മൂന്നാറിലിപ്പോൾ ലോക്ക് ഡൗൺ അല്ല, ലോക്കൗട്ടാണ്. പെട്രോൽ പമ്പും മെഡിക്കൽ സ്റ്റോറും ഒഴികെ എല്ലാം അടഞ്ഞ് കിടക്കുന്നു. സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ വിജയിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് ലോക്കൗട്ടിലെത്തിയത്.പക്ഷെ,ലോക്കൗട്ടാണെന്ന് കരുതി മൂന്നാറിലെ ആക്ടിവിസ്റ്റുകൾ വെറുതെ ഇരിക്കുകയല്ല. കാട്ടിലും ടൗണിലുമായി സജീവമായിരുന്നവർ ലോക്കൗട്ട് ദിനങ്ങളിലും ആക്ടീവ്.പക്ഷെ, വാ്ടസാപ്പിലുടെയാണ് ബോറടി മാറ്റുന്നതെന്ന് മാത്രം. ഇതിനായി ഒരു ഗ്രുപ്പ് തന്നെ സൃഷ്ടിച്ച് വിവിധ മൽസരങ്ങൾ നടത്തുകയാണ്. ലിജി െഎസക്കിൻറ നേതൃത്വത്തിലാണ് വാട്സാപ്പ് ഗ്രുപ്പ് രൂപം കൊണ്ടത്.മൂന്നാറിൻറ വിവിധ കാഴ്ചകൾ എന്ന വിഷയത്തിലായിരുന്നു ആദ്യ മൽസരം. സ്വന്തം മൊബൈലിൽ പകർത്തിയ ചിത്രങ്ങളാണ് മൽസരത്തിന് നിശ്ചയിച്ചത്. ഒരാൾക്ക് ഒരു ചിത്രം എന്നതായിരുന്നു നിബന്ധനനയെങ്കിലും ചിത്രങ്ങൾ ഒഴുകിയെത്തി. ജി. സോജൻ ഒന്നാം സമ്മാനവും ക്ലൗഡ്സ്വാലിയിലെ വിനോദ് രണ്ടാം സമ്മനാവും സ്വന്തമാക്കി. മൂന്നാറിലെ പ്രശസ്ത ഫോേട്ടാഗ്രാഫർ സി.കുട്ടിയാപിള്ളയെയാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഇഷ്ടപ്പെട്ടവർക്കൊപ്പമുള്ള നിമിഷങ്ങൾ എന്നതായിരുന്നു അടുത്ത വിഷയങ്ങൾ. ഇപ്പോഴും നൂറ്കണക്കിന് ചിത്രങ്ങൾ വാട്സാപ്പ് ഗ്രുപ്പിലെത്തി.മൊബൈൽ ഫോൺ കണ്ട് പിടിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങളും എത്തുന്നുണ്ട്, അതൊന്നും മൽസരത്തിനല്ല എന്നത് രഹസ്യം. എന്തായാലും ആരും വിവാഹ ചിത്രങ്ങൾ അയച്ച് കണ്ടില്ല. ഇഷ്ടപ്പെട്ട മുഹുർത്തം അല്ലാത്തത് കൊണ്ടായിരിക്കുമോ.പക്ഷെ, പടയപ്പ എന്ന ആന പലരുടെയും ഇഷ്ടക്കാരനാണ്.
ഞങ്ങൾ മൂന്നാറുകാർ ഇപ്പോൾ ചിത്രങ്ങളുടെ പിന്നാലെയാണ്. അടുത്ത മൽസര വിഷയം എന്തായിരിക്കുമെന്ന് അറിയില്ലല്ലോ. ഡിലിറ്റ് ചെയ്ത ചിത്രങ്ങൾ റിസ്റ്റോർ ചെയ്യാനുള്ള ആപ്പ് ചിലരൊക്കെ ഇെൻസ്റ്റാൾ ചെയ്തതായി അറിയുന്നു.മൊബൈൽ ഫോേട്ടാക്കും മൽസരം വരുമെന്ന് ഡിലിറ്റ് ചെയ്യുേമ്പാൾ ഒാർത്തില്ലല്ലോ.
ലോക്ക് ഡൗൺ അവസാനിച്ച് മൂന്നാർ സാധാരണ നിലയിലേക്ക് എത്തുേമ്പാൾ മൽസരത്തിന് ലഭിച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുമെന്ന് ലിജി െഎസക് അറിയിച്ചിട്ടുണ്ട്. അതും വേറിട്ട കാഴ്ചയാകും.
No comments:
Post a Comment