2018ലെ പ്രളയത്തിൽ
ദുരന്തം വർദ്ധിപ്പിച്ചത് പെരിയാറിലെയും പമ്പയിലെയും ചാലക്കുടിപുഴയിലെയും അണക്കെട്ടുകൾ
ഒന്നിച്ച് തുറന്ന് വിട്ടത് മൂലമാണെന്ന ആരോപണം ശരിവെക്കുന്നതാണ്, ജലസംഭരണികൾ നേരത്തെ
തുറന്ന് വിടണമെന്ന ആവശ്യത്തിലൂടെ. കാലവർഷത്തെ നേരിടാൻ ജലസംഭരണികളെ സജ്ജമാക്കണമെന്ന്
2018ലെ പ്രളയത്തിൻറ പശ്ചാത്തലത്തിൽ കേന്ദ്ര ജല കമ്മീഷനും സംസ്ഥാനത്തോട് നിർദേശിച്ചിട്ടുണ്ട്.
പ്രളയ ജലം ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ജലസംഭരണികളുടെ ജലനിരപ്പ് താഴ്ത്തണമെന്നാണ്
നിർദേശം. ക്രെസ്റ്റ് ലെവലിൻറ (ഷട്ടർ ലെവൽ) വളരെ താഴെയായി ജലനിരപ്പ് കൊണ്ട് വരണമെന്നും
10ശതമാനം അധികം മഴ ലഭിച്ചാലും ആ വെള്ളം ഉൾക്കൊള്ളാൻ അണക്കെട്ടുകൾക്ക് കഴിയണമെന്നും
നിർദേശിക്കുന്നു.അണക്കെട്ടുകൾ പ്രളയം തടയാനുള്ളതാണ്. നിറഞ്ഞ് കിടന്നാൽ ജലം സംഭരിക്കാനാകില്ല.
നീരൊഴുക്ക് ശക്തിപ്പെട്ടാൽ അണക്കെട്ടുകൾ പെെട്ടന്ന് തുറന്ന് വിടുന്നത് താഴ്ന്ന
പ്രദേശങ്ങളിൽ പ്രളയം സൃഷ്ടിക്കപ്പെടാൻ കാരണമാകും. 2018ൽ ഇതാണ് സംഭവിച്ചത്. ജൂൺ,
ജൂലൈ മാസങ്ങളിൽ അധിക മഴ ലഭിച്ചപ്പോൾ തന്നെ മിക്ക ജലസംഭരണികളും ഏതാണ്ട് നിറഞ്ഞ് കഴിഞ്ഞിരുന്നു.
ആഗസ്തിലെ അപ്രതീക്ഷിത പെരുമഴയെ നേരിടാൻ കഴിയാതെ വന്നതോടെ അണക്കെട്ടുകൾ ഒന്നിച്ച്
തുറക്കേണ്ടി വന്നു.
2018ലെ സാഹചര്യം ഇപ്പോഴില്ല.
ജലസംഭരണികളായ ഇടമലയാർ, കക്കി (ആനത്തോട്),പമ്പ, പൊരിങ്ങൽകുത്ത്,ഷോളയാർ എന്നിവിടങ്ങളിൽ
ആകെ സംഭരണശേഷിയുടെ 30ശതമാനത്തിൽ താഴെയാണ് വെള്ളമുള്ളത്. കുറ്റിയാടിയിൽ 30ശതമാനം വെള്ളമുണ്ട്.
വൈദ്യുതി ബോർഡിനാണ് വലിയ ജലസംഭരണികളുള്ളത്. ജലസേചന വകുപ്പിെൻറ അണക്കെട്ടുകളിൽ
മലങ്കരയുടെ രണ്ട് ഷട്ടറുകൾ നേരത്തെ തുറന്നു. ഇടുക്കി പദ്ധതിയുടെ മൂലമറ്റം നിലയത്തിൽ
നിന്നും വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറത്തേക്ക് ഒഴുക്കുന്ന വെള്ളമാണ് മലങ്കല അണക്കെട്ടിൽ
സംഭരിക്കുന്നത്. നെയ്യാറും ഭൂതത്താകെട്ട് ബാരേജും കാരാപ്പുഴയും പഴശ്ശിയും കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ തുറന്നു. ഇതേസമയം,
ഏറ്റവും വലിയ ജലസംഭരണിയായ കെ.എസ്.ഇ.ബിയുടെ ഇടുക്കിയിൽ ആകെ സംഭരണശേഷിയുടെ 52.06 ശതമാനമാണ്
വെള്ളമുള്ളത്.2403 അടിയാണ് പൂർണ സംഭരണ ശേഷി. ഇത് തയ്യാറാക്കുേമ്പാൾ 2335.88 അടിയാണ്
ജലനിരപ്പ്. കഴിഞ്ഞ വർഷം ജൂണിൽ 2305 അടിയായിരുന്നു ജലനിരപ്പ്. ഇടുക്കി പദ്ധതിയിലെ
ആറ് ജനറേറ്ററുകളിലെ മൂന്നും മാസങ്ങളായി പ്രവർത്തിക്കുന്നില്ലായെന്നതാണ് ജലനിരപ്പ്
താഴാതിരിക്കാനുള്ള പ്രധാന കാരണം.2018ലെ പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം കെ.എസ്.ഇ
ബോർഡ് തയ്യറാക്കിയ എമർജൻസി ആക്ഷൻ പ്ലാൻ പ്രകാരം ഇടുക്കി പദ്ധതിയിൽ മെയ് മാസത്തിൽ
347.2 ദശലക്ഷം യൂണിറ്റ്(എംയു)വൈദ്യുതി ഉൽപാദിപ്പിക്കണം.എന്നാൽ മെയ് 30വരെ ഉൽപാദിപ്പിച്ചത്.
241.951 ദശലക്ഷം യൂണിറ്റാണ്.ഏപ്രിലിൽ
339 എംയു വേണ്ടയിടത്ത് ഉൽപാദിപ്പിച്ചത് 199.521 എംയു. മാർച്ചിൽ 328.6 എംയുവിന്
പകരം ലഭിച്ചത്166.388എംയു.ഒരു വർഷം
2348 എംയു വൈദ്യുതി ഇടുക്കിയിൽ നിന്നും
ഉൽപാദിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡ് അംഗികരിച്ച
ആക്ഷൻ പ്ലാനിൽ
പറയുന്നത്. വൈദ്യുതി ഉൽപാദനത്തിലുടെ മാത്രമാണ്
ഇടുക്കിയിലെ വെള്ളം പുറത്തേക്ക് പോകുന്നത്
എന്നതിനാൽ, മൂന്ന് ജനറേറ്ററുകൾ മാത്രമായപ്പോൾ പുറത്തേക്ക്
ഒഴുക്കുന്ന വെള്ളവും പകുതിയായി.ഇടുക്കിയിലെ
വൈദ്യുതി ഉൽപാദനം പകുതിയാക്കിയതിന് പിന്നിൽ
പുറമെ നിന്നുള്ള വൈദ്യുതി വാങ്ങൽ
കരാറാണോയെന്ന സംശയം ഉയരുന്നുണ്ട്. കരാർ
പ്രകാരം വൈദ്യുതി വാങ്ങിയില്ലെങ്കിൽ നഷ്ടപരിഹാരം
നൽകേണ്ടി വരുമെന്നും പറയുന്നു.
ലോക്ഡൗണിനെ തുടർന്ന് വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്നത്
വൈദ്യുതി ഉപയോഗത്തിൽ കുറവ് വരുന്നതിനും അതിലുടെ ഉൽപാദനം കുറക്കുന്നതിനും കാരണമായിട്ടുണ്ട്.ജനുവരി
ഒന്നിന് 75.2944 എം.യു ആയിരുന്നു സംസ്ഥാനത്തിൻറ വൈദ്യുതി ഉപഭോഗം.അന്ന് ഇടുക്കിയിൽ
7.777 എം.യുവും സംസ്ഥാനത്തെ രണ്ട് സ്വകാര്യ പദ്ധതികൾ അടക്കം മുഴുവൻ ജലവൈദ്യുതി നിലയങ്ങളിൽ
നിന്നായി 17.3736 എം.യു വൈദ്യുതിയും ഉൽപാദിപ്പിച്ചു.57.1591എംയു പുറത്ത് നിന്നുമെത്തി.മെയ്
31ലെ കണക്ക് പ്രകാരം ഇടുക്കിയിൽ 7.836 എംയുവാണ് ഉൽപാദനം. ജലവൈദ്യുതി നിലയങ്ങളിൽ നിന്നായി
22.2472 എം.യു ഉൽപാദിപ്പിച്ചു.47.0074എം.യുവാണ് പുറത്ത് നിന്നും എത്തിയത്. സംസ്ഥാനത്തിെൻറ
ഉപഭോഗം 70.3093 എം.യുവും.
കേരളത്തിലെ ജലസംഭരണികളുടെ
ഒാരോ മാസത്തെയും ജലനിരപ്പും ആകഷ്ൻ പ്ലാനിൽ നിശ്ചയിച്ചിട്ടുണ്ട്. ഇതിനനുസരിച്ചാണ്
കേന്ദ്ര ജല കമ്മീഷൻ കഴിഞ്ഞ ദിവസം ജലനിരപ്പ് നിജപ്പെടുത്തിയത്. ആക്ഷൻ പ്ലാൻ പ്രകാരം
ജൂൺ പത്തിന് ഇടുക്കിയിലെ ജലനിരപ്പ് 2373 അടി വരെയാകാം.2373 അടിയിലാണ് ഗേറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.നവംബർ
30ന് 2400.03281 അടി വരെ ജലം സംഭരിക്കാമെന്നും പറയുന്നു. അപ്പോഴും അണക്കെട്ട് തുറക്കുന്നതിനെ
കുറിച്ച് പറയുന്നില്ല. കേന്ദ്ര ജല കമ്മീഷൻറ നിർദേശ പ്രകാരം ആഗസ്ത് 31ന് ജലനിരപ്പ്
2396.94അടി വരെയാകാം.1981,1992,2018 വർഷങ്ങളിലാണ് ഇടുക്കിയുടെ ചെറുതോണി ഷട്ടറുകൾ
തുറന്ന് വെള്ളം ഒഴുക്കിയത്.1982,1990,1993,2015 വർഷങ്ങളിൽ ഇപ്പോഴത്തേക്കാൾ ഉയർന്ന
ജലനിരപ്പായിരുന്നു.
മറ്റ് പ്രധാന അണക്കെട്ടുകളിലെ
ജലനിരപ്പ് സംബന്ധിച്ച് കേന്ദ്ര ജല കമ്മീഷൻറ നിർദേശം ഇപ്രകാരമാണ്.ജൂൺ 30-ജുലൈ
31-ആഗസ്ത് 31 എന്നി ക്രമത്തിൽ. ഇടമലയാർ-161 മീറ്റർ-162.5-166.3,കക്കി-975.36-975.36-976.91,ബാണാസുര
സാഗർ-768-773.5-775. ഇടമലയാറിെൻറ 161 മീറ്ററിലും കക്കിയുടെ 975.36 മീറ്ററിലും ബാണാസുരയുടെ
767 മീറ്ററിലുമാണ്
ഷട്ടർ ലെവൽ.വൈദ്യുതി ബോർഡിൻറ ആക്ഷൻ പ്ലാൻ പ്രകാരം വൈദ്യുതി ബോർഡിൻറ മുഴുവൻ അണക്കെട്ടുകളുടെയും
ഒാരോ മാസത്തെയും ജലനിരപ്പും വൈദ്യുതി നിലയങ്ങളിലെ ഉൽപാദനവും നിശ്ചയിച്ചിട്ടുണ്ട്.
പെരിയാറിലും അതിെൻറ കൈവഴികളിലുമാണ്
വൈദ്യുതി ബോർഡിന് ഏറ്റവും കൂടുതൽ ജലസംഭരണികളുള്ളത്. ചാലക്കുടി പുഴയിലും പമ്പ നദിതടത്തിലും
ജലവൈദ്യുതി പദ്ധതികളുണ്ട്. പമ്പക്ക് പുറമെ അച്ചൻകോവിലാർ, മീനച്ചിലാർ,മണിമലയാർ എന്നിവിടങ്ങളിൽ
നിന്നുള്ള വെള്ളവും ഒഴുകിയെത്തുന്നത് വേമ്പനാട് കാലയിലേക്കാണ്.600ദശലക്ഷം ഘനമീറ്ററാണ്
(എംസിഎം) വേമ്പനാട് കായലിൻറ ശേഷി.2018ലെ പ്രളയത്തിൽ1630 എംസിഎം വെള്ളമാണ് എത്തിയത്.
തണ്ണിർമുക്കം,തോട്ടപ്പള്ളി എന്നിവിടങ്ങളിലൂടെ വേണം വേമ്പനാട് കായലിലെ വെള്ളം പുറത്തേക്ക്
പോകാൻ.തോട്ടപ്പള്ളിയിലൂടെ 630 ഘനമീറ്ററും തണ്ണീർമുക്കത്തിലുടെ 1706 ഘനമീറ്ററും
വെള്ളം സെക്കണ്ടിൽ പുറത്തേക്ക് പോകും. കുട്ടനാടിലെ പ്രളയം തടയുന്നതിനായി പുറത്തേക്ക്
ഒഴുകുന്ന വെള്ളത്തിൻറ തോത് വർദ്ധിപ്പിക്കണമെന്ന് 2018ൽ കേന്ദ്ര ജല കമ്മീഷൻ നിർദേശിച്ചിരുന്നു.
ചാർട്ട് ഒന്ന്-കെ.എസ്.ഇ.ബി വിദഗ്ദ സമിതി നിർദേശിച്ച പ്രകാരമുള്ള
അണക്കെട്ടുകളുടെ ഒാരോ മാസത്തെയും ജലനിരപ്പ്
ചാർട്ട്2 ഇടുക്കി നിലയത്തിൽ നിർദേശിക്കപ്പെട്ടിട്ടുള്ള ഒാരോ മാസത്തെയും
വൈദ്യുതി ഉൽപാദന തോത്
No comments:
Post a Comment