ഒരുപൊതി ചോർ വാങ്ങി രണ്ടും മൂന്നും പേർ കഴിച്ചിരുന്ന കാലം,ബോണ്ടയും പോറോട്ടയുമൊക്കെ ഷെയർ ചെയ്ത് കഴിച്ചിരുന്ന നാളുകൾ, ഗ്രൂപ്പും അഭിപ്രായ വിത്യാസങ്ങളും ഉണ്ടായിരുന്നുവെങ്കിലും വലുപ്പ^ചെറുപ്പമില്ലാതെ ഭാരവാഹികൾ ഒരു പായയിൽ കൊതുക് കടിയേറ്റ് കിടന്നിരുന്ന ദിവസങ്ങൾ..........അങ്ങനെയുമുണ്ടായിരുന്നു കേരളത്തിലെ വിദ്യാർഥി രാഷ്ട്രിയത്തിൽ. 1957ൽ കെ.എസ്.യു രൂപപ്പെട്ട നാളുകളിൽ ഇത്തരം കഷ്ടപ്പാടുകൾ അനുഭവിച്ചത് മുൻകാല നേതാക്കൾ പറഞ്ഞിട്ടുണ്ട്. അതിന് ശേഷം കെ.എസ്.യു പ്രവർത്തകർ ഏറ്റവും കുടുതൽ കഷ്ടപ്പാടുകൾ അനുഭവിച്ചതും പട്ടിണി കിടന്നതും 1982ലെ പിളർപ്പിനെ തുടർന്നുള്ള നാളുകളിലായിരുന്നിരിക്കണം. അത്കൊണ്ട് തന്നെയാണ്, അന്നത്തെ പ്രവർത്തകരുടെ സൗഹൃദത്തിന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റ് കുറയാത്തും കുറച്ച് സമയം ഒന്നിച്ചിരിക്കാമെന്ന് അറിയിച്ചപ്പോൾ എല്ലാവരും മറ്റ് തിരക്കുകൾ മാറ്റി വെച്ച് ഒാടിയെത്തിയതും.
കോളജുകളിലും സ്കൂളിലുമൊക്കെ ക്ലാസ് മേറ്റ്സ് എന്ന പേരിൽ സംഗമം നടക്കാറുണ്ട്. പക്ഷെ, ഒരു കാലഘട്ടത്തിൽ ഒരുപാർട്ടിയിൽ പ്രവർത്തിച്ച് പലതായി പിരിഞ്ഞവർ ഒത്ത് ചേരുകയോ? പലർക്കും തമാശയായിട്ടാണ് തോന്നിയത്. പക്ഷെ, ആ സംഗമത്തിലേക്ക് ക്ഷണിക്കപ്പെട്ടവർ വലിയ ആവേശത്തിലും. മുപ്പത് വർഷത്തിന് ശേഷം തമ്മിൽ കാണാനുള്ള ആവേശം പലരിലും പ്രകടമായിരുന്നു. 1982മുതലുള്ള കാലയളവിൽ കെ.എസ്.യു^എസിൽ പ്രവർത്തിച്ചവരുടെ സംഗമം എന്നതായിരുന്നു ഉദേശം.
കെ.എസ്.യു^എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ആൻറണി പനന്തോട്ടത്തിൻറ മകൻറ വിവാഹത്തിന് പള്ളിമുറ്റത്ത് ഞങ്ങൾ ചിലർ പഴയകാര്യങ്ങൾ പറഞ്ഞു വന്നപ്പോഴാണ്,എങ്കിൽ ഒന്നിച്ച് കൂടിയാലോ എന്ന ചിന്തയുണ്ടായത്. കെ.എസ്.യു^ എസ് പ്രസിഡൻറായിരുന്ന ഇപ്പോഴത്തെ എൻ.എസ്.എസ് എച്ച്.ആർ.ഡി സെക്രട്ടറി കെ.ആർ.രാജൻ, എൻ.സി.പി നേതാവ് സലിം പി മാത്യു, പത്തനംതിട്ട ഡി സി സി ജനറൽ സെക്രട്ടറി കാട്ടുർ അബ്ദുൾസലാം, അഭിഭാഷകവൃത്തിയിൽ സജീവമായിട്ടുള്ള സാബു െഎ കോശി, ടോം, കർഷകനായ വിൽസൺ നെടുങ്കല്ലേൽ എന്നിവരാണ് അന്ന് വിവാഹത്തിൽ സംബന്ധിച്ചത്. അമേരിക്കയിലുള്ള ജോയ് ഇട്ടനും ആസ്ത്രേലിയിലുള്ള ജോൺസൺ മാമലശേരിയും എത്തുന്ന തിയതി കൂടി കണക്കാക്കി ഒത്ത് കൂടാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. ഞങ്ങൾ അന്നത്തെ കെ.എസ്.യുക്കാർ ജ്യേഷ്ഠ സഹോദരനായി കാണുന്ന അഡ.പി.നാരായണനുമായി സംസാരിച്ചപ്പോൾ അദേഹവും വലിയ ആവേശത്തിലായി. കെ.എസ്.യു കണ്ണുർ ജില്ല പ്രസിഡൻറായിരുന്ന അഡ.വി.ജയരാജിൻറ മക്കളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയപ്പോഴാണ് തിയതിയെ കുറിച്ച് ചർച്ച നടന്നത്. ഞാനും മാമലശേരിയും പി.നാരായണും കൂടിയാലോചിച്ചും മറ്റുള്ളവരെ ഫോണിൽ ബന്ധപ്പെട്ടും ഫെബ്രുവരി 18 ഞായർ എന്ന തിയതി കുറിച്ചു. ഇതിനിടെ ജോയ് ഇട്ടൻറ പിതാവ് മരണപ്പെട്ടിരുന്നു. അദേഹത്തിൻറ മരണാനന്തര ചടങ്ങുകൾ (40^ാം ദിനം) ഫെബ്രുവരി 19നാണ് എന്നതാണ് 18 തെരഞ്ഞെടുക്കാൻ കാരണം.
മടക്ക യാത്രയിൽ ഞാനും മാമലേശരിയും കൂടി കെ.എസ്.യു^എസ് പ്രസഡിൻറായിരുന്ന കെ.കെ.രാധാകൃഷ്ണനെ അദേഹത്തിൻറ വീട്ടിലെത്തി കണ്ടു. ഒരിക്കൽ കേരളത്തെ ആവേശത്തിലാക്കിയ യുവ നേതാവ് ഇപ്പോൾ കിടപ്പിലാണ്.
മടക്കയാത്രയിലാണ് സംഗമത്തിലേക്ക് ക്ഷണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. 1982മുതൽ 1987വരെയുള്ള കാലയളവിൽ സംസ്ഥാന തലത്തിൽ പ്രവർത്തിച്ചവരെയും ജില്ല പ്രസിഡൻറുമാരായിരുന്നവരെയും ക്ഷണിക്കാനായിരുന്നു തിരുമാനം. ആദ്യം കെ.എസ്.യുക്കാരുെട കൂട്ടായ്മയെന്ന് തീരുമാനിച്ചുവെങ്കിലും അത് യൂത്ത് കോൺഗ്രസിലേക്ക് നീണ്ടു. സംഭവം അറിഞ്ഞ മുതിർന്ന നേതാക്കളും ആവേശത്തിലായതോടെയാണ് അവരെയും ക്ഷണിക്കാൻ തീരുമാനിച്ചത്. ഒാർമ്മകൾക്കൊപ്പം എന്ന പേരും നിശ്ചയിച്ചു.
ആലുവ ഗസ്റ്റ് ഹൗസ് എന്നാണ് സംഗമ കേന്ദ്രമായി നിശ്ചയിച്ചത്. എന്നാൽ അവസാന നിമിഷം സാേങ്കതിക കാരണങ്ങളാൽ ഗസ്റ്റ് ഹൗസ് ലഭിക്കില്ലെന്നറിഞ്ഞതോടെ വൈ എം സി എയിലേക്ക് മാറ്റി. അതും ഒരർഥത്തിൽ നോൾസ്റ്റാജിയ ആയി. 1982ലെ പിളർപ്പിനെ തുടർന്ന് ആദ്യ കെ.എസ്.യു ക്യാമ്പ് നടന്നത് വൈ എം സി എയിലാണ്. ഒാർമ്മകൾക്കൊപ്പം പരിപാടിക്ക് എത്തിയ പലരും അത് അനുസ്മരിച്ചു.
1986ൽ കോൺഗ്രസ്^െഎയിലേക്ക് മടങ്ങാനുള്ള വർക്കിംഗ് കമ്മിറ്റി തീരുമാനമാണ് കോൺഗ്രസ്^എസിലെ പലവഴിക്കാക്കിയത്. അന്നത്തെ നേതാക്കൾ ഇന്ന് പലയിടത്താണ്. ചിലർ കോൺഗ്രസ്^െഎയിൽ. മറ്റ് ചിലർ എൻ.സി.പിയിൽ, വേറെ കുറച്ച് പേർ കടന്നപ്പള്ളിക്കൊപ്പം കോൺഗ്രസ്^എസ് എന്ന പേരിൽ. തീർന്നില്ല, ജനതാദളിലും സി പി എമ്മിലും ബി ജെ പിയിലും കേരള കോൺഗ്രസിലും നമ്മുടെ പഴയ സഹപ്രവർത്തകരുണ്ട്. കുറച്ച് പേർ രാഷ്ട്രിയം ഉപേക്ഷിച്ചു. മാധ്യമ പ്രവർത്തനം, അഭിഭാഷകർ, പ്രവാസം അങ്ങനെ പലവഴിക്ക് തിരിഞ്ഞു. എന്നാൽ, അതൊന്നും സൗഹൃദത്തിനും കൂട്ടായ്മക്കും തടസമായില്ല.
18ന് രാവിലെ വലിയ സന്തോഷത്തോടെയാണ് എല്ലാവരും ഒാടിയെത്തിയത്. വർഷങ്ങൾക്ക് ശേഷം കണ്ടവർ, പരസ്പരം തിരിച്ചറിയാനാകാതെ പേര് ചോദിച്ച് സൗഹൃദം പുതുക്കുകയും അടുത്ത നിമിഷം ആലിംഗനം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തവർ. കാരണവരെ പോലെ കബീർ മാഷും കെ.ശങ്കരനാരായണപിള്ളയും ജോസ് വക്കിലും സുലൈമാൻ റാവുത്തറും കരകുളവും. ചർച്ചയിൽ ചൂരലെടുത്ത് പി എം സുരഷ്ബാബുവേട്ടൻ. ഇൗ ദിനത്തിന് വേണ്ടി കാത്തിരുന്നുവെന്നാണ് വി.എൻ.ജയരാജ് പറഞ്ഞത്. NSUI (S)ൻറയും യൂത്ത് കോൺഗ്രസിൻറയും ദേശിയ പ്രസിഡൻറും പിന്നിട് KPCC സെക്രട്ടറിയുമായിരുന്ന വി.എൻ.ജയരാജ് എങ്ങുമെത്തിയില്ലായെന്നത് നമ്മുടെ സ്വകാര്യ ദു:ഖമാണ്.
പറഞ്ഞിട്ടും തിരാത്ത വിശേഷങ്ങളുമായാണ് ഉച്ചക്ക് ശേഷം വൈ എം സി എ വീണ്ടത്. അടുത്ത കൂട്ടായ്മക്ക് വയനാടിലെ പള്ളിയിൽ വീട്ടിലേക്ക് മുൻ KPYCC ട്രഷറർ പി.സൂപ്പിയുടെ ക്ഷണമുണ്ട്. കൊല്ലത്ത് സൗകര്യമൊരുക്കാമെന്ന് തൊടിയിൽ ലൂഖ്മാനും.
പി.ബാലഗോപാൽ, അഡ.എം.വേണുഗോപാൽ,കെ.വി.ആൻറണി, കുരുവിള അഗസ്റ്റിൻ (തങ്കച്ചൻ), സി.എൻ.ശിവൻകുട്ടി,എം.സജിത്, വി.ജയരാജൻ, അഹമ്മദ് അമ്പലപ്പുഴ,കെ.ജി.രാജൻ,അഡ.എ.എ.ഹക്കിം,ബാു എലിയാസ്,പ്രൊഫ.പി.കെ.രാജശേഖരൻ നായർ,കെ.ആർ.രാജൻ, ചന്ദനത്തോപ്പ് അജയകുമാർ,അഡ.ജേക്കബ്ബ് ജോസഫ്, പി.ചന്ദ്രമോഹൻ, അനിൽ നെൽ സഖറിയാസ്, ഇ. ബി.അനിൽദാസ്, സി.രഘുനാഥ്, സലിം പി മാത്യു, പോൾ സി ജോസഫ്, ജോർജ് അഗസ്റ്റിൻ, കെ.ഷാജി, സി വി അജിത്, ബി.ജ്യോതിർനിവാസ്, ഏലിയാസ് പി മണ്ണപ്പിള്ളി, ശശിധരൻ മുപ്ലേരി,മൂസ പന്തീരങ്കാവ്, എം.പി.സൂര്യദാസ്, കെ.ടി.അരവിന്ദാക്ഷൻ, അഡ.പി.എം.ജോർജ്കുട്ടി, കെ.കെ.പ്രദീപ്, അഡ:.എ.കെ.സെയ്ത്മുഹമ്മദ്,സേവ്യർ ആൻറണി, പി.എസ്.ചന്ദ്രശേഖരൻ പിള്ള, എം്അൻസാരി, കെ.പി.രാമനാഥൻ, ബി.അലവി, എൻ.വി.പ്രദീപ്കുമാർ, അഡ.ബിജൂ ഉമ്മൻ,കാട്ടുർ അബ്ദുൾ സലാം, മാമ്മൻ െഎപ്പ് എക്സ് എം.എൽ.എ, പി.നാരായണൻ, ആൻറണി പനന്തോട്ടം, കെ.ജി.ബിബിൻ, പ്രദീപ് പാറപ്പുറം എന്നിങ്ങനെ ഒാർമ്മകൾക്കൊപ്പം കൂട്ടായ്മയിൽ സംബന്ധിച്ച എല്ലാവർക്കും പഴയ ഒാർമ്മകൾ പങ്ക് വെക്കാനുണ്ടായിരുന്നു. പക്ഷെ, സമയം തടസമായി.
No comments:
Post a Comment