ഡോ.ശശി തരുർ എം.പിയെ പൊന്നാട അണിയിക്കുന്ന ഇൗ ആറ് പേർ ചരിത്രത്തിൽ ഇടം പിടിച്ചവരാണ്. അടുത്ത കാലംവരെ പല പേരുകളിൽ പരിഹസിച്ച് മാറ്റി നിർത്തപ്പെട്ട ഒരു സമൂഹത്തിൻറ പ്രതിനിധികളാണ് ഇവർ ആറ് പേരും. ഇന്ന് അങ്ങനെയല്ല, അവരെ സമുഹം അംഗീകരിച്ചിരിക്കുന്നു. പുരുഷനും സ്ത്രിയും മാത്രമല്ല, ട്രാൻസ്ജെണ്ടർ എന്നൊരു വർഗം കൂടിയുണ്ടെന്ന് വൈകിയെങ്കിലും അംഗീകരിച്ചിരിക്കുന്നു. ഇതിനായി അഭിജിത്ത് എന്ന ഫോേട്ടാഗ്രാഫർ നടത്തിയ നിശബ്ദ പോരാട്ടവും കാണാതിരുന്ന കൂട.
സമൂഹത്തെ പേടിച്ച് പകൽ പോലും പുറത്തിറങ്ങി നടക്കാൻ കഴിയാതിരുന്ന ഇരുണ്ട അധ്യായങ്ങൾക്ക് വിട പറഞ്ഞ് ആണിന്‍റെ മെയ്ക്കരുത്താർജ്ജിച്ചാണ് അവർ ആറ് പേരും വേദിയിലെത്തിയത്. സ്ത്രിയിൽ നിന്നും പുരുഷനിലേക്കുള്ള ഇവരുടെ മാറ്റവും ജീവിതവും വർഷങ്ങളോളം ഒപ്പം നടന്ന് പകർത്തിയ അഭിജിത്ത് ഒരുക്കിയ ഫോേട്ടാപ്രദർശനം ഉൽഘാടനം ചെയ്യാനെത്തിയ ഡോ.ശശി തരൂരിനെ പൊന്നാടയണിക്കുന്നതാണ് ചിത്രം. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ മാൻ ഐ ആം എന്ന പേരിലാണ് മാധ്യമം കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫർ പി.അഭിജിത് ഫോേട്ടാ പ്രദർശനം സംഘടിപ്പിച്ചത്.
സാധാരണ ട്രാൻസ് വ്യക്തികൾ പുരുഷനിൽ നിന്നും സ്ത്രീകളായി മാറിയവരെ കുറിച്ചാണ് നമുക്ക് പരിചയം. എന്നാൽ,ഇവർ ആറ് പേരും പെൺകുട്ടികളായി പിറന്ന് പുരഷന്മാരായി മാറുകയായിരുന്നു. അതു കൊണ്ട് തന്നെയാണ് അവർ ഒരേ സ്വരത്തിൽ പറഞ്ഞത്^ഞങ്ങൾക്കും ഇനി ഇവിടെ ആണിനെപ്പോലെ ജീവിക്കണം,അതിന് നിങ്ങളുടെ സഹകരണം വേണം. സഹാനുഭൂതി ഞങ്ങൾക്ക് ആവശ്യമില്ല.
കേരളത്തിലെ ട്രാൻസ്ജെണ്ടർ ചരിത്രം അടയാളപ്പെടുത്തുേമ്പാൾ അഭജിത്തിനെ മാറ്റി നിർത്താൻ കഴിയില്ല. പത്ത് വർഷമായി കാമറയും തൂക്കി അവർക്കൊപ്പം, അവരുടെ വീടുകളിൽ അവരുടെ കൂട്ടായ്മകളിൽ അഭിജിത്തുണ്ട്. കൂവാഗത്ത് നടകുന്ന ട്രാൻസ്ജെണ്ടർ ഉൽസവത്തിന് ചിത്രമെടുക്കാൻ പോയതോടെയാണ് അഭിജിത്തിലെ മനുഷ്യാവകാശ പോരാളി ഉണർന്നത്. അവിടെ പരിചയപ്പെട്ടവരുടെ കഥകളിൽ കണ്ണുനീരിൻറ നനവുണ്ടായിരുന്നു. വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടവർ, സമൂഹത്തെ ഭയന്ന് സ്വന്തം നാട്ടിൽ നിന്നും പാലായനം ചെയ്തവർ, പലതരം ചൂഷണത്തിന് വിധേയരാകുന്നവർ അങ്ങനെ പലതും കേട്ടറിഞ്ഞു. അവരെ ഇരുട്ടിൽ നിന്നും മുഖ്യധാരയിേലക്ക് കൊണ്ട് വരികയെന്ന ലക്ഷ്യത്തോടെയാണ് 2007ൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആദ്യ ഫോേട്ടാ പ്രദർശനം സംഘടിപ്പിച്ചത്^ ഹിജ്റ എന്ന പേരിൽ. കേരളത്തിലെ ട്രാൻസ്ജെണ്ടർ സമൂഹത്തെ കുറിച്ചുള്ള ആദ്യ ഫോേട്ടാ പ്രദർശനമായിരുന്നു അത്. ഇത്രയും ട്രാൻസ്ജെണ്ടർ കേരളത്തിലുണ്ടോയെന്ന ചോദ്യം പൊതു സമുഹത്തിൽ നിന്നും ഉയർന്നത് ഇൗ പ്രദർശനത്തിലൂടെയാണ്. ട്രാൻസ്ജെണ്ടർ നയംരൂപീകരിക്കുന്നതിലേക്കുള്ള വഴിതുറക്കൽ കൂടിയായിരുന്നു ഇൗ പ്രദർശനം.
ഇതിൻറ തുടർച്ചയായാണ് 2010ൽ ഹിജഡ എന്ന പേരിൽ ഫോേട്ടാ ബുക്ക് പുറത്തിറക്കിയത്. 2015ൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഫോേട്ടാ ഡോക്യുമെൻററി മറ്റൊരു വഴിത്തിരവായി. അന്നത്തെ മന്ത്രി ഡോ.എം.കെ.മുനീർ ആയിരുന്നു ഉൽഘാടകൻ. കേരളത്തിൽ ട്രാൻസ്ജെണ്ടർ ബില്ല് കൊണ്ടു വരുമെന്ന പ്രഖ്യാപനം നടത്തിയത് അന്നാണ്. അതിനായി കേരളത്തിൽ ആദ്യമായി ട്രാൻസ്ജെണ്ടർ സർവേ നടത്തി.
അവളിലേക്കുള്ള ദൂരമെന്ന ഡോക്യുമെൻററിയാണ് മറ്റൊരു ഏട്. 2016ൽ തിരുവന്തപുരം പ്രസ് ക്ലബ്ബിലായിരുന്നു ആദ്യ പ്രദർശനം. പ്രദർശനം ഉൽഘാടനം ചെയ്ത മന്ത്രി ഡോ. തോമസ് െഎസക്ക് ഡോക്യുമെൻററി മുഴുവൻ കണ്ടു. ഇ.എം.എസ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നൽകമെന്നും വിദ്യാഭ്യാസ വായ്പ നൽകുമെന്നും അറിയിച്ചാണ് മന്ത്രി മടങ്ങിയത്. അടുത്ത ബജറ്റിൽ അത് പ്രതിഫലക്കുകയും ചെയ്തു.
സംസ്ഥാനത്തും ജില്ലകളിലും ട്രാൻസ്ജെണ്ടർ ജസ്റ്റിസ് ബോർഡ് നിലവിൽ വന്നു. കേരളത്തിൽ ട്രാൻസ്ജെണ്ടറുകൾക്ക് ഇപ്പോൾ ധൈര്യമായി റോഡിലിറങ്ങാം. ആരും അവരെ പരിഹസിക്കില്ല.
എന്നാൽ,കേന്ദ്ര സർക്കാർ കൊണ്ടു വന്നിട്ടുള്ള ബില്ലിൽ ആശങ്കയുണ്ട്. അത് േഡാ.ശശി തരൂരിനോട് അവർ പറയുകയും ചെയ്തു. ഫോേട്ടാ പ്രദർശന ഉൽഘാടന ചടങ്ങിൽ ആ സമുഹത്തിെൻറ സംഘടനാ നേതാക്കൾ അടക്കം ഒേട്ടറെ പേരുണ്ടായിരുന്നു. അവർ ഡോ.ശശി തരൂരുമായി സംസാരിച്ചു.
ഇതൊക്കെയാണെങ്കിലും അവർ പറയുന്ന ഒരു കാര്യമുണ്ട്^അഭിജിതേട്ടനാണ് ഞങ്ങളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയത്. അതെ, കോഴിക്കോട് നടക്കാവ് സ്വദേശിയായ പി.ബാലകൃഷ്ണൻ^ലഷ്മിദേവിയുടെ മകനായ അഭിജിത്ത് ഏറ്റവും വലിയ മനുഷ്യാവകാശ പ്രവർത്തകനാണ്. അതിനും പുറമെ, ഒരു മാധ്യമ പ്രവർത്തകന് സമൂഹത്തിന് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന് പുതിയ തലമുറക്ക് കാട്ടി കൊടുക്കുന്നു^സ്വന്തം പോക്കറ്റിലെ പണവും വായ്പ വാങ്ങിയ പണവും അവർക്ക് വേണ്ടി ചെലവഴിക്കുന്നു. പ്രിയ സഹപ്രവർത്തകാ നിനക്ക് ഒരു ബിഗ് സല്യൂട്ട്.
ഗംഭീതമായി എല്ലാവരെയും എല്ലായ്പോഴും അവഗണിക്കാൻ ആവില്ലല്ലോ
ReplyDelete