വേനലില്‍ സര്‍ചാര്‍ജെങ്കില്‍ കാലവര്‍ഷത്തില്‍ ഡിസ്കൌണ്ട് കിട്ടണ്ടേ?????????
മഴയുടെ അളവ് കുറയുമ്പോള്‍ എന്നും കെ. എസ്. ഇ. ബിക്ക് സര്‍ചാര്‍ജിന്റെ കണക്ക് പറയാനുണ്ടാകും. നീരൊഴുക്ക് കുറഞ്ഞതിനാല്‍ പുറത്ത് നിന്ന് കുടിയ വിലക്ക് താപ വൈദ്യുതി വാങ്ങണമെന്നും അത്മൂലം വരുന്ന നഷ്ടം നികത്താന്‍ ഉപഭോക്താക്കള്‍ സര്‍ചാര്‍ജ് നല്‍കണമെന്നുമാണ് എല്ലാ കാലത്തും പറയാറുള്ളത്. ഉപഭോക്താക്കള്‍ സര്‍ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍ വൈദ്യുതി ബോര്‍ഡിന് ലാഭമുണ്ടാകുമ്പോള്‍ അതിന്റെ വിഹിതം ഉപഭോക്താക്കള്‍ക്ക് നല്‍കുമോ? കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ ജലവൈദ്യുതി നിലയങ്ങളും മുഴുവന്‍ സമയവും പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാറുണ്ട്. കിട്ടുന്ന വിലക്ക് അന്യ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കാറുമുണ്ട്.
വൈദ്യുതി ബോര്‍ഡിന്റെ കണക്കനസുരിച്ച് ജലവൈദ്യുതിക്കാണ് ചെലവ് കുറവ്. അതായത് വളരെ കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരിളവും നല്‍കാതെ മഴക്കാലത്തും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യുമ്പോള്‍ അതിന്റെ വിഹിതം സര്‍ചാര്‍ജ് എന്ന പേരില്‍ ഈടാക്കുകയും ചെയ്യുന്നു. ഇത് ശരിയോയെന്നാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. നഷ്ടം ഉപഭോക്താക്കള്‍ വഹിക്കണമെന്നതാണ് നയമെങ്കില്‍ ലാഭവും വീതം വെക്കണം. കച്ചവടക്കാരന്റെ റോള്‍ മാത്രമല്ലല്ലോ ബോര്‍ഡിന്??????
No comments:
Post a Comment