Pages

13 February 2024

ഫിൻലേ ഷീൽഡിന്​ ​ വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം

 

മൂന്നാർ: ഫിൻലേ ഷീൽഡ്​ ഫുട്​ബോൾ ടൂർണമെൻറിന്​ വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ഫെബ്രുവരി 24ന്​ ഉച്ചക്ക്​ 2.30ന്​ മൂന്നാർ ടാറ്റാ സ്​പോർട്​സ്​ ഗ്രൗണ്ടിൽ ആദ്യ മൽസരത്തിനായി കളിക്കാർ ഇറങ്ങും. മാർച്ച്​ 9നാണ്​ ഫൈനൽ മൽസരങ്ങൾ. മൽസരത്തിനായി കളിക്കളം ഒരുങ്ങി തുടങ്ങി.


                           

ഹൈറേഞ്ച്​ നിവാസികൾക്ക്​ ഗ്രഹാതുരത്വം ഉണർത്തുന്നതാണ്​ മൂന്നാറുകാർ മാച്ച്​ എന്ന്​ വിളിക്കുന്ന ഫിൻ​ലേ ഷീൽഡ്​. കണ്ണൻ ദേവൻ കമ്പനിയുടെയും മലയാളം പ്ലാ​േൻറഷൻ, തലയാർ കമ്പനിയുടെയും എസ്​റ്റേറ്റുകളിലെ ടീമുകളാണ്​ മുമ്പ്​ മൽസരിച്ചിരുന്നത്​. മാനേജറും തൊഴിലാളികളും ഒന്നിച്ച്​ജേഴ്​സി അണിഞ്ഞ്​ കളിക്കാൻ ഇറങ്ങിയിരുന്ന ദിവസങ്ങൾ. ആവേശം പകരാൻ അതാത്​ എസ്​റ്റേറ്റുകളിൽ നിന്നുള്ള സ്​ത്രീ തൊഴിലാളികളും എത്തും. മൂന്നാർ ടൗണിൽ നിന്നുള്ള വ്യാപാരികളും ഡ്രൈവറന്മാരും തുടങ്ങി സർവരും ഉച്ച കഴിഞ്ഞ്​ മാച്ച്​ കാണാൻ ​ഗ്രൗണ്ടിലേക്ക്​. വിദ്യാർഥികളുടെയും മനസ്​ ഗ്രൗണ്ടിലാകും. സ്​കുളിൽ ലോംഗ്​ ബെൽ മുഴങ്ങുന്നതും കുട്ടികൾ ഗ്രൗണ്ടിലെത്തിയിരിക്കും.

മൂന്നാർ വർക്​ഷോപ്പ്​, സെവന്മല എന്നിവരായിരുന്നു വമ്പൻ ടീമുകൾ. നല്ലതണ്ണി, ചൊക്കനാട്​ തുടങ്ങിയ ടീമുകളും മികച്ചവയായിരുന്നു. കളിക്കളത്തിന് ​പുറത്തും മൽസരമുണ്ടായിരുന്നു. അതു കളിക്കാരെ കണ്ടെത്താൻ വേണ്ടിയുള്ളതായിരുന്നു. വർക്​ഷോപ്പ്​ മാനേജർ എൻ എസ്​ എസ്​ മൂർത്തി കളിക്കാരനല്ലെങ്കിലും നല്ല കളിക്കാരെ തേടി പിടിച്ച്​ ​വർക്​ഷോപ്പിൽ ജോലി നൽകും. നല്ലതണ്ണി മാനേജരും ഇടക്കാലത്ത്​ എറണാകുളത്ത്​ നിന്നും ഏതാനം കളിക്കാർക്ക്​ എസ്​റ്റേറ്റിൽ ജോലി നൽകി. അങ്ങനെ നിരവധി പേർ. വിവിധ എസ്​റ്റേറ്റുകളിൽ മാനേജരായിരിക്കെ ബി. വിജയകുമാർ അതാത്​ ടീമിലുണ്ടാകും. വേറെയും ചില മാനേജർമാർ കളിക്കാനിറങ്ങാറുണ്ട്​. ‘ദ്വര’ കളിക്കാനിറങ്ങു​േമ്പാൾ തൊഴിലാളികൾക്കും ആവേശം.

ഇടുക്കി ഡി എഫ്​ എ പ്രസിഡൻറായിരുന്ന ബി.വിജയകുമാറാണ്​ ടാറ്റാ ടീ ഫുട്​​ബോൾ ടീം തയ്യാറാക്കിയത്​. നിരവധി നല്ല കളിക്കാർക്ക്​  ഇതു വഴി ടാറ്റാ ടീയിൽ ജോലി ലഭിച്ചു. ചിലർ സംസ്​ഥാന ടീമിൽ ഇടം പിടിച്ചു. മൂന്നാർ ഹൈസ്​കൂളിൽ നിന്നും എത്രയോ മികച്ച താരങ്ങൾ സൃഷ്​ടിക്കപ്പെട്ടു. ചില അമ്പയർമാരും ശ്രദ്ധിക്കപ്പെട്ടു.

കളിക്ക്​ പിന്നാലെ അടി പൊട്ടുന്നതും പതിവായിരുന്നു. സ്​ത്രീകൾ കളി പറഞ്ഞു കൊടുക്കുന്നതാണ്​ മറ്റൊരു വിശേഷം. പന്ത്​ മിസാക്കിയാൽ നല്ല ചീത്ത പറയാനും മടിച്ചിരുന്നില്ല. 


 

കേരളത്തിലെ പഴക്കം ചെന്ന ടൂർണമെൻറുകളിലൊന്നാണ്​ ഫിൻലേ ഷീൽഡ്​. 1900ലാണ്​ കണ്ണൻ ദേവൻ കമ്പനിയിലെ മാനേജർമാർക്കായി വിവിധ മൽസരങ്ങൾ ആരംഭിക്കുന്നത്​. 1929 ഏപ്രിൽ 23ന്​ ഫുട്​ബോൾ മൽസരങ്ങൾ നടന്നതായി ശ്രീമതി എ.എഫ്​എഫ്​ മാർട്ടിൻ രേഖപ്പെടുത്തിയിട്ടുണ്ട്​. അന്ന്​ തൊഴിലാളികൾ ടീമിലുണ്ടായിരുന്നവോ എന്ന്​ വ്യക്​തമല്ല. എന്നാൽ, ഫിൻലേ ഷീൽഡ്​ ആരംഭിച്ചത്​ 1941ലാണെന്നാണ്​ വിവരം. പ്ലേഗും കോളറയും പടർന്ന്​ പിടിച്ച വർഷങ്ങളിൽ കളി നടന്നില്ല. കോവിഡിനെ തുടർന്ന്​ 2021,2022 വർഷങ്ങളിലും കളി മുടങ്ങി. 2002ൽ 57ാമത്​ ടൂർണമൻറായിരുന്നു. അന്ന്​ സെവന്മലയായിരുന്നു ജേതാക്കൾ. അങ്ങനെയെങ്കിൽ ഇതു 77ാമത്​ ടൂർണമെൻറ്​.. കോവിഡിനെ തുടർന്ന്​ രണ്ടു വർഷം മുടങ്ങിയില്ലായിരുന്നുവെങ്കിൽ 79 ാമത്​ പതിപ്പാകുമായിരുന്നു.

എന്തായാലും 75 വർഷങ്ങൾ പിന്നിട്ട ഫിൻലേ ഷീൽഡ്​ ഹൈ​േറഞ്ചുകാരുടെ ആവേശമാണ്​. അഥവാ ഹൈറേഞ്ചി​െൻറ ലോകകപ്പ്​. കണ്ണൻ ദേവൻ കമ്പനിയുടെ ഭരണ സൗകര്യർഥം എസ്​റ്റേറ്റുകളുടെ എണ്ണം കുറച്ചപ്പോൾ ടീമുകളും കുറഞ്ഞു. ചാമ്പ്യൻ ടീമായ സെവൻമലയും വർക്​​ഷോപ്പും ചൊക്കനാടുമൊന്നും ഇപ്പോഴില്ല. പഴയത്​ പോലെ ടൗണിൽ നിന്നുള്ള ആരാധകരും ഇല്ല.







 

No comments:

Post a Comment