http://www.madhyamam.com/opinion/open-forum/kurunji-garden-controversy-open-forum/2017/nov/29/386262
മാധ്യമം ഒാൺലൈനിൽ പ്രസിദ്ധികരിച്ചത്
ഒരിക്കൽ ലഹരി പൂക്കുന്ന മലനിരകളായിരുന്നു കൊട്ടക്കൊമ്പുർ വില്ലേജിലെ കടവരിയും കമ്പക്കല്ലും. കഞ്ചാവ് കുടിയൊഴിപ്പിക്കപ്പെട്ടതോടെ മണ്ണിലുണ്ടായിരുന്ന നീലകുറിഞ്ഞിവിത്തുകൾ മുളച്ച് വന്നു. അതിനൊപ്പം യൂക്കാലി കൃഷിയുമായി വമ്പന്മാരും മലകയറി. വ്യാജ പട്ടയത്തിൻറ പിൻബലത്തിൽ സർക്കാർ ഭൂമിസ്വന്തമാക്കിയവരും അക്കൂട്ടത്തിലുണ്ട്. പക്ഷെ, കഞ്ചാവിനെയും ലഹരി കൃഷി ചെയ്തിരുന്നവരെയും കുടിയൊഴിപ്പിച്ച സർക്കാരിന് കയ്യേറ്റക്കാർക്ക് മുന്നിൽ ഒന്നും ചെയ്യാനായില്ല. ഭൂമിയുടെ രാഷ്ട്രിയം ലാഭകച്ചവടമായി മാറിയതോടെ, കേരളത്തിൻറ അതിർത്തിയിലുള്ള വട്ടവട പഞ്ചായത്തും വട്ടവട, കൊട്ടക്കൊമ്പുർ വില്ലേജുകളും വിവാദങ്ങൾക്കൊപ്പമായി. 11 വർഷംമുമ്പ് നീലകുറിഞ്ഞി സേങ്കതമായി വട്ടവട വില്ലേജിലെ 62^ാം ബ്ലോക്കും കൊട്ടക്കൊമ്പുർ വില്ലേജിലെ 58^ാം ബ്ലോക്കും പ്രഖ്യാപിക്കപ്പെട്ടതോടെ ആരംഭിച്ച വിവാദം കെട്ടടങ്ങുന്നില്ല. പുറത്ത് കേയ്യറ്റത്തെ എതിർക്കുന്ന രാഷ്ട്രിയ പാർട്ടികളുടെ നേതാക്കൾക്കും മത നേതാക്കൾക്കും വട്ടവട പഞ്ചായത്തിൽ ഏക്കർകണക്കിന് ഭൂമിയുണ്ട്. എന്നാൽ, വട്ടവടക്കാരെ സംബന്ധിച്ചിടത്തോളം ഇതിൽ അൽഭുതമില്ല. കാരണം, ഭൂമിക്ക് വിലയില്ലാതിരുന്ന ഇവിടെ പണ്ട് മുതലെ ഗ്രാമക്കാരുടെ പക്കൽ വലിയ അളവിൽ ഭൂമിയുണ്ടായിരുന്നു.
എവിടെയാണ് വട്ടവട
ഇടുക്കി ജില്ലയിൽ മൂന്നാറും കടന്ന് വേണം വട്ടവടയിൽ എത്താൻ. തമിഴ്നാട് അതിർത്തിയിലെ ടോപ്പ് സ്റ്റേഷനും പിന്നിട് വേണം വട്ടവട പഞ്ചായത്തിൻറ ആസ്ഥാനമായ കോവിലൂരിൽ എത്താൻ. സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള പഞ്ചായത്ത്. എന്നാൽ, വരുമാനത്തിൽ ഏറ്റവും പിന്നിൽ. സർക്കാർ ഗ്രാൻറ് കൊണ്ട് മാത്രം ശമ്പളം നൽകുന്നു.
19^ാം നുറ്റാണ്ടിൽ തന്നെ പഴം,പച്ചക്കറി ഉൽപാദനത്തിൽ മുന്നിലായിരുന്നു വട്ടവട. ശീതകാല പച്ചക്കറികളും ഇംഗ്ലിഷ് പഴങ്ങളും ധാരാളമായി ഉൽപാദിപ്പിച്ചിരുന്നു. പഴത്തോട്ടവും ചിലന്തിയാറും പഴങ്ങളുടെ കേന്ദ്രമായിരുന്നുവെങ്കിൽ മറ്റ് ഗ്രാമങ്ങൾ പച്ചക്കറിയിലായിരുന്നു മുന്നിൽ. ഇതിന് പുറമെ സൂചിഗോതമ്പും പ്രത്യേക ഇനം നെല്ലും വിളഞ്ഞിരുന്നു. ഇന്നിപ്പോൾ പച്ചക്കറി മാത്രം. ജലക്ഷാമമാണ് കൃഷിക്ക് തടസം. തമിഴ് വംശജരാണ് നാട്ടുകാർ. മലയാളികൾ ഏതാനം കുടുംബങ്ങൾ മാത്രം. തമിഴ് വംശരജായിരുന്നുവെങ്കിലും തമിഴ്നാട് രാഷ്ട്രിയത്തിന് അടിത്തറയുണ്ടായിരുന്നില്ല.
1987വരെ കോവിലൂർ, പഴത്തോട്ടം എന്നിവിടങ്ങൾ വരെയായിരുന്നു ഗതാഗത സൗകര്യം. കോവർ കഴുതയായിരുന്നു ചരക്ക് നീക്കത്തിന് ഉപയോഗിച്ചിരുന്നത്. ലോകസഭ തെരഞ്ഞെടുപ്പ് ഇൗ പഞ്ചായത്ത് ഒന്നാകെ ബഹിഷ്കരിച്ചതിന് ശേഷമാണ് വട്ടവടയിലേക്ക് വികസനം എത്തുന്നത്. റോഡ് വന്നു, പിന്നാലെ ബസും. ഇപ്പോഴും കോവിലൂർ വരെ മാത്രമാണ് ബസ് എത്തുന്നത്. മറ്റ് ഗ്രാമങ്ങളിലേക്ക് റോഡുണ്ടെങ്കിലും ബസില്ല. അതിനാൽ, ചരക്ക് നീക്കത്തിന് ഇപ്പോഴും കോവർ കഴുതയെ തന്നെയാണ് ആശ്രയിക്കുന്നത്.
ഒന്നിച്ച് ഒരിടത്ത് താമസവും മറ്റൊരു ഇടത്ത് കൃഷി ഭൂമിയും എന്നതാണ് രീതി. ഇവിടെ ശൗചാലയങ്ങൾ വന്നത് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലയളവിലാണ്. വീടിന് മുന്നിൽ ശൗചാലയം പാടില്ലെന്ന അന്തവിശ്വാസം തകർത്താണ് കക്കുസുകൾ നിർമ്മിച്ചത്. അയിത്തം അവസാനിച്ചുവെങ്കിലും പഴമക്കാരിൽ ഇപ്പോഴും നിലനിൽക്കുന്നു. രാജാവും ഗ്രാമമുഖ്യനും മന്ത്രിയും ഒക്കെ കോവിലൂർ, വട്ടവട, കൊട്ടക്കൊമ്പുർ എന്നി ഗ്രാമങ്ങളിലുണ്ട്.
കഞ്ചാവും കുറിഞ്ഞിമലയും
ഏറ്റവും കൂടുതൽ റവന്യു ഭൂമിയുണ്ടായിരുന്ന വില്ലേജുകളിലൊന്നാണ് കൊട്ടക്കൊമ്പുർ. ഗതാഗത, വാർത്താ വിനിമയസൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഇവിടം കഞ്ചാവ് കൃഷിക്കാരുടെ താവളമായി മാറുന്നത് തങ്കമണി സംഭവത്തിന് ശേഷമാണ്. തങ്കമണി സംഭവത്തോടെ കഞ്ചാവ് കൃഷി നാട്ടിൽ നിന്നും കാട്ടിലേക്ക് മാറി. ആ മേഖലയിൽ നിന്നുള്ളവരാണ് കമ്പക്കല്ലിലും കടവരിയിലും കൃഷി തുടങ്ങിയത്. ഏറ്റവും മുന്തിയ ഇനം നീലചടയനാണ് ഇവിടെ വിളഞ്ഞത്. കോടികളുടെ കഞ്ചാവും കഞ്ചാവ് ഒായിലും അതിർത്തി കടന്ന് രാജ്യാന്തര വിപണിയിൽ എത്തി. 1980കളിൽ എക്സൈസ്, വനം, പൊലീസ് സേനകളിൽ ആത്മാർഥതയുള്ള ഉദ്യോഗസ്ഥർ എത്തിയതോടെ ഇവിടെയും കഞ്ചാവ് വേട്ട ആരംഭിച്ചു. ഒാരോ തവണയും കഞ്ചവ് വേട്ട കഴിയുേമ്പാൾ ലഹരി വിളയിക്കുന്നവർ കുടുതൽ ഉൾവനത്തിലേക്ക് വലിഞ്ഞു. 1980കളുടെ അവസാനം കഞ്ചാവ് വേട്ട ജനകീയ പങ്കാളിത്തത്തോടെയായി. പിന്നിട് 1993ലാണ് കഞ്ചാവ് കൃഷിക്കാരിൽ വംശിയകലാപം ഉണ്ടാകുന്നതും മാഫിയ തലവൻ ഭീകരൻ തോമയുടെ ഉടലും കബന്ധവും വട്ടവടയിലെ ചിലന്തിയാറിൽ രണ്ടിടത്തായി കാണപ്പെട്ടതും. അത് കഞ്ചാവ് കൃഷിയുടെ ഉന്മലൂലനത്തിന് വഴിയൊരുക്കി. ഇതിനിടെ തന്നെ, കഞ്ചാവ് കൃഷി തടയാൻ കൊട്ടക്കൊമ്പുർ വില്ലേജിലെ ഭൂമി മുഴുവൻ വനം വകുപ്പിന് കൈമാാറാൻ ആലോചന നടന്നിരുന്നു.അതിന് ഒരു കാരണം കൂടിയുണ്ടായിരുന്നു. കുറച്ച് ഭാഗംനേരത്തെ തന്നെ വാറ്റിൽ പ്ലാേൻറഷന് വേണ്ടി വനം വകുപ്പിന് കൈമാറിയിരുന്നു. 1954 മുതൽ വാറ്റിൽ പ്ലാേൻറഷനുണ്ട്.
കമ്പക്കല്ലും കവടരിയുമായിരുന്നു പ്രധാന കഞ്ചാവ് കേന്ദ്രങ്ങൾ എങ്കിലും കടവരിയിലേക്ക് ജിപ്പ് റോഡുള്ളതിനാൽ, വേട്ട പതിവായി. ഇതോടെയാണ് കമ്പക്കല്ലിലേക്കും ഉൾവനത്തിലേക്ക് കഞ്ചാവ് നീങ്ങിയത്.
കടവരിയിൽ കുടിയേറ്റം
പൂയംകുട്ടി ജലവൈദ്യുതി പദ്ധതിക്ക് അനുമതി ലഭിച്ചാൽ, വനം വകുപ്പിന് പകരം ഭൂമിയായി നൽകാൻ നിർദേശിച്ചിരുന്നത് കവടരിയിലെ റവന്യൂ ഭൂമിയാണ്. പിന്നിട് 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ പ്രവേശിച്ചവർക്ക് പട്ടയം നൽകുേമ്പാൾ ബദൽവനവൽക്കരണത്തിന് നൽകാനും കൊട്ടക്കൊമ്പുരിലെ ഭൂമി നിർദേശിക്കപ്പെട്ടു. ഒടുവിൽ ശബരിമലക്ക് വേണ്ടിയാണ് ഭൂമി നൽകിയത്. ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരം ഭൂമി വിട്ടു കിട്ടാൻ 2005 ജൂൺ എട്ടിലെ സർക്കാർ ഉത്തരവ് പ്രകാരം കൊട്ടക്കൊമ്പുർ 58^ാം ബ്ലോക്കിലെ 305 ഏക്കർ വനം വകുപ്പിന് കൈമാറി. തുടർന്ന് ജൂലൈ ആറിലെ സർക്കാർ ഉത്തരവ് പ്രകാരം 58^ാം ബ്ലോക്കിലെ മുഴുവൻ റവന്യു ഭൂമിയും വനം വകുപ്പിന് സംരക്ഷണത്തിനായി കൈമാറി.
എന്നാൽ, തമിഴ്നാടിനോട് ചേർന്നുള്ള കവടരിയിൽ കുിയേറ്റം ആരംഭിക്കുന്നത് തമിഴ്നാട് വനം വകുപ്പിൻറ നേതൃത്വത്തിലാണ്. അവരുടെ പ്ലാേൻറഷനിൽ ജോലിക്കെത്തിയ 40 ശ്രീലങ്കൻ അഭയാർഥികളെ 1974ൽ കടവരിയിൽ കുടിയിരുത്തി. അവർ തമിഴ്നാട് അതിത്തിയിലെ ജോലിയും കൃഷിയുമായി കഴിഞ്ഞു. പിന്നിട് കുടിയേറ്റംവരുന്നത് 1980കളിൽ. അതും തമിഴ്നാടിൽ നിന്നുള്ളവർ. ഒരു രാഷ്ട്രിയ പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു കുടിയേറ്റം. അതോടെ കടവരി പാർട്ടി ഗ്രാമമായി മാറി. ഇവിടെയാണ് തമിഴ്നാടിലെ മൈജോ ഗ്രൂപ്പ് 344.5 ഏക്കർ ഭൂമി 1998ൽ സ്വന്തമാക്കുന്നത്. തമിഴ്നാടിലെ ടി.ടി.വി. ദിനകരും മറ്റും ബന്ധമുള്ളതാണ് ഇൗ ഗ്രൂപ്പെന്ന് പറയുന്നു. തദ്ദേശിയരായ 99 പേരുടെ പേരിൽ പട്ടയം വാങ്ങി അവ ചെന്നൈയിലെ സബ് രജിസ്റ്റർ ആഫീസിൽ വെച്ച് മുക്തിയാർ പ്രകാരം കൈമാറി കൊടുക്കുകയായിരുന്നു. പ്രാദേശിക നേതാക്കളായിരുന്നു ഇടനിലക്കാർ. എന്നാൽ, ഇൗ ഭൂമി പോക്ക് വരവ് െചയ്ത് കൊടുത്തില്ല. കടവരിപാർക്ക് എന്ന വില്ല പദ്ധതി ആസൂത്രനം ചെയ്ത് വിദേശ ഇൻഡ്യക്കാരിൽ നിന്നും വലിയ തുക വാങ്ങുകയും ചെയ്തു. കടവരി പാർക്ക് അന്വേഷിച്ച് വന്നവർ കണ്ടത് കുറിഞ്ഞ് ചെടികൾ. അതോടെ അവർ മടങ്ങി. ഇടക്കിടെ മൈജോ ഗ്രൂപ്പ് പ്രതിനിധികൾ എത്തുമെങ്കിലും അപ്പോഴെക്കും ഭൂമി പ്രാദേശിക നേതാക്കൾ കൈവശമാക്കി. യഥാർഥത്തിൽ കുറിഞ്ഞി സേങ്കതത്തിന് തടസമാകുന്നതും ഇൗ ഭൂമിയാണ്.ഇവർ ഇപ്പോഴും ഭൂമിവിൽക്കുന്നു.
കുറിഞ്ഞിമല സേങ്കതം പ്രഖ്യാപിക്കുന്നു
1996ലെ കുറിഞ്ഞിപൂക്കാലത്താണ് കുറിഞ്ഞിമല സേങ്കതം പ്രഖ്യാപിക്കുന്നത്. മുന്നാറിൽ നടന്ന കുറിഞ്ഞി ഉൽസവത്തിൽ അന്നത്തെ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണൻ, ബിനോയ് വിശ്വം എന്നിവർ പ്രഖ്യാപനം നടത്തി. രണ്ട് ബ്ലോക്കുകളിലെ ഏകദേശം 3200 ഹെക്ടർ സ്ഥലമാണ് സേങ്കതത്തിൽ ഉൾപ്പെടുന്നത്. അതിർത്തിയും വിസ്തൃതിയിലും സെറ്റിൽമെൻറ് ആഫീസറുടെ റിപ്പോർട്ട് വരുന്നതോടെ മാറ്റം വരുമെന്ന് അന്നത്തെ വിജഞാപാനത്തിൽ പറയുന്നു. 1972ലെ വന്യജീവി (സംരക്ഷണ) നിയമ പ്രകാരം സേങ്കതമായി പ്രഖ്യാപിച്ച ഭൂമിയിലെ സ്വകാര്യ അവകാശം നിർണയിച്ച് അവ ഒഴിവാക്കുന്നതിനും തുടർന്ന് അവസാന വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമാണ് ദേവികുളം ആർ.ഡി.ഒയെ സെറ്റിൽമെൻറ് ആഫീസറായി 2007 ഡിസംബറിൽ നിയമിക്കുന്നത്.
കുറിഞ്ഞിമല സേങ്കതം പ്രഖ്യാപിച്ചതോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. സ്വകാര്യ ഭൂമി സ്വന്തമാക്കിയവരും യൂക്കാലി വ്യവസായമാക്കിയവരും സേങ്കതത്തിന് എതിരെ രംഗത്ത് വന്നു. കൊട്ടക്കൊമ്പുർ വില്ലേജിൽ അപ്പോഴെക്കും വലിയ തോതിൽ ഭൂമി കൈമാറ്റം നടന്നിരുന്നു. ഏക്കറിന് 5000^10000 രൂപ മാത്രം വലിയുണ്ടായിരുന്ന സമയത്താണ് പലരും വലിയ തോതിൽ ഭൂമി വാങ്ങി കൂട്ടിയത്. കൈവശ ഭൂമി വാങ്ങി അതിന് പട്ടയവും സംഘടിപ്പിച്ചവർ ഏറെയാണ്. അക്കാലത്ത് ഭൂമി വിൽപന വർദ്ധിക്കാൻ മറ്റൊരു കാരണവുമുണ്ട്. ബാങ്കിൽ നിന്നും വായ്പയെടുത്ത കർഷകർക്ക് തിരിച്ചടവ് നോട്ടീസ് നൽകുകയും ജപ്തി നടപടി ആരംഭിക്കുകയും ചെയ്തു. ഇതോടെ കിട്ടിയ വിലക്ക് ഭൂമി വിറ്റ് തദ്ദേശിയവർ സ്ഥലം വിട്ടു. ജോയ്സ് ജോർജിൻറ കുടുംബവും വിവിധ രാഷ്ട്രിയ കക്ഷികളുടെ നേതാക്കളും ഇത്തരത്തിൽ നൂറകണക്കിന് ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്. മതട്രസ്റ്റും ഇൗപട്ടികയിലുണ്ട്. കൈവശ ഭൂമിക്ക് പട്ടയം ലഭിച്ചതിനെ ചൊല്ലിയും ആക്ഷേപം നിലനിൽക്കുന്നു.
തർക്കം വന്നതോടെയാണ് വി.എസ്. സർക്കാരിൻറ കാലത്ത് ഭൂമി പരിശോധന നടത്താൻ തീരുമാനിച്ചത്. അന്ന് ജോയ്സ് ജോർജ് സി.പി.എമ്മിനോട് അടുത്തിട്ടില്ല. സ്ഥലം സംബന്ധിച്ച് രേഖകളും തിരിച്ചറിയൽ രേഖകളും ഉണ്ടെങ്കിൽ ഭൂമിയിൽ അവകാശം നൽകുമെന്ന് അന്നത്തെ റവന്യു മന്ത്രി കെ.പി.രാജേന്ദ്രൻ അറിയിച്ചു. ഇതുനസരിച്ച് സംയുക്ത പരിശോധനക്കായി റവന്യൂ, വനം, സർവേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രിയ പാർട്ടി പ്രതിനിധികളും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. ആദ്യദിനം വട്ടവട 62^ാം ബ്ലോക്കിൽ പരിശോധന നടത്തി. അവിടെ കർഷകരുടെ പട്ടയ ഭൂമിയിലേക്ക് കുറിഞ്ഞിമലയുടെ അതിർത്തി കയ്യേറിയതായി കണ്ടെത്തി. അടുത്ത ദിവസം 58^ാം ബ്ലോക്കിൽ പരിശോധനക്ക് നിശ്ചയിച്ചു. എന്നാൽ, കവടരിയിലെ ജനപ്രതിനിധികൾ നിലപാട് മാറ്റി. ഇവിടെയാണ് പുതിയ തർക്കം ആരംഭിക്കുന്നത്.
പിന്നിട് 58 ബ്ലോക്കിലെ ഭൂ ഉടമകളിൽ നിന്നും അപേക്ഷ വാങ്ങാൻ തീരുമാനിച്ചു. ഇതിനായി വില്ലേജ് ആഫീസറെ സ്പെഷ്യൽ ആഫീസറായി നിയമിച്ചു. 110 അപേക്ഷകൾ ലഭിച്ചു. ഒരാൾക്ക് നാല് ഏക്കറിലെ അവകാശം എന്ന നിലയിലാണ് അപേക്ഷ നൽകിയത്. കുടുതൽ ഭൂമിയുള്ളവർ കുടുംബാംഗങ്ങളുടെ പേരിൽ അപേക്ഷ നൽകി. എന്നാൽ, കവടരിക്കാർ അപ്പോഴും വിട്ടു നിന്നു. തുടർന്ന് കവടരിയിൽ നിന്നും അപേക്ഷ വാങ്ങാൻ വില്ലേജ് ആഫീസർ തയ്യാറെടുക്കുേമ്പാഴാണ് വില്ലേജ് ആഫീസിൽ വെച്ച് റവന്യു ജീവനക്കാർ ആക്രമിക്കപ്പെട്ടത്.
പിന്നിട് സബ് കലക്ടർ നേരിട്ട് തെളിവെടുപ്പിന് എത്തി. കടവരിയിൽ നിന്നുംമാത്രം180 അപേക്ഷകൾ എത്തി. ഒാരോ തവണയും സിറ്റിംഗിന് എത്തുേമ്പാൾ അഭിഭാഷകനായ ജോയ്സ് കുടുതൽ കുടുതൽ അപേക്ഷകൾ കൊണ്ടു വന്നത് ഏറ്റുമുട്ടലിന് കാരണമായി. 15 ഹിയറിംഗ് നടന്നതിൽ 33 പേരാണ് ഹാജരായത്.
ഇതിനിടെയാണ് കുറിഞ്ഞിക്കാട്ടിൽ തീപിടിച്ചത്. തുടർന്ന് 2014 ഏപ്രിലിൽ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷൺ സ്ഥലംസന്ദർശിച്ചു. വിശദമായ പരിശോധനക്ക് അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി ഹരൻറ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു. മുഴുവൻ തണ്ടപ്പേരുകളും പരജശോധിക്കണമെന്നും വ്യാജ പട്ടയങ്ങൾ കണ്ടെത്തണമെന്നുമാണ് 2015 ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന നിർദേശം. മൂന്ന് മാസത്തിനകം തണ്ടപ്പേർ പരിശോധനയും നാല് മാസത്തിനകം സർവേയും പൂർത്തിയാക്കണമെന്നും നിർദേശിച്ചു. മുക്തിയാർ അനുസരിച്ചുള്ള സ്ഥലം വിൽപന നിരോധിക്കണമെന്നും നിർദേശിച്ചു. യൂക്കാലി നിരോധിക്കണമെന്നുമുള്ള നിർദേശങ്ങൾ അംഗികരിച്ച് സർക്കാർ ഉത്തരവിറങ്ങി. എന്നാൽ, ദേവികുളം സബ് കലക്ടർ നടപടി തുടങ്ങിപ്പോഴെക്കും സമരവും തുടങ്ങി. ജോയ്സ് ജോർജിലെ രാഷ്ട്രിയ മാറ്റമാണ് പ്രധാന കാരണം. ഭരണമാറ്റം കുടിയായതോടെ ഭൂമാഫിയയും യൂക്കാലി ലോബിയും കരുത്തരായി. അന്ന് തുടങ്ങിയ സമരം മറ്റൊരു രൂപത്തിൽ തുടരുന്നു. ഭൂമിയുടെ പേരിൽ മാത്രമല്ല, നട്ടു വളർത്തിയ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്നും മരങ്ങൾ വളർത്താൻ അനുവാദം നൽകണമെന്നും ആവശ്യമുണ്ട്.
കോടികളുടെ യൂക്കാലിയാണ് ഇൗ പഞ്ചായത്തിൽ നിന്നും വെട്ടികൊണ്ടു പോകുന്നത്. പ്രത്യേകിച്ച് പരിചരണം വേണ്ടതില്ലെന്നാണ് യൂക്കാലിയുടെ പ്രത്യേകത. തദ്ദേശിയർക്കും യൂക്കാലിയാണ് താൽപര്യം.സ്ഥിരമായി കൈനിറയെ പണം. ഇതേസമയം, യൂക്കാലി നാടിന് സമ്മാനിച്ചത് വരൾച്ചയും.
കാവേരി ട്രൈബ്യുണൽ അനുമതി നൽകിയ വട്ടവടയാറിലെ വെള്ളമാണ് ഇൗ നാട്ടുകാരുടെ ആശ്രയം. അതിനായതി ചെക്ക് ഡാം പണിയാനുള്ള ശ്രമം വനം വകുപപ് തടസപ്പെടുത്തിയതും നാട്ടുകാർ വനം വകുപ്പിന് എതിരാകാൻ കാരണമായി.
കുറിഞ്ഞി
കുറിഞ്ഞി ചെടികൾ പലതരമുണ്ട്. ഇതിൽ 12 വർഷത്തിലൊരിക്കൽ പുക്കുന്ന നീലകുറിഞ്ഞിക്കാണ് പ്രാധാന്യം. ഇത് ഏറ്റവും കുടുതലുള്ളത് വട്ടവടയിലും ഇരവികുളത്തും കൊടൈക്കനാലിലുമാണ്. സമുദ്ര നിരപ്പിൽ നിന്നും 1800 മുതൽ ഉയരത്തിലാണ് കുറിഞ്ഞി വളരുക. മുമ്പ് മൂന്നാർ മേഖലയിൽ ധാരാളം കുറിഞ്ഞി ഉണ്ടായിരുന്നു. ഭൂമി കയ്യേറിയതോടെ ചെടികൾ കത്തിച്ച് കളഞ്ഞു. പൂക്കുന്നതിന് മുമ്പായി കത്തിച്ചാൽ, അതിൻറ വിത്ത് പോലും ഉണ്ടാകില്ല. പൂക്കുന്നതോടെ ചെടികളും അവസാനിക്കും. മണ്ണിൽ വീഴുന്ന വിത്ത് അടുത്ത മഴക്കാലത്ത് പൊട്ടി മുളച്ച് വീണ്ടും ഒരു ആയുസ് കൂടി.
വട്ടവട അഥവാ സംരക്ഷിത പ്രദേശം
ഇത്രയേറെ വന്യജീവി സേങ്കതങ്ങൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് രാജ്യത്തുണ്ടാകില്ലായെന്നതാണ് വട്ടവടയുടെ പ്രത്യേകത. കുറിഞ്ഞിമല സേങ്കതത്തിന് പുറമെ, ആനമുടിചോല (7.5 ചതുശ്ര കിലോമീറ്റർ), പാമ്പാടുംചോല (1.3180 ചതുരശ്ര കിലോമീറ്റർ) ദേശിയ ഉദ്യാനങ്ങളും ഇൗ പഞ്ചായത്തിലാണ്. സംസ്ഥാനത്തെ ഏറ്റവും ചെറിയ സേങ്കതമാണ് പാമ്പാടുംചോല. കുറിഞ്ഞിമല സേങ്കതത്തോട് ചേർന്ന് തമിഴ്നാടിെൻറ കൊടൈക്കനാൽ വന്യജീവി സേങ്കതവും ആനമല കടുവ സേങ്കതവും സ്ഥിതി ചെയ്യുന്നു. കേരളത്തിൻറ ചിന്നാർ വന്യജീവി സേങ്കതവും കുറിഞ്ഞിമലയുമായി അതിർത്തി പങ്കിടുന്നു. ചിന്നാറിനോട് ചേർന്ന് ഇരവികുളം ദേശിയ ഉദ്യാനവും. വട്ടവട പഞ്ചായത്തിലെ ഇടിവരചോല, പുല്ലരടിചോല എന്നിവ 20^ാംനൂറ്റാണ്ടിൻറ തുടക്കത്തിൽ തന്നെ റിസർവ് വനമായി പ്രഖ്യാപിച്ചിരുന്നു. കുറിഞ്ഞിക്ക് പുറമെ പത്തിനം സസ്തനികൾ, നൂറിനം ചിത്ര ശലഭങ്ങൾ, 119 ഇനം ഒൗഷധസസ്യങ്ങൾ, 14 ഇനംപക്ഷികൾ, 50 ഇനം പുല്ലുകൾ എന്നിവയും ഇവിടുണ്ട്.
No comments:
Post a Comment