ദേവാലയങ്ങളിലും വേണോ മൊബൈല്‍ ഫോണ്‍?
ഹലോ സിനിമയില്‍ കുര്‍ബാനക്കിടെ ജഗതിയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്ന രംഗമുണ്ട്്, ഹലേലൂയ....ഹലേലുയ എന്ന റിംഗ് ടോണ്‍ ഉയര്‍ത്തിയ ചിരി കുര്‍ബാന മുടക്കിയില്ലെങ്കിലും പ്രേക്ഷകര്‍ അത് ആസ്വദിച്ചു. എന്നാല്‍ അത് മലയാളിക്ക് പാഠമായില്ല. ദേവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ മൊബൈല്‍ സൈലന്റ് മോഡിലിടാന്‍ പോലും മലയാളി ശ്രദ്ധിക്കുന്നില്ല.
കഴിഞ്ഞ ദിവസം ഒരു കല്യാണത്തിനായി ഒരു ദേവാലയത്തില്‍ പോയപ്പോഴാണ് മൊബൈല്‍ ഫോണുകള്‍ക്ക് എത്രത്തോളം റിംഗ് ടോണുകളുണ്ടെന്ന് അറിയുന്നത്. പല തരത്തിലുള്ള ശബ്ദങ്ങള്‍ മൂലം പലപ്പോഴും ദേവാലയത്തിന്റെ പരിശുദ്ധിക്ക് കോട്ടം തട്ടി. മുസ്ലിം പള്ളികളില്‍ കവാടത്തില്‍ തന്നെ അറിയിപ്പുണ്ട്^മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയെന്ന്. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ തുടങ്ങി മരണ വീടുകളില്‍ വരെ മൊബൈല്‍ ഫോണിന്റെ റിംഗ് ടോണ്‍ വില്ലനായി മാറുകയാണ്. ബസുകളിലും തീവണ്ടികളിലും സ്വൈര്യമായി യാത്ര ചെയ്യാന്‍ കഴിയുന്നില്ലെന്നത് പോകട്ടെ. ഹോട്ടലുകളിലും മൊബൈല്‍ ഫോണുകള്‍ ബഹളം വെച്ചാലോ?
മൊബൈല്‍ ഫോണ്‍ വേണ്ടന്നല്ല, ചില നിയന്ത്രണങ്ങള്‍ കൂടിയെ തീരു. വീടിന് പുറത്തിറങ്ങിയാല്‍ സൈലന്റ് മൊഡില്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥ വേണം. സ്വയം നിയന്ത്രണം പാലിക്കാന്‍ മലയാളിക്ക് കഴിയണം.
No comments:
Post a Comment