Pages

05 November 2018

വനം വകുപ്പിന്​ എന്തൊക്കെയോ മറച്ച്​ വെക്കാനുണ്ടോ?


ഒരു കുറിഞ്ഞി കാലം കൂടി അവസാനിക്കുകയാണ്​. ഇനി ഒരു കുറിഞ്ഞിക്കാലം കാണാൻ എത്രപേർക്ക്​ അവസരമുണ്ടാകുമെന്ന്​ അറിയില്ല. അടുത്ത കുറിഞ്ഞിക്കാലത്ത്​ ​എവിടെ​യൊക്കെ കുറിഞ്ഞി പൂക്കുമെന്നും അറിയില്ല.
ഞങ്ങൾ മൂന്നാറുകാരെ സംബന്ധിച്ചിടത്തോളം കുറിഞ്ഞിയിൽ പ്രത്യേകതയൊന്നുമില്ല. കാരണം, ഞങ്ങളുടെയൊക്കെ വീട്ട്​ മുറ്റത്ത്​ കുറിഞ്ഞിയുണ്ടായിരുന്നു. കൊങ്കിണിപൂവും കൊളാമ്പി പൂവുമൊക്കെ പോലെ കുറിഞ്ഞി. അഥവാ വല്ലപ്പോഴുമൊക്കെ പൂക്കുന്ന നുറുകണക്കിന്​ ‘പേരറിയാത്ത ’പൂക്കളുടെ പട്ടികയിലെ ഒരെണ്ണം. എന്നാൽ, കുറിഞ്ഞി പൂക്കൾ ടുറിസംവൽക്കരിക്കപ്പെട്ടതോടെ, കുറിഞ്ഞി മുന്നാറുകാരുടെതല്ലാതായി. കുറിഞ്ഞിക്ക്​ വാണിജ്യ മൂല്യം വന്നതോടെ, 1982മുതൽ കുറിഞ്ഞി സംരക്ഷണമെന്ന ഏകമന്ത്രവുമായി നടന്നവർക്ക്​ വനത്തിൻറ പരിസരത്ത്​ പോലും പോകാൻ കഴിയാതെയായി എന്നതാണ്​ ഇത്തവണത്തെ കുറിഞ്ഞിക്കാലത്തിൻറ ബാക്കിപത്രം.12വർഷംമുമ്പ്​ കുറിഞ്ഞി സ​േങ്കതം പ്രഖ്യാപിക്കാൻ മുന്നിട്ടിറങ്ങിയവർക്ക്​ ഇത്തവണ കുറിഞ്ഞി പൂക്കൾ കാണാൻ പോലുംകഴിഞ്ഞില്ല. അഥവാ, രാജമലയിൽ മാത്രം കുറിഞ്ഞി കണ്ടാൽ മതിയെന്ന വനം വകുപ്പിൻറ തിട്ടുരം കേട്ട്​ മടങ്ങേണ്ടി വന്നു.
1989ൽ ഒരു സംഘം പ്രകൃതി സ്​നേഹികൾ കുറിഞ്ഞി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ കൊടൈക്കാനലിൽ നിന്നും മൂന്നാറിലേക്ക്​ പദയാത്ര നടത്തിയതോടെയാണ്​ കുറിഞ്ഞി പൂക്കളെ കുറിച്ച്​ പുറംലോകം അറിഞ്ഞ്​ തുടങ്ങിയത്​. 1982ലെ കുറഞ്ഞി പുക്കാലത്ത്​ കണ്ണൻ ദേവൻ, പഴനി മലകളിലെ കുറിഞ്ഞി പുക്കൾ കണ്ട തിരുവനന്തപുരത്തെ ജി.രാജ്​കുമാറിൻറ നേതൃത്വത്തിലുള്ള സംഘമാണ്​ സേവ്​ കുറിഞ്ഞിയെന്ന സന്ദേശം ഉയർത്തിയത്​. അതിനും കാരണമുണ്ട്​- വാറ്റിൽ, യൂക്കാലി പ്ലാ​േൻറഷന്​ വേണ്ടി വൻതോതിൽ അപ്പോഴെക്കും കുറിഞ്ഞി ചെടികൾ നശിപ്പിക്കപ്പെട്ടിരുന്നു. കഞ്ചാവ്​ കൃഷിക്ക്​ വേണ്ടിയും കുറിഞ്ഞി നശിപ്പിച്ചു. 1989ലും 1990ലെ കുറിഞ്ഞി പുക്കാലത്തും പദയാത്ര നടത്തി. 1990ലെ കുറിഞ്ഞി പുക്കാലം കാണാൻ ആയിരങ്ങൾ മലകയറി മുന്നാറിലെത്തി. അതോടെയാണ്​ ടുറിസം വ്യവസായികളും മലകയറിയത്​. കുറിഞ്ഞി കാടുകൾ അടക്കം വെട്ടിപിടിച്ചു, വനംവകുപ്പിൻറ കൈവശമുണ്ടായിരുന്ന ഭൂമിയും കയ്യേറി. കേന്ദ്ര ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടുണ്ടായിട്ടും ക​േയ്യറ്റം ഒഴിപ്പിക്കാനോ ജൈവവൈവിധ്യം സംരക്ഷിക്കാനോ വനം വകുപ്പ്​ ചെറുവിനൽ അനക്കിയില്ല. തിരുമുൽപ്പാട്​ കേസിലെ വിധി ഏട്ടിലെ പശുവായി.
1989ലെ പദയാത്ര മുതൽ കുറിഞ്ഞി സ​േങ്കതമെന്ന ആവശ്യം സേവ്​ കുറിഞ്ഞി കാമ്പയിൻ കൗൺസിൽ മുന്നോട്ട്​ വെക്കുന്നു. കേരളത്തിലെ വട്ടവടയിലെയും തമിഴ്​നാടിലെ കൈാടൈക്കനാൽ മേഖലയിലെയും പ്രദേശങ്ങൾ ഉൾപ്പെടുത്തി കുറിഞ്ഞി സ​േങ്കതമെന്ന ആവശ്യമാണ്​ ഉന്നയിച്ചത്​. ഇതിനായി നിരന്തരം നിവേദനങ്ങൾ നൽകി. മന്ത്രിമാരെയും ഉദ്യോഗസ്​ഥരെയും നേരിൽ കണ്ടു. സ​ുഗതകുമാരി ടിച്ചറും ഉത്തമാജിയും സെക്രട്ടറിയേറ്റിലെ പരിസ്​ഥിതി സംഘടനയിലെ പ്രമുഖരും അടക്കമുള്ളവർ സജീവമായി രംഗത്തിറങ്ങി. സൈലൻറ്​വാലിക്ക്​ ശേഷമുള്ള പരിസ്​ഥിതി പ്രവർത്തകരുടെ മുന്നേറ്റമായിരുന്നു അത്​. പരിസ്​ഥിതിയെ സ്​നേഹിക്കുന്ന വലപാലകരും ശ്രി. ബിനോയ്​ വിശ്വത്തെ പോലുള്ളവരും ആത്​മാർഥമായി പിന്തുണ നൽകി. തമിഴ്​നാട്​ അവരുടെ മേഖല വന്യജീവിസ​േങ്കതമാക്കി സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒട​ുവിൽ ശ്രി.ബിനോയ്​ മന്ത്രിയായിരിക്കെ 2006ലെ കുറിഞ്ഞി പുക്കാലത്ത്​ വട്ടവടയിൽ കുറിഞ്ഞി സ​േങ്കതം പ്രഖ്യാപിച്ചു. എന്നാൽ, അന്ന്​ മുതൽ അത്​ അട്ടിമറിക്കാൻ രാഷ്​ട്രിയക്കാരും വനപാലകരും ശ്രമിക്കുന്നു. സ​േങ്കതത്തിലെ സ്വകാര്യ ഭൂമിയുടെ അവകാശം നിശ്ചയിച്ച്​ അവ ഒഴിവാക്കുന്നതിന്​ ദേവികുളം സബ്​ കലക്​ടറെ സെറ്റിൽമെൻറ്​ ആഫീസറായി നിയമിച്ചിട്ടുണ്ട്​. എന്നാൽ, വനം വകുപ്പ്​ ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നില്ല. അത്​ ഒരു ഭാഗത്ത്​. ഇതിനിടെയാണ്​ ഇത്തവണ കുറിഞ്ഞി പൂത്തത്​. കുറിഞ്ഞി സ​േങ്കതത്തിൽ ഒരാളെ പോലും കുറിഞ്ഞി കാണാൻ കടത്തി വിട്ടില്ല. കയ്യേറ്റം പുറം ലോകം അറിയുമോയെന്ന ഭയമാകാം കാരണം. മറയുരിലും കാന്തല്ലുരിലും തുടങ്ങി ഒ​േട്ടറെ സ്​ഥലങ്ങളിൽ കുറിഞ്ഞി പൂത്തു. എവിടെയൊക്കെ കുറിഞ്ഞി പുത്തുവോ അവിടെയൊക്കെ വനം വകുപ്പ്​ വിലക്ക്​ ഏർപ്പെടുത്തി. രാജമലയിൽ മാത്രം കുറിഞ്ഞികണ്ടാൽ മതിയെന്നായിരുന്നു വനം മ​ന്ത്രിയുടെ നേതൃത്വത്തിലുള്ള തീരുമാനം. ഒരാൾക്ക്​ 120 രൂപ ടിക്കറ്റ്​ ഇനത്തിൽ കിട്ടുമെന്ന കച്ചവട കണ്ണായിരുന്നു വനം വകുപ്പിന്​.
1982 മുതൽ ഒാരോ കുറിഞ്ഞികാലവും രേഖപ്പെടുത്തുന്ന ഒരു സംഘം പരിസ്​ഥിതി പ്രവർത്തകരുണ്ട്​. ചിത്രമെടുത്തും ഏത്​ തരംകുറിഞ്ഞിയാണ്​ പൂത്തത്​ എന്നറിയാനുമായി ഗവേഷണ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർ. അവർക്കും ഇത്തവണ എങ്ങും പ്രവേശനം നൽകിയില്ല. അവിടെയാണ്​ ചില സംശയങ്ങൾ ഉയരുന്നത്​. പുറത്ത്​ അറിയാത്ത എ​െന്തങ്കിലും കാട്ടിനുള്ളിൽ നടക്കുന്നുണ്ടോ? ചന്ദന കൊള്ള വർദ്ധിക്കുന്നുവെന്ന പത്ര വാർത്തകളും കൂട്ടി വായിക്കു​േമ്പാൾ ഒരും സംശയം-പലതും മറച്ച്​ വെക്കാനുണ്ടോ?
കേരളത്തിലെ വന സംരക്ഷണമെന്നത്​ എല്ലാക്കാലത്തും ജനപങ്കാളത്തിത്തോടെയായിരുന്നുവെന്ന അറിയാത്ത വനം​ മേധാവികളാണ്​ ഇന്നുള്ളത്​. അതാണ്​ പ്രശ്​നം. അതു കൊണ്ടാണല്ലോ UNDPയുടെ സഹായത്തോടെയുള്ള High Range Landscape Project കേരളത്തിന്​ നഷ്​ടമായത്​.
ഏറെ അഭിമാനത്തോടെ വനം വകുപ്പ്​ ഉയർത്തി കാട്ടുന്ന വരയാടും ഇരവികുളവും സംരക്ഷിച്ചത്​ മുന്നാറിലെ ഹൈ​േറഞ്ച്​ വൈൽഡ്​ ലൈഫ്​ പ്രിസർവേഷൻ അസോസിയേഷനാണ്​. മറയൂർ ചന്ദനക്കാട്ടിലുടെ റോഡ്​ നിർമ്മിക്കാൻ സ്വകാര്യ വ്യക്​തിക്ക്​ സർക്കാർ അനുമതി നൽകിയപ്പോൾ അത്​ ചോദ്യം ചെയ്​ത്​ ഹൈകോടതിയിൽ ഹർജി നൽകിയതും പരിസ്​ഥിതി സംഘടനയാണ്​. ചിന്നാർ വന്യജീവി സ​േങ്കതത്തിലെ സ്വകാര്യ ഭൂമി ഏറ്റെടുക്കണമെന്ന്​ ആവശ്യവുമായി സർക്കാരിനെ സമീപിച്ചതും വനഭൂമിക്ക്​ പട്ടയം നൽകുന്നതിന്​ എതിരെ നിയമ യുദ്ധം നടത്തിയും അടക്കം എ​ത്രയോ സംഭവങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും. അതൊന്നും ഇപ്പോഴത്തെ വനപാലകർക്ക്​ അറിയില്ലായിരിക്കും. ജനങ്ങളെ വനസംരക്ഷണത്തിൽ നിന്നും ആട്ടിയൊടിക്കുന്ന നിലപാടാണ്​ ​മാധവ്​ ഗാഡ്​ഗിൽ റിപ്പോർട്ട്​ നടപ്പാക്കുന്നതിന്​ എതിരെ ജനങ്ങൾ രംഗത്ത്​ വരാൻ കാരണം. വനപാലകർ ഒന്നറിയുക-നിങ്ങളുടെത്​ വെറുമൊരു സർക്കാർ ജോലിയില്ല. അതിനും അപ്പുറമാണ്​. അതിന്​ ജനപങ്കാളിത്തം വേണം. വനപ്രദേശത്ത്​ കൂടിയുള്ള കുടിവെള്ള, ജലസേചന  പദ്ധതികൾക്ക്​ അനുമതി നിഷേധിച്ചും വനത്തിനുള്ളിൽ നിന്നും വിറക്​ എടുക്കാൻ പോലും അനുമതി നൽകാതിരിക്കുകയും ചെയ്​താൽ, ജനങ്ങൾ പറയും-നിങ്ങളുടെ സഞ്ചാരം കാട്ടനുള്ളിലുടെ മതിയെന്ന്​. നിങ്ങടെ വാഹനങ്ങളും കാട്ടിനുള്ളിലുടെ സഞ്ചരിക്ക​െട്ടയെന്ന്​.  

No comments:

Post a Comment