Pages

21 November 2011

ഭൂചലനത്തിന്റെ നിഴലില്‍ ഇടുക്കി


ഭൂചലനം ഇടുക്കിയില്‍ തുടര്‍ക്കഥയാകുമ്പോള്‍ ഭീതിയലാകുന്നത് വിനോദ സഞ്ചാരികളാണ്.ഒരു തരത്തിലും ഇടുക്കിക്ക് യോജിക്കാത്ത വന്‍ കെട്ടിട സമുച്ചയങ്ങളാണ് ടുറിസത്തിന്റെ പേരില്‍ പടുത്തുയര്‍ത്തുന്നുത്.മുഖ്യമന്ത്രിയായിരുന്ന സ.ഇ.കെ.നയാനാര്‍ മുമ്പൊരിക്കല്‍ കൊച്ചിയെ കുറിച്ച് പറഞ്ഞത് ഓര്‍ത്ത് പോകുന്നു^അന്ന് അദ്ദേഹം പറഞ്ഞത് ഭൂമിയൊന്ന് അനങ്ങിയാല്‍ കൊച്ചി അറബി കടലില്‍ എത്തുമെന്നായിരുന്നു.യാതൊരു ശാസ്ത്രിയ പഠനങ്ങളും കൂടാതെ കൊച്ചിയില്‍ അംബുര ചുംബികളായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത് മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ സ.സി.അച്യുതമേനോനായിരുന്നു.എന്നാല്‍,ഇടുക്കിയുടെ കാര്യത്തില്‍ ഇത്തരമൊരു ഇടപ്പെടല്‍ ഉണ്ടായിട്ടില്ലെന്ന് പറയാതെ വയ്യ.
ഇടുക്കി ജില്ലയില്‍ പലതവണയായി ഭൂചലനമുണ്ടാകുന്നു.മുമ്പ് നെടുങ്കണ്ടത്ത് വന്‍ നാശമാണ് സൃഷ്ടിച്ചത്.അടുത്ത കാലത്ത് എത്രയോ തവണ ഇടുക്കി ജില്ല കുലുങ്ങി.ഉരുള്‍പ്പൊട്ടല്‍ ഈ മലയോര ജില്ലക്കൊപ്പമുണ്ട്.എന്നിട്ടും യാതൊരു വിധ പഠനവും കൂടാതെയാണ് ബഹുനില മന്ദിരങ്ങള്‍ക്ക് പഞ്ചായത്തുകള്‍ അനുമതി നല്‍കുന്നത്.
ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയ മൂന്നാറിലെ സ്ഥിതി സ്ഫോടനാത്കമാണ്.തേയിലയും കൊയ്നയും  മാത്രം പരിചിതമായ മണ്ണിലാണ് നൂറ് കണക്കിന് ബുഹനില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നത്.സമുദ്ര നിരപ്പില്‍ നിന്ന് അയ്യായിരം അടി വരെ ഉയരുമുള്ള മൂന്നാറിന് താങ്ങാവുന്നതിലും അപ്പുറമാണ് കെട്ടിടങ്ങളുടെ ശേഷി.മൂന്നാറിലും മുമ്പ് ഭ്മൂിയില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്ന് അറിയുമ്പാഴാണ് ഇതിന്റെ ഗൌരവം മനസിലാക്കുക.ടോപ്പ് സ്റ്റേഷന്‍ റോഡി ടീച്ചേഴ്സ് ക്വാര്‍ട്ടേഴ്സില്‍ നിന്നാരംഭിച്ച് മൂന്നാര്‍^കോളനി റോഡിന് കുറുകെ എന്‍ജിനിറിംഗ് കോളജ് വരെയുള്ള ഭാഗങ്ങളിലാണ് മുമ്പ് വിള്ളല്‍ കാണപ്പെട്ടത്.മുന്നാറില്‍ വന്‍തോതില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് തുടങ്ങിയതിന് ശേഷമാണ് അന്തോണിയാര്‍ കോളനിയില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതും.
ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ എത്തുന്ന മൂന്നാറിനെ സംബന്ധിച്ച് എത്രയും വേഗം വിശദമായ പഠനം വേണം.അതിന്റെ അടിസ്ഥാനത്തില്‍ മൂന്നാറിന് താങ്ങാന്‍ കഴിയുന്ന കെട്ടിടങ്ങള്‍ മാത്രമെ നിര്‍മ്മിക്കാന്‍ അനുമതി നല്‍കാവൂ.ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണം.മിക്കതും വ്യാജ പട്ടയ ഭൂമിയിലായതിനാല്‍ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് നഷ്ടപരിഹാരം നല്‍കണ്ടേതില്ലല്ലോ?

No comments:

Post a Comment