ഇടുക്കി പദ്ധതിയുടെ ചെറുതോണി അണക്കെട്ട് തുറന്നതോടെ,ഇൗ വെള്ളം എവിടേക്ക് എന്നതാണ് ചോദ്യം. ഇടുക്കി ആർച്ച് ഡാമും ഷട്ടറുകളുള്ള ചെറുതോണിയും കുളമാവും ചേരുന്നതാണ് ഇടുക്കി പദ്ധതി. ഒറ്റ ജലാശയത്തിൽ മുന്ന് അണക്കെട്ടുകൾ. ഇടുക്കിയിൽ നിന്നും മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിൽ എത്തുന്ന വെള്ളം,വൈദ്യുതി ഉൽപാദനത്തിന് ശേഷം തൊടുപുഴയാറിലേക്ക് ഒഴുക്കും. മൂവാറ്റുപുഴ നദിതട ജലസേചന പദ്ധതിക്കായി മലങ്കരയിൽ നിർമ്മിച്ച അണക്കെട്ടിൽ സംഭരിക്കുന്ന ഇൗ വെള്ളം അവിടെ വൈദ്യൂതി ഉൽപാദനത്തിന് ശേഷം ജലസേചനത്തിനും ഉപയോഗിക്കുന്നു. മൂവാറ്റുപുഴയിൽ എത്തുന്നതോടെ മൂവാറ്റുപുഴയാറായി മാറി വൈക്കം ഭാഗത്തേക്ക് ഒഴുകുന്നു.
എന്നാൽ, ഇടുക്കിയിലെ ചെറുതോണിയിലെ ഷട്ടറുകൾ തുറന്നാൽ, ആ വെള്ളം പെരിയാറിലുടെ ഒഴുകി ലോവർ പെരിയാർ അണക്കെട്ടിൽ എത്തണം. അവിടെ നിന്നും ഭൂതത്താൻകെട്ടിലെ ജലസേചന വകുപ്പിെൻറ അണക്കെട്ടിലേക്ക്. വളരെ ചെറിയ അണക്കെട്ടാണ് ലോവർ പെരിയാറിലേത്.
ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിൽ കേരളത്തിന് നിയന്ത്രണമില്ലെങ്കിലും ഇടുക്കി ജില്ലയിലാണ്. മുല്ലപ്പെരിയാർ കവിഞ്ഞൊഴുകിയാൽ ആ വെള്ളം ഇടുക്കിയിൽ എത്തും. ഇതിന് പുറമെ, അഴുത, കല്ലാർ,ഇരട്ടയാർ എന്നി ചെറിയ അണക്കെട്ടുകളിലെ വെള്ളവും ഇടുക്കിയിലെത്തും. 2403 അടിയാണ് പൂർണ സംഭരണ ശേഷി. പരമാവധി സംഭരണ ശേഷി 2408.5 അടിയും. പ്രളയം വന്നാൽ നേരിടുന്നതിന് വേണ്ടിയാണ് പരമാവധി സംഭരണ ശേഷി നിശ്ചയിക്കുന്നത്. എങ്കിലും ജലനിരപ്പ് 2401 അടിയിൽ എത്തുേമ്പാൾ ചെറുതോണിയുടെ ഷട്ടറുകൾ ഉയർത്തും. ഇത് മൂന്നാം തവണയാണ് ഇടുക്കി പദ്ധതിയുടെ ചെറുതോണി ഷട്ടറുകൾ ഉയരുന്നത്.
പെരിയാറിെൻറ കൈവഴിയായ മുതിരപ്പുഴയാറിലാണ് ഏറ്റവും കൂടുതൽ പദ്ധതികൾ. ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഇൗ നദിതടത്തിലാണ്. ആദ്യ ആർച്ച് ഡാമായ കുണ്ടള, മാടുപ്പെട്ടി എന്നിവിടങ്ങളിൽ സംഭരിക്കുന്ന വെള്ളമടക്കം മൂന്നാർ ഹെഡ്വർക്സ് ഡാമിൽ എത്തിച്ചാണ് പള്ളിവാസൽ വൈദ്യുതി നിലയത്തിലേക്ക് തിരിച്ച് വിടുന്നത്. അവിടെ നിന്നും വെള്ളം പമ്പ് ചെയ്ത് ചെങ്കുളം അണക്കെട്ടിലേക്ക്. ഇൗ വെള്ളം തുടർന്ന് വെള്ളത്തൂവലിൽ സ്ഥിതി ചെയ്യുന്ന ചെങ്കുളം വൈദ്യുതി നിലയത്തിലെത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കും. അതിന് ശേഷം കല്ലാർകുട്ടിയിലെ ഡാമിലേക്ക്.
മറ്റൊരു കൈവഴിയായ പന്നിയാറിലെ ആനയിറങ്കലിലെ ഡാമിൽ സംഭരിക്കുന്ന വെള്ളം പന്നിയാറിലുടെ കുത്തുങ്കൽ സ്വകാര്യ പദ്ധതിയിലുടെ പൊന്മുടി അണക്കെട്ടിൽ എത്തും. അവിടെ നിന്നും വെള്ളത്തൂവലിലെ പന്നിയാർ വൈദ്യുതി നിലയത്തിൽ എത്തിച്ച് വൈദ്യൂതി ഉൽപാദിപ്പിക്കും. തുടർന്ന് ഇൗ വെള്ളവും കല്ലാർകുട്ടി അണക്കെട്ടിലേക്ക്. രണ്ട് വൈദ്യുതി നിലയങ്ങളിൽ നിന്നടക്കം എത്തുന്ന വെള്ളം കല്ലാർകുട്ടി ഡാമിൽ നിന്നും പാമ്പളയിൽ സ്ഥിതി ചെയ്യുന്ന നേര്യമംഗലം വൈദ്യുതി നിലയത്തിൽ എത്തിക്കും. ഇൗ പൗവർ ഹൗസിന് മുന്നിലേക്കാണ് ചെറുതോണിയിൽ നിന്നും പെരിയാറും ഒഴുകി എത്തുക.
പെരിയാറിൻറ മറ്റൊരു കൈവഴിയിലാണ് ഇടമലയാർ. മുമ്പ് ഇടുക്കി ജില്ലയിലായിരുന്നുവെങ്കിലും ഇപ്പോൾ എറണാകുളത്താണ്. ആനമലയാറിലെ വെള്ളവും ഇടമലയാറിലേക്കാണ്. ഇവിടെ വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം വെള്ളം ഭൂതത്താൻകെട്ടിലെത്തും. ഭൂതത്താൻകെട്ടിൽ നിന്നാണ് പെരിയാർവാലി ജലസേചന പദ്ധതിക്ക് വെള്ളംകൊണ്ട് പോകുന്നത്. പെരിയാറിലെ അവസാന അണക്കെട്ടാണ് ഭൂതത്താൻകെട്ടിലേത്.
No comments:
Post a Comment