കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്‍റ മകനും പണികിട്ടി. ഇത്തവണ ലോകസഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കിയും എന്നതായിരുന്നവല്ളോ കേരള കോണ്‍ഗ്രസിന്‍റ ആവശ്യം. ഇതിനായി എന്തൊക്കെ സമ്മര്‍ദ്ദങ്ങളായിരുന്നു. കേരള കോണ്‍ഗ്രസ് മുന്നണി വിടുന്നുവെന്ന് പോലും കേട്ടു. എന്നാല്‍, എല്ലാം കെട്ടടങ്ങി.മല പോലെ വന്നത് എലി പോലെ പോയി. ഇടതു മുന്നിയുടെ സ്ഥാനാര്‍ഥിയായി ഇടുക്കിയില്‍ അഞ്ചു തവണ മല്‍സരിക്കുകയും രണ്ടു തവണ ജയിക്കുകയും ചെയ്ത കെ.എം.ജോര്‍ജിന്‍െറ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി ഇത്തവണ ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിച്ചുവെങ്കിലും തന്ത്രപരമായി അതു വെട്ടുന്നതിലും കേരള കോണ്‍ഗ്രസ് നേതൃത്വം വിജയിച്ചു. പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ.ജോസഫിന് പോലും എന്തെങ്കിലും ചെയ്യാനായില്ല.
1975ലും ഇത്തരത്തില്‍ കെ.എം.ജോര്‍ജന് പണി കിട്ടിയെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.സി.ജോണിന്‍െറ പുസ്തകത്തില്‍ പറയുന്നത്. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപികരിക്കുമ്പോള്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കെ.എം.ജോര്‍ജും സെക്രട്ടറി കെ.എം.മാണിയും സഹോദരന്മാരല്ളെങ്കിലും സഹോദരന്മാരെ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ജോണ്‍ സാര്‍ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍, 1975ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ഉറപ്പായപ്പോള്‍ജോര്‍ജ് സാറിന് പണികിട്ടി. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ഒരാള്‍ ആയിക്കുടെന്ന് നിര്‍ദ്ദേശം വെച്ചത് കെ.എം.മാണി. ചെയര്‍മാനോ മന്ത്രിയോ ഏതു വേണമെന്ന് തീരുമാനിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതൊന്നു ആലോചിക്കാതെ ജോര്‍ജ് സാര്‍ ചെയര്‍മാന്‍ സ്ഥാനം ഉറപ്പിച്ചു. കെ.എം.മാണിയും രാജ്യസഭയില്‍ നിന്നും തിരിച്ച് വന്ന് ആര്‍.ബാലകൃഷ്ണ പിള്ളയും മന്ത്രിമാരായി. നിയമസഭാംഗമല്ലാതെ ആറുമാസം മന്ത്രിയായിരിക്കുമ്പോള്‍ രാജ്യസഭാംഗമായിരുന്നു അദേഹം.
പിന്നിടാണ് താന്‍ വഞ്ചിക്കപ്പെട്ടതായി കെ.എം.ജോര്‍ജിന് തോന്നിയത്. വൈകാതെ കേരള കോണ്‍ഗ്രസ് പിളര്‍ന്നു. പിന്നിട് കെ.എം.ജോര്‍ജും കേരള കോണ്‍ഗ്രസ് (അസല്‍)നേതാവായ മന്ത്രി ജോണ്‍ ജേക്കബ്ബുമായി പ്രധാനമന്ത്രി ഇന്ദിരാന്ധിയെ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു. അങ്ങനെയാണ് 1976 ജുണ്‍ 26ന് കെ.എം.ജോര്‍ജ് മന്ത്രിയാകുന്നത്. പക്ഷെ, ആറുമാസം തികയും മുമ്പ് 1976 ഡിസംബര്‍ 11ന് അദേഹം കസേരയില്‍ തളര്‍ന്ന് വീണു മരിച്ചു.
കേരള കോണ്‍ഗ്രസിലെ പി.ജെ.ജോസഫ് വിഭാഗത്തിന്‍െറ തണലിലാണ് കെ.എം. ജോര്‍ജിന്‍െറ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍െറ രാഷ്ട്രിയ വളര്‍ച്ച. ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരനായിരിക്കെയാണ് എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചത്. 1996ല്‍ ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരം. പിന്നിട് ഇങ്ങോട്ട് ഇടുക്കിയില്‍ ഇടതു മുന്നണിക്കായി പോരിനിറങ്ങിയത് ഫ്രാന്‍സിസ്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ പി.ടി.തോമസിനോട് പരാജയം. വൈകാതെ കേരള കോണ്‍ഗ്രസുകള്‍ ലയിച്ചതോടെ യു.ഡി.എഫിലത്തെി. എങ്കിലും ഇടുക്കി സീറ്റിന്‍െറ പേരില്‍ ജോസഫ് വിഭാഗം ഇടഞ്ഞ് തന്നെയായിരുന്നു. ജോസഫും കോണ്‍ഗ്രസും ഇടഞ്ഞാല്‍ കോട്ടയത്തെ സിറ്റിംഗ് സീറ്റില്‍ ജോസ്മോന്‍ തോല്‍ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാനായ കെ.എം.മാണി കരുതിയെങ്കില്‍ അതിനെ പിതൃസ്നേഹം എന്ന് വിളിക്കുന്നത് ശരിയാണോ?
No comments:
Post a Comment