Pages

15 February 2024

മൂന്നാറിലെ ഹസ്രത്ത് ഹോട്ടലും ചരിത്രത്തിലേക്ക്

    ആ മേല്‍വലാസവും മായുന്നു



 
ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികള്‍ നല്‍കിയ മേല്‍വിലാസവുമായാണ് അര നൂറ്റാണ്ടിലേറെയായി മൂന്നാറിലെ ഹസ്രത്ത് ഹോട്ടലിന്റെ പ്രവര്‍ത്തനം. ഹസ്രത്ത് എന്ന ഉറുദ് വാക്ക് മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും തമിഴ്‌നാടിലടക്കം മുസ്ലിം പുരോഹിതര്‍ അറിയപ്പെടുന്നത് ഹസ്രത്ത് എന്ന പേരില്‍. അങ്ങനെയാണ് മൂന്നാറിലെ ഹസ്രത്ത് ഹോട്ടലിനും ആ പേര് വീഴാന്‍ കാരണം. ഒരിക്കൽ നയ്​മക്കാട്​ പ്രാർഥനക്ക്​ പകരക്കാരനായി പോയതോടെയാണ്​ കെ.സി.മൊയ്​മീനും ഹസ്രത്തായത്​.
1950കളിലാണ് മൂവാറ്റുപുഴ സ്വദേശി കെ.സി.മൊയ്തീന്‍ മൂന്നാറിലെത്തുന്നത്. ആദ്യം ചെറിയ കച്ചവടമൊക്കെ ചെയ്തു. 1965ലാണ്​​ മുറക്കാൻ കടയിൽ നിന്നും ചായക്കടയിലേക്കുള്ള മാറ്റം. തലേക്കെട്ടും താടിയുമുള്ള കെ.സി.മൊയ്തീന്‍ തോട്ടം തൊഴിലാളികള്‍ക്കും മൂന്നാറിലെ തമിഴ് ജനതക്കും ഹസ്രത്ത് ആയിരുന്നു. അങ്ങനെ അതു ഹസ്രത്ത് കടയായി. ചായക്കട പിന്നിട് ഹോട്ടലായി വികസിച്ചപ്പോഴും ബോര്‍ഡില്ലെങ്കിലും തോട്ടം തൊഴിലാളികള്‍ക്കിടയില്‍ അറിയപ്പെട്ടത് ഹസ്രത്ത് കട എന്ന പേരില്‍.
ആദ്യ നാളുകളിൽ വീട്ടിൽ നിന്നും ഭക്ഷണ ഇനങ്ങൾ പാചകം ചെയ്​താണ്​ കൊണ്ടു വന്നിരുന്നതെന്ന്​ കെ സി മൊയ്​തീ​െൻറ മകനും മുസ്​ലിം ലീഗ്​ ഇടുക്കി ജില്ല വൈസ്​ പ്രസിഡൻറുമായ കെ.എം.ഖാദിർകുഞ്ഞ്​ പറഞ്ഞു. രാവിലെ നാല്​ മണിക്ക്​ കട തുറക്കും. വീട്ടിൽ നിന്നും വിറക്​ കരി കത്തിച്ച്​ കൊണ്ടു വന്നാണ് ​സമോവർ ചൂടാക്കിയിരുന്നത്​. ഒമ്പതര വരെ താനും കടയിലുണ്ടാകും. പിന്നിട്​ സ്​കൂളിലേക്ക്​ ഒരു ഒാട്ടമാണ്​. സ്​കുൾ വിട്ട്​​ എത്തുന്നതും കടയിലേക്ക്​. എസ്​.എസ്​.എൽ.സി കഴിഞ്ഞതോടെ പൂർണ സമയവും ഹോട്ടലിലായി.സഹോദരന്മാരായ മുഹമദ്​, അലിക്കുഞ്ഞ്​, ഇബ്രാഹിം എന്നിവർ സ്​കൂൾ പഠനം കഴിഞ്ഞതോടെ പല ഘട്ടങ്ങളിലായി ഹോട്ടലിൽ എത്തി. ഇവരിൽ മുഹമ്മദ്​ ഇപ്പോഴില്ല. 1950കളിലും 60കളിലും അന്നത്തെ പരിമിതമായ സൗകര്യങ്ങളിലാണ്​ പിതാവ്​ കട ഉയർത്തി കൊണ്ടു വന്നത്​. നടുക്കുടി കൊച്ചു മുഹമ്മദ്​, ചേലക്കൽ കൃഷ്​ണൻ തുടങ്ങി നിരവധി പേർ സഹായ ഹസ്​തവുമായി ഉണ്ടായിരുന്നു. ആദ്യ നാളുകളിൽ പനമ്പ്​ ഉപയോഗിച്ചായിരുന്നു കട മറച്ചിരുന്നത്​. മുൻ ഭാഗത്ത്​ കട അടക്കാൻ ഉപയോഗിച്ചിരുന്നതും പനമ്പ്​ ആയിരുന്നുവെന്ന്​ കാദർകുഞ്ഞ്​ ഒാർക്കുന്നു. കുടുംബാംഗങ്ങളെ പോലെയാണ്​ തൊഴിലാളികളെ കണ്ടിരുന്നത്​. അവർ തിരിച്ചും അതേ സ്​നേഹത്തോടെ പെരുമാറി. നിരവധി തൊഴിലാളികളുടെ അധ്വാനവുമാണ്​ ഹസ്രത്ത്​ ഹോട്ടൽ എന്ന ബ്രാർഡ്​ തോട്ടം തൊഴിലാളികൾ ഇഷ്​ടപ്പെടാൻ കാരണം.
 പിതാവി​െൻറ മരണത്തെ തുടർന്ന്​ കാദർകുഞ്ഞ്​ കടയുടെ നിയന്ത്രണം പൂർണായി  ഏ​റ്റെടുത്തതോടെയായിരുന്നു നവീകരണം. മൂന്നാറി​െൻറ ബ്രോഡ്​വേ എന്നറിയപ്പെടുന്ന പ്രധാന ബസാറിലുള്ള ഹോട്ടൽ റപ്​സിയിലുടെ ഇപ്പോഴും ഹോട്ടൽ ബിസിനസിൽ സജീവമാണ്​ ഖാദിർകുഞ്ഞ്​. 
 പൊറോട്ടയും ബീഫും ബോണ്ടയുമായിരുന്നു ഹസ്രത്തിലെ ആദ്യകാല സ്‌പെഷ്യല്‍ െഎറ്റംസ്. രാത്രിയില്‍ കഞ്ഞിയും പയറും വില്‍പനക്കുണ്ടായിരുന്നു.  മക്കള്‍ കടയുടെ നിയന്ത്രണം ഏറ്റെടുത്തു ബോര്‍ഡ് സ്ഥാപിക്കുന്ന ഘട്ടം എത്തിയപ്പോഴാണ് ഹസ്രത്ത് ഹോട്ടല്‍ ഔദ്യോഗിക വിലാസമായത്.  ഹ​സ്രത്തിലെ ബീഫ്​ ഫ്രൈക്കും ചിക്കൻ ​ഫ്രൈക്കും വലിയ പ്രിയമായിരുന്നു.
 അര നൂറ്റാണ്ട്​ ഹൈറേഞ്ചിന് രുചി പകര്‍ന്ന ഹസ്രത്ത് ഹോട്ടല്‍ ഇനിയില്ല. തൊഴിലാളികളുടെയും പാചകക്കാരുടെയും ക്ഷാമം വിലവര്‍ദ്ധനവ് എന്നിവയൊക്കെ ഹോട്ടല്‍ നടത്തിപ്പിന് തടസമായപ്പോള്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഇപ്പോഴത്തെ ഉടമകളായ അലിക്കുഞ്ഞും ഇബ്രാഹിമും പറയുന്നത്. മൂന്നാര്‍ മേഖലയിലെ മറ്റു വ്യാപാരികളെ അന്വേഷിച്ച് എത്തിയിരുന്നതും ഹസ്രത്തിലാണ്. വൈകുന്നേരങ്ങളിലാണ് ഹസ്രത്ത് സജീവമായിരുന്നത്. അതു ഭക്ഷണം കഴിക്കാനായിരുന്നില്ല. താഴത്തെ നിലയിലെ വിശാലമായ അടുക്കളയില്‍ എപ്പോഴും അടുപ്പ് പുകയുമെന്നതിനാല്‍ തീ കായാനായി ടൗണിലെ വ്യാപാരികളില്‍ നല്ലൊരു പങ്കും അവിടെ ഉണ്ടാകും. ഒപ്പം വെടിവട്ടവും. 1980കളില്‍ യുവജന സംഘമാണ് ആ റോള്‍ ഏറ്റെടുത്തത്​. ആട്ടോ റിക്ഷക്ക് പെര്‍മിറ്റ് തേടി പോയതും ടൂറിസത്തിനായി പദ്ധതി തയ്യാറാക്കിയതും  തിരുവനന്തപുരത്തേക്ക് സൈക്കിള്‍ യാത്ര നടത്തിയതും ഹൈ​ഹേഞ്ച്​ മർച്ചൻറസ്​ അസോസിയേഷൻ സോവനീറും മർച്ചൻറ്​ യൂത്ത്​ വിങ്ങ്​ എന്ന പേരും  ഇത്തരം വെടിവട്ടത്തില്‍ ഉയര്‍ന്ന് വന്ന നിര്‍ദേശങ്ങള്‍. ഹസ്രത്ത്​ ഹോട്ടൽ ആരംഭിക്കുന്നതിന്​ മുമ്പ്​ ചുമ്മാറിലായിരുന്നു അടുക്കള സൗഹൃദം. വിറകടിപ്പിന് പകരം പാചക വാതകം വന്നതോടെ അടുക്കള സൗഹൃദവും ഇല്ലാതായി. ലോഡ്ജും ഇത്രയേറെ സൗകര്യങ്ങളും ഇല്ലാതിരുന്നപ്പോള്‍ രാത്രി ബസിന് എത്തുന്നവര്‍ക്ക് കിടക്കാന്‍ ഇടം നല്‍കിയിരുന്നതും   
ഹസ്രത്ത് ഹോട്ടല്‍. ഹസ്രത്ത് കൂടി നിര്‍ത്തിയതോടെ മൂന്നാറിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഹോട്ടലുകളില്‍ ഇനി അവശേഷിക്കുന്നത് ദാമോദരന്‍ ചേട്ടെന്റ കടയും ഹസ്രത്തി​െൻറ പൈതൃകം അവകാശ​പ്പെടാവുന്ന റപ്​സിയും.. ദാമോര​െൻ ചേട്ട​െൻറ മകനാണ് ഗുരുഭവന്‍ എന്ന പേരിട്ട് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടല്‍ ദോസ്തി, ചുമ്മാര്‍ ഹോട്ടല്‍, ബ്രദേഴ്‌സ് ഹോട്ടല്‍, ബ്രാഹ്‌മിണ്‍സ് ഹോട്ടല്‍, നായ്ക്കര്‍ ഹോട്ടല്‍, മഹാലഷ്മി, ഹോട്ടല്‍ മൂന്നാര്‍, റോച്ചാസ്, ദേവികുളത്തെ ലൈല ഹോട്ടല്‍, ബ്യൂല ഹോട്ടല്‍ തുടങ്ങിയവയൊക്കെ നേരത്തെ അടച്ച് പോയതിന്റെ പട്ടികയിലുണ്ട്. ഹോട്ടലുകള്‍ മാത്രമല്ല, മൂന്നാറിലെ നിരവധി ആദ്യകാല സ്ഥാപനങ്ങളും പുതിയവക്കായി വഴിമാറുകയാണ്. 


No comments:

Post a Comment