വാറികള്‍ക്കും മണല്‍ ഖനനനത്തിനും അനുമതി നല്‍കുന്നത് സുപ്രിം കോടതി മാര്‍ഗ നിര്‍ദ്ദേശമനുസരിച്ചായിരിക്കുമെന്നും അഞ്ച് ഏക്കറില്‍ താഴെയുള്ള ചെറുകിട വ്യവസായ യൂണിറ്റുകളാണ് ഇവയെന്നുമാണ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.
പശ്ചിമഘട്ടത്തെ മൂന്നു സോണുകളാക്കി തിരിച്ച മാവധ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിന്നും വിത്യസ്തമായി രണ്ടു ഭൂപ്രദേശങ്ങളായാണ് കസ്തുരിരംഗന്‍ കമ്മിറ്റി കണ്ടത്.60ശതമാനം മനുഷ്യവാസമുള്ള പ്രദേശങ്ങള്‍,കൃഷിത്തോട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സാംസ്കാരിക ഭൂപ്രദേശമായും ബാക്കിയുള്ളവയെ പ്രകൃതിപരമായ അഥവാ നാച്ചുറല്‍ ഭൂപ്രദേശമായും വേര്‍തിരിച്ചു. സംരക്ഷിത വനമേഖല, ലോകപൈതൃക പ്രദേശം, വന്യജീവി ഇടനാഴികള്‍ എന്നിവ രണ്ടാമത് പട്ടികയില്‍ വരുന്നു. പരിസ്ഥിതി സംവേദന പ്രദേശമായി (ഇ.എസ്.എ) ഈ മേഖലയെ വിജ്ഞാപനം ചെയ്യണമെന്നാണ് കസ്തുരി രംഗന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തതു.
പരിസ്ഥിതിയെ നശിപ്പിക്കുന്നതും പാരിസ്ഥിതികമായി വലിയ ആഘാതം സൃഷ്ടിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണമെന്നും പരിസ്ഥിതി സൗഹാര്‍ദ വികസനം പ്രോല്‍സാഹിപ്പിക്കണമെന്നുമായിരുന്നും അഭിപ്രായം. കാപ്പി,ഏലം എന്നിവ കൃഷി ചെയ്യുന്ന ഇടുക്കിയിലും വയനാടിലും മനുഷ്യരും പ്രകൃതിയും തമ്മില്‍ “സൗഹാര്‍ദ്ദം’വേണമെന്നും നിര്‍ദ്ദേശിച്ചു. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പാക്കാനും ആവശ്യമായ പിന്തുണയും മേല്‍നോട്ടവും വഹിക്കാന്‍ കേന്ദ്രം ആരംഭിക്കണമെന്നായിരുന്നു മറ്റൊരു നിറദ്ദേശം.
കാലാവസ്ഥ വ്യതിയാനത്തിന്‍െറ ഫലമായി പശ്ചിമഘട്ട മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന താപമേഖലകള്‍,മഴയുടെ ലഭ്യതയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആവാസവ്യവസ്ഥയില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കാമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈര്‍പ്പം കൂടിയ പ്രദേശങ്ങള്‍ കുറയുകയും വരള്‍ച്ചയുടെ ഫലമായി ആവസാസവ്യവസ്ഥിയിലുണ്ടാകുന്ന പ്രതികൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. താപനിലയിലുണ്ടാകുന്ന മാറ്റം, മഴയിലുകുന്ന കുറവ്, മറ്റ് കാലാവസ്ഥ വ്യതിയാനങ്ങള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്തണം. വൃക്ഷവിളകളും സസ്യയിനങ്ങളും സംയുക്തമായി കൃഷി ചെയ്യുന്നത് പ്രോല്‍സാഹിപ്പിക്കുക, അധിക താപത്തേയും വരള്‍ച്ചയേയും പ്രതിരോധിക്കുന്ന സസ്യയിനങ്ങള്‍ നട്ടുവളര്‍ത്തുക, പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ കാട്ടുതി സംബന്ധിച്ച്മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തുക എന്നിവ നിര്‍ദ്ദേശങ്ങളുടെ പട്ടികയിലുണ്ട്.
പരിസ്ഥിതിസംവേദന പ്രദേശം അഥവാ ഇ.എസ്.എ
മലയോര മേഖലയില്‍ ഏറെ തെറ്റിദ്ധാരണ പരത്തിയതാണ് ഇ.എസ്.എ. ഡോ.മാധവ്ഗാഡ്ഗില്‍ കമ്മിറ്റിയും തുടര്‍ന്ന് നിയമിക്കപ്പെട്ട ഡോ.കസ്തുരി രംഗന്‍ കമ്മിറ്റിയും നിര്‍ദ്ദേശിക്കപ്പെട്ട പരിസ്ഥിതി സംവേദന മേഖലക്കെതിരെയായിരുന്നു സമരം. ഇ.എസ്.എയായി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശത്ത് മാത്രമാണ് നിയന്ത്രണങ്ങള്‍ വേണ്ടിവരുന്നത്. ഇ.എസ്.എക്ക് പൊതുവില്‍ സ്വീകാര്യമായ നിര്‍വനമില്ളെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞത്. പ്രകൃതിദത്തമായ, പരിസ്ഥിതിക്ക് വളരെ എപ്പം നശിപ്പിക്കാന്‍ കഴിയുന്ന പരിസ്ഥിതി ഘടകങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം എന്നൊരു നിര്‍വചനമുണ്ടെങ്കിലും അതു സ്വീകരിക്കുന്നില്ളെന്നും ഗാഡ്ഗില്‍ കമ്മിറ്റി വിലയിരുത്തി.
പരിസ്ഥിതി സംവേദന പ്രദേശങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നതോടെ കര്‍ഷകരെ കുടിയിറക്കുമെന്ന പ്രചരണമാണ് തെറ്റിദ്ധാരണക്ക് കാരണമെന്ന് വേണം കരുതാന്‍. പല വന്യജീവി സങ്കതത്തേിനകത്തും മറയൂരിലെ ചന്ദന റിസര്‍വിനകത്തും കര്‍ഷകരും അവരുടെ കൃഷിയും യാതൊരു തടസവുമില്ലാതെ തുടരുമ്പോള്‍ വനം-വന്യജീവി വകുപ്പിന് യാതൊരു പങ്കാളിത്തവുമില്ലാത്ത പരിസ്ഥിതി സംവേദന പ്രദേശങ്ങളിലുള്ളവരെ കുറിയിറക്കുമെന്ന് പറയുന്നതിലെ പൊരുത്തക്കേട് ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇ.എസ്.എയായി മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള ഒരിടത്തും കുടിയിറക്കുണ്ടായിട്ടില്ല.
പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ട്വന്ന വന നിയമത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശം (ഇ എഫ് എല്‍) എന്നതിന് തുല്യമാണ് ഇ.എസ്.എയെന്ന പ്രചരണമാണ് തെറ്റിദ്ധാരണക്ക് കാരണമായത്. കുടിയിറക്ക് കടന്ന് വന്നതും ഇതിലൂടെയാകാം. മുമ്പ് വനമായിരുന്ന ഒരു നിശ്ചിത പ്രദേശമാണ് ഇ.എഫ്.എല്‍ ആയി പ്രഖ്യാപിക്കുന്നത്. വനംവകുപ്പിന്‍െറ നിയന്ത്രണവുമുണ്ടാകും. എന്നാല്‍, ഇ.എസ്.എ യില്‍ വനം വകുപ്പിന് യാതൊരു പങ്കുമില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇ.എസ്.എ പ്രഖ്യാപിക്കുന്നത്. ഇന്‍ഡ്യയിലെ ആദ്യ ഇ.എസ്.എ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍പ്പെട്ട മുറൂദ്-ജന്‍ജിറ കടല്‍തീരമാണ്. കടലില്‍ സ്ഥിതി ചെയ്യന്ന ജന്‍ജിറ കോട്ടയുടെ കൂടി സംരക്ഷണം ലക്ഷ്യമിട്ട് 1989 ജനുവരിയിലാണ് ഇ.എസ്.എ നിലവില്‍ വന്നത്. അവിടെ കപ്പല്‍ അുറ്റകുറ്റ പണി നടത്താനുള്ള യൂണിറ്റ് സ്ഥാപിക്കുന്നത് കോട്ടക്കും തീര പ്രദേശത്തെ ടുറിസം പ്രവര്‍ത്തനത്തിനും തടസമാകുമെന്ന പരാതിയിലായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്‍െറ നടപടി. തുടര്‍ന്ന് 1989 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ ദൂണ്‍വാലിയെ ഇ.എസ്.എയായി പ്രഖ്യാപിച്ചത് ക്വാറി വരുന്നത് തടയുന്നതിനാണ്.
1972ല്‍ സ്റ്റോക്ക്ഹോമില്‍ ഐക്യ രാഷ്ട്രസഭ വിളിച്ച്ചേര്‍ത്ത മനുഷ്യരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട കണ്‍വന്‍ഷന്‍െറ തീരുമാന പ്രകാരമാണ് പരിസ്ഥിതി (സംരക്ഷണ)നിയമം കൊണ്ടുവന്നതെന്ന് നിയമത്തിന്‍െറ ആമുഖത്തില്‍ പറയുന്നു.ജലം, വായു, ഭൂമി, മനുഷ്യരുടെ നിലനില്‍പ്, മറ്റ് ജീവജാലകങ്ങള്‍, സസ്യം തുടങ്ങിയവയാണ് പരിസ്ഥിതിയെന്നും നിയമത്തില്‍ പറയുന്നു. വനവും വന്യജീവികളുമായും വനം വകുപ്പുമായും പരിസ്ഥിതി (സംരക്ഷണ)നിയമത്തിനും ഇ.എസ്.എക്കും ബന്ധമില്ല. വന്‍തോതില്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍, ഖനനം, ഭൂമിയുടെ ഘടന മാറ്റുന്നത്, മരങ്ങള്‍ മുറിക്കുന്നത് എന്നിവയാണ് ഇ.എസ്.എ പ്രകാരം തടയുന്നത്.
ഇ.എസ്.എയിലെ നിയന്ത്രണങ്ങള്‍
ഡോ.മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയില്‍ നിന്നും വിത്യസ്ഥമായി വില്ളേജിനെയാണ് ഇ.എസ്.എയുടെ അടിസ്ഥാന യൂണിറ്റായി കസ്തുരിരംഗന്‍ കമ്മിറ്റി കണ്ടത്. സംസ്ഥാനത്തെ 123 വില്ളേജുകളെ ഇ.എസ്.എയായി പ്രഖ്യാപിച്ചു. ഒരു വില്ളേജിലെ 20 ശതമാനം പ്രദേശമെങ്കിലും പരിസ്ഥിതി സംവേദനമായി കണ്ടാല്‍ ആ വില്ളേജിനെ ഇ.എസഎ.എയായി പ്രഖ്യാപിക്കുകയായിരുന്നു. 123 വില്ളേജുകളില്‍ 47 ഉം ഇടുക്കി ജില്ലയിലാണ്. ഉടുമ്പഞ്ചോല താലൂക്കിലെ-23, ദേവികുളം താലൂക്കിലെ-12, പീരുമേടിലെ എട്ട്, തൊടുപുഴയിലെ നാല് എന്നിങ്ങനെയാണ് ഇടുക്കിയിലെ ഇ.എസ്.എ വില്ളേജുകള്‍. കണ്ണുരില്‍ തലശേരി താലൂക്കിലെ മൂന്നും കൊല്ലത്ത് പത്തനാപുരം താലൂക്കിലെ എട്ടും കോട്ടയത്ത് കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒന്നും മീനച്ചിലിലെ മൂന്നും വില്ളേജുകള്‍ പട്ടികയിലുണ്ട്. കോതമംഗലം താലൂക്കില്‍ -ഒന്ന്, കോഴിക്കോട്-അഞ്ച്, കൊയിലാണ്ടി-രണ്ടു, വടകര-രണ്ടു, -നിലമ്പുര്‍-പത്ത്, പാലക്കാട്-മൂന്ന്ആലത്തുര്‍-ഒന്ന്, ചിറ്റുര്‍-മൂന്ന്, മണ്ണാര്‍ക്കാട്-ഏഴ്, , കോഴഞ്ചേരി-രണ്ട്, റാന്നി-നാല്, നെടുമങ്ങാട്-നാല്,നെയ്യാറ്റിന്‍കര-മൂന്ന്, മുകുന്ദപുരം-ഒന്ന്, മാനന്തവാടി-നാല്,സുല്‍ത്താന്‍ബത്തേരി-രണ്ട്, വൈത്തിരി-ഏഴ്.
പശ്ചിമഘട്ടത്തിന്‍െറ ആകെ വിസ്തൃയുടെ 37ശതമാനം മാത്രമാണ് പരിസ്ഥിതി സംവേദന പ്രദേശമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തിന്‍െറ പശ്ചിമഘട്ട താലൂക്ക് വിസ്തൃതിയുടെ 57.9ശതമാനം മാത്രമാണ് പട്ടികയിലുള്‍പ്പെടുത്തിയത്.
ഇ.എസ്.എയില്‍ ഖനനം, പാറ ഖനനം, മണല്‍ വാരല്‍ എന്നിവ നിരോധിക്കുകയും ഇപ്പോഴുള്ളവ അഞ്ചു വര്‍ഷത്തിനകമോ പാട്ടകരാര്‍ അവസാനിക്കുന്നത് അനുസരിച്ചോ നിര്‍ത്തലാക്കുകയും വേണമെന്ന ശിപാര്‍ശയാണ് യഥാര്‍ഥത്തില്‍ റിപ്പോര്‍ട്ടുകള്‍ക്ക് വെല്ലുവിളിയായി പ്രക്ഷോഭത്തിന് കാരണമായത്. ചുവപ്പ് കാറ്റഗറിയില്‍പ്പെട്ട വ്യവസായങ്ങള്‍ നിരോധിക്കണം. എന്നാല്‍, ഭക്ഷ്യ, ഫല സംസ്കരണ വ്യവസായങ്ങള്‍ക്ക് ഇളവ് നല്‍കണം. 20,000 ചതുരശ്ര മീറ്ററില്‍ കുടുതല്‍ വിസ്തൃതിയുള്ള കെട്ടിടങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കരുത്. പുതിയ ടൗണ്‍ഷിപ്പുകളും പ്രദേശ വികസന പദ്ധതികളും നിരോധിക്കണം. ഇതനുസരിച്ച് ഇടുക്കിയിലെ അണക്കരയില്‍ വിമാനത്താവളം നിര്‍മ്മിക്കാനാകില്ല.
ഇ.എസ്.എ പ്രദേശങ്ങളില്‍ നിരോധന നിയന്ത്രണ സംവിധാനത്തിന ്രൂപം നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. പരിസ്ഥിതി ആഘാത പഠന ഏജന്‍സിയുടെ സുക്ഷ്മപരിശോധനക്ക് ശേഷമായിരിക്കണം ഇ.എസ്.എ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത്. താപ വൈദ്യുതി നിലയങ്ങള്‍ക്ക് അനുമതി നല്‍കരുത്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതിയാകാം. ഇ.എസ്.എ പ്രദേശങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ പ്രാദേശിക സമൂഹത്തിന്‍െറ പങ്കാളിത്തം ഉറപ്പ് വരുത്തണം. ഇ.എസ്.എ പ്രദേശങ്ങളിലെ പദ്ധതികള്‍ക്ക് ഗ്രാമസഭയുടെ മുന്‍കൂട്ടിയുള്ള അനുമതിയും എന്‍.ഒ.സിയും നേടിയിരിക്കണം. വനാവകാശ ചട്ടവും കര്‍ശനമായി പാലിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതില്‍ ഏതാണ് കര്‍ഷര്‍ക്ക് ദോഷമാകുന്നത്?
എന്നാല്‍, കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിന് എതിരെ ഇടുക്കിയിലും വയനാടിലും കോഴിക്കോടും ഒരു വിഭാഗം സമരവുമായി തെരുവിലറങ്ങി.വിശ്വാസികളെ അണിനിരത്തിയാണ് സമരം നടന്നത്. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍കണ്ടു ഭരണമുന്നണിയും പ്രതിപക്ഷവും ഒരു പോലെ ഉണര്‍ന്നു.അവര്‍ സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഏക ജനപ്രതിനിധി കോണ്‍ഗ്രസിലെ ഇടുക്കി എം.പി.പി.ടി.തോമസിന് എതിരെ കോണ്‍ഗ്രസുകാര്‍ തന്നെ പരസ്യമായി രംഗത്തു വന്നപ്പോള്‍ സംരക്ഷിക്കാന്‍ പരിസ്ഥിതിവാദികളായ രാഷ്ട്രിയക്കാരും ഉണ്ടായിരുന്നില്ളെന്നത് ശ്രദ്ധേയം. ഡോ.കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിന് എതിരെയും കേരള നിയമസഭ പ്രമേയം പാസാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുളള ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട് ഇ.എസ്.എ നിര്‍ണ്ണയിക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും, കര്‍ഷക വിരുദ്ധനിര്‍ദ്ദശേങ്ങള്‍ ഉപേക്ഷിക്കണമെന്നും, സഭയുടെ പൊതുവികാരം മാനിച്ച് സംസ്ഥാനഗവണ്മെന്‍റ് സമര്‍പ്പിക്കുന്ന നിര്‍ദ്ദശേങ്ങള്‍ പരിഗണിച്ച് മാത്രമേ അന്തിമ തീരുമാനം കൈക്കോളളാവൂ എന്നും ഈ സഭ കേന്ദ്രഗവണ്മെന്‍്റിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നായിരുന്നു 2014 ജനുവരി 30ന് പാസാക്കിയ പ്രമേയം.
ഡോ.ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി
ഡോ.മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയെ തിരുത്താന്‍ നിയോഗിച്ച ഡോ.കസ്തീരി രംഗന്‍ കമ്മിറ്റിയും ആകെ ചര്‍ച്ച ചെയ്യപ്പെട്ടത് ഇ.എസ്.എ മാത്രമാണ്. റിപ്പോര്‍ട്ടിലെ മറ്റൊരു ശിപാര്‍ശകളും സര്‍ക്കാര്‍ പോലും സര്‍ക്കാരും ഗൗരവത്തിലെടുത്തില്ല. കര്‍ഷകരുടെ പേരില്‍ ആള്‍ക്കൂട്ടം ഇ.എസ്.എക്ക് എതിരെ രംഗത്ത് വന്നപ്പോള്‍ സര്‍ക്കാരും ആ വികാരത്തിനൊപ്പം ചേര്‍ന്നു. അതിന്‍െറ ഫലമാണ് ഡോ.ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ നിയമനം. ഗാഡ്ഗില്‍ കമ്മിറ്റി താലൂക്കാടിസ്ഥാനത്തില്‍ ഇ.എസ്.എ ശിപാര്‍ശ ചെയ്തപ്പോള്‍ കസ്തുരി രംഗന്‍ കമ്മിറ്റി വില്ളേജിനെയാണ് അടിസ്ഥാന യൂണിറ്റാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ കമ്മിറ്റി അതാത് സര്‍വേ നമ്പരുകളില്‍ ഇ.എസ്.എയെ തളച്ചിട്ടു.
കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ 2013 ഒക്ടോബര്‍ 21ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗമാണ് ഇ.എസ്.എ അതിര്‍ത്തികള്‍ പുന:പരിശോധിക്കാന്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍.വി.ഉമ്മന്‍ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനമെടുത്തത്. കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് ഡോ.വി.എന്‍.രാജശേഖരന്‍ പിള്ള, റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി.സിറിയക് എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍. എന്നാല്‍, തുടക്കത്തിലെ ഇ.എഫ്.എല്‍ റദ്ദാക്കണമെന്ന ആവശ്യമാണ് സമിതിയില്‍ നിന്നുണ്ടായത്. ഇ.എസ്.എക്കായി ഹരിത മേഖല കണ്ടത്തൊന്‍ കസ്തുരി രംഗന്‍ കമിറ്റി റിമോട്ട് സെന്‍സിങ് സാങ്കേിത വിദ്യ പ്രയോജനപ്പെടുത്തി, ശൂന്യാകാശ വകുപ്പ്, ബയോടെക്നോളജി വകുപ്പ് എന്നിവിടങ്ങളില്‍ നിന്നും വിവരം ശേഖരിച്ചതിലുടെ റബ്ബറും ഏലക്കാടുകളും വനത്തിന്‍െറ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നും പറഞ്ഞു തുടങ്ങിയതോടെ സര്‍ക്കാര്‍ അജണ്ടയാണ് ഉമ്മന്‍ കമ്മിറ്റിയിലുടെ പുറത്തു വരുന്നതെന്ന ആക്ഷേപം പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നുണ്ടായത് സ്വഭാവികം.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച രണ്ടു കമിറ്റികളും ഇ.എസ്.എയായി കണ്ടത്തെിയ പ്രദേശങ്ങളില്‍ ഫീല്‍ഡ് സര്‍വേ നടത്തി ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും വനവും തോട്ടങ്ങളും വേര്‍തിരിക്കണമെന്ന ശിപാര്‍ശയാണ് പ്രധാനമായും ഉമ്മന്‍ കമ്മിറ്റി സമര്‍പ്പിച്ചത്. അതായത് വനം മാത്രമായി ഇ.എസ്.എ നിജപ്പെടുത്തണമെന്ന്. പട്ടികയില്‍ ഉള്‍പ്പെടാത്ത പശ്ചിമട്ടത്തിലെ മറ്റു പ്രദേശങ്ങളിലെ വനഭൂമിയും പുല്‍മേടുകളും പാറക്കെട്ടുകളും കാവുകളും കണ്ടത്തെി അവ സംരക്ഷിക്കണമെന്നും പശ്ചിമഘട്ട മേഖലയില്‍ 500 മീറ്ററിന് മേല്‍ ഉയരുമുള്ള പ്രദേശങ്ങളില്‍ കെട്ടിടങ്ങളുടെ ഉയരം ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും എട്ടു മീറ്ററായി പരിമിതപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ഇ.എഫ്.എല്‍ നിയമം റദ്ദാക്കണം, സ്വകാര്യ ഭൂമിയലുളള മരങ്ങള്‍ മുറിക്കുന്നതിന് അനുവദം ആവശ്യമില്ല, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് സംരക്ഷണ സേവന വേതനം നല്‍കണം, വനമായി സംരക്ഷിക്കേണ്ട പ്രദേശത്തിനകത്തെ ഖനനം നിരോധിക്കണം, അനുമതി കൂടാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തലാക്കണം, അശസാസ്ത്രിയവും അനിയന്ത്രിതവുമായ കുഴല്‍ കിണര്‍ നിര്‍മ്മാണം തടയണം, യൂക്കാലി, അക്കേഷ്യ, തേക്ക് തുടങ്ങിയ ഏകവിള കൃഷികള്‍ നിരോധിക്കണം, സങ്കരയിനം പശുക്കളെ വളര്‍ത്തുന്നതിന് നിരോധനം പാടില്ല, 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമിയുടെ കൈവശമുള്ളവര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും പട്ടയം നല്‍കണം തുടങ്ങിയ ശിപാര്‍ശകളാണ് സമര്‍പ്പിച്ചതെങ്കിലും ഇ.എസ്.എയും ഇ.എഫ്.എല്ലുമായി ബന്ധപ്പെട്ടവ മാത്രമാണ് സര്‍ക്കാര്‍ പരിഗണിച്ചത്.
ഡോ.ഉമ്മന്‍ കമ്മിറ്റി തെളിവെടുപ്പ് നടത്തുമ്പോള്‍ തന്നെയാണ് കേന്ര വനം-പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഡോ.കസ്തുരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗികരിച്ച് 2013നവംബര്‍ 16ന് ഓഫീസ് മെമോറാണ്ടം പുറപ്പെടുവിച്ചത്. ഹരിത ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് ഓഫീസ് മെമോറാണ്ടം പുറത്തിറങ്ങിയത്. പക്ഷെ ആ ഉത്തരുവകളും കേരളത്തില്‍ ചോദ്യം ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ കരടു വിഞ്ജാപനം പുറപ്പെടുവിച്ചപ്പോള്‍ കേരളത്തെ സംബന്ധിച്ച ഭാഗം ഒഴിവാക്കിയിരുന്നുവെന്ന് കാണുമ്പോഴാണ് ഇതിലെ രാഷ്ട്രിയ സ്വാധീനം എത്രയെന്ന് വ്യക്തമാകുക. കേരളത്തിലെ ഇ.എസ്.എ പ്രദേശങ്ങള്‍ സംസ്ഥാന ജൈവവൈവധ്യ ബോര്‍ഡിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധികരിക്കുമെന്ന് കരടു വിഞ്ജാപനത്തില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്തുതല സമിതികളുടെ ശിപാര്‍ശ പ്രകാരം പ്രാദേശിക തലത്തില്‍ ഇ.എസ്.എയുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ച് പരസ്യപ്പെടുത്തിയത്. ഇടുക്കിയിലെ മതികെട്ടാന്‍ വന്യ ജീവി സങ്കേതം പൂര്‍ണമായും ഇ.എസ്.എക്ക് പുറത്തയാതടക്കം പലയിടത്തും പ്രതിഫലിച്ചത് പ്രാദേശിക താല്‍പര്യമായിരുന്നു. റബ്ബറും ഏലവും തേയിലയും അടക്കമുള്ള തോട്ടങ്ങള്‍ ഇ.എസ്.എയില്‍ ഉള്‍പ്പെട്ടുവെന്ന പരാതിയും ഉയര്‍ന്നു. ഇ.എസ്.എ പട്ടികയുടെ പുന:പരിശോധനയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്.
ഇ.എസ്.എയുടെ വിസ്തൃതി കുറയുന്നു
കൃഷി ഭൂമിയും ജനവാസ കേന്ദ്രങ്ങളും ഇ.എസ്.എയില്‍ നിന്നും ഒഴിവാക്കണമെന്ന ഡോ.ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്ന് ഈ ചുമല ഏല്‍പ്പിച്ചത് കേരള സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രത്തെയാണ്. പഞ്ചായത്തു തലത്തില്‍ പഞ്ചായത്തു പ്രസിഡന്‍റ് അദ്ധ്യക്ഷനായും കൃഷി ഓഫീസര്‍, വില്ളേജാഫീസര്‍, വനംവകുപ്പിലെ റെയ്ഞ്ച് ആഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഇ.എസ്.എ മേഖലയുടെ അതിര്‍ത്തികള്‍ പുന:ക്രമികരിച്ചപ്പോഴാണ് മതികെട്ടാന്‍ വന്യജീവി സങ്കേതമടക്കം ജൈവവൈവധി്യ മേഖലകള്‍ ഇ.എസ്.എക്ക് എ പുറത്തായത്. കേരള സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രം തയ്യറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇ.എസ്.എ മേഖല 9659.03 ചതുരുശ്ര കിലോമീറ്ററായി കുറഞ്ഞിരുന്നു. കസ്തുരി രംഗന്‍ കമ്മിറ്റി സംസ്ഥാനത്തെ 123 വില്ളേജുകളിലെ 13108 ചതുരശ്ര കിലോമീറ്റാണ് ഇ.എസ്.എയായി നിശ്ചയിച്ചത്. എന്നാല്‍, യഥാര്‍ഥത്തില്‍ ഇതു 12906.88 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇതില്‍ നിന്നാണ് 3247.85 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കപ്പെട്ടത്. ഇ.എസ്.എയായി പ്രഖ്യാപിച്ചതില്‍ 7547.90 ചതുരശ്ര കിലോമീറ്റര്‍ വനവും 880.21 ചതുശ്ര കിലോമീറ്റര്‍ വനം പ്ളാന്‍െറഷനും 306.60 ചതുരശ്ര കിലോമീറ്റര്‍ ജലസംഭരണിയുമാണ്. അഞ്ചു ദേശിയ ഉദ്യാനങ്ങള്‍, 17 വന്യജീവി സങ്കേതങ്ങള്‍, ഒരു കമ്മ്യുണിറ്റി റിസര്‍വ് എന്നിവയുടെ വിസ്തൃതി മാത്രം 3213.24 ചതുരശ്ര കിലോമീറ്ററാണ്. 2008ലെ കണക്കനുസരിച്ച് കേരളത്തിലെ വന മേഖലയുടെ വിസ്തൃതി 9400 ചതുരശ്ര കിലോമീറ്ററാണെന്നിരിക്കെയാണ് പശ്ചിമഘട്ടത്തിലെ 9659.03 ചതുരശ്ര കിലോമീറ്ററിനെ ഇ.എസ്.എയായി നിര്‍ദ്ദേശിച്ചത്.
എന്നാല്‍, ഈ വിസ്തൃതി വീണ്ടും കറുഞ്ഞു. വെബ്സൈറ്റില്‍ പ്രസിദ്ധികരിക്കപ്പെട്ട ഇ.എസ്.എ മാപ്പിനെതിരെ പരാതികള്‍ വന്നതോടെയാണ് വീണ്ടും അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചത്. റബ്ബര്‍, ഏലം, തേയില തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കിയതോടെ ഇ.എസ്.എയുടെ വിസ്തൃതി വീണ്ടും കുറഞ്ഞു. അതിന് ശേഷമാണ് കഡ്സട്രല്‍ മാപ്പുപയോഗിച്ച് ഇ.എസ്.എ അതിര്‍ത്തികള്‍ നിശ്ചയിച്ചത്. ഇതും ഒരുതരത്തിലുള്ള ശാസ്ത്രിയ പഠനങ്ങളും കൂടാതെ പഞ്ചായത്തു പ്രസിഡന്‍റിന്‍െറ നേതൃത്വത്തിലുള്ള സമിതി നിര്‍ദേശിച്ചതനുസരിച്ച് കഡസ്ട്രല്‍ ഭൂപടത്തില്‍ വനം, ജനവാസ കേന്ദ്രം കൃഷി ഭൂമി, തോട്ടങ്ങള്‍, നദി, ജലസംഭരണി എന്നിങ്ങനെ അടയാളപ്പെടുത്തുകയായിരുന്നു. പ്രാദേശിക രാഷ്ട്രിയ താല്‍പര്യമാണ് ഇതിലും പ്രകടമായതെന്ന് ഭൂപടങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും.
ഫലത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാരിന്‍െറ പഠന റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുകയായിരുന്നു കേരളം.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് മലയോര കര്‍ഷകര്‍ക്കുള്ള എതിര്‍പ്പ് ചൂഷണം ചെയ്യുന്നതില്‍ ആരൊക്കെയോ വിജയിച്ചിരിക്കുന്നു. ഇത്തവണയും പട്ടയമെന്ന തുറപ്പ് ശീട്ടു തന്നെയാണ് പുറത്തെടുത്തത്. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്കും ഏലമിതര കൃഷിക്കായി ഏലമലക്കാടുകളിലെ (സി.എച്ച്.ആര്‍) ഭൂമി പരിവര്‍ത്തനം ചെയ്തവര്‍ക്കും പട്ടയം നല്‍കാന്‍ 1977ലെ എ.കെ.ആണ്‍റനി സര്‍ക്കാര്‍ തീുരമാനിച്ചതാണെങ്കിലും ഇതിന് തടസമായത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും പരിസ്ഥിതി നിയമവുമാണ്. ഒടുവില്‍ 1992ല്‍ 285888 ഹെക്ടര്‍ ഭൂമിക്ക് പട്ടയം നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയെങ്കിലും പരിസ്ഥിതി സംഘടനകള്‍ നല്‍കിയ ഹരജികളെ തുടര്‍ന്ന് പട്ടയം വൈകി ഇപ്പോഴും പട്ടയം ലഭിക്കാത്തവര്‍ ആയിരങ്ങളാണ്. സ്വഭാവികമായി പരിസ്ഥിതി നിയമമെന്ന് കേട്ടാല്‍ മലയോര കര്‍ഷകര്‍ ഭീതിയിലാകും.
സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഇ.എസ്.എ മാനദണ്ഡ പ്രകാരം ഏലമലക്കാടുകളുടെ നിയന്ത്രണം ഇല്ലാതാകുകയാണ്. സി.എച്ച്.ആര്‍ നിയമ പ്രകാരം ഭൂമിയുടെ അവകാശം റവന്യുവിനും അതിലെ വൃക്ഷങ്ങളുടെ അവകാശം വനം വകുപ്പിനുമാണ്. എന്നാല്‍, ഏലത്തോട്ടങ്ങള്‍ പൂര്‍ണമായും ഇ.എസ്.എക്കു പുറത്തായതോടെ ഇനി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വനം വകുപ്പിന്‍െറ അനുമതി വേണ്ടിവരില്ളെന്ന വാദമായിരിക്കും ഉയരുക. വന്‍തോതില്‍ ടൂറിസം വല്‍ക്കരണത്തിലേക്കായിരിക്കും ഇതു വഴി തുറക്കുക. അണക്കരയിലെ വിമാനത്താവളത്തിനുള്ള തടസങ്ങളും ഇതോടെ നീങ്ങും. വനം കയ്യേറി ആദിവാസികള്‍ കൃഷി ചെയ്തും കൈവശം വെച്ചും അനുഭവിച്ച ഭൂമികൃഷി ഭൂമിയണെന്ന തരത്തില്‍ നിയമം നിര്‍മ്മാണം നടത്തിയവരാണ് മലയാളികള്‍. ആദിവാസികളുശട അന്യാധീനപ്പെട്ട ഭൂമിഏറ്റെടുക്കല്‍നിയമത്തെ മറികടക്കാനാണ് അന്ന് അങ്ങനെ ചെയ്തതു. ഇന്നിപ്പോള്‍ കിഴക്കന്‍ മലകളുടെ സംരക്ഷണം തന്നെ അട്ടിമറിച്ചു.
പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതില്ളെന്നാണോ ജനങ്ങളുടെ അഭിപ്രായം? അല്ളെന്ന് ഉറപ്പായും പറയാന്‍ കഴിയും. കിഴക്കന്‍ മലയുടെ വര്‍ത്തമാനകാല ചരിത്രം മനസിലാക്കുന്നവര്‍ക്കറിയാം നാടിന്‍െറ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍െറ ആവശ്യകത. ഏലത്തോട്ടങ്ങളുടെ താലൂക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉടുമ്പഞ്ചോലയിലെ കാലാവസ്ഥക്കുണ്ടായ മാറ്റം ആ നാട്ടിലെ കൃഷിക്കാര്‍ മനസിലാക്കും.അടുത്ത കാലംവരെ ഉച്ചക്ക് പോലും തണുപ്പായിരുന്ന നെടുങ്കണ്ടത്തും ഉടുമ്പഞ്ചോലയിലും ഇപ്പോള്‍ മഴക്കാലത്തു പോലും പഴയ തണുപ്പില്ല. ഇതിന് കാരണം മറ്റൊന്നല്ല, ഏലത്തോട്ടങ്ങള്‍ ഇല്ലാതായി എന്നത് തന്നെ. 1977 ജനുവരി ഒന്നിന് മുമ്പായി 20384.59 ഹെക്ടര്‍ സ്ഥലം ഏലമിതര കൃഷിക്കായി പരിവര്‍ത്തനം ചെയ്യപ്പട്ടു.
മുമ്പ് ഏത് ഭാഗത്തേക്ക് നോക്കിയാലും വെള്ളി അരിഞ്ഞാണം പോലെ അരുവികള്‍ കാണാമായിരുന്നു.അവിടെ നിന്നും മുളയിലൂടെയും ഹോസിലൂടെയുമായിരുന്നു കര്‍ഷകര്‍ കുടിവെള്ളം കൊണ്ട് വന്നിരുന്നത്. ഇന്നിപ്പോള്‍ എത്ര അരുവികള്‍ അവശേഷിക്കുന്നുണ്ട്. ഉറവകള്‍ പോലും വറ്റി വരണ്ടു. വയനാടിന്‍െറയും ഇടുക്കിയുടെയും കാലാവസ്ഥ മാറി, കാര്‍ഷിക വിളകളുടെ ഉല്‍പാദനം കുറഞ്ഞു. പഴയത് പോലെ കുരുമുളകും ഏലവും ഒന്നും കിട്ടുന്നില്ല. നഷ്ടപ്പെട്ട മണ്ണിന്‍െറ ജൈവാംശം തിരിച്ച് കിട്ടണമെങ്കില്‍ ചില നിയന്ത്രണങ്ങള്‍ വേണം. അടുത്ത തലമുറക്കും അതിനടുത്ത തലമുറക്കും ഈ മണ്ണില്‍ ജീവിക്കാന്‍ അവര്‍ക്ക് വെള്ളവും ഭൂമിയും വേണമോയെന്ന് ആലോചിക്കണം. പട്ടം താണുപിള്ളയുടെ കാലഘട്ടത്തിലും ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരവും മലമ്പനിയോടും വന്യജീവികളോടും പൊരുതി മുന്‍തലമുറ കൃഷി ഭൂമിയാക്കിയതാണ് മണ്ണ്. അത് കൃഷി ഭൂമിയായി ഇന്നത്തേത് പോലെയെങ്കിലും സംരക്ഷിക്കപ്പെടണം.

28 July 2014
കറണ്ടുകട്ടിന്‍െറ കാണാപാഠങ്ങള്‍
മാധ്യമത്തില്‍ പ്രസിദ്ധികരിച്ച ലേഖനം
മാനം നോക്കി കൃഷി ചെയ്തിരുന്നു ഒരു കാലമുണ്ടായിരുന്നു പണ്ടു ഇന്‍ഡ്യയില്‍. മഴയും വേനലും മുന്‍ക്കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന തരത്തില്‍ ശാസ്ത്രം പുരോഗമിച്ചപ്പോള്‍ കൃഷി ഇല്ലാതായിയെന്നത് മറ്റൊരു കാര്യം. എന്നാല്‍, കേരളത്തില്‍ ഇപ്പോഴും വൈദ്യുതി വിളക്ക് തെളിയണമെല്‍ മാനം നോക്കണമെന്നതാണ് അവസ്ഥ. മഴയെ മാത്രം ആശ്രയിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും കനത്ത മഴക്കാലത്ത് പോലും ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തപ്പെടുമ്പോഴാണ് ഇതെന്ത് കൊണ്ട് എന്ന അന്വേഷണത്തിന് പ്രസക്തി ഏറുക. സംസ്ഥാനത്തെ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിക്കുകയും വൈദ്യുതി നിയന്ത്രണ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിലൂടെ വൈദ്യുതി ധൂര്‍ത്ത് തടയകുയും ചെയ്താല്‍ ലോഡ്ഷെഡിങ് ഒഴിവാക്കാമെന്നാണ് കണക്കുകള്‍ പറയുന്നത്.
വൈദ്യുതി ബോര്‍ഡിന്‍െറ കണക്ക് പ്രകാരം 2014-15വര്‍ഷത്തില്‍ 21696.65 ദശലക്ഷം യൂണിറ്റ് (എം.യു) വൈദ്യുതി സംസ്ഥാനത്ത് ആവശ്യമുണ്ട്. ഇതിന് വൈദ്യുതി ബോര്‍ഡിന്‍െറ പക്കലുള്ളതും കേന്ദ്ര വിഹിതവും സംസ്ഥാനത്തെ സ്വകാര്യ ചെറുകിട നിലയങ്ങളില്‍ നിന്നുള്ളതെല്ലാം ചേര്‍ത്താലും പിന്നെയും 4366.2 എം.യു വൈദ്യുതി കണ്ടത്തെണം. വൈദ്യുതി ഉപഭോഗത്തില്‍ അഞ്ചു ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന വൈദ്യുതി ഉല്‍പാദനം 6924.02 എം.യു ആണ്. ഏറ്റവും ചിലവ് കുറഞ്ഞ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതും ജലപദ്ധതികളില്‍ നിന്നാണ്. നിര്‍മ്മാണത്തിലുള്ള പദ്ധതികളില്‍ നിന്നായി 543.18 എം.യു വൈദ്യതി ഉല്‍പാദിപ്പിക്കാമെന്ന് വൈദ്യുതി ബോര്‍ഡ് കണക്ക് കൂട്ടുന്നുവെങ്കിലും ഇവ എപ്പോള്‍ പൂര്‍ത്തികരിക്കുമെന്ന് പറയാനാകില്ല. അതിരപ്പള്ളി അടക്കം 19 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചാല്‍ 878.93 എം.യു വൈദ്യുതി ഉല്‍ദിപ്പിക്കാമെന്നും ബോര്‍ഡ് പ്രതീക്ഷിക്കുന്നു. കേരളത്തിന്‍െറ പ്രത്യേക പരിതസ്ഥിതിയില്‍ കാറ്റ്, സൗരോര്‍ജ പദ്ധതികള്‍ ലാഭകരമാകില്ളെന്നാണ് ബോര്‍ഡ് പറയുന്നത്. ഇനി ജലവൈദ്യുതി പദ്ധതിയിലേക്ക് തന്നെ മടങ്ങിയാലോ? ഇവിടെയാണ് നേരത്തെ പറഞ്ഞ കലാവസ്ഥ നിരീക്ഷണത്തിന്‍െറ പ്രസക്തി. സംസ്ഥാനത്ത് വര്‍ഷത്തില്‍ 3000 മില്ലി മീറ്റര്‍ മഴ, 44 നദികള്‍ എന്നിവയൊക്കെ പഴങ്കഥയാകുന്ന കാലഘട്ടത്തിലാണ് കേരളം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചത് 2520 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ 26ശതമാനം അധികം മഴ ലഭിച്ചു. പെയ്യുന്ന മഴവെള്ളം ഒഴുകി പോകുന്നതല്ലാത്തെ അവ മണ്ണില്‍ തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നില്ല. ജലസംഭരണികള്‍ പലതും മാനത്ത് കാര്‍മേഘം കണ്ടാല്‍ തുറന്ന്വിടേണ്ട അവസ്ഥിയിലുള്ളതാണ്. മണലും ചെളിയും അടിഞ്ഞ് സംഭരണശേഷിയുടെ അളവ് കുറഞ്ഞിരിക്കുന്നു. പശ്ചിമഘട്ടത്തിലെ പാറ ഖനനവും വനം കയ്യേറ്റവും മുലം വെള്ളം സംഭരിച്ച് നിറുത്താന്‍ മണ്ണിന് കഴിയാതെ വന്നു. അതുകൊണ്ടു തന്നെ ജലവൈദ്യുതി പദ്ധതികളുടെ ഉല്‍പാദനം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ കഴിയില്ല.
ജലവൈദ്യുത പദ്ധതികള്‍ക്ക് പുറമെ പാരമ്പര്യേതര പദ്ധതികളും പ്രതീക്ഷിച്ച രീതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കില്ളെന്നിരിക്കെ ലഭ്യമായ വൈദ്യുതിയിലാണ് ആശ്രയം. വൈദ്യുതി ധൂര്‍ത്തും പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗവും നിയന്ത്രിക്കുകയാണ് ഇതിന് പോംവഴി. നമ്മുടെ ജലവൈദ്യുതിയുടെ 58ശതമാനമാണ് പീക്ലോഡ് ഡിമാന്‍റിന് വേണ്ടി വരുന്നത്. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗമുള്ള വൈകുന്നരം ആറുമുതല്‍ രാത്രി പത്തുവരെയുള്ള സമയത്തെയാണ് പീക് ലോഡ് എന്നതു കൊണ്ടു ഉദേശിക്കുന്നത്. ഈ സമയത്താണ് വെളിച്ചതിന് വേണ്ടി വൈദ്യുതിയുടെ ആവശ്യം പരമാവധി വേണ്ടി വരുന്നത്. മറ്റു സമയങ്ങളില്‍, വൈദ്യുതി ഉപയോഗം താരതമ്യേന കുറവായിരിക്കും. ഈ സമയത്തെ ആവശ്യത്തിന് വേണ്ടി മാത്രമായി വൈദ്യുതി നിലയം സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയില്ളെന്നിരിക്കെ, ആവശ്യവും ലഭ്യതയും പൊരുത്തപ്പെടാനാണ് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കളടക്കം തീരുമാനിച്ചാല്‍ സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ടി വരില്ളെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടുതല്‍ വൈദ്യുതി വേണ്ടി വരുന്ന വാട്ടര്‍ പമ്പ്, മിക്സി, ഇസ്തിരിപ്പെട്ടി, ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങിയവ പീക്ലോഡ് സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയും. ചെറുകിട വ്യവസായികള്‍ മോട്ടോര്‍, വെല്‍ഡിങ് സെറ്റ് തുടങ്ങിയവും ഈ സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരിക്കണം. പീക്ക്ലോഡ് സമയത്ത് ഫ്രിഡ്ജ് ഓഫാക്കിയിടുന്നതിലൂടെ അതില്‍ സൂക്ഷിച്ചിട്ടുള്ള സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കില്ല.
ഉപഭോക്താക്കള്‍ അധികമായി വൈദ്യുതി ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ആട്ടോമാറ്റിക്കായി വൈദ്യുതി നിലയത്തിലും അധികമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. ഇതിനായി ഗവര്‍ണര്‍ എന്ന ഉപകരണമാണ് സ്ഥാപിച്ചിട്ടുള്ളത്. ഉപയോഗത്തിനനുസരിച്ച് ആട്ടോമാറ്റിക്കായി വൈദ്യുതി ഉല്‍പാദനം കൂട്ടുന്നതും കുറക്കുന്നതും ഈ ഉപകരണമാണ്. ഗവര്‍ണറുടെ വാട്ടേജ് പ്രവര്‍ത്തിക്കുന്ന സമയം അടിസ്ഥാനമാക്കിയാണ് ഡാമില്‍ നിന്നും ജലവും താപനിലയങ്ങളില്‍ നിന്നും ഇന്ധനവും ചിലവഴിക്കപ്പെടുന്നത്. 86 ലക്ഷത്തോളം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ 20ലക്ഷം പേര്‍ പീക്ക്ലോഡ് സമയത്ത് 60വാട്ടിന്‍െറ ഒരു ബള്‍ബ് വീതം ഓഫാക്കിയാല്‍ 120 മെഗാവാട്ട് വൈദ്യുതയായിരിക്കും ലാഭിക്കാന്‍ കഴിയുക. അഞ്ചു ലക്ഷം ഉപഭോക്താക്കള്‍ പീക്ലോഡ് സമയത്ത് ഫ്രിഡ്ജ് ഓഫാക്കിയാല്‍ അതുവഴി 50മെഗാവാട്ട് വൈദ്യുയായിരിക്കും ലഭിക്കുക. എല്‍.ഇ.ഡി, സി.എഫ്.എല്‍ ബള്‍ബുകള്‍, ഇപ്പോഴത്തെ ട്യുബുകള്‍ക്ക് പകരം ടി-5 ട്യുബ് എന്നിവ ഉപയാഗിക്കുന്നതിലൂടെയും വൈദ്യുതി ലാഭിക്കാന്‍ കഴിയും. ഇലക്സട്രിസിറ്റി സപൈ്ള ആക്ടില്‍ വ്യവസ്ഥ ചെയ്യുന്ന അധികാരം ഉപയോഗിച്ച് പീക്ക് ലോഡ് സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ലോഡ്ഷെഡിങ് ഒഴിവാക്കാം.
രാത്രിയിലും പരസ്യ ബോര്‍ഡുകള്‍ക്ക് എന്തിനാണ് വെളിച്ചം? ഇവക്ക് എത്രത്തോളം വൈദ്യുതിയാണ് വേണ്ടി വരുന്നത്? പകല്‍വെളിച്ചത്തെ വെല്ലുന്ന തരത്തില്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന പരസ്യ ബോര്‍ഡുകള്‍ക്ക് നിയന്ത്രണം വേണ്ടതാണ്. ഉയര്‍ന്ന നിരക്ക് ലഭിക്കുമെന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തയ്യാറാകില്ല. ഇനി പരസ്യബോര്‍ഡുകള്‍ക്ക് വെളിച്ചം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ സൗരോര്‍ജ പ്ളാന്‍റുകള്‍ സ്ഥാപിക്കണമെന്ന് വ്യവസ്ഥ ഏര്‍പ്പെടുത്താം. ഇപ്പോഴാകക്കെ സൗരോര്‍ജ പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
ജനകീയാസൂത്രണം നടപ്പില്‍ വന്നതും വൈദ്യുതി മേഖലക്ക് തിരിച്ചടിയായി. വികേന്ദ്രികൃതാസൂത്രണത്തിന്‍െറ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ചെറകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കമെങ്കിലും ഇക്കാര്യത്തില്‍ മാതൃക കാട്ടിയത് ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായത്ത് മാത്രമാണ്. ചില ജില്ലാ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മറ്റുചില ജില്ലാ പഞ്ചായത്തുകള്‍ ഇതിന്‍െറ പേരില്‍ ലക്ഷങ്ങള്‍ വെള്ളത്തില്‍ കലക്കിയിട്ടുമുണ്ട്. എന്നാല്‍, വൈദ്യുതി മേഖലക്ക് തിരിച്ചടി നേരിടണ്ടേി വന്നത് തെരുവു വിളക്കുകളുടെ കാര്യത്തിലാണ്. അടുത്തകാലം വരെയുണ്ടായിരുന്ന ട്യുബുകള്‍ ഇപ്പോള്‍ തെരുവുകളിലെ വൈദ്യുതി പോസ്റ്റുകളില്‍ നിന്നും അപ്രത്യക്ഷമായി. പകരം, കറണ്ടു തിന്നുന്ന ഹലോജന്‍ ലൈറ്റുകളാണ് എല്ലായിടത്തും. പ്രധാന ജംഗഷ്നുകളില്‍ ഹൈമാസ്റ്റ് വിളക്കുകളും സ്ഥാനം പിടിക്കുന്നു. ആദ്യകാലത്ത് പദ്ധതി തുക വിനിയോഗിക്കാന്‍ കണ്ടത്തെിയ മാര്‍ഗമത്രെ ഹലോജന്‍ ലൈറ്റുകള്‍. എത്ര വൈദ്യുതി വേണമെന്നോ എത്ര രൂപ വൈദ്യുതി ചാര്‍ജിനത്തില്‍ അടക്കണമെന്നോ ഒന്നും ആലോചിക്കാതെയാണ് കേരളത്തിന്‍െറ തെരുവുകളില്‍ വെളിച്ച വിപ്ളവം നടത്തിയത്. ഇതിന്‍െറ രണ്ടാം ഘട്ടമാണ് ഹൈമാസ്റ്റ് വിളക്കുകള്‍.എം.പി,എം.എല്‍.എമാരുടെ ഫണ്ടാണ് ഇപ്പോള്‍ പലയിടത്തും ഉപയോഗിക്കുന്നത്. സി.എഫ്.എല്‍ ബള്‍ബുകള്‍ തെരുവ്വിളക്കുകള്‍ക്ക് ഉപയോഗിച്ചാല്‍ വെളിച്ചം കുറവാണെങ്കില്‍ എന്ത്കൊണ്ട് ടി-5 ട്യുബ് പരീക്ഷിച്ച് കൂട? കൃത്യമായി പരിപാലിക്കുന്നുവെങ്കില്‍ സൗരോര്‍ജ പ്ളാന്‍റുകളായിരിക്കും തെരുവ്വിളക്കുകള്‍ക്ക് ലാഭകരം.
വൈദ്യുതി ബോര്‍ഡും വന്‍തോതില്‍ ഊര്‍ജം പാഴാക്കുന്നുണ്ട്. നമ്മുടെ വൈദ്യുതി ലൈനുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?ചെടിയും വള്ളിയും പടര്‍ന്ന് കയറിയും മരങ്ങളുടെ ശിഖിരങ്ങള്‍ക്കിടയിലൂടെയുമാണ് ലൈനുകള്‍ കടന്ന് പോകുന്നത്. പ്രസരണ-വിതരണ നഷ്ടം വര്‍ദ്ധിക്കാന്‍ കാരണമാകുന്നതാണ് ഇതെന്ന് ബോര്‍ഡിന് അറിയാത്തത് കൊണ്ടായിരിക്കില്ല ടച്ചിങ ്വെട്ടി നീക്കാത്തത്. വര്‍ഷത്തില്‍ രണ്ടു തവണ 11 കെ വി ലൈനുകളിലെയും ലോടെന്‍ഷന്‍ ലൈനുകളിലെയും ടച്ചിങ് വെട്ടിയാല്‍ എത്രയോ വൈദ്യുതി ലാഭിക്കാന്‍ കഴിയും. മൂന്നു മാസത്തിലൊരിക്കല്‍ ട്രാന്‍സ്ഫോര്‍മറുകളില്‍ ലോഡ്ബാലന്‍സിങ് നടത്തണം. മഴക്കാലത്തിന്മുമ്പായി വിതരണ ലൈനുകളില്‍ പ്രി-മണ്‍സൂണ്‍ ജോലികള്‍ നടത്തിയാല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങളും ഒഴിവാക്കാന്‍ കഴിയും.
എല്ലാവരും ഒന്നിച്ച് ഇപ്പോഴെ നീങ്ങിയാല്‍ അടുത്ത വര്‍ഷം മുതല്‍ ലോഡ്ഷെഡിങ് ഒഴിവാക്കാനാകും.വൈദ്യുതി ആവശ്യത്തിനാണ്, അനാവശ്യത്തിനല്ല എന്ന തിരിച്ചറിവുണ്ടാകണം. വില കൊടുത്താല്‍ പോലും വൈദ്യുതികിട്ടാത്ത കാലത്തേക്കാണ് നാം നീങ്ങുന്നത്. കേരളത്തിന്‍െറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം വലിയ അളവില്‍ സൗരോര്‍ജ, കാറ്റാടിപദ്ധതികള്‍ സ്ഥാപിക്കാന്‍ കഴിയില്ളെന്നതും കാണാതിരുന്ന് കൂട. അതിരപ്പള്ളിയിലേക്കും പൂയംകുട്ടിയിലേക്കും പോകുന്നതിന്മുമ്പ് നമുക്ക് സ്വയം നിയന്ത്രിക്കാം. വീട്ടിലോ ആഫീസിലോ എവിടെയുമാകട്ടെ ആവശ്യം കഴിഞ്ഞാല്‍ വൈദ്യുതി ഉപകരണങ്ങള്‍ ഓഫാക്കാം. ത¤േദ്ദശ സ്വയംഭരണ സ്ഥാപനങ്ങളിലും ബോര്‍ഡ്, കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ ആഫീസുകളിലും മന്ത്രി മന്ദിരങ്ങളിലും ആവശ്യത്തിന് മാത്രം പോരെ ശീതികരണ സംവിധാനം.

08 July 2014
കേരളത്തിന്‍െറ മാ(നാ)റുന്ന മുഖം
കേരളമാകെ യാത്ര ചെയ്താല്‍ കാണാവുന്ന കാഴ്ചയുണ്ട്- റോഡുകളില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ നിറഞ്ഞ പ്ളാസ്റ്റിക് ചാക്കുകളും അവ സൃഷ്ടിക്കുന്ന ദുര്‍ഗന്ധവും. കനാലുകളുടെ സ്ഥിതിയും മറിച്ചല്ല, ഒഴുക്ക് തടസപ്പെടുത്തിയാണ് മാലിന്യങ്ങള്‍ നിറയുന്നത്. മാലിന്യമുക്ത കേരളമെന്ന മനോഹര മുദ്രാവാക്യത്തിനിടെയിലാണ് കേരളം മാലിന്യങ്ങളാല്‍ നിറയുന്നതെന്നതാണ് രസകരം. പകര്‍ച്ചവ്യാധികളടക്കമുള്ള രോഗം പരത്തുന്ന ഈ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാത്രം സര്‍ക്കാരിന്‍െറ പക്കല്‍ അല്‍ഭുത വിളക്കില്ളെന്ന് പറയുന്നത് അങ്ങനെയങ്ങ് വിശ്വസിക്കാമോ,? അതോ മാലിന്യങ്ങള്‍ സ്വര്‍ണം കായ്ക്കുന്ന മരങ്ങളായി മാറിയിട്ടുണ്ടോ?
സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്കരണത്തില്‍മാത്രം യാതൊരു താല്‍പര്യവുമില്ല. അല്ല, താല്‍പര്യമില്ളെന്ന് പറഞ്ഞ് കൂട. മാലിന്യ സംസ്കരണത്തെ കുറിച്ച് പഠിക്കാന്‍ നമ്മുടെ ജനപ്രതിനിധികള്‍ എത്ര യാത്രകളാണ് നടത്തിയത്. നിയമസഭാംഗങ്ങള്‍ തുടങ്ങി ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ വരെ രാജ്യത്തിനകത്തും പുറത്തും ചുറ്റിയടിച്ചു. എത്രയോ സെമിനാറുകളും ശില്‍പശാലകളും നടത്തി.പക്ഷെ, മാലിന്യ സംസ്കരണത്തിന് പദ്ധതികള്‍ മാത്രം തയ്യാറായില്ല. കേരളത്തിന് അനുയോജ്യമായ പദ്ധതികള്‍ കണ്ടത്തെിയില്ളെന്നാണ് വിശദീകരണം.
അങ്ങ് ശൂന്യാകാശത്തില്‍ വരെ പരീക്ഷണം നടത്തുന്ന മലയാളിക്ക് ഇതെന്ത് പറ്റിയെന്ന് അറിയാതെ ചോദിച്ചു പോകുന്നതും ഈ മാലിന്യങ്ങളുടെ ദുര്‍ഗന്ധമടിക്കുമ്പോഴാണ്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് പറയും പോലെ നമ്മുടെ ഗവേഷകര്‍ വിചാരിച്ചാല്‍ പണ്ടേ മാലിന്യ സംസ്കരണ പ്ളാന്‍റ് തയ്യാറാകുമായിരുന്നില്ളേ? അതോ കോപ്പിങ് ആന്‍റ് പേസ്റ്റിങ് എന്നതായിരിക്കുമോ ഗവേഷണം.
മാലിന്യമുക്ത കേരളത്തിന്‍െറ ശുഷ്കാന്തി അറിയണമെങ്കില്‍ തലസ്ഥാനമായ തിരുവനന്തപരുത്ത് എത്തിയാല്‍ മതി. അവിടെയുണ്ടായിരുന്ന വിളപ്പില്‍ശാലിയിലെ സംസ്കരണ ഫാക്ടറി അടച്ചു പൂട്ടിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ അവിടെ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നില്ല. എന്നിട്ടും നമ്മുടെ ഭരണാധികാരികള്‍ക്ക് ഒരു കുലുക്കവുമില്ല. പരസ്പരം കുറ്റപ്പെടുത്താനാണ് കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്. അടുത്ത വര്‍ഷം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ കുറ്റപ്പെടുത്തലിന്‍െറ മൂര്‍ച്ച കുടിയേക്കും. ഇനി വേറൊരു കൂട്ടരുണ്ട് കേരളത്തില്‍-ശുചിത്വ മിഷന്‍. സമ്പൂര്‍ണ്ണ ശുചിത്വമാണ് ലക്ഷ്യം. അവരുടെ മുദ്രാവാക്യമാണ് മാലിന്യമുക്ത കേരളം. ഇതിന് വേണ്ടി എന്തും ചെയ്യും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കും. ഇടക്കിടെ പുതിയ പദ്ധതികള്‍ക്കായി താല്‍പര്യപത്രം ക്ഷണിക്കും. ഇതിനൊക്കെ എന്ത് സംഭവിച്ചുവെന്നും ആര്‍ക്കൊക്കെ പണം കൊടുത്തുവെന്നും മാത്രം ചോദിക്കരുത്.
ഈ മാലിന്യങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടത്തെിയില്ളെങ്കില്‍ ദൈവത്തിന്‍െറ സ്വന്തം നാടെന്ന അവകാശവാദമൊക്കെ പോകും. ചവറുകളുടെയും കോഴി വേസ്റ്റുകളുടെയും നാടായി മാറുന്ന കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ മാത്രമല്ല, അന്യ സംസ്ഥാന തൊഴിലാളികളും എത്തില്ല. ഇതിന് പുറമെയായിരിക്കും മാരകമായ രോഗങ്ങള്‍. അതറിയണമെങ്കില്‍ ആലപ്പുഴയെ കുറിച്ച് പഠിച്ചാല്‍ മതി. ഏത് രോഗം ഏതു വഴിക്ക് പോയാലും അതിലൊന്ന് ആലപ്പുഴയിലുണ്ട്. ആലപ്പുഴയിലെ കനാലുകളും കുട്ടനാടിലെ വെള്ളക്കെട്ടുമാണ് കാരണമെന്ന് പറയാം. കനാലുകളിലുടെ വെള്ളം ഒഴുകാതായതോടെ സമുദ്ര നിരപ്പിന് താഴെയുള്ള കുട്ടനാടിലെ മാലിന്യങ്ങള്‍ കടലിലേക്ക് ഒഴുകാതായി.ഇതിന് പുറമെ കുട്ടനാടിലെ നീരൊഴുക്കിനെ തടസപ്പെടുത്തി തലങ്ങും വിലങ്ങും റോഡുകളുമായി. ഈ മാലിന്യം കുട്ടനാടില്‍ അവസാനിക്കില്ല. അതു വേമ്പനാട് കായലിലൂടെ മറ്റു ജില്ലകളിലേക്കും പകരും. അപ്പോഴും നമ്മുടെ ഭരണാധികാരികള്‍ പഠിക്കില്ല.

07 June 2014
മനുഷ്യക്കടത്തും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളും
ഉത്തര ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ ചില അനാഥാലയങ്ങളിലേക്ക് കുട്ടികള്‍ എത്തിയതിനെ മനുഷ്യക്കടത്തായി വിശേഷിപ്പിച്ചുള്ള വിവാദം ചൂടു പിടിക്കുകയാണ്. എന്തിനും ഏതിനും വിവാദം കണ്ടത്തെുന്നതിനപ്പുറത്ത് വിവാദങ്ങളില്‍ ഇരയാകുന്നവരുടെ മാനസികാവസ്ഥയും മറ്റും പരിഗണിക്കണമെന്ന വാദത്തിന് തല്‍ക്കാലം പ്രസക്തിയില്ല. മനുഷ്യാവകാശത്തിനനല്ല, മനുഷ്യക്കടത്തിനാണ് ഇവിടെ പ്രാധാന്യം.
കുട്ടികളെ കൊണ്ടു വന്നതിന് ന്യായികരിക്കുന്നില്ല. അതില്‍ നിയമപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കപ്പെടണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. എന്നാല്‍, അതിന്‍െറ പേരില്‍ വിശന്ന വയറുമായി കഴിയാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഭക്ഷണവും വിദ്യാഭ്യാസവും ലഭിക്കുന്നത് തടയണമോയെന്ന് ചിന്തിക്കണം. കേട്ടറിഞ്ഞിടത്തോളം പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മുസ്ളിം ജനവിഭാഗത്തിന്‍െറ അവസ്ഥ പട്ടികജാതിക്കാരെക്കാളും കഷ്ടത്തിലാണ്.സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്.
അവിടെ തൊഴിലും ജീവിത സാഹചര്യങ്ങളും ഇല്ലാത്തത് കൊണ്ടാണല്ളോ വടക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടിയത്തെുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന തീവണ്ടികളില്‍ തൊഴില്‍ തേടിയുള്ളവര്‍ മാത്രമാണുള്ളത്. പശ്ചിമ ബംഗാല്‍, ബീഹാര്‍,ജാര്‍ക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികളെ കൊണ്ടു വരുന്നതിന് ഏജന്‍റുമാര്‍ ഉണ്ടെന്നത് രഹസ്യമല്ല, ഇതിന് അവര്‍ കമ്മീഷനും പറ്റുന്നു. ഇതിനും പുറമെ, കേരളത്തില്‍ നിന്നും നാട്ടില്‍ പോയി മടങ്ങി വരുന്നവര്‍ക്കൊപ്പവും പുതിയ തൊഴില്‍ അന്വേഷകര്‍ എത്തുന്നു. പാലക്കാട് വന്നിറങ്ങിയ കുട്ടികളുടെ കാര്യത്തില്‍ അധികൃതര്‍ സ്വീകരിച്ച നിലപാട് അനുസരിച്ചാണെങ്കില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലും മനുഷ്യ കടത്ത് നിയമം ബാധകമാകില്ളേ? മനുഷ്യ ചന്തയിലേക്ക് തൊഴിലാളികളെ കൊണ്ടു വരുന്ന ഏതെങ്കിലുമൊരു ഏജന്‍റിനെതിരെ ഇന്നേവരെ കേസ് എടുത്തതായി അറിയില്ല.
നമ്മുടെ നാട്ടില്‍ കെട്ടിടം പണിയാനും ഓട വൃത്തിയാക്കാനും സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനും തുടങ്ങി ഏതൊരു ജോലിക്കും അന്യസംസ്ഥാന തൊഴിലാളികളെ വേണം. അവരുടെ മക്കള്‍, അല്ളെങ്കില്‍ അവരുടെ നാട്ടില്‍ നിന്നുള്ള കുട്ടികള്‍ കഞ്ഞി കുടിച്ചും നാണം മറച്ചും അക്ഷരം പഠിച്ചും കേരളത്തില്‍ ജീവിക്കാന്‍ പാടില്ളെന്ന് വാശി പിടിക്കുന്നതിനെ കുറിച്ച്എന്താണ് പറയേണ്ടത്?

27 March 2014
21 March 2014
ഉപതെരഞ്ഞെടുപ്പ് വന്ന വഴി.............
കേരളത്തില്‍ ലോകസഭയിലേക്ക്ഉപശതരഞ്ഞെടുപ്പ് നടന്നത് അഞ്ചു തവണ. നാലുതവണയുംസിറ്റിംഗഏ്എം.പിയുടെ മരണത്തെ തുടര്‍ന്നാണെങ്കില്‍ ഒറ്റപ്പാലത്ത് ഉപതെരഞ്ഞെടുപ്പ് സിഠറ്റിംഗ് എം.പിയായിരുന്ന കെ.ആര്‍.നാരായണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടക്കപ്പെട്ടതിനെ തുടര്‍ന്നും. എറണാകുളത്ത് രണ്ടുതവണയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ലോകസഭയിലേക്കുള്ള സംസ്ഥാനത്തെ ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്നത് 1970ല്‍ മുകുന്ദപുരത്താണ്. കേന്ദ്ര മന്ത്രിയായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്ദമേനോന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് മുകുന്ദപുരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1962 മുതല്‍ മുകുന്ദപുരത്തിന്‍െറ പ്രതിനിധിയായിരുന്ന പനമ്പള്ളിയുടെ പിന്‍ഗാമിയായി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിലെ എ.സി.ജോര്‍ജും. സി.പി.എം പിന്തുണയുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ആനി തയ്യിലായിരുന്നു പ്രധാന എതിരാളി. 1967ലെ തെരഞ്ഞെടുപ്പില്‍ പനമ്പള്ളിയെ നേരിട്ട സി.ജി.ജനാര്‍ദ്ദന്‍, രാമുകുര്യാട്ടു എന്നിവര്‍ പത്രിക നല്‍കിയിരുന്നുന്നു. എന്നാല്‍, അവസാന നിമിഷം പിന്മാറി. എങ്കിലും അവര്‍ക്കും വോട്ടു കിട്ടി. തൃശുര്‍ പുതുക്കാട് സ്വദേശിയായ ആനി തയ്യില്‍ തിരുവിതാംക്കുര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും രാജിവെച്ചാണ് രാഷ്ട്രിയത്തില്‍ എത്തിയത്. കൊച്ചി പ്രജാസഭാംഗമായിരുന്ന അവര്‍ 1964ല്‍ കോണ്‍ഗ്രസ് പിന്തണുയോടെ രാജ്യസഭയിലേക്ക് മല്‍സരിച്ചിരുന്നു. പിന്നിട് കോണ്‍ഗ്രസ് വിട്ട അവര്‍ 1967ല്‍ മൂവാറ്റുപുഴ ലോകസഭാ മണ്ഡലത്തിലും മല്‍സരിച്ചിരുന്നു.
1970ന്ശേഷം ഒറ്റപ്പാലത്താണ് അടുത്ത ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട കെ.ആര്‍.നരായണന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബാബരി മസ്ജിദിന്‍െറ തകര്‍ച്ചക്ക് ശേഷം നടന്ന ഒറ്റപ്പാലം തെരഞ്ഞെടുപ്പ് വലിയ രാഷ്ട്രിയ ധ്രുവീകരണത്തിന് കാരണമായി. അന്നുവരെ ആരും അറിയപ്പെടാതിരുന്ന സി.പി.എമ്മിലെ എസ്.ശിവരാമനാണ് ജയിച്ചു കയറിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ.ബാലകൃഷ്ണനാണ് പരാജയപെട്ടത്. അന്ന് ചരിത്രം കുറിച്ച ശിവരാമന്‍ ഇപ്പോള്‍ കോണ്‍ഗ്രസിലാണ്.
സേവ്യര്‍ അറക്കലിന്‍െറ നിര്യാണത്തെ തുടര്‍ന്ന് 1997ലാണ് എറണാകുളത്ത് ആദ്യത്തെ ഉപതെരഞ്ഞെടുപ്പ്. അഭിഭാഷകനായ സെബാസ്റ്റ്യന്‍ പോള്‍ മുഴൂവന്‍ സമയ പൊതു പ്രവര്‍ത്തന രംഗത്ത് എത്തുന്നത് ഈ തെരഞ്ഞെടുപ്പിലൂടെയാണ്. സെബാസ്റ്റ്യന്‍ പോളിലൂടെ ഇടതു മുന്നണി സീറ്റ് നിലനിര്‍ത്തി. പ്രൊഫ. ആന്‍റണി ഐസക്കിനെയാണ് കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഈഡന്‍െറ മരണത്തെ തുടര്‍ന്ന് 2003ല്‍ രണ്ടാമത് ഉപതെരഞ്ഞെടുപ്പ്. ആലുവ നഗരസഭ ചെയര്‍മാനായിരുന്ന കോണ്‍ഗ്രസിലെ എം.ഒ.ജോണിനെ പരാജയപ്പെടുത്തി സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും ജയിച്ചു. കോണ്‍ഗ്രസിലെ ഗ്രുപ്പിസം പരസ്യമായി രംഗത്ത് വന്ന തെരഞ്ഞെടുപ്പായിരുന്നു 2003ലെത്.
പ്രമുഖ സി.പി.ഐ നേതാവ് പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2005ല്‍ തിരുവനന്തപുരത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോഴത്തെ മന്ത്രി വി.എസ്.ശിവകുമാറാണ് പരാജയപ്പെട്ടത്. കെ.കരുണാകരന്‍െറ നേതൃത്വത്തില്‍ രൂപമെടുത്ത ഡി.ഐ.സിയുടെ പിന്തുണ സി.പി.ഐക്കായിരുന്നു.
ഇതേസമയം, സംസ്ഥാന നിയമസഭയിലേക്ക് 39 ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. 1958ല്‍ ദേവികുളം ദ്വയാംഗ മണ്ഡലത്തിലെ ജനറല്‍ സീറ്റിലേക്കായിരുന്നു ആദ്യ ഉപതെരഞ്ഞെടുപ്പ്. ഏറ്റവും അവസാനം നെയ്യാറ്റിന്‍കരയില്‍ 2012ലും. സി.പി.എം വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന ആര്‍.സെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സെല്‍വരാജാണ് തെരഞ്ഞെടുക്കപ്പെട്ടത്.
17 March 2014
തെരഞ്ഞെടുപ്പു കാലത്തെ തീര്‍ഥാടന കേന്ദ്രങ്ങള്‍
ഇതിന് മുമ്പ് ഒരു തെരഞ്ഞെടുപ്പിലും കാണാന്‍ കഴിയാത്ത തരത്തില്‍ ഇത്തവണ സാമുദായിക ശക്തികള്‍ പിടിമുറുക്കുകയാണ്. സമുദായത്തിന്‍െറ അഥവാ സഭയുടെ സ്ഥാനാര്‍ഥികള്‍ രണ്ടു മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നു. അതിനു പുറമെയാണ് മുന്നണി വിത്യാസമില്ലാതെ സ്ഥാനാര്‍ഥികള്‍ സാമുദായിക നേതാക്കളെയും മതമേലധ്യക്ഷന്മാരെയും പിന്തുണ തേടി പറുപ്പെട്ടിട്ടുള്ളത്. ഇതേസമയമം, കേരള ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന മുസ്ളിം സമുദായത്തിനും 9.1ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിനും ഒന്നര ശതമാനം വരുന്ന പട്ടികവര്‍ഗത്തിനും ‘പിതാവും ജനറല്‍ സെക്രട്ടറിമാരും’ ഇല്ലാത്തത് കൊണ്ടായിരിക്കാം ആരും അതു വഴി പോയി കാണുന്നില്ല.
ഈ തീര്‍ഥയാത്ര മതനിരപേക്ഷ കേരളത്തിന് എത്രത്തോളം ഗുണകരമാകുമെന്ന് ചിന്തിക്കേണ്ട സമയമാണ്.പെരുന്നയിലും കണിച്ചുകുളങ്ങരിയിലും കാത്തു കെട്ടികിടന്ന് അനുഗ്രഹം തേടുന്ന ഇടതു-വലതു സ്ഥാനാര്‍ഥികള്‍ നാളെ ജയിച്ചു വന്നാല്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക. ഇക്കാര്യം കേരളം ഗൗരവമായി കണേണ്ടിയിരിക്കുന്നു. നവോന്ഥാന നായകരിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളാണ് ഇവിടെ നഷ്ടമാകുന്നത്, അഥവാ കേരളത്തെ പിന്നോട്ട് നടത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്. എന്തിനും ഏതിനും ജാതിയും മതവും പരിഗണിക്കുന്ന സ്ഥിതിയിലേക്ക് കേരളം മാറി. മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ പോലും ജാതിയും മതവും ഘടകമായിരുന്നുവെന്നാണ് പറഞ്ഞ് കേള്‍ക്കുന്ന വിവരം. സാക്ഷരതിയിലും സാമൂഹ്യ ബോധത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലാണിതെന്ന് ഓര്‍ക്കണം.
ഒരു യുവജന സംഘടനയുടെ നേതാവായ സ്ഥാനാര്‍ഥി മതമേലധ്യക്ഷന്‍െറ പിന്തുണ തേടി പോയത് മാധ്യമപ്പടയോടൊപ്പം. അപ്പോള്‍ പിന്തുണ മാത്രമല്ല ലക്ഷ്യം, മതമേലധ്യക്ഷനെ നേരില്‍ കണ്ടുവെന്ന് ആ സഭയുടെ വിശ്വാസികള്‍ അറിയണമെന്നും സ്ഥാനാര്‍ഥിക്ക് നിര്‍ബന്ധമുണ്ടെന്നര്‍ഥം. സാമുദായിക നേതാക്കളെ കണ്ട ചിത്രമെടുത്ത് പത്രങ്ങള്‍ക്ക് നല്‍കുന്നതും സാമുദായിക നേതാവിന്‍െറ വിട്ടുമുറ്റത്ത് അല്ളെങ്കില്‍ ആപ്പീസിന് മുന്നില്‍ നിന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്‍െറ ലക്ഷ്യവും മറ്റൊന്നാകുകയില്ല.
ഈ പോക്കാണെങ്കില്‍ അടുത്ത തവണ അതാത് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ സമുദായങ്ങള്‍ സ്വീകരിക്കുന്ന അവസ്ഥ വന്ന് കൂടായ്കയില്ല.
15 March 2014
പെട്ടി പെട്ടി ബാലറ്റ് പെട്ടി
പെട്ടി പെട്ടി ബാലറ്റ് പെട്ടി,പെട്ടി പൊട്ടിച്ചപ്പോള്‍.........അതു ആദ്യ കാലത്തെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. പിന്നിടത് പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ ബാലറ്റ് പേപ്പര്‍ കിട്ടുമ്പോള്‍....എന്നായി.ഇന്നിപ്പോള്‍ പെട്ടിയുമില്ല, ബാലറ്റുമില്ല. പകരം യന്ത്രം വന്നു. രാഷ്ട്രിയകക്ഷികളുടെയും അല്ലാതെയുമുള്ള സ്ഥാനാര്‍ഥികള്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ വക ഒരു ബട്ടണും ഇത്തവണയുണ്ട്-‘നോട്ട’അഥവാ ഇവരില്‍ ആരുമല്ല എന്ന് രേഖപ്പെടുത്തപ്പെടുന്ന ചിഹ്നമില്ലാത്ത സ്ഥാനാര്‍ഥി.
ആദ്യ രണ്ടു പൊതുതെരഞ്ഞടുപ്പിലും സ്ഥാനാര്‍ഥകള്‍ക്കായി പ്രത്യേക ബാലറ്റ് പെട്ടിയായിരുന്നു. ഓരോ സ്ഥാനാര്‍ഥിയുടെയും ചിഹ്നം രേഖപ്പെടുത്തിയതായിരുന്നു പെട്ടി. പക്ഷെ, അന്നും വോട്ടു ചെയ്യുന്നവരുടെ ചൂണ്ടുവിരലില്‍ മഷി പുരട്ടിയിരുന്നു.മൈസൂര്‍ പെയിന്‍റ് ആന്‍റ് വാര്‍ണിഷ് ലിമിറ്റഡ് എന്ന കനപനിയില്‍ ഉല്‍പാദിപ്പിക്കുന്ന മഷിയാണ് അന്നും ഇന്നും രാജ്യത്തെ വോട്ടര്‍മാരുടെ വിരലില്‍ പുരണ്ടുന്നത്. അയല്‍രാജ്യങ്ങളിലേക്കും മഷി കയറ്റുമതി ചെയ്യുന്നുണ്ട്.
1962ലെ പൊതു തെരഞ്ഞെടുപ്പിലാണ് ബാലറ്റും മാര്‍ക്കും ഉപയോഗിച്ചു തുടങ്ങിയത്. എല്ലാ സ്ഥാനാര്‍ഥികളുടെയും പേരും ചിഹ്നവും രേഖപ്പെടുത്തിയ ബാലറ്റില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിക്കോ ചിഹ്നത്തിനോ നേരെ മാര്‍ക്ക് ചെയ്യുന്നതായിരുന്നു ഈ സംവിധാനം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വന്നതോടെ ബാലറ്റില്ലാതായെങ്കിലും തപാല്‍ വോട്ടിന് വേണ്ടി ഇപ്പോഴും ബാലറ്റുണ്ട്. തപാല്‍ വോട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് അച്ചടിച്ച ബാലറ്റാണ് അയച്ചു കൊടുക്കുന്നത്. ഇതില്‍ അവര്‍ പേന കൊണ്ടു മാര്‍ക്ക് ചെയ്തു മടക്കി അയക്കുന്നു. 1982ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തിലാണ് രാജ്യത്താദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചത്. തെരഞ്ഞെടുക്കപ്പെട്ട അമ്പതു ബൂത്തുകളിലാണ് അന്ന് മെഷീന്‍ ഉപയോഗിച്ചത്. എന്നാല്‍,വോട്ടിംഗ് മെഷീന്‍ തെരഞ്ഞെടുപ്പ് കേസില്‍പ്പെട്ട് കോടതി കയറി. പിന്നിട് 1988ല്‍ തെരഞ്ഞെടുപ്പ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് വോട്ടിംഗ് മെഷീന്‍ ഉപയോഗത്തിന് വഴിയൊരുക്കിയത്. 1998ല്‍ 16 ഇടത്തും 1999ലെ തെരഞ്ഞെടുപ്പില്‍ ഭാഗികമായും2004ല്‍ പൂര്‍ണമായും വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചു തുടങ്ങി.ഇതിന്‍റ ഫലം ലഭിച്ചത് കൗണ്ടിംഗ് ഏജന്‍റുമാര്‍ക്കും ജീവനക്കാര്‍ക്കുമാണ്. ബാലറ്റായിരുന്ന കാലത്തു ഒന്നും രണ്ടും ദിവസങ്ങള്‍ വേണ്ടിവരുമായിരുന്നു വോട്ടെണ്ണി തീര്‍ക്കാന്‍. തര്‍ക്കം വന്നാല്‍ പിന്നെയും വോട്ടെണ്ണല്‍ നീളും. എന്നാല്‍, ഇപ്പോള്‍ കഥ മാറി. ഇപ്പോള്‍ വോട്ടര്‍മാരുടെ സ്ളിപ്പു പോലും എത്തിക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷന്‍െറ പ്രതിനിധിയാണ്. മുമ്പ് രാഷ്ട്രിയ പാര്‍ട്ടികളാണ് വോട്ടര്‍ പട്ടികയുമായി വീടുകള്‍ കയറിയിറങ്ങി സ്ളിപ്പു നല്‍കിയിരുന്നത്.
21 വയസില്‍ നിന്നും വോട്ടവകാശം 18 ആക്കിയതിന്‍റ ക്രെഡിറ്റും കേരളത്തിനാണ്. തദ്ദേശ തെരഞ്ഞെടുപ്പിലാണ് വോട്ടിംഗ് പ്രായം 18ആക്കി കുറച്ചത്. 1989ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് 18 വയസില്‍ വോട്ടവകാശം ലഭിച്ചത്. ഇപ്പോള്‍ പഞ്ചായത്തു മുതല്‍ പാര്‍ലമെന്‍റ് വരെ 18വയസില്‍ വോട്ടു ചെയ്യാം.
1952ല്‍ 489 അംഗങ്ങളായിരുന്നു ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മല്‍സരിച്ചത് 1874പേരും. 1957ല്‍ 494 ലോകസഭ മണ്ഡലങ്ങളിലേക്കായി 1519 പേരും 1962ല്‍ 1985 പേരും 1967ല്‍ 520 മണ്ഡലങ്ങളിലേക്കായി 2369 പേരും മല്‍സരിച്ചു. 2009ലെ തെരഞ്ഞെടുപ്പില്‍ 543 മണ്ഡലങ്ങളിലേക്ക് 8070 സ്്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. ഇത്തവണത്തേത് ലോകസഭയിലേക്കുള്ള 16-ാമത് തെരഞ്ഞെടുപ്പാണ്. നിയമസഭകളിലേക്കായി 348 തെരഞ്ഞെടുപ്പുകളും സ്വതന്ത്ര ഇന്‍ഡ്യയില്‍ നടന്നിട്ടുണ്ട്.
14 March 2014
ജോര്‍ജ് സാറിന്‍െറ മകനും പണി കിട്ടി
കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്‍റ മകനും പണികിട്ടി. ഇത്തവണ ലോകസഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കിയും എന്നതായിരുന്നവല്ളോ കേരള കോണ്‍ഗ്രസിന്‍റ ആവശ്യം. ഇതിനായി എന്തൊക്കെ സമ്മര്‍ദ്ദങ്ങളായിരുന്നു. കേരള കോണ്‍ഗ്രസ് മുന്നണി വിടുന്നുവെന്ന് പോലും കേട്ടു. എന്നാല്‍, എല്ലാം കെട്ടടങ്ങി.മല പോലെ വന്നത് എലി പോലെ പോയി. ഇടതു മുന്നിയുടെ സ്ഥാനാര്‍ഥിയായി ഇടുക്കിയില്‍ അഞ്ചു തവണ മല്‍സരിക്കുകയും രണ്ടു തവണ ജയിക്കുകയും ചെയ്ത കെ.എം.ജോര്‍ജിന്‍െറ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി ഇത്തവണ ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിച്ചുവെങ്കിലും തന്ത്രപരമായി അതു വെട്ടുന്നതിലും കേരള കോണ്‍ഗ്രസ് നേതൃത്വം വിജയിച്ചു. പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ.ജോസഫിന് പോലും എന്തെങ്കിലും ചെയ്യാനായില്ല.
1975ലും ഇത്തരത്തില്‍ കെ.എം.ജോര്‍ജന് പണി കിട്ടിയെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.സി.ജോണിന്‍െറ പുസ്തകത്തില്‍ പറയുന്നത്. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപികരിക്കുമ്പോള്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കെ.എം.ജോര്‍ജും സെക്രട്ടറി കെ.എം.മാണിയും സഹോദരന്മാരല്ളെങ്കിലും സഹോദരന്മാരെ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ജോണ്‍ സാര്‍ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍, 1975ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ഉറപ്പായപ്പോള്‍ജോര്‍ജ് സാറിന് പണികിട്ടി. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ഒരാള്‍ ആയിക്കുടെന്ന് നിര്‍ദ്ദേശം വെച്ചത് കെ.എം.മാണി. ചെയര്‍മാനോ മന്ത്രിയോ ഏതു വേണമെന്ന് തീരുമാനിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതൊന്നു ആലോചിക്കാതെ ജോര്‍ജ് സാര്‍ ചെയര്‍മാന്‍ സ്ഥാനം ഉറപ്പിച്ചു. കെ.എം.മാണിയും രാജ്യസഭയില്‍ നിന്നും തിരിച്ച് വന്ന് ആര്‍.ബാലകൃഷ്ണ പിള്ളയും മന്ത്രിമാരായി. നിയമസഭാംഗമല്ലാതെ ആറുമാസം മന്ത്രിയായിരിക്കുമ്പോള്‍ രാജ്യസഭാംഗമായിരുന്നു അദേഹം.
പിന്നിടാണ് താന്‍ വഞ്ചിക്കപ്പെട്ടതായി കെ.എം.ജോര്‍ജിന് തോന്നിയത്. വൈകാതെ കേരള കോണ്‍ഗ്രസ് പിളര്‍ന്നു. പിന്നിട് കെ.എം.ജോര്‍ജും കേരള കോണ്‍ഗ്രസ് (അസല്‍)നേതാവായ മന്ത്രി ജോണ്‍ ജേക്കബ്ബുമായി പ്രധാനമന്ത്രി ഇന്ദിരാന്ധിയെ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു. അങ്ങനെയാണ് 1976 ജുണ്‍ 26ന് കെ.എം.ജോര്‍ജ് മന്ത്രിയാകുന്നത്. പക്ഷെ, ആറുമാസം തികയും മുമ്പ് 1976 ഡിസംബര്‍ 11ന് അദേഹം കസേരയില്‍ തളര്‍ന്ന് വീണു മരിച്ചു.
കേരള കോണ്‍ഗ്രസിലെ പി.ജെ.ജോസഫ് വിഭാഗത്തിന്‍െറ തണലിലാണ് കെ.എം. ജോര്‍ജിന്‍െറ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍െറ രാഷ്ട്രിയ വളര്‍ച്ച. ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരനായിരിക്കെയാണ് എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചത്. 1996ല്‍ ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരം. പിന്നിട് ഇങ്ങോട്ട് ഇടുക്കിയില്‍ ഇടതു മുന്നണിക്കായി പോരിനിറങ്ങിയത് ഫ്രാന്‍സിസ്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ പി.ടി.തോമസിനോട് പരാജയം. വൈകാതെ കേരള കോണ്‍ഗ്രസുകള്‍ ലയിച്ചതോടെ യു.ഡി.എഫിലത്തെി. എങ്കിലും ഇടുക്കി സീറ്റിന്‍െറ പേരില്‍ ജോസഫ് വിഭാഗം ഇടഞ്ഞ് തന്നെയായിരുന്നു. ജോസഫും കോണ്‍ഗ്രസും ഇടഞ്ഞാല്‍ കോട്ടയത്തെ സിറ്റിംഗ് സീറ്റില്‍ ജോസ്മോന്‍ തോല്‍ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാനായ കെ.എം.മാണി കരുതിയെങ്കില്‍ അതിനെ പിതൃസ്നേഹം എന്ന് വിളിക്കുന്നത് ശരിയാണോ?
Subscribe to:
Posts (Atom)