Pages

17 December 2011

മുല്ലപ്പെരിയാര്‍ കേരളത്തിന് ഭീതിയാകുമ്പോള്‍ തമിഴ്നാടിന്.....................



 റോമ നഗരത്തിന് തീ പിടിക്കുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുന്നുവെന്ന ചൊല്ലുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീഷണിയാകുമ്പോള്‍ തമിഴ്നാടിന്റെ നിലപാടാണ് ഈ ചൊല്ല് ഓര്‍മ്മയിലെത്താന്‍ കാരണം.  ചെറു ഭൂചലനങ്ങള്‍ ഓരോ മിനിട്ടിലും ലോകത്താകെ രേഖപ്പെടുത്തുന്നുണ്ടെന്നാണ്  തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയില്‍ പറഞ്ഞത്.
റിക്ടര്‍ സ്കെയിലില്‍ രണ്ട് മുതല്‍ 2.9 വരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളില്‍ ഗൌരവമില്ല. ലോകത്ത് എല്ലായിടത്തും ഓരോ മിനിട്ടിലും ഇത്തരം ഭൂചലനങ്ങളുണ്ടാകുന്നുണ്ട്.റിക്ടര്‍ സ്കെയിലില്‍ മൂന്ന് മുതല്‍ 3.9 വരെ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഈ അളവിലെ ഭൂചലനങ്ങള്‍ അപകടത്തിന് കാരണമാകില്ല^പോരെ ഇത്രയും വിശദീകരണം.
തീര്‍ന്നില്ല, മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന പ്രദേശം മൂന്നാം ഭ്രംശ മേഖലയിലാണ്.ഇവിടെ രണ്ട് മുതല്‍ 2.9 വരെ തീവ്രതയുള്ള ഭൂചലനങ്ങളാണ്രേഖപ്പെടുത്തുക.ഭൂചലമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്നതിന് അടിസ്ഥാനമില്ലെന്നും ഇതിനായി ആധികാരിമായ പഠന റിപ്പോര്‍ട്ടുകളില്ലെന്നും അവര്‍ പറയുന്നു.കഴിഞ്ഞ നാല് മാസത്തിനിടെ നാല് ഭൂചലനങ്ങള്‍ മാത്രമാണുണ്ടായത്.അതും മുല്ലപ്പെരിയാറില്‍ നിന്ന് ഏറെ അകലെയാണ്.22 ഭൂചലനങ്ങള്‍ ഉണ്ടായിയെന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്.
മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍, അവിടെ നിന്നുള്ള ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന് ശേഷിയുടെണ്ടന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം അവര്‍ ആവര്‍ത്തിച്ചു. പ്രതീക്ഷിച്ച രീതിയില്‍ ഇടുക്കി ജലാശയത്തിലേക്ക് നീരൊഴുക്കില്ലാത്തതിനാല്‍, ഇടുക്കിയില്‍ പൂര്‍ണ്ണതോതില്‍ വൈദ്യൂതി ഉല്‍ല്‍ാദനം നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം ലഭ്യമാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.
പുതിയ അണക്കെട്ട് നിര്‍മ്മിച്ചാല്‍, തമിഴ്നാടിന് ഇപ്പോള്‍ ലഭിക്കുന്ന അളവില്‍ ജലം ഉറപ്പ് വരുത്തുമെന്ന കേരളത്തിന്റെ ഉറപ്പ് വഞ്ചനയാണ്.സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുതിയ അണക്കെട്ടിന്റെ ഉയര്‍ന്ന ജലനിരപ്പ് 136 അടിയാണ്. പുതിയ അണക്കെട്ടില്‍ നിന്ന് 1.1 ടി.എം.സി വെള്ളം കേരളത്തിലേക്ക് ഒഴുക്കാനും നിര്‍ദേശമുണ്ട്. തമിഴ്നാടിന് അവകാശപ്പെട്ട വെള്ളം തരില്ലെന്നതിന്റെ സൂചനയാണ്^അവര്‍ ആരോപിച്ചു.

No comments:

Post a Comment