Pages

21 May 2020

പ്രതിസന്ധിക്കിടെയിലെ ലോക തേയില ദിനം


മെയ്​ 21നാണ്​ ലോക തേയില ദിനം

എം.ജെ.ബാബു

നാടി​െൻറ സമ്പത്​ഘടന മാറ്റി മറിക്കുകയും തൊഴിൽ രംഗത്ത്​ നിലനിന്നിരുന്ന ജാതി വ്യവസ്​ഥ ഇല്ലാതാക്കിയതും പട്ടിണി മാറ്റിയതും തേയില തോട്ടങ്ങളുടെ വരവോടെയാണ്​.വീടി​െൻറ നാല്​ ചുമരുകൾക്കുള്ളിൽ അടച്ചിടപ്പെട്ടിരുന്ന സ്ത്രീകൾ ​ജോലിക്കിറങ്ങിയതും തേയില അടക്കമുള്ള തോട്ടങ്ങളുടെ വരവോടെയാണ്​.തേയില തോട്ടങ്ങളിൽ ​തൊഴിലാളികളായി എത്തിയതിൽ ബഹുഭൂരിപക്ഷവും തമിഴ്​നാടിൽ നിന്നുള്ളവരായിരുന്നു.എന്നാൽ, ഇന്ന്​ വടക്ക്​ കിഴക്കൻ സംസ്​ഥാനങ്ങളിൽ നിന്നുള്ളവരാണ്​ സംസ്​ഥാനത്തെ തോട്ടം തൊഴിലാളികളിൽ ചെറിയൊരു ശതമാനം.
ലോകത്ത്​ വെള്ളം കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ജനങ്ങൾ കുടിക്കുന്ന പാനിയമാണ്​ തേയിലയെന്നതും ശ്രദ്ധേയം. തേയിലയുടെ ഉൽഭവത്തെ കുറിച്ചും വിത്യസ്​ത അഭിപ്രായങ്ങളുണ്ട്​. ചൈനയിൽ നിന്നാണ്​ തേയില വന്നതെന്നാണ്​ ഭൂരിപക്ഷ അഭിപ്രായം. വടക്കേ മ്യാന്മാറും ഇൗ പട്ടികയിലുണ്ട്​. ഇത്​ എന്തായാലും 5000 വർഷം മുമ്പ്​ തന്നെ ചൈനക്കാർ തേയില ഉപയോഗിച്ചിരുന്നുവെന്ന്​ ചരി​ത്രം.തേയില സംസ്​കരിക്കാൻ അറിയാവുന്നതും ചൈനക്കാർക്കായിരുന്നു. അതുകൊണ്ടാണ്​ ചൈനയുടെ കുത്തക തകർക്കാൻ ബ്രിട്ടൺ, ഇൻഡ്യയിൽ തേയില വ്യവസായം ആരംഭിച്ചപ്പോൾ ചൈനയിൽ നിന്നും തേയില ചെടിക്ക്​ പുറമെ ചൈനക്കാരെയും കൊണ്ട്​ വന്നത്​.1840ൽ അസമിലെ ചുബുവയിലാണ്​ ആദ്യ എസ്​റ്റേറ്റ്​. ഒരു ചൈനക്കാരനെ കണ്ണൻ ദേവൻ കമ്പനി മൂന്നാറിലേക്കും കൊണ്ട്​ വന്നിരുന്നു.​ തേയില ഉൽപാദനത്തിൽ മുന്നിൽ ചൈനയാണെങ്കിലും  ലോക തേയില ദിനം ആഘോഷിക്കണമെന്ന്​ ​െഎക്യരാഷ്​ട്ര സഭയോട്​ ആവശ്യപ്പെട്ടത്​ രണ്ടാം സ്​ഥാനത്തുള്ള  ഇൻഡ്യയാണ്​.ചൈനയും ഇൻഡ്യയും ചേർന്നാണ്​ 50 ശതമാനം തേയിലയും ഉൽപാദിപ്പിക്കുന്നത്​.
 2005 മുതൽ ഡിസംബ​ർ 15ന്​ ഇൻഡ്യ തേയില ദിനം ആഘോഷിച്ചിരുന്നു. ആദ്യം ഡൽഹിയിൽ. പിന്നിട്​ ശ്രീലങ്കയും നേപ്പാളും ടാൻസനിയുമൊക്കെ ഡിസംബർ 15ന്​ തേയില ദിനം ആഘോഷിച്ചു. ഇതിൻറ തുടർച്ചയാണ്​ മെയ്​ 21ന്​ അന്തർദേശിയ തലത്തിൽ തേയില ദിനമായി കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ടത്​.ഗുണമേന്മയുള്ള  തേയിലയുടെ ഉൽപാദനം മിക്ക രാജ്യങ്ങളിലും ആരംഭിക്കുന്നത്​ മെയ്​​ മാസത്തിലാണ്​ എന്നതാണ്​ ഇൗ തിയതി തെരഞ്ഞെടുക്കാൻ കാരണമായി പറയുന്നത്​.മെയ്​ മാസത്തിൽ കേരളത്തിലെ തോട്ടങ്ങളിലും നല്ല കൊളുന്തുണ്ടായിരുന്നു. പക്ഷെ ലോക്ക്​ഡൗൺ നിബന്ധനകളെ തുടർന്ന്​ ഉൽപാദനം കുറച്ചു. ആദ്യ ദിവസങ്ങളിൽ തോട്ടങ്ങൾ അച്ചിട്ടത്​ മൂലം കൊളുന്ത്​ എടുക്കാനായില്ല. കേരളത്തിൽ 15 മുതൽ 18വരെ ദിവസങ്ങളുടെ ഇടവേളകളിലാണ്​ കൊളുന്ത്​ എടുക്കുന്നത്​. രണ്ടിലയും കൂമ്പുമാണ്​ ​ശേഖരിക്കുന്നത്​. നിശ്ചിത ഇടവേളകളിൽ കൊളുന്ത്​ എടുക്കുന്നില്ലെങ്കിൽ മരമായി വളരും. പിന്നിട്​ കൊളുന്ത്​ എടുക്കണമെങ്കിൽ വളർന്ന ഭാഗം മുറിച്ച്​ കളയണം.50ശതമാനം തൊഴിലാളികളുമായി തോട്ടങ്ങൾ പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോൾ മിക്ക തോട്ടങ്ങളിലും ആദ്യം ചെയ്​തത്​ വളർന്ന ഭാഗം മുറിച്ച്​ മാറ്റുകയായിരുന്നു.തോട്ടം തൊഴിലാളികളിൽ ആർക്കും കോവിഡ്​ ബാധിച്ചില്ലെന്നതും ആശ്വാസകരം.
 ലോക്​ഡൗൺ വലിയ നഷ്​ടമാണ്​ തേയില തോട്ടം വ്യവസായത്തിന്​ വരുത്തി വെച്ചതെന്ന്​ സംസ്​ഥാന ആസൂത്രണ ബോർഡിൻറ ആദ്യപഠനത്തിലും പറയുന്നു. 141.5കോടിയുടെ എങ്കിലും ഉൽപാദന നഷ്​ടമുണ്ട്​. മറ്റ്​ നഷ്​ടങ്ങൾ വേറെയും.ഫാക്​ടറികൾ അടച്ചു. വിപണനം തടസപ്പെട്ടു.കയറ്റുമതി ഉണ്ടായില്ല. ഇതിന്​ പുറമെ നേരത്തെ സൂചിപ്പിച്ചത്​ പോലെ കൊളുന്ത്​ സമയത്തിന്​ എടുക്കാതിരുന്നത്​ മൂലമുള്ള നഷ്​ടവും. ഇനി മഴക്കാലമായതിനാൽ ഉൽപാദനം കുറയും. നേരത്തെ തന്നെ തേയില വ്യവസായം പ്രതിസന്ധിയിലായിരുന്നു.ഉൽപാദന ചെലവും വിലയും പൊരുത്തപ്പെടുന്നില്ല.ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ഉൽപാദന ചെലവ്​ കേരളത്തിലാണെന്ന്​ അസോസി​യേഷൻ ഒാഫ്​ പ്ലാ​േൻറഴ്​സ്​ കേരള സെക്രട്ടറി ബി.കെ.അജിത്​ പറയുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന കൂലി കേരളത്തിലാണ്​,ഉയർന്ന ഉൽപാദന ചെലവും. എന്നാൽ അതനുസരിച്ച്​ ഉൽപാദനമില്ല. വിലയും കിട്ടുന്നില്ല. രാജ്യത്തെ കുറഞ്ഞ വിലകളുടെ പട്ടികയിൽ കേരളത്തിലെ തേയിലയുണ്ട്​.ഉൽപാദനം കുറയാൻ കാരണം പുനർകൃഷി ഇല്ലാത്തതാണ്​. കേരളത്തിലെ തേയിലയുടെ ശരാശരി പ്രായം 80 വയസാണ്​. തമിഴ്​നാടിൻറത്​ 35 വയസും.മറ്റ്​ സംസ്​ഥാനങ്ങൾ പുനർകൃഷി നടത്തു​േമ്പാൾ കേരളത്തിനത്​ കഴിയാതെ പോകുന്നത്​ വ്യവസായം ലാഭകരമല്ലാത്തതിനാലാണ്​.1990കളിൽ രാജ്യത്ത്​ ആകെ ഉൽപാദിപ്പിക്കുന്ന ​തേയിലുടെ 12-13ശതമാനം കേരളത്തിൽ നിന്നായിരുന്നു. ഇപ്പോഴത്​ 4ഴ5 ശതമാനത്തിലെത്തി.
 ആഗോളവൽക്കരണവും ലോക വ്യാപാര കരാറുമാണ്​ പ്രതിസന്ധിക്ക്​ തുടക്കമിട്ടത്​.ഇൻഡ്യ-ആസിയാൻ സ്വതന്ത്ര കരാറാണ്​ ഇ​പ്പോഴത്തെ ഭീഷണി.ഏറ്റവും കുടുതൽ ബാധിക്കുന്നത്​ ചെറുകിട തേയില കർഷകരെയാണ്​.സ്വന്തമായി ഫാക്​ടറി ഇല്ലാത്ത വയനാടിൽ നിന്നടക്കമുള്ള കർഷകർ മൂന്നാറിലെ വൻകിട കമ്പനികൾക്കാണ്​ കൊളുന്ത്​ ​നൽകുന്നത്​. കർഷകർ ഇടനിലക്കാരു​ടെ ചൂഷണത്തിന്​ വിധേയരാകുന്നുവെന്നാണ്​ പറയുന്നത്​.
തൊഴിലാളികളെ ലഭിക്കുന്നില്ലെന്നതാണ്​ മറ്റൊരു ഭീഷണി.19-ാം നൂറ്റാണ്ടിൽ കേരളത്തിലടക്കം തേയില തോട്ടങ്ങൾ ആരംഭിക്കു​​േമ്പാൾ തമിഴ​്​നാടിൽ നിന്നാണ്​ തൊഴിലാളികൾ എത്തിയത്​. ഒാരോ ജാതിക്കും ഒാരോ പരമ്പരാഗത തൊഴിൽ എന്ന കീഴ്​വഴക്കമാണ്​ അതിലൂടെ അട്ടിമറിച്ചത്​. തമിഴ്​നാടിൽ വരൾച്ച നേരിട്ട പ്രദേശങ്ങളിൽ നിന്നാണ്​ തൊഴിലാളികൾ എത്തിയത്​. ആദ്യകാലത്ത്​ കങ്കാണിമാരുടെ നേതൃത്വത്തിൽ ഏതാണ്ട്​ അടിമ സമ്പ​ദ്രായമായിരുന്നു. തൊഴിലാളികളെ കൊണ്ട്​ വന്നതും അവർക്ക്​ കുലി നൽകിയതും കങ്കാണിമാരായിരുന്നു. കൂലി വാങ്ങി നാട്ടിലേക്ക്​ പോയിരുന്ന പുരുഷ തൊഴിലാളികൾ മടങ്ങി വരാതെയായതോടെയാണ്​ അവരുടെ കുടുംബങ്ങൾക്ക്​ പേരിനെങ്കിലും താമസ സൗകര്യം നൽകിയതും പിന്നിട്​ ജോലി നൽകിയതും.അന്നത്തെ തൊഴിലാളികളുടെ നാലാം തലമുറയാണ്​ ഇപ്പോൾ തോട്ടങ്ങളിലുള്ളത്​. അവർക്ക്​ മികച്ച വിദ്യാഭ്യാസം ലഭിച്ചതോ​ടെ തോട്ടങ്ങളിൽ പണിയെടുക്കാൻ പുതിയ തലമുറക്ക്​ താൽപര്യമില്ല. അവരിൽ നിന്നും ​സിവിൽ സർവീസുകാരും കൊളജ്​ പ്രൊഫസർമാര​ും എൻജിനിയർമാരും ഡോക്​ടർമാരുമൊക്കെ പിറന്ന്​ കഴിഞ്ഞു. ഇതോടെ പണ്ട്​, തമിഴ്​നാടിൽ നിന്നും തൊഴിലാളികളെ കൊണ്ട്​ വന്നത്​ പോലെ ജാർക്കണ്ഡ്​, ആസാം എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്​ തോട്ടങ്ങളിലെത്തുന്നത്​. കോവിഡ്​ ഭീഷണിയിൽ ഇതര സംസ്​ഥാന തൊഴിലാളികൾ അവരവരുടെ നാട്ടിലേക്ക്​ മടങ്ങിയപ്പോഴും തോട്ടങ്ങളിൽ എത്തിയവർ കുടുംബ​ത്തിനൊപ്പം ഇവിടുണ്ട്​. അവരുടെ കുട്ടികൾക്കായി അവരുടെ മാതൃഭാഷയിൽ സ്​കുളും ആരംഭിച്ചിട്ടുണ്ട്​ ചിലയിടങ്ങളിൽ. ഇൗ സ്​ഥിതി തുടർന്നാൽ ​വൈകാതെ തോട്ടം തൊഴിലാളികൾ വടക്ക്​ കിഴക്കൻ സംസ്​ഥാനങ്ങളിൽ നിന്നുള്ളവരാകും. സംസ്​ഥാനത്തൊട്ടാകെ 70,000ത്തോളം സ്​ഥിരം തൊഴിലാളികൾ ഉണ്ടെന്നാണ്​ കണക്ക്​. ഇതിൽ അര ലക്ഷവും ഇടുക്കിയിലാണ്​. പതിനായിരം പേർ വയനാടിലും.ഒരു ഹെക്​ടറിന്​ 2.28 എന്ന കണക്കിലാണ്​ തൊഴിലാളികൾ. 60.76 ദശലക്ഷം കിലോയാണ്​ ഉൽപാദനമെന്ന്​ സാമ്പത്തിക അവലോകന റിപ്പോർട്ട്​​ പറയുന്നു.
തേയില തോട്ടങ്ങളിൽ വലിയ അളവിൽ സ്​ത്രീ തൊഴിലാളികൾ ഉണ്ടെങ്കിലും സ്​ത്രീശാക്​തികരണം ഇനിയും സാധ്യമായിട്ടില്ലെന്ന്​ പറയാം. ട്രേഡ്​ യൂണിയൻ നേതൃനിരയിലും സ്​ത്രീ തൊഴിലാളികളില്ല.മൂന്നാറിലെ സ്​ത്രീ തൊഴിലാളികൾ 2015 സെപ്​തംബറിൽ പൊമ്പിളൈ ഒറ്റുമൈ എന്ന പേരിൽ സംഘടിച്ച്​ ബോണസിനായി സമരം നടത്തിയത്​ ദേശിയ തലത്തിൽ വലിയ വാർത്തയായിരുന്നു. എന്നാൽ, ദിവസങ്ങൾക്കകം ആ സംഘടനയിലെ അംഗങ്ങൾ കൊഴിഞ്ഞ്​ പോയി.രാഷ്​ട്രിയ ലക്ഷ്യത്തോടെ പിന്നിൽ നിന്നും ചരട്​ വലിച്ചവർ പാലം വലിച്ചതാണ്​ കാരണമെന്ന്​ പറയുന്നു.തേയില പ്രതിസന്ധിയെ തുട​ർന്ന്​ സ്വയം വിരമിക്കൽ പദ്ധതിയും നടപ്പാക്കിയിരുന്നു. മൂന്നാറിലെ ടാറ്റാ ടീ കമ്പനിയിൽ നിന്നും പകുതിലേറെ തൊഴിലാളികളും ജീവനക്കാരുമാണ്​ സ്വയം വിരമിച്ചത്​. ഒരു ഉടമയുടെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ തേയിലത്തോട്ടം കമ്പനിയായിരുന്നു മൂന്നാറിലെത്​. ഇപ്പോൾ തൊഴിലാളികളുടെ ഒാഹരി പങ്കാളിത്തത്തോടെയുള്ളതാണ്​ കണ്ണൻ ദേവൻ ഹിൽസ്​ പ്ലാ​േൻറഷൻ കമ്പനി.​ 2005 ഏപ്രിൽ ഒന്നിനാണ്​ ഇൗ കമ്പനി നിലവിൽ വന്നത്​.
കേരളത്തിൽ തേയിലക്ക്​ തടുക്കമിട്ടത്​1849 ജൂലൈയിലെ പത്തനാപുരം കൺസഷൻ പ്രകാരം വില്യം ഹാക്​സ്​മാന്​ ചെ​​േങ്കാട്ടയിൽ ലഭിച്ച സ്​ഥലത്തായിരുന്നുവെങ്കിലും തേയില കൃഷി വ്യാപിച്ചത്​ കണ്ണൻ ദേവൻ കമ്പനിയിലൂടെയാണ്​. ഹാക്​സ്​മാൻറ ശ്രമം പരാജയപ്പെട്ടതിന്​ ശേഷം പീരുമേടിൽ തേയില പരീക്ഷിച്ചിരുന്നു.1877ൽ പൂഞ്ഞാർ തമ്പുരാനിൽ നിന്നും കണ്ണൻ ദേവൻ കുന്നുകൾ ജോൺ ഡാനി​യേൽ മൺട്രോ പാട്ടത്തിന്​ വാങ്ങിയതോടെയാണ്​ തേയില കണ്ണൻ ദേവൻ കുന്നുകളിൽ എത്തിയത്​.വയനാടിൽ മേപ്പാടിയിൽ പാരി ആൻറ്​ കമ്പനിയാണ്​ തേയില തോട്ടം സ്​ഥാപിച്ചത്​. ശ്രിലങ്കൻ അഭയാർഥികൾക്ക്​ വേണ്ടിയും വയനാടിൽ കേരള വന വികസന കോർപ്പറേഷൻറ തേയില തോട്ടമുണ്ട്​.
വർഷങ്ങളായി തുടരുന്ന പ്രതിസന്ധി മറികടുന്നില്ലെങ്കിൽ ഇൗ വ്യവസായം മുന്നോട്ട്​ പോകു​മോയെന്ന ആശങ്ക പ്ലാൻറർമാർ പങ്ക്​ വെക്കുന്നു. തേയിലത്തോട്ടങ്ങൾ അതേപടി നിലനിർത്തി വരുമാനം വ​ർദ്ധിപ്പിക്കാനുള്ള പദ്ധതിയാണ്​ ഫലപ്രദമെന്ന്​ ബി.​കെ.അജിത്​ പറഞ്ഞു.കേരളത്തിന്​ വൻതോതിൽഇ ശീതകാല പച്ചക്കറിയും പഴവർഗ്ഗങ്ങളും ആവശ്യമുണ്ട്​. ഇത്​ രണ്ടും തേയില തോട്ടങ്ങളോട്​ അനുബന്ധിച്ച്​ കൃഷി ചെയ്യാനാകും. പുതില തൊഴിൽ അവസരങ്ങളും ഇതിലുടെ സൃഷ്​ടിക്കപ്പെടും. 
കോവിഡ്​ ആഗോളതലത്തിലും തേയിലക്ക്​ വലിയ പ്രതിസന്ധി സൃഷ്​ടിച്ചു. ചൈന,ഇൻഡ്യ,കെനിയ, ശ്രീലങ്ക, വിയറ്റ്​നാം എന്ന രാജ്യങ്ങളിൽ നിന്നാണ്​ ാഗോള വിപണിയിലേക്ക്​ 82ശതമാനം തേയിലയും എത്തുന്നത്​.കോവിഡ്​ നിയന്ത്രണങ്ങളെ തുടർന്ന്​ കയറ്റുമതി സ്​തംഭിച്ചു.


No comments:

Post a Comment