Pages

17 December 2011

മുല്ലപ്പെരിയാര്‍ കേരളത്തിന് ഭീതിയാകുമ്പോള്‍ തമിഴ്നാടിന്.....................



 റോമ നഗരത്തിന് തീ പിടിക്കുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുന്നുവെന്ന ചൊല്ലുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീഷണിയാകുമ്പോള്‍ തമിഴ്നാടിന്റെ നിലപാടാണ് ഈ ചൊല്ല് ഓര്‍മ്മയിലെത്താന്‍ കാരണം.  ചെറു ഭൂചലനങ്ങള്‍ ഓരോ മിനിട്ടിലും ലോകത്താകെ രേഖപ്പെടുത്തുന്നുണ്ടെന്നാണ്  തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയില്‍ പറഞ്ഞത്.
റിക്ടര്‍ സ്കെയിലില്‍ രണ്ട് മുതല്‍ 2.9 വരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളില്‍ ഗൌരവമില്ല. ലോകത്ത് എല്ലായിടത്തും ഓരോ മിനിട്ടിലും ഇത്തരം ഭൂചലനങ്ങളുണ്ടാകുന്നുണ്ട്.റിക്ടര്‍ സ്കെയിലില്‍ മൂന്ന് മുതല്‍ 3.9 വരെ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഈ അളവിലെ ഭൂചലനങ്ങള്‍ അപകടത്തിന് കാരണമാകില്ല^പോരെ ഇത്രയും വിശദീകരണം.
തീര്‍ന്നില്ല, മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന പ്രദേശം മൂന്നാം ഭ്രംശ മേഖലയിലാണ്.ഇവിടെ രണ്ട് മുതല്‍ 2.9 വരെ തീവ്രതയുള്ള ഭൂചലനങ്ങളാണ്രേഖപ്പെടുത്തുക.ഭൂചലമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്നതിന് അടിസ്ഥാനമില്ലെന്നും ഇതിനായി ആധികാരിമായ പഠന റിപ്പോര്‍ട്ടുകളില്ലെന്നും അവര്‍ പറയുന്നു.കഴിഞ്ഞ നാല് മാസത്തിനിടെ നാല് ഭൂചലനങ്ങള്‍ മാത്രമാണുണ്ടായത്.അതും മുല്ലപ്പെരിയാറില്‍ നിന്ന് ഏറെ അകലെയാണ്.22 ഭൂചലനങ്ങള്‍ ഉണ്ടായിയെന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്.
മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍, അവിടെ നിന്നുള്ള ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന് ശേഷിയുടെണ്ടന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം അവര്‍ ആവര്‍ത്തിച്ചു. പ്രതീക്ഷിച്ച രീതിയില്‍ ഇടുക്കി ജലാശയത്തിലേക്ക് നീരൊഴുക്കില്ലാത്തതിനാല്‍, ഇടുക്കിയില്‍ പൂര്‍ണ്ണതോതില്‍ വൈദ്യൂതി ഉല്‍ല്‍ാദനം നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം ലഭ്യമാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.
പുതിയ അണക്കെട്ട് നിര്‍മ്മിച്ചാല്‍, തമിഴ്നാടിന് ഇപ്പോള്‍ ലഭിക്കുന്ന അളവില്‍ ജലം ഉറപ്പ് വരുത്തുമെന്ന കേരളത്തിന്റെ ഉറപ്പ് വഞ്ചനയാണ്.സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുതിയ അണക്കെട്ടിന്റെ ഉയര്‍ന്ന ജലനിരപ്പ് 136 അടിയാണ്. പുതിയ അണക്കെട്ടില്‍ നിന്ന് 1.1 ടി.എം.സി വെള്ളം കേരളത്തിലേക്ക് ഒഴുക്കാനും നിര്‍ദേശമുണ്ട്. തമിഴ്നാടിന് അവകാശപ്പെട്ട വെള്ളം തരില്ലെന്നതിന്റെ സൂചനയാണ്^അവര്‍ ആരോപിച്ചു.

12 December 2011

ഒരിക്കല്‍ കൂടി മുല്ലപ്പെരിയാറില്‍

രാജ്യത്തെ അണക്കെട്ട് മുത്തശãിയെന്ന് വിശേഷിപ്പിക്കാവുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന അപകട ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മുല്ലപ്പെരിയാറില്‍ എത്തിയത്.അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് കൊണ്ടാവാം, അതിര്‍ത്തി ടൌണായ കുമിളിയില്‍ കാര്യമായ ആളനക്കമുണ്ടായിരുന്നില്ല.
 ശബരിമല സീസണ്‍ ആയിട്ടും ശരണം വിളികളുമായുള്ള സംഘങ്ങളെ കാണാനില്ലായിരുന്നു. മുമ്പ് അങ്ങനെയായിരുന്നില്ല, കുമിളി ബസ് സ്റ്റാന്‍ഡിലും പരിസരത്തും അയ്യപ്പ ഭക്തരുടെ തിരക്കാവും കാണുക. വള്ളക്കടവ്, പുല്‍മേട് വഴി അയ്യപ്പന്മാരെ കൊണ്ട് പോകുന്നതിന് ട്രിപ്പ് ജീപ്പുകള്‍ നിരനിരയായി കിടന്നിരുന്നു. എന്നാല്‍, ഇത്തവണ ആകെ മൂകത.മരണ വീട്ടില്‍ എത്തിയ പ്രതീതി.ആകെയുള്ളത് പോലിസും എന്തിന് തയ്യാറായി ഐ.ആര്‍.ബി ബറ്റാലിയനും. ഇതിനിടെ, ചില വടക്കേ ഇന്‍ഡ്യന്‍ ടൂറിസ്റ്റുകളും.
കുമിളിയിലെ സുഗന്ധവ്യഞ്ജന വ്യാപാരികളും ഹോട്ടലുടമകളും ആകെ നിരാശയിലാണ്. ഒരു ടൂറിസറ്റ് സീസണ്‍ നഷ്ടമായെന്ന് അവര്‍ പറയുന്നു. അതിര്‍ത്തിക്കപ്പുറത്തും സ്ഥിതി ആശാവഹകമല്ല, തമിഴ്നാടിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നു.വാഹനങ്ങളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. കേരള രജിസ്ട്രേഷനുള്ള വാഹനങ്ങളില്‍ എത്തുന്നവരോട് കരുതലോടെ പോകണമെന്ന് ഉപദേശവും നല്‍കുന്നു.
ജലവിഭവ മന്ത്രി പി.ജെ.ജോസഫ്, എം.എല്‍.എമാരായ ടി.എന്‍.പ്രതാപന്‍, തോമസ് ചാണ്ടി, കെ.മുഹമ്മദുണ്ണി ഹാജി, എ.എം.ആരിഫ്, വര്‍ക്കല കഹാര്‍, ജി.എസ്.ജയലാല്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ഇത്തവണ മുല്ലപ്പെരിയാര്‍ യാത്ര. ഇവര്‍ക്കൊപ്പം  പുറമെ മാധ്യമ, ഉദ്യോഗസ്ഥ സംഘവും ഉണ്ടായിരുന്നു.
തേക്കടി തടാകത്തിലൂടെ ബോട്ടില്‍ മുല്ലപ്പെരിയാറിലേക്ക് പോകുമ്പോള്‍ മന്ത്രി പി.ജെ.ജോസഫ് വിവരിച്ചതും വന്യ ജീവി ഉദ്യോഗസ്ഥരില്‍ ചോദിച്ചറിഞ്ഞതും പെരിയാര്‍ കടുവ സങ്കേതത്തിന്റെ ജൈവവൈവിധ്യം സംബന്ധിച്ച വിവരങ്ങളാണ്. മന്ത്രി ജോസഫ് പഠിച്ച വിവരങ്ങള്‍ എം.എല്‍.എമാര്‍ക്കായി പങ്ക് വെക്കുകുയും ചെയ്തു. ഇതിനിടെ കാട്ടുപോത്തും മ്ലാവും തുടങ്ങി വന്യ ജീവികള്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ബോട്ടിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തടാകത്തിന് നടുക്ക് പക്ഷി കുടുകളും കാണാമായിരുന്നു. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍, മനുഷ്യര്‍ക്ക് മാത്രമല്ല, ഈ ജീവികള്‍ക്കും ആവാസ വ്യവസ്ഥയില്ലാകതാകും. ഇപ്പോഴത്തെ ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ത്തിയാല്‍ കാടും പുല്‍മേടുകളും നശിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എത്തുമ്പോള്‍ നല്ല വെയില്‍. എങ്കിലും അതൊന്നും വകവെക്കാതെ സംഘം മുന്നോട്ട്. അണക്കെട്ടിന്റ കവാടത്തില്‍ നിര്‍മ്മാണ തിയതിയും മറ്റും രേഖപ്പെടുത്തിയിരിക്കുന്നു. ബ്രിട്ടിഷ് എന്‍ജിനിയര്‍ പെന്നി ക്വിക്കിന്റെ പേര് ജോസഫ് വായിച്ചതോടെ, അദ്ദേഹമാണ് അണക്കെട്ട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയതെന്ന് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ.പരമേശ്വരന്‍ നായര്‍ പറഞ്ഞു. പല തവണ നിര്‍മ്മാണം മുടങ്ങിയതോടെ തന്റെ സ്വത്ത് വിറ്റാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് അറിയിച്ചതോടെ ജോസഫിന്റെ കമന്റ്^പെന്നി മുടക്കിയവന്‍ ക്വിക്ക്.
പ്രധാന അണക്കെട്ടും ബേബി ഡാമും എര്‍ത്ത് ഡാമും കണ്ട സംഘം ഗാലറിയില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോഴാണ് അതിന്റെ താക്കോലുമായി തമിഴ്നാട് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടതായി അറിയുന്നത്. പേരിന് പോലും തമിഴ്നാടിന്റെ ഉദ്യോഗസ്ഥരില്ല.
അണക്കെട്ടിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ ഇന്റര്‍വ്യൂ എടുക്കാന്‍ ചാനലുകളും മല്‍സരിക്കുകയായിരുന്നു. ദേശിയ ചാനലുകള്‍ക്ക് ഇംഗ്ലിഷിലാണ് ഇന്റര്‍വ്യു വേണ്ടത്. മന്ത്രിക്കാകട്ടെ ആവേശം. ചുട്ട് പൊള്ളുന്ന വെയിലിനെ അവഗണിച്ചും ഇംഗ്ലിഷിലും മലയാളത്തിലുമായി മാറി മാറി മന്ത്രിയുടെ വിശദീകരണം. അതിനിടെയാണ് രാജ്യത്തിന്റെ തന്നെ അതിര്‍ത്തി കടന്ന് അല്‍ ജസീറ സംഘം മുല്ലപ്പെരിയാറില്‍ എത്തിയത്. അവരും വിശദമായി ഇന്‍ര്‍ര്‍വ്യു പകര്‍ത്തി. മുല്ലപ്പെരിയാര്‍ അങ്ങനെ രാജ്യാന്തര വിഷയമായി മാറി.
ഇതിനിടെ, സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര്‍ വീഡിയോ കാമറയുമായി കറങ്ങിയത് മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി. ബി.ബി.സി റിപ്പോര്‍ട്ടറാണെന്ന് ആരോ പറഞ്ഞതോടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കാന്‍ തന്നെ പോലീസിന് മടി. എങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി തിരച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നില്ല.ആകെയുള്ള തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്. മൊബൈല്‍ നമ്പര്‍ നല്‍കിയെങ്കിലും അത് മറ്റാരുടെതോ. അതോടെ സംഘം പോലീസ് കസ്റ്റഡിയില്‍.
നല്ല വെയില്‍ ആയിരുന്നതില്‍  അണക്കെട്ടിന്റെ പലഭാഗത്തേയും ചോര്‍ച്ച വ്യക്തമായിരുന്നു.പലയിടത്തും വെള്ളം തോട് പോലെ ഒഴുകുന്നു.ബേബി ഡാമിന്റെ അടിത്തട്ടില്‍ നിന്നും ഒഴുകിയെത്തുന്ന വെളളം  എവിടെ നിന്നാണെന്ന് പോലും വ്യക്തമല്ല.സ്പില്‍വേക്ക് മുന്നിലെ കല്ലും മണ്ണും നീക്കം ചെയ്യാനുള്ള ജോലികള്‍ ഒരു ജെ.സി.ബിയുടെ സഹായത്തോടെ നടക്കുന്നു. എത്രയോ വര്‍ഷമായി കേരളം ആവശ്യപ്പെടുന്നതാണ് ഈ കല്ലും മണ്ണും നീക്കം ചെയ്യണമെന്ന്.ജലനിരപ്പ് 136 അടി കഴിഞ്ഞാല്‍, സ്പില്‍വേയിലുടെ വെള്ളം പെരിയാറിലേക്ക് ഒഴുകണമെന്നാണ് വ്യവസ്ഥ. പക്ഷെ, സ്പില്‍വേക്ക് മുന്നില്‍ കൃത്രിമ തടയണ സൃഷ്ടിച്ച് വെള്ളമൊഴുക്ക് തടസപ്പെടുത്തുന്നു. ഈ കാര്യത്തില്‍ പോലും കേരളത്തിന്റെ നിലപാട് നടപ്പാക്കാന്‍ കഴിയാതെ പോകുന്നു^അപ്പോഴാണ് നാം പുതിയ അണക്കെട്ടിനെ കുറിച്ച് സംസാരിക്കുന്നത്.
ഇ.കെ.നയനാര്‍ മുഖ്യമന്ത്രിയായിരിക്കെ അന്ന് ഇടത് മുന്നണി കണ്‍വീനറായിരുന്ന വി.എസ്.അച്യുതാനന്ദനും പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാനായിരിക്കെ പി.സി.ജോര്‍ജും തുടങ്ങിയവരൊക്കെ കല്ലും മണ്ണും നീക്കാന്‍ ആവശ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്.എന്നാല്‍, ഇതോന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് തമിഴ്നാട് ^അതെ അവര്‍ക്ക് ഇതൊന്നും ബാധകമല്ല, മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും ഒരു തുള്ളി വെള്ളം പോലും തമിഴ്നാടിലേക്ക് പോകില്ല.999 വര്‍ഷത്തെ പെരിയാര്‍ പാട്ട കരാറിന്റെ പേരില്‍ പിന്നെയും അണക്കെട്ട് കെട്ടുകയും വെള്ളം തമിഴ്നാടിലേക്ക് തിരിച്ച് വിടുകയും ചെയ്യാമെന്നായിരിക്കും അവരുടെ മനസില്‍.

07 December 2011

ഉന്നതാധികാര സമിതിയുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തില്‍ ആശങ്ക

സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശനത്തില്‍ കേരളത്തിന് ആശങ്ക.അണക്കെട്ട് സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ കേന്ദ്ര ജല കമീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ.സി.ഡി.തട്ടെ, മുന്‍ അംഗം ഡോ.ഡി.കെ.മേത്ത എന്നിവരാണ് പരിശോധിക്കാന്‍ എത്തുന്നത്. ഉന്നതാധികാരസമിതിക്ക്  സാങ്കേതിക ഉപദേശം നല്‍കാനാണ്  മുന്‍ ജല കമീഷന്‍  ഉദ്യോഗസ്ഥരെ നിയമിച്ചത്.
ഭൂചലനത്തെതുടര്‍ന്ന് അണക്കെട്ടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഇവരെത്തുന്നത്. ഡിസംബറില്‍ ഇരുവരും മുല്ലപ്പെരിയാറിലെത്തും.
സുപ്രീംകോടതിയുടെ ഉന്നതാധികാരസമിതിയിലേക്ക് ഇവരെ നാമനിര്‍ദേശം ചെയ്തപ്പോള്‍ത്തന്നെ കേരളം പ്രതിഷേധം അറിയിച്ചിരുന്നതാണ്. മറ്റാരെയെങ്കിലും നിയമിക്കണമെന്നാണ് അന്ന് കേരളം ആവശ്യപ്പെട്ടത്.
മുല്ലപ്പെരിയാര്‍ തര്‍ക്കവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് 2010 ഫെബ്രുവരിയിലെ ഉത്തരവില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.  എന്നാല്‍ അതിന് വിരുദ്ധമായാണ് കേന്ദ്രസര്‍ക്കാര്‍ അംഗങ്ങളെ നിയോഗിച്ചത്.
അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് പരാതി ഉയര്‍ന്നതുമുതല്‍ കേന്ദ്ര ജല കമീഷന്‍ വിഷയത്തില്‍ ഇടപെടുന്നു. ജലനിരപ്പ് താഴ്ത്താനും അണക്കെട്ട് ബലപ്പെടുത്താനും നിര്‍ദേശം നല്‍കിയത് ജലകമീഷനാണ്. 1986ലും 2001ലും കേന്ദ്ര ജലകമീഷന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനെതിരായ വിധിക്ക് കാരണമായത്. കേന്ദ്ര ജലകമീഷന്‍ പക്ഷപാതപരമായി പെരുമാറുന്നെന്ന പരാതി കേരളം ഉയര്‍ത്തിയിരുന്നു. പ്രശ്നം പഠിക്കാന്‍ കേന്ദ്ര ജലകമീഷനെ നിയോഗിക്കാമെന്ന് പലതവണ കേന്ദ്ര സര്‍ക്കാര്‍ നിദേശിച്ചെങ്കിലും കേരളം അംഗീകരിച്ചില്ല.
 ഭൂചലനത്തെ തുടര്‍ന്ന് പ്രത്യക്ഷത്തില്‍ അണക്കെട്ടില്‍ കേടുപാടുകള്‍ സംഭവിക്കാത്ത സാഹചര്യത്തില്‍ ഇവരുടെ റിപ്പോര്‍ട്ട് കേരളത്തിന് എതിരായിരിക്കുമെന്നാണ് ആശങ്ക.ഏറെ ദുര്‍ബലമായ അടിത്തട്ടിലും അസ്തിവാരത്തിലും  മറ്റുമാണ് കേടുപാടുകള്‍. 
ഭൂചലനത്തെക്കുറിച്ച് പഠിക്കേണ്ടത് ഭൌമശാസ്ത്രജ്ഞരാണെന്ന കേരളത്തിന്റെ വാദം നിരാകരിച്ചാണ് ഹൈഡ്രോളജിയില്‍ ഡോക്ടറേറ്റുള്ള തട്ടെയെ നിയോഗിച്ചത്.മുല്ലപ്പെരിയാര്‍ മേഖലയില്‍ ചെറിയതടക്കം നിരവധി ഭൂചലനങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പഠനം വേണമെന്ന് കേരളം ആവശ്യപ്പെടുന്നു. റൂര്‍ക്കി ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞരെ സാക്ഷികളായി വിസ്തരിക്കണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചില്ല. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രതയുള്ള ഭൂചലമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ തകരുമെന്ന ഇവരുടെ റിപ്പോര്‍ട്ട് കഴിഞ്ഞ സെപ്റ്റംബറിലെ സിറ്റിങ്ങില്‍ കേരളം സമര്‍പ്പിച്ചിരുന്നു.
ഭൂചലന, പ്രളയ ഭീഷണിയാണ് മുല്ലപ്പെരിയാര്‍ നേരിടുന്നത് . ഇക്കാര്യം സുപ്രീംകോടതിയെയും ഉന്നതാധികാര സമിതിയേയും  കേരളം അറിയിച്ചിരുന്നു. എന്നാല്‍, അണക്കെട്ട്  ബലപ്പെടുത്തിയെന്നും ജലനിരപ്പ് ഉയര്‍ത്താന്‍ സുപ്രീംകോടതി അനുവദിച്ചെന്നും ആവര്‍ത്തിക്കാനാണ്  തമിഴ്നാട് ശ്രമിക്കുന്നത്.

05 December 2011

പെരിയാര്‍ പാട്ടക്കരാര്‍ പുനഃപരിശോധിക്കാന്‍ 1949ല്‍ ആവശ്യപ്പെട്ടു


1886ല്‍ 999 വര്‍ഷത്തേക്ക് ഒപ്പിട്ട പെരിയാര്‍ പാട്ടക്കരാര്‍ പുനഃപരിശോധിക്കണമെന്ന് 1949ലെ തിരുവിതാംകൂര്‍ മന്ത്രിസഭ ആവശ്യപ്പെട്ടതായി രേഖ. കരാറിന്റെ കാലവധി ഉള്‍പ്പെടെ പലകാര്യങ്ങളിലും പുനഃപരിശോധന വേണമെന്ന് അന്ന് അഭിപ്രായപ്പെട്ടിരുന്നു.
തിരുവിതാംകൂര്‍ അറിയാതെ കരാറിന് വിരുദ്ധമായി മദിരാശി സ്റ്റേറ്റ് ആരംഭിച്ച വൈദ്യുതി ഉല്‍പാദനം പാടില്ലെന്ന് അമ്പയര്‍ വിധിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളിലാണ് തിരുവിതാംകൂര്‍ മന്ത്രിസഭ വ്യക്തമായ നിലപാട് സ്വീകരിച്ചത്. വൈദ്യുതി ഉല്‍പാദനത്തിന് അനുമതി തേടി മദിരാശി പൊതുമരാമത്ത് മന്ത്രി ഭക്തവത്സലത്തിന്റെ നേതൃത്വത്തിലുള്ള സംഘം 1949 ജൂണ്‍ 15ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ടി.കെ. നാരായണപിള്ള, വൈദ്യുതി മന്ത്രി കെ.ആര്‍. ഇലങ്കത്ത് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. അന്ന് പാട്ടമായി നല്‍കിയിരുന്ന 40,000 രൂപക്ക് പുറമെ, വൈദ്യുതി ഉല്‍പാദനത്തിന് ഒരു കിലോവാട്ട് ഇയറിന് (8760 യൂനിറ്റ്) ആറ് രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കുന്നതിനും അന്ന് ധാരണയായി. ഇതനുസരിച്ച് കരടുകരാര്‍ തയാറായെങ്കിലും മന്ത്രിസഭ അത് തള്ളുകയായിരുന്നുവെന്ന് 1993 മാര്‍ച്ച് 31ന് കേരള നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ ജലവിഭവ മന്ത്രി ടി.എം. ജേക്കബ് പറഞ്ഞിരുന്നു. കരാറിന്റെ കാലാവധി ഉള്‍പ്പെടെ പുനഃപരിശോധിക്കണമെന്ന നിയമോപദേശവും 1949ല്‍ ലഭിച്ചിരുന്നു. എ.ജെ. ജോണ്‍ മുഖ്യമന്ത്രിയായിരിക്കെ 1952 നവംബര്‍ 11ന് നടന്ന ചര്‍ച്ചയില്‍ ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത പദ്ധതിയായി ജലവൈദ്യുത നിലയം സ്ഥാപിക്കാന്‍ തീരുമാനിച്ചു. 1954 ജൂലൈ ഒന്നിന് ആസൂത്രണ കമീഷന്‍ ഇടപെട്ട് ചര്‍ച്ച നടന്നെങ്കിലും തീരുമാനമുണ്ടായില്ല. എന്നാല്‍, പിന്നീട് മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയാണ് സംയുക്ത പദ്ധതി വേണ്ടെന്ന് തീരുമാനിച്ചത്. വൈദ്യുതി ഉല്‍പാദനതിന് 350 ദശലക്ഷം യൂനിറ്റ് വരെ ഒരു കിലോവാട്ട് ഇയറിന് 12 രൂപ നിരക്കിലും കൂടുതല്‍ ഉല്‍പാദനം ഉണ്ടായാല്‍ മുഴുവന്‍ വൈദ്യുതിക്കും കിലോവാട്ട് ഇയറിന് 18 രൂപ നിരക്കിലും റോയല്‍റ്റി വേണമെന്നും 1954ല്‍ പട്ടം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനോട് മദിരാശി സര്‍ക്കാര്‍ യോജിച്ചില്ല.
1954 മുതല്‍ 1970 വരെ നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് വൈദ്യുതി ഉല്‍പാദനത്തിന് അനുമതി നല്‍കി 1970 മെയ് 29ന് അനുബന്ധ കരാര്‍ ഒപ്പിട്ടത്. 1954 നവംബര്‍ 13 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് കരാര്‍ ഒപ്പിട്ടത്.

04 December 2011

THE PERIYAR LEASE DEED 1886




INDENTURE made between the SECRETARY OF STATE FOR INDIA and the MAHARAJA OF TRAVANCORE in respect of the lease of certain territory in the Travancore State in connection with the PERIYAR IRRIGATION PROJECT -1886.


This indenture made the twenty-ninth day of October One thousand eight hundred and eighty-six (corresponding with the fourteenth day of Tulam 1062 of the Malabar era between the Government of His Highness the Maharajah of Travancore hereinafter called the Lessor) of the one part and the Right Honourable the Secretary of State for India in Council of the other part witnesseth that in consideration of the rents hereinafter reserved and of the covenants by the said Secretary of the State for India in Council hereinafter contained the Lessor done  hereby demise and grant upto the said Secretary of State for India in Council his successors and assigns tail of whom are intended to be included in and to be referred to by the expression the Lessee hereinafter used.). First. All that tract of land part of the tributary of Travancore situated on or near toe Periyar river bounded on all sides by a contour line one hundred and fifty-five feet above the deepest point of the bed of the said Periyar river at the site of the dam to be constructed there and shown in the map or plan hereunto annexed and which said tract of land is delineated in the said map or plan hereunto annexed and therein coloured blue and contains eight thousand acres or thereabouts.
Secondly. All such land in the immediate vicinity of the tract of land above mentioned and not exceeding in the whole in extent one hundred acres as may be required by the lessee for the execution and preservation of the irrigation works to be executed by the lessee within the said tract of land first above mentioned and which said works are commonly called or known as the “Periyar Project”. Thirdly. Full right power and liberty to construct make and carry out on any part of the said lands herein before demised and to use exclusively when constructed made and carried out by the lessee all such irrigation works and other works auxiliary thereto as the lessee shall think fit for all purposes or any purpose connected with the said Periyar Project or with the use exercise or enjoyment of the lands rights liberties and Powers hereby demised and granted or any of them.        Fourthly. All waters flowing into through over to from the said tract of land firstly herein before demised.   Fifthly. All timber and other trees woods underwoods and saplings which now are or shall during the continuance of this demise be growing or standing upon any of the said demised lands with liberty to the lessee to fell grub up and use, free of all charge for the same all such of the said timber and other trees weeds underwoods and saplings as shall be required in or about the construction or maintenance of or otherwise for all or any of the purposes of the said works or any of them or in connection therewith provided always that the lessee shall not be responsible for the destruction of or for any damage done to any others of the said timber of other trees woods underwoods or saplings for the time being growing or standing upon any of the said demised lands by of through the construction or maintenance of the said works of any of them. Sixthly.The right of fishing in over and upon such waters tanks and ponds as now are or shall during the term hereby granted by upon or within any of the said demised lands. Seventhly. Free way leave and right and liberty of way and passage in manner hereinafter mentioned through and over the lands of the lessor and liberty for the lessee his officers agents servants and workmen to enter upon and to make lay and repair such one and not more than one main or wagon way from any point on the boundary line between British territory in India and the Territory of Travancore to any part of the said demised lands in the usual manner by digging the soil and levelling the ground and making gutters through and over the lands of the lessor between such point and the said demised lands for leading and carriages for and alone the said wagons way upto and towards the said demised  lands all materials required for all or any of the said works and other material matters and things whatsoever to an from any of the said demised lands and liberty for the lessee his officers agents, servants and workmen as occasion shall require to lay and fix wood timber earth, stones gravel and other materials in and upon the lands of the lessor and to cut, dig and make trenches and water courses for the purpose of keeping the said wagon way free  from water and to do all other things necessary or convenient as well for making and laying the said wagon way as for repairing  and upholding the same whenever there shall be occasion and liberty for the lessee his officers agents servants and workmen to go pass and repass along the said wagon way either on foot or with horses and other cattle wagons carts or other carriages unto and from the said demised lands and all other liberties and appurtenances necessary or convenient for making laying, altering repairing using or removing the said wagon way or any part thereof the lessee making reasonable compensation unto tree lessor and the tenants or occupiers for all damage occasioned by or in the exercise of the said liberties to the lands belonging to him or them except those actually taken and used for the line of the said  was on way except nevertheless put of this demise all sovereign rights of the lessor in and to the said demised lands or any of them other than the rights liberties and powers herein before particularly mentioned and expressed to be hereby demised and excepted all minerals and precious stones whatsoever in and under the said lands hereby  demised  or any of them other than earth rubble stone and line required for the said works or any of them together with liberty for the lessee to erect build and set up alter maintain and use upon or within then lands hereby demised such houses and other buildings and to take free of all charge for the same all such earth rubble stone and lime therefrom as shall be necessary or proper for effectual  or conveniently making and maintaining the said several works and generally to do all such things whatsoever in or upon the hereby demised lands as shall be necessary or expedient for the construction and repair of the said irrigation and accommodation works  and for any of the purpose of these presents to have and to hold the premises herein before expressed to be hereby demised and granted unto the lessee from the first day of January one thousand eight hundred and eighty-six for the term of nine hundred and ninety-nine years yielding and paying therefore by the same being deducted from the tribute from time to time payable by the lessor to the Government of India or Madras the yearly rent of forty thousand rupees of British India commencing from the day on which the water of the said Periyar river now flowing into the said territory of Travancore shall by means of the said works be diverted and shall flow in to British territory the first of payments to be made at the expiration of twelve calendar months from such list mentioned date and yielding and paying from the date from which the said yearly rent of forty thousand rupees of British India shall become payable and over and above the same the further yearly rent (hereinafter called acreage rent ) after the rate of five rupees of British India currency for every acre and so in proportion for a less quantity of the lands hereby demised and granted which on the completion of the said works shall be found on measurement to be included within the said contour line in excess of the said area of eight thousand acres the first of such payments of acreage rent to be made at the time and place when and where the said yearly rent shall become payable as herein before provided and the lessee doth hereby covenant with the lessor that the lessee will pay to the lessor the several rents herein before reserved at the times herein before appointed by allowing the same to be deducted from the tribute from time to time payable by the lessor as aforesaid and will at the expiration or sooner determination of the said term peaceably deliver upto the lessor all the said premises hereby demised in such stale and condition as shall be consistent with a due regard to the provisions of this lease and in particular will within two years after the expiration of determination of the said term clear from the said lands hereby  demised all machinery and plant in or about the same or any part thereof or shall at the option of the lessee abandon all claim to such machinery and plant or to such part or parts thereof as the lessee shall think it provided always and it is hereby agreed and declared that it shall be lawful for the lessee at any time before the expiration of the said term to surrounding and yield up all the demised premises to the lessor in which case and immediately upon such surrender the rents hereby reserved shall cease.  Provided always and these presents are on this express condition that if and when ever there shall be a breach of any of the covenants and agreements by the lessee herein contained the lessor may re-enter upon any part of the said premises in the name of the whole and there upon the said term of nine hundred and ninety-nine hundred absolutely determine without prejudice nevertheless to the recovery of any rent or money then payable or to the liability of the lease to perform and to the right of the lessor to enforce the performance and observance of every or any covenant or situation herein contained and which ought to be performed or observed after the expiration of the said term in case the same  had expired by effluxion of time.  And the lessor doth hereby covenant with the lessor that the lessee paying the rents herein before reserved in manner aforesaid and performing and observing all the covenants and agreements by the lessee herein contained may quietly hold and enjoy all the lands rights and premises herein before, demised and granted during the said term and also free of rent so much of the said lands as shall then be required for any machinery or plant for two years after the expiration or determination of the said term without any interruption or disturbance by the lessor or any person claiming through or in trust for the lessor and that if the lessee shall be desirous of taking a renewed lessee of the said premises for the further term of nine hundred and ninety-nine years from the expiration of the term hereby granted and of such desire shall prior to the expiration of the said last mentioned term give to the lessor six calendar months previous notice in writing signed by any Secretary to the Government of Madras and shall pay the rents hereby reserved and perform and observe the several covenants and agreements herein contained and on the part of the lessee to be observed and performed upto the expiration of the said term hereby granted the lessor will upon the request and at expense of the lessee forthwith execute and deliver to the lessee a renewed lease of the said premises for the further term of nine hundred and ninety-nine years at the same yearly and acreage repts and under and subject to the same covenants provisions and agreements including this present covenant as are herein contained.  If and whenever any dispute or question shall arise between the lessor and lessee touching these presents or anything herein contained or the construction hereof or the rights duties or liabilities of either party in relation to the premises the matter in difference shall be referred to two arbitrators or their umpire pursuant  to and so as with regard in the mode and consequence of the referring and in all other respect to conform to the provision in that behalf of the Code of Civil Procedure 1882 of the Legislative Council of India or any there subsisting statutory modification thereof.  In witness whereof Vembankum Ramiengar, Esq. CSI Diwan of  His Highness in Maharajah of Travancore by order and direction of the Government of M/s. Highness the said Maharajah and John Child Hannynglen Esl. Resident of Travancore and Cochin of order and direction of the Rigln Honourable the Governor in Council of Fort St. George  acting for and on behalf of the Right Honourable the Secretary of State for India in Council have hereunder set their respective hands and seals the day and year first above written.

Signed, sealed and delivered by the above named Vembaukum Ramiengar in the presence of:
V. RAMIENGAR
K.K.Kuruvila
Maramath Secretary, Travancore Sircar

J.H. PRINCE
Ag. Head Sircar Vakil, Travancore Government

Signed, sealed and delivered by the above named John Child Hannyngton in the presence of:
J.C. HANNYNGTON

K.K.Kuruvila
Maramath Secretary, Travancore Sircar

J.H. PRINCE
Ag. Head Sircar Vakil, Travancore Government

MEMORANDUM

The land referred to in the foregoing deed as demised by the lessor to the lessee is situate on both sides of Periyar River as shown in the map hereto annexed and coloured blue, and lies within the Thodupulay and Chengannoor taluks of Travancore State, and is bound as in the said deed is is described.

V. RAMIENGAR
J.C. HANNYNGTON

03 December 2011

പുറത്തുവന്നത് സര്‍ക്കാറിന്റെ നിലപാട് മാറ്റ



മുല്ലപ്പെരിയാര്‍  പ്രശ്നത്തില്‍ അഡ്വക്കറ്റ് ജനറലിലൂടെ പുറത്തുവന്നത് സര്‍ക്കാറിന്റെ നിലപാട് മാറ്റമെന്ന് സംശയം. തിരുവനന്തപുത്ത് ചേര്‍ന്ന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റിയിലെ യോഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ ഇതുവരെ തുടര്‍ന്നുപോന്ന നിലപാടിന് വിരുദ്ധമാണ്. കണക്കുകൊണ്ടുള്ള കളിയാണ് അതോറിറ്റിയുടേത്. ജനങ്ങളുടെ ആശങ്കക്ക് അറുതിവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കിലും ഇത് മുല്ലപ്പെരിയാര്‍ കേസ് ദുര്‍ബലപ്പെടുത്തും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍, അവിടെ നിന്നെത്തുന്ന ജലമത്രയും ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിന് കഴിയുമെന്ന പുതിയ വാദമാണ് ഇപ്പോള്‍ ഉയര്‍ത്തിയിട്ടുള്ളത്. മുല്ലപ്പെരിയാറില്‍ 11.75 ടി.എം.സി (1000 ദശലക്ഷം ഘനയടി) വെള്ളമാണുള്ളതെന്നും ഇപ്പോഴത്തെ നിലയില്‍ അത് ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ടെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 74.5 ടി.എം.സിയാണെങ്കിലും ഇപ്പോള്‍ 59.5 ടി.എം.സി വെള്ളമാണുള്ളത്. മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം ഒഴുകിയെത്താന്‍ രണ്ട് മണിക്കൂറെങ്കിലും വേണ്ടിവരുമെന്നതിനാല്‍, ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണിയുടെ ഷട്ടര്‍ തുറന്ന് ജലനിരപ്പ് നിയന്ത്രിക്കാമെന്നും പറയുന്നു. കണക്കുകള്‍ പ്രകാരം ഇത് ശരിയാണെങ്കിലും പ്രയോഗതലത്തില്‍ നടപ്പാകില്ല. മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാട് അവതരിപ്പിച്ച ഈ 'കണക്കിനെ' കേരളം എതിര്‍ത്തിരുന്നതാണ്.
മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കിയും തകരുമെന്നും 40 ലക്ഷം ജനങ്ങളെ ബാധിക്കുമെന്നും ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം പറയുന്നു. പതിറ്റാണ്ടുകളായി കേരളം ചൂണ്ടിക്കാട്ടുന്ന വാദമാണിത്. നാല് മണിക്കൂര്‍കൊണ്ടായിരിക്കും മുല്ലപ്പെരിയാര്‍ വെള്ളം ഇടുക്കിയിലെത്തുക. കല്ലും മണ്ണും ചേര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ ഇടുക്കിവരെയുള്ള ഭാഗത്ത് താമസിക്കുന്ന ആയിരങ്ങളുടെ ജീവന് ഭീഷണിയാകും. വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, ചപ്പാത്ത് തുടങ്ങിയ സ്ഥലങ്ങള്‍ തുടച്ചുനീക്കപ്പെടുമെന്ന് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളം പറയുന്നു. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ അതൊരുതരത്തിലും തമിഴ്നാടിനെ ബാധിക്കില്ല.
15.662 ടി.എം.സിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണശേഷിയെങ്കിലും 10.570 ടി.എം.സിയാണ് സംഭരിക്കുകയെന്ന് ഉന്നതാധികാരസമിതിക്ക് തമിഴ്നാട് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്രയും ജലം സാവധാനം ഒഴുകിയെത്തി ഇടുക്കി ജലാശയം നിറക്കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ഇതത്രയും ഇടുക്കിയിലേക്ക് ഒഴുകിയെത്തുമെന്നും ഉറപ്പാക്കാന്‍ കഴിയില്ല. അഴുതയാറിലൂടെ പമ്പാവാലിയിലേക്കും വെള്ളം കുത്തിയൊഴുകും. അഴുത ഡൈവേര്‍ഷന്‍ ഡാം തകരുന്നത് മൂലമുള്ള ദുരന്തം ഇതിനുപുറമെയായിരിക്കും. കഴിഞ്ഞദിവസം തമിഴ്നാട് സമര്‍പ്പിച്ച അപേക്ഷക്ക് നല്‍കിയ മറുപടിയിലും കേരളം ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്.
ഉന്നതാധികാരസമിതിക്ക് മുമ്പാകെയുള്ള കേരളത്തിന്റെ വാദംതന്നെ ദുര്‍ബലപ്പെടുത്തുന്നതാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ടെത്തല്‍.

02 December 2011

മുല്ലപ്പെരിയാര്‍;കേരളത്തിന് നിയമ നിര്‍മ്മാണം നടത്താം




 മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന് നിയമനിര്‍മ്മാണം നടത്താമെന്ന് നിയമോപദേശം. പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയല്ലാത്തതിനാല്‍,സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിയമനിര്‍മ്മാണം നടത്തുന്നതിന് അൃവകാശമുള്ളതായി സുപ്രിം കോടതിയുടെ ഉന്നതാധികാര സമിതിയേയും കേരളം അറിയിച്ചു. 1886ലെ പെരിയാര്‍ കരാര്‍ പ്രകാരം അണക്കെട്ടിന്റെ ജലനിരപ്പ് എത്രയായിരിക്കണമെന്ന് പറയുന്നില്ല. ഇതിനിടെ, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയായി കുറക്കണമെന്ന് 1997 ജൂണ്‍ 13ന് നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയായി പാര്‍ലമെന്റ് പ്രഖ്യാപിച്ചിട്ടില്ലെന്നും സംസ്ഥാന നദിയായതിനാല്‍ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടില്ലെന്നും ഉന്നതാധികാര സമിതിക്ക് ഇന്നലെ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ കേരളം ചുണ്ടലിക്കാട്ടി.സംസ്ഥാന നദിയായതിനാല്‍ ജല വിതരണം,സംഭരണം,ജലസേചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നിയമനിര്‍മണം നടത്തുന്നതിന് അധികാരമുണ്ട്.നദിതടത്തില്‍ ഏത് തരം നിര്‍മ്മാണവും നടത്താം.ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമോ അനുമതിയോ വേണ്ടതില്ല.പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുളള അനുമതി മാത്രമാണ് പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന് വേണ്ടത്.1979ല്‍ കേന്ദ്ര ജല കമീഷന്‍ ചെയര്‍മാന്‍ നിര്‍ദേശിച്ചത് പ്രകാരമാണ് പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന് കേരളം നടപടികള്‍ സ്വീകരിക്കുന്നത്.
കേരളത്തിന്റെ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന പുതിയ അണക്കെട്ടില്‍ നിന്ന് പ്രതിവര്‍ഷം 20.5 ടി.എം.സി വെള്ളം തമിഴ്നാടിന് ഉറപ്പ് വരുത്തും. 1963ല്‍ 17.76 ടി.എം.സി വെള്ളമാണ് തമിഴ്നാടിന് മുല്ലപ്പെരിയാറില്‍ നിന്ന് ലഭിച്ചിരുന്നത്.1886ലെ കരാര്‍ പ്രകാരം ജലം നല്‍കണമെന്നാണ് പറയുന്നത്.അണക്കെട്ടിന്റെ ജലനിരപ്പ് നിശ്ചയിച്ചിട്ടില്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.
ഇതേസമയം, 1947ലെ ഇന്‍ഡ്യ ഇന്‍ഡിപെന്റന്‍സ് ആക്ടിലെ 7(1) ജി വകുപ്പ് പ്രകാരം പെരിയാര്‍ പാട്ട കരാറിന് നിയമസാധുതയില്ലെന്ന് നേരത്തെ കേരളം ചൂണ്ടിക്കാട്ടിയിരുന്നു.ഈ വകുപ്പ് പ്രകാരം നാട്ടുരാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ കരാറുകള്‍ക്ക് നിയമസാധുത ലഭിക്കാന്‍ സ്റ്റാന്‍ഡ് സ്റ്റില്‍ കരാര്‍ ഒപ്പിടമായിരുന്നുവെന്ന് 1993 മാര്‍ച്ച് 31ന് കേരള നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പി.ടി.തോമസ് ചുണ്ടിക്കാട്ടിയിരുന്നു.കാവേരി തര്‍ക്കത്തില്‍ ഇത്തരത്തില്‍ കരാര്‍ ഒപ്പിട്ടു.ഇതിന് പുറമെ 1956ലെ സംസ്ഥാന പുനരേകീകരണ ചട്ടത്തിലെ 108 പ്രകാരം നാട്ടുരാജ്യങ്ങള്‍ ഒപ്പിട്ട കരാറുകള്‍ 1957 നവംബര്‍ ഒന്നിന് മുമ്പായി പുതുക്കണമായിരുന്നു. പെരിയാര്‍ പാട്ട കരാറില്‍ ഇത് രണ്ടും ഉണ്ടായിട്ടില്ല.1970ലെ അനുബന്ധ കരാറിന് ഇക്കാരണത്താല്‍ നിയമസാധുതയില്ലെന്നും അന്ന് നടന്ന ഉപക്ഷേപ ചര്‍ച്ചയില്‍ തോമസ് പറഞ്ഞു. അന്നത്തെയും  പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഈ വാദം അംഗീകരിച്ചിരുന്നു.ഈ വാദം കൂടി കണക്കിലെടുത്താല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന് നിയമനിര്‍മ്മാണം നടത്താം.
പുതിയ അണക്കെട്ടിന് തമിഴ്നാട് സമ്മതിക്കുന്നില്ലെങ്കില്‍ ,കേരളം അണക്കെട്ട് നിര്‍മ്മിച്ച് ഇപ്പോള്‍ നല്‍കിവരുന്നത് പോലെ തമിഴ്നാടിന് ജലം നല്‍കണമെന്ന ഉപദേശവും ലഭിച്ചിട്ടുണ്ട്. എന്നാല്‍, തമിഴ്നാടുമായി ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന തരത്തിലുള്ള ഒരു നടപടിയും വേണ്ടെന്ന അഭിപ്രായത്തിലാണ് ഭരണകൂടം.
1997ല്‍ പി.സി.ജോര്‍ജ് ചെയര്‍മാനായിരുന്ന പെറ്റീഷന്‍സ് കമ്മിറ്റിയാണ് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.പെറ്റീഷന്‍ കമ്മിറ്റി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുമ്പോള്‍ 107.4 അടിയായിരുന്നു ജലനിരപ്പെങ്കിലും ആശങ്ക സൃഷ്ടിക്കുന്ന തരത്തില്‍ ഗാലറികളില്‍ ചോര്‍ച്ച കണ്ടതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.വിദഗ്ധ സമിതിയുടെ പരിശോധനക്ക്ശേഷം മാത്രമെ ജലനിരപ്പ് 136 അടിയായി ഉയര്‍ത്താവൂവെന്നും അന്ന് നിര്‍ദ്ദേശിച്ചിരുന്നു.


01 December 2011

മുല്ലപ്പെരിയാര്‍ വീണ്ടും നിയമക്കുരുക്കിലേക്ക്





 സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം തീരുമാനിക്കുകയും ഹൈകോടതിയില്‍ ഹരജികള്‍ എത്തുകയും ചെയ്തതോടെ മുല്ലപ്പെരിയാര്‍ വീണ്ടും നിയമക്കുരുക്കിലേക്ക്. തമിഴ്നാടിന്റെ ഹരജിയില്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് എ.എസ്. ആനന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമില്ല.
സുപ്രീംകോടതി വിധിവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നും കോടതിക്ക് പുറത്ത് പരിഹാരം കണ്ടെത്തണമെന്നും കേരളം ആവര്‍ത്തിക്കുമ്പോഴാണ് തര്‍ക്കം കോടതിയിലേക്ക് പോകുന്നത്. തമിഴ്നാട് ആഗ്രഹിക്കുന്നതും വിഷയം കോടതിയിലെത്തിക്കാനാണ്. നേരത്തെ തര്‍ക്കം കോടതിയിലെത്തിയതും കേരളത്തിന് താല്‍പര്യമില്ലാതെ ആയിരുന്നു.
പുതിയ ഡാം നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്ന് കേരളത്തെ തടയണമെന്നാവശ്യപ്പെട്ട് 2011 മാര്‍ച്ച് 11നും ബേബി ഡാം ബലപ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ ഒന്നിനും തമിഴ്നാട് നല്‍കിയ ഹരജികള്‍ സുപ്രീംകോടതിയിലുണ്ട്.
ഡാം ബലപ്പെടുത്തല്‍ ജോലികള്‍ക്കായി പെരിയാര്‍ കടുവാസങ്കേതത്തില്‍നിന്ന് പാറ പൊട്ടിക്കുന്നത് കേരള വനം ^വന്യജീവി വകുപ്പ് തടഞ്ഞതിന്റെ പേരില്‍ തമിഴ്നാട് കരാറുകാരന്‍ സുന്ദരമാണ് തര്‍ക്കം ആദ്യമായി കോടതിയിലെത്തിച്ചത്. 1997 മാര്‍ച്ച് 12നാണ് കേരള ഹൈകോടതിയില്‍ ഹരജി നല്‍കിയത്. ഇതടക്കം ആറ് ഹരജികളാണ് 1997^ '98 വര്‍ഷങ്ങളിലായി കേരള ഹൈകോടതിയിലെത്തിയത്. ഇതില്‍ തമിഴ്നാടിന്റെ കരാറുകാരന് മാത്രം ഇടക്കാല ഉത്തരവ് ലഭിച്ചു. കാസ്കേഡ് ടൈപ്പ് ജോലികള്‍ മാത്രം ചെയ്യാനും ജലനിരപ്പ് 136 അടിയില്‍ ഉയര്‍ത്തരുതെന്നും നിര്‍ദേശിച്ച് 1997 ഏപ്രില്‍ എട്ടിന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ഇതേസമയത്താണ് ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഹൈകോടതിയില്‍  ഹരജി വന്നത്. ഒരേവിഷയത്തില്‍ രണ്ട് ഹൈകോടതികളില്‍ നിലനില്‍ക്കുന്ന ഹരജികളില്‍ വ്യത്യസ്ത വിധി വന്നാല്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകുമെന്നും അതിനാല്‍ ഹരജികള്‍ സുപ്രീംകോടതി കേള്‍ക്കണമെന്നുമാവശ്യപ്പെട്ട് 1998 ഡിസംബര്‍ 14ന് തമിഴ്നാട് ഹരജി നല്‍കിയതോടെയാണ് തര്‍ക്കം സുപ്രീം കോടതിയില്‍ എത്തിയത്. അന്തര്‍ സംസ്ഥാന തര്‍ക്കമായതിനാല്‍ കേസ് കേള്‍ക്കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന കേരളത്തിന്റെ വാദം കോടതി തള്ളി.
2005 നവംബറില്‍ വാദം പൂര്‍ത്തിയാക്കിയ കേസില്‍ 2006 ഫെബ്രുവരി 27നാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനും ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്തുന്നതിന് അനുമതിനല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കുന്നതുമായിരുന്നു വിധി. ഇതിനെത്തുടര്‍ന്നാണ് കേരള നിയമസഭ പ്രത്യേകം സമ്മേളിച്ച് ജലനിരപ്പ് 136 അടിയായി നിജപ്പെടുത്താന്‍ തീരുമാനിച്ചത്.
ഇത് ചോദ്യംചെയ്ത് 2006 മാര്‍ച്ച് 31ന് തമിഴ്നാട് സുപ്രീംകോടതി സമീപിച്ചു. ഈ ഹരജി പരിഗണിച്ചാണ് എ.എസ്.ആനന്ദ് അധ്യക്ഷനായി ഉന്നതാധികാര സമിതി രൂപവത്കരിച്ച് 2010 സെപ്റ്റംബര്‍ 20ന് സുപ്രീംകോടതി ഉത്തരവിട്ടത്. സമിതി രൂപവത്കരണത്തോടെ ജലനിരപ്പ് ഉയര്‍ത്താനുള്ള 2006 ഫെബ്രുവരിയിലെ വിധി അസ്ഥിരപ്പെട്ടതായി കേരളം ചൂണ്ടിക്കാട്ടുന്നു.
പെരിയാര്‍ പാട്ടക്കരാറിന്റെ നിയമപരവും ഭരണഘടനാപരവുമായ നിലനില്‍പ്, അണക്കെട്ടിന്റെ ബലക്ഷയം, ജലനിരപ്പ് വര്‍ധിപ്പിക്കല്‍, പുതിയ അണക്കെട്ട് നിര്‍മാണം, അതിന്റെ മുതല്‍മുടക്ക്, പരിപാലനം തുടങ്ങി എല്ലാ കാര്യങ്ങളും പരിശോധിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചതെങ്കിലും കാലാവധി പിന്നീട് നീട്ടിക്കൊടുത്തു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ സമിതി ഏതാനും മാസങ്ങള്‍ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നറിയുന്നു. സുപ്രീംകോടതി നിയോഗിച്ച സമിതി തെളിവെടുപ്പ് നടത്തവെ ഹരജികള്‍ കോടതി കേള്‍ക്കുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
പാട്ടക്കരാര്‍ പ്രകാരം തര്‍ക്കമുണ്ടായാല്‍ ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികളെ  ഉള്‍പ്പെടുത്തി ട്രൈബ്യൂണല്‍ നിയമിക്കാനും അവര്‍ക്ക് യോജിച്ച തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ അമ്പയറെ നിയമിക്കാനും വ്യവസ്ഥയുണ്ട്. തിരുവിതാംകൂര്‍ അറിയാതെ അന്നത്തെ മദിരാശി സ്റ്റേറ്റ് മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദനം തുടങ്ങിയത് തര്‍ക്കമായി മാറിയപ്പോള്‍ രണ്ടംഗ ട്രൈബ്യൂണലിനെ നിയോഗിച്ചിരുന്നു. മദ്രാസ് ഹൈകോടതി മുന്‍ ജഡ്ജി സര്‍ ഡേവിഡ് ദേവദാസ്, തിരുവിതാംകൂറിലെ മുന്‍ ദിവാന്‍ ബഹാദൂര്‍ വി.എസ്. സുബ്രഹ്മണ്യ അയ്യര്‍ എന്നിവരായിരുന്നു ട്രൈബ്യൂണല്‍ അംഗങ്ങള്‍. ഇവര്‍ക്ക് യോജിച്ച തീരുമാനത്തിലെത്താനായില്ല. ഇതിനെത്തുടര്‍ന്ന് കൊല്‍ക്കത്ത ഹൈകോടതി ജഡ്ജിയായിരുന്ന നളിനി രഞ്ജന്‍ ചാറ്റര്‍ജിയെ അമ്പയറായി നിയമിച്ചു. പാട്ടക്കരാര്‍ അനുസരിച്ച് ജലസേചനത്തിന് നല്‍കിയ വെള്ളം മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുതെന്നായിരുന്നു 1941 മേയ് 21ന് പുറപ്പെടുവിച്ച വിധി. ഇതോടെ, കരാര്‍ പുതുക്കുന്നതിന് മദിരാശി സര്‍ക്കാര്‍ മുന്നോട്ടുവന്നുവെങ്കിലും അതുണ്ടായത് 1970 മേയ് 29ന് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയും.

(1\12\11ല്‍ മാധ്യമത്തില്‍ പ്രസിദ്ധികരിച്ചത്)