ശബരിമല യുവതി രണ്ടാംക്ഷേത്ര പ്രേവശന വിളംബരമായും അതിന് നേതൃത്വം നൽകിയവരെ 21-ാംനൂറ്റാണ്ടിലെ നേവാന്ഥാന പ്രവർത്തകരായും കാണുന്നവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഉൗട്ടുപുരയിൽ നിലനിന്നിരുന്ന ‘അയിത്തം’ അവസാനിപ്പിക്കുന്നതിന് ദളിത് സംഘടനകൾ നടത്തിയ സമരം എന്ത്കൊണ്ടാണ് കാണാതെ പോകുന്നത്. ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് കേരളം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. രാഷ്്ട്രിയപാർട്ടികൾ യുവതി പ്രവേശനത്തിന് അനുകൂലമായും പ്രതികൂലമായും രംഗത്തുണ്ട്. എന്നാൽ, 1983ൽ കേരള ഹരിജൻ ഫെഡറേഷൻ നടത്തിയ ഗുരുവായൂർ സമരത്തോടുള്ള രാഷ്ട്രിയ പാർട്ടികൾ സ്വീകരിച്ച നിലപാടും ചർച്ച ചെയ്യണം. ആ സമരത്തോട് എല്ലാ രാഷ്ട്രിയ കക്ഷികളും മുഖം തിരിച്ച് നിൽക്കുകയായിരുന്നു. അത് കൊണ്ടായിരിക്കണം. ആ സമരത്തെ കുറിച്ച് പിന്നിടാരും ചർച്ച ചെയ്യാത്തത്. അഥവാ ഉൗട്ടുപുരയിലെ അയിത്തം അവസാനിപ്പിച്ചതിൻറ ക്രെഡിറ്റ് ദളിത് സംഘടനകൾക്ക് ലഭിക്കുമോയെന്ന ശങ്കയാകണം. ബ്രാഹ്മണർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഉൗട്ടുപുരയിൽ എല്ലാ ഹിന്ദുമത വിശ്വാസികൾക്കുമായി തുറന്ന് കൊടുത്തത് കേരള ഹരിജൻ ഫെഡറേഷൻ പ്രസിഡൻറ് കല്ലറ സുകുമാരൻറ നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്നാണ്.
1983 െഫബ്രുവരി ഒന്നിനാണ് കേരള ഹരിജൻ ഫെഡറേഷൻ പ്രസിഡൻറ് കല്ലറ സുകുമാരൻറ നേതൃത്വത്തിൽ തിരുവനന്തപുരം പത്മനാഭ ക്ഷേത്ര നടയിൽ നിന്നും ഗുരുവായൂരിലേക്ക് ഉൗട്ടുപര കാൽനടയാത്ര ആരംഭിച്ചത്. ഇതിന് നിമിത്തമായത് സ്വാമി ആനന്ദ തീർഥക്ക് ഗുരുവായൂർ ഉൗട്ടുപുരയിലേറ്റ മർദ്ദനവും. ഗുരുവായൂർ സത്യാഗ്രഹത്തിൽ പെങ്കടുത്ത ബ്രാഹ്മണനായ സ്വാമി ആനന്ദ തീർഥ പിന്നിട് ശ്രീനാരായണ ആദർശങ്ങളിൽ ആകൃഷ്ടനായി പൂന്നുൽ ഉേപക്ഷിച്ചിരുന്നു. പൂന്നുൽ ഇല്ലെന്ന കാരണത്താലാണ് 1983 ജനുവരിയിൽ ഗുരുവായൂർ ഉൗട്ടുപുരയിൽ നിന്നും ഇറക്കി വിട്ടതും മർദ്ദിച്ചതും. ഇതറിഞ്ഞാണ് കല്ലറ സുകുമാരൻറ നേതൃത്വത്തിൽ കെ.ഡി.എഫ് പ്രവർത്തകർ ജാഥക്ക് ഒരുക്കം നടത്തിയത്. തിരുവനന്തപുരത്ത് നിന്നാരംഭിച്ച പദയാത്ര സ്വാമി ആനന്ദതീർഥ ഉൽഘാടനം ചെയ്തു. 13 ദിവസം കൊണ്ടാണ് ഗുരുവായൂരിൽ നടന്ന് എത്തിയത്. ബ്രാഹ്മണർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഉൗട്ടുപുരയിൽ ഹിന്ദുമതത്തിലെ എല്ലാവർക്കും കടക്കാൻ കഴിഞ്ഞുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ നിലനിൽക്കുന്ന മറ്റ് ജാതി വേർതിരിവുകൾ മാറ്റാൻ കഴിഞ്ഞില്ലെന്ന് അന്നത്തെ സമരത്തിൽ പെങ്കടുത്ത ഇൻഡ്യൻ ദളിത് െഫഡറേഷൻ ജനറൽ സെക്രട്ടറി വി.കെ.വിമലൻ പറയുന്നു. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനൊപ്പം ഉൗട്ടുപുരയിലിരുന്ന ദളിത് നേതാക്കൾ സദ്യ കഴിച്ചാണ് സമരം അവസാനിപ്പിച്ചത്.
പദയാത്ര ഒാരോ ദിവസവും പിന്നിടുേമ്പാഴും സംഘർഷ സാധ്യത ഏറി വന്നുവെന്ന് വിമലൻ പറയുന്നു. എസ്.എൻ.ഡി.പി യോഗം അടക്കമുള്ള സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. തന്ത്രിമാരാണ് ക്ഷേത്ര കാര്യത്തിൽ തീരമാനമെടുക്കേണ്ടത് എന്ന നിലപാടാണ് മുഖ്യമന്ത്രി കെ.കരുണാകരൻ സ്വീകരിച്ചത്. ക്ഷേത്ര പ്രവേശനം നൽകിയത് തന്ത്രിയുടെ അനുമതിയോടെയായിരുന്നുവോയെന്ന മറുചോദ്യമാണ് കല്ലറ സുകുമാരൻ ചോദിച്ചത്. മതപരമായ കാര്യത്തിൽ പ്രതികരിക്കില്ലെന്ന് സി പി എം നേതാവ് ഇ.എം.എസും പറഞ്ഞു.
ജാഥ കോട്ടയത്ത് എത്തിയപ്പോൾ ഗുരവായൂർ ദേവസ്വം ഭാരവാഹികൾ ചർച്ചക്ക് ക്ഷണിച്ചു. മുന്ന് ഉൗട്ടുപുരകളിൽ ഒരിടത്ത് മാത്രം പ്രവേശിക്കാമെന്നും മറ്റിടങ്ങൾ ബ്രാഹ്മണരുടെ നമസ്കാര സദ്യയെന്ന വഴിപാടിൻറ ഭാഗമാണെന്നുമാണ് പറഞ്ഞതെന്നും അന്ന് ചർച്ചയിൽ സംബന്ധിച്ച വിമലൻ പറഞ്ഞു. എല്ലായിടത്തും പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈ കോടതിയിൽ ഹരജി നൽിയാൽ അനുകൂല നിലപാട് സ്വീകരിക്കാമെന്നും അറിയിച്ചു. എന്നാൽ, മുന്നിടത്തും പ്രവേശനമെന്ന ആവശ്യവുമായി യാത്ര തുടരാനായിരുന്നു തീരുമാനം.
ഇതിനിടെ, യാത്രക്കെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നു. ക്ഷേത്രാചാരങ്ങൾ കളങ്കപ്പെടുത്താനാണ് ശ്രമമെന്ന പേരിൽ ദളിത് നേതാവ് എം.കെ.കുഞ്ഞോൻ നോട്ടീസിറക്കി. ജാഥയിൽ പെങ്കടുക്കുന്നവർ പരിവർത്തിത ക്രൈസ്തവാരണെന്ന ആരോപണവും ഉന്നയിച്ചു. ഇതിന് എതിരെ കെ.പി.എം.എസ് അടക്കമുള്ള സംഘടനകൾ യാത്രക്ക് പിന്തുണയുമായി എത്തി. സംഘർഷ സാധ്യത നിലനിൽക്കെയാണ് 12ന് യാത്ര ചാവക്കാട് എത്തിയത്. അന്ന് രാത്രി ദേവസ്വം ബോർഡ് വീണ്ടും ചർച്ചക്ക് ക്ഷണിച്ചു. തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പുതിരിയും ദേവസ്വം ബോർഡ് അംഗങ്ങളും സംബന്ധിച്ചു. ഒരു ഉൗട്ടുപുരയിൽ പ്രവേശനമെന്ന നിലപാട് ആവർത്തിച്ചു. പിറ്റേന്ന് രാവിലെ 8.30 പദയാത്ര അംഗങ്ങൾ ക്ഷേത്ര കുളത്തിലെത്തി കുളിച്ച് അരപ്പട്ട കെട്ടി തൊഴുതിറങ്ങി നേരെ ഉൗട്ടുപുരയിലേക്ക് പ്രവേശിക്കുകയായിരുന്നു. സംഘർമുണ്ടായാൽ തിരിച്ചറിയാനായിരുന്നു അരപ്പട്ട. മുന്നു ഉൗട്ടുപുരയിലും കയറി സദ്യയുണ്ട്. തുടർന്നാണ് മുഖ്യമന്ത്രി കെ.കരുണാകരൻ എത്തി കല്ലറ സുകുമാരനും മറ്റും ഒപ്പമിരുന്ന് സദ്യയുണ്ടായത്. ഇതൊരു ചരിത്ര സംഭവാണെന്ന് വിമലൻ പറഞ്ഞു. പിന്നിട് 1983 ഡിസംബർ നാലിന് നമസ്കാര സദ്യയിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ച് ഗുരുവായുർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഡിസംബർ 31ന് കോടതി വിധിയും വന്നു.
എന്നാൽ, മറ്റ് പലയിടത്തും ദളിതർ അടക്കമുള്ളവരെ മാറ്റി നിർത്തുന്നുണ്ട്. എങ്കിലും ഒരു ചരിത്ര സംഭവത്തിൻറ ഭാഗമാകാൻ കഴിഞ്ഞുവെന്നതിൽ അഭിമാനമുണ്ടെന്ന് അന്ന് കെ.ഡി.എഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന വിമലൻ പറഞ്ഞു. വൈക്കം തലയാഴം സ്വദേശിയാണ് ഇദേഹം.
No comments:
Post a Comment