Pages

02 December 2011

മുല്ലപ്പെരിയാര്‍;കേരളത്തിന് നിയമ നിര്‍മ്മാണം നടത്താം




 മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന് നിയമനിര്‍മ്മാണം നടത്താമെന്ന് നിയമോപദേശം. പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയല്ലാത്തതിനാല്‍,സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിയമനിര്‍മ്മാണം നടത്തുന്നതിന് അൃവകാശമുള്ളതായി സുപ്രിം കോടതിയുടെ ഉന്നതാധികാര സമിതിയേയും കേരളം അറിയിച്ചു. 1886ലെ പെരിയാര്‍ കരാര്‍ പ്രകാരം അണക്കെട്ടിന്റെ ജലനിരപ്പ് എത്രയായിരിക്കണമെന്ന് പറയുന്നില്ല. ഇതിനിടെ, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയായി കുറക്കണമെന്ന് 1997 ജൂണ്‍ 13ന് നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയായി പാര്‍ലമെന്റ് പ്രഖ്യാപിച്ചിട്ടില്ലെന്നും സംസ്ഥാന നദിയായതിനാല്‍ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടില്ലെന്നും ഉന്നതാധികാര സമിതിക്ക് ഇന്നലെ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ കേരളം ചുണ്ടലിക്കാട്ടി.സംസ്ഥാന നദിയായതിനാല്‍ ജല വിതരണം,സംഭരണം,ജലസേചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നിയമനിര്‍മണം നടത്തുന്നതിന് അധികാരമുണ്ട്.നദിതടത്തില്‍ ഏത് തരം നിര്‍മ്മാണവും നടത്താം.ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമോ അനുമതിയോ വേണ്ടതില്ല.പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുളള അനുമതി മാത്രമാണ് പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന് വേണ്ടത്.1979ല്‍ കേന്ദ്ര ജല കമീഷന്‍ ചെയര്‍മാന്‍ നിര്‍ദേശിച്ചത് പ്രകാരമാണ് പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന് കേരളം നടപടികള്‍ സ്വീകരിക്കുന്നത്.
കേരളത്തിന്റെ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന പുതിയ അണക്കെട്ടില്‍ നിന്ന് പ്രതിവര്‍ഷം 20.5 ടി.എം.സി വെള്ളം തമിഴ്നാടിന് ഉറപ്പ് വരുത്തും. 1963ല്‍ 17.76 ടി.എം.സി വെള്ളമാണ് തമിഴ്നാടിന് മുല്ലപ്പെരിയാറില്‍ നിന്ന് ലഭിച്ചിരുന്നത്.1886ലെ കരാര്‍ പ്രകാരം ജലം നല്‍കണമെന്നാണ് പറയുന്നത്.അണക്കെട്ടിന്റെ ജലനിരപ്പ് നിശ്ചയിച്ചിട്ടില്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.
ഇതേസമയം, 1947ലെ ഇന്‍ഡ്യ ഇന്‍ഡിപെന്റന്‍സ് ആക്ടിലെ 7(1) ജി വകുപ്പ് പ്രകാരം പെരിയാര്‍ പാട്ട കരാറിന് നിയമസാധുതയില്ലെന്ന് നേരത്തെ കേരളം ചൂണ്ടിക്കാട്ടിയിരുന്നു.ഈ വകുപ്പ് പ്രകാരം നാട്ടുരാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ കരാറുകള്‍ക്ക് നിയമസാധുത ലഭിക്കാന്‍ സ്റ്റാന്‍ഡ് സ്റ്റില്‍ കരാര്‍ ഒപ്പിടമായിരുന്നുവെന്ന് 1993 മാര്‍ച്ച് 31ന് കേരള നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പി.ടി.തോമസ് ചുണ്ടിക്കാട്ടിയിരുന്നു.കാവേരി തര്‍ക്കത്തില്‍ ഇത്തരത്തില്‍ കരാര്‍ ഒപ്പിട്ടു.ഇതിന് പുറമെ 1956ലെ സംസ്ഥാന പുനരേകീകരണ ചട്ടത്തിലെ 108 പ്രകാരം നാട്ടുരാജ്യങ്ങള്‍ ഒപ്പിട്ട കരാറുകള്‍ 1957 നവംബര്‍ ഒന്നിന് മുമ്പായി പുതുക്കണമായിരുന്നു. പെരിയാര്‍ പാട്ട കരാറില്‍ ഇത് രണ്ടും ഉണ്ടായിട്ടില്ല.1970ലെ അനുബന്ധ കരാറിന് ഇക്കാരണത്താല്‍ നിയമസാധുതയില്ലെന്നും അന്ന് നടന്ന ഉപക്ഷേപ ചര്‍ച്ചയില്‍ തോമസ് പറഞ്ഞു. അന്നത്തെയും  പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഈ വാദം അംഗീകരിച്ചിരുന്നു.ഈ വാദം കൂടി കണക്കിലെടുത്താല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന് നിയമനിര്‍മ്മാണം നടത്താം.
പുതിയ അണക്കെട്ടിന് തമിഴ്നാട് സമ്മതിക്കുന്നില്ലെങ്കില്‍ ,കേരളം അണക്കെട്ട് നിര്‍മ്മിച്ച് ഇപ്പോള്‍ നല്‍കിവരുന്നത് പോലെ തമിഴ്നാടിന് ജലം നല്‍കണമെന്ന ഉപദേശവും ലഭിച്ചിട്ടുണ്ട്. എന്നാല്‍, തമിഴ്നാടുമായി ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന തരത്തിലുള്ള ഒരു നടപടിയും വേണ്ടെന്ന അഭിപ്രായത്തിലാണ് ഭരണകൂടം.
1997ല്‍ പി.സി.ജോര്‍ജ് ചെയര്‍മാനായിരുന്ന പെറ്റീഷന്‍സ് കമ്മിറ്റിയാണ് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.പെറ്റീഷന്‍ കമ്മിറ്റി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുമ്പോള്‍ 107.4 അടിയായിരുന്നു ജലനിരപ്പെങ്കിലും ആശങ്ക സൃഷ്ടിക്കുന്ന തരത്തില്‍ ഗാലറികളില്‍ ചോര്‍ച്ച കണ്ടതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.വിദഗ്ധ സമിതിയുടെ പരിശോധനക്ക്ശേഷം മാത്രമെ ജലനിരപ്പ് 136 അടിയായി ഉയര്‍ത്താവൂവെന്നും അന്ന് നിര്‍ദ്ദേശിച്ചിരുന്നു.


4 comments:

  1. പിന്നെ എന്തിനാന്‍ കേരളം നോക്കി നില്‍ക്കുന്നത്
    ഇതൊക്കെ അങ്ങ ചെയ്താല്‍ പോരെ?

    ReplyDelete
  2. വസ്തുതകള്‍ പകല്‍ വെളിച്ചം പോലെ വെക്തം എന്നിട്ടും തമിഴനും മലയാളിയും തമ്മില്‍ തല്ലു കൂടാന്‍ മാത്രമോ ഇത്രയും കാര്യങ്ങള്‍ വ്യ്കികുന്നത് ആര്ക് വേണ്ടി ജനനായകന്മാര്‍ മടിച്ചു നില്കുന്നു ഉന്നത ത്തലത്തില്‍ അന്നെഷണങ്ങള്‍ നടക്കട്ടെ? കാര്യങ്ങള്‍ കൂടുതല്‍ വെക്തമാകട്ടെ? 31 വര്‍ഷത്തിനു ശീഹവും മല പോലെ നില്‍കുന്ന മുല്ലപെരിയാരിന്റെ മുന്‍പില്‍ ഈ നാടകങ്ങള്‍ എന്തിനു വേണ്ടി ജനം തിരിച്ചരിയീണ്ടിയിരിക്കുന്നു?

    ReplyDelete
  3. വസ്തുതകള്‍ പകല്‍ വെളിച്ചം പോലെ വെക്തം എന്നിട്ടും തമിഴനും മലയാളിയും തമ്മില്‍ തല്ലു കൂടാന്‍ മാത്രമോ ഇത്രയും കാര്യങ്ങള്‍ വ്യ്കികുന്നത് ആര്ക് വേണ്ടി ജനനായകന്മാര്‍ മടിച്ചു നില്കുന്നു ഉന്നത ത്തലത്തില്‍ അന്നെഷണങ്ങള്‍ നടക്കട്ടെ? കാര്യങ്ങള്‍ കൂടുതല്‍ വെക്തമാകട്ടെ? 31 വര്‍ഷത്തിനു ശീഹവും മല പോലെ നില്‍കുന്ന മുല്ലപെരിയാരിന്റെ മുന്‍പില്‍ ഈ നാടകങ്ങള്‍ എന്തിനു വേണ്ടി ജനം തിരിച്ചരിയീണ്ടിയിരിക്കുന്നു?

    ReplyDelete
  4. വസ്തുതകള്‍ പകല്‍ വെളിച്ചം പോലെ വെക്തം എന്നിട്ടും തമിഴനും മലയാളിയും തമ്മില്‍ തല്ലു കൂടാന്‍ മാത്രമോ ഇത്രയും കാര്യങ്ങള്‍ വ്യ്കികുന്നത് ആര്ക് വേണ്ടി ജനനായകന്മാര്‍ മടിച്ചു നില്കുന്നു ഉന്നത ത്തലത്തില്‍ അന്നെഷണങ്ങള്‍ നടക്കട്ടെ? കാര്യങ്ങള്‍ കൂടുതല്‍ വെക്തമാകട്ടെ? 31 വര്‍ഷത്തിനു ശീഹവും മല പോലെ നില്‍കുന്ന മുല്ലപെരിയാരിന്റെ മുന്‍പില്‍ ഈ നാടകങ്ങള്‍ എന്തിനു വേണ്ടി ജനം തിരിച്ചരിയീണ്ടിയിരിക്കുന്നു?

    ReplyDelete