Pages

20 March 2011

കോണ്‍ഗ്രസേ ലജ്ജ തോന്നുന്നു


കോണ്‍ഗ്രസേ ലജ്ജ തോന്നുന്നു
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയുള്ള പരക്കം പാച്ചില്‍ കണ്ടില്ലേ? കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലെ സ്ഥാനാര്‍ഥി മോഹികളുടെ തിരക്ക് മനസിലാക്കാം. പക്ഷെ, ലിസ്റ്റുമായി നേതാക്കള്‍ ദല്‍ഹിയിലെത്തിയപ്പോഴോ? പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പനതം കൊളുത്തി പട എന്ന് പറഞ്ഞത് പോലെയായി. ഇതിന് മുമ്പ് ഒട്ടേറെ തെരഞ്ഞെടുപ്പുകള്‍ക്ക് കേരളം സാക്ഷ്യം വഹിചിട്ടുണ്ട്.അന്നൊന്നും കാണാത്ത ചില നാടകങ്ങളാണ് ഇപ്പോള്‍ കാണുന്നത്.
ഒരിക്കല്‍ പോലും മല്‍സരിക്കാന്‍ അവസരം കിട്ടാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റിന് വേണ്ടി ആഗ്രഹിക്കുന്നത് മനസിലാക്കാം. എന്നാല്‍, സ്ഥാനാര്‍ഥിയാകുകയെന്നത് തങ്ങളുടെ അവകാശമാണെന്ന  തരത്തില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും വാദമുഖം ഉയര്‍ത്തുന്നതിനെ എങ്ങനെ ന്യായികരിക്കാം. 24വയസും വോട്ടര്‍ പട്ടികയില്‍ പേരും വന്നാല്‍ പിന്നെ രാഹുല്‍ ബ്രിഗേഡാണ്. രാഹുല്‍ ഗാന്ധി സദുദ്ദേശത്തോടെയാണ് വിദ്യാര്‍ഥി,യുവജന നേതാകളെ പ്രൊമോട്ട് ചെയ്യുന്നത്. സംഘടന വളര്‍ത്തുകയെന്ന ലക്ഷ്യം അതിന് പിന്നിലുണ്ടെന്ന് വേണം മനസിലാക്കാന്‍.
പണ്ടും കോണ്‍ഗ്രസിന് വിദ്യാര്‍ഥി സംഘടനയും മറ്റ് പോഷക സംഘടനകളും ഉണ്ടായിരുന്നു. അന്നോന്നും അതിന്റെ നേതാക്കള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയില്‍ പോലും ഇടം തേടി പോയിരുന്നില്ല. മറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ അവരെ വിളിച്ച് വരുത്തി മല്‍സരിപ്പിക്കുകയായിരുന്നു...അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍. കെ.എസ്.യു പ്രസിഡന്റുമാരായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയും ജി.കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും ഒക്കെ സ്ഥാനാര്‍ഥികളായത് അങ്ങനെയാണ്. അന്ന് കേരളത്തിലെ സര്‍വകലാശാലകളിലും കോളജുകളിലും സ്കൂളകളിലും ഭരണത്തില്‍  കെ.എസ്.യുവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇന്നിപ്പോള്‍ സ്കൂളുകളില്‍ കെ.എസ്.യുവില്ല. അതിനാല്‍ തന്നെ അതിന്റെ തുടര്‍ച്ചയായ കോളജുകളിലും തഥൈവ. യൂണിവേഴ്സിറ്റി യൂണിയന്‍ എന്നത് അടുത്ത കാലത്തെ കെ.എസ്.യുക്കാര്‍ക്കൊന്നും കേട്ട്കേള്‍വി പോലുമില്ല. അവരുടെ നിഘണ്ടുവില്‍ അതിന് പകരമുള്ളത് ലോകസഭ, നിയമസഭ എന്നൊക്കെയാണല്ലോ?
എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, എ.സി.ഷണ്‍മുഖദാസ് തുടങ്ങിയ യൂത്ത് കോണ്‍ഗസ് നിര സ്ഥാനാര്‍ഥിയായതും സിറ്റിന് വേണ്ടി പിന്നാലെ പോയിട്ടല്ലെന്ന് ചരിത്രം പറയുന്നു. പക്ഷെ, ഇതാണോ ഇന്നത്തെ സ്ഥിതി? ആരുടെയെങ്കിലും കാല് പിടിച്ച് ഗ്രൂപ്പിന്റെ പേരില്‍ ഭാരവാഹിത്വം ലഭിച്ചാല്‍ പിന്നെ സീറ്റ് സംവരണത്തെ കുറിച്ചാകും ചര്‍ച്ച. നേതാക്കളുടെ പെട്ടി ചുമന്നും കാല് പിടിച്ചും ഭാരവാഹികളായവര്‍ക്ക് പിന്നിട് എല്ലത്തിനോടും പരമപുഛം.
പ്രവര്‍ത്തന പാരമ്പര്യമില്ലാത്തവരെ സ്ഥാനങ്ങളില്‍ നിയമിക്കുമ്പോള്‍ നേതാക്കളും അറിയണം, മൂക്കാതെ പഴുത്താല്‍ അതിന് മധുരമുണ്ടാകില്ലെന്ന്.ഇത്തവണത്തെ സീറ്റിന് വേണ്ടിയുള്ള പുതുതലമുറയുടെ തള്ളിക്കയറ്റം ഒരു പാഠമാകട്ടെ.
സ്കൂള്‍ വിദ്യാഭ്യാസ കാലം തുടങ്ങി 15വര്‍ഷത്തോളം കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ ഇതൊക്കെ കാണുമ്പോള്‍ അറിയാതെയെങ്കിലും പറഞ്ഞുപോകുന്നു.............അയ്യേ..........

2 comments:

  1. sangathi saryaanu....sahathapikaanallaathe enthu cheyaan pattum?

    ReplyDelete
  2. oru congrasukaarante nomparangal....

    ReplyDelete