വംശനാശ ഭീഷണി നേരിടുന്ന നീലക്കുറിഞ്ഞിയെന്ന ചെടിക്ക് വേണ്ടി പ്രഖ്യാപിച്ച സംരക്ഷണ കേന്ദ്രത്തെ ചൊല്ലിയുള്ള വിവാദം ഒരു ഭാഗത്ത്, ഇതേ നിലക്കുറിഞ്ഞിയെ ഉയർത്തി കാട്ടി വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിക്കുന്ന സംസ്ഥാന സർക്കാർ മറുഭാഗത്ത്. ഇതിനിടെയിലാണ് ഇത്തവണ പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള നീലക്കുറിഞ്ഞിയേയും ടുറിസത്തിന് വേണ്ടി വിപണനം ചെയ്യുന്നതിന് അപ്പുറത്തേക്ക് പരിസ്ഥിതി സംരക്ഷണത്തെ കേരളം കാണുന്നില്ല. പുകയില്ലാത്ത വ്യവസായമെന്ന നിലയിലാണ് വിനോദ സഞ്ചാരത്തെ കേരളം പ്രോൽസാഹിപ്പിച്ചത്. ദൈവത്തിൻറ സ്വന്തം നാടെന്ന മുദ്രാവാക്യത്തിലൂടെ സഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിച്ചു. 1980കളുടെ അവസാനമാണ് ദൈവത്തിൻറ സ്വന്തം നാടെന്ന മുദ്രാവാക്യം കേരളം സ്വീകരിച്ചതും വിനോദ സഞ്ചാര മേഖലക്ക് വലിയ പ്രാധാന്യം നൽകിയതും. ഇതിന് ശേഷം പുകയില്ലാത്ത വ്യവസായം കേരളത്തിന് സമ്മാനിച്ച പാരിസ്ഥിതിക നശീകരണതിൻറ കണക്കെടുപ്പ് ഇനിയും ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരിസ്ഥിതി ഭീഷണി ഉയർത്തുന്നത് അനിയന്ത്രിതമായ ടൂറിസം പ്രവർത്തനങ്ങളാണ്. വിവിധ മേഖലകളിൽ നിന്നായി ടൂറിസം വികസനത്തിന് വേണ്ടിയുള്ള ആവശ്യം ഉയർന്ന് വരുന്നുമുണ്ട്. കടലും കായലും പുഴയും കരയും മലയും പുൽമേടുകളും ടുറിസത്തിെൻറ പേരിൽ മലിനപ്പെടുന്നു. പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന മലിനികരണമാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം. എന്നാൽ, സംസ്ഥാനം നേരിടുന്ന ഗുരുതരമായ ഭീഷണിയും പ്ലാസ്റ്റിക്കാണ്. വിനോദ സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വന്യജീവികളുടെ ജീവനും അപായപ്പെടുത്തുന്നു.
12 വർഷത്തിന് ശേഷം ഇത്തവണ നീലക്കുറിഞ്ഞി പൂക്കുന്നതിന്വേണ്ടി കാത്തിരിക്കുന്നത് വിനോദ സഞ്ചാര മേഖലയാണ്. ഇതിന് മുമ്പ് ഒാരോ തവണയും പരിസ്ഥിതി പ്രവർത്തകർ മാത്രമായിരുന്നു കുറിഞ്ഞിക്കാലം എത്തുന്നത് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അതിന് വിത്യസ്തമായി മാസങ്ങൾക്ക് മുമ്പ് തന്നെ വിനോദ സഞ്ചാര മേഖല കുറിഞ്ഞിപുക്കൾക്ക് വേണ്ടി പ്രചരണം തുടങ്ങി. സംസ്ഥാന സർക്കാരും വലിയ പ്രചരണമാണ് നൽകുന്നത്. അപ്പോഴും കുറിഞ്ഞിചെടികൾ സംരക്ഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നില്ല. മൂൻകാലങ്ങളിൽ കുറിഞ്ഞി പൂത്തിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ ചെടിയില്ല. ആകെയുള്ളത് സംരക്ഷണ കേന്ദ്രങ്ങളിൽ മാത്രമാണ്.ഇത്തവണ വിപണനം ചെയ്താൽ ഇനി ഒരു വ്യാഴവട്ടത്തിന് ശേഷമല്ലെയെന്ന ചിന്ത, ഇതിനെ വിപണനം ചെയ്യുന്നവർക്കും ഇല്ലാതില്ല.
അതിരപ്പള്ളി അടക്കം വനമേഖലയുടെ പോകുന്നവർ റോഡിൽ ശ്രദ്ധിച്ചാലറിയാം ചെറിയ പാമ്പുകൾ അടക്കം ഒേട്ടറെ ചെറുജീവികൾ ചതഞ്ഞരഞ്ഞ് കിടക്കുന്നത്. ഇതിന് പുറമെ വന്യജീവികളെ പേടിപ്പെടുത്തുന്ന തരത്തിൽ ഹോൺ അടിച്ച് ചീറിപായുന്ന വാഹനങ്ങൾ, വനത്തിൽ മദ്യപിച്ച ശേഷം കുപ്പികൾ കാട്ടിൽ ഉപേക്ഷിക്കുന്നവർ. പത്തനംതിട്ടയിലെ ഗവിയിലും വയനാടിലെ കുറുവ ദ്വിപിലും നിയന്ത്രണമില്ലാതെ സന്ദർശനം അനുവദിക്കണമെന്ന ആവശ്യവും മറുഭാഗത്ത്. ഹൗസ്ബോട്ട് വന്നതോടെ അന്തർശേദിയ പ്രാധാന്യമുള്ള വേമ്പനാട് കായൽ മലിനപ്പെട്ടു. 2014െല പഠനമനുസരിച്ച് 328 ഹൗസ് ബോട്ടുകൾക്കാണ് വേമ്പനാട് കായലിൽ അനുമതി നൽകാവുന്നത്. വിസ്തൃതി,ആഴം തുടങ്ങി പല ഘടകകൾ കണക്കിലെടുത്താണ് കോഴിക്കോട് ജലവിഭവ മാനേജ്മെൻറ കേന്ദ്രത്തിൻറ ഇൗ പഠന റിപ്പോർട്ട്. എന്നാൽ, ആയിരത്തിലേറെ ബോട്ടുകൾ അവിടെയുണ്ട്. അഷ്ടമുടിക്കായലിലും ഇത് തന്നെ അവസ്ഥ. വൈദ്യുതി ബോർഡിൻറ ജലസംഭരണികളിൽ ബോട്ടുകളാണ് വില്ലൻ. ഹൗസ് ബോട്ടുകളിൽ നിന്നും മനുഷ്യമാലിന്യമടക്കം വെള്ളത്തിൽ തള്ളുന്നുവെങ്കിൽ മറ്റ് ജലസംഭരണികളിലെ ബോട്ടുകളിൽ നിന്നും ഡീസലടക്കം വെളളത്തിൽ ചേരുന്നു. സഞ്ചാരികൾ പ്ലാസ്റ്റിക്കടക്കം ഉപേക്ഷിക്കുന്നു. ഇത് മൽസ്യസമ്പത്തടക്കം നശിക്കാൻ കാരണമാകുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ നിന്നുള്ള മനുഷ്യമാലിന്യമടക്കം പുഴകളിലേക്ക് തുറന്ന് വിടുന്നുവെന്ന വിവരം പുറത്ത് വന്നതും മറക്കാറായില്ല. കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന പുഴകളിലേക്കാണ് ഹോട്ടൽ മാലിന്യ പൈപ്പുകൾ തുറന്ന് വെക്കുന്നത്.
കടൽ തീരങ്ങളിലും മലമുകളിലും വൻറിസോർട്ടുകൾ ഉയരുന്നത് ഒരു തരത്തിലുള്ള പരിസ്ഥിതി ആഘാത പഠനവും നടത്തിയിട്ടല്ല. കെട്ടിടങ്ങളുടെ ഉയരത്തിന് നിയന്ത്രണം വേണമെന്ന ശിപാർശയും നടപ്പായിട്ടില്ല. ഇതിന് പുറമെയാണ് മൂന്നാറും വാഗമണും അടക്കം ഹൈറേഞ്ചുകളിൽ പുൽമേടും പുഴയും കയ്യേറിയുള്ള കെട്ടിട നിർമ്മാണം. ജലസ്രോതസുകളാണ് നശിപ്പിക്കപ്പെടുന്നത്. കുറിഞ്ഞി സേങ്കതത്തിന് എതിരെയുള്ള വെല്ലുവിളിയും കയ്യേറ്റക്കാരുടെതാണ്. ഒരുവ്യാഴവട്ടം മുമ്പ് പ്രഖ്യാപിച്ച കുറിഞ്ഞി സേങ്കത്തിൻറ അവസാന വിജ്ഞാപനം ചെയ്യാൻ തടസമാകുന്നതും ഇത്മുലമാണ്. ഒരു ഭാഗത്ത് നീലകുറിഞ്ഞിയെ വിപണനം ചെയ്യുന്ന സർക്കാർ,മറുഭാഗത്ത് കുറിഞ്ഞി സേങ്കതത്തിന് കത്തിവെക്കുന്നു.
വൃക്ഷൈതകൾ നടുന്നതും വിതരണം ചെയ്യുന്നതും ആയിരിക്കരുത് ലോക പരിസ്ഥിതി ദിനാചരണം. ഇത്തവണയെങ്കിലും ടുറിസംസൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം പഠന വിഷയമാക്കണം. പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിലാണ് ടുറിസം പദ്ധതികൾ എന്നതിനാൽ പരിസ്ഥിതി ആഘാത പഠനവും നിർബന്ധമാക്കണം. അതല്ലെങ്കിൽ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുകയായിരിക്കും ഫലം.
No comments:
Post a Comment