വരയാടുകളെ സംരക്ഷിക്കാം
Munnar......the Goats own country
Photo....Rahana Habeeb
..................................................................
ലോകത്ത് അവശേഷിക്കുന്ന
വരയാടുകൾക്ക് വേണ്ടിയുള്ള അവസാനത്തെ കേന്ദ്രമാണ് മൂന്നാറിലെ ഇരവികുളം ദേശിയ ഉദ്യാനം.
ഇരവികുളം-രാജമല വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട വരയാടുകളുടെ അഭയ
കേന്ദ്രം പിന്നിടാണ് ദേശിയ ഉദ്യാനമായി മാറിയത്. 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ
നിയമ പ്രകാരം സർക്കാർ ഏറ്റെടുത്ത ഇരവികുളം-രാജമല പ്രദേശം വരയാടുകളുടെ അഭയ കേന്ദ്രമെന്ന
നിലയിൽ വന്യജീവി സേങ്കതമായി പ്രഖ്യാപിച്ചത് 1975 മാർച്ച് 31നായിരുന്നു എന്നതിനാൽ,
മാർച്ച് 31 വരൈയാട് ദിനമായി ആഘോഷിക്കാനാണ് മൂന്നാറിലെ പരിസ്ഥിതി സംഘടനകൾ തീരുമാനിച്ചത്.
ഇതിന് വന്യ ജീവി വകുപ്പ് സഹകരണവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കോവിഡ്19 പ്രതിരോധ
പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ചടങ്ങുകൾ ഒഴിവാക്കി.
കേരളത്തിലെ പരിസ്ഥിതി
സംരക്ഷണ രംഗത്ത് നിശബ്ദമായ വിപ്ലവമാണ് ഇരവികുളം-രാജമല വന്യജീവി സേങ്കതം പ്രഖ്യാപിക്കപ്പെട്ടതോടെ
നടന്നത്.വർഷങ്ങൾ നീണ്ട പ്രക്ഷോഭങ്ങളിലുടെയാണ് സൈലൻറ്വാലി ചരിത്രത്തിൽ ഇടംപിടിച്ചതെങ്കിൽ,
ഇരവികുളത്ത് നിശബ്ദമായ പ്രവർത്തനങ്ങളായിരുന്നു. അതിനാലാണ് ആയിരണകണക്കിന് ഭൂരഹിത
കർഷകരുടെ കൈകളിൽ എത്തേണ്ട ഭൂമി വന്യജീവികളുടെ വിഹാര ഭൂമിയായി മാറിയത്.അന്ന് ആ നിശബ്ദ
വിപ്ലവത്തിന് നേതൃത്വം നൽകിയവരെ സ്മരിക്കാനും അവർക്ക് ആദരവ് രേഖശപ്പടുത്താനുമാണ്
വരയാട് ദിനം.
മിച്ചഭൂമിയായി ഏറ്റെടുത്ത ഇരവികുളം-രാജമല പ്രദേശം
ഭൂരഹിത കർഷകർക്ക് പതിച്ച് നൽകാനാണ് അന്നത്തെ സർക്കാർ തീരുമാനിച്ചതെങ്കിലും, വരയാടിനെ
സ്വന്തം വീട്ടിലെ ഒാമന മൃഗമായി അന്നും സ്േനഹിച്ചിരുന്ന മൂന്നാറുകാരുടെ ഇടപെടലും വന്യജീവികൾക്കായി
ഏറെ നിയമനിർമ്മാണങ്ങൾ നടത്തിയിട്ടുള്ള അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവുമാണ്
വരയാടുകൾക്ക് വേണ്ടിയുള്ള വന്യജീവി സേങ്കതം പ്രഖ്യാപിക്കാൻ കാരണമായത്.വരയാടുകൾ
ഏറെയുള്ള പുൽമേടുകളും കൊടുമുടികളും ഉൾപ്പെടുന്ന ഇരവികുളം-രാജമല പ്രദേശം ഭൂരഹിതകർക്ക്
പതിച്ച് നൽകരുതെനനും വന്യജീവി സേങ്കതമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൻ
ദേവൻ കമ്പനി മാനേജറമാർ അടങ്ങുന്ന ഹൈറേഞ്ച് വൈൽഡ്ലൈഫ് പ്രിസർവേഷൻ അസോസിയേഷൻ സംസ്ഥാന
സർക്കാരിനെ സമിപിച്ചുവെങ്കിലും തീരുമാനം അനുകുലമായിരുന്നില്ല.ഇതേ തുടർന്ന് അന്നത്തെ
അസോസിയേഷൻ ചെയർമാൻ ജെ.സി.ഗൗൺസ്ബറി, എസ്.സമർസിംഗ്, കെ.എൻ.ചെങ്കപ്പ
എന്നിവർ ചേർന്ന് കേന്ദ്ര സർക്കാരിനെ സമിപിച്ചു. വരയാടിനെയും ഇരവികുളം-രാജമല പ്രദേശങ്ങളുടെയും
ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് ഇവിടം വന്യജീവി സേങ്കതമായി പ്രഖ്യാപിക്കണമെന്ന്
ആവശ്യപ്പെട്ട് പ്രധാനമന്ത്രി അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോന് കത്തയച്ചു.
മാസങ്ങൾ നീണ്ട ഇടപ്പെടലുകളാണ് വരയാടുകൾക്ക് വേണ്ടിയുള്ള വന്യ ജീവി സേങ്കതത്തിൻറ
പ്രഖ്യാപനം.
ലോകത്ത് ഏറ്റവും കുടുതൽ വരയാടുകൾ വളരുന്നത് ഇവിടെയാണ്.
തമിഴ്നാടിെൻറ സംസ്ഥാന മൃഗമാണ് നീലഗിരി താർ എന്നറിയപ്പെടുന്ന വരയാട് എങ്കിലും വരയാടുകൾ
ഏറെയുള്ളത് കേരളത്തിലാണ്. മുന്ന് മലയാടുകളിൽ ഒന്നാണ് വരയാട്. അറേബ്യൻ താർ, ഹിമാലയൻ
താർ എന്നിവയാണ് മറ്റുള്ളവ. ശരീരത്ത് എവിടെയെങ്കിലും വരയുള്ളത് കൊണ്ടല്ല, ഇതിന്
ഇൗ പേര് വീണത്. കിഴക്കാം തൂക്കായ പാറകൾക്ക് വരൈ എന്നാണ് തമിഴിൽ പറയുന്നത്. ഇത്തരം
പാറകളിൽ വളരുന്ന ആട് വരയാടായി മാറി.
19-ാം നൂറ്റാണ്ടിൽ വലിയ തോതിൽ വംശനാശ ഭീഷണി നേരിട്ടതാണ്
വരയാട്. എണ്ണം നുറിൽ താഴെയായി കുറഞ്ഞിരുന്നു.വേട്ടയാടലായിരുന്നു ഭീഷണി. കണ്ണൻ ദേവൻ
കമ്പനിയിലെ ബ്രിട്ടീഷുകാരായ ചില പ്രകൃതി സ്നേഹികളുടെ ഇടപെടലാണ് വരയാടകളുടെ സംരക്ഷണത്തിന്
വഴി തുറന്നത്. ഹൈറേഞ്ച് വൈൽഡ് ലൈഫ് പ്രിസർവേഷൻ അസോസിഷേൻറ ശ്രമ ഫലമായി കണ്ണൻ ദേവൻ
കമ്പനി രാജമലയിൽ ചെക്പോസ്റ്റ് സ്ഥാപിക്കുകയും വാച്ചർമാരെ നിയമിക്കുകയും ചെയ്തു.
ആദിവാസി വിഭാഗത്തിൽപ്പെടുന്ന മുതുവാന്മാരെയും വരയാടിൻറ സംരക്ഷകരായി ചുമതലപ്പെടുത്തി.
മാനേജർമാർക്കൊപ്പം തോട്ടം തൊഴിലാളികളും വരയാടിൻറ കാവൽക്കാരായി. ഇപ്പോൾ 800ഒാളം
വരയാടുകൾ ഇരവികുളത്തുണ്ട്. 2015ൽ ലോക വന്യജീവി നിധി നടത്തിയ പഠനമനുസരിച്ച്
3000ത്തോളം വരയാടുകളാണ് ഉള്ളത്. തെക്കേ ഇൻഡ്യയിൽ മാത്രമാണ് വരയാടുകൾ വളരുന്നത്.
മൂന്നാറിെൻറ ടുറിസം മേഖല ഇന്ന് വരയാടുകളെ ആശ്രയിച്ചത്
നിലനിൽക്കുന്നത്. പ്രതിവർഷം അഞ്ച് ലക്ഷത്തോളം സഞ്ചാരികൾ വരയാടിനെ കാണാൻ എത്തുത്തുന്നു.
മനുഷ്യരുമായി അടുക്കുന്ന വന്യജീവിയാണ് വരയാടുകൾ. ശല്യപ്പെടുത്തലുകൾ ഇല്ലാത്തതിനാൽ
ആടിന് വളരെ അടുത്ത് നിന്ന് കാണാൻ കഴിയും.
മൂന്നാറിൻറ പരിസ്ഥിതി സംരക്ഷിക്കാനും ഇരവികുളം കാരണമാകുന്നുണ്ട്.
No comments:
Post a Comment