അണക്കെട്ടുകളുടെ മാനേജ്മെൻറിൽ സംസ്ഥാനം പരാജയപ്പെട്ടുേവാ? ഇടുക്കിയടക്കം 22 അണക്കെട്ടുകൾ ഒറ്റയടിക്ക് തുറന്നതാണ് കേരളം മഹാപ്രളയത്തിൽ മുങ്ങാൻ കാരണമായതെന്ന വിലയിരുത്തലുകളാണ് പുറത്ത് വരുന്നത്. ഇതേ സമയം ഇത്രയേറെ അണക്കെട്ടുകൾ തുറന്നിട്ടും മുല്ലപ്പെരിയാർ സുരക്ഷാ ഭീഷണി ഉയർത്തിയിട്ടും ഡാംസുരക്ഷ അതോറിറ്റി പ്രതികരിച്ചിട്ടില്ല.
ബാണാസുരദഖസാഗറും ഇടുക്കിയും മാടുപ്പെട്ടിയും പമ്പയും അടക്കം തുറന്ന് വിട്ടതാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. അണക്കെട്ടിലെ വെള്ളത്തിനൊപ്പം കനത്ത മഴയും പ്രതിസന്ധി രുക്ഷമാക്കി. ചിലയിടത്ത് ഉരുൾപ്പൊട്ടലുമുണ്ടായി. ഇതൊക്കെ മുൻകൂട്ടി കണ്ട് ആസൂത്രണം ചെയ്യുന്നതിൽവീഴ്ച സംഭവിച്ചുവെന്നാണ്വ്യക്തമാകുന്നത്.
ജൂൈല 21നോടെയാണ് മഴ ശക്തമായത്. അന്ന് ഇടുക്കിയിൽ 79ശതമാനമായി ജലനിരപ്പ് ഉയർന്നു. പമ്പ-80, ഷോളയാർ-92, ഇടമലയാർ-80,കുറ്റ്യാടി-99, പൊന്മുടി-97 എന്നിങ്ങനയായിരുന്നു ജലനിരപ്പ്. എന്നാൽ, ആഗസ്ത് ഒന്നിന് ഇടുക്കിയിൽ ജലനിരപ്പ് 92ശതമാനത്തിലെത്തി. പമ്പ-94, ഡോളയാർ-100, ഇടമലയാർ-95, മാടുപ്പെട്ടി-87, കുറ്റ്യാടി-98, പൊന്മുടി-97,പൊരിങ്ങൽ-100 എന്നിങ്ങനെയും രേഖപ്പെടുത്തി. സാധാരണ തെക്ക്-പടിഞ്ഞാറർൻ മൺസുണിൽ ഇടുക്കിയും മുല്ലപ്പെരിയാറും നിറയാറില്ല. എന്നാൽിത്തവണ അത് സംഭവിച്ചു. ജലനിരപ്പ് ഉയർന്ന് തുടങ്ങിയപ്പോൾ തന്നെ അണക്കെട്ട് തുറേക്കണ്ട സാഹചര്യമുണ്ടാകുമെന്ന് മനസിലാക്കി ചെറിയ തോതിൽ വെള്ളം തുറന്ന് വിട്ടിരുന്നുവെങ്കിൽ പെരിയാർ തീരവും മൂവാറ്റുപുഴയും മുങ്ങുമായിരുന്നില്ല. ഇടുക്കിയും ഇടമലയാറും ഒന്നിച്ച് തുറക്കുകയും മുതിരപ്പുഴയാർ നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെയാണ് പ്രളയം സൃഷ്ടിക്കപ്പെട്ടത്.
മാടുപ്പെട്ട് നിറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ അണക്കെട്ട് തുറക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. സാധാരണ ഇൗ സമയത്ത് മാടുപ്പെട്ടിയും നിറയാറില്ലാത്തിനാൽ ജനങ്ങളും മുൻകരുതൽഎടുത്തില്ല.എന്നാൽഏ അണക്കെട്ട് തുറന്നതോടെ മൂന്നാർ മുങ്ങി. പഴയ മൂന്നാറിലെ തൂക്ക്പാലം തകർക്കുന്ന തരത്തിലേക്ക് വെള്ളം കയറി. ഇൗ വെള്ളം കുത്തിയൊലിച്ച് പൊന്മുടി, കല്ലാർകുട്ടി,ലോവർ പെരിയാർ അണക്കെട്ടുകളിലുടെ പെരിയാറിലേക്ക് എത്തി. ഇത് തന്നെയാണ് പമ്പയുടെ തീരത്തും സംഭവിച്ചത്. ശബരിഗിരി പദ്ധതി പ്രദേശത്തെ കനത്ത മഴക്ക്പുറമെ പീരുമേടിലെ അതിശക്തമായ മഴയിൽ അഴുതയാർ നിറഞ്ഞെത്തി. ചാലക്കുടിപുഴയിൽ സംഭവിച്ചതും അണക്കെട്ടുകളുടെ നിറഞ്ഞ് എത്തിയ വെള്ളമാണ്. പറമ്പിക്കുളം അണക്കെട്ടിലെ വെള്ളവും എത്തി.പമ്പിക്കുളം-ആളിയാർ സംയുക്ത ജലക്രമീകരണ ബോർഡിൻറ അനുമതിയില്ലാതെയാണ് വെള്ളം തുറന്ന് വിട്ടതെന്നും പറയുന്നു.
ജൂണിൽ 15ഉം, ജൂലൈയിൽ 18ഉം ശതമാനം അധിക മഴ ലഭിച്ചപ്പോൾ തന്നെ അണക്കെട്ടുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമായിരുന്നു. ഇടക്ക് ദുർമലമായ കാലവർഷം ആഗ്സത് എട്ടിനാണ തിരിച്ചു വന്നുത്. മഴ ആഗസ്ത് 15,16,17 തിയതികളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്.