Pages

08 August 2018

കാലിടറിയത്​ എം.ജി.ആറിന്​ മുന്നിൽ



തമിഴകത്തെ ഇളക്കി മറിച്ച സംഭാഷണങ്ങളിലുടെ എം.ജി.ആർ. എന്ന എം.ജി.രാമചന്ദ്രനെ മക്കൾ തിലകമായി മാറ്റിയത്​ കലൈജ്ഞറുടെ പേനയാണ്​. മൂർച്ചയേറിയ സംഭാഷണങ്ങൾ എം.ജി.ആറിലുടെ പ്രേക്ഷകരിലെത്തി. മക്കൾ തിലകമായി, ജനനേതാവായി മാറിയ എം.ജി.ആർ മുഖ്യമന്ത്രി കസേരയിലിരുന്ന അത്രയും വർഷങ്ങൾ കലൈജ്ഞറെന്ന എം.കരുണാനിധിക്ക്​ അധികാരത്തിൽ നിന്നും പുറത്തിരി​േക്കണ്ടി വന്നു. എം.ജി.ആറി​െൻറ കാലശേഷമാണ്​ വീണ്ടും അധികാരത്തിൽ തിരിച്ച്​ എത്തിയത്​. കരുണാനിധിയുടെ രാഷ്​ട്രിയ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ പരീക്ഷണവും എം.ജി.ആറിൽ നിന്നായിരുന്നു.
ഒരു മനസും ഇരു മെയ്യുമായാണ്​ കരുണാനിധിയും എം.ജി.ആറും ഡി.എം.കെയിലും സിനിമലോകത്തും പ്രവർത്തിച്ചത്​. തൻറ രണ്ട്​ സഹോദരന്മാർ എന്നാണ്​ ഡി.എം.കെ സ്​ഥാപകൻ സി.എൻ.അണ്ണാദുരൈ ഇരുവരെയും പരിചയപ്പെടുത്തിയിരുന്നത്​. സി.എൻ.അണ്ണാദുരൈയുടെ മരണത്തെ തുടർന്ന്​ 1969ൽ കരുണാനിധിയെ മുഖ്യമന്ത്രിയാക്കുന്നതിനായി പ്രവർത്തിച്ചതും എം.ജി.ആർ. എന്നിട്ടും 1972 ഒക്​ടോബർ 14ന്​ വഴി പിരിഞ്ഞു. അന്ന്​ കരുണാനിധി ഡി.എം.കെ. പ്രസിഡൻറും എം.ജി.ആർ ട്രഷററുമായിരുന്നു.
1947ൽ പുറത്തിറങ്ങിയ രാജകുമാരി എന്ന ചലചിത്രത്തിലൂടെയാണ്​ എം.ജി.ആറും കരുണാനിധിയും ആദ്യം കാണുന്നത്​. ഇൗ റോഡിൽ മാധ്യമ പ്രവർത്തകനായി കഴിയുന്നതിനിടെയാണ്​ സംവിധായകൻ എ.എസ്​.എ.സാമി കഥയെഴുതുന്നതിന്​ കരുണാധിനിയെ ക്ഷണിക്ക​ുന്നത്​.അതിന്​ മുമ്പ്​ ത​െന നാടക രചനയിലൂടെയും തമിഴ്​ സാഹിത്യം അരച്ച്​ കലക്കിയുള്ള പ്രസംഗത്തിലൂടെയും പ്രശസ്​തനായിരുന്നു കരുണാനിധി. തിരക്കഥയെഴുത്തുമായി കോയമ്പത്തൂരിൽ എത്തു​േമ്പാഴാണ്​ എം.ജി.ആറുമായി കാണുന്നത്​. അതു വരെ എം.ജി.ആറും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിരുന്നില്ല. അതൊരു പുതിയ തുടക്കമായിരുന്നു. തമിഴ്​ സിനിമയുടെയും ദ്രാവിഡ രാഷ്​ട്രിയത്തി​െൻറയും തലവര മാറ്റിയെഴുതിയ കൂടിക്കാഴ്​ചയെന്ന്​ വേണമെങ്കിൽ വിശേഷിപ്പിക്കാം. രാജകുമാരി പുറത്തിറങ്ങിയതോടെ കരുണാനിധി നാട്ടിലേക്ക്​ മടങ്ങി. എന്നാൽ, എം.ജി.ആർ വിടാൻ ഒര​ുക്കമായിരുന്നില്ല. ചേട്ടൻ ചക്രപാണിയും ചേർന്ന്​ കരുണാനിധിയെ ​ചെന്നൈക്ക്​വിളച്ച്​ വരുത്തി. മരുതനാട്​ എന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതാൻ വന്ന കരുണാനിധിയെ സ്വന്തം വിട്ടിലേക്കാണ്​ എം.ജി.ആറും ചേട്ടനും ചേർന്ന്​ കൊണ്ട്​ പോയത്​. വൈകാതെ എം.ജി.ആറും കരുണാനിധിയ​ുടെ വഴിയെ ഡി.എം.കെയിലെത്തി. എന്നാൽ, അഭിനയ രംഗത്ത്​ തുടരാനായിരുന്നു താൽപര്യം. കരുണാനിധിയുടെ തിരക്കഥയിൽ എത്രയോ സിനിമകൾ പിറന്നു. ആ സംഭാഷണങ്ങളൊക്കെ എം.ജി.ആറിലുടെ ബോക്​സ്​ ആഫീസ്​ ഹിറ്റുകളാകുക മാത്രമായിരുന്നില്ല, ഡി.എം.കെ എന്ന രാഷ്​ട്രിയ പ്രസ്​ഥാനത്തിന്​ അടിത്തറ പാകുക കൂടിയായിരുന്നു. തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാതെ എം.ജി.ആറ മാറി നിന്നപ്പോൾ കരുണാനിധിയിലെ രാഷ്​ട്രിയക്കാരന്​ വേണ്ടി പ്രവർത്തിക്കാൻ മറന്നില്ല. 1967ൽ ഡി.എം.കെ. തമിഴ്​നാടിൽ അധികാരം പിടിക്കാൻ കരുണാനിധി-എം.ജി.ആർ സിനികമ കൂട്ടുകെട്ടാണ്​ കാരണമായത്​. അന്ന്​ സി.എൻ.അണ്ണുദുരൈ മുഖ്യമന്ത്രിയായപ്പോൾ കരുണാനിധിയും മന്ത്രിയായി. പ്രചരണ വിഭാഗം സെക്രട്ടറിയും പിന്നിട്​ ഡി.എം.കെ ട്രഷററുമായിരുന്നു കരുണാനിധി. 1969ൽ അണ്ണാദുരൈയുടെ മരണത്തെ തുടർന്ന്​ ​മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നെടുഞ്ചെഴിയനുമായി തർക്കം വന്നപ്പോഴും എം.ജി.ആറാണ്​ പിന്നിൽ നിന്നും പിന്തുണ ഉറപ്പിച്ചത്​.കരുണാനിധി ആദ്യമായി ഡി.എം.കെ. പ്രസിഡൻറാകു​​േമ്പാൾ പാർട്ടി ഖജനാവിൻറ ചുമതല എം.ജി.ആർ ഏറ്റെടുത്തു. അണ്ണാദുരൈയില്ലാത്ത 1971ലെ നിയമസഭാ തെരഞ്ഞെടുപ്പില തെക്ക്​ നിന്നും എം.ജി.ആറും വടക്ക്​ നിന്ന്​ കരുണാനിധിയും പ്രചരണം നയിച്ചു. പക്ഷെ, അജ്ഞാത കാരണങ്ങളാൽ 1972ൽ ഡി.എം.കെ പിളർന്നു. എം.ജി.ആർ അണ്ണാ ഡി.എം.കെ രൂപീകരിച്ചു. കരുണാനിധി ഡി.എം.കെയിൽ തുടർന്നു.
ദക്ഷിണാമൂർത്തിയിൽ നിന്നും കരുണാനിധിയിലേക്ക്​
1924 ജൂൺ മൂന്നിനാണ്​ കലൈജ്ഞർ എന്ന്​ നാടാകെ വിളിക്കുന്ന ഇന്നത്തെ കരുണാനിധിയുടെ ജനനം. ദക്ഷിണാമൂർത്തിയെന്നാണ്​ മാതാപിതാക്കളിട്ട പേര്​. സ്​കൂളിൽ പഠനം തുടങ്ങിയതും ആ പേരിൽ. പഠന കാലത്ത്​ തന്നെ നാടകം, കവിത, പ്രസംഗം എന്നിങ്ങനെ സാഹിത്യത്തിലായിരുന്നു ഇഷ്​ടം. 1937ൽ ഹിന്ദി പഠനം നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനമാണ്​ ദക്ഷിണാമൂർത്തിയെന്ന വിദ്യാർഥിയെ പോരാളിയാക്കി മാറ്റിയത്​. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്​ എതിരെ ജസ്​റ്റിസ്​ പാർട്ടി പ്രക്ഷോഭം പ്രഖ്യാപിച്ചപ്പോൾ 13കാരനായ ദക്ഷിണാമർത്തിയും തെരുവിലിറങ്ങി. പിന്നിട്​ പട്ടുക്കോ​ൈട്ട അഴഗിരിയുടെ പ്രസംഗത്തിൽ ആവേശം കൊണ്ട്​ മറുമലർച്ചി അമൈപ്പ്​ എന്ന സംഘം രൂപീകരിച്ച്​ ഹിന്ദി വിരുദ്ധ സമരം ആരംഭിച്ചു. കയ്യെഴുത്ത്​ മാസികയും ആരംഭിച്ചു.
17-ാം വയസലാണ്​ തമിഴ്​നാട്​ വിദ്യാർഥി സംഘത്തിൻറ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നത്​. പിൽക്കാലത്ത്​ ഡി എം കെ നേതാക്കളും മന്ത്രിമാരുമായി മാറിയ ആർ.നെട​ുഞ്ചെഴിയൻ, കെ.അൻപഴകൻ എന്നിവർ ഭാരവാഹികളായിരുന്നു. ദ്രാവിഡനാട്​ എന്ന പത്രത്തിൽ എഴുതിയ ഇളമൈബലി എന്ന ലേഖനമാണ്​ കരുണാനിനിയെ അണ്ണാദുരൈയുമായി അടുപ്പിച്ചത്​. അപ്പോഴെക്കും കരുണാനിധിയെന്ന പേര്​ സ്വീകരിച്ചിരുന്നു. ദക്ഷിണാമുർത്തിയെന്നത്​ സംസ്​കൃത പേരാണെന്ന കാരണമായിരുന്നു പറഞ്ഞത്​.
1942ലാണ്​ മുരശൊലി വാരിക തുടങ്ങുന്നത്​. 1960ൽ ദിനപത്രമാക്കി. സഹോദരിയുടെ മകൻ മാരനായിരുന്നു മുരശൊലിയുടെ ചുമതല.
കലൈജ്ഞർ
വിദ്യാർഥിയായിരിക്കെ പഴനിയപ്പൻ എന്ന നാടകത്തിലൂടെയാണ്​ തുടക്കം. 17 നാടകങ്ങൾ എഴുതി. തൂക്ക്​മേട എന്ന നാടകത്തിനിടെ എം.ആർ.രാധയാണ്​ കരുണാനിധിയെ കലൈജ്ഞർ എന്ന്​ വിളിച്ചത്​. അന്ന്​ മുതൽ എല്ലാവരും കലൈജ്ഞർ എന്ന്​ വിളിച്ച്​ തുടങ്ങി. പിന്നിട്​ ക​ൈലജ്ഞർ തലൈവർ എന്നായി. ജസ്​റ്റിസ്​ പാർട്ടിയിൽ നിന്നും ഇ.വി.ആർ.പെരിയാറിൻറ ദ്രാവിഡ കഴകത്തിലെത്തിയ അണ്ണാദുരൈക്ക്​ ഒപ്പം കരുണാനിധിയടക്കമുള്ള യുവ സംഘമുണ്ടായിരുന്നു. പിന്നിട്​ അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡി.എം.കെ രൂപീകരിക്കു​േമ്പാൾ കരുണാനിധി രണ്ടാം നിര നേതാവായി.
1972ൽ എം.ജി.ആർ പാർട്ടിയെ പിളർത്തി അണ്ണ ഡി.എം.കെ രൂപീകരിച്ചതിന്​ ശേഷം കരുണാനിധി നേരിട്ട മറ്റൊരു പ്രതിസന്ധിയായിരുന്നു വൈക്കോയുടെയും സംഘത്തിൻറ രാജിയും പുതിയ പാർട്ടി രൂപീകരണവും. എന്നാൽ, എം.ജി.ആർ ഉയർത്തിയ വെല്ലുവിളി നേരിടേണ്ടി വന്നില്ല.
ഭാഷാ കൈവിടാതെ കലൈജ്ഞർ
തമിഴ്​ ഭാഷയായിരുന്നു കരുണാനിധിയുടെ കരുത്ത്​. തമിഴിന്​ ക്ലാസിക്കൽ പദവി നേടി കൊടുത്തതും അദേഹത്തിൻറ കാലയളവിൽ. തമിഴ്​ പഠിക്കുന്നവർ ഉദ്യോഗ സംവരണം ഏർപ്പെടുത്തിയതും അദേഹമാണ്​. തമിഴ്​ സംസ്​കാരത്തെ നിലനിർത്തുന്നത്​ ഭാഷയാണെന്നാണ്​ അദേഹം പറഞ്ഞിരുന്നത്​. ഹിന്ദിയെ എതിർത്തതും അതുകൊണ്ട്​ തന്നെ. 1953​െൽ കല്ലക്കുടി സമരവും അതിൻറ ഭാഗാമയിരുന്നു. ഡാൽമിയ സിമൻറ്​കമ്പനി സ്​ഥിതി ചെയ്യുന്ന കല്ലുക്കുടിയുടെ പേര്​ ഡാൽമിയപുരമെന്നാക്കി മാറ്റുന്നതിന്​ എതിരെ ശക്​തമായ സമരമാണ്​ നടത്തിയത്​. 1967ൽ അധികാരത്തിൽ വന്നപ്പോൾ കല്ലുക്കുടിയെന്ന പേര്​ പുന:സ്​ഥാപിച്ചാണ്​ പകരം വീട്ടിയത്​.കേരളത്തിൽ തമിഴ്​ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ തമിഴ്​നാടിൽ ലയിപ്പിക്കണമെന്നതും ഇദേഹത്തിൻറ മുവ്ദവാക്യമായിരുന്നു.2012 ജനുവരിയിലും മൂന്നാർ, പീരുമേട്​ മേഖലക്കായി ഇദേഹത്തിൻറ പ്രസ്​താവന വന്നു.
മുഖ്യമന്ത്രിയും 1969 മുതൽ പാർട്ടി പ്രസിഡൻറായി തുടരു​േമ്പാഴും എഴുത്ത്​ ഉപേക്ഷിച്ചില്ല. തമിഴ്​സാഹിതം ഒഴുകി വന്നിരുന്ന പ്രസംഗം കേൾക്കാനും രാഷ്​ട്രിയ പ്രതിയോഗികൾ വരെ എത്തിയിരുന്നു.
ചെരുപ്പും ഷർട്ടും മേൽമുണ്ടും ധരിക്കാൻ കീഴ്​ജാതിക്കാർക്ക്​ അവകാശമിലാത്തിരുന്ന കാലത്താണ്​ തെലുങ്ക്​ സംസാരിക്കുന്ന കുടുംബത്തിൽ നിന്നും കരുണാനിധി പൊതു രംഗത്ത്​ എത്തിയത്​. ഷർട്ടും മേൽമുണ്ടും ധരിച്ചാണ്​ പ്രതിഷേധം അറിയിച്ചത്​. ട്രാവിഡ രാഷ്​ട്രിയത്തിൽ വിശ്വസിക്കുന്നവരൊക്കെ മേൽമുണ്ട്​ സ്​ഥിരമാക്കി. അത്​ ഇന്നും തുടരുന്നു-ഒരു ആചാരം പോലെ.
ജനങ്ങൾക്ക്​ ഒപ്പമായിരുന്നു കരുണാനിധി. കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമാക്കിയതും സത്രീകൾക്കും കുടുംബസ്വത്തിൽ അവകാശം നൽകിയതും കുടിൽ ഇല്ലാത്ത തമിഴ്​നാട്​ എന്ന പദ്ധതി നടപ്പാക്കിയതും അദേഹത്തിൻറ ഭരണ നേട്ടമാണ്​. മുസ്ലിം സമുദായത്തിന്​ പ്രത്യേക സംവരണം, ജാതിയും മതവും ഇല്ലാതെ എല്ലാവരും ഒന്നിച്ച്​ താമസിക്കുന്ന സമത്വഗ്രാമം പദ്ധതി തുടങ്ങി എത്രയോ പദ്ധതികൾ.
മുഖ്യമന്ത്രിയായിരിക്കെ അടിയന്തിരാവസ്​ഥക്കെതിരെ പ്രതികരിച്ചതിന്​ ഭരണം നഷ്​ടപ്പെടുക മാത്രമല്ല, ജയിലിലും പോകേണ്ടി വന്നു. പിന്നിട്​ വന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ കൂട്ടു പിടിച്ച്​ എം.ജി.ആർ അധികാരം പിടിച്ചു. അന്ന്​ നഷ്​ടപ്പെട്ട ഭരണമാണ്​ 13 വർഷത്തിന്​ ശേഷം 1989ൽ തിരിച്ച്​ പിടിച്ചത്​. എന്നും പോരാളിയായിരുന്നു കരുണാനിധി. 1983ൽ എം.എൽ.എ സ്​ഥാനം രാജിവെച്ചാണ്​ ശ്രിലങ്കൻ തമിഴ്​ പ്രശ്​നത്തിലെ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചത്​. നേതാക്കളോടുള്ള ആരധാനയിൽ കരുണാനിധിയും പിന്നിലായിരുന്നില്ല. ആദ്യമായി പ്രസംഗത്തിലുടെ തന്നെ ആകർഷിച്ച പട്ടു​ക്കോട്ട അഴഗിരിയുടെ ഒാർമ്മക്കായി ഒരു മകന്​ ആ പേരിട്ടു. ജോസഫ്​ സ്​റ്റാലിൻ മരിച്ചതിന്​ അടുത്ത ദിവസം പിറന്ന മകന്​ സ്​റ്റാലി​െനന്ന പേരും നൽകി.

No comments:

Post a Comment