Pages

25 November 2011

തമിഴ്നാട് പണ്ടേ മരുഭൂമിയാകുമായിരുന്നു


കേരളത്തിന്റെ ഭൂമിയില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ എന്തിനാണ് തമിഴ്നാടിന്റെ അനുമതി.അണക്കെട്ടിന്റെ കാലപ്പഴക്കത്തിന് പുറമെ,ആവര്‍ത്തിക്കപ്പെടുന്ന ഭൂചലനങ്ങളും കൂടിയായതോടെ അപകട ഭീഷണിയിലാണ്  മുല്ലപ്പെരിയാര്‍ ഡാം എന്ന് എല്ലാവര്‍ക്കും അറിയാം. അതംഗീകരിക്കാത്തത് തമിഴ്നാട് മാത്രവും. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ താഴ്വരയിലെ 30 ലക്ഷത്തിലേറെ വരുന്ന ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി കേരളത്തിന് ചെയ്യാവുന്നത് രണ്ട് കാര്യങ്ങള്‍ മാത്രം. ശിരുവാണി,പി.എ.പി. പദ്ധതികളിലൂടെ തമിഴ്നാടിന് നല്‍കി വരുന്ന വെള്ളം നിര്‍ത്തിവെക്കുക,അതല്ലെങ്കില്‍ മുല്ലപ്പെരിയാറിന് ബദലായി കേരളത്തിന്റെ ചിലവില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് നടപടിയെടുക്കുക. കേരളത്തിനകത്ത് തമിഴ്നാടിന് പാട്ടത്തിന് നല്‍കിയിട്ടുള്ള ഭൂമി ഒഴിവാക്കി അണക്കെട്ട് നിര്‍മ്മിക്കുന്നതിന് തമിഴ്നാടിന്റെ സമ്മതം വേണ്ടതില്ലല്ലോ? അണക്കെട്ട് നിര്‍മ്മിച്ച് കഴിഞ്ഞാല്‍ അതില്‍ വെള്ളം നിറക്കരുതെന്നും ആര്‍ക്കും പറയാനാകില്ല.
ഭൂചലനം അണക്കെട്ടിന് കൂടുതല്‍ ബലക്ഷയം വരുത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാട് തമിഴ്നാട് ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇതല്ലാതെ എന്ത് മാര്‍ഗം? മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ നഷ്ടം കേരളത്തിന് മാത്രമല്ല, തമിഴ്നാടിനുമാണ്. പിന്നിടൊരിക്കലും മുല്ലപ്പെരിയാറിലെ വെള്ളം കിഴക്കോട്ട് ഒഴുകില്ല. മധ്യ തമിഴ്നാടിനെ വരള്‍ച്ചയിലേക്ക് നയിക്കുന്നതിന് തുല്യമായിരിക്കും അത്.
ഭൂകമ്പഭ്രംശ മേഖലയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോഴത്തെ 136 അടിയില്‍ നിന്ന് 120 അടിയാക്കി കുറക്കണമെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍,ഇതില്‍ നിന്ന് നേര്‍വിപരീതമായ നിലപാടാണ് തമിഴ്നാട് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അണക്കെട്ട് സുരക്ഷിതമാണെന്നും 2006ലെ സുപ്രിം കോടതി വിധി പ്രകാരം ജലനിരപ്പ് 142അടിയായി ഉയര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.1980 മുതല്‍ 1994 വരെയുള്ള കാലയളവിലായി ബലപ്പെടുത്തല്‍ ജോലികള്‍ നടത്തിയതായും 1886 ലെ പെരിയാര്‍ പാട്ട കരാറിന്റെയും 1970ലെ അനുബന്ധ കരാറിന്റെയും അടിസ്ഥാനത്തില്‍ തമിഴ്നാടിന് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ഉറപ്പ് വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വാദം കേട്ട്കൊണ്ടിരിക്കെ കേരളത്തിന്റെ ഇപ്പോഴത്തെ നടപടികള്‍ സബ്ജൂഡിസാണ്.പുതിയ അണക്കെട്ടിന് വേണ്ടി ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് രാഷ്ട്രിയ മൈലേജിന് വേണ്ടി ശ്രമിക്കുന്നതായും ജയലളിത ആരോപിച്ചു. യഥാര്‍ഥത്തില്‍ കേരളത്തിന്റെ ദാനം കൊണ്ടാണ് തമിഴ്നാട് വെള്ളം കുടിക്കുന്നതെന്നും പോലും തിരിച്ചറിയാതെയാണ് അവരുടെ നിലപാട്.മുല്ലപ്പെരിയാര്‍,ശിരുവാണി,പറമ്പിക്കുളം^അളിയാര്‍,പാമ്പാര്‍,കബിനി,ഭവാനി തുടങ്ങിയ നദികളിലെ വെള്ളം ഇല്ലെങ്കില്‍ തമിഴ്നാട് പണ്ടേ മരുഭൂമിയാകുമായിരുന്നു.
ഈ വര്‍ഷം ഇത്വരെ 22 ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.2000ല്‍ അഞ്ച് തവണയാണ് ഭൂചലമുണ്ടായത്.റിക്ടര്‍ സ്െകെയിലില്‍ 4.8വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു.റിക്ടര്‍ സ്കെയിലില്‍ ആറ് രേഖപ്പെടുത്തുന്ന ഭൂചലമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ തകരുമെന്ന് റൂര്‍ക്കി ഐ.ഐ.ടിയുടെ പഠനം വ്യക്തമാക്കുന്നു. ഇനിയും ഭൂചലനം ഉണ്ടാകില്ലെന്ന് ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നിരിക്കെ, നാല് ജില്ലകളിലെ ജനങ്ങള്‍ക്ക് മേല്‍ പരീക്ഷണം വേണമോയെന്ന ചോദ്യമാണ് ഉയരുന്നത്.
ഇതിനിടെ, മുല്ലപ്പെരിയാറിനെ പ്രധാന അണക്കെട്ടിനേക്കാളും അതീവ ഗുരുതരമായ സ്ഥിതിയിലാണ് ബേബി ഡാം. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142അടിയായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയ 2006 ഫെബ്രുവരി 27ലെ വിധിയില്‍ തന്നെ ബേബി ഡാം ബലപ്പെടുത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.സുപ്രിം കോടതി നിര്‍ദ്ദേശ പ്രകാരം നിയോഗിച്ച സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റിരിയല്‍സ് റിസര്‍ച്ച് സ്റ്റേഷനിലെ (സി.എസ്.എം.ആര്‍.എസ്) ഡോ.ബി.കെ.മിത്തല്‍ അദ്ധ്യക്ഷനായ കമ്മിറ്റിയും ബേബി ഡാമിന്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ചിരുന്നു.മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിക്ക് മുകളിലായാല്‍ ബേബി ഡാമിനോട് ചേര്‍ന്ന് മര്‍ദ്ദം രൂപപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.ബേബി ഡാം ബലപ്പെടുത്താന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചുവിെലും കേരളം അനുമതി നല്‍കാത്തതിനാല്‍ കഴിഞ്ഞിട്ടില്ല.
ഭൂകമ്പ ഭ്രംഗ മേഖലയിലെ ബേബി ഡാം ബലപ്പെടുത്തിയാലും അപകട ഭീഷണി ഒഴിവാകില്ലെന്ന് കേരളം ചുണ്ടിക്കാട്ടുന്നു. ഉറപ്പില്ലാത്ത പാറയുടെ മുകളില്‍ കോണ്‍ക്രീറ്റ് ചെയ്താണ് ബേബി ഡാം നിര്‍മ്മിച്ചിട്ടുള്ളത്.കേന്ദ്ര ജല കമീഷന്റെ നിര്‍ദ്ദേശ പ്രകാരം സ്പില്‍വേ നിര്‍മ്മിക്കാന്‍ വലുത്കര തെരഞ്ഞെടുക്കാന്‍ കാരണമായതും ബേബി ഡാം സുരക്ഷിതമല്ലെന്ന കാരണത്താലാണ്.ഇക്കാര്യം ജസ്റ്റിസ് ആനന്ദിന്റ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയില്‍ കേരളം ചുണ്ടിക്കാട്ടിയതനുസരിച്ച് അടുത്തയിടെ ബേബി ഡാമിന്റെ ഫൌണ്ടേഷന്‍ സംബന്ധിച്ച് ജിയോളജിക്കല്‍ സര്‍വേ പഠനം നടത്തി.കേരളത്തെ അറിയിക്കാതെയാണ് തമിഴ്നാട് ഈ പഠനവും നടത്തിയത്.
ഭൂചലനം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിനേക്കാള്‍ ഭീതി ഉയര്‍ത്തുന്നത് ബേബി ഡാമാണ്.കരാറിന്റെ ഭാഗമല്ലാത്ത ബേബിഡാം പൊളിച്ച് മാറ്റണമെന്ന് നിയമസഭാ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു.


No comments:

Post a Comment