Pages

04 July 2020

ആദിവാസി ഭൂമിയും പട്ടയവും



 എം.ജെ.ബാബു
ആദിവാസി ഭൂമി വീണ്ടും ചർച്ചയാവുകയാണ്​.ആദിവാസി സെറ്റിൽമെൻറുകളിൽ ആദിവാസികളും അല്ലാത്തവരുമായ കൈവശക്കാർക്ക്​ പട്ടയം നൽകാനുള്ള ജൂൺ രണ്ടിലെ സർക്കാർ ഉത്തരവാണ്​ ഇത്തവണ ചർച്ചക്ക്​ വഴി തുറന്നത്​. ഒരു വിഭാഗം പട്ടയത്തിന്​ അനുകൂലമായി വന്നപ്പോൾ മറ്റൊരു കൂട്ടർ പട്ടയമല്ല,വനവകാശ നിയമ പ്രകാരമുള്ള സംരക്ഷണമാണ്​ വേണ്ടതെന്ന്​ വാദിക്കുന്നു. ഇൗ ആവശ്യമുന്നയിച്ച്​ സമരവും ​പ്രഖ്യാപിച്ചിട്ടുണ്ട്​. വനത്തിനകത്ത്​ കഴിയുന്ന ആദിവാസി വിഭാഗങ്ങൾ ഇതേകുറിച്ച്​ അറിഞ്ഞിട്ട്​പോലുമുണ്ടാകില്ല. ആദിവാസികളുടെ കൈവശ ഭൂമിക്ക്​ പട്ടയം ലഭിക്കുന്നതോടെ ക്രയവിക്രയ അവകാശമാകുമെന്നും അതിലൂടെ ഭൂമി അന്യാധീനപ്പെടുമെന്നുമുള്ള വാദം ഒരു ഭാഗത്ത്​.ആദിവാസികളല്ലാത്തവർ ഭൂമി വിലക്ക്​ വാങ്ങിയാൽ, ആദിവാസി സ​േങ്കതങ്ങളുടെ സ്വഭാവം മാറുമെന്ന ആശങ്കയും ഇവർ പങ്ക്​ വെക്കുന്നു.ഇതിനോടകം ആദിവാസികൾ അല്ലാത്തവരുടെ കൈകളിലെത്തപ്പെട്ട ഭൂമിക്കും പട്ടയം ലഭിക്കുന്നതാണ്​ ഉത്തരവ്​.ആദിവാസികളുടെ അന്യാധീന​പ്പെട്ട ഭൂമി ഏറ്റെടുത്ത്​ നൽകുന്ന കേരള നിയമസഭ പാസാക്കിയ നിയമം നിലനിൽക്കെയാണിത്​. എന്നാൽ, പട്ടയം ലഭിച്ചാൽ മാത്രമെ ഭൂമി ഇൗട്​ നൽകി വായ്​പ എടുക്കാനും മറ്റും കഴിയുവെന്നാണ്​ മറുഭാഗം പറയുന്നത്​.
ഇടുക്കി ജില്ലയിലെ തൊടുപു​ഴ താലൂക്കിൽ​പ്പെട്ട ഉടുമ്പന്നുർ പ്രദേശം ചൂണ്ടിക്കാട്ടിയാണ്​,ഇടുക്കി,കോട്ടയം,പത്തനംതിട്ട,എറണാകുളം ജില്ലകളിലെ ആദിവാസി മേഖലകളിൽ പട്ടയം നൽകാൻ ജൂൺ രണ്ടിന്​ സർക്കാർ ഉത്തരവിറക്കിയത്​.2019 ഏപ്രിൽ 29ന്​ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തെ തുടർന്നാണ്​ ഉത്തരവ്​. ഉടുമ്പന്നുർ അടക്കമുള്ള തൊടുപുഴ​ താലൂക്കിലെയും കോട്ടയം ജില്ലയിലെയും ചില ആദിവാസി സ​േങ്കതങ്ങൾ വികസിത ടൗണുകളാണ്​. ആദിവാസികളല്ലാത്തവരും ഇൗ മേഖലയിൽ ഭൂമി വാങ്ങി താമസിക്കുന്നുണ്ട്​. അതുകൊണ്ടാണ്​, ആദിവാസി സ​േങ്കതങ്ങളിലെ ആദിവാസികളല്ലാത്തവരെ കുടിയിറക്കാൻ 1971 ജൂൺ 25ന്​ സർക്കാർ പുറപ്പെടുവിച്ച സർക്കുലറിന്​ എതിരെ കോട്ടയം ജില്ലയിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നതും തുടർന്ന്​ ക്രമസമാധാന പ്രശ്​നം ചൂണ്ടിക്കാട്ടി കോട്ടയം കലക്​ടർ കുടിയിറക്ക്​ സ്​റ്റേ ചെയ്​തതും. ആദിവാസി സ​േങ്കതങ്ങളിൽ പട്ടയം നൽകാൻ 1973ൽ 250/1973എഡി പ്രകാരം സർക്കാർ ഉത്തരവിറക്കിയെങ്കിലും അതും നടപ്പായില്ല. പിന്നിട്​ 1975ലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുക്കൽ നിയമം വന്നതോടെ ഉത്തരവിന്​ പ്രാബല്യമില്ലാതായി.1975ലെ നിയമം നടപ്പിലാകാൻ ശ്രമിച്ച അന്നത്തെ ഒറ്റപ്പാലം സബ്​ കലക്​ടർ എസ്​.സുബ്ബയ്യനെ കയ്യേറ്റക്കാർ വിരട്ടിയോടിച്ചതോടെ കോൾഡ്​ സ്​റ്റോറേജിലായ നിയമത്തിന്​ പിന്നിട്​ ജീവൻ വെച്ചത്​.അന്യാധീനപ്പെട്ട ഭൂമി തിരിച്ച്​ നൽകണമെന്ന്​ ഹൈ കോടതി പല തവണ ആവർത്തിച്ചതോ​ടെ നിയമ നിർമ്മാണം നടത്തിയാണ്​ ഇതിനെ മറികടന്നത്​. പിന്നിട്​ സുപ്രിം കോടതി ആദിവാസികൾക്ക്​ അനുകൂലമായി വിധി പറഞ്ഞുവെങ്കിലും അതും നടപ്പായില്ല. ഹരജി നൽകിയ ഡോ.നല്ലതമ്പി തേര ഇതിനോടകം മരണപ്പെടുകയും ചെയ്​തു. അന്യാധീനപ്പെട്ട ഭൂമിക്ക്​ പകരം ചിലയിടത്ത്​ ആദിവാസികൾക്ക്​ ഭൂമി നൽകിയത്​ വാസയോഗ്യമ​ല്ലെന്ന പരാതിയും ഉയർന്നു. ഭൂമി ലഭിച്ചവരിൽ ഭൂരിഭാഗവും ആ സ്​ഥലം ഉപേഷിച്ച്​ മടങ്ങി.
 1973​ലെ ഉത്തരവും ഹൈകോടതി റദ്ദാക്കിയ 1964​ലെ ഹിൽമെൻ ചട്ടവും ചൂണ്ടിക്കാട്ടിയാണ്​ ഇപ്പോൾ പട്ടയം നൽകുന്നതിന്​ ഉത്തരവിറക്കിയത്​. ​1980ലെ കേന്ദ്ര വന നിയമം ബാധകമാകില്ലെന്നും ജണ്ടക്ക്​ പുറത്തെ ഭൂമിക്ക്​ മാത്രമാണ്​ പട്ടയം നൽകുന്നതെന്നും ഉത്തരവിൽ പറയുന്നു. 1980ൽ കേന്ദ്ര വനനിയമം വരുന്നതിന്​ മുമ്പ്​ ഭൂമി കൈമാറാൻ സർക്കാർ ഉത്തരവ്​ പുറപ്പെടുവിച്ച കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇടുക്കി ജില്ല ആസ്​ഥാന വികസനത്തിനുള്ള വനഭൂമി നേരത്തെ ഇടുക്കി വികസന അതോറിറ്റിക്ക്​ കൈമാറിയത്​.
എന്നാൽ,1.1.1977ന്​ മുമ്പ്​ വനഭൂമിയിൽ പ്രവേശിച്ചവർക്ക്​ പട്ടയം നൽകുന്ന 1993ലെ പ്രത്യേക ഭൂമി പതിവ്​ നിയമത്തിലെ 2 എഫ്​ വകുപ്പ്​ വ്യവസ്​ഥകൾക്കനുസരിച്ച്​ പതിച്ച്​ നൽകാൻ 2017ഏ​പ്രിൽ 27​ലെ 2023/2017 റവന്യു ഉത്തരവ്​ പ്രകാരം ഉത്തരവിറക്കിയിരുന്നു. റവന്യൂ-വനം വകുപ്പുകൾ സംയുക്​ത പരിശോധന നടത്തി കേന്ദ്രാനുമതി നേടിയ ഭൂമിക്ക്​ പട്ടയം നൽകുന്നതാണ്​ ഇൗ വകുപ്പ്​.1993ൽ കേന്ദ്രാനുമതി ലഭിച്ച 28588.159 ഹെക്​ടർ ഭൂമിയിൽ ഉൾ​പ്പെടുന്ന ഭൂമിക്ക്​ മാത്രമായിരിക്കും പട്ടയം നൽകാൻ കഴിയുകയെന്നും ആദിവാസികളുടെത്​ വനഭൂമിയാണെന്നും 2017​ലെ ഉത്തരവിൽ സമ്മതിക്കുന്നു.ഭൂരിപക്ഷം പ്രദേശങ്ങളിലും സംയുക്​ത പരിശോധന നടത്തിയിട്ടില്ലെന്നതിൻറ പരാതിയുടെ അടിസ്​ഥാനത്തിൽ കൂടിയായിരുന്നു 2019 ഏപ്രിലിൽ മുഖ്യമന്ത്രി യോഗം വിളിച്ചത്​.എന്നാലിപ്പോൾ റവന്യൂ രേഖകളിൽ തരിശ്​, നിലം,പുരിയിടം എന്നിങ്ങനെ രേഖപ്പെടുത്തപ്പെട്ടുവെന്ന നിലയിലാണ്​ 1964ലെ ഭൂമി പതിവ്​ ചട്ടപ്രകാരം ഭൂമി പതിച്ച്​ നൽകുന്നത്​.1964ലെ ചട്ടം അനുസരിച്ച്​ പതിച്ച്​ നൽകുന്ന ഭൂമിക്ക്​ പരിധിയുണ്ട്​. ഇതിനും പുറമെ, 1971ന്​ മുമ്പ്​ കൈവശമുള്ള ഭൂമിയാണെങ്കിൽ പട്ടയം ലഭിച്ചാൽ തൊട്ടടുത്ത ദിവസം കൈമാറാനാകും. അതല്ലെങ്കിൽ 12വർഷം കഴിഞ്ഞാൽ കൈമാറ്റം ചെയ്യാം. മുക്​തിയാർ പ്രകാരം പട്ടയം വാങ്ങുകയും ആ ഭൂമി മുക്​തിയാർ പ്രകാരം കൈമാറ്റം ചെയ്യുകയും ചെയ്​ത നിരവധി കേസുകൾ ഇടുക്കിയിലുണ്ട്​.മൂന്നാറിൽ പട്ടികജാതി വിഭാഗങ്ങൾക്ക് ​പതിച്ച്​ നൽകിയ ഭൂമി മുക്​തിയാർ ഉപയോഗിച്ചാണ്​ ഇപ്പോഴും കൈമാറ്റം നടക്കുന്നത്​. ആദിവാസി ഭൂമി അന്യാധീനപ്പെടുത്തൽ നിയമത്തി​െൻറ പരിരക്ഷ ആദിവാസി വിഭാഗങ്ങൾക്ക്​ നൽകുന്ന പട്ടയത്തിന്​ ഉറപ്പ്​ വരുത്താം. എന്നാൽ,ഇപ്പോഴത്തെ ഇത്തരവിൻറ മറവിൽ ആദിവാസികളിൽ നിന്നും ഇതിനോടകം ഭൂമി വാങ്ങിയവരും പട്ടയം വാങ്ങും. ആദിവാസി മേഖലകളിൽ വ്യാജരേഖകൾ ചമച്ചും പട്ടയം വാങ്ങില്ലെന്ന്​ എങ്ങനെ പറയാനാകും.
ഇതേസമയം,പട്ടയം ലഭിക്കുന്നതിലൂടെ വനാവകാശ നിയമ പ്രകാരമുള്ള സാമൂഹിക അവകാശങ്ങൾ ഇല്ലാതാകുമെന്ന ആശങ്കയാണ്​ ചില ആദിവാസി സംഘടനകൾക്കുള്ളത്​.വനാവവകാശ നിയമ പ്രകാരം ഭൂമിയിൽ അവകാ​ശം ലഭിക്കുന്നുണ്ട്​.ഭൂമി അന്യാധീനപ്പെടുത്താതെ പരമ്പരാഗതമായി കൈമാറ്റം ചെയ്യാം.ഇതിന്​ പുറമെയാണ്​ സാമൂഹിക അവകാശ പ്രകാരം വന വിഭവങ്ങൾ ശേഖരിക്കാനും അവ വിപണനം ചെയ്യാന​ുമുള്ള അവകാശം ലഭിക്കുന്നത്​. ഉൗരുക്കൂട്ടങ്ങൾക്കും നിയമപ്രകാരമുള്ള പരിരക്ഷ ഉറപ്പ്​ വരുത്തുന്നു. 2006 - ലെ കേന്ദ്ര വനാവകാശ നിയമമനുസരിച്ച് ലഭിച്ച ആദിവാസികളുടെ വനാവകാശ രേഖകളായിരിക്കും റദ്ദാക്കപ്പെടുന്നത്​.ഏതാണ്ട് 7000-കുടുംബങ്ങളുടെ വനാവകാശ രേഖകളാണ് റദ്ദാക്കുന്നതെന്ന് ആദിവാസി സംഘടനകള്‍ പറയുന്നു. ഇതിന്റ തുടര്‍ച്ചയായി കേരളത്തിലെമ്പാടുമുള്ള ആദിവാസികളുടെ പതിനായിരക്കണക്കിന് വ്യക്തിഗത വനാവകാശവും റദ്ദാക്കപ്പെടും. ഇതോടെ ഭൂമാഫിയകളും, ക്വാറി മാഫിയകളും ആദിവാസി സേങ്കതങ്ങള്‍ തേടിയെത്തും. സംരക്ഷിത വനമോ., സംരക്ഷിത വനമായി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതോ ആയ ഭൂമിയിലെ ആദിവാസികളുടെ കാര്ഷിക-വാസസ്ഥലങ്ങളെയാണ് ഫോറസ്റ്റ് സെറ്റില്‌മെന്റുകള് എന്ന് കണക്കാക്കി വന്നിരുന്നത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണെങ്കിലും ഇവയിലേറെയും വനംവകുപ്പിന്റെ 'ജണ്ട'കള്ക്ക് പുറത്താണ്. 1980-ല് കേന്ദ്ര വന നിയമം പ്രാബല്യത്തില് വന്നതോടെ ആദിവാസികള് വനത്തില് നിന്നും കുടിയിറക്കപ്പെടുമെന്ന സാഹചര്യത്തിലാണ് 2006-ല് വനാവകാശനിയമം പാർലമെൻറ്​ പാസ്സാക്കുന്നത്. ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ലാത്ത, സമ്പൂർണ്ണാവകാശമാണ് ആദിവാസികൾക്കും പരമ്പരാഗത വനവാസികൾക്കും ലഭിക്കുന്നത്​.



No comments:

Post a Comment