തിരുവിതാംകൂർ രാജ്യത്തെ
സ്കൂൾ ഇൻസ്പെക്ടർ വി.െഎ തോമസ്, മകൻ ജോൺ തോമസിനെ അമേരിക്കയിൽ ഉപരിപഠനത്തിന്
അയച്ചത് തന്നെ പോലെ മകനും തിരുവിതാംകൂർ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കാനായിരുന്നു.
എന്നാൽ, ഉപരി പഠനം കഴിഞ്ഞുള്ള മടക്ക യാത്രയിൽ തന്നെ പുതിയ ഒരു സ്കൂൾ പടുത്തുയർത്താനുള്ള
നിയോഗമാണ് ജോൺ തോമസിനെ തേടി എത്തിയത്. അമേരിക്കയിൽ നിന്നുള്ള കപ്പൽ യാത്രയിൽ ഏറെയും
ബ്രിട്ടിഷുകാരായിരുന്നു. ഇൻഡ്യക്കാൻ അപൂർവ്വം. വിദേശികൾ ഇൻഡ്യക്കാരെ പരിചയപ്പെടുന്നതിനിടെയാണ്
യുവാവായ ജോണിനെയും സമീപിച്ചത്. സ്കോളർഷിപ്പോടെയുള്ള ഉപരിപഠനം കഴിഞ്ഞുള്ള മടക്ക
യാത്രയിലാണ് എന്നറിയിച്ചപ്പോൾ എന്താകാനാണ് താൽപര്യമെന്നായി അന്വേഷണം. പിതാവിനെ പോലെ
അദ്ധ്യാപകനാകാനാണ് താൽപര്യമെന്ന് അറിയിച്ചു. എങ്കിൽ മൂന്നാറിൽ ഒരു ഹൈസ്കുൾ ആരംഭിക്കുകയും
അതിെൻറ ചുമതല ഏറ്റെടുക്കുകയും ചെയ്യാമോ എന്നായി ബ്രിട്ടിഷുകാർ. ഇതിനോടകം ആരംഭിച്ച
തമിഴ് പ്രൈമറി സ്കൂളിെൻറ ചുമതലയും വഹിക്കണം. മലയാളം പ്രൈമറി സ്കൂൾ ആരംഭിക്കുകയും
വേണം.
മൂന്നാറിലെ കണ്ണൻ
ദേവൻ കമ്പനിയിലെ മാനേജർമാരായിരുന്നു ആ ബ്രിട്ടിഷുകാർ. ദിവസങ്ങൾ നീണ്ട യാത്രക്കിടെ സ്കുൾ
ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചയും നീണ്ടു. തൂത്തുക്കുടി തുറമുഖത്ത് കപ്പൽ എത്തുേമ്പാഴെക്കും
പുതിയ മുന്നാർ ഇംഗ്ലിഷ് ഹൈസ്കുളിെൻറ രൂപ രേഖ തയ്യാറായി കഴിഞ്ഞിരുന്നു. ആ സ്കുളിെൻറ
ആദ്യ ഹെഡ്മാസറ്റർ എന്ന ചുമതലയുമായാണ് ജോൺ സാർ തൂത്തുക്കുടിയിൽ കപ്പലിറങ്ങിയത്.
1924ലെ മഹാപ്രളയത്തിൽ
പ്രവർത്തനം നിലച്ച മൂന്നാർ തേയില ഫാക്ടറി ഇംഗ്ലിഷ് ഹൈസ്കൂളിനായി വിട്ടു കൊടുത്തു.
തൊട്ടടുത്തായിരുന്നു ആംഗ്ലോ തമിഴ് പ്രൈമറി സ്കൂൾ. ഇൻഡ്യൻ ക്ലബ്ബ് അഥവാ കെഡിഎച്ച്
ക്ലബ്ബിന് സമീപത്തായി ബോയ്സ് ഹോസ്റ്റലും ആരംഭിച്ചു. എസ്റ്റേറ്റുകളിൽ നിന്നുള്ള
കുട്ടികൾക്ക് ദിവസവും സ്കുളിൽ വന്ന്പോകാൻ കഴിയില്ലെന്ന കാരണത്താലാണ് ഹോസ്റ്റൽ
ആരംഭിച്ചത്. കുട്ടികൾക്ക് രാവിലെ കുളിക്കാൻ ചുട്വെള്ളം വേണമായിരുന്നു. വെള്ളം ചുടാക്കാൻ
കണ്ടെത്തിയ ബോയ്ലറാണ് വിശേഷം. 1924ലെ പ്രളയത്തിൽ തീവണ്ടി പാത തകർന്നതിനെ തുടർന്ന്
നിലച്ച മുന്നാർ തീവണ്ടിയുടെ ഭാഗമായിരുന്നു ബോയ്ലറായി ഉപയാഗിച്ച് വെള്ളം ചുടാക്കിയിരുന്നതെന്ന്
ജോൺ സാറിെൻറ മകൻ ജിയോ എന്ന ജോർജ് ജോൺ
പറഞ്ഞു. ഇപ്പോൾ ശിക്ഷക് സദനായി മാറിയ സ്ഥലത്തായിരുന്നു ഹെഡ്മാസറ്ററുടെ ക്വാർേട്ടഴ്സ്.
അദ്ധ്യാപകർക്കും കണ്ണൻ ദേവൻ കമ്പനി ക്വാർേട്ടഴ്സ് നൽകി. 1955ലാണ് ഹൈസ്കൂളും തമിഴ്
പ്രൈമറി സ്കുളും തിരു-കൊച്ചി സർക്കാർ ഏറ്റെടുക്കുന്നത്.
1902 ഒക്ടോബർ
13നാണ് ജോൺ സാർ ജനിച്ചത്. 1986 മാർച്ച് 12ന് അദേഹം ലോകത്തോട് യാത്ര പറഞ്ഞു.
മൂന്നാറിെൻറ ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട പേരാണ് ജോൺ സാറിെൻറതും.
No comments:
Post a Comment