http://www.madhyamam.com/opinion/articles/farmer-forest-disbute-article/2017/dec/25/402799
കഴിഞ്ഞ കുറിച്ച് നാളുകളായി കേരളത്തിലെ പ്രധാന രാഷ്ട്രിയ വിവാദം ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടാണ്. മുന്നാറിൽ ആരംഭിച്ച് കൊച്ചി, കുട്ടനാട്, ചീങ്കണ്ണിപ്പാറ വഴി കുറിഞ്ഞി സേങ്കതത്തിൽ എത്തി നിൽക്കുന്നു. നേരത്തെ ഉയർന്ന വാഗമൺ വിവാദവും അവസാനിച്ചിട്ടില്ല. ഇതിന് പുറമെയാണ് പട്ടയ പ്രശ്നം. വനവുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ ഏറെയും. കുടിയേറ്റ കർഷകരും വനവുമായുള്ള തർക്കത്തിന് ആ വകുപ്പ് രൂപീകരിച്ച കാലം മുതലുള്ള പഴക്കമുണ്ട്. ഇപ്പോൾ കുടിയേറ്റം മാറി, കയ്യേറ്റമായെന്ന് മാത്രം. 1980ലെ കേന്ദ്ര വന നിയമം വരികയും വനഭൂമി വനമിതര ആവശ്യങ്ങൾക്ക് വിട്ട്കൊടുക്കാൻ സംസ്ഥാന സർക്കാരിനുണ്ടായിരുന്ന അധികാരം പിൻവലിക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ കുടിയേറ്റം ഇനിയും അവസാനിക്കുമായിരുന്നില്ല എന്നതാണ് സത്യം. ചരിത്രം പറയുന്നതും അങ്ങനെയാണ്.
കുടിയൊഴിപ്പിക്കലോടെയാണ് കർഷകരുടെ മുഖ്യശത്രുവായി വനം വകുപ്പ് മാറിയത്. ദേഹണ്ഡങ്ങളും വീടും കുറിയിറക്കിൽ നശിപ്പിക്കപ്പെട്ടു. ഇന്നും കർഷകരുടെ പട്ടികയിൽ വനം ശത്രു തന്നെ. വന്യജീവികൾ കൃഷികൾ നശിക്കുന്നുവെന്നാണ് പരാതി. കൃഷിഭൂമിയിലിറങ്ങുന്ന വന്യജീവികളെ വെടിവെക്കാൻ അനുമതി തേടിയതിൻറ അടിസ്ഥാനവും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ, കസ്തുരിരംഗൻ കമ്മിറ്റികളുടെ നിർദേശങ്ങൾ എതിർക്കപ്പെടാൻ കാരണമായതും ഇൗ ശത്രുത തന്നെ.
കേരളത്തിലെ വനവും കർഷകരും തമ്മിലുള്ള തർക്കത്തിന് വഴി മരുന്നിട്ടതും സർക്കാർ തെന്നയാണ്. 1940ൽ വനഭൂമി കുത്തകപാട്ടത്തിന് നൽകിയതോടെ തുടങ്ങുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തിൽ ഭക്ഷ്യക്ഷാമം രുക്ഷമായപ്പോഴാണ് 1942 ഒക്ടോബറിൽ വനഭൂമി രണ്ട് വർഷത്തേക്ക് കൃഷിക്ക് നൽകാൻ തീരുമാനിച്ചത്. വൃക്ഷതൈകൾ നട്ടുവളർത്തി തിരിച്ച് നൽകണമെന്നതായിരുന്നു വ്യവസ്ഥ. യുദ്ധം കഴിഞ്ഞിട്ടും ഭക്ഷ്യക്ഷാമം തുടർന്നതിനാൽ കൂടുതൽ വനഭൂമി വീണ്ടും നൽകി. 1949ലെ ഉത്തരവ് പ്രകാരം കമ്മീഷണറെ നിയമിക്കുകയും അയ്യപ്പൻകോവലിൽ 600പേർക്കായി 1200 ഹെക്ടറും പള്ളിവാസലിൽ ആയിരം പേർക്കായി രണ്ടായിരം ഹെക്ടറും പാട്ടത്തിന് നൽകി. പിന്നിട് 1951 ജൂൺ 16ലെ ഉത്തരവ് പ്രകാരം 12300 ഹെക്ടറും 1951 ഒക്ടോബർ 25ലെ ഉത്തരവ് പ്രകാരം കോളണിവൽക്കരണ പദ്ധതിക്കായി 1410 ഹെക്ടറും റവന്യു വകുപ്പിന് കൈമാറി. 1954 അവസാനം പാട്ടഭൂമി തിരിച്ച് വാങ്ങാൻ ചെന്നതോടെയാന് കർഷകർ സംഘടിക്കുന്നതും വനം വകുപ്പുമായി തുറന്ന ഏറ്റുമുട്ടലിലേക്ക് എത്തുന്നതും. ഇതോടെയാണ് 1957 ഏപ്രിൽ ഒന്നിന് മുമ്പായി വനഭൂമിയിൽ പ്രവേശിച്ചവർക്ക് പട്ടയം നൽകാൻ തീരുമാനിക്കുന്നത്. ഇതിന് ശേഷമുള്ള കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചുവെങ്കിലും ഒന്നും സംഭവിച്ചില്ല. 1961ൽ കേരള വന നിയമം വന്നതോടെ കെ.പി.രാധാകൃഷ്ണ മേനോൻ കമ്മിറ്റിയെ നിയോഗിച്ചു. കയ്യേറ്റ പ്രദേശങ്ങൾ ഒഴിവാക്കി വനഭൂമി സംരക്ഷിക്കാൻ തീരുമാനിച്ചു. 1960 ജനുവരി ഒന്നിന് മുമ്പുള്ള കുടിയേറ്റക്കാർക്ക് പട്ടയം നൽകാൻ 1963ൽ ഉത്തരവിറങ്ങി. എങ്കിലും കയ്യേറ്റം തുടർന്നു. പിന്നിടാണ് മണിയങ്ങാടൻ കമ്മിറ്റിയെ നിയോഗിക്കുന്നത്. 1968 ജനുവരി ഒന്ന് വരെയുള്ള കുടിയേറ്റക്കാർക്ക് പട്ടയം നൽകാനായിരുന്നു ശിപാർശ. ഇതനുസരിച്ച് 1968 ജൂണിൽ ഉത്തരവിറങ്ങി. ഒരു ഭാഗത്ത് പട്ടയം നൽകാൻ തീരുമാനിക്കുേമ്പാൾ തന്നെ മറുഭാഗത്ത് വനഭൂമി കയ്യേറ്റവും ഒഴിപ്പിക്കലും വീണ്ടും കയ്യേറ്റവും സാധുകരണവും ആവർത്തിക്കപ്പെട്ടു. 1977 ജനുവരി ഒന്ന് വരെയുളളവർക്ക് പട്ടയം നൽകാനാണ് അവസാനമായി തീരുമാനിച്ചത്. അതിന് ശേഷമുള്ളവർക്കും പട്ടയം നൽകണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും 1980ലെ കേന്ദ്ര വന നിയമാണ് തടസം. കേന്ദ്ര വനനിയമത്തിൻറ അംഗീകാരത്തോടെയാണ് 1977 ജനുവരി ഒന്നിന് മുമ്പ് വനമിതര ആവശ്യങ്ങൾക്കായി മാറ്റിയ 28588.159 ഹെക്ടറിന് പട്ടയം നൽകാൻ 1993ൽ അനുമതി ലഭിച്ചത്. ഇരട്ടി സ്ഥലത്ത് ബദൽവനവൽക്കരണം തുടങ്ങിയ കർശന നിർദേശങ്ങളൊടെയാണ് അനുമതി ലഭിച്ചത്. ഇതിന് ശേഷമുള്ള കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈകോടതി അടക്കം പറഞ്ഞിട്ടുണ്ടെങ്കിലും അത് ഫയലിൽ വിശ്രമിക്കുന്നു. സർക്കാർ കണക്കനുസരിച്ച് 5498 ഹെക്ടർ ഭൂമിയാണ് ഒഴിപ്പിച്ച് എടുക്കേണ്ടത്. 1977ന് മുമ്പുള്ളവർക്കുള്ള പട്ടയ വിതരണം പൂർത്തിയായിട്ടുമില്ല.
കഴിഞ്ഞ ഇടതു മുന്നണി സർക്കാരിലെ വനം മന്ത്രി ബിനോയ് വിശ്വം നടപ്പാക്കിയ വന സംരക്ഷണ പ്രവർത്തനങ്ങളിലാണ് ഇപ്പോഴത്തെ വനം മന്ത്രി തിരുത്തലുകൾ വരുത്തുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. രണ്ട് പേരും സി.പി.െഎ പ്രതിനിധികളാണ്. ഇപ്പോൾ ഏറെ വിവാദം ഉയർത്തിയിട്ടുള്ള കുറിഞ്ഞിമല സേങ്കതം പ്രഖ്യാപിച്ചത് ബിനോയ് വിശ്വം മന്ത്രിയായിരിക്കെ, കഴിഞ്ഞ വി.എസ്.അച്യുതാനന്ദൻ സർക്കാരാണ്. മറ്റൊരു തർക്ക ഭൂമിയായി മാറിയിട്ടുള്ള മൂന്നാറിലെ 17066 ഏക്കര്‍ ഭൂമി കണ്ണൻ ദേവൻ റിസർവ് പ്രഖ്യാപിച്ചതും കഴിഞ്ഞ ഇടതു മുന്നണി സർക്കാർ. 1971 കെ. ഡി. എച്ച്. ആക്ട് അനുസരിച്ചാണ് വനം വകുപ്പിന് ഭുമി കൈമാറണമെന്ന് നിര്‍ദേശിക്കപ്പെട്ടത്. 17992 ഏക്കര്‍ ഭൂമി സംരക്ഷിത വനമാക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ 1980 എപ്രില്‍ 18നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒടുവിൽ വനം വകുപ്പിന് കൈമാറുന്നതിന് വിജ്ഞാപനം ചെയ്തത് 17066 ഏക്കര്‍. ഇതിൽ കയ്യേറ്റവും റിസോർട്ടുകളും ഉള്ളതിനാൽ, സെറ്റിൽമെൻറ് ആഫീസറായി നിയോഗിക്കപ്പെട്ട ആർ.ഡി.ഒ നടപടികൾ ആരംഭിച്ചിട്ടില്ല. കുറിഞ്ഞിമല സേങ്കതത്തിൻറ ഗതി കണ്ണൻ ദേവൻ റിസർവിനും സംഭവിക്കും. കയ്യേറ്റങ്ങളും കൈവശഭൂമിയും ഒഴിവാക്കപ്പെടുന്നതോടെ വിസ്തൃതി വീണ്ടും കുറയും. ഇതേസമയം, വി.എസ്. സർക്കാർ അന്ന് പ്രഖ്യാപിച്ച മാങ്കുളത്തെ 9005 ഹെക്ടർ സംരക്ഷിത വനമായി മാറികഴിഞ്ഞു. സെറ്റിൽമെൻറ് ആഫീസർ നടപടികൾ പൂർത്തിയാക്കിയതോടെയാണിത്. ചൂലന്നുർമയിൽ സേങ്കതം, മലബാർ, കൊട്ടിയൂർ വന്യജീവി സേങ്കതങ്ങൾ,കടലുണ്ടി കമ്മ്യുണിറ്റി റിസർവ് എന്നിവയാണ് ബിനോയ് വിശ്വത്തിൻറ നേതൃത്വത്തിൽ പ്രഖ്യാപിച്ചത്. വാഗമണിൽ 1100 ഹെക്ടർ ബയോറിസർവായി പ്രഖ്യാപിച്ചുവെങ്കിലും എതിർപ്പിനെ തുടർന്ന് നടപടികളുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.
2003ലാണ് ആനമുടിചോല, മതികെട്ടാൻ ചോല, പാമ്പാടുംപാറചോല എന്നി ദേശിയ ഉദ്യാനങ്ങൾ മംഗളവനം പക്ഷിസേങ്കതം എന്നിവ അന്നത്തെ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിക്കുന്നത്. എന്നാൽ,ഏറ്റവും കൂടുതൽ വന്യജിവ സേങ്കതങ്ങൾ പ്രഖ്യാപിച്ചത് കെ.പി.നൂറുദ്ദീൻ വനം മന്ത്രിയായിരിക്കെ, 1982^87ലെ കെ.കരുണാകരൻ മന്ത്രിസഭയും. സൈലൻറ്വാലി ദേശിയ ഉദ്യാനം,സെന്തുരുണി,ചിന്നാർ, ചിമ്മിണി, ആറളം,പേപ്പാറ വന്യജീവി സേങ്കതങ്ങൾ, തേട്ടക്കാട് പക്ഷിസേങ്കതം എന്നിവയാണവ.
ഒരു ഭാഗത്ത് സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുേമ്പാഴാണ്, സംരക്ഷിത വനമായി പ്രഖ്യാപിക്കപ്പെട്ട ഭൂമിയിലെ കയ്യേറ്റങ്ങൾ. വനഭൂമിയെ റവന്യു ഭൂമിയുടെ പട്ടികയിൽപ്പെടുത്തി പട്ടയം നൽകുന്നതും വ്യാപകമാണ്. ഇതിലൊക്കെ വനം വകുപ്പ് കാഴ്ചക്കാരാകുന്നുവെന്നതാണ് അടുത്തകാലത്ത് കണ്ടു വരുന്നത്. ബിനോയ് വിശ്വത്തിൽ നിന്നുള്ള ദൂരം വർദ്ധിക്കുകയാണ്. സംരക്ഷണ ലഭിക്കാതെ പോകുന്നുവെന്ന ഭീതി വനപാലകരിലും വർദ്ധിച്ച് വരികയാണ്. ഫലത്തിൽ വനഭൂമി കടലാസിലും കൈവശം കയ്യേറ്റക്കാരിലുമാകും.
ഇതും കൂടി വായിക്കുക
http://janayugomonline.com/kurinjimala-aggression-and-eviction-janayugam-article/
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കമ്പൂര്‍ എന്നീ വില്ലേജുകളിലെ ഏതാണ്ട് 3200 ഹെക്ടര്‍ വരുന്ന ഭൂമി കുറിഞ്ഞിമല സാങ്ച്വറിയായി പ്രഖ്യാപിക്കുന്നതിന് 2006 ല്‍ നടത്തിയ പ്രാഥമിക വിജ്ഞാപനവും അതിനെ തുടര്‍ന്ന് പ്രസ്തുത പരിധിക്കുള്ളില്‍ താമസിച്ച് കൃഷിചെയ്തു വരുന്ന കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും അവിടെ നടന്നതായിപ്പറയുന്ന വന്‍കിട കയ്യേറ്റങ്ങളും അവ ഒഴിപ്പിക്കുന്നതും ഒക്കെയായി ഇന്ന് കുറിഞ്ഞിമല സങ്കേതം കേരളത്തിലെ വളരെ പ്രാധാന്യമേറിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിലാണ് ഇക്കാര്യം നേരില്‍ കണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും ഭൂമിയുടെ പരിസ്ഥിതി പ്രാധാന്യവും മറ്റ് വിഷയങ്ങളും വിലയിരുത്തുന്നതിനുമായി റവന്യൂ, വൈദ്യുതി, വനം മന്ത്രിമാരടങ്ങുന്ന ഒരു സംഘം പ്രസ്തുത മേഖല സന്ദര്‍ശിച്ചത്. 6.12.2006 ഉത്തരവ് പ്രകാരം ദേവികുളം താലൂക്കിലെ വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 62 ഉം കൊട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58 ഉം ചേര്‍ത്ത് 3200 ഹെക്ടര്‍ നീലക്കുറിഞ്ഞി സാങ്ച്വറിയായി പ്രഖ്യാപിക്കുന്നതിന് ഇന്റന്‍ഷന്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. പ്രസ്തുത സാങ്ച്വറിയിലെ അവകാശവാദങ്ങള്‍ തീര്‍പ്പാക്കുന്നതിന് ദേവികുളം സബ്കളക്ടറെ സെറ്റില്‍മെന്റ് ഓഫീസറായി 12-12-2006 ഉത്തരവ് പ്രകാരം നിയമിക്കുകയും ചെയ്തു. ഇന്റന്‍ഷന്‍ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ബ്ലോക്ക് നമ്പര്‍ 58 ലും ബ്ലോക്ക് നമ്പര്‍ 62 ലുമായി വട്ടവട ഗ്രാമപഞ്ചായത്തിലെ 7 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നു. മേല്‍പ്പറഞ്ഞ 58,62 ബ്ലോക്കുകളില്‍ ബീന്‍സ്, ക്യാരറ്റ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറി കൃഷികളും വലിയ തോതില്‍ യൂക്കാലി നട്ടുവളര്‍ത്തിയതും ഉണ്ട്. ബ്ലോക്ക് നമ്പര്‍ 58 ന്റെയും ബ്ലോക്ക് നമ്പര്‍ 62 ന്റെയും പടിഞ്ഞാറെ അതിര്‍ത്തി ഇതുവരെ സര്‍വ്വെ ചെയ്ത് തിരിച്ചിട്ടില്ല. ടി പടിഞ്ഞാറെ അതിര്‍ത്തിയിലാണ് മുകളില്‍ സൂചിപ്പിച്ച പ്രകാരമുള്ള ഏകദേശം 1300 ഓളം വീടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റും വരുന്നത്. സാങ്ച്വറിയുടെ ഉള്ളിലാണ് വട്ടവട പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കടവരി സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് അസസ്‌മെന്റ് പ്രകാരം കൃഷിയിടങ്ങളും ഏകദേശം 118 വീടുകളും ഈ പ്രദേശത്ത് ഉണ്ട്. കടവരി പ്രദേശവാസികളെ ഒഴിപ്പിച്ച് അവരുടെ ഭൂമി സാങ്ച്വറിയുടെ ഭാഗമാക്കുമെന്ന തെറ്റായ ധാരണ കാരണവും അതിര്‍ത്തി നിര്‍ണ്ണയിച്ചതിലെ അപാകത കാരണവും ആണ് പ്രസ്തുത സ്ഥലത്തെ ജനങ്ങള്‍ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. സാങ്ച്വറിയുടെ പടിഞ്ഞാറെ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ ഇതുവരെ സാധിക്കാതെ പോയതും നേരില്‍ ബോധ്യപ്പെടുകയുണ്ടായി. ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചും അവരെ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയും അവരുടെ അവകാശവാദങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചും സാങ്ച്വറിയുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയുമെന്നാണ് മനസ്സിലായിട്ടുള്ളത്. വനംവകുപ്പ് പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ പ്രകാരം ബ്ലോക്ക് നമ്പര്‍ 58, ബ്ലോക്ക് നമ്പര്‍ 62 മൊത്തം ചേര്‍ത്ത് 3200 ഹെക്ടറാണ് കുറിഞ്ഞിമല സാങ്ച്വറി ആയി പ്രഖ്യാപിച്ചിട്ടുളളത്. പട്ടയസ്ഥലം ഒഴിവാക്കിയിട്ടുണ്ടെന്നും നോട്ടിഫിക്കേഷനില്‍ പറയുന്നുണ്ട്. എന്നാല്‍ സെറ്റില്‍മെന്റ് ഓഫിസര്‍ കൂടിയായ ദേവികുളം സബ്കളക്ടര്‍ പുറപ്പെടുവിച്ച പ്രഖ്യാപനത്തില്‍ ബ്ലോക്ക് 62 (183 പാര്‍ട്ട്) എന്നാണ് പറഞ്ഞിട്ടുള്ളത്. അത് അനുസരിച്ച് 62-ാംബ്ലോക്കിലെ പട്ടയസ്ഥലങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. 3200 ഹെക്ടര്‍ എന്ന സംഖ്യ ഒരു ഏകദേശ കണക്ക് മാത്രമാണെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടണ്ട്. അത് കുറയുകയോ കൂടുകയോ ചെയ്യാം. അത് വ്യക്തമാക്കുന്നതിന് അളന്ന് തിരിക്കേണ്ടതുണ്ട്. തങ്ങള്‍ കൃഷി ചെയ്തു വരുന്ന ഭൂമി തങ്ങള്‍ക്ക് നഷ്ടപ്പെടുമോ എന്ന് അവിടെ വസിക്കുന്ന ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. അവിടെ താമസിക്കുന്ന കര്‍ഷകര്‍ അധികവും തമിഴ്‌വംശജരാണ്. അവരുടെ ഒരു പ്രത്യേകത, അവരുടെ വാസസ്ഥലം എല്ലാം വളരെ അടുത്തടുത്ത് പരസ്പരം ചേര്‍ന്ന് നില്‍ക്കുന്ന വീടുകളും എന്നാല്‍ കൃഷിഭൂമി വളരെ ദൂരെ മറ്റൊരിടത്തും ആയിരിക്കും എന്നതാണ്. കടവരി ഭാഗത്ത് കുറേപേര്‍ അവരവരുടെ കൃഷിയിടത്തില്‍ ചേര്‍ന്ന് കുടില്‍കെട്ടി താമസിക്കുന്നുണ്ട് എങ്കിലും അവിടെ കൃഷി ചെയ്യുന്ന പലരും താമസിക്കുന്നത് അവിടെയല്ല എന്നതാണ് വസ്തുത. കൃഷിയിടത്തിന് സമീപത്ത് വീടില്ലാത്തവരുടെ ഭൂമി എന്തായാലും നഷ്ടപ്പെടുന്ന പ്രചരണം അവിടെ ശക്തമായി തന്നെ നിലവിലുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തമിഴ്‌വംശജരായ ജനങ്ങള്‍ക്ക് നിയമാനുസൃതം പതിച്ചു കിട്ടിയിരുന്ന ഭൂമി പലരില്‍ നിന്നായി വാങ്ങി ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പോലും അട്ടിമറിച്ചു കൊണ്ട് വന്‍കിട ഗ്രാന്‍ഡിസ് പ്ലാന്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നവരും അവിടെയുണ്ട്. എച്ച്.എന്‍.എല്‍ പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയും അവിടെയുണ്ട്. കുറിഞ്ഞിമല സാങ്ച്വറിയ്ക്കായി വിജ്ഞാപനം ചെയ്തിട്ടുള്ള കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58-ാം ബ്ലോക്ക്, വട്ടവട വില്ലേജിലെ 62-ാം ബ്ലോക്ക് എന്നിവിടങ്ങളിലായി കൂടല്ലാര്‍കുടി, കടവരി, കോവിലൂര്‍ തുടങ്ങി ഏഴുവാര്‍ഡുകള്‍ ഉള്‍പ്പെട്ടുവരുന്നുണ്ട്. ഈ വാര്‍ഡുകളിലായി 2041 വീടുകളും 53 സര്‍ക്കാര്‍ സ്ഥാപനങ്ങളും 62 ആരാധനാലയങ്ങളും നാല് ബാങ്കുകളും 2 എടിഎം കൗണ്ടറുകളും 3 പച്ചക്കറി വിപണന കേന്ദ്രങ്ങളും ഉണ്ടെന്ന് വട്ടവട ഗ്രാമപഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇവയില്‍ സര്‍ക്കാര്‍ -സര്‍ക്കാരിതര ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ബസ് സ്റ്റാന്റ്, ശ്മശാനം, ചെക്ക്ഡാമുകള്‍, റോഡുകള്‍ കുടിവെളള സംഭരണികള്‍ എന്നിങ്ങനെ 48 ഇനം വേറെയുണ്ട്. കുറിഞ്ഞിമല സാങ്ച്വറി എന്ന് പേര് നല്‍കിയെങ്കിലും മൂന്നാറില്‍ നീലക്കുറിഞ്ഞികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മേഖല ഇതല്ല. ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതലായി നീലക്കുറിഞ്ഞി കാണപ്പെടുന്നത്. അതുകൂടാതെ മൂന്നാറിലെ മറ്റ് പല മേഖലകളിലും 2018 ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍, 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞി അതിന്റെ മനോഹാരിത വിളിച്ചു പറഞ്ഞ് കൊണ്ട് ഭൂമിയെ പുഷ്പാവരണം അണിയിക്കും. വട്ടവട, കോവിലൂര്‍ മുതല്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയായ കടവരി വരെയുള്ള യാത്ര ദുര്‍ഘടവും ശ്രമകരവുമായിരുന്നു. മന്ത്രിമാര്‍ക്ക് പുറമെ എം.എല്‍.എമാര്‍ , മറ്റ് ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ ഒത്തിരി വ്യക്തികള്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിക്കാനായി ഒപ്പം വരുകയുണ്ടായി. കടവരിയിലെ ജനവാസകേന്ദ്രവും കടന്ന് രണ്ട് കിലോമീറ്റര്‍ കൂടി മുകളിലേക്ക് സഞ്ചരിച്ചാല്‍ തിരുവിതാംകൂര്‍ – തമിഴ്‌നാട് അതിര്‍ത്തി രേഖപ്പെടുത്തിയ വലിയ അതിരു കല്ലിനടുത്തെത്താം. മന്ത്രിമാര്‍ ആരും തന്നെ ഈ ഭാഗത്ത് ഇതിന് മുമ്പ് വന്നിട്ടില്ലെന്ന് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. തങ്ങള്‍ തിരുവിതാംകൂര്‍ ആയിരിക്കുമ്പോ തന്നെ അവിടെ കുടിയേറിയവരാണെന്ന് അവര്‍ വാദിക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമെന്ന് മുമ്പ് പല ജനപ്രതിനിധികളും ഉറപ്പ് നല്‍കിയെങ്കിലും അത് ഇതുവരെ നടപ്പായില്ലെന്ന് അവര്‍ പരിതപിച്ചു. എത്രയും വേഗം സര്‍വ്വെ പൂര്‍ത്തിയാക്കി അതിര് അളന്ന് തിരിക്കണമെന്നും നിയമാനുസൃത പട്ടയം ഉള്ളവരെയും കൈവശാവകാശമുള്ളവരെയും കര്‍ഷകരെയും സംരക്ഷിക്കുമെന്നും സാങ്ച്വറിയുടെ പേരില്‍ തങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിയില്‍ നിന്ന് കുടിയിറക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. വട്ടവടക്കാരുടെ ശരിയായ പ്രശ്‌നങ്ങളല്ല മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ വിലപിച്ചു. അവിടെയാകമാനം നട്ടുവളര്‍ത്തിയിരിക്കുന്ന, മണ്ണിലെ ജലാംശം മുഴുവനും ഊറ്റിയെടുത്ത് വരള്‍ച്ച സമ്മാനിക്കുമെന്ന് പൊതുവെ ആശങ്കപ്പെടുന്ന യൂക്കാലിപ്റ്റസ് ഗ്രാന്‍ഡിസ് മരങ്ങളെ വേരുപോലും അവശേഷിപ്പിക്കാതെ പിഴുതുമാറ്റണമെന്ന കാര്യത്തില്‍ എല്ലാവിഭാഗം കര്‍ഷകരും ജനപ്രതിനിധികളും ഒറ്റക്കെട്ടായിരുന്നു. അനധികൃത വന്‍കിട കൈയ്യേറ്റങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി, യൂക്കാലിപ്റ്റസ് ഗ്രാന്‍ഡിസ് മരങ്ങളെ പിഴുതുമാറ്റി, അവിടെ സ്വാഭാവിക വനങ്ങളും പുല്‍മേടുകളുമാക്കി മാറ്റിക്കൊണ്ട് പ്രകൃതിയെ അതിന്റെ തനിമയോടെ നിലനിര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി ആ പ്രദേശത്തെ പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നുമാണ് വനംവകുപ്പ് ആഗ്രഹിക്കുന്നത്. കേവലം കുറിഞ്ഞിപൂക്കള്‍ക്കോ വന്യമൃഗങ്ങള്‍ക്കോ വേണ്ടിമാത്രമല്ല കേരള സമൂഹത്തിന് ഒന്നാകെ തന്നെ ആവശ്യമായ സംഗതിയാണ് കുറിഞ്ഞിമല സാങ്ച്വറി സംരക്ഷിക്കപ്പെടുക എന്നത്. വട്ടവട, കോവിലൂര്‍, കൊട്ടക്കമ്പൂര്‍ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പ്രസ്തുത കുറിഞ്ഞി സാങ്ച്വറിയുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കപ്പെട്ടാലും കടവരി പോലുള്ള സാങ്ച്വറിക്കുള്ളില്‍ ഒറ്റപ്പെട്ടു പോയ ചെറുഗ്രാമങ്ങളെ അവര്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ എങ്ങനെ ഒഴിവാക്കാന്‍ കഴിയും എന്നത് ശ്രമകരമായ ഒരു പ്രശ്‌നമാണ്. സാങ്ച്വറിക്കുള്ളില്‍ ഒരു പ്രത്യേക എന്‍ക്ലോസര്‍ (കെട്ടിയടക്കപ്പെട്ടിരിക്കുന്ന ഭൂമി) ആയി അവരെ നിലനിര്‍ത്തിയാല്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങളായ വൈദ്യുതി, റോഡ്, തുടങ്ങിയവ നടപ്പിലാക്കാന്‍ കഴിയാതെ വരും. വനമേഖലയിലൂടെ അവയൊന്നും അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലല്ലോ. അത്തരത്തില്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളെ വനമേഖലയക്ക് പുറത്തേക്ക് കൊണ്ടുവന്ന് പുനരധിവസിക്കാമെന്ന് കരുതിയാല്‍ നിരവധി വര്‍ഷങ്ങളായി തങ്ങള്‍ വസിച്ചു വരുന്ന വീടും ഫലഭൂയിഷ്ടമായ കൃഷിയിടവും വിട്ടുവരാന്‍ അവര്‍ ഒരുക്കവുമല്ല. എന്തായാലും സാങ്ച്വറിയുടെ ഭൂമി അളന്ന് തിരിക്കാതെ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനും കഴിയില്ല. ഭൂമി അളന്ന് തിരിക്കുന്നതിന് വനംവകുപ്പ് സെറ്റില്‍മെന്റ് ഓഫീസറായി നിശ്ചയിച്ചിട്ടുള്ള ദേവികുളം സബ് കളക്ടറുടെ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ സഹകരിച്ചാല്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി പരിഹരിക്കപ്പെടാതെ നില്‍ക്കുന്ന കുറിഞ്ഞിമല സാങ്ച്വറിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഒരു വര്‍ഷത്തിനകം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുടിവെള്ളത്തിന്റെ ഉല്‍ഭവസ്ഥാനമായി നിലനില്‍ക്കുന്ന ഈ മലനിരകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അവിടെ പ്രകൃതിയെ നശിപ്പിക്കുന്ന വമ്പന്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും സ്ഥാപിക്കപ്പെട്ട് അതിനെ നശിപ്പിക്കാന്‍ അനുവദിച്ചുകൂടാ. പശ്ചിമഘട്ടത്തിലെ ആനമുടി ഉള്‍പ്പെടെ ഏറ്റവും ഉയരം കൂടിയ ഭാഗങ്ങള്‍ ഇവിടെ മൂന്നാറിന് സമീപത്താണ് ഉള്ളത്. കേരളത്തിന്റെ ഹരിതാഭവും സുഖകരമായ കാലാവസ്ഥയും മഴയുടെ വൈവിദ്ധ്യവും നിലനില്‍ക്കണമെങ്കില്‍ ഈ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ മലനിരകള്‍ക്ക് ഉണ്ടാകുന്ന ഓരോ ഭീഷണിയും നമ്മുടെ നിലനില്‍പ്പിന് ദോഷം ചെയ്യും. അത് മനസിലാകുമ്പോള്‍ കുറിഞ്ഞിമല സാങ്ച്വറിയുടെ വിജ്ഞാപനത്തിന്റെ പ്രസക്തി നമുക്ക് മനസിലാകും. അവിടെ അധിവസിക്കുന്ന ജനങ്ങളെയും കര്‍ഷകരെയും വേദനിപ്പിക്കാതെ അഭിപ്രായ സമന്വയത്തിലൂടെ ഇക്കാര്യത്തില്‍ ഒരു പരിഹാരം കാണാനും ജനങ്ങളുടെ സഹകരണത്തോടെ തന്നെ സാങ്ച്വറിയുടെ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനും കഴിയും എന്നു തന്നെയാണ് വിശ്വസിക്കുന്നത്.

No comments:
Post a Comment