Pages

27 November 2022

ചരിത്രത്തിനൊപ്പം സഞ്ചരിച്ച്​ മൂന്നാർ അലുമ്നി മീറ്റ്​

മനസിനൊപ്പം സഞ്ചരിക്കാൻ പ്രായം അവർക്ക്​ തടസമായില്ല 
 



ബാല്യവും കൗമാരവും പിന്നിട്ട വഴികൾ തേടിയും അക്കാലത്തെ കൂട്ടുകാരുടെ വിശേഷങ്ങൾ അറിയാനും വിദ്യാർഥികളുടെ ആവേശത്തോടെ അവർ ഒരിക്കൽ കൂടി വിദ്യാലയ മുറ്റത്തേക്ക്​ ഒാടി എത്തി. പഴയ സ്​കൂൾ കെട്ടിടങ്ങളിൽ പലതും ഇന്നില്ലെങ്കിലും വിദ്യാലയ അന്തരീക്ഷം അവരെ സ്​കൂൾ കാലത്തേക്ക്​ കൂട്ടി​ക്കൊണ്ടു പോയി. 20 വയുസകാർ തുടങ്ങി 90ൽ എത്തിയ സർഗുണദാസ്​ അണ്ണൻ വരെ ഒരു വട്ടംകൂടി ആ സ്​കൂൾ മുറ്റത്തേക്ക്​ വന്നു. മൂന്നാർ ഗവ.ഹൈസ്​കൂളിലെ പൂർവ്വ വിദ്യാർഥി സംഗമമാണ്​ പലതു കൊണ്ടും അപൂർവ്വമായി മാറിയത്​.

മൂന്നാർ ഗവ. ഹൈസ്​കൂളി​െൻറ ചരിത്രത്തിലാദ്യമാണ്​ ഇത്തരമൊരു പൂർവ്വ വിദ്യാർഥി സംഗമം. തലേന്ന്​ പെയ്​ത മഴയും കുണ്ടളയിലെ മണ്ണിടിച്ചിലും ആശങ്ക സൃഷ്​ടിച്ചുവെങ്കിലും, സംഗമം നടന്ന ദിവസം പ്രകൃതിയും അതിൽ പങ്കാളിയായി. പതാക ഇറക്കുന്നത്​ വരെ മഴ മാറി നിന്നു. നൂറുകണക്കിനാളുകളുടെ പ്രാർഥനയുടെ ഫലമാകാം.

1954ൽ സ്​കൂൾ ഫൈനൽ പൂർത്തിയാക്കിയ, മുൻ തമിഴ്​നാട്​ ഡി ജി പിയും ഇൻഡ്യയിലെ മികച്ച കായിക സംഘാടകനുമായ വാൾട്ടർ ​െഎസക്​ ദേവാരവും അതേ കാലഘട്ടത്തിൽ പഠിച്ച മുൻ എം പിയും എച്ച്​ എം എസ്​ അഖിലേന്ത്യാ പ്രസിഡൻറുമായ തമ്പാൻ തോമസും അര നൂറ്റാണ്ടിന്​​ ശേഷമാണ്​ മൂന്നാറിലെത്തിയത്. മൂന്നാറുകാർ സ്വകാര്യ അഹങ്കാരമായി കൊണ്ടു​ നടക്കുന്ന വാൾട്ടർ ദേവാരം സാറിന്​ വിശ്രമമുണ്ടായിരുന്നില്ല. അത്രക്കായിരുന്നു പരിചയപ്പെടാനും ഫോ​േട്ടാ എടുക്കാനുമുള്ളവരുടെ തിരക്ക്​. തമ്പാൻ സാറിന്​ ചുറ്റുമുണ്ടായിരുന്നു ആരാധക വൃത്തം. മൂന്നാർ ഹൈസ്​കൂളിലെ ആദ്യകാല ഹെഡ്​ക്ലാർക്ക്​ ജോർജ്​ കെ ഉമ്മൻ സാറി​െൻറ മകനും മുൻ ജില്ല ജഡ്​ജിയുമായ ജോർജ്​ ഉമ്മൻ സാർ, മുൻ എം.എൽ.എ എ. കെ. മണി എന്നിവരും ഉൽഘാടന ചടങ്ങിൽ സ്​കൂൾ ഒാർമ്മകൾ പങ്കുവെച്ചു. അക്കാലത്തെ അദ്ധ്യാപകർ, പഠന രീതികൾ തുടങ്ങി പറയാൻ വിശേഷങ്ങൾ ഏറെയായിരുന്നു. മൂന്നാർ ഗവ.ഹൈസ്​കൂളിൽ പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദു:ഖമായിരുന്നു ജില്ല പഞ്ചായത്തംഗം അഡ്വ.എം.ഭവ്യക്ക്​.

വിരമിച്ച അദ്ധ്യപകരെ വിദ്യാർഥികൾ ഏറെ ആദരവോടെയാണ്​ വരവേറ്റത്​. അതിൽ മുന്നിൽ നിന്നതാക​െട്ട അന്നത്തെ ബാക്ക്​ ബെഞ്ചുകാരും. മൂന്നാർ ഹൈസ്​കൂളിലെ രണ്ടു തലമുറയെ വാർത്തെടുത്ത ചെറിയാൻ സാറിന്​ കാറിൽ നിന്നിറങ്ങിയത്​ മാത്രമാണ്​ ഒാർമ്മ. ക്ലാസ്​ മുറികളിൽ കൊണ്ടു പോകാനും പ്രതീകാത്​മക ക്ലാസ്​ എടുപ്പിക്കാനും പലരും സമയം കണ്ടെത്തി. മറ്റു അദ്ധ്യാപകരെയും പൂർവ്വ വിദ്യാർഥികൾ വളഞ്ഞു.



ഉൽഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എം.ജെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സണ്ണി അറക്കൽ റിപ്പോർട്ട്​ അവതരിപ്പിച്ചു. വൈസ്​ ചെയർമാൻ പ്രൊഫ.ടി.ചന്ദ്രൻ സ്വാഗതവും കൺവീനർ ലിജി ​െഎസക്​ നന്ദിയും പറഞ്ഞു. മൂന്നാർ ഹൈസ്​കൂളിനുള്ള ഉപഹാരം പി ടി എ പ്രസിഡൻറ്​ എസ്​.രമേശ്​ ഏറ്റുവാങ്ങി. മുൻ അദ്ധ്യാപകർ, 70 പിന്നിട്ട പൂർവ്വ വിദ്യാർഥികൾ എന്നിവർക്കുള്ള പ്രത്യേക ഉപഹാരങ്ങൾ സംഘാടക സമിതി ഭാരവാഹികൾ സമ്മാനിച്ചു.

പൂർവ്വ വിദ്യാർഥി സംഗമത്തിൽ സംബന്ധിക്കാൻ സിങ്കപ്പുരിൽ നിന്നും ഡോ. പി ആറുമുഖവും ഖത്തറിൽ നിന്നും ഫിലിപ്പോസ്​ എബ്രഹാമും പറന്ന്​ എത്തിയത്​ ആവേശം പകർന്നു.  തമിഴ്​നാടിൽ നിന്നായിരുന്നു കൂടുതൽ അംഗങ്ങൾ. പലരും കുടുംബ സമേതമാണ്​ എത്തിയത്​. പതിറ്റാണ്ടുകൾക്ക്​ ശേഷം സഹപാഠികൾ പരസ്​പരം കണ്ടപ്പോൾ പലർക്കും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ​പേരു പറഞ്ഞ്​ പരിചയപ്പെടുന്നതിനൊപ്പമുള്ള ആലിംഗനത്തിൽ അവരുടെ എല്ലാ സ്​നേഹവും ഉണ്ടായിരുന്നു. പരിചയം പുതുക്കാനും ഫോൺ നമ്പരുകൾ വാങ്ങാനും കുടുംബ വിശേഷങ്ങൾ പങ്കുവെക്കാനുമുള്ള ഒാട്ടത്തിലായിരുന്നു അകലെ നിന്നും വന്നവർ. സ്​കൂൾ കവാടം കഴിഞ്ഞ്​ വന്നതോടെ പഴയ സ്​കൂൾ കുട്ടികളായി മാറിയെന്ന ചിന്തയിൽ പ്രായം മറന്നായിരുന്നു ഒാട്ടം. മുതിർന്ന പൂർവ്വ വിദ്യാർഥി രാമസ്വാമി അണ്ണനും സംഘവും സ്​റ്റേജിൽ നൃത്തം വെച്ചത്​ ആവേശം പകർന്നു. പൂർവ്വ വിദ്യാർഥികളുടെ സംഗീത പരിപാടികളും ഉണ്ടായിരുന്നു.1969ലെ എസ്​. എസ്​.എൽ.സി ബാച്ചിലെ ലഷ്​മികുമാരി തിരുവനന്തപുരത്ത്​ നിന്നും ഇന്ദിരാദേവി മാന്നാറിൽ നിന്നുമാണ്​ വന്നത്​.1966 ബാച്ചിലെ ഖദീജ ഉമ്മ കോടിക്കുളത്ത്​ നിന്നും എത്തി. പഴയ കൂട്ടുകാരെ കണ്ടപ്പോൾ ഇവരിൽ കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നത്​ അല്ല. പഴയ തലമുറയും പുതിയ തലമുറയും സ്​കൂൾ വിശേഷങ്ങൾ പങ്കുവെക്കുന്നതും പുതിയ അനുഭവമായി. 1960കളിൽ പഠിച്ചിറങ്ങിയ നിരവധി ‘ വിദ്യാർഥികൾ’ എത്തിയിരുന്നു.



രാവിലെ മുൻ ജില്ല ജഡ്​ജി ജോർജ്​ ഉമ്മൻ പതാക ഉയർത്തി. തൊട്ടു പിന്നാലെ സ്​കൂൾ മണി മുഴങ്ങി. തുടർന്ന്​ ബീന ജെയിൻസ്​, ശ്യാമള, ഒാമന, ശോഭ, ശോഭന, റഷീദ ബീവി എന്നിവരുടെ നേതൃത്വത്തിൽ പ്രാർഥന ഗാനം ചൊല്ലി.



അലുമ്​നി മീറ്റിൻറ ഒാർമ്മക്കായി സെൽഫി പോയിൻറിൽ നിന്നും ചിത്രവും എടുത്ത്​, ഉപഹാരവും വാങ്ങിയാണ്​ എല്ലാവരും മടങ്ങിയത്​. സ്​കൂൾ ഫൈനൽ പരീക്ഷ കഴിഞ്ഞ്​ ഇനി എന്ന്​ കാണുമെന്ന ചോദ്യവുമായി മടങ്ങുന്ന അതേ മാനസിക അവസ്​ഥയിൽ വിളിക്കാ​േട്ടാ എന്ന്​ പറഞ്ഞ്​ എല്ലാവരും സ്​കൂൾ കവാടത്തിന്​ പുറത്തേക്ക്​ ഇറങ്ങു​േമ്പാൾ അവരുടെ മനസിൽ എന്നെന്നും സൂക്ഷിക്കാൻ 2022 നവംബർ 13 എന്ന ദിവസവും ഉണ്ടായിരുന്നു.

സ്​റ്റാറായി വാൾട്ടർ ദേവാരം സാർ

മൂന്നാറിലെ ഇന്നത്തെ രണ്ടു തലമുറകൾക്ക്​ ​വാൾട്ടർ ​െഎസക്​ ദേവാരം എന്ന പേര്​ കേട്ടറിവ്​ മാത്രമാണ്​. തമിഴ്​നാട്​ ഡി ജി പിയായി വിരമിച്ച അദേഹത്തെ കുറിച്ച്​ മൂന്നാറുകാർക്ക്​ പറയാൻ ഏറെയുണ്ടെങ്കിലും നേരിൽ കണ്ടവർ വിരളം. ഇതേ സമയം വായിച്ച്​ കേട്ട അറിവ്​ ധാരാളവും. എന്നാൽ 80 കഴിഞ്ഞവർ പലരും അദേഹത്തി​െൻറ സഹപാഠികളോ സതീർഥ്യരോ ആണ്​. മൂന്നാറിലെ പൂർവ്വ വിദ്യാർഥി സംഗമത്തിന്​ വാൾട്ടർ ​െഎസക്​ ദേവാരം സാർ എത്തുന്നുവെന്ന്​ അറിഞ്ഞത്​ മുതൽ, അദേഹത്തെ കാണാൻ, പഴയ ഒാർമ്മ പുതുക്കാൻ അവസരം കിട്ടുമോയെന്ന്​ അനേഷിച്ചവർ ഏറെയാണ്​. ഒപ്പം പഠിച്ചവർ, ഒപ്പം പഠിച്ചവരുടെ മക്കൾ, ബന്ധുക്കൾ അങ്ങനെ എത്രയോ പേർ.

പൂർവ്വ വിദ്യാർഥി സംഗമത്തിനായി മൂന്നാർ ഗവ.ഹൈസ്​കൂൾ കവാടത്തിൽ കാറിൽ നിന്നിറങ്ങിയത്​ മുതൽ അദേഹത്തിന്​ വിശ്രമമുണ്ടായിരുന്നില്ല. ഒപ്പം നിന്ന്​ ചിത്രമെടുക്കാനുള്ള മൽസരം. ഏറെ സാഹസപ്പെട്ടാണ്​ ആരാധകർക്കിടയിൽ നിന്നും അദേഹത്തെ വേദിയിലേക്ക്​ എത്തിച്ചത്​. അവിടെ മുൻ എം.പി തമ്പാൻ തോമസ്​ സാറും മുൻ ജില്ല ജഡ്​ജി ജോർജ്​ ഉമ്മൻ സാറുമായി പഴയ ഒാർമ്മകൾ പങ്കുവെച്ചു. അപ്പോഴെക്കും ചുറ്റും വലിയ ആൾക്കൂട്ടം രുപപ്പെട്ടിരുന്നു. പഴയ ഫോ​േട്ടായുമായണ്​ ചിലർ എത്തിയത്​. മാതാപിതാക്കളുടെ ചിത്രവുമായി എത്തിയവരും ഉണ്ടായിരുന്നു. അദേഹം പ്രസംഗിച്ച സമയമൊഴികെ ഫോ​േട്ടാക്ക്​ പോസ്​ ചെയ്യാൻ മാത്രമായിരുന്നു സമയം. തുടർന്ന്​ അദേഹം തന്നെ സ്​റ്റേജിൽ നിന്നും സെൾഫി പോയിൻറിലേക്ക്​ ഇരിപ്പിടം മാറ്റി. പുതിയ തലമുറയിൽപ്പെട്ടവർ തുടങ്ങി മുതിർന്നവർ വരെ 83ൽ എത്തിയ അദേഹത്തിനൊപ്പം ചിത്രമെടുത്തു. ഉച്ചക്ക്​ ഹോട്ടൽ മുറിയിലേക്ക്​ പോകുന്നത്​ വരെ സ്​​പോർട്​സ്​മാൻ സ്​പിരിറ്റുമായി ഫോ​േട്ടാക്കായി നിന്നുകൊടുത്തു.


No comments:

Post a Comment