മൂന്ന് പതിറ്റാണ്ട്
മുമ്പ് വരെ ആദിവാസി വിഭാഗമായ മുതുവാ സമുദായം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നത് അതിസാരത്തെ
തുടർന്നുള്ള കൂട്ടമരണങ്ങളെ തുടർന്നാണ്.ആദ്യ ഗോത്ര ഗ്രാമ പഞ്ചായത്തായി മാറിയ ഇടമലക്കുടിയിലെ
കുടികൾ, വട്ടവട പഞ്ചായത്തിലെ സ്വാമിയാർഅളക്കുടി, വലസപ്പെട്ടി കുടികൾ തുടങ്ങി അന്നത്തെ
മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലെ നിരവധിയായ മുതുവാ കുടികളിൽ നിന്നും
ഒാരോ വർഷവും കുട്ടികളുടെ കൂട്ടമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എത്രയോ കുഞ്ഞുങ്ങളെ
അതിസാരം തട്ടിയെടുത്തു. പിന്നിട് അങ്കണവാടികൾ സ.ഥാപിക്കപ്പെടുകയും ആരോഗ്യ പ്രവർത്തകർ
നിത്യവും സന്ദർശിക്കുകയും ശുദ്ധജല സംവിധാനം ഏർപ്പെടുത്തുകയും ചെയ്തതോടെ അതിസാരത്തെ
പൂർണമായി വരുതിയലാക്കാൻ കഴിഞ്ഞു.
എന്നാൽ, ലോകമാകെ
കോവിഡ് പടർന്ന് പിടിക്കുേമ്പാൾ ആ മഹാമാരിയിയെ കുടിക്ക് പുറത്ത് നിർത്തുന്നതിെൻറ
പേരിലാണ് ഇൗ ആദിവാസി കുടികൾ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. കോവിഡ് റിപ്പോർട്ട്
ചെയ്തതിന് ശേഷം ഇതേവരെ ഇടമലക്കുടി,കാന്തല്ലുർ, മറയൂർ, വട്ടവട തുടങ്ങിയ മേഖലകളിലെ
കുടികളിലൊന്നും രോഗം പിടിപ്പെട്ടതായി അറിവില്ല. വട്ടവട പഞ്ചായത്തിലെ സ്വാമിയാർഅള
കുടിയിലെ ഒരാൾക്ക് മാത്രമാണ് കോവിഡ് പിടിപ്പെട്ടത്. അതാകെട്ട കുടിക്ക് പുറത്ത്
നിന്നുമാണ്. ബന്ധുവിെൻറ ചികിൽസയുമായി ബന്ധപ്പെട്ട് ആഴ്ചകളോളം കോട്ടയം മെഡിക്കൽ
കേഷാളജലായിരുന്നു ഇദേഹവും കുടുംബവും. പുറത്തെ ആവശ്യങ്ങൾക്ക് പോയിരുന്നത് കോവിഡ്
ബാധിച്ച ഇൗ യുവാവും. ചികിൽസയൊക്കെ കഴിഞ്ഞ് തിരിച്ച് വന്ന് ക്വാറൻറയിനിൽ കഴിയുന്നതിനിടെ
നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരികരിച്ചത്.എന്നാൽ ഒപ്പമുണ്ടായിരുന്നവർക്കടക്കം
മറ്റൊരാൾക്ക് പോലും രോഗം പകർന്നുമില്ല. അത്രക്ക് ശ്രദ്ധയാണ് ഇവർ കാട്ടിയത്.
പരമ്പരാഗത ഉൗര് ഭരണ
സംവിധാനത്തിൽ വനത്തിനകത്തെ ആദിവാസി സേങ്കതങ്ങളാണ് കോവിഡ് മുക്തമെന്നതും ശ്രദ്ധേയമാണ്.ഇടമലക്കുടിയടക്കം
മറയുർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തിലെ സംരക്ഷിത പ്രദേശത്തെ കുടികൾ കോവിഡിൽ നിന്നും
അകലം പാലിക്കുേമ്പാൾ നാടുമായി അടുത്ത് കഴിയുന്ന ആദിവാസി സേങ്കതങ്ങളിൽ രോഗം പടർന്നിട്ടുണ്ട്.
പഴയ അതിസാരത്തിൻറയും
കൂട്ടമരണങ്ങളുടെയും ഒാർമ്മകളും അനുഭവങ്ങളുമാണ് ഇവരെ കൂടുതൽ ജാഗ്രതയിലേക്ക് നയിക്കുന്നത്.ഏതെങ്കിലും
സർക്കാർ ഏജൻസികൾ നിർദേശിക്കുന്നതിന് മുമ്പ് തന്നെ ഒന്നാംതരംഗത്തിൻറ സമയത്ത് തന്നെ
പല ഉൗരുകളിലും നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നു. കാന്തല്ലൂരിലെ തീർഥമലക്കുടിയിൽ നിന്നായിരുന്നു
തുടക്കം. പുറത്തുള്ളവർക്ക് പ്രവേശനമില്ലെന്ന ബോർഡ് കുടികൾക്ക് മുന്നിൽ സ്ഥാപിച്ചു.
കുടിയിലേക്കുള്ള പ്രവേശന കവാടത്തിൽ സോപ്പും വെള്ളവും വെച്ചു. കുറച്ച് അകലെ ആശുപത്രിയിലടക്കം
പോയി വരുന്നവർ അഞ്ച് ദിവസമെങ്കിലും തൻറ കൃഷി ഭൂമിയിലെ കാവൽപുരയിൽ ക്വാറൻറയിനിൽ കഴിഞ്ഞതിന്
ശേഷം മാത്രമാണ് കുടിയിലേക്ക് പ്രവേശിച്ചിരുന്നത്.ഇപ്പോഴും അതു തുടരുന്നു. തന്നിൽ
നിന്നും രോഗം പകർന്നുവെന്ന് വന്നാൽ, അത് വലിയ അപരാധമായി കാണുന്നുവരാണിവർ. കുടികളിൽ
തുടർന്ന് വരുന്ന ഉൗര് ഭരണ സംവിധാനം തന്നെയാണ് ഇതിന് കാരണം. മൂപ്പൻ തന്നെയാണ് ഇപ്പോഴും
അവസാന വാക്ക്.പഞ്ചായത്ത് എന്നത് സർക്കാർ സംവിധാനം എന്നതിന് അപ്പുറത്ത് ഉൗര് ഭരണത്തിൽ
ഇടപ്പെടുന്നില്ല.ഹസ്തദാനം,ആലിംഗനം തുടങ്ങിയ സ്നേഹ പ്രകടനങ്ങളൊന്നും ഇവരുടെ ജീവിതത്തിലില്ല.
ഇടമലക്കുടിയടക്കം
വനത്തിലുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന പല കുടികളിലും ആശുപത്രികൾ ഇല്ലെന്നതും ഒാർക്കണം.ഇതിനിടെ,
ഇടമലക്കുടി ഗ്രാമ പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും
പഞ്ചായത്ത് ഭരണസമിതി അനുകൂലമല്ല. രോഗമില്ലായിടത്ത് പുറത്ത് നിന്നുള്ളവർ വരണമോയെന്നാണ്
അവരുടെ ചോദ്യം.നിർബന്ധമാണെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രം
അയക്കണമെന്നും പഞ്ചായത്ത് ഭരണ സമിതി ജില്ല ഭരണകൂടത്തോട് അഭ്യർഥിച്ചിട്ടുണ്ട്.സംക്ഷിത
മേഖലയിലെ ആദിവാസി കുടികളിലേക്ക് പുറത്ത് നിന്നുവരുടെ പ്രവേശനം നിയന്തിച്ച് വനംവകുപ്പ്
താൽക്കാലിക ചെക് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
M J Babu
No comments:
Post a Comment