പശ്ചിമഘട്ട മലനിരകൾ ഒരിക്കൽ കൂടി നീലകുറിഞ്ഞിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.അടുത്ത വർഷം മെയ് മുതൽ പഴനിമലയിൽ കുറിഞ്ഞി വിരിയും.
ഇതാദ്യമായി ഇത്തവണ കുറിഞ്ഞിക്കാലത്തെ വരവേൽക്കാൻ ഒരു വർഷം മുേമ്പ മൂന്നാർ കേന്ദ്രീകരിച്ച് ഒരുക്കങ്ങൾ തുടങ്ങി. ടൂറിസമാണ് ലക്ഷ്യം. കുറിഞ്ഞികച്ചവടം മുന്നിൽ കണ്ട് ഹോട്ടലുകൾ ധാരാളമായി ഉയരുന്നുണ്ട്. ഇനിയൊരു കുറഞ്ഞിക്കാലം വരുന്നത് 2026ലാണ്. അപ്പോഴെക്കും കുറിഞ്ഞി ഉണ്ടാകുമോ?അതിനാൽ ഇത്തവണ കടുംവെട്ടായിരിക്കും ലക്ഷ്യം.
ഇൻഡ്യയിൽ ഇത്രയും കുറിഞ്ഞിക്കാട് മറ്റെങ്ങും ഇല്ലെന്നതാണ് മുന്നാറിൻറ പ്രത്യേകത. എന്നാൽ, ഒാരോ സീസൺ കഴിയുേമ്പാഴും കുറിഞ്ഞിയുടെ വിസൃതി കുറഞ്ഞ് വരുന്നുവെന്നതാണ് വസ്തുത.ഇപ്പോൾ യഥാർഥത്തിൽ കുറിഞ്ഞി അവശേഷിക്കുന്നത് സംരക്ഷിത മേഖലയിൽ മാത്രമാണ്^ ഇരവികുളത്തും കുറിഞ്ഞി സേങ്കതത്തിലും. 1970ൽ അങ്ങനെയായിരുന്നില്ല, മുന്നാറിൽ എവിടെ നോക്കിയാലു കുറിഞ്ഞി കാണുമായിരുന്നു. 1982ലും വലിയ മാറ്റം വന്നില്ല.എന്നാൽ, 1989ൽ സ്ഥിതി മാറി. കുറിഞ്ഞി കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. പത്രങ്ങളാണ് കാരണം. വന്നവർ വെറും കയ്യോടെ മടങ്ങിയില്ല, അവർ കുറിഞ്ഞി ചെടിയുമായി മലയിറങ്ങിയപ്പോൾ മറ്റൊരുകുട്ടർ മൂന്നാറിൻറ കച്ചവട സാധ്യത മുന്നിൽ കണ്ട് മലകയറി. കുറിഞ്ഞി കാടുകൾ റിസോർട്ടുകളാക്കിയത് അവരാണ്. മുന്നാറിന് സമീപത്തെ പോതമേട്,ലോകാർഡ് ഗ്യാപ്പ്, മുന്നാർ ടൗണിലെ ഭാഗങ്ങൾ, വട്ടവട എന്നിവിടങ്ങളൊക്കെ കുറിഞ്ഞികാടുകൾ ആയിരുന്നു. എന്നാൽ, ഇന്ന് അവിടെ കുറിഞ്ഞി ചെടി പേരിന് പോലുമില്ലെന്ന് ദു:ഖത്തോടെ പറയേണ്ടി വരുന്നു.
ഇത്തവണ കുറിഞ്ഞിയെ വരവേൽക്കാൻ സർക്കാർ തലത്തിൽ വലിയ ഒരുക്കങ്ങൾ നടത്തുകയാണ്. മുന്നാറിലേക്ക്സമാന്തര പാത, വാഹനങ്ങൾക്ക് പാർക്കിംഗ് ഗ്രൗണ്ട് അങ്ങനെ പോകുന്നു.കുറിഞ്ഞിയെ മറയാക്കി പുതിയ കയ്യേറ്റത്തിനുള്ള ശ്രമമെന്ന് വേണം ഇതിനെ കാണാൻ. റോഡും തോടും കയ്യേറപ്പെടുകയാണ്. അവിടെങ്ങളിൽ പുതിയ പെട്ടികടകൾ ഉയരുന്നു. ഒരു വർഷത്തിനകം റിസോർട്ടായി മാറുമെന്ന് പ്രതീക്ഷിക്കാം.
പക്ഷെ, ഒരു വ്യാഴവട്ടം മുമ്പ്, പ്രഖ്യാപിച്ച കുറിഞ്ഞി സേങ്കതം എവിടെ? ഇനിയും അവസാന പ്രഖ്യാപനം വന്നിട്ടില്ല. എന്നാൽ, അതിർത്തി പുനർനിർണയിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ നടക്കുന്നു. ഹരിത ട്രൈബ്യുണലിൽ കേസുമുണ്ട്. അവിടെ ഗ്രാൻറിസ് കൃഷി നടത്താൻ പദ്ധതിയിട്ടവർ കഴുകൻ കണ്ണുകളുമായി കുറിഞ്ഞി സേങ്കതത്തിന് മുകളിലുടെ പറന്ന് നടക്കുന്നു.
വ്യാപകമായി നീലകുറിഞ്ഞി പൂക്കുന്ന 2018നെ നീലകുറിഞ്ഞി വർഷമായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ തവണ നിർദേശിച്ചതാണ്. പക്ഷെ, ഒന്നും സംഭവിച്ചില്ല. കുറിഞ്ഞിയെ സംരക്ഷിത സസ്യത്തിൻറ പട്ടികയിൽപ്പെടുത്തി വനം വകുപ്പ് ഉത്തരവിറക്കണം. ചെടികൾ പിഴുതെടുക്കുന്നവർക്ക് എതിരെ വനനിയമ പ്രകാരം കേസ് എടുക്കാൻ കഴിയണം. കുറിഞ്ഞി ചെടി കയറ്റുന്ന വാഹനം പിടിച്ചെടുക്കണം. എങ്കിലെ അവശേഷിക്കുന്ന കുറിഞ്ഞി സംരക്ഷിക്കൻ കഴിയുകയുള്ളു. കുറിഞ്ഞികാലത്തേക്ക് മാത്രമായി കുറിഞ്ഞി സ്പെഷ്യൽ ആഫീസറെ നിയമിക്കണം.
ഇത്രയേറെ സഞ്ചാരികളെ ഉൾക്കൊള്ളാൻ മൂന്നാറിന് കഴിയുമോയെന്നത് സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി പഠനം നടത്തണം. ഉരുൾപ്പൊട്ടൽ സാധ്യത കൂടി കണക്കിലെടുത്ത് പാരിസ്ഥിതിക ആഘാത പഠനം നടത്തുകയും കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി ആഡിറ്റ് നടത്തുകയും വേണം. ആയിരകണക്കിന് വാഹനങ്ങൾ മലകയറി വരുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന മലീനികരണം ചെറുതല്ല. മൂന്നാറിൻറ ആവാസ വ്യവസ്ഥക്ക് തന്നെ മാറ്റം വരികയാണ്. മൂന്നാറിൻറ ജൈവവൈവിധ്യം ഇല്ലാതാകാൻ ഇത് കാരണമാകും. കുറിഞ്ഞിക്കും വരയാടിനും ഇത് ഭീഷണിയാണ്. അതിനാൽ, വാഹനങ്ങളെ നിയന്ത്രിക്കണം. അടിമാലി, പൂപ്പാറ, മറയുർ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യെട്ട. അവിടെ നിന്നും പൊതു വാഹനങ്ങൾ മതിയെന്ന് തീരുമാനിക്കണം. തിരുപ്പതിക്കും പമ്പക്കും വാഹനങ്ങൾ കടത്തി വിടുന്നില്ലല്ലോ.
No comments:
Post a Comment