തേയില തോട്ടം തൊഴിലാളികളുടെ ആദ്യകാല ട്രേഡ് യൂണിയനുകളിൽ
ഒന്നായ മൂന്നാറിലെ സൗത്ത് ഇൻഡ്യൻ പ്ലാേൻറഷൻ വർക്കേഴ്സ് യൂണിയൻ പ്ലാറ്റിനം ജൂബിലിയുടെ
നിറവിൽ.1948 മാർച്ച് 30ന് യൂണിയൻ രൂപവൽക്കരിച്ചുവെങ്കിലും 1950ലാണ് കേരളത്തിൽ രജിസ്റ്റർ
ചെയ്ത്ത്.
കോൺഗ്രസ് പ്രസിഡൻറായിരുന്ന
കെ.കമരാജ്, െഎ.എൻ.ടി.യു.സി ദേശിയ പ്രസിഡൻറ് ഗന്ദുഭായ് ദേശായി, പിന്നിട് െഎ.എൻ.ടി.യു.സി
ദേശിയ പ്രസിഡൻറായ ജി.രാമാനുജം എന്നിവരുടെ നിർദേശ പ്രകാരം രൂപീകരിക്കപ്പെട്ടതാണ് യൂണിയൻ.
ജി.രാമാനുജം ഇടക്കാലത്ത് യൂണിയൻ പ്രസിഡൻറായും പ്രവർത്തിച്ചു.
ഇപ്പോഴത്തെ ഇടുക്കി
ജില്ലയിലെ ദേവികുളം,പീരുമേട് മേഖലകളിലെ തോട്ടം തൊഴിലാളികൾ അനുഭവിച്ച് പോന്ന
ദുരിത ജീവിതവും കങ്കാണിമാരുടെ പീഡനവും ചുഷണവുമാണ് യൂണിയൻ രൂപീകരണത്തിലേക്ക് നീങ്ങിയത്.തമിഴ്നാട്
സ്വദേശികളായിരുന്നു തോട്ടം തൊഴിലാളികൾ. ഇവരിൽ ബഹുഭൂരിപക്ഷവും ദളിതരും.ദേവികുളം താലൂക്കിലായിരുന്നു
പീരുമേട് അടക്കമുള്ള പ്രദേശങ്ങൾ.
വി.സുബ്ബയ്യ നാടാർ,സ്വാമി
അയ്യ നാടാർ,ശേഷാദ്രി ശർമ്മ,എം.രാമയ്യ എന്നിവരാണ് മധുരയിലെത്തി അന്ന് തമിഴ്നാട്
പി.സി.സി പ്രസിഡൻറായിരുന്ന കെ.കാമരാജിനെയും മറ്റും നേരിൽകണ്ട് തോട്ടം തൊഴിലാളികൾ
അനുഭവിക്കുന്ന ദുരിതം വിവരിച്ചത്.തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളെ
കാണാനായിരുന്നു ഉപദേശം.ഇതിൻറ തുടർച്ചയായാണ് 1947ഒക്ടോബറിൽ സ്വാമി അയ്യാ നാടാർ പ്രസിഡൻറും
സുബ്ബയ്യ നാടാർ സെക്രട്ടറിയുമായി തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസിൻറ രൂപീകരണം. തോട്ടം
തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് വരികയായിരുന്നു ലക്ഷ്യം.എന്നാൽ ഉദേശിച്ച
ഫലമുണ്ടായില്ല.
പിന്നിട് ഇവരുടെ
അഭ്യർഥന പ്രകാരമാണ് കെ.കാമരാജ്, അന്ന് െഎ.എ.ൻ.ടി.യു.സി തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്ന
ജി.രാമാനുജം,പിന്നിട് കേന്ദ്ര തൊഴിൽ മന്ത്രിയായ ഗന്ദുഭായ് ദേശായ് എന്നിവർ മൂന്നാറിലെത്തിയത്.1948
ഫെബ്രുവരി എട്ടിനായിരുന്ന ഇവരുടെ സന്ദർശനം. കോൺഗ്രസ് കമ്മിറ്റിയല്ല, തൊഴിലാളികളുടെ
പ്രശ്നങ്ങൾ പരിഹരിക്കാൻ യൂണിയനാണ് വേണ്ടതെന്നായിരുന്നു െഎ.എൻ.ടി.യു.സി സ്ഥാപക നേതാവായ
ദേശായ് പറഞ്ഞത്. ഇതനുസരിച്ചാണ് മാർച്ച് 30ന് സൗത്ത് ഇൻഡ്യൻ പ്ലാേൻറഷൻ വർക്കേഴ്സ്
യൂണിയൻ ജനിക്കുന്നത്. സുബ്ബയ്യ നാടാർ-പ്രസിഡൻറ്,ജ്ഞാനമണി,ഗുരുസ്വാമി,ശങ്കിലി വൈസ്
പ്രസിഡൻറുമാർ,പത്മനാഭൻ-സെക്രട്ടറി,മുത്തയ്യ-ട്രഷറർ എന്നിവരായിരുന്നു ഭാരവാഹികൾ.യൂണിയൻ
രജിസ്റ്റർ ചെയ്തത് തമിഴ്നാടിലും. ഇതോടെ പ്രവർത്താനാനുമതി നിഷേധിക്കപ്പെട്ടു.നേതാക്കൾ
വീണ്ടും മധുരയിലെത്തി കോൺഗ്രസ് നേതാക്കളെ കണ്ടു. തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ
മുഴുവൻ സമയ പ്രവർത്തകനെ വേണമെന്നതായിരുന്നു ആവശ്യം.
അന്ന് െഎ.എൻ.ടി.യു.സി
മധുര ജില്ല ഒാർഗനൈസിംഗ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ആർ.കുപ്പുസ്വാമിയെയാണ്
കാമരാജ് മൂന്നാറിനെയച്ചത്. 1949ൽ ഒരു തവണ കുപ്പുസ്വാമി മൂന്നാറിൽ വന്നിരുന്നുവെന്നതാണ്
നറുക്ക് വീഴാൻ കാരണം. 1950ൽ കുപ്പുസ്വാമി മൂന്നാറിൽ എത്തിയ ശേഷമാണ് യൂണിയൻ സജീവമായതും
കേരളത്തിൽ രജിസ്റ്റർ ചെയ്തതും.കുപ്പുസ്വാമി എത്തുേമ്പാഴും തൊഴിലാളികൾ ദുരിതത്തിലായിരുന്നു.
അന്ന് കങ്കാണി സമ്പ്രദായമായിരുന്നു. കങ്കാണിമാരുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്തവർക്ക്
ജോലിയില്ല. 12 മണിക്കുറായിരുന്നു ജോലി സമയം,ലായത്തിലെ ഒരു വീട്ടിൽ അഞ്ചു ആറും കുടുംബങ്ങൾ
ചാക്ക് വലിച്ച് കെട്ടി മറച്ച് താമസം.കൂലി ആറ് മാസത്തിലൊരിക്കൽ, എത്ര ജോലി ചെയ്താലും
വാങ്ങിയ കടം തീരില്ല. അസുഖം വന്നാൽ ചികിൽസയില്ല. ഏതാണ്ട് അടിമ സമ്പ്രദായം.1951ൽ നെഹ്രു
സർക്കാർ പ്ലാേൻറഷൻ ലേബർ ആക്ട് കൊണ്ട് വരുന്നത് വരെ ഇതായിരുന്നു അവസ്ഥ. പ്ലാേൻറഷൻ
നിയമം കൊണ്ട് വരാനും മൂന്നാറാണ് നിമിത്തമായത്. മുന്നാറിലെ തോട്ടം തൊഴിലാളികളുടെ
പ്രശ്നങ്ങൾ പഠിക്കാൻ മൂന്നാറിലെത്തി ദുരിതങ്ങഹ കണ്ടറിഞ്ഞ ഗന്ധുഭായ് ദേശായ് അപ്പോഴെക്കും
െഎ.എൻ.ടി.യു.സി ദേശിയ പ്രസിഡൻറായിരുന്നു. അദേഹമാണ് ഇക്കാര്യത്തിൽ താൽപര്യമെടുത്തത്.തുടർന്ന്
ഇദേഹം കേന്ദ്രത്തിൽ തൊഴിൽ മന്ത്രിയായി.
1952ലാണ് ജി.രാമാനുജം
യൂണിയൻ പ്രസിഡൻറായത്. ആർ. കുപ്പുസ്വാമിയും എൻ.ഗണപതിയും സുബ്ബയ്യ നാടാരും വൈസ്പ്രസിഡൻറുമാരും
പത്മനാഭൻ സെക്രട്ടറിയുമായി.പിന്നിട് കുപ്പുസ്വാമി യൂണിയൻ പ്രസിഡൻറായി.കെ.കരുണാകരൻ,
ബി.കെ.നായർ എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽ െഎ.എൻ.ടി.യു.സി ഘടകം രൂപീകരിക്കുേമ്പാൾ
അവർക്കാപ്പം കുപ്പുസ്വാമിയുമുണ്ടായിരുന്നു.1963ലാണ് എം.മുത്തുസ്വാമി യൂണിയൻ ജനറൽ സെക്രട്ടറിയായത്.1958വരെ
കണ്ണൻ ദേവൻ കമ്പനിയിലെ ഏക യൂണിയനായിരുന്നു.1957ൽ ഇ.എം.എസ് സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷമാണ് മൂന്നാറിൽ എ.െഎ.ടി.യു.സി യുണിയൻ രൂപീകരിക്കുന്നത്.എ.െഎ.ടി.യു.സിയുടെ വരവോടെയാണ്
തോട്ടം മേഖല സംഘർഷത്തിലേക്ക് നീങ്ങിയത്.1958ലെ പണിമുടക്കിനെ തുടർന്ന് ഗൂഡാർവിളയിലും
തലയാറിലുമുണ്ടായ വെടിവെയ്പിൽ ഹസൻ റാവുത്തർ, പാപ്പമ്മാൾ എന്നിവർ കൊല്ലപ്പെട്ടു. ആധിപത്യം
ഉറപ്പിക്കാനായി എ.െഎ.ടി.യു.സി നടത്തിയ പണിമുടക്കാണ് കുഴപ്പങ്ങൾ സൃഷ്ടിച്ചത്.1952ലെ
ബോണസ് സമരവും 1968ലെ മിനിമം വേജസിന് വേണ്ടിയുള്ള പണിമുടക്കുമൊക്കെ െഎ.എൻ.ടി.യു.സിയുടെ
െഎതിഹാസിക സമരങ്ങളുടെ പട്ടികയിലുണ്ട്.
2015ലെ പാമ്പിളൈ ഒറ്റുമൈ
സമരത്തിലൂടെ െഎ.എൻ.ടി.യു.സിയും തകർന്നുവെന്ന് പറഞ്ഞവർക്ക് എതിരെയുള്ള മറുപടിയാണ്
യൂണിയൻറ ഇന്നത്തെ വളർച്ച. തെറ്റിദ്ധാരണകളുടെ പേരിൽ ചിലരെങ്കിലും പൊമ്പിളൈ ഒറ്റുമൈക്ക്
പിന്നാലെ പോയെങ്കിലും അവരൊക്കെ ഇന്ന് സജീവ യൂണിയൻ പ്രവർത്തകരാണ്. മുന്നാർ ഗ്രാമ
പഞ്ചായത്ത് തുടർച്ചയായി കോൺഗ്രസ് ഭരിക്കുേമ്പാൾ അംഗങ്ങളൊക്കെ യൂണിയൻ അംഗങ്ങളായ
തോട്ടം തൊഴിലാളികൾ. ദേവികുളം, പള്ളിവാസൽ ഗ്രാമ പഞ്ചായത്തുകളിലെ തോട്ടം മേഖലയിൽ നിന്നുള്ള
കോൺഗ്രസ് അംഗങ്ങളും തോട്ടം തൊഴിലാളികൾ.
യുണിയന് ഇപ്പോൾ
നേതൃത്വം നൽകുന്നവരും തോട്ടം മേഖലയിൽ ജനിച്ച് വളർന്ന തോട്ടം തൊഴിലാളികളുടെ മക്കളാണെന്ന
പ്രത്യേകതയുണ്ട്. മാടുപ്പെട്ടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി ദമ്പതികളുടെ മകനാണ്
യൂണിയൻ പ്രസിഡൻറും എ.കെ.മണി. മുൻ എം.എൽ.എയും കെ.പി.സി.സി മുൻവൈസ് പ്രസിഡൻറുമാണ് മണി.
വാഗുവരയിലെ സൂപ്പർവൈസറായിരുന്ന ജി.മുനിയാണ്ടിയാണ് യൂണിയൻ ജനറൽ സെക്രട്ടറി.ഇടുക്കി
ഡി.സി.സി ജനറൽ സെക്രട്ടറിയും െഎ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമാണ് മുനിയാണ്ടി.ഇവർക്കൊപ്പം
യുവ തലമുറയും സജീവമാണ്. കെ.എസ്.യു തുടങ്ങി മുഴുവൻ പോഷക സംഘടനകളും പാർട്ടിയും തോളോട്
തോൾ ചേർന്ന് പ്രവർത്തിക്കുന്നു.
No comments:
Post a Comment