ആർ കെ വിടവാങ്ങിയിട്ട്
ജൂലൈ 15ന് ആറാണ്ട്
ആർകെ എന്ന രണ്ടക്ഷരത്തിൽ
അറിയപ്പെട്ടിരുന്ന തോട്ടം തൊഴിലാളികളുടെ തലൈവർ വിടവാങ്ങിയിട്ട് ആറാണ്ട്.കോൺഗ്രസ്
നേതാക്കളടക്കം മറ്റുള്ളവർക്ക് കുപ്പുസ്വാമിയണ്ണനായിരുന്ന ആർ.കുപ്പുസ്വാമിയെന്ന തൊഴിലാളി
നേതാവ്. െഎ.എൻ.ടി.യു.സി കേരള ഘടകത്തിൻറ സ്ഥാപക നേതാക്കളിലൊരാളായ ആർകെയായിരുന്നു ഹൈറേഞ്ചിൽ
കോൺഗ്രസിൻറ മുഖം.ലീഡർ കെ.കരുണാകരൻ,ബി.കെ.നായർ എന്നിവർക്കൊപ്പം െഎ.എൻ.ടി.യു.സി കേരള
ഘടകം രൂപീകരിക്കും മുേമ്പ ആർ.കെ. തമിഴ്നാട് ഘടകത്തിന് കീഴിലെ െഎ.എൻ.ടി.യു.സി പ്രവർത്തകനായിരുന്നു.
ജനനം കൊണ്ട് കേരളിയൻ
അല്ലെങ്കിലും അദേഹത്തെ വളർത്തിയത് കേരളമാണ്.കേരളത്തിലെ ഏറ്റവും വലിയ തോട്ടം തൊഴിലാളി
യൂണിയനായിരുന്ന സൗത്ത് ഇൻഡ്യൻ പ്ലാേൻറഷൻ വർക്കേഴ്സ് യൂണിയൻ പ്രസിഡൻറായി അര നൂറ്റാണ്ടിലേറേ
കാലം പ്രവർത്തിച്ചു. െഎ.എൻ.ടി.യു.സി വൈസ് പ്രസിഡൻറ്, പ്ലാേൻറഷൻ വർക്കേഴ്സ് ഫെഡറേഷൻ
ദേശിയ വൈസ് പ്രസിഡൻറ്, കെ.പി.സി.സി മെമ്പർ, കാൽ നുറ്റാണ്ട്കാലം മൂന്നാർ പഞ്ചായത്തംഗം,
കോഫി ബോർഡിലും ടി ബോർഡിലും അംഗം തുടങ്ങിയ നിലകളിൽ അദേഹം പ്രവർത്തിച്ചു.
എനിക്ക് ഒാർമ്മ വെച്ച
നാൾ മുതൽ അദേഹത്തെ അറിയാം. കുപ്പുസ്വാമിയണ്ണനും എൻറ പിതാവ് എം.എ.ജലാലുമായുള്ള സൗഹൃദമാണ് അതിന് കാരണം. പിന്നിട്
ഞാൻ കേരള വിദ്യാർഥി യൂണിയൻറ പ്രവർത്തകനായി മാറിയതോടെ മൂന്നാറിലെ െഎ എൻ ടി യു സി ആഫീസ്
തറവാടായി മാറി. കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് രണ്ട് ചേരിയിലാകുന്നത് വരെ
ആ ബന്ധം തുടർന്നു. പിന്നിട് ഒരു കൊടിക്കീഴിലേക്ക് മടങ്ങിയെങ്കിലും സംഘടനാപരമായ അഭിപ്രായ
വിത്യാസം തുടർന്നു. തലമുറകൾ തമ്മിലുള്ള വിടവ് സൃഷ്ടിച്ചതായിരുന്നു ആ അഭിപ്രായ വിത്യാസം.
നേതൃനിരയിൽ തലമുറ മാറ്റം വേണമെന്ന ആവശ്യം ഉയർന്ന് വന്ന കാലഘട്ടമായിരുന്നു അത്.പിന്നിട്
സംഘടനാ പ്രവർത്തനം ഉപേക്ഷിച്ച് മുഴുവൻ സമയ മാധ്യമ പ്രവർത്തകനായ ശേഷം മൂന്നാറിലെത്തുേമ്പാൾ
അദേഹത്തെ കാണുമായിരുന്നു. അദേഹം തിരുവനന്തപുരത്ത് വരുേമ്പാൾ എന്നെയും അന്വേഷിച്ചിരുന്നു.
മരണം വരെ ആ സൗഹൃദം തുടർന്നു.
1925 നവംബറിൽ തിരുനെൽവേലിക്കടുത്ത്
വെള്ളാംകുളം ഗ്രാമത്തിൽ ജനിച്ച അദേഹത്തിന് നാലാം വയസിൽ പിതാവിനെ നഷ്ടമായി.അതിനാൽ
ചെറുപ്പത്തിൽ തൊഴിൽ തേടി പോകേണ്ടി വന്നു.പകൽ മുഴുവൻ ജോലി ചെയ്യിപ്പിച്ച ശേഷം കൂലി
നൽകാതെ വിരട്ടിയോടിച്ച അനുഭവങ്ങൾ അദേഹം പറഞ്ഞിട്ടുണ്ട്. അവകാശപ്പെട്ട കൂലി വാങ്ങിതരാൻ
ആരെങ്കിലും വന്നിരുന്നുവെങ്കിൽ എന്നാഗ്രഹിച്ച നാളുകൾ. പിൽക്കാലത്ത് പതിനായിരകണക്കിന്
തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾ ചോദിച്ച് വാങ്ങാൻ അദേഹത്തിന് കരുത്ത് പകർന്നതും
കുട്ടിക്കാലത്തെ അനുഭവമാണ്. മധുര ആർ വി മില്ലിൽ ജോലിക്ക് ചേർന്നതോടെയാണ് തൊഴിലാളി
പ്രവർത്തനം ആരംഭിച്ചത്. മനസിൽ വിപ്ലവമായിരുന്നതിനാൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ
വഴിയാണ് തെരഞ്ഞെടുത്തത്.എന്നാൽ 1948ലെ കൽക്കത്ത കോൺഗ്രസിൽ തീവ്ര നിലപാടിലേക്ക്
പാർട്ടി ലൈൻ മാറിയതോടെ സമാധാനത്തിൻറ വഴി തേടി ആർ കെ കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടു.കുപ്പുസ്വാമിയെന്ന
തൊഴിലാളി പ്രവർത്തകനെ കുറിച്ച് ചില സഹപ്രവർത്തകർ മധുരയിലെ കോൺഗ്രസ് നേതാക്കളെ അറിയിച്ചതനുസരിച്ചതാണ്
എം.എസ്.രാമചന്ദ്രൻ അദേഹത്തെ കാണാൻ എത്തിയത്. അതൊരു പുതിയ സൗഹൃദത്തിന് തുടക്കമിട്ടു.
കോൺഗ്രസിന് കീഴിൽ െഎ.എൻ.ടി.യു.സിയുടെ രൂപീകരണ നാളുകളായിരുന്നു അത്. കുപ്പുസ്വാമിയിലെ
തൊഴിലാളി പ്രവർത്തകനെ കണ്ടറിഞ്ഞ മുതിർന്ന നേതാവ് കെ.കാമരാജും ജി.രാമാനുജവും ചേർന്ന്
പുതിയ ചുമതല നൽകി.-ആർ.കെ മുഴുവൻ സമയ കോൺഗ്രസ് പ്രചാരകനായി. പ്രസംഗ പാടവമാണ് കാരണമായത്.
മധുര ജില്ലയിലെ പ്രവർത്തനങ്ങൾക്കിടയിലാണ്
ദേവികുളം, പീരുമേട് മേഖലയിലെ തമിഴ് തോട്ടം തൊളിലാളികളുടെ ദുരിത പൂർണ്ണമായ ജീവിതകഥയുമായി
മൂന്നാറിലെ തമിഴ്നാട് തിരുവിതാംകുർ കോൺഗ്രസ് നേതാക്കൾ മധുരയിലെത്തിയത്. കെ.കമാരാജിൻറ
നേതൃത്വത്തിൽ െഎ.എൻ.ടി.യു.സി നേതാക്കൾ മൂന്നാറിലെത്തി സൗത്ത് ഇൻഡ്യൻ പ്ലാേൻറഷൻ വർക്കേഴ്സ്
യൂണിയൻ രൂപീകരിച്ചുവെങ്കിലും ബ്രിട്ടീഷുകാരായ കണ്ണൻ ദേവൻ മാനേജ്മെൻറിൻറയും പൊലിസിൻറയും
മറ്റും ഭീഷണിയെ തുടർന്ന് പ്രവർത്തിക്കാനോ തൊഴിലാളി പ്രശ്നങ്ങൾ ഉന്നയിക്കാനോ യൂണിയന്
കഴിഞ്ഞില്ല. ഇതേ തുടർന്നാണ് കുപ്പുസ്വാമിയെ മൂന്നാറിലെക്കേയക്കാനുള്ള നേതൃത്വത്തിൻറ
തീരുമാനം.1950 ജനുവരിയിൽ ആർ.കെ മൂന്നാറിലെത്തി. ഭീഷണി വകവെക്കാതെ തൊഴിലാളി ലയങ്ങൾ
അദേഹം കയറിയിറങ്ങി. അവർക്കൊപ്പം ഭക്ഷണം കഴിച്ചു. അവരുടെ വീടുകളിൽ അന്തിയുറങ്ങി. വൈകാതെ
അവരുടെ വിശ്വസ്തനായി അദേഹം മാറി. ഇതിനിടെ പലതവണ വധ ഭീഷണിയുണ്ടായി.1951 ജനുവരിയിൽ ഒറ്റപ്പാറയിൽ
വെച്ച് മുളക് പൊടി കണ്ണിൽ എറിഞ്ഞ ശേഷമാണ് വധിക്കാൻ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ
അദേഹത്തെയും സഹപ്രവർത്തകരെയും നാഗർകോവിലിൽ എത്തിച്ചാണ് ചികിൽസിച്ചത്. മടങ്ങിയെത്തിയ
ശേഷവും ആക്രമണം തുടർന്നു. മാനേജ്മെൻറിൻറയും പൊലീസിെൻറയും സഹായത്തോടെയായിരുന്നു
ആക്രമണം. ഇതിനിടെ കന്യാകുമാരിക്കൊപ്പം മൂന്നാർ കേന്ദ്രീകരിച്ചും ഭാഷാ സമരം തുടങ്ങി.
തമിഴ് ഭൂരിപക്ഷ പ്രദേശങ്ങൾ തമിഴ്നാടിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.
ഒരിക്കൽ പോലും മലയാളികൾക്ക് എതിരെയായിരുന്നില്ല സമരമെന്ന് അദേഹം പറഞ്ഞിരുന്നു. മലയാളികളെ
വാക്ക് കൊണ്ട് പോലും നോവിച്ചില്ല. മലയാളികളും സമരത്തോട് ആ രീതിയലാണ് പെരുമാറിയത്.
എന്നാൽ, സർക്കാർ സംവിധാനം സമരം അടിച്ചമർത്താൻ ശ്രമിച്ചു. പൊലീസ് മർദ്ദനം തുടർക്കഥയായി.
1956 നവംബർ ഒന്നിന് െഎക്യ കേരളം നിലവിൽ വരുന്നത് വരെ ഭാഷാ സമരം തുടർന്നു. കന്യാകുമാരി
തമിഴകത്തിൻറ ഭാഗമായെങ്കിലും ദേവികുളവും പീരുമേടും ഉൾപ്പെടുന്ന പ്രദേശം കേരളത്തിൽ തുടർന്നു.
ഇതിന് എതിരെ ദൽഹിയിൽ സത്യാഗ്രഹം നടത്തിയ ശേഷമാണ് ഭാഷാ സമരം അവസാനിപ്പിച്ചത്. തായ്
നാട് ഇൻഡ്യ, തായ് മൊഴി തമിഴ് എന്ന സന്ദേശം നൽകിയാണ് സമരം അവസാനിപ്പിച്ചത്.
കുപ്പുസ്വാമിയുടെ
വരവോടെ തോട്ടം തൊഴിലാളി ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർക്കുകയായിരുന്നു.
1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിെൻറ പിൻബലത്തിൽ മൂന്നാറിൽ എ.െഎ.ടി.യു.സി യൂണിയൻ
രൂപീകരിക്കുന്നത് വരെ കണ്ണൻ ദേവൻ കുന്നുകളിലെ അംഗബലമുള്ള ഏക യൂണിയൻ സൗത്ത് ഇൻഡ്യൻ
വർക്കേഴ്സ് യൂണിയനായിരുന്നു. എ.െഎ.ടി.യു.സി യൂണിയൻ വന്നതോടെ ഏറ്റുമുട്ടൽ പതിവായി.1958ലെ
വെടിവെയ്പിൽ പാപ്പമ്മാളും ഹസൻ റാവുത്തറും മരണപ്പെട്ടതും അതിൻറ തുടർച്ച.
തോട്ടം തൊഴിലാളികൾ
ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങൾ നെടിയെടുക്കുന്നതിൽ ആർ കെയുടെ വിയർപ്പുണ്ട്.കോൺഗ്രസ്
പ്രസി1നറായിരുന്ന കെ.കാമരാജ്, െഎ.എൻ.ടി.യു.സി പ്രസിഡൻറുമാരായിരുന്ന മുൻ കേന്ദ്ര തൊഴിൽ
മന്ത്രി ഖണ്ഡുഭായ് ദേശായ്, ജി.രാമാനുജം തുടങ്ങിയവർ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ
മൂനനാറിലെത്തി നേരിട്ട് കണ്ടറിഞ്ഞവരാണ്.പ്ലാേൻറഷൻ ലേബർ ആക്ട് കാരണമായതും ഇവരുടെ
ഇടപ്പെടലാണ്. എട്ടു മണിക്കുർ ജോലി, ഒാവർടൈം, ക്ഷാമ ബത്ത, സൗജന്യചികിൽസ സൗകര്യം, വീട്,
വിദ്യാഭ്യാസം തുടങ്ങി ഏറ്റവും അവസാനം വീട് വൈദ്യുതികരണവും കമ്പനിയിൽ ഒാഹരി പങ്കാളിത്തവും
അടക്കമുള്ള വിഷയങ്ങളിൽ അദേഹത്തിൻറ പങ്കും വിസ്മരിക്കാനാവില്ല. തോട്ടം തൊഴിലാളികൾ
ഉള്ളിടത്തോളം കാലം ആർ.കെയുടെ സ്മരണ നിലനിൽക്കും.
അവസാന നാളുകളിൽ അദേഹം
കോൺഗ്രസുമായി അകന്നിരുന്നു. പ്രാദേശിക പ്രശ്നങ്ങളുടെ പേരിലായിരുന്നു അത്. ചില തെറ്റിദ്ധാരണകളും
വാശിയും കാരണമായി. അദേഹത്തിെൻറ സന്തത സഹചാരിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന
എം.മുത്തുസ്വാമിയുടെ മരണവും അദേഹത്തെ തളർത്തി. എങ്കിലും മൂവർണ്ണ പതാക കൈവിട്ടില്ല.
മരണം വരെ മൂവർണ്ണ പതാക നെഞ്ചോട് ചേർത്തു വെച്ചു.ഇന്ദിരാഗാന്ധി തുടങ്ങി മൂന്ന് തലമുറയിലെ
നേതാക്കളുമായി വ്യക്തിപരമായി അടുപ്പം പുലർത്തിയിരുന്ന അദേഹത്തെ വിസ്മരിച്ച് കൊണ്ട്
തോട്ടം തൊഴിലാളികളുടെ അവകാശ ചരിത്രം എഴുതാനാകില്ല. കണ്ണൻ ദേവൻ കുന്നുകളിൽ കോൺഗ്രസിനെ
പരിചയപ്പെടുത്തിയതും അദേഹമാണ്.അദേഹത്തിൻറ സ്മരണക്ക് മുന്നിൽ ആദരാജ്ഞലികൾ…….
എം.ജെ.ബാബു
No comments:
Post a Comment