ഇൻഡ്യക്കാകെ പ്രതീക്ഷ നൽകിയാണ് 1980ൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലവിൽ വന്നത്. അതു വരെ പര്സപരം പോർ വിളിച്ചിരുന്നവർ, വിമോചന സമരത്തിന് കാരണമായ ഒരണ സമരത്തിലൂടെ സി.െഎ.എ ഏജൻറുമാർ എന്ന ആരോപണത്തിന് വിധേയരായവർ, ഒരു കാലഘട്ടത്തിൽ കാമ്പസുകളിൽ നേർക്ക് നേർ പൊരുതിയവർ...അവർ കോൺഗ്രസും (അന്ന് കേരളത്തിൽ ശക്തമായ കോൺഗ്രസ് എ.കെ.ആൻറണിയും വയലാർ രവിയും നേതൃത്വം നൽകിയതായിരുന്നു),സി.പി.എമ്മും സി.പി.െഎയും കേരള കോൺഗ്രസും ഒരു മുന്നണിക്ക് കീഴിലെത്തി. യഥാർഥത്തിൽ ഇങ്ങനെയൊരുമുന്നണി എന്ന ആശയം വന്നത് പോലും കോൺഗ്രസിൻറ ഭാഗത്ത് നിന്നായിരുന്നു. 1978ലെ കോൺഗ്രസ് പിളർപ്പിനെ തുടർന്നാണ് ഇൗ ആശയം കെ.പി.സി.സി മുന്നോട്ട് വെച്ചത് എന്നാണ് ഒാർമ്മ. എന്തായാലും വൈകാതെ ചർച്ചക്ക് ചൂടേറി. 1979ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പലയിടതതും കോൺഗ്രസ്^യുവും സി.പി.എമ്മും ഒന്നിച്ച് മൽസരിച്ചു. കോൺഗ്രസ്^െഎ, ജനത, മുസ്ലിം ലീഗ് എന്നിവർ മുന്നണിയായും മൽസരിച്ചു. പിന്നിട് ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപം കൊള്ളുന്നതും പി.കെ.വിയുടെ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ച് സി.പി.െഎ ഇടതു മുന്നണിയിൽ എത്തി. ഇതോടെ തെരഞ്ഞെടുപ്പിന് അവസരം ഒരുങ്ങി. 1980ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സി.പി.എം, കോൺഗ്രസ്^യു, കേരള കോൺഗ്രസ്^എം, അഖിലേന്ത്യ മുസ്ലിം ലീഗ്,ആർ.എസ്.പി എന്നിവരൊക്കെ ഉണ്ടായിരുന്നു. മറുഭാഗത്ത് കരുണാകരൻറ നേതൃത്വത്തിൽ െഎക്യ മുന്നണിയും. 1967ന് ശേഷം സി.പി.എമ്മിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു. ഇ.കെ.നായനാർ അധികാരത്തിലെത്തി.
എന്നാൽ,മോരും മുതിരയും പോലെയായിരുന്നു കാര്യങ്ങൾ. 1981ൽ ദേശാഭിമാനി പത്രത്തിൽ അധികാരത്തിൻറ ശീതളഛായ എന്ന പേരിൽ തായാട്ട് ശങ്കരൻ എഴുതിയ ഉയർത്തിയ കോലാഹാലം ചെറുതല്ല. പിറ്റേന്ന് മറുപടിയുമായി വീക്ഷണം എത്തി. ഇന്നത്തെ പോലെ സമൂഹ മാധ്യമങ്ങളിലുടെ പ്രവർത്തകർ പരസ്പരം പോർ വിളിച്ചില്ലെങ്കിലും പത്രങ്ങൾ പരസ്പരം ലേഖനം എഴുതി. തായാട്ട് ശങ്കരൻറ ലേഖനത്തെ ഇ.എം.എസ് തള്ളിപറഞ്ഞുവെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. മുന്നണിയുശട തകർച്ചയാണ് അന്ന് കണ്ടത്. അപ്പോഴെക്കും കോൺഗ്രസ്^എസ് ആയി മാറിയിരുന്ന കോൺഗ്രസ്^യു പിളർന്നു. ഒരു വിഭാഗ പി.സി.ചാക്കോയുടെ നേതൃത്വത്തിൽ ഇടതു മുനണിയിൽ തുടർന്നു.(പിന്നിട് ചാക്കോയും വിട്ടു. കടന്നപ്പളളിയും എ.സി.ഷൺമുഖദാസും എ.െക.ശശീന്ദ്രനും തുടർന്നു) കേരള കോൺഗ്രസും മുന്നണി വിട്ടു. അന്നും വല്യേട്ടൻ വിവാദമൊക്കെ ഉയർന്നിരുന്നു.
11 വർഷത്തിന് ശേഷം അധികാര രാഷ്ട്രിയത്തിലേക്ക് സി.പി.എം തിരിച്ച് വന്നു, കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ്^െഎക്ക് പ്രാധാന്യം വന്നു എന്നതാണ് 1980ലെ പരീക്ഷണത്തിലുടെ ലഭിച്ച നേട്ടം. കമ്മ്യൂണിസ്റ്റ് വിരുദ്ധരെ ഒന്നിപ്പിക്കാൻ കെ.കരുണാകരന് കഴിഞ്ഞു.
2017 ൽ എത്തുേമ്പാൾ സമാനമായ അന്തരീക്ഷം. വീണ്ടും വല്യേട്ടൻ വിവാദം ഉയരുകയാണ്. സി.പി.എമ്മിൻറയും സി.പി.െഎയുടെയും മുഖപത്രങ്ങൾ നേർക്ക് നേർ ലേഖനങ്ങളിലൂടെ പോർ വിളിക്കുന്നു. ഇടക്ക് നിന്നും എണ്ണ യൊഴിക്കാൻ വേറെ ചില പത്രങ്ങളും. ആകെ ബഹളമയം. എന്നാൽ, ഇത്തവണത്തെ ഇൗ ബഹളങ്ങൾക്ക് പിന്നിൽ മറ്റ് ചിലത് കൂടിയില്ലേയെന്ന് സംശയം. രണ്ട് പാർട്ടികളിലും സമ്മേളനങ്ങൾ നടക്കുകയാണല്ലോ? ആർക്കാണ് ആധിപത്യം എന്നൊരു അജണ്ട ഉണ്ടോയെന്നൊരു സംശയം. കഴിഞ്ഞ പാർട്ടി കോൺഗ്രസ് സമയത്തും സി.പി.എം^സി.പി.െഎ വിവാദം ഉണ്ടായിരുന്നല്ലോ? അന്ന് ഇവൻറ് മാനേജ്െൻറായിരുന്നു വിഷയം. എവിടെയോ എന്തൊക്കെയോ........
No comments:
Post a Comment