Pages

05 November 2011

മറന്നുവോ സൂര്യനെല്ലിയിലെ ആ പെണ്‍കുട്ടിയെ

മറന്നുവോ സൂര്യനെല്ലിയിലെ ആ പെണ്‍കുട്ടിയെ
40 ദിവസങ്ങള്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ കഴിയുകയും 42 നരാധന്മാരുടെ പീഡനം ഏറ്റു വാങ്ങേണ്ടി വരികയും ചെയ്ത സൂര്യനെല്ലിയിലെ 16 കാരി പെണ്‍കുട്ടിയെ ഓര്‍മ്മയുണ്ടാകുമോ? ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളമാകെ ചര്‍ച്ച ചെയ്തതാണ് സൂര്യനെല്ലി. അന്ന് ഭരണമാറ്റത്തിന് കാരണമാകുകയും ചെയ്തു.പക്ഷെ,ആ കേസിന് എന്ത് സംഭവിച്ചുവെന്ന് എത്രപേര്‍ക്കറിയാം.പീഡനത്തിന് ഇരയായ പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയവരില്‍ പോലീസ് ഒഴിവാക്കിയവര്‍ ഒഴികെയുള്ളവരെ പ്രത്യേക കോടതി ശിക്ഷിക്കുകയും അപ്പിലില്‍ ഹൈ കോടതി അവരെ വെറുത വിടുകയും ചെയ്തിരുന്നു.അന്ന് വനിതാ സംഘടനകള്‍ ആവേശത്തോടെ പ്രസ്താവനയിറക്കുയും സുപ്രിം കോടതിയില്‍ പോകുമെന്ന് പറയുകയും ചെയ്തതൊഴിച്ചാല്‍ ഒന്നും സംഭവിച്ചില്ല.സുപ്രിം കോടതിയില്‍ കേസ് നടത്തുന്നതിനായി മഹിളാ സംഘടനകള്‍ ചേര്‍ന്ന് ഡിഫന്‍സ് കമ്മിറ്റി രൂപീകരിച്ചതായും അന്ന് വായിച്ചതായി ഓര്‍ക്കുന്നു.ഐസ് ക്രിം കേസില്‍ പുറത്ത് നിന്നുള്ള അഭിഭാഷകരെ കൊണ്ട് വരുന്നതിന് കാണിച്ച താല്‍പര്യം പോലും സൂര്യനെല്ലി കേസില്‍ ഉണ്ടായില്ല.
സൂര്യനെല്ലിയിലെ ആ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കിയിരുന്നു.പക്ഷെ,ആ വരുമാനം മരുന്ന് വാങ്ങാന്‍ പോലും തികയുമായിരുന്നില്ലത്രെ.ദേവികുളത്ത് ജോലി ചെയ്തിരുന്ന ആ കുട്ടി ഇപ്പോള്‍ എവിടെയെന്നും അറിവില്ല.മാതാ പിതാക്കള്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുകയും ചെയ്തതോടെയാണ് സ്ഥലം മാറ്റം വാങ്ങി പോയത്.
എല്ലാവരും എതിര്‍ക്കുകയും കുട്ടിയുടെയും കുടംബത്തിലെ മറ്റുള്ളവരുടെയും ഭാവിയെ തന്നെ ബാധിക്കുമെന്ന് പറഞ്ഞപ്പോഴും പെണ്‍വാണിഭത്തിന് എതിരെ നിയമ യുദ്ധത്തിന് ധൈര്യം കാട്ടിയ ആ കുടുംബത്തോട് നീതി പുലര്‍ത്തുവാന്‍ മലയാളിക്ക് കഴിഞ്ഞുവോ?

No comments:

Post a Comment