Pages

31 March 2011

ഈ തെരഞ്ഞെടുപ്പില്‍ ഭാവി കേരളത്തെ കുറിച് ചര്‍ച്ച ചെയ്യാം




തെരഞ്ഞെടുപ്പ് രംഗം സജീവമാകുകയാണ്.പക്ഷെ, കേരളത്തിന്റെ വികസന പ്രശ്നങ്ങളും വികസനത്തിന്റെ കേരള മാതൃകയും ചര്‍ച്ച ചെയ്യപ്പെടണമെന്ന് രാഷ്ട്രിയ നേതാക്കള്‍ ആഗ്രഹിക്കാത്തത് പോലെ.അഴിമതിക്കാരെ കയ്യാമം വെക്കലും കണ്ണൂരിലെ ശശിയുമാണോ കേരളത്തിന്റെ പ്രശ്നങ്ങള്‍.ഇരു മുന്നണിയുടെയും പ്രചരണം കാണുമ്പോള്‍ അങ്ങനെ തോന്നിപോകുന്നു.മാധ്യമങ്ങള്‍ക്കും ഇത്തരം വിഷയങ്ങളിലാണ് താല്‍പര്യം.
രാഷ്ട്രിയത്തിന് അപ്പുറത്ത് കുറഞ്ഞപക്ഷം 2020ലെ കേരളം എന്തായിരിക്കണമെന്നോ, എന്താണ് സ്വപ്നം കാണേണ്ടതെന്നോ ആരും പറയുന്നില്ല.പ്രതിപക്ഷ നേതാവ് ലാപടോപ്പുമായി എത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൌവര്‍ പോയിന്റ് അവതരണത്തിലൂടെ വികസനത്തെ കുറിച്ച് പറഞ്ഞു.പക്ഷെ, ആര്‍ക്ക് വേണം വികസനമെന്ന പോലെയാണ് മാധ്യമങ്ങളില്‍ ചിലത് അതിനെ സമീപിച്ചത്.
അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും കയ്യാമം വെക്കണം. അവര്‍ ശിക്ഷിക്കപ്പെടുകയും വേണം. അതല്ലാതെ സൂര്യനെല്ലി കേസില്‍ സംഭവിച്ചത് പോലെ കേസ് കോടതിയില്‍ നിന്ന് വെറുതെ വിടുമ്പോള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കരുത്.ഇടമലയാര്‍ കേസില്‍ കാണിച്ച താല്‍പര്യം എന്ത്കൊണ്ട് സൂര്യനെല്ലി കേസില്‍ കാണിച്ചില്ലെന്നതും ചര്‍ച്ച ചെയ്യപ്പെടണം. ഇപ്പോള്‍ വര്‍ത്തമാന കാല സംഭവങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമല്ലല്ലോ, പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസുകളാണ് കുത്തിപൊക്കുന്നത്. അതും നല്ല കാര്യം.നമുക്ക് ഭൂതം മാത്രമല്ലല്ലോ ഭാവിയും വേണ്ടേ? അതിനാല്‍ നമുക്ക് ഈ തെരഞ്ഞെടുപ്പില്‍ ഭാവി കേരളത്തെ കുറിച് ചര്‍ച്ച ചെയ്യാം.

No comments:

Post a Comment