Pages

02 October 2018

ഗാന്ധിജി കേരളത്തിൽ എത്തിയത്​ അഞ്ച്​ തവണ


കേരളത്തി​െൻറ പ്രകൃതിയെ ഏറെ സ്​നേഹിച്ച മഹാത്​മ ഗാന്ധി അഞ്ച്​ തവണ ഇവിടം സന്ദർശിച്ചു. അന്ന്​ നിലനിന്നിരുന്ന അയിത്തത്തെയും തൊട്ട്​ കൂടായ്​മയേയും എതിർത്തിരുന്ന ഗാന്ധിജി അധ:സ്​ഥിതരുടെ നേതാവ്​ അയ്യങ്കാളിയെ നേരിൽ കാണാൻ വെങ്ങാനൂരിലും എത്തി. ആകെ 43 ദിവസം അദേഹം കേരളത്തിൽ ചെലവഴിച്ചു. വന്നപ്പോഴൊക്കെ പട്ടികജാതി വിഭാഗക്കാരുടെ സമ്മേളനങ്ങളിൽ സംബന്ധിക്കാൻ സമയം ക​ണ്ടെത്തിയിരുന്നു.
1920 ആഗസ്​ത്​ 18നാണ്​ ആദ്യമായി മലയാളക്കരയിൽ എത്തിയത്​. നിസഹകരണ പ്രസ്​ഥാനവുമായി ബന്ധപ്പെട്ട പ്രാചരണ പരിപാടിയുടെ ഭാഗമായി കോഴിക്കോട്​ റെയിൽവേ സ്​റ്റേഷനിലാണ്​ വന്നിറങ്ങിയത്​. ​േകാഴിക്കോട്​ കടപ്പുറത്ത്​ സംഘടിപ്പിച്ച ഒത്ത്​ ചേരലിൽ അദേഹം സംബന്ധിച്ചു. ഖിലാഫത്ത്​ നേതാവ്​ ഷൗക്കത്തലിയും ഒപ്പമുണ്ടായിരുന്നു. പിറ്റേന്ന്​ അദേഹം മംഗലാപുരത്തേക്ക്​ പോയി. 1925 മാർച്ചിലാണ്​ അടുത്ത സന്ദർശനം. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. മാർച്ച്​ എട്ടിനും ഒമ്പതിനും കൊച്ചിയിലായിരുന്നു. ​ശ്രീനാരായണ ഗുരുവിനെയും തിരുവിതാംകുർ ഭരണാധികാരികളെയും സന്ദർശിച്ചു. പത്തിന്​ ​വൈക്കത്ത്​ എത്തി. പൗരസ്വീകരണവും പൊതുസമ്മേളനവും തുടങ്ങി വിവിധ പരിപാടികൾ. 11ന്​ ആലപ്പുഴയിൽ, 12ന്​ കൊല്ലം, തുടർന്ന്​ വർക്കലയിൽ തിരുവിതാംകുർ മഹാറാണിയെ സന്ദർശിച്ചു. അന്ന്​ ശിവഗിരിയിലായിരുന്നു താമസം.13ന്​ തിരുവനന്തപുരത്തും 14ന്​ ബാലരാമപുരത്ത്​ പുലയ സ്​കൂൾ സന്ദർശിച്ച ശേഷം കന്യാകുമാരിയിലെത്തി. കടൽകടന്ന്​ സഞ്ചരിച്ചുവെന്ന കാരണത്താൽ കന്യാകുമാരിയിൽ​ ക്ഷേത്ര പ്രവേശനം നിഷേധിച്ചുവെന്നും രേഖകൾ. നാഗർകോവിലിലായിരുന്നു താമസം.15ന്​ തിരുവനന്തപുരത്ത്​ മടങ്ങി വന്നു. തുടർന്ന്​ തിരുവല്ല,കോട്ടയം വഴി വൈക്കത്ത്​ എത്തി. 16നും വൈക്കത്ത്​ തുടർന്നു. 17ന്​ വിവിധ പരിപാടികൾ സംബന്ധിച്ചു. 18നായിരുന്നു ആലുവയിൽ എത്തിയത്​. തുടർന്ന്​ തൃശുർക്ക്​. 19ന്​ പാലക്കാട്​ സ്വീകരണത്തിന്​ ശേഷം കേരളം വിട്ടു.
1927 ഒക്​ടോബർ ഒമ്പതിന്​ നാഗർകോവിലിൽ നിന്നാണ്​ തിരുവനന്തപുത്ത്​ എത്തിയത്​. അന്നും പിറ്റേന്നും തിരുവന്തപുരത്ത്​ വിവിധ പരിപാടികളിൽ സംബന്ധിച്ചു. 11ന്​ ​കൊല്ലം, 12ന്​ ആലപ്പുഴ, 13ന്​ കൊച്ചി, 14ന്​ തൃശൂർ, 15ന്​ പാലകാട്​ വഴി കോയമ്പത്തുർക്ക്​ പോയ ഗാന്ധിജി 25ന്​ വീണ്ടും എത്തി. ഒറ്റപ്പാലം, ഷൊർണുർ, തളിപറമ്പ്​ വഴി കോഴിക്കോ​േടക്കായിരുന്നു യാത്ര. പട്ടികജാതി സമ്മേളനത്തിലും സംബന്ധിച്ചു.
1934 ജനുവരി 10നായിരുന്നു അടുത്ത വരവ്​.ഹരിജന ഫണ്ട്​ പിരിവിനാണ്​ ഇത്തവണത്തെ വരവ്​. വടകരയി​െൽ സ്വീകരണത്തി​നിടെ കൗമുദിയെന്ന പെൺകുട്ടി താൻ അണിഞ്ഞിരുന്ന ആഭരണങ്ങൾ സംഭാവന നൽകിയത്​ ഇൗ യാത്രക്കിടയിലായിരുന്നു. പാലക്കാട്​, ഒറ്റപ്പാലം വഴി ഗുരുവായൂരിലെത്തി. 11ന്​ഗുരുവായൂർ, കുന്നംകുളം, പട്ടാമ്പി എന്നിവിടങ്ങളിൽ യോഗങ്ങൾ. 12ന്​ പയ്യന്നുർ വഴി കണ്ണുരിൽ. 13ന്​ തല​ശേരി,കോയിലാണ്ടി വഴി കോഴിക്കോട്​. 14നാണ്​ കൽപ്പറ്റയിൽ പോയി കോഴ​ികോട് മടങ്ങിയെത്തി കടപ്പുറത്തെ യോഗത്തിൽ സംസാരിച്ചു.15നും കോഴിക്കോട്​. 16ന്​ തൃശൂരിലെത്തി. 17ന്​ പട്ടികജാതി കോളനികൾ സന്ദർശിച്ചു. ആലുവ യു.സി.കോളജിലെ പ്രസംഗ ശേഷം കൊച്ചിയിൽ. 18ന്​ എറണാകുളത്തും കുട്ടനാടും. 19ന്​ കോട്ടയത്ത്​ സ്വീകരണം. അടൂർ, പന്മന സന്ദർശനവും. 20ന്​ തിരുവനന്തപുരത്ത്​ എത്തി. 21ന്​ വിവിധയിടങ്ങളിൽ പട്ടികജാതി സമ്മേളനങ്ങളിൽ പ്രസംഗിച്ചു.
1937 ജനുവരിയിൽ എത്തിയപ്പോഴാണ്​ വെങ്ങാനൂരിൽ അയ്യങ്കാളിയെ സന്ദർശിച്ചത്​. 14നായിരുന്നു അത്​. അയിത്ത ജാതിക്കാരനായ അയ്യങ്കാളിയെ കാണാൻ ഗാന്ധിജി എത്തുന്നുവെന്നത്​ വലിയ വാർത്തായയിരുന്നു അന്ന്​. ​ക്ഷേത്ര പ്രവേശന വിളംബരാമായിരുന്നു ഇൗ കൂടിക്കാഴ്​ചക്ക്​ അടിസ്​ഥാനം. അന്ന്​ അയ്യങ്കാളിയോട്​ ഗാന്ധിജി ചോദിച്ചു-താങ്കൾക്ക്​ എന്ത്​ വേണം? നീരക്ഷനായ അയ്യങ്കാളി​യുടെ മറുപടി വേഗത്തിലായിരുന്നു-നൂറ്​ ബി എ ക്കാരെ. 12ന്​ ​േകരളത്തിൽ എത്തിയ ഗാന്ധിജി വർക്കല, പാരിപ്പള്ളി, കൊല്ലം, തട്ടാരമ്പലം, ഹരിപ്പാട്​, തകഴി, ചേർത്തല, വൈക്കം, ഏറ്റുമാനൂർ, കോട്ടയ, ചങ്ങനാ​ശേരി, തിരുവല്ല, ചെങ്ങനുർ, ആറന്മുഴ പന്തളം, കൊട്ടാരക്കര എന്നിവിടങ്ങൾ സന്ദർശിച്ച്​ 21നാണ്​ മടങ്ങിയത്​.

No comments:

Post a Comment