വനിതകള്‍ക്ക് വേണ്ടിയുള്ള വനിതകളുടെ പോരിന് ചൂടേറെയാണ്.എന്നാല്‍, ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാകണമെങ്കില്‍ സംവരണം വേണമെന്ന് തെളിയിക്കുന്നതാണ് ലോകസഭയിലേക്കുള്ള കേരളത്തില്‍ നിന്നുള്ള വനിതകളുടെ കണക്കെടുക്കുമ്പോള്‍ വ്യക്തമാകുന്നത്. സംവരണത്തിന്‍റ പിന്‍ബലത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ എത്തിയെങ്കിലും നിയനിര്‍മ്മാണ സഭകളില്‍ ഇപ്പോഴും പങ്കാളിത്തം കുറവ്. ലോകസഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ 23792270 വോട്ടര്‍മാരില്‍ 52ശതമാനവും വനിതകളായിരിക്കെ, ഇത്തവണ എത്ര വനിതകള്‍ ലോകസഭയില്‍ എത്തുമെന്ന് ഈ വനിതാ ദിനത്തിലും ഉറപ്പില്ല. സ്വതന്ത്ര ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഏഴു വനിതകള്‍ മാത്രമാണ് കേരളത്തില്‍നിന്നും ലോകസഭയില്‍ എത്തിയിട്ടുള്ളത്. ഇപ്പോള്‍ രാജ്യസഭയില്‍ സി.പി.എമ്മിലെ ടി.എന്‍.സീമയും കേരളത്തെ പ്രതിനിധികരിക്കുന്നു.
നിയമസഭയിലും വനിതകളുടെ പങ്കാളിത്തം കുറവാണ്. ഇപ്പോഴുള്ള എട്ടു അംഗങ്ങളില്‍ ഏഴുപേവര്‍ പ്രതിപക്ഷത്ത്. മന്ത്രി പി.കെ.ജയലഷ്മി മാത്രമാണ് ഭരണപക്ഷത്തുള്ളത്. ആദ്യ ലോകസഭയില്‍ തിരുവനന്തപരുത്ത് നിന്നും വിജയിച്ച ആനി മസ്ക്രീന്‍ ഉണ്ടായിരുന്നുവെങ്കില്‍ പിന്നിടൊരാള്‍ക്ക്വേണ്ടി 1967 വരെ കാത്തിരക്കേണ്ടി വന്നു. അമ്പലപ്പുഴയില്‍നിന്നും വിജയിച്ച സി.പി.എമ്മിലെ സുശില ഗോപാലനാണ് ആനി മസ്ക്രീന്‍െറ പിന്‍ഗാമി. 1952ല്‍ 11 സീറ്റുള്ളപ്പോഴാണ് ആനി മസ്ക്രീന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 1957ലെ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അത്തവണ സംസ്ഥാനത്ത് നിന്നും ലോകസഭയിലേക്ക് മല്‍സരിച്ച ഏക വനിതയും അവര്‍ ആയിരുന്നു. 1962ലും ഒരു വനിത മല്‍സരിക്കാനുണ്ടായിരുന്നു. 1967ല്‍ മൂന്ന് പേര്‍ മല്‍സരിച്ചുവെങ്കിലും വിജയിച്ചത് സുശീല ഗോപാലന്‍ മാത്രം. പിന്നിട് രണ്ടു തവണ കൂടി അവര്‍ ലോകസഭയില്‍ എത്തി. 1980ല്‍ ആലപ്പുഴയില്‍ നിന്നും പിന്നിട് 1991ല്‍ ചിറയിന്‍കീഴില്‍ നിന്നും.1971ല്‍ നാലു പേര്‍ മല്‍സരിച്ചുവെങ്കിലും ലോകസഭയിലേക്ക് വണ്ടി കയറിയത് ് അടൂരില്‍ നിന്നും സി.പി.ഐയിലെ ഭാര്‍ഗവി തങ്കപ്പന്‍ മാത്രവും. 1977ല്‍ മൂന്നു പേര്‍ മല്‍കരിച്ചുവെങ്കിലും ആരും ജയിച്ചില്ല. 1980 രണ്ടു പേര്‍ മല്‍സരിച്ചു ജയിച്ചത് സുശീല ഗോപാലന്‍. 1984ല്‍ ഏഴു പേരാണ്മല്‍സരിച്ചത്. പക്ഷെ, ആരെയും വോട്ടര്‍മാര്‍ അനുഗ്രഹിച്ചില്ല.1989ല്‍ എട്ടു പേര്‍ മല്‍സരിച്ചപ്പോള്‍ മുകുന്ദപുരത്തു നിന്നും കോണ്‍ഗ്രസിലെ സാവിത്രി ലക്ഷ്മണന്‍ വിജയി. 1991ല്‍ സാവിത്രി ലക്ഷ്മണന് പുറമെ സുശീല ഗോപാലനും ഉണ്ടായിരുന്നു. അത്തവണ പത്തു പേരാണ് മല്‍സരിച്ചത്. 1996ലും പത്തു പേര്‍ മല്‍സരിച്ചു.പക്ഷെ ആരും ജയിച്ചില്ല. 1998ല്‍ പത്തു പേര്‍ മല്‍സരിച്ചപ്പോള്‍ സി.പി.എമ്മിലെ എ.കെ.പ്രേമജം വിജയി. 1999ലുംഅവര്‍ ലോകസഭയില്‍ എത്തി.മല്‍സരിച്ച മറ്റു 12പേരും പരാജയപ്പെട്ടു. 2004ല്‍ 15പേരാണ് മല്‍സരിച്ചത്. സി.പി.എമ്മിലെ പി.സതിയും സി.എസ്.സുജാതയും വിജയിച്ചു.
2009ല്‍ 15പേര്‍ മല്‍സരിച്ചുവെങ്കിലും ആരെയും ജനം തുണച്ചില്ല. കാസറഗോഡ് ഷാഹിത കമാല്‍-കോണ്‍ഗ്രസ്, വടകയില്‍ പി.സതീദേവി, ആലത്തൂരില്‍ ബിന്ദു ടീച്ചര്‍-ബി.ജെ.പി,തൃശൂരില്‍ രമ രഘുനന്ദന്‍-ബി.ജെ.പി, എറണാകുളത്ത് സിന്ധു ജോയി-സി.പി.എം, കാസറഗോഡ് കെ.മാധവി-ബി.എസ്.പി എന്നിവരര്‍ ദേശിയപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായിരുന്നു.ദേശിയ പാര്‍ട്ടികളുടെ 78 സ്ഥാനാര്‍ഥികളില്‍ ആറു പേര്‍ മാത്രമായിരുന്നു വനിതകള്‍. ഇവര്‍ 8.17 ശതമാനം വോട്ടു നേടി. മല്‍സരിച്ച ഒമ്പത് സ്വതന്ത്ര വനിതകള്‍ ചേര്‍ന്ന് 4.09 ശതമാനം വോട്ടു സ്വന്തമാക്കി.
ഇത്തവണ ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥി പട്ടിക മാത്രമാണ് പുറത്ത് വന്നത്. ഇതില്‍ മുന്‍ മന്ത്രി പി.കെ.ശ്രീമതി കണ്ണുരിലും പി.കെ.സൈനബ മലപ്പുറത്തും മല്‍സരിക്കുന്നു.
No comments:
Post a Comment