സോപ്പ് ഉപയോഗിച്ച്
കൈ കഴുകണമെന്ന് ജനങ്ങളെ ബോധവൽക്കരിക്കാൻ ലോക ബാങ്ക് സഹായത്തോടെ പദ്ധതി കൊണ്ട്
വന്നത് ഒാർമ്മയില്ലേ? 2001ലായിരന്നു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പത്ത്
കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്. എന്നാൽ,ആരോഗ്യരംഗത്ത് ലോകത്തിന് മാതൃകയായ
കേരളത്തെ കൈകഴുകാൻ പഠിപ്പിക്കുന്നുവെന്ന വിമർശനമാണ് ഉയർന്നത്. കേരളത്തെ പരിഹസിക്കാനാണ്
പദ്ധതിയെന്നും ആരോപണം ഉയർന്നു. ഒടുവിൽ പദ്ധതി നടപ്പായുമില്ല. എന്നാൽ, ഇപ്പോൾ മുക്കിന്
മുക്കിന് കൈകഴുകാൻ സോപ്പും വെള്ളവും ഉറപ്പ് വരുത്തിയിരിക്കുകയാണ് കേരളം.
ആരോഗ്യം നിങ്ങളുടെ
കൈകളിൽ എന്ന പേരിലായിരുന്ന് അന്ന് പദ്ധതി തയ്യാറാക്കിയത്. ടോയ്ലെറ്റിൽ പോയി വരുേമ്പാഴും
ഭക്ഷണം പാചകം ചെയ്യും മുമ്പും കൈ സോപ്പിട്ട് കഴുകാത്തത് കുട്ടികൾക്ക് അതിസാരം
(വയറിളക്കം) പിടിപ്പെടാൻ കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കേരളത്തിൽ പൈലറ്റ്
പദ്ധതി നടപ്പാക്കാൻ ലോക ബാങ്ക് ആലോചിച്ചത്. ലണ്ടനിലെ സ്കുൾ ഒാഫ് ഹൈജിനിക് ആൻറ്
ഹെൽത്തിൻറ പഠന റിപ്പോർട്ട് അനുസരിച്ചായിരുന്നു
ഇത്. കേരളത്തിന് പുമെ ഘാനയും തെരഞ്ഞെടുക്കപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾ
മരിക്കുന്നത് വയറിളക്കം പിടിപ്പെട്ടാണെന്നായിരുന്നു പഠന റിപ്പോർട്ട്. കേരളത്തിൽ
രണായിരത്തിൽ 64000ത്തോളം കുട്ടികൾ വയറിളക്കത്തിന് ചികിൽസക്ക് വന്നുവെന്നും അന്ന്
വ്യക്തമാക്കിയിരുന്നു.
എന്നാൽ, സോപ്പ്
കച്ചവടത്തിനുള്ള കുറുക്ക് വഴിയെന്ന നിലയിലാണ് കൈ കഴുകലിലെ ചിലർ വിശേഷിപ്പിച്ചത്.
വലിയ തോതിലുള്ള വിമർശനമാണ് അന്ന് ഉയർത്തിയത്. ഒടുവിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
എങ്കിലും ആരോഗ്യ
വകുപ്പിൻറ പ്രചരണ പരിപാടികളിൽ സോപ്പിട്ട് കൈ കഴുകണമെന്നതും ഉൾപ്പെട്ടിരുന്നു. ആരോഗ്യം
സ്വന്തം കൈകളിലുടെ എന്ന പേരിൽ കഴിഞ്ഞ വർഷം തന്നെ ദേശിയ ആരോഗ്യ ദൗത്യം പ്രചരണം നടത്തിയിരുന്നു.
അന്താരാഷ്ട്ര കൈ കഴുകൽ ദിനത്തിലും പ്രത്യേക പരിപാടികൾ നടത്തിയിരുന്നു. എന്നാൽ, മലയാളിക്ക്
സോപ്പിട്ടുള്ള കൈ കഴുകലിൻറ പ്രാധാന്യം മനസിലാക്കാൻ കോവിഡ് 19 വേണ്ടി വന്നു.2001ൽ
കൈ കഴുകലിനെ എതിർത്തവരടക്കം ഇന്ന് പ്രചാരകരാണ്. എങ്ങും സോപ്പും വെള്ളവും ഉറപ്പ്
വരുത്തി ജനങ്ങളെ ബോധവൽക്കരിക്കുന്നു. അതെ എല്ലാത്തിനും അതിൻറ സമയമുണ്ട്…………………………….
No comments:
Post a Comment