Pages

04 September 2014

ഹിന്ദി എങ്ങനെയാണ് ദേശിയ ഭാഷയായത്



ഏറെക്കാലമായി ആലോചിക്കുന്നതാണ് ഹിന്ദി എങ്ങനെ ദേശിയ ഭാഷയായെന്ന്. ആഗോള ഭാഷയായ ഇംഗ്ളിഷല്ളെ ദേശലയ ഭാഷയാകേണ്ടതെന്നും സംശയിച്ചു. ഇക്കാര്യം ചെറുപ്പത്തില്‍ പലരോടും ചോദിച്ചപ്പോള്‍ അവരൊക്കെ പറഞ്ഞത്് ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദി ദേശിയ ഭാഷയായത് എന്നാണ്. അപ്പോഴും എന്‍െറ സംശയം ബാക്കിയായിരുന്നു. ഹിന്ദിയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും എങ്ങനെ പൊരുത്തപ്പെടുമെന്നതായിരുന്നു സംശയം. എന്നാല, ഇപ്പോള്‍ എന്‍െറ സംശയം പൂര്‍ണമായും മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിന്‍െറ തെക്ക് വടക്ക് യാത്ര ചെയ്തപ്പോഴാണ് ഹിന്ദിയുടെ പ്രാധാന്യം മനസിലായത്. നമ്മുടെ കൊച്ചു കേരളത്തിലെ തട്ടുകടകളിലെയും മുറുക്കാന്‍ കടകളിലേയും നടത്തിപ്പുകാര്‍ പോലും ഹിന്ദി സംസാരിക്കുന്നു. ബസുകളില്‍ ഹിന്ദി ബോര്‍ഡുകള്‍. കണ്ടക്ടറും ക്ളീനറും ഹിന്ദിയില്‍ സംസാരിക്കുന്നത് ഹിന്ദിയില്‍.ഇനി ഹോട്ടലുകളില്‍ ചെന്നാലെ അത്യാവശ്യം ഹിന്ദി വശമില്ളെങ്കില്‍ കാര്യം നടക്കില്ല. അങ്ങനെ കേരളമാകെ വടക്കേ ഇന്‍ഡ്യന്‍ തൊഴിലാളികള്‍ നിറഞ്ഞതോടെയാണ് ഹിന്ദി എങ്ങനെയാണ് ദേശിയ ഭാഷയായതെന്ന് ബോധ്യമായി.

No comments:

Post a Comment