Pages

27 June 2020

ദേശിയപാത 85ലെ മനുഷ്യ നിർമ്മിത ഉരുൾപ്പൊട്ടൽ





ലോകാർഡ്​ഗ്യാപ്പ്​ റോഡ്​ നിർമ്മാണം ആരംഭിക്കുന്നതിന്​ മുമ്പ്​ FB Photo
പശ്ചിമഘട്ടത്തിൽ ക്വാറിയെന്നത്​ പുതുമയുള്ള കാര്യമല്ല,പശ്ചിമഘട്ടം നിലനിർത്തുന്നത്​ തന്നെ പാറ പൊട്ടിക്കാൻ വേണ്ടിയാണെന്നാണ്​ ചിലരുടെ പക്ഷം.പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ​നിയോഗിച്ച ഡോ.മാധവ്​​ ഗാഡ്​ഗിൽ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ കേരളത്തിൽ നടപ്പാക്കാതിരിക്കുന്നതിന്​ കാരണമായി പറഞ്ഞതും ക്വാറികൾക്ക്​ പ്രവർത്തിക്കാൻ കഴിയില്ലെന്നും കരിങ്കല്ല്​ ലഭികാതെ വികസന പ്രവർത്തനങ്ങൾ സ്​തംഭിക്കുമെന്നുമാണ്​.എന്നാൽ, റോഡ്​ നിർമ്മാണം ക്വാറിയായി പരിവർത്തനപ്പെടുത്തിയാലോ? കൊച്ചി-ധനുഷ്​കോടി ദേശിയപാത 85​െൻറ ഭാഗമായ ​മൂന്നാർ ലോകാർഡ്​ ഗ്യാപ്പ്​ റോഡിൻറ വീതി കൂട്ടലിനെ തുടർന്നാണ്​ പുതിയൊരു ക്വാറി രൂപപ്പെട്ടത്​. ഇതിനോടനുബന്ധിച്ച്​ ലോകാർഡിൽ ക്രഷർ യൂണിറ്റും സ്​ഥാപിക്കപ്പെട്ടു. പരിസ്​ഥിതി ആഘാത പഠനം നടത്താതെയാണ്​ സമുദ്ര നിരപ്പിൽ നിന്നും 5500അടിയിലേറെ ഉയരമുള്ള ലോകാർഡ്​ഗ്യാപിലെ ഒരു മല അപ്പാടെ ഇടിച്ച്​ നിരത്തുന്നത്​.​
മൂന്നാറിലെ തേയിലത്തോട്ടങ്ങൾ ബ്രിട്ടിഷുകാരുടെ ഉടമസ്​ഥതയിലായിരുന്ന കണ്ണൻ ദേവൻ കമ്പനി നടത്തിയിരുന്ന കാലയളവിലാണ്​ മുന്നാർ-ബോഡിമെട്ട്​ റോഡ്​ നിർമ്മിച്ചത്​.ചൊക്രമുടി മല മുറിച്ച്​ റോഡ്​ നിർമ്മിക്കുകയായിരുന്നു.തമിഴ്​നാടിലെ അമ്മനായ്​ക്കനൂരിൽ തീവണ്ടിയിറങ്ങി മൂന്നാറിലേക്ക്​ വരാനും തോട്ടം തൊഴിലാളികളുടെ ഗതാഗത സൗകര്യത്തിനുമായാണ്​, മധുര റോഡിൻറ ഭാഗമായ ബോഡിമെട്ട്​-​േബാഡിനായ്​ക്കനൂർ റോഡ്​ നിർമ്മിച്ചത്​. കേരള അതിർത്തിയാണ്​ ബോഡിമെട്ട്​. മൂന്നാർ-ബോഡിമെട്ട്​-മധുര റോഡാണ്​ ഇപ്പോൾ ദേശിയ പാതയായി മാറിയത്​. ഇതിൽ മൂന്നാർ-ബോഡിമെട്ട്​ 42 കിലോമീറ്റർ വീതി കൂട്ടുന്ന ജോലികൾ ആരംഭിച്ചത്​ 2017 നവംബറിലാണ്​. എന്നാൽ, കരാറുകാരുടെ കണ്ണു ചെന്ന്​ പതിഞ്ഞത്​ ലോകാർഡ്​ ഗ്യാപ്പ്​ റോഡിലും.ഏതാനം കിലോമീറ്ററുകൾ മാത്രമുള്ള ഗ്യാപ്പ്​ റോഡ്​ വീതി കൂട്ടുന്നതിനായി മല ഇടിക്കൽ ആരംഭിച്ചതോടെയാണ്​ ഹൈറേഞ്ച്​ മനുഷ്യ നിർമ്മിത ഉരുൾപ്പൊട്ടലും കണ്ട്​ തുടങ്ങിയത്​. സമുദ്ര നിരപ്പിൽ നിന്നും 5500 അടിയിലേറെ ഉയരത്തിലുള്ള റോഡിൽ നിന്നും തലയുയർത്തി നിൽക്കുന്ന മലയിലെ പാറ​ക്കെട്ടുകൾക്ക്​ നേരെ വെടിമരുന്ന്​ പ്രയോഗിക്കപ്പെട്ടതോടെ ഇൗ മേഖല ക്വാറിയായി രൂപാന്തരപ്പെട്ടു. അപകടം പതിവായി.കഴിഞ്ഞ വർഷം ഒക്​ടോബറിലുണ്ടായ ഉരുൾപ്പൊട്ടലിൽ രണ്ട്​ തൊഴിലാളികൾ മരിച്ചു. ഇതിൽ ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. റോഡിൻറ താഴ്​ ഭാഗത്തുള്ള നൂറ്​ കണക്കിന്​ ഏക്കർ ഏലത്തോട്ടങ്ങളും കൃഷി ഭൂമിയും നശിച്ചു.കഴിഞ്ഞ വർഷംമാത്രം 14 ഇടത്ത്​ മണ്ണിടിച്ചലോ ഉരുൾപ്പൊട്ടലോ ഉണ്ടായി.
ഇത്തവണ ഒരാഴ്​ച മുമ്പാണ്​ ഒരു പ്രദേശത്തെ ഭീമൻ ഉരുളുകൾ ഭീകര ശബ്​ദത്തോടെ താഴെ എത്തിയത്​. റോഡ്​ പണിക്ക്​ വേണ്ടി ഗതാഗതം നിരോധിച്ചിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.റോഡി​​െൻറ വീതി​യേക്കാളും വലുപ്പമുള്ള വലിയ പാറയാണ്​ താഴെക്ക്​ എത്തിയത്​. കിലോമീറ്ററുകൾ നീളത്തിൽ ഉരുൾപ്പൊട്ടലുണ്ടായി. ഇനിയും ഏതു സമയത്തും  ഉരുൾപൊട്ടലുണ്ടാകും. അശാസ്​ത്രിമായാണ്​ പാറ പൊട്ടിച്ച്​ റോഡ്​ വീതി കുട്ടൽ പ്രവൃത്തികൾ നടത്തുന്നത്​. അതോ പാറയും മലയും താഴെക്ക്​ പോര​​െട്ടയെന്ന തരത്തിലുള്ള ​ഹിഡൻ അജണ്ട ഉണ്ടോയെന്ന്​ സംശയിക്കണം. ഇത്രയും ഗുരുതരമായ ഉരുൾപ്പൊട്ടലുണ്ടായിട്ടും ഇൗ രംഗത്തെ വിദഗ്​ധരൊന്നും ഇതുവഴി വരാത്തതിലും ദുരൂഹതയുണ്ട്​. റോഡ്​ നിർമ്മാണത്തിനിടെയിലെ മണ്ണിടിച്ചിലെന്ന്​ നിസാരവൽക്കരിക്കാനാണ്​ അധികൃതർ ശ്രമിക്കുന്നത്​. റോഡ്​ നിർമ്മാണം ആരംഭിക്കുന്നതിന്​ മുമ്പുള്ള ഗ്യാപ്പ്​ റോഡിൻറ ചിത്രം കണ്ടാൽ ഭീകരാവസ്​ഥ ബോധ്യപ്പെടും.
ഇവിടെ സ്​​ഫോടക വസ്​തുക്കൾ അലക്ഷ്യമായി കൈകകാര്യം ചെയ്​തതിൻറ തെളിവുകളും പുറത്ത്​ വന്നിട്ടുണ്ട്​. ഉരുൾപ്പൊട്ടലുണ്ടായതിൻറ തൊട്ടടുത്ത ദിവസം ഇവിടെ സന്ദർശിച്ച പരിസ്​ഥിതി പ്രവർത്തകരാണ്​ ഒരു പാറക്കടിയിൽ വെച്ചിരുന്ന കെൽവക്​സ്​-100 ഇനത്തിൽപ്പെട്ട സ്​ഫോടക വസ്​തു ശേഖരം ക​ണ്ടെത്തിയത്​. അപ്പോൾ തന്നെ അവർ അധികൃതരെ വിവരം അറിയിച്ചു. എന്നാൽ,രണ്ടാമതൊരിക്കൽ കൂടി പരിസ്​ഥിതി പ്രവർത്തകർ അവിടെ എത്തിയപ്പോഴെക്കും അവ മാറ്റിയിരുന്നു.
ഒരേ സമയത്ത്​ പലയിടത്ത്​ സ്​ഫോടനം നടത്തുന്നത്​ ഉരുൾപ്പൊട്ടലിന്​ കാരണമാക​ുന്നുവെന്ന്​ ദേവികുളം സബ്​ കലക്​ടർ ഡോ.രേണു രാജ്​ 2019 ആഗസ്​തിൽ സർക്കാരിന്​ റിപ്പോർട്ട്​ നൽകിയിരുന്നു.അശാസ്​ത്രിയമായും ഭൂപ്രകൃതിക്ക്​ അ​നുയോജ്യമല്ലാത്ത തരത്തിലുമാണ്​ റോഡ്​ വീതി കൂട്ടലിൻറ പേരിലെ ഖനനമെന്ന്​ അവർ റിപ്പോർട്ടിൽ പറയുന്നു. മലയുടെ പകുതിയിലേറെ ചെത്തി എടുക്കുന്നതിലുടെ ബാക്കി ഭാഗവും ഇടിഞ്ഞ്​ പോരുന്നു. പശയില്ലാത്തതും പാറ കെട്ടുകൾ നിറഞ്ഞതുമാണ്​ മണ്ണും മലയും. പാറ മറ്റ്​ നിർമ്മാണ ആവശ്യങ്ങൾക്ക്​ ഉപയോഗിക്കുന്നതിന്​ വേണ്ടി അനിയന്ത്രിതവും അനുവദനിയമല്ലാത്തതുമായ രീതിയിലും വൻതോതിൽ ഖനനം ചെയ്​തിട്ടുണ്ടോയെന്ന്​ പരിശോധിക്കണമെന്നും സബ്​ കലക്​ടർ റിപ്പോർട്ട്​ ചെയ്​തു.സാ​േങ്കതിക വൈദഗ്​ധ്യമുള്ള ഏജൻസിയെ കൊണ്ട്​ പഠനം നടത്തിയ ശേഷം ഭൂപ്രകൃതിക്ക്​ അനു​യോജ്യവും അപകട രഹിതവുമായ രീതിയിലും റോഡ്​ നിർമ്മാണം നടത്തണമെന്ന ശിപാർശയാണ്​ ഡോ.രേണു നൽകിയത്​. റിപ്പോർട്ട്​ നൽകി ഒരു മാസം കഴിഞ്ഞപ്പോഴെക്കും ഡോ.രേണുവിനെ സ്​ഥലം മാറ്റി.
പാറ പൊട്ടിക്കലിന്​ യാതൊരു തടസവുമുണ്ടായില്ല. ഇൗ പാറയത്രയും ലോകാർഡിലെ ക്രഷർ യൂണിറ്റിലെത്തിച്ച്​ മെറ്റലാക്കി മാറ്റുകയാണ്​. ആയിരകണക്കിന്​ ലോഡ്​ മെറ്റൽ ഇവിടെ നിന്നും അതിർത്തി കടന്നുവെന്നാണ്​ പറയുന്നത്​.റോഡ്​ നിർമ്മാണമാക​​െട്ട എങ്ങുമെത്തിയിട്ടുമില്ല.
പശ്ചിമഘട്ടത്തിലെ ഏറെ പരിസ്​ഥിതി പ്രാധാന്യമുള്ള മുന്നാർ-ബോഡിമെട്ട്​ സ്​ട്രെച്ചിൽ പാറപൊട്ടിച്ചും മലയിടിച്ചും ഏലമലക്കാടിലെ വൃക്ഷങ്ങൾ മുറിച്ചും റോഡ്​ നിർമ്മിക്കുന്നതിന്​ പരിസ്​ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്ന്​ വ്യക്​തമല്ല.380.76 കോടി രൂപയുടെതാണ്​ നിർമ്മാണ ജോലികൾ. ഇതിനിടെ ഉരുൾപ്പൊട്ടൽ കാരണമാക്കി റോഡ്​ നിർമ്മാണ തുക പുതുക്കാനുള്ള ശ്രമവും അണിയറയിൽ ആരംഭിച്ചിട്ടുണ്ട്​.
 പാറ പൊട്ടിക്കൽ തുടങ്ങിയത്​ മുതൽ ഇടക്കിടെ ഗതാഗതം മുടക്കിയിരുന്നു. ഇനിയിപ്പോൾ അടുത്ത നാളിലൊന്നും ഗതാഗതത്തിന്​ റോഡ്​ തുറന്ന്​ കൊടുക്കാനാകുമെന്ന്​ കരുതുന്നില്ല. മുന്നാർ-തേക്കടി റോഡ്​ കൂടിയാണ്​ അടയുന്നത്​. ഇനി കൂടു​തൽ ദൂരം സഞ്ചരിച്ച്​ വേണം ചിന്നക്കനാൽ,ശാന്തമ്പാറ പഞ്ചായത്തുകളിലെ തോട്ടം തൊഴിലാളികൾക്ക്​ മൂന്നാറിലെത്താൻ. ദേശിയപാത നിലവാരത്തിലെ റോഡ്​ സ്വപ്​നം കണ്ടവർക്ക്​ മുന്നിൽ ഗതാഗതം തന്നെ അടഞ്ഞു.
എന്നാൽ, ഇതൊന്നും ഒരു രാഷ്​ട്രിയ കക്ഷികളും ഗൗരവമായി കാണുന്നില്ല.ഇത്തവണയുണ്ടായ ഉരുൾപ്പൊട്ടൽ പ്രാദേശിക പേജിന്​ അപ്പുറത്തേക്ക്​ വാർത്തയായില്ല. ആളപായം ഇല്ലാത്തത്​ കൊണ്ടായിരിക്കാം മാധ്യമങ്ങൾ ഗൗരവമായി കാണാത്തത്​.പാറപ്പൊട്ടിക്കലിലൂടെയുണ്ടാകുന്ന പാരിസ്​ഥിതിക നഷ്​ടം മാധ്യമങ്ങളും രാഷ്​ട്രിയകക്ഷികളും കാണാ​തെ പോകുന്നു. മല ഇടിച്ച്​ നിരത്തുന്നതിലൂടെ രൂപപ്പെടുന്ന റോഡ്​ പുറ​േമ്പാക്ക്​ സ്വന്തമാക്കാമെന്ന ലക്ഷ്യമായിരിക്കാം പിന്നിൽ.റോഡ്​ നിർമ്മാണത്തിന്​ വേണ്ടി താൽക്കാലികമായി നിർമ്മിച്ച ഷെഡുകൾ സ്വന്തമാക്കി പട്ടയം തരപ്പെടുത്തിയ ചരിത്രമാണ്​ മൂന്നാറിനുള്ളത്​.
എം.ജെ.ബാബു
ചിത്രങ്ങൾ ഹാർഡ്​ലി രഞ്​ജിത്​

13 June 2020

SIPW യൂണിയൻ പ്ലാറ്റിനം ജൂബിലി നിറവിൽ





 തേയില തോട്ടം തൊഴിലാളികളുടെ ആദ്യകാല ട്രേഡ്​ യൂണിയനുകളിൽ ഒന്നായ മൂന്നാറിലെ സൗത്ത്​ ഇൻഡ്യ​ൻ പ്ലാ​േൻറഷൻ വർക്കേഴ്​സ്​ യൂണിയൻ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ.1948 മാർച്ച്​ 30ന്​ യൂണിയൻ രൂപവൽക്കരിച്ചുവെങ്കിലും 1950ലാണ്​ കേരളത്തിൽ രജിസ്​റ്റർ ചെയ്​ത്​ത്​.
കോൺഗ്രസ്​ പ്രസിഡൻറായിരുന്ന കെ.കമരാജ്​, ​െഎ.എൻ.ടി.യു.സി ദേശിയ പ്രസിഡൻറ്​ ഗന്ദുഭായ്​ ദേശായി, പിന്നിട്​ ​െഎ.എൻ.ടി.യു.സി ദേശിയ പ്രസിഡൻറായ ജി.രാമാനുജം എന്നിവരുടെ നിർദേശ പ്രകാരം രൂപീകരിക്കപ്പെട്ടതാണ്​ യൂണിയൻ. ജി.രാമാനുജം ഇടക്കാലത്ത്​ യൂണിയൻ പ്രസിഡൻറായും പ്രവർത്തിച്ചു.
ഇപ്പോഴത്തെ ഇടുക്കി ജില്ലയിലെ ദേവികുളം,പീരുമേട്​ മേഖലകളിലെ തോട്ടം ​തൊഴിലാളികൾ അനുഭവിച്ച്​ ​പോന്ന ദുരിത ജീവിതവും കങ്കാണിമാരുടെ പീഡനവും ചുഷണവുമാണ്​ യൂണിയൻ രൂപീകരണത്തിലേക്ക്​ നീങ്ങിയത്​.തമിഴ്​നാട്​ സ്വദേശികളായിരുന്നു തോട്ടം തൊഴിലാളികൾ. ഇവരിൽ ബഹുഭൂരിപക്ഷവും ദളിതരും.ദേവികുളം താലൂക്കിലായിരുന്നു പീരുമേട്​ അടക്കമുള്ള പ്രദേശങ്ങൾ.
വി.സുബ്ബയ്യ നാടാർ,സ്വാമി അയ്യ നാടാർ,ശേഷാദ്രി ശർമ്മ,എം.രാമയ്യ എന്നിവരാണ്​ മധുരയിലെത്തി അന്ന്​ തമിഴ​്​നാട്​ പി.സി.സി പ്രസിഡൻറായിരുന്ന കെ.കാമരാജിനെയും മറ്റും നേരിൽകണ്ട്​ തോട്ടം തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതം വിവരിച്ചത്​.തിരുവിതാംകൂർ സ്​റ്റേറ്റ്​ കോൺഗ്രസ്​ നേതാക്കളെ കാണാനായിരുന്നു ഉപദേശം.ഇതിൻറ തുടർച്ചയായാണ്​ 1947ഒക്​ടോബറിൽ സ്വാമി അയ്യാ നാടാർ പ്രസിഡൻറും സുബ്ബയ്യ നാടാർ സെക്രട്ടറിയുമായി തിരുവിതാംകൂർ തമിഴ്​നാട്​ കോൺഗ്രസിൻറ രൂപീകരണം. തോട്ടം തൊഴിലാളികളുടെ പ്രശ്​നങ്ങൾ ഉയർത്തി​ക്കൊണ്ട്​ വരികയായിരുന്നു ലക്ഷ്യം.എന്നാൽ ഉദേശിച്ച ഫലമുണ്ടായില്ല.
പിന്നിട്​ ഇവരുടെ അഭ്യർഥന പ്രകാരമാണ്​ കെ.കാമരാജ്​, അന്ന്​ ​െഎ.എ.ൻ.ടി.യു.സി തമിഴ്​നാട്​ സംസ്​ഥാന സെക്രട്ടറിയായിരുന്ന ജി.രാമാനുജം,പിന്നിട്​ കേന്ദ്ര തൊഴിൽ മന്ത്രിയായ ഗന്ദുഭായ്​ ദേശായ്​ എന്നിവർ മൂന്നാറിലെത്തിയത്​.1948 ഫെബ്രുവരി എട്ടിനായിരുന്ന ഇവരുടെ സന്ദർശനം. കോൺഗ്രസ്​ കമ്മിറ്റിയല്ല, തൊഴിലാളികളുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ യൂണിയനാണ്​ വേണ്ടതെന്നായിരുന്നു ​െഎ.എൻ.ടി.യു.സി സ്​ഥാപക നേതാവായ ദേശായ്​ പറഞ്ഞത്​. ഇതനുസരിച്ചാണ്​ മാർച്ച്​ 30ന്​ സൗത്ത്​ ഇൻഡ്യൻ പ്ലാ​േൻറഷൻ വർക്കേ​ഴ്​സ്​ യൂണിയൻ ജനിക്കുന്നത്​. സുബ്ബയ്യ നാടാർ-പ്രസിഡൻറ്​,ജ്ഞാനമണി,ഗുരുസ്വാമി,ശങ്കിലി വൈസ്​ പ്രസിഡൻറുമാർ,പത്​മനാഭൻ-​സെക്രട്ടറി,മുത്തയ്യ-ട്രഷറർ എന്നിവരായിരുന്നു ഭാരവാഹികൾ.യൂണിയൻ രജിസ്റ്റർ ചെയ്​തത്​ തമിഴ്​നാടിലും. ഇതോടെ പ്രവർത്താനാനുമതി നിഷേധിക്കപ്പെട്ടു.നേതാക്കൾ വീണ്ടും മധുരയിലെത്തി കോൺഗ്രസ്​ നേതാക്കളെ കണ്ടു. തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ മുഴുവൻ സമയ പ്രവർത്തകനെ വേണമെന്നതായിരുന്നു ​ആവശ്യം.
അന്ന്​ ​െഎ.എൻ.ടി.യു.സി മധുര ജില്ല ഒാർഗനൈസിംഗ്​ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ആർ.കുപ്പുസ്വാമിയെയാണ്​ കാമരാജ്​ മൂന്നാറിനെയച്ചത്​. 1949ൽ ഒരു തവണ കുപ്പുസ്വാമി മൂന്നാറിൽ വന്നിരുന്നുവെന്നതാണ്​ നറുക്ക്​ വീഴാൻ കാരണം. 1950ൽ കുപ്പുസ്വാമി മൂന്നാറിൽ എത്തിയ ശേഷമാണ്​ യൂണിയൻ സജീവമായതും കേരളത്തിൽ രജിസ്​റ്റർ ചെയ്​തതും.കുപ്പുസ്വാമി എത്തു​േമ്പാഴും തൊഴിലാളികൾ ദുരിതത്തിലായിരുന്നു. അന്ന്​ കങ്കാണി സ​മ്പ്രദായമായിരുന്നു. കങ്കാണിമാരുടെ താൽപര്യങ്ങൾക്ക്​ വഴങ്ങാത്തവർക്ക്​ ​ജോലിയില്ല. 12 മണിക്കുറായിരുന്നു ജോലി സമയം,ലായത്തിലെ ഒരു വീട്ടിൽ അഞ്ചു ആറും കുടുംബങ്ങൾ ചാക്ക്​ വലിച്ച്​ കെട്ടി മറച്ച്​ താമസം.കൂലി ആറ്​ മാസത്തിലൊരിക്കൽ, എത്ര ​ജോലി ചെയ്​താലും വാങ്ങിയ കടം തീരില്ല. അസുഖം വന്നാൽ ചികിൽസയില്ല. ഏതാണ്ട്​ അടിമ സ​മ്പ്രദായം.1951ൽ നെഹ്രു സർക്കാർ പ്ലാ​േൻറഷൻ ലേബർ ആക്​ട്​ കൊണ്ട്​ വരുന്നത് വരെ ഇതായിരുന്നു അവസ്​ഥ. പ്ലാ​േൻറഷൻ നിയമം കൊണ്ട്​ വരാനും മൂന്നാറാണ്​ നിമിത്തമായത്​. മുന്നാറിലെ തോട്ടം തൊഴിലാളികളുടെ പ്രശ്​നങ്ങൾ പഠിക്കാൻ മൂന്നാറിലെത്തി ദുരിതങ്ങഹ കണ്ടറിഞ്ഞ ഗന്ധുഭായ്​ ​ദേശായ്​ അപ്പോഴെക്കും ​െഎ.എൻ.ടി.യു.സി ദേശിയ പ്രസിഡൻറായിരുന്നു. അദേഹമാണ്​ ഇക്കാര്യത്തിൽ താൽപര്യമെടുത്തത്​.തുടർന്ന്​ ഇദേഹം കേന്ദ്രത്തിൽ തൊഴിൽ മന്ത്രിയായി.
1952ലാണ്​ ജി.രാമാനുജം യൂണിയൻ പ്രസിഡൻറായത്​. ആർ. കുപ്പുസ്വാമിയും എൻ.ഗണപതിയും സുബ്ബയ്യ നാടാരും വൈസ്​പ്രസിഡ​ൻറുമാരും പത്​മനാഭൻ സെക്രട്ടറിയുമായി.പിന്നിട്​ കുപ്പുസ്വാമി യൂണിയൻ പ്രസിഡൻറായി.കെ.കരുണാകരൻ, ബി.കെ.നായർ എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽ ​െഎ.എൻ.ടി.യു.സി ഘടകം രൂപീകരിക്കു​​േമ്പാൾ അവർക്കാപ്പം കുപ്പുസ്വാമിയുമുണ്ടായിരുന്നു.1963ലാണ്​ എം.മുത്തുസ്വാമി യൂണിയൻ ജനറൽ സെക്രട്ടറിയായത്​.1958വരെ കണ്ണൻ ദേവൻ കമ്പനിയിലെ ഏക യൂണിയനായിരുന്നു.1957ൽ ഇ.എം.എസ്​ സർക്കാർ അധികാരത്തിൽ വന്നതിന്​ ശേഷമാണ്​ മൂന്നാറിൽ എ.​െഎ.ടി.യു.സി യുണിയൻ രൂപീകരിക്കുന്നത്​.എ.​​െഎ.ടി.യു.സിയുടെ വരവോടെയാണ്​ തോട്ടം മേഖല സംഘർഷത്തിലേക്ക്​ നീങ്ങിയത്​.1958ലെ പണിമുടക്കിനെ തുട​ർന്ന്​ ഗൂഡാർവിളയിലും തലയാറിലുമുണ്ടായ വെടിവെയ്​പിൽ ഹസൻ റാവുത്തർ, പാപ്പമ്മാൾ എന്നിവർ കൊല്ലപ്പെട്ടു. ആധിപത്യം ഉറപ്പിക്കാനായി എ.​െഎ.ടി.യു.സി നടത്തിയ പണിമുടക്കാണ്​ കുഴപ്പങ്ങൾ സൃഷ്​ടിച്ചത്​.1952​ലെ ബോണസ്​ സമരവും 1968ലെ മിനിമം വേജസിന്​ വേണ്ടിയുള്ള പണിമുടക്കുമൊക്കെ ​െഎ.എൻ.ടി.യു.സിയുടെ ​െഎതിഹാസിക സമരങ്ങളുടെ പട്ടികയിലുണ്ട്​.
2015ലെ പാമ്പിളൈ ഒറ്റുമൈ സമരത്തിലൂടെ ​​െഎ.എൻ.ടി.യു.സിയും തകർന്നുവെന്ന്​ പറഞ്ഞവർക്ക്​ എതിരെയുള്ള മറുപടിയാണ്​ യൂണിയൻറ ഇന്നത്തെ വളർച്ച. തെറ്റിദ്ധാരണകളുടെ പേരിൽ ചിലരെങ്കിലും പൊമ്പിളൈ ഒറ്റുമൈക്ക്​ പിന്നാലെ പോയെങ്കിലും അവരൊക്കെ ഇന്ന്​ സജീവ യൂണിയൻ പ്രവർത്തകരാണ്​. മുന്നാർ ഗ്രാമ പഞ്ചായത്ത്​ തുടർച്ചയായി കോൺഗ്രസ്​ ഭരിക്കു​േമ്പാൾ അംഗങ്ങളൊക്കെ യൂണിയൻ അംഗങ്ങളായ തോട്ടം തൊഴിലാളികൾ. ദേവികുളം, പള്ളിവാസൽ ഗ്രാമ പഞ്ചായത്തുകളിലെ തോട്ടം മേഖലയിൽ നിന്നുള്ള കോൺഗ്രസ്​ അംഗങ്ങളും തോട്ടം തൊഴിലാളികൾ.
യുണിയന്​ ഇപ്പോൾ നേതൃത്വം നൽകുന്നവരും തോട്ടം മേഖലയിൽ ജനിച്ച്​ വളർന്ന തോട്ടം തൊഴിലാളികളുടെ മക്കളാണെന്ന പ്രത്യേകതയുണ്ട്​. മാടുപ്പെട്ടി എസ്​റ്റേറ്റിലെ തോട്ടം തൊഴിലാളി ദമ്പതികളുടെ മകനാണ്​ യൂണിയൻ പ്രസിഡൻറും എ.കെ.മണി. മുൻ എം.എൽ.എയും കെ.പി.സി.സി മുൻവൈസ്​ പ്രസിഡൻറുമാണ്​ മണി. വാഗുവരയിലെ സൂപ്പർവൈസറായിരുന്ന ജി.മുനിയാണ്ടിയാണ്​ യൂണിയൻ ജനറൽ സെക്രട്ടറി.ഇടുക്കി ഡി.സി.സി ജനറൽ സെക്രട്ടറിയും ​െഎ.എൻ.ടി.യു.സി സംസ്​ഥാന സെക്രട്ടറിയുമാണ്​ മുനിയാണ്ടി.ഇവർക്കൊപ്പം യുവ തലമുറയും സജീവമാണ്​. കെ.എസ്​.യു തുട​ങ്ങി മുഴുവൻ പോഷക സംഘടനകളും പാർട്ടിയും തോളോട്​ തോൾ ചേർന്ന്​ പ്രവർത്തിക്കുന്നു.


10 June 2020

അണക്കെട്ടുകൾ തുറക്കുമോ


 

കാലവർഷം ആരംഭിക്കുന്നതിന്​ മുമ്പായി തന്നെ ജലസംഭരണികൾ ചർച്ചയായി മാറി. ഇടുക്കി അടക്കമുള്ള വലിയ ജലസംഭരണികൾ തുറന്ന്​ വിട്ട്​ കാലവർഷത്തെ നേരിടാൻ തയ്യറാറെടുക്കണമെന്ന ആവശ്യമാണ്​ ഉയരുന്നത്​. ഇതേ ആവശ്യം ഉന്നയിച്ച്​ ഹൈ കോടതിയിൽ ഹരജിയും എത്തി​.ഇടുക്കിയിൽ സംഭരണ ശേഷിയുടെ പകുതിയി​ലേറെ ജലമുണ്ട്​ എന്നതാണ്​ ഇത്തരമൊരു ആവശ്യം ഉയരാൻ കാരണമായത്​.എന്നാൽ, വൈദ്യൂതി ബോർഡ്​ തയ്യറാക്കിയിട്ടുള്ള ആക്​ഷൻ പ്ലാനിൽ ഇടുക്കിയടക്കമുള്ള ജലസംഭരണികൾ തുറക്കുന്നതിനെ കുറിച്ച്​ പറയുന്നില്ല.പരമാവധി വെള്ളം സംഭരിക്കാമെന്നാണ്​ പറയുന്നത്​.
2018ലെ പ്രളയത്തിൽ ദുരന്തം വർദ്ധിപ്പിച്ചത്​ പെരിയാറിലെയും പമ്പയിലെയും ചാലക്കുടിപുഴയിലെയും അണക്കെട്ടുകൾ ഒന്നിച്ച്​ തുറന്ന്​ വിട്ടത്​ മൂലമാണെന്ന ആരോപണം ശരിവെക്കുന്നതാണ്​, ജലസംഭരണികൾ നേരത്തെ തുറന്ന്​ വിടണമെന്ന ആവശ്യത്തിലൂടെ. കാലവർഷത്തെ നേരിടാൻ ജലസംഭരണികളെ സജ്ജമാക്കണമെന്ന്​ 2018ലെ പ്രളയത്തിൻറ പശ്ചാത്തലത്തിൽ കേന്ദ്ര ജല കമ്മീഷനും സംസ്​ഥാന​ത്തോട്​ നിർദേശിച്ചിട്ടുണ്ട്​. പ്രളയ ജലം ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ജലസംഭരണികളുടെ ജലനിരപ്പ്​ താഴ്​ത്തണമെന്നാണ്​ നിർദേശം. ക്രെസ്​റ്റ്​ ലെവലിൻറ (ഷട്ടർ ലെവൽ) വളരെ താഴെയായി ജലനിരപ്പ്​ കൊണ്ട്​ വരണമെന്നും 10ശതമാനം അധികം മഴ ലഭിച്ചാലും ആ വെള്ളം ഉൾക്കൊള്ളാൻ അണക്കെട്ടുകൾക്ക്​ കഴിയണമെന്നും നിർദേശിക്കുന്നു.അണക്കെട്ടുകൾ പ്രളയം തടയാനുള്ളതാണ്​. നിറഞ്ഞ്​ കിടന്നാൽ ജലം സംഭരിക്കാനാകില്ല. നീരൊഴുക്ക്​ ശക്​തിപ്പെട്ടാൽ അണക്കെട്ടുകൾ പെ​​െട്ടന്ന്​ തുറന്ന്​ വിടുന്നത്​ താഴ്​ന്ന പ്രദേശങ്ങളിൽ പ്രളയം സൃഷ്​ടിക്കപ്പെടാൻ കാരണമാകും. 2018ൽ ഇതാണ്​ സംഭവിച്ചത്​. ജൂൺ, ജൂലൈ മാസങ്ങളിൽ അധിക മഴ ലഭിച്ചപ്പോൾ തന്നെ മിക്ക ജലസംഭരണികളും ഏതാണ്ട്​ നിറഞ്ഞ്​ കഴിഞ്ഞിരുന്നു. ആഗസ്​തിലെ അപ്രതീക്ഷിത പെരുമഴയെ നേരിടാൻ കഴിയാതെ വന്നതോടെ അണക്കെട്ടുകൾ ​ഒന്നിച്ച്​ തുറക്കേണ്ടി വന്നു.
2018ലെ സാഹചര്യം ഇ​പ്പോഴില്ല. ജലസംഭരണികളായ ഇടമലയാർ, കക്കി (ആനത്തോട്),പമ്പ, പൊരിങ്ങൽകുത്ത്​,​ഷോളയാർ എന്നിവിടങ്ങളിൽ ആകെ സംഭരണശേഷിയുടെ 30ശതമാനത്തിൽ താഴെയാണ്​ വെള്ളമുള്ളത്​. കുറ്റിയാടിയിൽ 30ശതമാനം വെള്ളമുണ്ട്​. വൈദ്യുതി ബോർഡിനാണ്​ വലിയ ജലസംഭരണികളുള്ളത്​. ജലസേചന വകുപ്പി​െൻറ അണ​ക്കെട്ടുകളിൽ മലങ്കരയുടെ രണ്ട്​ ഷട്ടറുകൾ നേരത്തെ തുറന്നു. ഇടുക്കി പദ്ധതിയുടെ മൂലമറ്റം നിലയത്തിൽ നിന്നും വൈദ്യുതി ഉൽപാദനത്തിന്​ ശേഷം പുറത്തേക്ക്​ ഒഴുക്കുന്ന വെള്ളമാണ്​ മലങ്കല അണക്കെട്ടിൽ സംഭരിക്കുന്നത്​.​ നെയ്യാറും ഭൂതത്താകെട്ട്​ ബാരേജും കാരാപ്പുഴയും  പഴശ്ശിയും കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ തുറന്നു. ഇതേസമയം, ഏറ്റവും വലിയ ജലസംഭരണിയായ കെ.എസ്​.ഇ.ബിയുടെ ഇടുക്കിയിൽ ആകെ സംഭരണശേഷിയുടെ 52.06 ശതമാനമാണ്​ വെള്ളമുള്ളത്​.2403 അടിയാണ്​ പൂർണ സംഭരണ ശേഷി. ഇത്​ തയ്യാറാക്കു​േമ്പാൾ 2335.88 അടിയാണ്​ ജലനിരപ്പ്​. കഴിഞ്ഞ വർഷം ജൂണിൽ 2305 അടിയായിരുന്നു ജലനിരപ്പ്​. ഇടുക്കി പദ്ധതിയിലെ ആറ്​ ജനറേറ്ററുകളിലെ മൂന്നും മാസങ്ങളായി ​പ്രവർത്തിക്കുന്നില്ലായെന്നതാണ്​ ജലനിരപ്പ്​ താ​ഴാതിരിക്കാനുള്ള പ്രധാന കാരണം.2018ലെ പ്രളയത്തെ തുടർന്ന്​ കഴിഞ്ഞ വർഷം കെ.എസ്​.ഇ ​ബോർഡ്​ തയ്യറാക്കിയ എമർജൻസി ആക്​ഷൻ പ്ലാൻ പ്രകാരം ഇടുക്കി പദ്ധതിയിൽ മെയ്​ മാസത്തിൽ 347.2 ദശലക്ഷം യൂണിറ്റ്​(എംയു)വൈദ്യുതി ഉൽപാദിപ്പിക്കണം.എന്നാൽ മെയ്​ 30വരെ ഉൽപാദിപ്പിച്ചത്​.
 241.951 ദശലക്ഷം യൂണിറ്റാണ്​.ഏപ്രിലിൽ 339 എംയു വേണ്ടയിടത്ത്ഉൽപാദിപ്പിച്ചത്​ 199.521 എംയു. മാർച്ചിൽ 328.6 എംയുവിന്പകരം ലഭിച്ചത്​166.388എംയു.ഒരു വർഷം 2348 എംയു വൈദ്യുതി ഇടുക്കിയിൽ നിന്നും ഉൽപാദിപ്പിക്കണമെന്നാണ്വൈദ്യുതി ബോർഡ്അംഗികരിച്ച ആക്ഷൻ പ്ലാനിൽ പറയുന്നത്​. വൈദ്യുതി ഉൽപാദനത്തിലുടെ മാത്രമാണ്ഇടുക്കിയിലെ വെള്ളം പുറത്തേക്ക്പോകുന്നത്​ എന്നതിനാൽ, മൂന്ന്ജനറേറ്ററുകൾ മാത്രമായപ്പോൾ പുറത്തേക്ക്ഒഴുക്കുന്ന വെള്ളവും പകുതിയായി.ഇടുക്കിയിലെ വൈദ്യുതി ഉൽപാദനം പകുതിയാക്കിയതിന്പിന്നിൽ പുറമെ നിന്നുള്ള വൈദ്യുതി വാങ്ങൽ കരാറാണോയെന്ന സംശയം ഉയരുന്നുണ്ട്​. കരാർ പ്രകാരം വൈദ്യുതി വാങ്ങിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും പറയുന്നു.​
ലോക്​ഡൗണിനെ തുടർന്ന്​ വ്യവസായ, വാണിജ്യ സ്​ഥാപനങ്ങൾ അടഞ്ഞ്​ കിടക്കുന്നത്​ വൈദ്യുതി ഉപയോഗത്തിൽ കുറവ്​ വരുന്നതിനും അതിലുടെ ഉൽപാദനം കുറക്കുന്നതിനും കാരണമായിട്ടുണ്ട്​.ജനുവരി ഒന്നിന്​ 75.2944 എം.യു ആയിരുന്നു സംസ്​ഥാനത്തിൻറ വൈദ്യുതി ഉപഭോഗം.അന്ന്​ ഇടുക്കിയിൽ 7.777 എം.യുവും സംസ്​ഥാനത്തെ രണ്ട്​ സ്വകാര്യ പദ്ധതികൾ അടക്കം മുഴുവൻ ജലവൈദ്യുതി നിലയങ്ങളിൽ നിന്നായി 17.3736 എം.യു വൈദ്യുതിയും ഉൽപാദിപ്പിച്ചു.57.1591എംയു പുറത്ത്​ നിന്നുമെത്തി.മെയ്​ 31ലെ കണക്ക്​ പ്രകാരം ഇടുക്കിയിൽ 7.836 എംയുവാണ്​ ഉൽപാദനം. ജലവൈദ്യുതി നിലയങ്ങളിൽ നിന്നായി 22.2472 എം.യു ഉൽപാദിപ്പിച്ചു.47.0074എം.യുവാണ്​ പുറത്ത്​ നിന്നും എത്തിയത്​. സംസ്​ഥാനത്തി​െൻറ ഉപഭോഗം 70.3093 എം.യുവും.


കേരളത്തിലെ ജലസംഭരണികളുടെ ഒാരോ മാസത്തെയും ജലനിരപ്പും ആകഷ്​ൻ പ്ലാനിൽ നിശ്ചയിച്ചിട്ടുണ്ട്​. ഇതിനനുസരിച്ചാണ്​ കേന്ദ്ര ജല കമ്മീഷൻ കഴിഞ്ഞ ദിവസം ജലനിരപ്പ്​ നിജപ്പെടുത്തിയത്​. ആക്​ഷൻ പ്ലാൻ പ്രകാരം ജൂൺ പത്തിന്​ ഇടുക്കിയിലെ ജലനിരപ്പ്​ 2373 അടി വരെയാകാം.2373 അടിയിലാണ്​ ഗേറ്റുകൾ സ്​ഥാപിച്ചിട്ടുള്ളത്​.നവംബർ 30ന്​ 2400.03281 അടി വരെ ജലം സംഭരിക്കാമെന്നും പറയുന്നു. അപ്പോഴും അണക്കെട്ട്​ തുറക്കുന്നതിനെ കുറിച്ച്​ പറയുന്നില്ല. കേന്ദ്ര ജല കമ്മീഷൻറ നിർദേശ പ്രകാരം ആഗസ്​ത്​ 31ന്​ ജലനിരപ്പ്​ 2396.94അടി വരെയാകാം.1981,1992,2018 വർഷങ്ങളിലാണ്​ ഇടുക്കിയുടെ ചെറുതോണി ഷട്ടറുകൾ തുറന്ന്​ വെള്ളം ഒഴുക്കിയത്​.1982,1990,1993,2015 വർഷങ്ങളിൽ ഇപ്പോഴത്തേക്കാൾ ഉയർന്ന ജലനിരപ്പായിരുന്നു.
മറ്റ്​ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്​ സംബന്ധിച്ച്​ കേന്ദ്ര ജല കമ്മീഷൻറ നിർദേശം ഇപ്രകാരമാണ്​.ജൂൺ 30-ജുലൈ 31-ആഗസ്​ത്​ 31 എന്നി ക്രമത്തിൽ. ഇടമലയാർ-161 മീറ്റർ-162.5-166.3,കക്കി-975.36-975.36-976.91,ബാണാസുര സാഗർ-768-773.5-775. ഇടമലയാറി​െൻറ 161 മീറ്ററിലും കക്കിയുടെ 975.36 മീറ്ററിലും ബാണാസുരയുടെ 767 മീറ്ററിലുമാണ്​ ഷട്ടർ ലെവൽ.വൈദ്യുതി ബോർഡിൻറ​ ആക്​ഷൻ പ്ലാൻ പ്രകാരം ​വൈദ്യുതി ബോർഡിൻറ മുഴുവൻ അണക്കെട്ടുകളുടെയും ഒാരോ മാസത്തെയും ജലനിരപ്പും വൈദ്യുതി നിലയങ്ങളിലെ ഉൽപാദനവും നിശ്ചയിച്ചിട്ടുണ്ട്​.
പെരിയാറിലും അതി​െൻറ കൈവഴികളിലുമാണ്​ വൈദ്യുതി ബോർഡിന്​ ഏറ്റവും കൂടുതൽ ജലസംഭരണികളുള്ളത്​. ചാലക്കുടി പുഴയിലും പമ്പ നദിതടത്തിലും ജലവൈദ്യുതി പദ്ധതികളുണ്ട്​. പമ്പക്ക്​​ പുറമെ അച്ചൻകോവിലാർ, മീനച്ചിലാർ,മണിമലയാർ എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളവും ഒഴുകിയെത്തുന്നത്​ വേമ്പനാട്​ കാലയിലേക്കാണ്​.600ദശലക്ഷം ഘനമീറ്ററാണ്​ (എംസിഎം) വേമ്പനാട്​ കായലിൻറ ശേഷി.2018ലെ പ്രളയത്തിൽ1630 എംസിഎം വെള്ളമാണ്​ എത്തിയത്​. തണ്ണിർമുക്കം,തോട്ടപ്പള്ളി എന്നിവിടങ്ങളിലൂടെ വേണം വേമ്പനാട്​ കായലിലെ വെള്ളം പുറത്തേക്ക്​ പോകാൻ.തോട്ടപ്പള്ളിയിലൂടെ 630 ഘനമീറ്ററും ​തണ്ണീർമുക്കത്തിലു​ടെ 1706 ഘനമീറ്ററും വെള്ളം സെക്കണ്ടിൽ പുറത്തേക്ക്​ പോകും. കുട്ടനാടിലെ പ്രളയം തടയുന്നതിനായി പുറത്തേക്ക്​ ഒഴുകുന്ന വെള്ളത്തിൻറ തോത്​ വർദ്ധിപ്പിക്കണമെന്ന്​ 2018ൽ കേന്ദ്ര ജല കമ്മീഷൻ നിർദേശിച്ചിരുന്നു.
ചാർട്ട്​ ഒന്ന്​-കെ.എസ്​.ഇ.ബി വിദഗ്​ദ സമിതി നിർദേശിച്ച പ്രകാരമുള്ള അണക്കെട്ടുകളുടെ ഒാരോ​ മാസത്തെയും ജലനിരപ്പ്​
ചാർട്ട്​2 ഇടുക്കി നിലയത്തിൽ നിർദേശിക്കപ്പെട്ടിട്ടുള്ള ഒാരോ മാസത്തെയും വൈദ്യുതി ഉൽപാദന തോത്​

05 June 2020

ഇന്ദിരാജിയും പരിസ്​ഥിതി സംരക്ഷണവും



എം.ജെ.ബാബു













The two-week UN Conference on the Human Environment (5-16 June) has been called by the General Assembly with the aim of producing an international political consensus on ways of preserving and improving the environment for this and future generations.

Mrs. Indira Gandhi, Prime Minister of India, being greeted by Mr. Maurice F. Strong, Secretary General of the Conference, upon her arrival at the Fokets Hus building to attend the Conference. United Nation Photo





സൈലൻറ്​വാലി ജലവൈദ്യുത പദ്ധതിക്ക്​ അനുമതി നിഷേധിക്കുകയും സൈലൻറ്​വാലിയിലെ മഴക്കാടുകൾ സംരക്ഷിക്കുകയും ചെയ്​ത പ്രധാനമന്ത്രിയെന്ന നിലയിലാകും ഇന്ദിരാഗാന്ധിയെ കേരളം ഒാർക്കുന്നത്​.എന്നാൽ, ഇൻഡ്യയുടെ പരിസ്​ഥിതി സംരക്ഷണത്തിൽ അവർ നൽകിയ സംഭാവനകളും നിയമനിർമ്മാണങ്ങളും അറിയു​േമ്പാഴാണ്​ അവരിലെ പ്രകൃതി സ്​നേഹിയെ തിരിച്ചറിയുക. ഇന്ന്​ ലോകം പരിസ്​ഥിതിദിനം ആചരിക്കുന്നത്​ 1972ൽ സ്വീഡനിലെ സ്​റ്റോക്​ഹോമിൽ നടന്ന ആഗോള പരിസ്​ഥിതി കൺവൻഷൻറ സ്​മരണ നിലനിർത്താനാണ്​. 1972 ജൂൺ അഞ്ച്​ മുതൽ16 വരൈ നടന്ന കൺവൻഷനിൽ സ്വീഡനിന്​ പുറത്ത്​ നിന്നും പ​​െങ്കടുത്ത ഏക രാഷ്​ട്ര തലവനായിരുന്നു അന്നത്തെ നമ്മുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. 114 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്​ത്​ 1972 ജൂൺ 14ന്​ ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗവും ലോക ചരിത്രത്തിൽ ഇടം തേടി.
'ദാരിദ്ര്യവും ആവശ്യവുമല്ലേ ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്നത്?' ചോദ്യമാണ് ഇന്ദിര സ്റ്റോക്ഹോം കോണ്ഫറന്സില്ഉന്നയിച്ചത്.പക്ഷേ, ദാരിദ്ര്യമാണ് ഏറ്റവുമധികം മാലിന്യം ഉത്പാദിപ്പിക്കുന്നത്' എന്ന പ്രസ്താവനയായാണ് ലോകം അതിനെ ഏറ്റെടുത്തത്.മുതിർന്ന ​െഎ എ എസ്​ ഉദ്യോഗസ്​ഥരിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ച ശേഷം ഇന്ദിരാഗാന്ധി തന്നെയാണ്​ പ്രസംഗം തയ്യറാക്കിയതെന്ന്​ ​െഎ.എ.എസ്​ ഉദ്യോഗസ്​ഥനായിരുന്ന എം.കെ.രജ്ഞിത്​സിംഗ്​ ത​െൻറ പുസ്​തകത്തിൽ പറയുന്നുണ്ട്​.സ്​റ്റോക്ക്​ഹോം കൺവൻഷന്​ മുമ്പ്​ തന്നെ ഇൻഡ്യയിൽ വനം-പരിസ്​ഥിതി സംരക്ഷണം സംബന്ധിച്ച്​ ഇന്ദിരാഗാന്ധിയുടെ നേരിട്ടുള്ള നിയന്തണത്തിൽ ച​ർച്ച ആരംഭിച്ചിരുന്നു. സംസ്​ഥാനങ്ങളുടെ വിഷയമായ വന സംരക്ഷത്തിൽ കേന്ദ്രത്തിന്​ കീഴിൽ എങ്ങനെ നിയമ നിർമ്മാണം കൊണ്ട്​വരാമെന്നത്​ സംബന്ധിച്ചായിരുന്നു ചർച്ച. 1971 സെപ്​തംബറിലായിരുന്നു തുടക്കം. രാജ്യത്ത്​ വന്യജീവികളുടെ എണ്ണം കുറഞ്ഞ്​ വരുന്നതിൽ അവർ വല്ലാതെ ആശങ്കപ്പെട്ടിരുന്നു. ഇതേ തുടർന്നാണ്​ കടുവകളുടെ വേട്ടയാടൽ നിരോധിച്ചത്​. അന്നത്തെ യോഗമാണ്​ 1972ലെ കേന്ദ്ര വനനിയമത്തിനും ടൈഗർ പ്രോജക്​ടിനും വഴി തുറന്നതും ദേശിയ ഉദ്യാനങ്ങൾക്കും വന്യജീവി സ​േങ്കതങ്ങൾക്കും കേന്ദ്ര ഫണ്ട്​ അനുവദിക്കുന്നതിന്​ കാരണമായതും.വനം സംസ്​ഥാന വിഷയമായതിനാൽ കേന്ദ്ര നിയമനിർമ്മാണം അസാധ്യമാണെന്നതിനാൽ അതിനും വഴി ഇന്ദിരാഗന്ധി കണ്ടെത്തിയിരുന്നു.വന്യജീവി സംരക്ഷണത്തിന്​ നിയമനിർമ്മാണം നടത്തണമെന്ന്​ വിവിധ സംസ്​ഥാനങ്ങൾ കേന്ദ്ര​ത്തോട്​ ആവശ്യപ്പെടുകയായിരുന്നു. വേട്ടയാടൽ അവകാശം നിലനിന്നിരുന്ന വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പുകളെ തരണം ചെയ്​താണ്​ നിയമം പാസാക്കിയത്​. ഒാരോ ഘട്ടത്തിലും പ്രധാനമന്ത്രി നേരിട്ട്​ ഇടപ്പെട്ടതായി ബില്ല്​ തയ്യറാക്കിയ രഞജിത്​സിംഗ്​ പറയുന്നു. ആദിവാസികൾക്ക്​ അമ്പും വില്ലും ഉപയോഗിച്ചുള്ള വേട്ടയാടൽ അവകാശം സംബന്ധിച്ച്​ പട്ടികവർഗ എം.പിമാർ ഉയർത്തിയ ആശങ്ക പരിഹരിച്ചത്​ ബില്ല്​ രാജ്യസഭയിൽ അവതരിപ്പിച്ച അന്ന്​ യോഗം വിളിച്ചായിരുന്നു. ഇന്ദിരാജിയുടെ നിശ്ചയദാർഡ്യമായിരുന്നു രാജ്യത്തെ വന്യജീവികളുടെ രക്ഷകയായി മാറിയ കേന്ദ്ര വനനിയമത്തിന്​ പിന്നിൽ.
വനം-വന്യജീവി വിഷയം കൺകറൻറ്ലിസ്റ്റിൽ ​​ൾപ്പെടുത്തിയ ഭരണഘടന ഭേദഗതി പിന്നിടാണ്ഇന്ദിരാഗാന്ധിയുടെ സർക്കാർ കൊണ്ട്വന്നത്​.വന്യജീവികൾക്ക്വേണ്ടി മാത്രമായി വനംവകുപ്പി​െൻറ ഭാഗമായി പ്രത്യേക സംവിധാനം കൊണ്ട്വന്നതും വന്യജീവി പരിപാലനംെഎ.എഫ്​.എസ്സിലബസിൽ ഉൾപ്പെടുത്തിയതും അവരാണ്​.സൈലൻറവാലിയെ മാത്രമല്ല, ഇന്ന്ആഗോള പ്രശസ്തമായ വരയാടുകളെ സംരക്ഷിക്കുന്നതിന്നേരിട്ട്താൽപര്യമെടുത്തതും ഇന്ദിരാജിയാണ്​.1971ലെ കണ്ണൻ ദേവൻ ഭമി റ്റെടുക്ക നിയമ പ്രകാരം  സർക്കാർ ഏറ്റെടുത്ത വരയാടുകളുടെ അഭയകേന്ദ്രമായ രാജമലയും ഇരവികുളവും ഭൂരഹിത കർഷകർക്ക്​ പതിച്ച്​ നൽകാൻ സംസ്​ഥാന സർക്കാർ നടപടി സ്വീകരിച്ചപ്പോൾ അതിന്​ എതിരെ മൂന്നാറിലെ പരിസ്​ഥിതി പ്രവർത്തകർ അന്ന്​ പ്രധാനമന്ത്രിക്കാണ്​ നിവേദനം നൽകിയത്​. കാര്യങ്ങൾ പഠിച്ച അവർ രാജമല-ഇരവികുളം ദേശിയ ഉദ്യാനമായി പ്രഖ്യാപിക്കണമെന്ന്​ സി.അച്യുത മേനോൻ സർക്കാരിനോട്​ നിർദേശിച്ചു. സംസ്​ഥാന സർക്കാർ ആദ്യം വന്യജീവി സ​േങ്കതമായും പിന്നിട്​ ദേശിയ ഉദ്യാനമായും പ്രഖ്യാപിച്ചു.
വന്യജീവി സ​േങ്കതങ്ങളുടെയും ദേശിയ  ഉദ്യാനങ്ങളുടെയും പരിപാലനത്തിന്​ പ്രത്യേക വിഭാഗം വേണമെന്ന്​ നിർദേശിച്ച്​ 1973 ഡിസംബ 27ന്​ പ്രധാനമ​ന്ത്രി നേരിട്ട്​ വകുപ്പ്​ മന്ത്രിക്കും മേധാവികൾക്കും കത്ത്​ എഴുതുകയായി​ര​ുന്നു. 1973 ഏപ്രിൽ ഒന്നിനാണ്​ കടുവ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി നിലവിൽ വന്നത്​. കേരളത്തിലെ പെരിയാർ വന്യജീവി സ​േങ്കതവും കടുവ സ​േങ്കതമായി മാറി. ലോകത്ത്​ അവശേഷിക്കുന്ന സംഗായി മാനുകൾക്ക്​ വേണ്ടി പ്രത്യേക വന്യജീവി സ​േങ്കതം നിർദേശിച്ചതും അവർ തന്നെ.മണിപ്പുരിലാണ്​​ ഇൗ മാനുകളുടെ അഭയ കേന്ദ്രം. അവിടം സ​േങ്കതമായി പ്രഖ്യാപിക്കാൻ നിർദേശിക്കുക മാത്രമല്ല, ഇടക്കിടെ മണിപ്പൂരിലെത്തി സ്​ഥിതി വിലയിരുത്തണമെന്ന്​ ഉദ്യോഗസ്​ഥരോട്​ നിർദേശിച്ചു. ഗിർ വനങ്ങൾക്ക്​ പുറമെ ഇൻഡ്യൻ സിംഹങ്ങൾക്ക്​ കാട്​ ഒരുക്കിയതും അവരുടെ പ്രത്യേക താൽപര്യപ്രകാരമാണ്​.
ഒരുപക്ഷെ, വന്യജീവികളെയും പ്രകൃതിയെയും സ്​നേഹിച്ച മറ്റൊരു ഭരണാധികാരി ഉണ്ടാകില്ല പ്രകൃതിയും അവരോട്​ നന്ദി പറഞ്ഞിട്ടുണ്ടാകണം.അതു കൊണ്ടായിരിക്കാം 1977ലെ മൊറർജി ദേശായി സർക്കാർ അവരെ അറസ്​റ്റ്​ ചെയ്​തു സൂൽത്താൻപൂർ പക്ഷി സ​േങ്കതത്തിലേക്ക്​ കൊണ്ട്​ പോകവെ, ട്രെയിൻ ക്രോസിംഗിന്​ വേണ്ടി വാഹനം നിർത്തിയതും അവർ പുറത്തിറങ്ങി കലുങ്കിൽ വിശ്രമിച്ചപ്പോൾ ജനം തിരച്ചറിഞ്ഞ്​ വൻ പ്രകടനമായി മാറിയതും. സുൽത്താപൂർ പക്ഷി സ​േങ്കതത്തിൽ നിന്നാണ്​ അവരുടെ തിരിച്ച്​ വരവ്​.