സംസ്ഥാന സർക്കാരിൻറ പുതിയ വിനോദ സഞ്ചാര നയം പ്രഖ്യാപിച്ചു. പുതിയ പദ്ധതികൾ, സാധ്യതകൾ എന്നിവയൊക്കെ നയത്തിലുണ്ട്.പക്ഷെ, ചൂഷണത്തിൽ നിന്നും വിനോദ സഞ്ചാരികളെ രക്ഷിക്കാനുള്ള നിർദേശങ്ങളൊന്നും അതിൽ കാണുന്നില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളോട് എങ്ങനെ പെരുമാറണമെന്നും പറയുന്നില്ല. അഥവാ പഠിപ്പിക്കുന്നില്ല. വിനോദ സഞ്ചാരികളെ ഗസ്റ്റ് എന്ന് അഭിസംബോധന ചെയ്താൽ മാത്രം പോരല്ലോ, യഥാർഥത്തിൽ അവരെ അഥിതിയെ പോലെ സൽക്കരിക്കുകയും സ്വീകരിക്കുകയും വേണ്ടതല്ലേ?
പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ വലിയ തോതിൽ ചൂഷണത്തിന് വിധേയരാകുന്നു. ഭൂരിപക്ഷവും നിരാശയോടെയാണ് മടങ്ങുന്നത്. കേരളത്തിൽ നിന്നുള്ളവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര പോകുന്നതിനും ഇതുമൊരു കാരണമാണ്. ഒരിക്കൽ വന്നവർ രണ്ടാമത് ഒരുവട്ടം കൂടി അതേ കേന്ദ്രം സന്ദർശിക്കാൻ മടിക്കുകയാണ്. എന്തിനും ഏതിനും കമ്മീഷൻ, ഡ്രൈവറും ഗൈഡും പറയുന്ന സ്ഥലങ്ങൾ സന്ദർശിച്ചില്ലെങ്കിൽ പാതിവഴിക്ക് മടക്കം....അങ്ങനെ പോകുന്നു. വിനോദ സഞ്ചാരി ഒരു ചായ കുടിച്ചാൽ, അതിെൻറ 20 ശതമാനം ഡ്രൈവർക്ക് അല്ലെങ്കിൽ ഗൈഡിന് കമ്മീഷനാണ്. മൂന്നാർ മേഖലയിലാണ് കമ്മീഷൻ വ്യാപകമായിട്ടുള്ളത്.
നെടുമ്പാശേരിയിൽ നിന്നും അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കാറിൽ കയറുന്നത് മുതൽ തുടങ്ങുന്നു ചൂഷണം. എവിടെ നിന്നും ചായ കുടിക്കണം, എവിടെ നിന്നും കുപ്പി വെള്ളം വാങ്ങണം, എവിടെ ഭക്ഷണം കഴിക്കണം എന്നൊക്കെ ഡ്രൈവർ തിരുമാനിക്കും. ഇവിെട നിന്നൊക്കെ ബില്ലിൻറ 20 ശതമാനം കമ്മീഷനുണ്ടായിരിക്കും. യാത്രക്കിടയിൽ കാണാൻ കഴിയുന്ന വിവിധ കേന്ദ്രങ്ങളെ കുറിച്ചും ഡ്രൈവർ വാചാലനായിരിക്കും. ആന സവാരി, കുതിര സവാരി, സർക്കസ്, സാഹസിക യാത്ര തുടങ്ങി എന്തൊക്കെയുണ്ടോ അതൊക്കെ പറയും. ടിക്കറ്റ് ബുക്ക് ചെയ്യെട്ടയെന്നും ചോദിക്കും. ഇവിടെ നിന്നൊക്കെ ഒരാളുടെ ടിക്കറ്റാണത്രെ കമ്മീഷനായി നൽകുന്നത്. സ്പൈസസ് , ചോക്ലേറ്റ്,തേയില വിൽപന കേന്ദ്രങ്ങൾ അങ്ങനെ എന്തൊക്കെയുണ്ടോ അവിടെയൊക്കെ വാഹനങ്ങൾ നിൽക്കും. അവിടെയും വമ്പൻ കമ്മീഷനാണ്. ഇതിനൊന്നിനും സഞ്ചാരികൾക്ക് താൽപര്യമില്ലെന്നറിഞ്ഞാൽ, ഡ്രൈവർക്ക് വയറുവേദനയോ തലവേദനയോ ഒക്കെ വന്നേക്കാം. അതായത് ഗസ്റ്റിനെ ഒഴിവാക്കാൻ ശ്രമം തുടങ്ങിയെന്നർഥം. റിേട്ടൺ വരുന്ന ഏതെങ്കിലും വാഹനത്തിന് ഗസ്റ്റിനെ കൈമാറി ആദ്യ വണ്ടിക്കാരൻ സ്ഥലം വീടും. രണ്ടാമത്തെയാൾ ഏതെങ്കിലും മൂലയൊക്കെ കാണിച്ച് ഗസ്റ്റിനെ മടക്കികൊണ്ട് പോകും. അല്ലെങ്കിൽ മൂറിയിൽ എത്തിക്കും. ഹോട്ടലുകൾക്കും ഏജൻറുമാർ ഏറെയാണ്. പലയിടത്തും അവരാണ് തുക നിശ്ചയിക്കുന്നത് പോലും.
ഇതിന് പുറമെയാണ് പ്രാദേശിക തലത്തിലുള്ള സംഘർഷം. കഴിഞ്ഞ ദിവസം വാഹനത്തിന് സൈഡ് കിട്ടാൻ ഹോൺ മുഴക്കിയെന്നതിൻറ പേരിലാണ് സഞ്ചാരികളായി വാഹനത്തിൽ എത്തിയവർക്ക് മർദനമേറ്റത്. ഇത് ആദ്യ സംഭവമല്ല. പലതരം പൊലീസുണ്ടെങ്കിലും പരാതിപ്പെട്ടിട്ടും കാര്യമില്ല. അവരും ഇങ്ങനെയൊക്കെയാണ് ജീവിക്കുന്നത്. മൂന്നാർ മേഖലയിൽ സഞ്ചാരികളും പ്രാദേശികരുമായി ഇടക്കിടെയുണ്ടാകുന്ന സംഘർഷം ടൂറിസത്തെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്.
യഥാർഥത്തിൽ സഞ്ചാരികൾ ശ്വാസമടക്കി പിടിച്ചാണ് മലയിറങ്ങുന്നത്. ഇത്തരം ചൂഷണം അവസാനിപ്പിക്കണം. സഞ്ചാരികൾക്ക് ദൈവത്തിൻറ നാട്ടിൽ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയണം. ശൗചാലയത്തിൽ നിന്ന് പോലും കമ്മീഷൻ പറ്റുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. ശബരിമല സീസണിൽ വില നിശ്ചയിക്കുന്ന അതേ രീതിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയെ തരം തിരിച്ച് വിലയും വാടകയും നിശ്ചയിക്കണം. കമ്മീഷൻ നൽകി ആളെ പിടിക്കുന്ന സ്ഥാപനങ്ങൾ അടച്ച്പൂട്ടുകയോ അതിനൊക്കെ ഡി ടി പി സി മുഖേന ഒാൺലൈൻ ടിക്കറ്റ് ബുക്കിംഗ് സമ്പ്രദായം ഏർപ്പെടുത്തുകയോ വേണം. നാട് കാണാൻ വരുന്നവരെ കച്ചവട കേന്ദ്രത്തിലല്ല, കൊണ്ട് പോകേണ്ടത്. ടൂറിസത്തിന് ജനകീയ മുഖം നൽകണം. ഭക്ഷണത്തിലടക്കം ഇതുണ്ടാകണം. വഴിയിൽ നിന്നുള്ള ഭക്ഷണംകഴിച്ച് ഭക്ഷ്യ വിഷബാധയുമേറ്റ് നാട്ടിലേക്ക് മടങ്ങുന്ന സഞ്ചാരികളും ഏറെയാണ്. ആ വിവരങ്ങളൊന്നും പുറത് വരാറില്ല. അഥവാ വന്നാലും ന്യായികരണം ഏറെയുണ്ടാകും. എന്തായാലും ടൂറിസം പ്രധാന വരുമാന മാർഗമായി മാറിയ സാഹചര്യത്തിൽ ഇൗ മേഖലയുമായി ബന്ധപ്പെട്ട് മഴുവൻ ആളുകൾക്കും പ്രത്യേക കോഴ്സ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
No comments:
Post a Comment