Pages

26 November 2011

പരിശോധനകള്‍ നടത്താതെ തമിഴ്നാട്





മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച് സുപ്രിം കോടതി ഉന്നതാധികാര സമിതി നിര്‍ദേശിച്ച പഠനങ്ങള്‍ പോലും നടത്താതെ യഥാര്‍ഥ വിവരങ്ങള്‍ മറച്ച് വെക്കാന്‍ തമിഴ്നാട് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ഡാമിന്റെ സുരക്ഷ സംബന്ധിച്ച് സംയുക്ത പരിശോധനക്ക് തമിഴ്നാട് മുതിരുന്നുമില്ല. ഡാമിന്റെ സുരക്ഷ സംബന്ധിച്ച് പരശോധനക്കായി  ഒമ്പത് ബോര്‍വെല്‍ എടുക്കുന്നതിന് കഴിഞ്ഞ ജനുവരിയില്‍ നിര്‍ദേശിച്ചുവെങ്കിലും തമിഴ്നാട് ഇനിയും ഇതിന് തയ്യാറായിട്ടില്ല. പ്രധാന ഡാമില്‍ ഏഴും ബേബി ഡാമിലും എര്‍ത്ത് ഡാമിലും ഒന്ന് വീതവും ബോര്‍വെല്‍ എടുത്ത് പരിശോധന നടത്താനാണ് തീരുമാനിച്ചത്.ഫൌണ്ടേഷന്റെ ഉറപ്പ് തിട്ടപ്പെടുത്താനും തീരുമാനിച്ചിരുന്നു.ഒരിടത്തെ പരിശോധന നടത്താന്‍ ഒരുമാസമെങ്കിലും വേണ്ടി വരും.
സാധാരണ അണക്കെട്ടുകള്‍ക്ക് അനുവദനീയമായ അത്രയും പോലും സീപ്പേജ് മുല്ലഴപ്പെരിയാര്‍ ഗാലറിയില്‍ കാണാനില്ലാത്തതും ആശങ്ക സൃഷ്ടിക്കുന്നു.ഗാലറിയില്‍ എത്താതെ വെള്ളം അണക്കെട്ടിന്റെ ഫൌണ്ടേഷനിലേക്ക് പോകുന്നുവെന്നാണ് കരുതുന്നത്.ഇത് ഗുരുതരമായ അവസ്ഥ സൃഷ്ടിക്കും. ഗാലറിയില്‍ എത്താതെയുള്ള വെള്ളം ഒഴുക്ക് കണ്ടെത്താന്‍ ഐസോ ടോപ്പ് പരിശേധാന സംയുക്തമായി നടത്തണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട അട്ടിമറിച്ചു.അണക്കെട്ടി നിര്‍മ്മിക്കുന്ന കാലത്ത് ഗാലറിയുണ്ടായിരുന്നില്ല.പിന്നിട് ഡാം ബലപ്പെടുത്തലിന്റെ ഭാഗമായാണ് ഗാലറി നിര്‍മ്മിച്ചതെന്നതും ഗൌരവം വര്‍ദ്ധിക്കുന്നു.കേരളത്തില്‍ നിന്ന് വിരങ്ങള്‍ ചോദിച്ച് വാങ്ങാന്‍ താല്‍പര്യം കാട്ടുന്ന ഉന്നതാധികാര സമിതി തമിഴ്നാടിനോട് റിപ്പോര്‍ട്ട് ചോദിക്കുന്നില്ലത്രെ.


No comments:

Post a Comment