കേരളത്തില്‍ എപ്പോഴൊക്കെയാണ് വിവാദങ്ങള്‍ പൊട്ടി പുറപ്പെടുന്നത്.കഴിഞ്ഞ കാല സംഭവങ്ങള്‍ പരിശോധിക്കു്നപാള്‍ വിവാദങ്ങള്‍ക്ക് ചില കാലവും സന്ദര്‍ഭവും ഉണ്ടെന്ന് വേണം കരുതാന്‍.അടുത്ത കാലത്തായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മകനും എതിരെയുള്ള നീക്കങ്ങള്‍ ശക്തിപ്പെടുമ്പോള്‍ മാത്രം എങ്ങനെയാണ് വിവാദങ്ങള്‍ ഉയരുന്നത്. കേരള രാഷ്ട്രിയ വിദ്യാര്‍ഥികളും മാധ്യമ ഗവേഷകരും ഇത് സംബന്ധിച്ച് പഠനം നടത്തണമെന്നാണ് വിനീതമായ അഭിപ്രായം.
വി.എസ്.അച്യുതാനന്ദന്‍ ആലുവയില്‍ ദല്ലാള്‍ നന്ദകുമാറുമായി ചര്‍ച്ച നടത്തിയത് വിവാദമായേക്കുമെന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ടൈറ്റാനിയം അഴിമതി ആരോപണം കൊണ്ട് വന്നതെന്ന് യു.ഡി.എഫ് പറയുന്നത് വെറുതെയല്ല.ചില മാധ്യമങ്ങളിലൂടെ പുറത്ത് വന്ന പഴയ ആരോപണങ്ങള്‍ അടിയന്തിര പ്രമേയമായി നിയമസഭയില്‍ എത്തിയത് ചര്‍ച്ച ചെയ്യുകയും ചര്‍ച്ച ലൈവായി സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.ഈ സംഭവത്തില്‍ സര്‍ക്കാര്‍ മേല്‍ക്കൈ നേടിയെന്ന വിലയിരുത്തലിന് പിന്നാലെയാണ് വി.എസിന്റെ മകനും ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറുമായ വി.എ.അരുണ്‍കുമാറിന് എതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതും അരുണിന് എതിരെ നടപടി വരുമെന്ന അറിയിപ്പ് വന്നതും.എന്നാല്‍,മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പത്തനാപുരം പ്രസംഗത്തിലൂടെ അരുണ്‍ കുമാര്‍ 'രക്ഷപ്പെട്ടു'.വി.എസിന് മൈലേജ് ലഭിക്കുന്നതായി മാറി മന്ത്രിയുടെ പ്രസംഗം.പാര്‍ട്ടിക്കകത്ത് വി.എസിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഒരു പോലെ മന്ത്രിക്കെതിരെ രംഗത്ത് വന്നു.
സാധാരണഗതിയില്‍ പ്രാദേശിതലത്തിലെ പൊതുയോഗങ്ങളില്‍ പൊടിപ്പും തൊങ്ങലും വെച്ചുള്ള പ്രസംഗവും പതിവാണ്.പലരും എന്തൊക്കെ പറഞ്ഞിരിക്കുന്നു. ഉന്നതരായ നേതാക്കള്‍ പോലും അശ്ലീല ചുവയോടെ പ്രസംഗിച്ചിരുന്നതും കയ്യടി വാങ്ങിയിരുന്നതും ഒരു പാട് പഴയ കഥയല്ല.ഇപ്പോഴും ചിലരൊക്കെ അങ്ങനെ തന്നെയാണ് പ്രസംഗിക്കുന്നതും.എങ്കിലും മന്ത്രി ഗണേശ് കുമാറിന്റെ പ്രയോഗം അല്‍പം അതിര് കടന്നുവെന്ന് പറയാതെ വയ്യ.വി.എസിന്റെ പ്രായം മാനിക്കാമായിരുന്നു.
ചാനലുകള്‍ സജീവമായതോടെ പലരും പ്രസംഗം നിയന്ത്രിച്ചിട്ടുണ്ട്.പത്തനാപുരം സംഭവം രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് പാഠമാകട്ടെ.പ്രസംഗം,അത് എവിടെയാണിെലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കാതിരിക്കട്ടെ.
No comments:
Post a Comment